യാത്രകൾ സഫലമാക്കാൻകുഴൂരിൽ ഗ്രാമവണ്ടിയെത്തി
കുഴൂർ ഗ്രാമപഞ്ചായത്ത് നിവാസികളുടെ വളരെക്കാലത്തെ ആവശ്യമായിരുന്നു ഒരു ഗ്രാമവണ്ടി. നാടിനെ ഉണർത്തി ഇനി ഗ്രാമ വണ്ടി കുഴൂരിൻ്റെ ഗ്രാമ വീഥികളിലൂടെ സഞ്ചരിക്കും. ബെന്നി ബെഹ്നാൻ എം.പിയും വി.ആർ സുനിൽകുമാർ എം. എൽ.എയും ചേർന്ന് ഗ്രാമ വണ്ടി ഫ്ലാഗ് ഓഫ് ചെയ്തു. പഞ്ചായത്താശുപത്രിയിലേക്കും മറ്റ് അടിയന്തര ആവശ്യങ്ങൾക്കുമായി ഇനി ഗ്രാമവാസികൾക്ക് ഈ വണ്ടിയെ ആശ്രയിക്കാം. ജില്ലയിലെ മൂന്നാമത്തെയും മാള ബ്ലോക്ക് പഞ്ചായത്തിലെ ആദ്യത്തേയും ഗ്രാമവണ്ടിയാണ് ഇന്നലെ ഫ്ലാഗ് ഓഫ് ചെയ്തത്. കെഎസ്ആർടിസി യുമായി സഹകരിച്ച് ആരംഭിച്ച ഗ്രാമവണ്ടി, കുഴൂർ, …