Channel 17

live

channel17 live

Local News

ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

ദേശീയപാത പോട്ട നാടുകുന്നിൽ ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. പേരാമ്പ്ര സ്വദേശി പളളിപ്പറമ്പിൽ വീട്ടിൽ 50 വയസുള്ള ജെയിംസ് ആണ് മരിച്ചത്.തിങ്കളാഴ്ച്ച പുലർച്ചെ ഒരു മണിയോടെ ആയിരുന്നു അപകടം.കൊടകര ഭാഗത്ത് നിന്ന് ചാലക്കുടി ഭാഗത്തേക്ക് പോകുകയായിരുന്നു ഇരു വാഹനങ്ങളും.ഉടനെ ചാലക്കുടിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചാലക്കുടി പോലീസ് മേൽനടപടികൾ സ്വീകരിച്ചു. https://www.youtube.com/@channel17.online

വര്‍ണാഭമായി തൃശൂര്‍ ജില്ലാതല പ്രവേശനോത്സവം

തൃശൂര്‍ ജില്ലാതല പ്രവേശനോത്സവം നടവരമ്പ് സ്‌കൂളില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു നിര്‍വഹിച്ചു. തൃശൂര്‍ ജില്ലാതല പ്രവേശനോത്സവം നടവരമ്പ് സ്‌കൂളില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു നിര്‍വഹിച്ചു. കുതിരപുറത്ത് ഏറിയ വിദ്യാര്‍ഥിയും കുട്ടികളുടെ ബാന്റ് വാദ്യവും വിവിധ കലാരൂപങ്ങളുടെ വേഷപകര്‍ച്ചയിലുള്ള വിദ്യാര്‍ഥികളും തെയ്യവും നാടന്‍ കലാരൂപങ്ങളുമായി പ്രവേശനോത്സവത്തിന് മുന്നോടിയായി വര്‍ണാഭമായി റാലിയും ഒരുക്കിയിരുന്നു. കൂടാതെ വിദ്യാര്‍ഥികളെ വരവേല്‍ക്കാന്‍ റോബോട്ടിക്ക് ആനയും ഒട്ടകവും സ്‌കൂള്‍ കവാടത്തില്‍ തന്നെ ഉണ്ടായിരുന്നു. തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിന്‍സ് …

വര്‍ണാഭമായി തൃശൂര്‍ ജില്ലാതല പ്രവേശനോത്സവം Read More »

പരിയാരം മഹാത്മ ഗ്രാമവികസന സൊസൈറ്റി വാർഷിക പൊതുയോഗവും വിദ്യാഭ്യാസസമ്മേളനവും നടത്തി

പരിയാരം മഹാത്മ ഗ്രാമവികസന സൊസൈറ്റി വാർഷിക പൊതുയോഗവും വിദ്യാഭ്യാസസമ്മേളനവും നടത്തി. ചാലക്കുടി എം. എൽ സനീഷ് കുമാർ ജോസഫ് ഉത്ഘാടനം ചെയ്തു .മഹാത്മ പ്രസിഡണ്ട് തോമസ് തെക്കെക്കര അധ്യക്ഷത വഹിച്ചു.100% വിജം നേടിയ സെ ജോർജ് സ്കൂളിന്ന് പഞ്ചായത്ത് പ്രസിഡണ്ട് മായ ശിവദാസൻഉപഹാരം സമർപ്പിച്ചു A+ നേടിയ വിദ്യാ ർത്ഥികൾക്ക് മഹാത്മയുടെ ക്യാഷ് അവാർഡും, പ്രശസ്തിപത്രവും അവാർഡ് എക്സി സയറക്ടർ ഫാദർ സിനു അരിമ്പൂപറമ്പൻ വിതരണം ചെയ്തു . സ്കൂ്ളിലെ മികച്ച വിദ്യാർത്ഥികൾക്കുള്ള വിവിധ എൻ്റോവ്മെൻ്റുകളും സ്കോളർഷിപ്പുകളും …

പരിയാരം മഹാത്മ ഗ്രാമവികസന സൊസൈറ്റി വാർഷിക പൊതുയോഗവും വിദ്യാഭ്യാസസമ്മേളനവും നടത്തി Read More »

ഉന്നതി സ്റ്റുഡന്റ്‌സ് ക്ലബ് സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു

ചേലക്കര ഗവ. മോഡല്‍ റെസിഡന്‍ഷ്യല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പ്രവേശനോത്സവവും എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നതവിജയം നേടിയവര്‍ക്കുള്ള അനുമോദനവും ഉന്നതി സ്റ്റുഡന്റ്‌സ് ക്ലബ് സംസ്ഥാനതല ഉദ്ഘാടനവും പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്കക്ഷേമ- പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. 2015-16 ആദ്യ എസ്.എസ്.എല്‍.സി ബാച്ച് മുതല്‍ തുടര്‍ച്ചയായി എട്ടാം വര്‍ഷവും 100 ശതമാനം വിജയം കൈവരിച്ച സ്‌കൂളാണ് ചേലക്കര ഗവ. മോഡല്‍ റെസിഡന്‍ഷ്യല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍. ഇപ്രാവിശ്യം പരീക്ഷ എഴുതിയ 18 വിദ്യാര്‍ഥികളും ഉന്നതപഠനത്തിന് യോഗ്യരായി. എട്ട് പേര്‍ …

ഉന്നതി സ്റ്റുഡന്റ്‌സ് ക്ലബ് സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു Read More »

ഔദ്യോഗിക ഭാഷാ ഏകോപനസമിതി യോഗം ചേര്‍ന്നു

ജില്ലയിലെ ഔദ്യോഗിക ഭാഷാ ഏകോപനസമിതി യോഗം ചേര്‍ന്നു. ഭരണ രംഗത്ത് മാതൃഭാഷയായ മലയാളത്തിന്റെ ഉപയോഗം സര്‍വര്‍ത്രികമാക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച ഔദ്യോഗിക ഭാഷാ സമിതിയുടെ ജില്ലാതല യോഗം എഡിഎം ടി. മുരളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. യോഗത്തില്‍ വിവിധ വകുപ്പുദ്യോഗസ്ഥര്‍ മെയ് മാസം വരെയുള്ള കാലയളവില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് മലയാള ഭാഷാ ഉപയോഗത്തില്‍ എല്ലാ വകുപ്പുകളും നൂറു ശതമാനം പുരോഗതി കൈവരിക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു. നൂറു ശതമാനം പുരോഗതി കൈവരിക്കാത്ത വകുപ്പുകള്‍ …

ഔദ്യോഗിക ഭാഷാ ഏകോപനസമിതി യോഗം ചേര്‍ന്നു Read More »

ആശുപത്രികളിലെ പരിശോധനയില്‍ ഭക്ഷ്യവിഷബാധ കണ്ടെത്തിയാല്‍ ഉടനെ റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശം

ജില്ലയില്‍ ഭക്ഷ്യവിഷബാധ കേസുകള്‍ കണ്ടെത്തിയാല്‍ ഉടനെ തദ്ദേശസ്വയംഭരണം, ഫുഡ് സേഫ്റ്റി വകുപ്പുകള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ ജില്ലാ കലക്ടര്‍ വി.ആര്‍ കൃഷ്ണതേജ ആശുപത്രി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. പെരിഞ്ഞനത്ത് ഭക്ഷ്യവിഷബാധ ഉണ്ടായ പശ്ചാത്തലത്തില്‍ വിളിച്ചുചേര്‍ത്ത അടിയന്തര യോഗത്തിലാണ് ജില്ലയിലെ എല്ലാ പി.എച്ച്.സിതലം മുതല്‍ എല്ലാ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും ഭക്ഷ്യവിഷബാധയേറ്റതായി പരിശോധനയില്‍ കണ്ടെത്തിയാല്‍ അറിയിക്കാന്‍ നിര്‍ദേശം നല്‍കിയത്. ഇതിനായി തദ്ദേശസ്വയംഭരണം, ഫുഡ് സേഫ്റ്റി വകുപ്പുകളില്‍ നോഡല്‍ ഓഫീസറെ ചുമതലപ്പെടുത്തും. തുടര്‍ന്ന് തദ്ദേശസ്ഥാപനങ്ങളിലെ എച്ച്.ഐ, ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ …

ആശുപത്രികളിലെ പരിശോധനയില്‍ ഭക്ഷ്യവിഷബാധ കണ്ടെത്തിയാല്‍ ഉടനെ റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശം Read More »

അനുശോചനം രേഖപ്പെടുത്തി

ചാലക്കുടി മുൻ എംഎൽഎയും കേരള കോൺഗ്രസ് ജില്ലാ പ്രസിഡണ്ടുമായിരുന്ന അഡ്വ . പി . കെ . ഇട്ടൂപ്പിൻ്റെ മകൻ പി. ഐ. ജോർജിൻ്റെ മരണത്തോടനുബന്ധിച്ച് . ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിൻ പരേതൻ്റെ ഭവനം സന്ദർശിക്കുകയും വീട്ടുകാരെ ആശ്വസിപ്പിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. മന്ത്രിയോടൊപ്പം കേരള കോൺഗ്രസ് (എം) നേതാക്കളായ അഡ്വ: പി. ഐ. മാത്യു, പോളിഡേവീസ് , ബാബു തോമ്പ്ര,നിക്സൻ പൊടുത്താസ്, പോളി റാഫേൽ, പോൾ ‘ടി. കുര്യൻ, തങ്കച്ചൻ, നന്ദകുമാർ തോട്ടാപ്പിള്ളി എന്നിവരും …

അനുശോചനം രേഖപ്പെടുത്തി Read More »

സൗജന്യ കോക്ലിയർ ഇoപ്ലാന്റ്, കേൾവി ശസ്ത്രക്രിയ നിർണ്ണയ ക്യാമ്പ്

പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള നൂറോളം പേർ ക്യാമ്പിൽ പങ്കെടുത്തു. എറണാകുളം ലൂർദ് ആശുപത്രി, റോട്ടറി ക്ലബ്ബ് ഓഫ് അതിരപ്പിള്ളി, റോട്ടറി ക്ലബ്‌ ഓഫ് മെട്രോപൊളീസ്, അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത്, വെറ്റിലപ്പാറ കുടുംബരോഗ്യകേന്ദ്രം എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ അരൂർമുഴി കമ്മ്യൂണിറ്റി ഹാളിൽ വച്ച് സൗജന്യ ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള നൂറോളം പേർ ക്യാമ്പിൽ പങ്കെടുത്തു. ക്യാമ്പിന്റെ ഉത്ഘാടനം അതിരപ്പിള്ളി റോട്ടറി ക്ലബ്‌ പ്രസിഡന്റ്‌ ഡോ. ജോർജ് കോലഞ്ചേരി നിർവഹിച്ചു, ഡോ. ജോർജ് കുരുവിള ലൂർദ് …

സൗജന്യ കോക്ലിയർ ഇoപ്ലാന്റ്, കേൾവി ശസ്ത്രക്രിയ നിർണ്ണയ ക്യാമ്പ് Read More »

വന്ദനം വയോജന ക്ലബ്ബിന്റെ ഏഴാമത് വാർഷികം കോടശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുനന്ദനാരായണൻ ഉദ്ഘാടനം ചെയ്തു

കോടശ്ശേരി പഞ്ചായത്ത് ഇരുപതാം വാർഡ് വന്ദനം വയോജന ക്ലബ്ബിന്റെ ഏഴാമത് വാർഷികം കോടശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുനന്ദനാരായണൻ ഉദ്ഘാടനം ചെയ്തു ക്ലബ്ബ് പ്രസിഡന്റ് ചന്ദ്രചൂഡൻ അധ്യക്ഷനായ ചടങ്ങിൽ വിശിഷ്ടാതിയായി ജില്ലാ പഞ്ചായത്ത് മെമ്പർ ജനീഷ് പി ജോസും ഉണ്ടായിരുന്നു കോടശ്ശേരി പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജയതിലകൻ ബ്ലോക്ക് മെമ്പർ ബാഹുലേയൻ വാർഡ് മെമ്പർമാരായ ശകുന്തള വത്സൻ ടി ആർ ബാബു cds ചെയർപേഴ്സൺ ലിവിതാ വിജയകുമാർ കോടശ്ശേരി ക്ലബ്ബ് പ്രസിഡണ്ട് വിൻസന്റ് മണവാളൻ തുടങ്ങിയവർ പ്രസംഗിച്ചു. …

വന്ദനം വയോജന ക്ലബ്ബിന്റെ ഏഴാമത് വാർഷികം കോടശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുനന്ദനാരായണൻ ഉദ്ഘാടനം ചെയ്തു Read More »

സ്വീകരണം നൽകി

പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ ബോധവൽക്കരണം നടത്തുന്ന ആർ പത്മജന് തൃശൂർ ജില്ലയിൽ സ്വീകരണം നൽകി. ജില്ലാ കലക്ടർ വി.ആർ കൃഷ്ണ തേജ പൊന്നാട അണിയിച്ചു. ജില്ലാ ശുചിത്വ മിഷനിൽ നടന്ന സ്വീകരണത്തിൽ ജില്ലാ കോർഡിനേറ്റർ കെ കെ മനോജ്‌ ഉപഹാരം നൽകി. കൊട്ടിയം റോട്ടറി ക്ലബ്ബിന്റെയും, കൊല്ലം ജില്ലാ ശുചിത്വമിഷന്റെയും നേതൃത്വത്തിലാണ് ബോധവൽക്കരണ യാത്ര. ജില്ലാ ശുചിത്വമിഷൻ പ്രോഗ്രാം ഓഫീസർ രജിനേഷ് രാജൻ, അസി. കോർഡിനേറ്റർ മുർഷീദ് എം, ടെക്നിക്കൽ കോൺസൾട്ടന്റ് അഖിൽ എ, ഡി ഇ ഓ …

സ്വീകരണം നൽകി Read More »

ചാലക്കുടി റോട്ടറി ക്ലബ് പാർപ്പിടം പദ്ധതി:6 വീടുകളുടെ താക്കോൽ സമർപ്പണം നടത്തി

ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള ഉദ്ഘാടനം നിർവഹിച്ചു. പരിയാരം: ചാലക്കുടി റോട്ടറി ക്ലബ് പാർപ്പിടം പദ്ധതിയിൽ ഉൾപെടുത്തി വാസയോഗ്യമാക്കിയ 6 വീടുകളുടെ താക്കോൽ സമർപ്പണം ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള നിർവഹിച്ചു. പരിയാരം, അതിരപ്പിള്ളി പഞ്ചായത്തുകളിലായാണു വീടുകളുടെ നിർമാണം പൂർത്തിയാക്കിയത്. 4 വീടുകൾ കൂടി പദ്ധതിയുടെ ഭാഗമായിവാസയോഗ്യമാക്കി നൽകും. മോതിരക്കണ്ണിയിൽ മേപ്പുറത്തുപറമ്പിൽ കൃഷ്‌ണപ്രസാദ്, തോട്ട്യാൻ ജിത്തു, അതിരപ്പിള്ളിയിൽ . കാച്ചപ്പിള്ളി വർഗീസ് ഭാര്യ ലിസി, പരിയാരത്തു വലിയപറമ്പിൽ വാസു ഭാര്യ പാർവതി, കുരിശിങ്കൽ തോമസ്, നെല്ലിശേരി …

ചാലക്കുടി റോട്ടറി ക്ലബ് പാർപ്പിടം പദ്ധതി:6 വീടുകളുടെ താക്കോൽ സമർപ്പണം നടത്തി Read More »

കെയർകേരള ഫൗണ്ടേഷൻ സാംസ്‌കാരികസ്നേഹസംഗമവും സമാദരണ സദസ്സും നടത്തി

മന്ത്രി കെ.രാജൻ ഉദ്ഘാടനവും അവാർഡ് സമർപ്പണവും നിർവഹിച്ചു. ചാലക്കുടി : കെയർകേരള ഫൗണ്ടേഷൻ ഒരുക്കിയ സാംസ്‌കാരിക സ്നേഹ സംഗമവും സമാദരണ സദസ്സും മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു. പ്രകൃതിയെ ചൂഷണം ചെയ്യാനുള്ള മനുഷ്യൻ്റെ ത്വര അവസാനിപ്പിക്കേണ്ടതാണെന്നു മന്ത്രി പറഞ്ഞു. കെയർകേരള ഫൗണ്ടേഷൻ പോലെ മാനവികത ഉയർത്തിപ്പിടിക്കുന്ന സേവനവും കാരുണ്യവും സാംസ്കാരിക പ്രവർത്തനങ്ങളും നിറവേറ്റിക്കൊണ്ടിരിക്കുന്ന അനേകം വ്യക്‌തികളും പ്രസ്‌ഥാനങ്ങളും ഉള്ളതു കൊണ്ടു കൂടിയാണു കേരളത്തെ ദൈവത്തിൻ്റെ സ്വന്തം നാട് എന്നു വിശേഷിപ്പിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഫൗണ്ടേഷൻ ചെയർമാൻ രമേഷ്കുമാർ …

കെയർകേരള ഫൗണ്ടേഷൻ സാംസ്‌കാരികസ്നേഹസംഗമവും സമാദരണ സദസ്സും നടത്തി Read More »

സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം

ഓഫീസിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ചാലക്കുടി എം.പി. ശ്രീ ബെന്നി ബെഹനാന്‍ നിര്‍വ്വഹിച്ചു. ചാലക്കുടി കാര്‍മല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘാടകസമിതി ഓഫീസിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ചാലക്കുടി എം.പി. ശ്രീ ബെന്നി ബെഹനാന്‍ നിര്‍വ്വഹിച്ചു. സ്‌കൂള്‍ മാനേജര്‍ റവ. ഫാ. അനൂപ് പുതുശ്ശേരി സി.എം.ഐ.യുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ബഹു. ചാലക്കുടി എം.എല്‍.എ. ശ്രീ ടി.ജെ.സനീഷ്‌കുമാര്‍ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ബഹു. മുനിസിപ്പല്‍ ചെയര്‍മാന്‍ ശ്രീ എബി ജോര്‍ജ്ജ്, വാര്‍ഡ കൗണ്‍സില്‍ ശ്രീമതി ബിന്ദു …

സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം Read More »

ചാലക്കുടി ബ്ലോക്ക്‌ പ്രസിഡന്റ്‌ ആയി ശ്രീ കെ എം ഷമീർ മേത്തറെ നിയമിച്ചകൊണ്ടുള്ള അധികാര പത്രം തൃശൂർ ഡി സി സി പ്രസിഡന്റ്‌ ശ്രീ ജോസ് വളൂർ കൈമാറി

ജില്ലാ പ്രസിഡന്റ്‌ ശ്രീ വിൻസെന്റ് കാട്ടുക്കാരന്റെ അധ്യക്ഷതയിൽ കെ പി സി സി ദേശീയ കായിക വേദിയുടെ ചാലക്കുടി ബ്ലോക്ക്‌ പ്രസിഡന്റ്‌ ആയി ശ്രീ കെ എം ഷമീർ മേത്തറെ നിയമിച്ചകൊണ്ടുള്ള അധികാര പത്രം തൃശൂർ ഡി സി സി പ്രസിഡന്റ്‌ ശ്രീ ജോസ് വളൂർ കൈമാറുന്നു .ദേശീയ ക്കായികാവേദി സംസ്ഥാന ഭാരവാഹി ശ്രീ പ്രഭാകരൻ, ശ്രീ കല്ലൂർ ബാബു, ജില്ലാ ഭാരവാഹികളായ ശ്രീ കെ പി ഉദയൻ,ശ്രീ ഹംസ ശ്രീ എൻ ആർ സതീശൻ,എന്നിവർ ആശംസകൾ …

ചാലക്കുടി ബ്ലോക്ക്‌ പ്രസിഡന്റ്‌ ആയി ശ്രീ കെ എം ഷമീർ മേത്തറെ നിയമിച്ചകൊണ്ടുള്ള അധികാര പത്രം തൃശൂർ ഡി സി സി പ്രസിഡന്റ്‌ ശ്രീ ജോസ് വളൂർ കൈമാറി Read More »

വെറ്റിലപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്യത്തിൽ ദേശീയ ഡെങ്കിപ്പനി ദിനചാരണം നടത്തി

അതിരപ്പിള്ളി ഗ്രാമപഞ്ചത്തിലെ വിവിധ പ്രദേശങ്ങളിൽ ഡെങ്കിപ്പനി ദിനചാരണവും മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തങ്ങളുടെ അവലോകന യോഗം കൂടി. മെയ്‌ 18, 19 തീയതികളിൽ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനത്തിൽ പഞ്ചായത്തിൽ വിവിധ വകുപ്പുകൾ, സന്നദ്ധ സംഘടനകൾ എന്നിവരുടെ സഹകരണത്തോടുകൂടി പൊതുജന പങ്കാളിത്ത ത്തോടുകൂടി നടക്കുന്ന ശുചീകരണ പ്രവർത്തനത്തിന് എല്ലാവരുടെയും സഹകരണം അഭ്യർത്ഥിച്ചു. വീടുകളിൽ ശേഖരിച്ചുവെക്കുന്ന അജൈവ മാലിന്യങ്ങൾ ഹരിത കർമ്മ സേനയുടെ നേതൃത്യത്തിൽ ഒരാഴ്ചക്കുള്ളിൽ ശേഖരിക്കുവാനും, മാലിന്യങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവർക്കെതിരെ 2023 ലെ …

വെറ്റിലപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്യത്തിൽ ദേശീയ ഡെങ്കിപ്പനി ദിനചാരണം നടത്തി Read More »

ദേശീയ ഡെങ്കിപ്പനി ദിനാചരണം നടത്തി

ഒല്ലൂര്‍ സാമൂഹ്യരോഗ്യകേന്ദ്രത്തില്‍ നടത്തിയ പ്രോഗ്രാം ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. കെ.എന്‍. സതീഷ് ഉദ്ഘാടനം ചെയ്തു. തൃശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും ഒല്ലൂര്‍ സാമൂഹ്യരോഗ്യ കേന്ദ്രത്തിന്റെയും ഒല്ലൂര്‍ വിന്‍സെന്റ് ഡി പോള്‍ സ്‌കൂള്‍ ഓഫ് നേഴ്‌സിംഗിന്റെയും ആഭിമുഖ്യത്തില്‍ ദേശീയ ഡെങ്കിപ്പനി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നടത്തി. ഒല്ലൂര്‍ സാമൂഹ്യരോഗ്യകേന്ദ്രത്തില്‍ നടത്തിയ പ്രോഗ്രാം ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. കെ.എന്‍. സതീഷ് ഉദ്ഘാടനം ചെയ്തു. ഒല്ലൂര്‍ സാമൂഹ്യരോഗ്യ കേന്ദ്രം സുപ്രണ്ട് ഡോ. പി.എ. പ്രിയ അധ്യക്ഷത വഹിച്ചു. ജില്ലാ …

ദേശീയ ഡെങ്കിപ്പനി ദിനാചരണം നടത്തി Read More »

മഴക്കാല പൂര്‍വ്വ ശുചീകരണം നടത്തി

ജില്ലാ കളക്ടര്‍ വി.ആര്‍ കൃഷ്ണ തേജ പരിപാടി ഉദ്ഘാടനം ചെയ്തു. തൃശ്ശൂര്‍ ജില്ലാ ശുചിത്വ മിഷന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തില്‍ മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെയും ദേശീയ ഡങ്കു ദിനാചരണത്തിന്റെയും ഭാഗമായി തൃശ്ശൂര്‍ കളക്ടറേറ്റ് പരിസരത്ത് ശുചീകരണം നടത്തി. ജില്ലാ കളക്ടര്‍ വി.ആര്‍ കൃഷ്ണ തേജ പരിപാടി ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റെ ഡയറക്ടര്‍ മുഹമ്മദ് ഷഫീഖ്, ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെ.കെ മനോജ്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. സതീഷ്, മാസ് മീഡിയ ഓഫീസര്‍ …

മഴക്കാല പൂര്‍വ്വ ശുചീകരണം നടത്തി Read More »

കാർളോ ദിവ്യകാരുണ്യ എക്സിബിഷൻ ഉൽഘാടനം ചെയ്തു

തോമസ് കത്തീഡ്രൽ പള്ളിയങ്കണത്തിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ ഹൊസൂർ രൂപത മെത്രാൻ ബിഷപ്. മാർ സെബാസ്റ്റ്യൻ പൊഴലിപറമ്പിൽ നാട മുറിച്ച് ഉൽഘാടനം ചെയ്തു. മെയ് 19 ന് ഞായറാഴ്ച നടത്തുന്ന ദിവ്യകാരുണ്യ കോൺഗ്രസിന് മുന്നൊരു ക്കമായി ദിവ്യകാരുണ്യ എക്സിബിഷൻ ഇരിഞ്ഞാലക്കുട സെന്റ്. തോമസ് കത്തീഡ്രൽ പള്ളിയങ്കണത്തിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ ഹൊസൂർ രൂപത മെത്രാൻ ബിഷപ്. മാർ സെബാസ്റ്റ്യൻ പൊഴലിപറമ്പിൽ നാട മുറിച്ച് ഉൽഘാടനം ചെയ്തു. ഇരിങ്ങാലക്കുട രൂപത ബിഷപ്. മാർ പോളി കണ്ണൂക്കാടൻ അദ്ധ്യക്ഷത വഹിച്ചു …

കാർളോ ദിവ്യകാരുണ്യ എക്സിബിഷൻ ഉൽഘാടനം ചെയ്തു Read More »

കിടപ്പുരോഗികള്‍ക്കായി കുര്‍ബാനയൊരുക്കി

പഴൂക്കര സെന്റ് ജോസഫ്‌സ് പള്ളിയില്‍ ഊട്ടുതിരുനാളിനോടനുബന്ധിച്ച് ഇടവകയില്‍ കിടപ്പുരോഗികള്‍ക്കായി കുര്‍ബാനയൊരുക്കി. വികാരി ഫാ. സോജോ കണ്ണമ്പുഴയുടെ മനസിലുദിച്ച ആശയമാണ് ”കിടക്കയോടെ അള്‍ത്താരക്കരികില്‍” എന്ന ശുശ്രൂഷയ്ക്കു വഴി തെളിയിച്ചത്. പഴൂക്കര സെന്റ് ജോസഫ്‌സ് പള്ളിയില്‍ ഊട്ടുതിരുനാളിനോടനുബന്ധിച്ച് ഇടവകയില്‍ കിടപ്പുരോഗികള്‍ക്കായി കുര്‍ബാനയൊരുക്കി. വികാരി ഫാ. സോജോ കണ്ണമ്പുഴയുടെ മനസിലുദിച്ച ആശയമാണ് ”കിടക്കയോടെ അള്‍ത്താരക്കരികില്‍” എന്ന ശുശ്രൂഷയ്ക്കു വഴി തെളിയിച്ചത്. ഈസ്റ്റര്‍ ദിനത്തില്‍ ഫാ. സോജോ കണ്ണമ്പുഴ കിടപ്പുരോഗികളെ അവരുടെ വീടുകളില്‍ നേരിട്ടെത്തി സന്ദര്‍ശിച്ചിരുന്നു. അന്ന് പലരും ആഗ്രഹമായി പറഞ്ഞത് പള്ളിയിലെത്തി …

കിടപ്പുരോഗികള്‍ക്കായി കുര്‍ബാനയൊരുക്കി Read More »

20-ട്വന്റി സ്ഥാനാർഥി അഡ്വ. ചാർളി പോളിന്റെ മണ്ഡല റോഡ് ഷോ കിഴക്കമ്പലത്തു നിന്നും ആരംഭിച്ചു

ചാലക്കുടിയിലെ ജനങ്ങളുടെ സ്നേഹവും സ്വീകരണവും ഹൃദയത്തോട് ചേർത്ത് പിടിച്ച് 20-ട്വന്റി സ്ഥാനാർഥി അഡ്വ് ചാർളി പോളിന്റെ മണ്ഡല റോഡ് ഷോ കിഴക്കമ്പലത്തു നിന്നും ആരംഭിച്ചു.വഴിനീളെ കാത്ത് നിന്ന ഓരോ വോട്ടറേയും നേരിൽ കണ്ട് വോട്ടഭ്യർത്തിച്ചായിരുന്നു സ്ഥാനാർഥി ചാലക്കുടിയിലെ എല്ലാ മണ്ഡലങ്ങളും നിറഞ്ഞ് പ്രചാരണം നടത്തിയത്. കറുക്കുറ്റി തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫിസിൽ നിന്നും ചാലക്കുടിയിലെ പ്രവർത്തകർ സ്വീകരിക്കുകയും തുടർന്ന് റോഡ് ഷോ കൊരട്ടി, ചാലക്കുടി, കാടുകുറ്റി അന്നനാട് വഴി കടന്നു പോവുകയും ചെയ്തു. ചാലക്കുടി നോർത്ത് സ്റ്റാൻഡിൽ വെച്ച് …

20-ട്വന്റി സ്ഥാനാർഥി അഡ്വ. ചാർളി പോളിന്റെ മണ്ഡല റോഡ് ഷോ കിഴക്കമ്പലത്തു നിന്നും ആരംഭിച്ചു Read More »

error: Content is protected !!