Channel 17

live

channel17 live

Local News

മൂർക്കനാട് കൊലപാതക കേസിലെ പ്രതികൾ പിടിയിൽ

ഇരിങ്ങാലക്കുട :മൂർക്കനാട് അമ്പലത്തിലെ ആറാട്ടിനിടെ ഉണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ അഞ്ച് പേർ പിടിയിൽ വെളുത്തൂർ സ്വദേശി 21 വയസ്സുള്ള അക്ഷയ് യാണ് കൊല്ലപ്പെട്ടത് രണ്ടുമാസം മുൻപ് മൂർക്കനാട് വെച്ച് നടന്ന ഫുട്ബോൾ ടൂർണമെന്റിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മെജോ 32 വയസ്സ് S/o ജോസഫ്, കുന്നത്താൻ വീട്, അമ്മാട്ടുകുളം ദേശം, വെള്ളാങ്കല്ലൂർ വടക്കുംകര വില്ലേജ്. അതുൽ കൃഷ്ണ എന്ന അപ്പു 23 വയസ് s/o ഷിജു, പൂക്കോട്ടിൽ ഹൗസ് കരുവന്നൂർ ചെറിയപാലം ദേശം, …

മൂർക്കനാട് കൊലപാതക കേസിലെ പ്രതികൾ പിടിയിൽ Read More »

ലോക്‌സഭ തിരഞ്ഞെടുപ്പ്; ചാലക്കുടി മണ്ഡലത്തിലെ ഒരുക്കങ്ങള്‍ വിലയിരുത്തി

ചാലക്കുടി മണ്ഡലത്തിലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തി ജനറല്‍ ഒബ്‌സര്‍വര്‍മാര്‍. ചാലക്കുടി മണ്ഡലം ജനറല്‍ ഒബ്‌സര്‍വര്‍ റിതേന്ദ്ര നാരായണ്‍ ബസു റോയ് ചൗധരി, പോലീസ് ഒബ്‌സര്‍വര്‍ പരിക്ഷിത രാത്തോഡ് എന്നിവരാണ് ചാലക്കുടി മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തിയത്. തൃശ്ശൂര്‍ കളക്ടറേറ്റ് എക്‌സിക്യുട്ടീവ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ചാലക്കുടി മണ്ഡലത്തില്‍ ഒരുക്കിയ തിരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ ജില്ലാ കളക്ടര്‍ വി.ആര്‍ കൃഷ്ണതേജ, റൂറല്‍ പോലീസ് കമ്മീഷണര്‍ നവനീത് ശര്‍മ്മ എന്നിവര്‍ വിശദീകരിച്ചു.ജില്ലയിലെ കയ്പമംഗലം, കൊടുങ്ങല്ലൂര്‍, ചാലക്കുടി എന്നീ നിയമസഭാ മണ്ഡലങ്ങള്‍ …

ലോക്‌സഭ തിരഞ്ഞെടുപ്പ്; ചാലക്കുടി മണ്ഡലത്തിലെ ഒരുക്കങ്ങള്‍ വിലയിരുത്തി Read More »

ഇരിങ്ങാലക്കുട ചെസ്സ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു

ചെസ്സ് ക്ലബിൻ്റെ ഉദ്ഘാടനം ലയൺസ് ഡിസ്ട്രിക്റ്റ് ഗവർണർ ടോണി എനോക്കാരൻ നിർവ്വഹിച്ചു. ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഇരിങ്ങാലക്കുട ചെസ്സ് ക്ലബിൻ്റെ ഉദ്ഘാടനം ലയൺസ് ഡിസ്ട്രിക്റ്റ് ഗവർണർ ടോണി എനോക്കാരൻ നിർവ്വഹിച്ചു. ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് അഡ്വ ജോൺ നിധിൻ തോമസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ തൃശൂർ ജില്ല ചെസ് അസ്സോസിയേഷൻ സെക്രട്ടറി പീറ്റർ ജോസഫിനെ ചടങ്ങിൽ ആദരിച്ചു. ലയൺസ് ചെസ്സ് ക്ലബിൻ്റെ ഉദ്ഘാടനത്തിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച ജില്ലാ തല മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം …

ഇരിങ്ങാലക്കുട ചെസ്സ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു Read More »

കളം നിറഞ്ഞ് ബെന്നി ബഹനാൻ : വാഹന പ്രചാരണത്തിന് ഗംഭീര തുടക്കം

യാത്രയുടെ ഔപചാരിക ഉദ്ഘാടനം മുൻ കെപിസിസി അധ്യക്ഷൻ വി എം സുധീരൻ കുറുപ്പുംപടി ബ്ലോക്കിലെ തുരുത്തിയിൽ ഉദ്ഘാടനം ചെയ്തു. കുറുപ്പുംപടി : ചാലക്കുടി പാർലമെന്റ് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ബെന്നി ബഹനാന്റെ വാഹന പ്രചാരണ യാത്രയ്ക്ക് ഇന്നലെ തുടക്കമായി. യാത്രയുടെ ഔപചാരിക ഉദ്ഘാടനം മുൻ കെപിസിസി അധ്യക്ഷൻ വി എം സുധീരൻ കുറുപ്പുംപടി ബ്ലോക്കിലെ തുരുത്തിയിൽ ഉദ്ഘാടനം ചെയ്തു. കോൺഗ്രസിന്റെ എംഎൽഎമാർ, മുതിർന്ന നേതാക്കൾ പ്രവർത്തകർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.തുരുത്തി, അകനാട്, കൊമ്പനാട്, വേങ്ങൂർ, പയ്യാൽ, …

കളം നിറഞ്ഞ് ബെന്നി ബഹനാൻ : വാഹന പ്രചാരണത്തിന് ഗംഭീര തുടക്കം Read More »

ജനഹൃദയത്തിലാണ് ജനകീയൻ

കൊടുങ്ങല്ലൂർ : പുരാതനനഗരമായ മുസിരിസിൻ്റെ പൈതൃകം പേറുന്ന കൊടുങ്ങല്ലൂരിന്റെ മണ്ണിലൂടെ കടന്നു പോകുമ്പോൾ പ്രചരണത്തിനായി എത്തിയ വോട്ടർമാരുടെ മനസ്സിലൂടെ പോയ ഒരേ ഒരു ചോദ്യം ജനഹൃദയത്തിലാണ് ജനകീയൻ മാഷല്ലാതെ മറ്റാര്. തിരഞ്ഞെടുപ്പിൻ്റെ വിജയം മനസിൽ ഉറപ്പിച്ച വോട്ടർമാരുടെ ആശ്ചര്യ ചോദ്യം മാഷല്ലാതെ മറ്റാര് . കൊടുങ്ങലൂരിൽ പ്രചരണം നടത്തിയ ചാലകുടി നിയോജക മണ്ഡലം സ്ഥാനാർഥി പ്രൊഫ. സി.രവീന്ദ്രൻ മാഷിൻ്റെ ജനകീയ പിന്തുണയാണിത്. കൊടുങ്ങല്ലൂർ നിയമസഭ മണ്ഡലത്തിലെ തുറന്ന വാഹനത്തിൽ പൊതുപര്യടനം നടത്തിയ സ്ഥാനാർത്ഥിക്ക് ഹൃദ്യമായ വരവേൽപ്പായിരുന്നു വോട്ടമാരും …

ജനഹൃദയത്തിലാണ് ജനകീയൻ Read More »

ഗ്രീൻ പ്രോട്ടോകോൾ നോഡൽ ഓഫീസർമാർക്ക്‌ പരിശീലനം നൽകി

ജില്ലാ കോർഡിനേറ്റർ കെ കെ മനോജ്‌ പരിശീലനം ഉദ്ഘാടനം ചെയ്തു. ലോകസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഗ്രീൻ പ്രോട്ടോകോൾ നോഡൽ ഓഫീസർമാർക്കുള്ള പരിശീലനം ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പൂർണ്ണമായും ഹരിതചട്ടം ഉറപ്പു വരുത്തുക, ഫ്ലെക്സ്, ബാനർ എന്നിവ പി സി ബി അംഗീകാരം ഉള്ളതെന്ന് ഉറപ്പാക്കുക, ഹരിത ബൂത്തുകൾ സ്ഥപിക്കുക, ഒറ്റത്തവണ ഉപയോഗിക്കുന്ന ഉത്പന്നങ്ങൾ ഒഴിവാക്കാൻ രാഷ്ട്രീയ പാർട്ടികൾക്കു നിർദേശം നൽകുക, മണ്ഡലം തലത്തിൽ നടക്കുന്ന വിവിധ യോഗങ്ങളിലും, പരിശീലനങ്ങളിലും ഗ്രീൻ പ്രോട്ടോകോൾ പാലിക്കുക …

ഗ്രീൻ പ്രോട്ടോകോൾ നോഡൽ ഓഫീസർമാർക്ക്‌ പരിശീലനം നൽകി Read More »

സംയുക്ത കര്‍ഷക സമിതി ചാലക്കുടി മണ്ഡലം കണ്‍വെന്‍ഷന്‍ നടത്തി

അഖിലേന്ത്യ കിസ്സാന്‍ സഭ വനിത കര്‍ഷകസമിതി തൃശൂര്‍ ജില്ലാ സെക്രട്ടറി മുന്‍ എംഎല്‍എ ഗീത ഗോപി ഉദ്ഘാടനം ചെയ്തു. ഇടതുപക്ഷ ജനാധിപത്യ മുന്നണി ചാലക്കുടി മണ്ഡലം സ്ഥാനാര്‍ത്ഥി പ്രൊഫസര്‍.സി.രവീന്ദ്രനാഥിന്‍റെ വിജയത്തിനായുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംയുക്ത കര്‍ഷക സമിതി ചാലക്കുടി മണ്ഡലം കണ്‍വെന്‍ഷന്‍ നടത്തി.അഖിലേന്ത്യ കിസ്സാന്‍ സഭ വനിത കര്‍ഷകസമിതി തൃശൂര്‍ ജില്ലാ സെക്രട്ടറി മുന്‍ എംഎല്‍എ ഗീത ഗോപി ഉദ്ഘാടനം ചെയ്തു.കേരള കര്‍ഷകസംഘം ഏരിയ പ്രസിഡന്‍റ് അഡ്വ.കെ.എ.ജോജി അധ്യക്ഷത വഹിച്ചു. സിപിഎം ഏരിയ സെക്രട്ടറി കെ.എസ്.അശോകന്‍, അഖിലേന്ത്യ …

സംയുക്ത കര്‍ഷക സമിതി ചാലക്കുടി മണ്ഡലം കണ്‍വെന്‍ഷന്‍ നടത്തി Read More »

കൊടുങ്ങല്ലൂർ ഭരണിക്ക് ഭക്തിഗാനമൊരുക്കി കലാകാരന്മാർ

മറ്റത്തൂർ : ഒരു ഗ്രാമത്തിൽ നിന്ന് ഭരണിക്ക് കൊടുങ്ങല്ലൂർ അമ്മയുടെ അരികിലേക്കുള്ള കോമരങ്ങളുടെ യാത്ര ഭക്തിസാന്ദ്രമായി നൃത്തച്ചുവടുകളോടെ അവതരിപ്പിക്കുകയാണ് ” തമ്പുരാട്ടീ അമ്മേ കാളീ ” എന്ന ഗാനത്തിലൂടെ ഒരു കൂട്ടം കലാകാരന്മാർ. ഏറ്റവും കൂടുതൽ ആളുകൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ കണ്ട സൂപ്പർ ഹിറ്റ് ഭക്തിഗാനം ” കരിങ്കാളി ” ഒരുക്കിയ ഷൈജു അവറാന്റെ ഈണത്തിനനുസരിച്ച് വരികൾ എഴുതിയിരിക്കുന്നത് ഡോ താര ജയശങ്കറാണ്. അധ്യാപകനും കലാകാരനുമായ പ്രവീൺ എം കുമാറാണ് ഈ ആൽബം സംവിധാനം ചെയ്തിരിക്കുന്നത് . …

കൊടുങ്ങല്ലൂർ ഭരണിക്ക് ഭക്തിഗാനമൊരുക്കി കലാകാരന്മാർ Read More »

ലോക ഓട്ടിസം അവബോധ ദിനാചരണം നടന്നു

അന്നമനട ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി വി വിനോദ് ഉദ്ഘാടനം നിർവ്വഹിച്ചു. മാളഃ സമഗ്ര ശിക്ഷാ കേരളം മാള ബി ആർ സി ഓട്ടിസം സെൻ്ററിൽ ലോക ഓട്ടിസം അവബോധ ദിനാചരണം നടന്നു. അന്നമനട ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി വി വിനോദ് ഉദ്ഘാടനം നിർവ്വഹിച്ചു. അന്നമനട ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇക്ബാൽ അധ്യക്ഷത വഹിച്ചു. ബി ആര്‍ സി ട്രെയിനർ കെ എസ് സ്മിത സ്വാഗതമാശംസിച്ചു. സംസ്ഥാന ഭിന്ന ശേഷി അവാർഡ് ജേതാവ് സുധീഷ് ചന്ദ്രൻ …

ലോക ഓട്ടിസം അവബോധ ദിനാചരണം നടന്നു Read More »

തീരദേശ മേഖലയുടെ മനം കവർന്ന് പ്രൊഫ. സി. രവീന്ദ്രനാഥ്

കൈപ്പമംഗലം: മതനിരപേക്ഷതയും ഫെഡറലിസവും സംരക്ഷിച്ചു കൊണ്ട് രാജ്യത്തെ ജനാധിപത്യ വ്യവസ്ഥ നിലനിർത്താൻ ലോക്സഭയിൽ ഇടതുപക്ഷം ഉണ്ടാകേണ്ടതുണ്ടെന്ന് മുൻ വിദ്യാഭ്യാസ മന്ത്രിയും ചാലക്കുടിയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുമായ പ്രൊഫ. സി. രവീന്ദ്രനാഥ്. കൈപ്പമംഗലത്ത് പൊതു പര്യടനത്തിനിടയിൽ വോട്ടർമാരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. തീരദേശ മേഖലയുടെ സ്നേഹ വായ്പുകൾ ഏറ്റുവാങ്ങിയായിരുന്നു വ്യാഴാഴ്ചത്തെ പൊതു പര്യടനം. കൈപ്പമംഗലം നിയമസഭ മണ്ഡലം കേന്ദ്രീകരിച്ച് നടന്ന പൊതു പര്യടനത്തിൽ മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ വോട്ട് തേടി. അഴീക്കോട് ലൈറ്റ് ഹൗസിന് സമീപത്ത് നിന്ന് ആരംഭിച്ച പര്യടനം …

തീരദേശ മേഖലയുടെ മനം കവർന്ന് പ്രൊഫ. സി. രവീന്ദ്രനാഥ് Read More »

വോട്ട് ചെയ്യാന്‍ ഉറപ്പിച്ച് തൃശൂർ യുവത; ബോധവത്കരണം ശ്രദ്ധേയമായി

ലോകസഭാ തിരഞ്ഞെടുപ്പിന് യുവജനങ്ങളുടെ വോട്ടിങ് ശതമാനം വര്‍ധിപ്പിക്കുന്നതിന് സ്വീപ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോളജുകള്‍ കേന്ദ്രീകരിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിന്റെ നേതൃത്വത്തില്‍ നടത്തിയ ബോധവത്കരണം ശ്രദ്ധേയമായി. ചിറ്റിലപ്പള്ളി ഐ.ഇ.എസ് കോളജ് ഓഫ് എന്‍ജിനീയറിങ്, തലക്കോട്ടുക്കര വിദ്യ അക്കാദമി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി, നെഹ്‌റു പാര്‍ക്ക് എന്നിവിടങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കും യുവതിയുവാക്കള്‍ക്കായും ക്വിസ് മത്സരം, ഫ്‌ളാഷ് മോബ്, കലാപരിപാടികള്‍ എന്നിവ അവതരിപ്പിച്ചു. വരുന്ന തിരഞ്ഞെടുപ്പില്‍ ഏവരും സമ്മതിദാനാവകാശം വിനിയോഗിച്ച് ജനാധിപത്യ പ്രക്രിയയില്‍ പങ്കാളിയാവേണ്ടതിന്റെ പ്രാധാന്യം ഉറപ്പിക്കുന്ന പ്രതിജ്ഞയും ചൊല്ലി. …

വോട്ട് ചെയ്യാന്‍ ഉറപ്പിച്ച് തൃശൂർ യുവത; ബോധവത്കരണം ശ്രദ്ധേയമായി Read More »

സമ്മര്‍ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു കാര്‍മല്‍ സ്‌കൂള്‍ സ്റ്റേഡിയം, ചാലക്കുടി

തൃശ്ശൂര്‍ ജില്ല ഫുട്‌ബോള്‍ അസോസിയേഷന്‍ വൈസ് പ്രസിഡണ്ടും മുനിസിപ്പല്‍ കൗണ്‍സിലറും ആയ അഡ്വ. ബിജു എസ്. ചിറയത്ത് ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചാലക്കുടി കാര്‍മല്‍ സ്‌പോര്‍ട്‌സ് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സമ്മര്‍ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു. ഫുട്‌ബോള്‍, അത്‌ലറ്റിക്‌സ് എന്നീ വിഭാഗങ്ങളിലായി 300ഓളം കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നു. തൃശ്ശൂര്‍ ജില്ല ഫുട്‌ബോള്‍ അസോസിയേഷന്‍ വൈസ് പ്രസിഡണ്ടും മുനിസിപ്പല്‍ കൗണ്‍സിലറും ആയ അഡ്വ. ബിജു എസ്. ചിറയത്ത് ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചു. കാര്‍മല്‍ സ്‌പോര്‍ട്്‌സ് അക്കാദമി ഡയറക്ടര്‍ …

സമ്മര്‍ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു കാര്‍മല്‍ സ്‌കൂള്‍ സ്റ്റേഡിയം, ചാലക്കുടി Read More »

കേരള പ്രവാസി സംഘം ചാലക്കുടി ഏരിയ കൺവെൻഷനും ഇഫ്താർ സംഗമവും ചാലക്കുടി വ്യാപാര ഭവൻ ഹാളിൽ നടന്നു

എൽഡിഎഫ് തൃശ്ശൂർ ജില്ലാ കൺവീനറുമായ ശ്രീ കെ വി അബ്ദുൽ ഖാദർ ഉദ്ഘാടനം നിർവഹിച്ചു. ചാലക്കുടി ലോകസഭാ മണ്ഡലം സ്ഥാനാർത്ഥി ശ്രീ പ്രൊഫസർ രവീന്ദ്രനാഥിനെ വിജയിപ്പിക്കുന്നതിന് വേണ്ടിയുള്ള കേരള പ്രവാസി സംഘം ചാലക്കുടി ഏരിയ കൺവെൻഷനും ഇഫ്താർ സംഗമവും ചാലക്കുടി വ്യാപാര ഭവൻ ഹാളിൽ നടന്നു. സംസ്ഥാന ജനറൽ സെക്രട്ടറിയും , ക്ഷേമനിധി ബോർഡ് ചെയർമാനും , എൽഡിഎഫ് തൃശ്ശൂർ ജില്ലാ കൺവീനറുമായ ശ്രീ കെ വി അബ്ദുൽ ഖാദർ ഉദ്ഘാടനം നിർവഹിച്ചു.ഏരിയ പ്രസിഡന്റ് പി വി …

കേരള പ്രവാസി സംഘം ചാലക്കുടി ഏരിയ കൺവെൻഷനും ഇഫ്താർ സംഗമവും ചാലക്കുടി വ്യാപാര ഭവൻ ഹാളിൽ നടന്നു Read More »

ഇരിങ്ങാലക്കുട രൂപതയിൽ ഗ്രെയ്സ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യപ്പെട്ടു

ഗ്രെയ്സ് ഫെസ്റ്റിന്റെ രൂപതാതല ഉദ്ഘാടനം 2024 ഏപ്രിൽ 1 തിങ്കളാഴ്ച രാവിലെ 9.30 ന് കല്ലേറ്റുംക്കര ഇൻഫന്റ് ജീസസ് ഇടവകയിൽ വച്ച് അഭിവന്ദ്യ മാർ പോളി കണ്ണൂക്കാടൻ പിതാവ് നിർവഹിച്ചു. കല്ലേറ്റുംകര: 141 ഇടവകകളിലായി വിജ്ഞാനത്തിൻ്റെയും വിനോദത്തിന്റെയും വിശ്വാസനിറവിൻ്റെയും മൂന്ന് ദിവസങ്ങൾക്ക് വേദിയൊരുക്കുന്ന ഗ്രെയ്സ് ഫെസ്റ്റിന്റെ രൂപതാതല ഉദ്ഘാടനം 2024 ഏപ്രിൽ 1 തിങ്കളാഴ്ച രാവിലെ 9.30 ന് കല്ലേറ്റുംക്കര ഇൻഫന്റ് ജീസസ് ഇടവകയിൽ വച്ച് അഭിവന്ദ്യ മാർ പോളി കണ്ണൂക്കാടൻ പിതാവ് നിർവഹിച്ചു. ദൈവം നൽകുന്ന …

ഇരിങ്ങാലക്കുട രൂപതയിൽ ഗ്രെയ്സ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യപ്പെട്ടു Read More »

ഉത്സവത്തിനിടെ കത്തിക്കുത്ത്: അരിമ്പൂർ വെളുത്തൂർ സ്വദേശി മരിച്ചു

വെളത്തൂർ മനക്കൊടി സ്വദേശി ചുള്ളിപറമ്പിൽ വീട്ടിൽ സുഭാഷ് ചന്ദ്രബോസിൻ്റെ മകൻ അക്ഷയ് (21) ആണ് മരിച്ചത്. ഇരിങ്ങാലക്കുട: മൂർക്കനാട് ശിവക്ഷേത്രത്തിൽ ഉത്സവത്തിനിടെ കത്തികുത്തിൽ ഒരാൾ മരിച്ചു. അഞ്ചോളം പേർക്ക് ഗുരുതര പരിക്ക്. വെളത്തൂർ മനക്കൊടി സ്വദേശി ചുള്ളിപറമ്പിൽ വീട്ടിൽ സുഭാഷ് ചന്ദ്രബോസിൻ്റെ മകൻ അക്ഷയ് (21) ആണ് മരിച്ചത്.ഇന്നലെ 7 മണിയോടെ നടന്ന ആക്രമണത്തിൽ 6 പേർക്കാണ് കുത്തേറ്റത്. മരിച്ച അക്ഷയ്ക്ക് നെഞ്ചിനോട് ചേർന്നാണ് കുത്തേറ്റത്. ആനന്ദപുരം സ്വദേശി കൊല്ലപറമ്പിൽ ഷിജുവിൻ്റെ മകൻ സഹിൽ, മൂർക്കനാട് സ്വദേശി …

ഉത്സവത്തിനിടെ കത്തിക്കുത്ത്: അരിമ്പൂർ വെളുത്തൂർ സ്വദേശി മരിച്ചു Read More »

ആനമല റോഡിന്റെ പുനർ നിർമ്മാണം വൈകുന്നുഎ.ഐ.വൈ.എഫ്. ധർണ്ണ നടത്തി

ആനമല റോഡിന്റെ പുനർ നിർമ്മാണം വൈകുന്നതിൽ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ്. ധർണ്ണ നടത്തുന്നു. മലക്കപ്പാറ: അന്തർ സംസ്ഥാന പാതയായ ആനമല റോഡിൽ മലക്കപ്പാറ ഭാഗത്തെ 15 കിലോമീറ്റർ പുനരുദ്ധാരണ പ്രവർത്തികൾ നടത്താത്തതിൽ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ്. മലക്കപ്പാറ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും നടത്തി. റോഡ് പുനർനിർമാണവുമായി വീഴ്ചവരുത്തിയ ഡി.ആർ. കമ്പനിയെ പുനർനിർമ്മാണ പ്രവർത്തിയിൽ നിന്നും മാറ്റണമെന്നും നിർമ്മാണ ജോലികൾ പൂർത്തിയാകാത്തതിൽ എം.എൽ.എ.യുടെ അലംഭാവം അവസാനിപ്പിക്കണമെന്നും ധർണയിൽ ആവശ്യപ്പെട്ടു. എ.ഐ.വൈ.എഫ്. ചാലക്കുടി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സജിത്ത് ഉദ്ഘാടനം …

ആനമല റോഡിന്റെ പുനർ നിർമ്മാണം വൈകുന്നുഎ.ഐ.വൈ.എഫ്. ധർണ്ണ നടത്തി Read More »

UDF നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിററി ഓഫീസ് ഉദ്ഘാടനം ചെയ്തു

കൊടുങ്ങല്ലൂർ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കെ.പി.സി.സി. ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മാള: യു.ഡി.എഫ്.കൊടുങ്ങല്ലൂർ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കെ.പി.സി.സി. ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.ജെ.ജോയ് Ex. MLA,പി.ജെ. സനീഷ് കുമാർ ജോസഫ് MLA, വി.എ.അബ്ദുൾ കരീം, ടി.എം.നാസർ, എ.എ.അഷറഫ്, അഡ്വ.വി.എം മൊഹിയുദ്ദീൻ, NS. വിജയൻ ,ES സാബു, നൗഷാദ് വാളൂർ, പീറ്റർ പാറേക്കാട്ട് തുടങ്ങിയവർ പ്രസംഗിച്ചു. https://www.youtube.com/@channel17.online

ഇരിങ്ങാലക്കുടയിൽ ഡെങ്കിപ്പനി നിയന്ത്രണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി

എക്സൈസ് റേഞ്ച് ഓഫീസിനും ബസ് സ്റ്റാൻഡിനും സമീപത്തുള്ള പ്രദേശങ്ങൾ ആരോഗ്യപ്രവർത്തകർ സന്ദർശിക്കുകയും രോഗലക്ഷണങ്ങൾ ഉള്ളവരെ കണ്ടെത്തി ചികിത്സയ്ക്കായി നിർദ്ദേശിക്കുകയും ചെയ്തു. ഇരിങ്ങാലക്കുട നഗരസഭയിലെ ഇരുപത്തിനാലാം വാർഡിൽ എക്സൈസ് റേഞ്ച് ഓഫീസ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ ഡെങ്കിപ്പനി രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് ജില്ലാ മെഡിക്കൽ ഓഫീസ്, ഇരിങ്ങാലക്കുട ജനറൽ ആശുപത്രി, ഇരിങ്ങാലക്കുട നഗരസഭ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പ്രത്യേക ടീം രൂപീകരിച്ച് ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. എക്സൈസ് റേഞ്ച് ഓഫീസിനും ബസ് സ്റ്റാൻഡിനും സമീപത്തുള്ള പ്രദേശങ്ങൾ ആരോഗ്യപ്രവർത്തകർ സന്ദർശിക്കുകയും …

ഇരിങ്ങാലക്കുടയിൽ ഡെങ്കിപ്പനി നിയന്ത്രണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി Read More »

മദ്രാസ് ഐ ഐ ടി സർട്ടിഫിക്കേഷൻ പൂർത്തിയാക്കിയ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണോമസ് ) ബി ബി എ വിദ്യാർത്ഥികൾ ഡയറക്ടർ ഡോക്ടർ വിൽസൺ തറയിൽ സി എം ഐ സർട്ടിഫിക്കറ്റുകൾ കൈമാറി

വിദ്യാർത്ഥികൾക് ക്രൈസ്റ്റ് കോളേജ് (ഓട്ടോണോമസ്) സെൽഫ് ഫിനാൻസിങ് ഡയറക്ടർ ഡോക്ടർ വിൽ‌സൺ തറയിൽ സി എം ഐ സർട്ടിഫിക്കറ്റുകൾ കൈമാറി. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണോമസ് ) ബി ബി എ വിദ്യാർത്ഥികൾ 2023-24 NIRF റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള മദ്രാസ് ഐ ഐ ടി യിൽ നിന്നും സ്ട്രാറ്റജി ഫോർമുലേഷൻ ആൻഡ് ഡാറ്റാ വിഷ്വലൈസേഷൻ എന്ന വിഷയത്തിൽ സർട്ടിഫിക്കേഷൻ പ്രോഗ്രാം പൂർത്തിയാക്കി. വിദ്യാർത്ഥികൾക് ക്രൈസ്റ്റ് കോളേജ് (ഓട്ടോണോമസ്) സെൽഫ് ഫിനാൻസിങ് ഡയറക്ടർ ഡോക്ടർ വിൽ‌സൺ തറയിൽ …

മദ്രാസ് ഐ ഐ ടി സർട്ടിഫിക്കേഷൻ പൂർത്തിയാക്കിയ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണോമസ് ) ബി ബി എ വിദ്യാർത്ഥികൾ ഡയറക്ടർ ഡോക്ടർ വിൽസൺ തറയിൽ സി എം ഐ സർട്ടിഫിക്കറ്റുകൾ കൈമാറി Read More »

കുണ്ടുകുഴിപ്പാടം എസ്.എൻ.യു.പി സ്കൂളിൽ അവധിക്കാല ഫുട്‌ബോൾ പരിശീലനം ആരംഭിച്ചു

കോടശ്ശേരി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. പി. ജെയിംസ് ഒരു സൂപ്പർ കിക്കോടെ ഉദ്ഘാടനം നിർവഹിച്ചു. ചാലക്കുടി:കുണ്ടുകുഴിപ്പാടം ശ്രീനാരായണ അപ്പർ പ്രൈമറി സ്കൂളിൽ 12വയസ്സിനു താഴെ ഉള്ള കുട്ടികൾക്കായി നടത്തുന്ന ഒരു മാസത്തെ ഫുട്‌ബോൾ പരിശീലന ക്യാമ്പ് കോടശ്ശേരി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. പി. ജെയിംസ് ഒരു സൂപ്പർ കിക്കോടെ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ ടി. കെ. മനോഹരൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഹെഡ്‌മിസ്ട്രസ് ഗീത. എൻ. ഗോപിനാഥ്,എസ്. ഡി. സി. ചെയർമാൻ പി. സി. മനോജ്‌, …

കുണ്ടുകുഴിപ്പാടം എസ്.എൻ.യു.പി സ്കൂളിൽ അവധിക്കാല ഫുട്‌ബോൾ പരിശീലനം ആരംഭിച്ചു Read More »

error: Content is protected !!