Channel 17

live

channel17 live

Local News

ഇടതുപക്ഷ സംയുകത ട്രേഡ് യൂണിയൻ ചാലക്കുടി നിയോജക മണ്ഡലം കൺവെൻഷൻ സിഐടിയു ജില്ലാ പ്രസിഡന്‍റ് കെ.കെ. രാമചന്ദ്രൻ എംഎല്‍എ ഉദ്ഘാടനം ചെയ്തു

എ ഐടിയുസി മണ്ഡലം സെക്രട്ടറി ടി.ആര്‍. ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി പ്രാെഫസര്‍.സി.രവീന്ദ്രനാഥിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ഇടതുപക്ഷ സംയുകത ട്രേഡ് യൂണിയൻ ചാലക്കുടി നിയോജക മണ്ഡലം കൺവെൻഷൻ സിഐടിയു ജില്ലാ പ്രസിഡന്‍റ് കെ.കെ. രാമചന്ദ്രൻ എംഎല്‍എ ഉദ്ഘാടനം ചെയ്തു.എഐടിയുസി മണ്ഡലം സെക്രട്ടറി ടി.ആര്‍. ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.തോമസ് എം.എസ്.ജയചന്ദ്രന്‍,ഇ.എ. ജയതിലകൻ, സന്തോഷ് പാറളം,ഇ.പി റാഫേൽ,പി.എസ് സന്തോഷ്,എന്‍.ആര്‍.ശിവദാസന്‍ എന്നിവർ സംസാരിച്ചു. https://www.youtube.com/@channel17.online

മരിച്ചനിലയിൽ കണ്ടെത്തി

ചെന്ത്രാപ്പിന്നി സ്വദേശി ഏറാക്കൽ വീട്ടിൽ സുവർണൻ (66) ആണ് മരിച്ചത്. എടമുട്ടത്ത് വാടക വീട്ടിൽ തനിച്ച് താമസിച്ചിരുന്ന അറുപത്തിയാറുകാരനെ മരിച്ചനിലയിൽ കണ്ടെത്തി. ചെന്ത്രാപ്പിന്നി സ്വദേശി ഏറാക്കൽ വീട്ടിൽ സുവർണൻ (66) ആണ് മരിച്ചത്. എടമുട്ടം പടിഞ്ഞാറ് ഹോമിയോ ആശുപത്രിക്ക് സമീപത്തെ വീട്ടിലാണ് സുവർണൻ വാടകക്ക് താമസിച്ചിരുന്നത്. ദുർഗന്ധം വമിച്ചതിനെ സമീപവാസികൾ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. മൃതദേഹത്തിന് മൂന്ന് ദിവസത്തിൽ കൂടുതൽ പഴക്കമുണ്ട്. എടമുട്ടത്തെ ഹോട്ടലിലെ ജീവനക്കാരനായിരുന്നു സുവർണൻ. വലപ്പാട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. https://www.youtube.com/@channel17.online

ഡോ. ജോസ് തെക്കൻ ബെസ്റ്റ് ടീച്ചർ അവാർഡ് ഡോ. രഞ്ജിത്ത് തോമസിന്

ചങ്ങനാശേരി സെൻ്റ് ബർക്കുമാൻസ് കോളേജിൽ രസതന്ത്ര വിഭാഗത്തിൽ അധ്യാപകനും ഗവേഷകനുമാണ് ഡോ. രഞ്ജിത്ത് തോമസ്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് സംസ്ഥാനത്തെ മികച്ച കോളേജ് അധ്യാപകന് നൽകിവരുന്ന ഈ വർഷത്തെ ‘ഫാ. ഡോ. ജോസ് തെക്കൻ ബെസ്റ്റ് ടീച്ചർ അവാർഡിന്’ ഡോ. രഞ്ജിത്ത് തോമസ് FRSC അർഹനായി. ചങ്ങനാശേരി സെൻ്റ് ബർക്കുമാൻസ് കോളേജിൽ രസതന്ത്ര വിഭാഗത്തിൽ അധ്യാപകനും ഗവേഷകനുമാണ് ഡോ. രഞ്ജിത്ത് തോമസ് FRSC. അധ്യാപന രംഗത്തെ മികവിനൊപ്പം ഗവേഷണ മികവും ശാസ്ത്ര മേഖലയിലെ പ്രസിദ്ധീകരണങ്ങളും കലാ-സാംസ്കാരിക- സാമൂഹിക …

ഡോ. ജോസ് തെക്കൻ ബെസ്റ്റ് ടീച്ചർ അവാർഡ് ഡോ. രഞ്ജിത്ത് തോമസിന് Read More »

ശ്യാം മോഹൻ വിളയിച്ചെടുത്തത് 3 കളർ തണ്ണിമത്തൻ

വള്ളിവട്ടം യൂണിവേഴ്സല്‍ എന്‍ജിനീയറിങ് കോളേജിനു സമീപം പാട്ടത്തിനെടുത്ത മൂന്നേക്കര്‍ സ്ഥലത്താണ് ശ്യാം കൃഷിയിറക്കിയത്. വെള്ളാങ്ങല്ലൂര്‍: വിഷരഹിത പച്ചക്കറികള്‍ വിശ്വസിച്ച് വാങ്ങാം ഇതാണ് വെള്ളാങ്ങല്ലൂര്‍ സ്വദേശി ചങ്ങനാത്ത് ശ്യാം മോഹന്‍ നല്‍കുന്ന ഉറപ്പ്. പൂര്‍ണ്ണമായും ജൈവ രീതിയില്‍ ഇത്തവണ മൂന്നു കളറുകളിലുള്ള തണ്ണിമത്തനുകളാണ് വിളയിച്ചെടുത്തത്. സാധാരണ കാണാറുള്ള ഉള്‍ഭാഗം ചുവപ്പ് നിറത്തിലുള്ളവക്ക് പുറമെ മഞ്ഞ, ഓറഞ്ച് നിറത്തിലുള്ളവ ഇത്തവണ കൃഷി ചെയ്ത് വിജയിപ്പിച്ചു. വള്ളിവട്ടം യൂണിവേഴ്സല്‍ എന്‍ജിനീയറിങ് കോളേജിനു സമീപം പാട്ടത്തിനെടുത്ത മൂന്നേക്കര്‍ സ്ഥലത്താണ് ശ്യാം കൃഷിയിറക്കിയത്.അര്‍ക്കശ്യാമ, അര്‍ക്കമുത്തു …

ശ്യാം മോഹൻ വിളയിച്ചെടുത്തത് 3 കളർ തണ്ണിമത്തൻ Read More »

ആരോഗ്യ സുരക്ഷാ ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി

ലോക വനദിനത്തോടനുബന്ധിച്ച് ചാലക്കുടി ടൗൺ റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വാഴച്ചാൽ ഫോറസ്റ്റ് സ്റ്റേഷനിൽ സൗജന്യ മെഡിക്കൽ ക്യാമ്പും ,വന വിഭവ ശേഖരണത്തിനായി ആദിവാസികൾക്ക് സഹായ ഉപകരണങ്ങളും, വനിതകൾക്ക് മെൻസ്ട്രൽ കപ്പുകളും, ആരോഗ്യ സുരക്ഷാ ബോധവൽക്കരണ ക്ലാസ്സും നടത്തി . കേൾവി പരിശോധനയും കറുകുറ്റി അപ്പോളോ അഡ്ലക്സ് ആശുപത്രിയുടെയും , അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിലെയും ആറോളം വിവിധ ഡിപ്പാർട്ട്മെന്റുകളുടെ സഹായ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പും, നിറ്റ ജലാറ്റിൻ കമ്പനിയുടെ സഹകരണത്തോടെ വനിതകൾക്ക് മെൻസ്ട്രൽ കപ്പ് വിതരണവും …

ആരോഗ്യ സുരക്ഷാ ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി Read More »

ഇന്ന് ഓശാന ഞായർ ; വിശുദ്ധവാരത്തിന് തുടക്കമിട്ട് ക്രൈസ്തവർ

ഇരിങ്ങാലക്കുട: യേശുദേവൻ്റെ ജറുസലേം പ്രവേശനത്തെ അനുസ്മരിച്ച് ക്രൈസ്തവർക്ക് ഇന്ന് ഓശാന ഞായർ. ഇതോടെ അമ്പതു നോമ്പിൻ്റെ പരിസമാപ്തി കുറിച്ചുള്ള വിശുദ്ധവാരത്തിന് തുടക്കമായി. കുരുത്തോല വിതരണവും പ്രദക്ഷിണവും വിശുദ്ധ കുർബാനയും ഓശാനയുടെ ഭാഗമായുള്ള തിരുകർമ്മങ്ങളും ഞായറാഴ്ച പള്ളികളിൽ നടന്നു. ഇരിങ്ങാലക്കുട കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്ന തിരുകര്‍മങ്ങള്‍ക്ക് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍, അസിസ്റ്റന്റ് വികാരിമാരായ ഫാ. ഹാലിറ്റ് തുലാപറമ്പന്‍, ഫാ. ഗ്ലിഡിന്‍ പഞ്ഞിക്കാരന്‍, ഫാ. ജോസഫ് പയ്യപ്പിള്ളി, സെക്രട്ടറി …

ഇന്ന് ഓശാന ഞായർ ; വിശുദ്ധവാരത്തിന് തുടക്കമിട്ട് ക്രൈസ്തവർ Read More »

ബൈക്കിലെത്തിയവർ വീട്ടമ്മയുടെ മാല കവർന്നു

ഇരിങ്ങാലക്കുട : മാളയിൽ ബൈക്കിലെത്തിയവർ വീട്ടമ്മയുടെ സ്വർണ്ണ മാല കവർന്നു.മാള കുഴൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ ശനിയാഴ്ച്ച രാവിലെ 6 മണിയോടെ ദർശനത്തിനു പോയ കുഴൂർ മഞ്ഞപ്പിള്ളി അമ്പാട്ട് വീട്ടിൽ മീനയുടെ (65) കഴുത്തിൽ നിന്നും ഏകദേശം മൂന്നേകാൽ പവനോളം തൂക്കം വരുന്ന സ്വർണ്ണമാലയാണ് ബൈക്കിലെത്തിയവർ കവർന്നത്. മീന ക്ഷേത്രത്തിലേക്ക് കയറുന്നതിന് മുൻപായിരുന്നു സംഭവം. വീഴ്ച്ചയിൽ ഇവർക്ക് പരിക്കുണ്ട്.ബൈക്കിൽ രണ്ടു പേർ ഉണ്ടായിരുന്നതായും ഹെൽമെറ്റ് വച്ചിരുന്നതായും മീന പോലീസിന് മൊഴി നൽകി. പരാതിയിൽ മാള പോലീസ് …

ബൈക്കിലെത്തിയവർ വീട്ടമ്മയുടെ മാല കവർന്നു Read More »

ഇരിങ്ങാലക്കുട കെ എസ് ടി എ ബി ആർ സി യൂണിറ്റിന്റെ നേതൃത്വത്തിൽ പക്ഷികൾക്ക് ദാഹജലം

നൽകുന്ന പരിപാടി കെ എസ് ടി എ ഉപജില്ല പ്രസിഡൻറ് കെ ആർ സത്യപാലൻ ഉദ്ഘാടനം ചെയ്തു. രാജി.പി. ആർ,സരിഗ.ഇ. ആർ,വിജിത.കെ. വി, സന്ന എ.എ എന്നിവരുടെ നേതൃത്വത്തിലാണ് പക്ഷികൾക്ക് ജലം നൽകുന്ന പാത്രം സ്ഥാപിച്ചത്. കടുത്ത വേനലിൽ പക്ഷികൾക്ക് ദാഹജലം നൽകലാണ് പരിപാടിയുടെ ലക്ഷ്യം. https://www.youtube.com/@channel17.online

കരുവന്നൂർ കൊള്ളക്കാർക്കെതിരെ ശക്തമായി നിന്ന് ഇരകളെ ചേർത്ത് പിടിച്ച സുരേഷ് ഗോപിയെ വൻ ഭൂരിപക്ഷത്തിൽ ജനങ്ങൾ തെരെഞ്ഞെടുക്കുമെന്ന് NDA ഇരിങ്ങാലക്കുട നിയോജക മണ്ഡലം തെരെഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് സി സദാനനൻമാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു

ഇരിങ്ങാലക്കുട: എൻ ഡി എ ഇരിങ്ങാലക്കുട നിയോജക മണ്ഡലം തെരെഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് സി സദാനനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എൻ ഡി എ ചെയർമാൻ കൃപേഷ് ചെമ്മണ്ട അദ്ധ്യക്ഷത വഹിച്ചു. നിയോയജക മണ്ഡലം ഇൻചാർജ് എ ആർ അജിഘോഷ്, ബിഡിജെഎസ് ജില്ലാ സെക്രട്ടറി പി കെ പ്രസന്നൻ,ബിജെപി ആളൂർ മണ്ഡലം പ്രസിഡണ്ട് പി എസ് സുഭീഷ്, ജില്ല വൈസ് പ്രസിഡണ്ട് കവിത ബിജു,നി:മണ്ഡലം പ്രസിഡണ്ട് ജയചന്ദ്രൻ, എൻ എൻ പി …

കരുവന്നൂർ കൊള്ളക്കാർക്കെതിരെ ശക്തമായി നിന്ന് ഇരകളെ ചേർത്ത് പിടിച്ച സുരേഷ് ഗോപിയെ വൻ ഭൂരിപക്ഷത്തിൽ ജനങ്ങൾ തെരെഞ്ഞെടുക്കുമെന്ന് NDA ഇരിങ്ങാലക്കുട നിയോജക മണ്ഡലം തെരെഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് സി സദാനനൻമാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു Read More »

പ്രായപൂർത്തിയാകാത്ത അതിജിവിതക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസ്സിൽ പ്രതിക്ക് 32 വർഷം തടവും 1,40,000/ രൂപ പിഴയും ശിക്ഷ വിധിച്ചു

കയ്‌പമംഗലം പോലീസ് ചാർജ്ജ് ചെയ്‌ത കേസ്സിൽ പ്രതിയായ കയ്‌പമംഗലം സ്വദേശി 55 വയസ്സ്, കുട്ടനെതിരെയാണ് കോടതി ശിക്ഷാവിധി പ്രഖ്യാപിച്ചത്. ഇരിഞ്ഞാലക്കുട : പ്രായപൂർത്തിയാകാത്ത അതിജിവിതക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസ്സിൽ പ്രതിക്ക് 32 വർഷം തടവും 1,40,000/ രൂപ പിഴയും ശിക്ഷ വിധിച്ചുകൊണ്ട് ഇരിഞ്ഞാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്‌ജ്’ രവിചന്ദർ സി. ആർ. വിധി പ്രസ്‌താവിച്ചു. 2017 സെപ്റ്റംബർ മുതൽ 2018 വരെയുള്ള കാലയളവിൽ പ്രായപൂർത്തിയാകാത്ത അതിജീവിതക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് കയ്‌പമംഗലം പോലീസ് ചാർജ്ജ് ചെയ്‌ത …

പ്രായപൂർത്തിയാകാത്ത അതിജിവിതക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസ്സിൽ പ്രതിക്ക് 32 വർഷം തടവും 1,40,000/ രൂപ പിഴയും ശിക്ഷ വിധിച്ചു Read More »

മാർച്ച് 22 മുതൽ 26 വരെ കോട്ടയം, കൊല്ലം, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെ എത്താൻ സാധ്യതയെന്ന് മുന്നറിയിപ്പ്

മാർച്ച് 22 മുതൽ 26 വരെ കോട്ടയം, കൊല്ലം, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെ എത്താൻ സാധ്യതയെന്ന് മുന്നറിയിപ്പ്. പത്തനംതിട്ട ജില്ലയിൽ ഉയർന്ന താപനില 38 ഡിഗ്രി വരെയും ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി വരെയും എത്തുമെന്നാണ് അറിയിപ്പ്. തിരുവനന്തപുരം, പാലക്കാട് എന്നീ ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി വരെ ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും …

മാർച്ച് 22 മുതൽ 26 വരെ കോട്ടയം, കൊല്ലം, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെ എത്താൻ സാധ്യതയെന്ന് മുന്നറിയിപ്പ് Read More »

കാപ്പ ചുമത്തി നാടുകടത്തി

കുണ്ടുകുഴിപ്പാടം സ്വദേശി പണ്ടാരപറമ്പില്‍ വീട്ടില്‍ അമലിനെയാണ് (24 വയസ്സ്) കാപ്പ ചുമത്തി നാടുകടത്തിയത്. വെളളിക്കുളങ്ങര പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുപ്രസിദ്ധ റൗഡിയും മാലപൊട്ടിക്കല്‍ കേസ്സുകളിലെ പ്രതിയുമായ കുറ്റിച്ചിറ കുണ്ടുകുഴിപ്പാടം സ്വദേശി പണ്ടാരപറമ്പില്‍ വീട്ടില്‍ അമലിനെയാണ് (24 വയസ്സ്) കാപ്പ ചുമത്തി നാടുകടത്തിയത്. കൊരട്ടി, ചാലക്കുടി, ഇരിങ്ങാലക്കുട എന്നിവിടങ്ങളില്‍ മാലപൊട്ടിച്ചതിന് രജിസ്റ്റര്‍ ചെയ്തിട്ടുളള 7 ഓളം കേസ്സുകളില്‍ പ്രതിയാണ്. നിരന്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട് വന്നതിനെ തുടര്‍ന്ന് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ. നവനീത് ശര്‍മ്മ IPS …

കാപ്പ ചുമത്തി നാടുകടത്തി Read More »

കേന്ദ്ര അന്വേക്ഷണ ഏജൻസിക്കളെ ഉപയോഗിച്ച് ബി.ജെ.പി വിരുദ്ധ പ്രചാരകരെ അറസ്റ്റ് ചെയ്യുന്നുവെന്ന് പി.രാജീവ്

അഡ്വ വി. എസ് സുനിൽക്കുമാറിൻ്റെ ഇരിങ്ങാലക്കുടയിലെ പര്യടന പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു സംസ്ഥാന വ്യവസായ- നിയമവകുപ്പ് മന്ത്രി പി.രാജീവ്. ഇരിങ്ങാലക്കുട:കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് രാജ്യത്തെ ജനാധിപത്യത്തെ ജയിലിൽ അടച്ചു. ഭീകര അവസ്ഥത സൃഷ്ടിച്ച് വിധ്വംഷക ശക്തിയായി രാജ്യത്തെ കേന്ദ്ര ഭരണകൂടം മാറിയെന്ന് എൽ ഡി എഫ് സ്ഥാർത്ഥി അഡ്വ വി. എസ് സുനിൽക്കുമാറിൻ്റെ ഇരിങ്ങാലക്കുടയിലെ പര്യടന പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു സംസ്ഥാന വ്യവസായ- നിയമവകുപ്പ് മന്ത്രി പി.രാജീവ്.ഡോ: ആർ ബിന്ദു …

കേന്ദ്ര അന്വേക്ഷണ ഏജൻസിക്കളെ ഉപയോഗിച്ച് ബി.ജെ.പി വിരുദ്ധ പ്രചാരകരെ അറസ്റ്റ് ചെയ്യുന്നുവെന്ന് പി.രാജീവ് Read More »

NDA പൊറത്തിശ്ശേരി ഏരിയാ തെരെഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് കരുവന്നൂർ ബാങ്ക് കൊള്ളയുടെ ഭാഗമായി മരണപ്പെട്ട കൊളങ്ങാട്ടിൽ ശശിയേട്ടൻ്റെ അമ്മ തങ്കമ്മ വിളക്ക് കൊളുത്തി ഉത്ഘാടനം ചെയ്തു

NDA പൊറത്തിശ്ശേരി ഏരിയാ തെരെഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് കരുവന്നൂർ ബാങ്ക് കൊള്ളയുടെ ഭാഗമായി മരണപ്പെട്ട കൊളങ്ങാട്ടിൽ ശശിയേട്ടൻ്റെ അമ്മ തങ്കമ്മ വിളക്ക് കൊളുത്തി ഉത്ഘാടനം ചെയ്തു.NDA പൊറത്തിശ്ശേരി ഏരിയ ചെയർമാൻ ടി ഡി സത്യദേവ് അദ്ധ്യക്ഷനായി. ഇരിങ്ങാലക്കുട മണ്ഡലം ചെയർമാൻ കൃപേഷ് ചെമ്മണ്ട, എൻ ഡി എ നേതാക്കളായ ഷൈജു കുറ്റിക്കാട്ട്, നന്ദനൻ,റൈജോ മംഗലൻ, വി സി രമേഷ്, ശ്യാംജി മാടത്തിങ്കൽ, ആർച്ച അനീഷ്,ലാമ്പി റാഫേൽ,മായ അജയൻ,സരിത സുഭാഷ്,ആർട്ടിസ്റ്റ് പ്രഭ, ഷിബു,സുകുമാരൻ എന്നിവർ സംസാരിച്ചു. https://www.youtube.com/@channel17.online

RLV രാമകൃഷ്ണനു ഐക്യദാർഢ്യം പ്രഖ്യാപിച്ചു മുരിങ്ങൂർ DIMS മീഡിയ കോളേജ്

DIMS മീഡിയ കോളേജിന്റെ കോളേജ് ദിനത്തിൽ പ്രശസ്ത കലാകാരൻ RLV രാമകൃഷ്ണനു Dims കോളേജ് അദ്ധ്യാപകരും വിദ്യാർഥികളും ഐക്യദാർഢ്യം പ്രഖ്യാപിച്ചു.ഹിലരിസ് എന്ന പേരിൽ നടത്തപ്പെട്ട കോളേജ് ദിനത്തിൽ ഉൽഘാടന പ്രസംഗത്തിനിടെ വിദ്യാർഥികൾ മാധ്യമത്തെ നന്മക്കായി ഉപയോഗിക്കണമെന്നും ഉച്ചനീചതങ്ങൾക്കെതിരെ വെല്ലുവിളിക്കാൻ വിദ്യാർത്ഥികൾ ഇപ്പോഴേ ശീലിക്കണമെന്നുമുള്ള സന്ദേശം പ്രിൻസിപ്പൽ FR. Robin ചിറ്റൂപറമ്പിൽ പങ്കുവച്ചതിനെ തുടർന്ന് ഉടൻ മറുപടിയുമായി ഒരു കൂട്ടം വിദ്യാർഥികൾ മുദ്രാവാക്യങ്ങൾ എഴുതിക്കൊണ്ട് വേദിക്ക് മുന്നിൽ ഒത്തുകൂടി. തുടർന്ന് ” വർണവെറി തുലയട്ടെ, വർഗീയത തുലയട്ടെ ” …

RLV രാമകൃഷ്ണനു ഐക്യദാർഢ്യം പ്രഖ്യാപിച്ചു മുരിങ്ങൂർ DIMS മീഡിയ കോളേജ് Read More »

കോലം കത്തിച്ച് പ്രതിഷേധിച്ചു

യൂത്ത് കോൺഗ്രസ്‌ ചാലക്കുടി നിയോജകമണ്ഡലം പ്രസിഡന്റ്‌ ലിൻസൻ നടവരമ്പൻ പ്രധിഷേധയോഗം ഉത്ഘാടനം ചെയ്തു. ആർ എൽ വി രാമകൃഷ്ണനെതിരെ വിവാദ പരാമർശം നടത്തിയ കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവനക്കെതിരെ ഇന്ത്യൻ യൂത്ത് കോൺഗ്രസ്‌ ചാലക്കുടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതീകാൽമകമായി കോലം കത്തിച്ച് പ്രതിഷേധിച്ചു.യൂത്ത് കോൺഗ്രസ്‌ ചാലക്കുടി നിയോജകമണ്ഡലം പ്രസിഡന്റ്‌ ലിൻസൻ നടവരമ്പൻ പ്രധിഷേധയോഗം ഉത്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ്‌ ചാലക്കുടി മണ്ഡലം പ്രസിഡന്റ്‌ ജെയ്ഫൻ മാനാടൻ അധ്യക്ഷത വഹിച്ചു..നിയോജകമണ്ഡലം വൈസ് പ്രസിഡന്റ്‌ കെ കെ അനിൽ ലാൽ,യൂത്ത് കോൺഗ്രസ്‌ …

കോലം കത്തിച്ച് പ്രതിഷേധിച്ചു Read More »

വംശീയ അധിക്ഷേപത്തിനെതിരെ നിയമ നടപടി സ്വീകരിക്കണം

ജില്ലാ ട്രഷറർ PC ബാബു ഉദ്ഘാടനം ചെയ്തു. വംശീയ അധിക്ഷേപത്തിനെതിരെ നിയമ നടപടി സ്വീകരിക്കണം – കെ പി എം എസ് മാള- എം എ മോഹിനിയാട്ടത്തിൽ ഫസ്റ്റ് റാങ്കും പ്രസ്തുത വിഷയത്തിൽ പി എച്ച് ഡി യും 15 വർഷത്തോളമായി ഗസ്റ്റ് ലക്ചററായി ജോലിയിലും തുടരുന്ന കലാമണ്ഡലം ആർ എൽ വി ഡോ: രാമ കൃഷ്ണനെ നിറത്തിൻ്റെ പേരിൽ ആക്ഷേപിച്ച കലാമണ്ഡലം സത്യഭാമയുടെ നിലപാട് കേരളീയ സമൂഹത്തിന് അത്യന്തം അപമാനകരമാണ്. കലാരംഗങ്ങളിലും വർണ്ണത്തിൻ്റെ പുറ്റുപിടിച്ച മനസുകൾ …

വംശീയ അധിക്ഷേപത്തിനെതിരെ നിയമ നടപടി സ്വീകരിക്കണം Read More »

ആറാട്ടുപുഴ തറയ്ക്കൽ പൂരം മാർച്ച് 22ന്

ആറാട്ടുപുഴ ശാസ്താവ് തറയ്ക്കൽ പൂരത്തിൻ നാൾ രാവിലെ എട്ടു മണിക്ക് പിടിക്കപ്പറമ്പ് ആനയോട്ടത്തിന് സാക്ഷ്യം വഹിക്കാൻ എഴുന്നള്ളിച്ചെന്നാൽ പൂരപ്പാടത്തിന് സമീപം വടക്കോട്ടു തിരിഞ്ഞ് നിലപാട് നിൽക്കുന്നു. ആ സമയം ചാത്തക്കുടം ശാസ്താവ് പടിഞ്ഞാട്ട് ദർശനമായി നിലപാട് നിൽക്കുന്നുണ്ടായിരിക്കും.ആനയോട്ടത്തിന് ശേഷം കൊമ്പുപറ്റ്, കുഴൽപ്പറ്റ് എന്നിവയ്ക്കു ശേഷം ത്രിപടയോടു കൂടി പിടിക്കപ്പറമ്പ് ക്ഷേത്രം വലംവെച്ച് തിരിച്ചു വന്ന് ചാത്തക്കുടം ശാസ്താവിന് ഉപചാരം പറയുന്നു . ആറാട്ടുപുഴക്ക് തിരിച്ചെഴുന്നള്ളി പുഴക്കക്കരെ കടന്ന് കിഴക്കേ മഠം, വടക്കേ മഠം, തെക്കേ മഠം, പടിഞ്ഞാറെ …

ആറാട്ടുപുഴ തറയ്ക്കൽ പൂരം മാർച്ച് 22ന് Read More »

KSTA -തണ്ണീർ പന്തൽ ഉൽഘാടനം

സംസ്ഥാന കമ്മിറ്റി അംഗം ദീപ ആന്റണി ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ഉപജില്ല കമ്മിറ്റി തണ്ണീർപന്തൽ സ്ഥാപിച്ചു. വഴിയാത്രക്കാർക്ക് തണുത്ത വെള്ളം നൽകലാണ് ലക്ഷ്യം.സംസ്ഥാന കമ്മിറ്റി അംഗം ദീപ ആന്റണി ഉദ്ഘാടനം ചെയ്തു.ജില്ല ജോയിൻറ് സെക്രട്ടറി ടി.എസ് സജീവൻ മാസ്റ്റർ,ഉപജില്ലാ സെക്രട്ടറി വിദ്യാ കെ.വി, ഉപജില്ലാ പ്രസിഡൻറ് കെ ആർ സത്യപാലൻ മറ്റു ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി. വഴിയാത്രികർക്ക് ശുദ്ധജലം കുടിക്കാൻ ഗവൺമെൻറ് ഗേൾസ് സ്കൂളിനു മുൻവശത്താണ് തണ്ണീർപന്തൽ സ്ഥാപിച്ചത്. https://www.youtube.com/@channel17.online

തണ്ണീർപന്തൽ തുറന്നു

അങ്കമാലി സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തംനമ്പർ 714 വേനൽ ചൂടിനെ അതിജീവിക്കുവാനായി ടി ബി ജംഗ്ഷനിൽ തണ്ണീർ പന്തൽ തുറന്നു.ജി.സി.ഡി.യെ ഡയറക്ടർ ബോർഡ് അംഗവും, ടെൽക് ഡയറക്ടർ ബോർഡ് അംഗവുമായ അഡ്വ.കെ .കെ .ഷിബു തണ്ണീർ പന്തൽ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡൻ്റ് ടി.ജി.ബേബി അദ്ധ്യക്ഷത വഹിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് ടി വൈ ഏല്യാസ് ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങളായ കെ.ആർ.കുമാരൻ മാസ്റ്റർ ജിജോ ഗിർവ്വാസിസ്, മാർട്ടിൻ കെ വി , ജോസ്മോൻ പള്ളിപ്പാട്ട്, ഷോബി …

തണ്ണീർപന്തൽ തുറന്നു Read More »

error: Content is protected !!