Channel 17

live

channel17 live

Local News

മദ്യലഹരിയിൽ അച്ചനെയും അമ്മയെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി റിമാന്റിലേക്ക്

വെള്ളിക്കളങ്ങര : 11.04.25 തിയ്യതി രാത്രി 09.30 മണിക്ക് കുറ്റിച്ചിറയിലുള്ള വീട്ടിൽ വെച്ച് കുറ്റിച്ചിറ പള്ളം സ്വദേശികളായ മോഡൺ പ്ലാക്ക വീട്ടിൽ മോഹനൻ 66 വയസ് എന്നയാളെ കഴുത്തിൽ കുത്തിപിടിച്ച് തടഞ്ഞ് നിർത്തി അസഭ്യം പറഞ്ഞ് പ്രതിയുടെ കൈവശം ഉണ്ടായിരുന്ന മൊബൈൽഫോൺ കൊണ്ട് തലയുടെ ഇടത് ഭാഗത്തും പിൻകഴുത്തിലും ഇടിക്കുകയും കൈകൊണ്ട് കഴുത്തിന്റെ ഇടത് ഭാഗത്ത് അടിച്ച് പരിക്കേൽപ്പിക്കുകയും 22.30 മണിയോടെ അടുക്കളയിൽ നിൽക്കുകയായിരുന്ന ഇയാളുടെ ഭാര്യ തങ്കമണി 60 വയസ് എന്നവരെ അസഭ്യം പറഞ്ഞ് ഭീഷണിപ്പടുത്തികൊണ്ട് …

മദ്യലഹരിയിൽ അച്ചനെയും അമ്മയെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി റിമാന്റിലേക്ക് Read More »

ബസ് സ്റ്റോപ്പിലിരുന്ന് പുകവലിക്കുന്നത് ചോദ്യം ചെയ്ത വയോധികനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി റിമാന്റിലേക്ക്

ചേർപ്പ് : 11.04.2025 തിയതി 20.30 മണിക്ക് പെരുമ്പിള്ളിശ്ശേരിയിലുള്ള ബസ്സ് സ്റ്റോപ്പിൽ വെച്ച് സമീപത്ത് ഇരുന്നിരുന്ന ചൊവ്വൂർ സ്വദേശിയായ വൈക്കപ്പടി വീട്ടിൽ ഭാസ്കരൻ 81 വയസ് എന്നയാളെ അസഭ്യം പറഞ്ഞ് എന്താണ് ഇവിടെ ഇരിക്കുന്നത് എന്ന് ചോദിച്ചതിനെയും അടുത്തിരുന്ന് പുകവലിക്കുന്നതും ഭാസ്കരൻ ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്താലാണ് ഭാസാരനെ തടഞ്ഞ് നിർത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും പിടിച്ചു തള്ളി താഴെയിട്ട് നിലത്ത് കിടന്നിരുന്ന തോർത്ത് കൊണ്ട് കഴുത്തിൽ വരിഞ്ഞു മുറുക്കി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിന് ഭാസ്കരന്റെ പരാതിയിൽ ചേർപ്പ് പോലീസ് …

ബസ് സ്റ്റോപ്പിലിരുന്ന് പുകവലിക്കുന്നത് ചോദ്യം ചെയ്ത വയോധികനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി റിമാന്റിലേക്ക് Read More »

കുപ്പിക്കഴുത്ത് പ്രശ്‌നത്തില്‍ കൃത്യവും സുതാര്യവുമായി പുനസ്ഥാപന പാക്കേജ് നടപ്പാക്കണം – എം.എല്‍.എ സേവ്യര്‍ ചിറ്റിലപ്പിള്ളി

മുണ്ടൂര്‍ കുപ്പിക്കഴുത്ത് പ്രശ്‌നത്തിന് പരിഹാരം കാണുമ്പോള്‍ സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് കൃത്യവും സുതാര്യവുമായ നഷ്ടപരിഹാര, പുനസ്ഥാപന പാക്കേജ് ഉറപ്പാക്കണമെന്ന് സേവ്യര്‍ ചിറ്റിലപ്പിള്ളി എം.എല്‍.എ പറഞ്ഞു. റോഡ് നവീകരണത്തിന്റെ ഭാഗമായി സ്ഥലം ഏറ്റെടുക്കുന്നവരുടെ കരട് പാക്കേജിലുള്ള ആക്ഷേപ ഹിയറിങ്ങ് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.എല്‍.എ. തൃശ്ശൂര്‍ താലൂക്കിലെ അഞ്ഞൂര്‍ വില്ലേജില്‍ ഉള്‍പ്പെടുന്ന സംസ്ഥാന ഹൈവേ 69 ന്റെ മുണ്ടൂര്‍ ജംഗ്ഷന്‍ മുതല്‍ പുറ്റേക്കര ജംഗ്ഷന്‍ വരെയുള്ള 1.86 കിലോ മീറ്റര്‍ ദൂരം 22 മീറ്റര്‍ വീതിയില്‍ നിര്‍മ്മിക്കുന്നതിന് …

കുപ്പിക്കഴുത്ത് പ്രശ്‌നത്തില്‍ കൃത്യവും സുതാര്യവുമായി പുനസ്ഥാപന പാക്കേജ് നടപ്പാക്കണം – എം.എല്‍.എ സേവ്യര്‍ ചിറ്റിലപ്പിള്ളി Read More »

മഴക്കാല മുന്നൊരുക്കം: കളക്ടറുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു

മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏപ്രില്‍ 30 നകം പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ നിര്‍ദ്ദേശിച്ചു. ജില്ലയിലെ മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദ്ദേശം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ജലസേചന വകുപ്പ്, പൊതുമരാമത്ത് വകുപ്പ് തുടങ്ങിയവര്‍ക്കാണ് കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയത്. നഗര മേഖലകളില്‍ ഉള്‍പ്പെടെ വെള്ളക്കെട്ട് രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ഡ്രെയ്നേജ്, തോടുകള്‍, ഓടകള്‍, കള്‍വര്‍ട്ടുകള്‍, കനാലുകള്‍, പുഴകള്‍, മറ്റ് ജലസേചന സംവിധാനങ്ങള്‍ എന്നിവയിലെ തടസ്സങ്ങള്‍ നീക്കി നീരൊഴുക്ക് സുഗമമാക്കാനുള്ള …

മഴക്കാല മുന്നൊരുക്കം: കളക്ടറുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു Read More »

മുരിങ്ങൂരിൽ 20. 845 കിലോഗ്രാം ഗഞ്ചാവ് പിടികൂടിയ കേസിൽ രണ്ട് പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തി

2021 ഓഗസ്റ്റ് 12-ന് കഞ്ചാവ് അനധികൃതമായി കടത്തിയ കേസിൽ പാലക്കാട് മങ്കര മാങ്കുറിശ്ശി സ്വദേശിയും ഇപ്പോള്‍ ആളൂർ വെള്ളാംചിറയില്‍ താമസിക്കുന്ന രാജേഷ് (44 വയസ്സ് ) , ചാലക്കുടി കിഴക്കേ പോട്ട അറക്കൽ മാളക്കാരൻ വീട്ടിൽ രഞ്ജു (43 വയസ്സ്) എന്നിവരെ കുറ്റക്കാരെന്നു IVth തൃശ്ശൂർ അഡീഷണൽ ജില്ലാ കോടതി കണ്ടെത്തി. കേസിലെ മൂന്നാം പ്രതിയെ വെറുതെ വിട്ടു. 2021 ഓഗസ്റ്റ് 12-ന് രാജേഷ് ഡ്രൈവർ ആയും രഞ്ജു സഹായിയായും വിൽപനയ്ക്കായി 20.845 കിലോഗ്രാം കഞ്ചാവ് മഹീന്ദ്ര …

മുരിങ്ങൂരിൽ 20. 845 കിലോഗ്രാം ഗഞ്ചാവ് പിടികൂടിയ കേസിൽ രണ്ട് പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തി Read More »

ആറു വയസ്സുകാരിക്ക് എതിരെ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് അഞ്ചുവർഷം കഠിനതടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു

പുതുക്കാട് : ആറു വയസ്സുകാരിക്ക് എതിരെ ലൈംഗികാതിക്രമം നടത്തിയതിന് ഇപ്പോൾ ചെങ്ങാലൂർ രണ്ടാം കല്ലിൽ താമസിക്കുന്ന തമിഴ്നാട് ഡിണ്ടികൽ ഐ എൻ പാളയം മണ്ടുക്കൽ കോവിൽ സ്ട്രീറ്റ് സ്വദേശിയായ കൃഷ്ണമൂർത്തി 50 വയസ്സ് എന്നയാളെയാണ് അഞ്ചുവർഷം കഠിനതടവിനും ₹.50,000/- രൂപ പിഴയും ശിക്ഷ വിധിച്ചത്. ഇരിഞ്ഞാലക്കുട അതിവേഗ സ്പെഷൽ കോടതി ജഡ്ജ് വിവീജ സേതു മോഹൻ ആണ് വിധി പ്രസ്താവിച്ചത്. 2020 ഡിസംബർ മാസത്തിൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവദിവസം വീടിന്റെ പുറകുവശത്ത് വെച്ചാണ് കൃഷ്ണമൂർത്തി …

ആറു വയസ്സുകാരിക്ക് എതിരെ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് അഞ്ചുവർഷം കഠിനതടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു Read More »

മാലിന്യ സംസ്‌കരണ രംഗത്ത് മികച്ച പ്രവർത്തനം; തൃശ്ശൂരിന് മൂന്നാം സ്ഥാനം

തദ്ദേശ സ്വയംഭരണവകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ദേശീയ ക്ലീൻ കേരള കോൺക്ലേവ് ‘വൃത്തി 2025’ ൽമാലിന്യ സംസ്‌കരണ രംഗത്ത് മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ച ജില്ലകൾക്കുള്ള പുരസ്കാരം വിതരണം ചെയ്തു. തൃശ്ശൂർ ജില്ലയ്ക്ക് മൂന്നാം സ്ഥാനം ലഭിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷിൽ നിന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിൻസ്, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി. കണ്ണൂർ, കോഴിക്കോട് ജില്ലകൾ യഥാക്രമം ഒന്ന്, രണ്ട് സ്ഥാനങ്ങൾ നേടി. https://www.youtube.com/@channel17.online

വിശ്വദിപ്തി തട്ടിപ്പ് കേസിൽ മാനേജരായ ജീവലത റിമാന്റിൽ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ചന്തക്കുന്നിൽ പ്രവർത്തിക്കുന്ന വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് അഗ്രി കോ ഓപ്പറേറ്റീവ് സൊസൈറ്റി എന്ന സ്ഥാപനത്തിൽ പണം നിക്ഷേപിച്ചാൽ കൂടുതൽ പലിശ നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വല്ലച്ചിറ സ്വദേശിയിൽ നിന്ന് 13,50000/- (പതിമൂന്ന് ലക്ഷത്തിയമ്പതിനായിരം രൂപ), തലോർ സ്വദേശിയിൽ നിന്ന് 100000/- (ഒരു ലക്ഷം രൂപ), കോണത്തുകുന്ന് സ്വദേശിയിൽ നിന്ന് 1500000/- (പതിനഞ്ച് ലക്ഷം രൂപ), ഇരിങ്ങാലക്കുട സ്വദേശിയിൽ നിന്ന് 550000/- (അഞ്ച് ലക്ഷത്തി അമ്പതിനായിരം രൂപ) എന്നിങ്ങനെ Fixed Deposit ആയി വാങ്ങിയ …

വിശ്വദിപ്തി തട്ടിപ്പ് കേസിൽ മാനേജരായ ജീവലത റിമാന്റിൽ Read More »

പുഷ്പാർച്ചന നടത്തി

പുത്തൻ ചിറ: കേരള പുലയർ മഹാസഭയുടെ സംസ്ഥാന പ്രസിഡണ്ട്, ജനറൽ സെക്രട്ടറി . ഉപദേശക സമിതി ചെയർമാൻ, രക്ഷാധികാരി , ചാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് . സി. പി. ഐ. ജില്ലാ കൗൺസിൽ അംഗം. ബി. ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി എന്നി സ്ഥാനങ്ങൾ വഹിച്ച ടി.വി. ബാബുവി ന്റെ അഞ്ചാമത് ചരമ വാർഷിക ദിനം മാളയൂണിയൻ കമ്മറ്റിയിലെ എല്ലാ ശാഖകളിലും ഫോട്ടോ വച്ച് പുഷ്പാർച്ചന നടത്തി. പിണ്ടാണി കരിങ്ങാചിറ ശാഖയിൽ …

പുഷ്പാർച്ചന നടത്തി Read More »

ക്രൊയോഷ്യയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി റിമാന്റിൽ

പുതുക്കാട് : ക്രൊയോഷ്യയിൽ സൈറ്റ് സൂപ്പർവൈസറായി ജോലി വാഗ്ദാനം ചെയ്ത് തൊട്ടിപ്പാൾ സ്വേദേശിയായ തുുണ്ടിയിൽ വീട്ടിൽ രാഹുൽ 25 വയസ് എന്നയാളിൽ നിന്ന് 30.01.2023 തീയ്യതി മുതൽ 15.02.2024 തീയ്യതി വരെയുള്ള കാലയളവിൽ ₹.3,62,000/- (മൂന്ന് ലക്ഷത്തി അറുപത്തിരണ്ടായിരം രൂപ) അക്കൗണ്ട് മുഖേന അയച്ച് കൈപ്പറ്റിയ ശേഷം നാളിതു വരെയും വാഗ്ദാനം ചെയ്ത ജോലിയോ കൈപ്പറ്റിയ പണമോ തിരികെ നൽകാതെ തട്ടിപ്പ് നടത്തിയ സംഭവത്തിന് കൊരട്ടി ചിറങ്ങര സ്വദേശിയായ മൂളിയം പറമ്പിൽ വീട്ടിൽ വൈശാഖ് 33 വയസ് …

ക്രൊയോഷ്യയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി റിമാന്റിൽ Read More »

ബ്ലൂപേള്‍ ഹാപ്പിനസ് പാര്‍ക്ക് തുറന്നു

ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിലെ പ്രഥമ പാര്‍ക്കായ ബ്ലൂപേള്‍ ഹാപ്പിനെസ് പാര്‍ക്കിന്റെ ഉദ്ഘാടനം ഇ.ടി ടൈസണ്‍ മാസ്റ്റര്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. എസ്.എന്‍ പുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ് മോഹനന്‍ അധ്യക്ഷത വഹിച്ചു. 2024-25 വാര്‍ഷിക പദ്ധതിയില്‍ 5,32,432 രൂപ വകയിരുത്തിയാണ് അഞ്ചങ്ങാടി ലോറിക്കടവില്‍ പാര്‍ക്ക് തുറന്നത്. ജൈവ വൈവിധ്യപരിപാലനത്തിന്റെ ഭാഗമായി കടലോരത്തിന് അനുയോജ്യമായ രീതിയില്‍ വൃക്ഷങ്ങളും പൂച്ചെടികളും പാര്‍ക്കില്‍ വെച്ചുപിടിപ്പിച്ചിട്ടുണ്ട്. ചുമര്‍ചിത്രങ്ങള്‍, കുട്ടികള്‍ക്കായി വിവിധ കളി ഉപകരണങ്ങള്‍ തുടങ്ങിയ സംവിധാനങ്ങളും പാര്‍ക്കില്‍ ഒരുക്കിട്ടുണ്ട്. പാര്‍ക്കിന് ‘ബ്ലൂപേള്‍’ എന്ന് നാമകരണം നടത്തിയ …

ബ്ലൂപേള്‍ ഹാപ്പിനസ് പാര്‍ക്ക് തുറന്നു Read More »

പ്രതിഷേധ സമരം സംഘടിപ്പിച്ചു

വിപണിയിൽ വിലകുറഞ്ഞിട്ടും പാചക വാതക വില അന്യായമായി വർധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ പുത്തൻചിറ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാണിയംകാവ് സെന്ററിൽ ചൂട്ട് കത്തിച്ച് പ്രതിഷേധ സമരം സംഘടിപ്പിച്ചു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് വി.എ.നദീർ അദ്ധ്യക്ഷനായ പരിപാടി സി.കെ.യുധി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജിജോ അരീക്കാടൻ, വി.എസ്.അരുൺരാജ്, സുഭാഷ് പനങ്ങാടൻ, പി.സി.ബാബു, ജെറോം കരിമാലിക്കൽ എന്നിവർ സംസാരിച്ചു. പി.വി.സലാം, ടോണി കണ്ണായി, ജോർജ് പനക്കൽ, അലി പിച്ചത്തറ, ഗോപി മാച്ചിങ്ങത്ത്, എം.എ.മുഹമ്മദ്, മൂസക്കുട്ടി, …

പ്രതിഷേധ സമരം സംഘടിപ്പിച്ചു Read More »

മദ്യപിച്ച പണം ചോദിച്ചതിലുള്ള വിരോധത്താൽ സോഡാ കുപ്പികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ ഗുണ്ട റിമാന്റിൽ

കാട്ടൂർ : കാട്ടുരുള്ള ബാറിൽ സെയിൽസ് മാനായി ജോലി ചെയ്യുന്ന എടതിരിത്തി വെസ്റ്റ് സ്വദേശിയായ കൊല്ലാറ വീട്ടിൽ മോഹൻലാൽ 66 വയസ് എന്നയാളെ സോഡാകുപ്പികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കാട്ടൂർ മുനയം സ്വദേശിയായ കോഴിപറമ്പിൽ വീട്ടിൽ പ്രണവ് 33 വയസ് എന്നയാളെയാണ് കാട്ടൂർ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രണവിനെ റിമാന്റ് ചെയ്തു. പ്രണവും സുഹൃത്തും കൂടി കാട്ടൂരുള്ള ബാറിൽ വന്ന് 08.04.2025 തീയ്യതി പകൽ 03.30 മണിക്ക് മദ്യിപിച്ച ശേഷം പൈസ കൊടുക്കാതെ …

മദ്യപിച്ച പണം ചോദിച്ചതിലുള്ള വിരോധത്താൽ സോഡാ കുപ്പികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ ഗുണ്ട റിമാന്റിൽ Read More »

കേൾവിക്കുറവുള്ളയാളെ മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 4 യുവാക്കുൾ റിമാന്റിൽ

ചേർപ്പ് : ഊരകം കണ്ടേശ്വരം സ്വദേശിയായ കുന്നത്തുകാട്ടിൽ വീട്ടിൽ മണി 73 വയസ് എന്നയാളെ മർദിച്ച് ഗുരുതര പരിക്കേൽപ്പിക്കുകയും ചൂളകട്ട കൊണ്ട് എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിന് കീഴുത്താണി സ്വദേശികളായ മേപ്പുറത്ത് വീട്ടിൽ വിഷ്ണുപ്രസാദ് 28 വയസ്, ആലക്കാട്ട് വീട്ടിൽ ബാസിയോ 28 വയസ്, വാക്കയിൽ വീട്ടിൽ സീജൻ 21 വയസ്, വടക്കൂട്ട് വീട്ടിൽ ആദർശ് 21 വയസ് എന്നിവരെയാണ് ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയതിൽ റിമാന്റ് ചെയ്തത്. 06.04.2025 തീയതി രാത്രി …

കേൾവിക്കുറവുള്ളയാളെ മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 4 യുവാക്കുൾ റിമാന്റിൽ Read More »

ബയോബിന്‍ വിതരണോദ്ഘാടനം നടത്തി

ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി ബയോബിന്‍ വിതരണം നടത്തി. മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന ഉറവിട മാലിന്യ സംസ്‌കരണ ഉപാധിയായ ബയോബിന്നിന്റെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മോഹനന്‍ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സജിത പ്രദീപ് അധ്യക്ഷത വഹിച്ചു. ആലപ്പി ബയോടെക് ഏജന്‍സിയുടെ പ്രതിനിധിയായ ആന്റണി ഗുണഭോക്താക്കള്‍ക്ക് ബയോബിന്‍ ഉപയോഗത്തെക്കുറിച്ച് പരിശീലനം നല്‍കി. 105 വീടുകള്‍ക്കും, 14 വിദ്യാലയങ്ങള്‍ക്കും, ആറ് ഘടക സ്ഥാപനങ്ങള്‍ക്കും ചേര്‍ന്ന് 125 ബയോബിന്നുകളാണ് വിതരണം ചെയ്തത്. 2,93,835 …

ബയോബിന്‍ വിതരണോദ്ഘാടനം നടത്തി Read More »

അംബേദ്കര്‍ ഗ്രാമവികസന പദ്ധതി തുടങ്ങി

അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കടങ്ങോട് അരിക്കാട്ട്കുണ്ട് നഗറില്‍ നടപ്പിലാക്കുന്ന ഒരു കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളുടെ നിര്‍മ്മാണോദ്ഘാടനം എ.സി മൊയ്തീന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. കടങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മീന സാജന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം പത്മം വേണുഗോപാല്‍ മുഖ്യാതിഥിയായി. 26 വീടുകളുടെ അറ്റകുറ്റപ്പണികള്‍, കമ്മ്യൂണിറ്റി ഹാള്‍ നിര്‍മ്മാണം, മൂന്ന് കിണറുകളുടെ നവീകരണം, കാനയുടെ സംരക്ഷണ ഭിത്തി നിര്‍മ്മാണം തുടങ്ങിയ പ്രവൃത്തികളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ് പുരുഷോത്തമന്‍, ആരോഗ്യ വിദ്യാദ്യാസ സ്റ്റാന്‍ഡിങ് …

അംബേദ്കര്‍ ഗ്രാമവികസന പദ്ധതി തുടങ്ങി Read More »

ചെറുതുരുത്തി പോലീസ് സ്റ്റേഷൻ പരിധിയിലെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ സഹോദരങ്ങൾക്കെതിരെ കാപ്പ ചുമത്തി

ചെറുതുരുത്തി പോലീസ് സ്റ്റേഷൻ പരിധിയിലേയും മറ്റു നിരവധി സ്റ്റേഷുകളിലേയും ക്രമിനൽ കേസുകളിൽ പ്രതികളായ ചെറുതുരുത്തി വെട്ടുക്കാട്ടിരി ദേശത്ത് പാളയംകോട്ടുക്കാരൻ വീട്ടിൽ ഷജീർ (31) ;ചെറുതുരുത്തി കലാമണ്ഡലം ലക്ഷം വീട് സ്വദേശിയായ പാളയംകോട്ടുകാരൻ വീട്ടിൽ റജീബ് (30) എന്നിവർക്കെതിരെയാണ് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ െഎ എ എസ് സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തടയും പ്രകാരമുള്ള കാപ്പചുമത്തി ഉത്തരവായത്. കുന്നംകുളം അസിസ്റ്റൻറ് കമ്മീഷണറുടെ അപേക്ഷയിൽ തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ഇളങ്കോ ആർ െഎ പി എസിൻെറ റിപ്പോർട്ടിലാണ് …

ചെറുതുരുത്തി പോലീസ് സ്റ്റേഷൻ പരിധിയിലെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ സഹോദരങ്ങൾക്കെതിരെ കാപ്പ ചുമത്തി Read More »

വെജിറ്റബിള്‍ കിയോസ്‌ക് പ്രവര്‍ത്തനസജ്ജമായി

കോലഴി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തില്‍ വിഷരഹിത പച്ചക്കറികളും പഴങ്ങളും മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങളും ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് നേച്ചേഴ്സ് ഫ്രഷ് വെജിറ്റബിള്‍ കിയോസ്‌ക് പ്രവര്‍ത്തനമാരംഭിച്ചു. സേവ്യര്‍ ചിറ്റിലപ്പിള്ളി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കോലഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി വിശ്വംഭരന്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. യു. സലില്‍ പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വികാസ് രാജ് ആദ്യ വില്‍പ്പന നിര്‍വ്വഹിച്ചു. വിവിധ കുടുംബശ്രീ ജെ.എല്‍.ജികളില്‍ കൃഷി ചെയ്ത വിഷരഹിത പച്ചക്കറികള്‍ …

വെജിറ്റബിള്‍ കിയോസ്‌ക് പ്രവര്‍ത്തനസജ്ജമായി Read More »

യുവാവിനെ കരിങ്കല്ലുകൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ റിമാന്റിലേക്ക്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ സ്വദേശിയായ പുത്തൻച്ചിറക്കാരൻ ജ്യോതിഷ് 28 വയസ് എന്നയാളെ ഇയാൾ കുടുബമായി താമസിക്കുന്ന കക്കാട്ട് അമ്പലത്തിനടുത്തുള്ള വീടിന്റെ മുറ്റത്ത് വെച്ച് 06-04-2025 തിയ്യതി രാത്രി 08.30 മണിക്ക് കരിങ്കല്ലുകഷണം കൊണ്ട് തലയിൽ ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ജ്യോതിഷിന്റെ അമ്മ സുജാതയെ തലയിലും ഷോൾഡറിലും ഇടിച്ച് പരിക്കേൽപിക്കുകയും ചെയ്ത സംഭവത്തിന് എടക്കുളം സ്വദേശിയായ തറയിൽ വീട്ടിൽ മിഥുൻ 28 വയസ്, കണ്ഠ്വേശ്വരം സ്വദേശിയായ ഗുരുവിലാസം വീട്ടിൽ വിഷ്ണു 27 വയസ് എന്നിവരെയാണ് ഇരിങ്ങാലക്കുട പോലീസ് …

യുവാവിനെ കരിങ്കല്ലുകൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ റിമാന്റിലേക്ക് Read More »

അനധികൃത മദ്യവിൽപ്പന ഒരാൾ റിമാന്‍റിലേക്ക്

കയ്പമംഗലം : സംസ്ഥാന വ്യാപകമായി ലഹരി വസ്തുക്കളുടെ വിപണനം, സംഭരണം, ഉല്പാദനം എന്നിവ തടയുന്നതിനായി സംസ്ഥാന പോലീസ് മേധാവി ശ്രീ. ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് IPS ന്റെ ഉത്തരവ് പ്രകാരം തൃശൂർ റേഞ്ച് DIG ശ്രീ.ഹരിശങ്കർ ഐപിഎസ്, തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ.ബി. കൃഷ്ണകുമാർ ഐപിഎസ് എന്നിവരുടെ നിർദ്ദേശപ്രകാരം നടത്തി വരുന്ന “Operation D Hunt” ന്റെ ഭാഗമായി തൃശ്ശൂർ റൂറൽ ജില്ലയിലെ കയ്പമംഗലം പോലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ പരിശോധനയിൽ 07.04.2025 …

അനധികൃത മദ്യവിൽപ്പന ഒരാൾ റിമാന്‍റിലേക്ക് Read More »

error: Content is protected !!