Channel 17

live

channel17 live

Local News

കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യുവാവിന് പരിക്ക്

ആനമല റോഡിൽ ചിക്ക്ളായി പെട്രോൾ പമ്പിനു സമീപം കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് തകർന്ന് യുവാവിന് പരിക്കേറ്റു. കാട്ടുപറമ്പിൽ പ്രസാദിനാണ് (40) പരിക്കേറ്റത്. ചൊവ്വാഴ്ച നാല് മണിയോടെയാണ് അപകടം. സംഭവം ചാലക്കുടിയിൽ നിന്നും വെറ്റിലപ്പാറയിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. പ്രസാദിനെ പരിക്കുകളോടെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. https://www.youtube.com/@channel17.online

സൗരജലധാര കുടിവെള്ള പദ്ധതി തുടങ്ങി

വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വിജയലക്ഷ്മി വിനയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കോണത്തുകുന്ന്: വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിലെ ചിരട്ടക്കുന്നില്‍ ആരംഭിച്ച സൗരജലധാര കുടിവെള്ള പദ്ധതി വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വിജയലക്ഷ്മി വിനയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം.എം.മുകേഷ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ കുറ്റിപറമ്പില്‍ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ പ്രസന്ന അനില്‍കുമാര്‍ മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസ്ന റിജാസ്, ഷീല സജീവന്‍, …

സൗരജലധാര കുടിവെള്ള പദ്ധതി തുടങ്ങി Read More »

കെ പി എസ് ടി എ മാള ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുൻപിൽ ഉത്തരവ് കത്തിച്ച് പ്രതിഷേധിച്ചു

39 മാസത്തെ കുടിശ്ശിക പ്രഖ്യാപിക്കാത്തതിൽ കടുത്ത പ്രതിഷേധം ഉണ്ടെന്ന് ധർണ ഉദ്ഘാടനം ചെയ്തുകൊണ്ട് KPSTA സംസ്ഥാന കമ്മിറ്റി അംഗം ടി എസ് സുരേഷ്‌കുമാർ പറഞ്ഞു.ഉപജില്ലാ പ്രസിഡന്റ് ജെമി ജോസ് സ്വാഗതം പറഞ്ഞു. 39 മാസത്തെ ഡി എ കുടിശിക അനുവദിക്കാത്തത്തിൽ കെ പി എസ് ടി എ മാള ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുൻപിൽ ഉത്തരവ് കത്തിച്ച് പ്രതിഷേധിച്ചു. ഇലക്ഷൻ മുന്നിൽ കണ്ട് സർക്കാർ 2% ഡി എ പ്രഖ്യാപിച്ചെങ്കിലും.39 മാസത്തെ കുടിശ്ശിക …

കെ പി എസ് ടി എ മാള ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുൻപിൽ ഉത്തരവ് കത്തിച്ച് പ്രതിഷേധിച്ചു Read More »

കരുവന്നൂർ പാലത്തിൽ സംരക്ഷണ വേലി: മന്ത്രി വാക്ക് പാലിച്ചില്ലെന്ന്. കോൺഗ്രസ്

മാപ്രാണം: ആത്മഹത്യാ മുനമ്പായി മാറിയിരിക്കുന്ന കരുവന്നൂർ മേൽപ്പാലത്തിൽ സംരക്ഷണ വേലി സ്ഥാപിക്കാമെന്ന ഉറപ്പു നൽകിയ സ്ഥലം എം എൽ എ കൂടിയായ മന്ത്രി ആർ. ബിന്ദു വാക്ക് പാലിച്ചില്ലെന്ന് കോൺഗ്രസ് പൊറത്തിശ്ശേരി മണ്ഡലം കമ്മിറ്റി ആരോപിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിൽ നിരവധി ആത്മഹത്യകളും ആത്മഹത്യാ ശ്രമങ്ങളും നടന്ന ഇവിടെ ഏതെങ്കിലും തരത്തിലുള്ള സംരക്ഷണ വേലി നിർണമിക്കണമെന്നത് നാട്ടുകാരുടെ ആവശ്യമായിരുന്നു. സ്ഥലം സന്ദർശിച്ച വേളയിൽ എത്രയും വേഗം സംരക്ഷണ വേലി നിർമിച്ചു നൽകാമെന്ന് മന്ത്രി ജനങ്ങൾക്ക് ഉറപ്പു നൽകിയതാണ്. …

കരുവന്നൂർ പാലത്തിൽ സംരക്ഷണ വേലി: മന്ത്രി വാക്ക് പാലിച്ചില്ലെന്ന്. കോൺഗ്രസ് Read More »

കുട്ടികൾക്കൊപ്പം ഫുട്ബോൾ കളിച്ചും,നേർച്ച സദ്യയിൽ പങ്ക് കൊണ്ടും ബെന്നി ബഹനാൻ

മുൻനിരയിൽ ഹെഡ്ഡർ ആകാനും ആവശ്യമെങ്കിൽ ഗോൾ വല കാക്കാനും ഒരുപോലെ കഴിയുമെന്ന് തെളിയിച്ചാണ് ചാലക്കുടി മണ്ഡലത്തിൽ വീണ്ടും ഗോളടിക്കാൻ ബെന്നി ബെഹനാൻ ഇന്നലെ പ്രചാരണത്തിനിറങ്ങിയത്. മുൻനിരയിൽ ഹെഡ്ഡർ ആകാനും ആവശ്യമെങ്കിൽ ഗോൾ വല കാക്കാനും ഒരുപോലെ കഴിയുമെന്ന് തെളിയിച്ചാണ് ചാലക്കുടി മണ്ഡലത്തിൽ വീണ്ടും ഗോളടിക്കാൻ ബെന്നി ബെഹനാൻ ഇന്നലെ പ്രചാരണത്തിനിറങ്ങിയത്. കാലടി കൈപ്പട്ടൂരിലെ പള്ളിമുറ്റത്ത് കുട്ടികളുമൊത്ത് ഫുട്‍ബോൾ കളിച്ചാണ് ഇന്നലത്തെ പ്രചാരണത്തിന് യുഡിഎഫ് സ്‌ഥാനാർഥി ബെന്നി ബഹനാൻ തുടക്കം കുറിച്ചത്. ചാലക്കുടി, കൊടകര, കൊരട്ടി, കാടുകുറ്റി പ്രദേശങ്ങളിൽ …

കുട്ടികൾക്കൊപ്പം ഫുട്ബോൾ കളിച്ചും,നേർച്ച സദ്യയിൽ പങ്ക് കൊണ്ടും ബെന്നി ബഹനാൻ Read More »

സമഗ്ര ശിക്ഷ കേരളയുടെ വിദ്യാഭ്യാസ പദ്ധതി സ്കൂൾ തല പഠനോത്സവം ഇരിങ്ങാലക്കുട എൽ പി സ്കൂളിൽ നടന്നു

പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ജെയ്സൺ പാറേക്കാടൻ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട : സമഗ്ര ശിക്ഷ കേരളയുടെ വിദ്യാഭ്യാസ പദ്ധതി സ്കൂൾ തല പഠനോത്സവം ഇരിങ്ങാലക്കുട എൽ പി സ്കൂളിൽ നടന്നു. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ജെയ്സൺ പാറേക്കാടൻ ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപിക അസീന പി വി സ്വാഗതവും അമ്മമാരുടെ മാഗസിൻ ” തായ്മൊഴി ” ബി പി സി സത്യപാലൻ പ്രകാശനം ചെയ്തു. AEO Dr. നിഷ എം സി , ട്രെയിനർ Dr …

സമഗ്ര ശിക്ഷ കേരളയുടെ വിദ്യാഭ്യാസ പദ്ധതി സ്കൂൾ തല പഠനോത്സവം ഇരിങ്ങാലക്കുട എൽ പി സ്കൂളിൽ നടന്നു Read More »

ഊരകം സെന്റ് ജോസഫ് പള്ളിയിലെ ഊട്ട് തിരുന്നാൾ കമ്മിറ്റി ഓഫീസ് വികാരി ഫാ ആൻഡ്രൂസ് മാളിയേക്കൽ ഉദ്ഘാടനം ചെയ്തു

2024 ഏപ്രിൽ 20,21 തീയതികളിൽ നടക്കുന്ന ഊരകം സെന്റ് ജോസഫ് പള്ളിയിലെ ഊട്ട് തിരുന്നാൾ കമ്മിറ്റി ഓഫീസ് വികാരി ഫാ ആൻഡ്രൂസ് മാളിയേക്കൽ ഉദ്ഘാടനം ചെയ്തു. കൈക്കാരന്‍മാര്‍, ജനറൽ കൺവീനർ, വിവിധ കമ്മിറ്റി ഭാരവാഹികൾ, കുടുംബയൂണിറ്റ് ഭാരവാഹികൾ, വിശ്വാസികൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. https://www.youtube.com/@channel17.online

യു.ഡി. എഫ് ചാലക്കുടി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കെ.പി.സി.സി. വർക്കിങ് പ്രസിഡന്റ് ടി.എൻ. പ്രതാപൻ എം.പി. ഉൽഘാടനം ചെയ്തു

യു.ഡി. എഫ് ചാലക്കുടി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കെ.പി.സി.സി. വർക്കിങ് പ്രസിഡന്റ് ടി.എൻ. പ്രതാപൻ എം.പി. ഉൽഘാടനം ചെയ്തു.സ്ഥാനാർത്ഥി ബെന്നി ബഹനാൻ എം പി, സനീഷ് കുമാർ ജോസഫ് എം. എൽ.എ,നഗരസഭാ ചെയർമാൻ എബി ജോർജ്, ബ്ലോക്ക് പ്രസിഡന്റുമാരായ വി.ഒ. പൈലപ്പൻ, എം.ടി. ഡേവീസ്, അഡ്വ. സിജി ബാലചന്ദ്രൻ, ഒ. എസ്.ചന്ദ്രൻ, കെ.പി. സി സി സെക്രട്ടറി പ്രസാദ്, എ.ഐ.അബ്ദുൾ മജീദ്,ജോൺ മുണ്ടൻ മാണി, വിൽസൻ മേച്ചേരി, സിബി വട്ടലായി, അനിയൻ കൊടകര, വർഗ്ഗീസ് കണ്ടംകുളത്തി, പി.കെ. …

യു.ഡി. എഫ് ചാലക്കുടി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കെ.പി.സി.സി. വർക്കിങ് പ്രസിഡന്റ് ടി.എൻ. പ്രതാപൻ എം.പി. ഉൽഘാടനം ചെയ്തു Read More »

കടലില്‍ കുടുങ്ങിയ മത്സ്യതൊഴിലാളികളെ രക്ഷിച്ചു

കോഴിക്കോട് പുതിയാപ്പ ഹാര്‍ബറില്‍ നിന്നും മൂന്ന് ദിവസം മുന്‍പ് ആഴക്കടല്‍ മത്സ്യബന്ധനത്തിന് പോയ ബോട്ടിന്റെ എഞ്ചിന്‍ നിലച്ച് കടലില്‍ കുടുങ്ങിയ മത്സ്യതൊഴിലാളികളെ ഫിഷറീസ് വകുപ്പിന്റെ ബോട്ട് രക്ഷാപ്രവര്‍ത്തനം നടത്തി കരയിലെത്തിച്ചു. കോഴിക്കോട് പുതിയാപ്പ ഹാര്‍ബറില്‍ നിന്നും മൂന്ന് ദിവസം മുന്‍പ് ആഴക്കടല്‍ മത്സ്യബന്ധനത്തിന് പോയ ബോട്ടിന്റെ എഞ്ചിന്‍ നിലച്ച് കടലില്‍ കുടുങ്ങിയ മത്സ്യതൊഴിലാളികളെ ഫിഷറീസ് വകുപ്പിന്റെ ബോട്ട് രക്ഷാപ്രവര്‍ത്തനം നടത്തി കരയിലെത്തിച്ചു. പന്ത്രണ്ട് നോട്ടിക്കല്‍ മൈല്‍ അകലെ വഞ്ചിപ്പുര വടക്ക് പടിഞ്ഞാറ് ഭാഗത്ത് ആഴക്കടലില്‍ എഞ്ചിന്‍ നിലച്ച് …

കടലില്‍ കുടുങ്ങിയ മത്സ്യതൊഴിലാളികളെ രക്ഷിച്ചു Read More »

വ്യാസവിദ്യനികേതൻ സെൻട്രൽസ്കൂളിൽ സുഹൃദ് സംഗമം നടത്തി

ഭാരതീയ വിദ്യാനികേതൻ സംസ്ഥാനസമിതി അംഗം ടി.എൻ രാമൻ അധ്യക്ഷനായ പരിപാടി ഭാരതീയ വിദ്യാനികേതൻ സംസ്ഥാന അധ്യക്ഷൻ പി.ഗോപാലൻകുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചാലക്കുടി:വ്യാസവിദ്യാനികേതൻ സെൻ്ട്രൽ സ്കൂളിൽ സുഹൃദ് സംഗമം സംഘടിപ്പിച്ചു. ഭാരതീയ വിദ്യാനികേതൻ സംസ്ഥാനസമിതി അംഗം ടി.എൻ രാമൻ അധ്യക്ഷനായ പരിപാടി ഭാരതീയ വിദ്യാനികേതൻ സംസ്ഥാന അധ്യക്ഷൻ പി.ഗോപാലൻകുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ യു. പ്രഭാകരൻ വിദ്യാലയ വികാസ വൃത്തം അവതരിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പാൾ എം.കെ. ശ്രീനിവാസൻ , ജഗദ്ഗുരു ട്രസ്റ്റ് ചെയർമാൻ ജി. …

വ്യാസവിദ്യനികേതൻ സെൻട്രൽസ്കൂളിൽ സുഹൃദ് സംഗമം നടത്തി Read More »

ആദിശങ്കര ജന്മഭൂമിയിൽ അനുഗ്രഹം തേടി ബെന്നി ബഹനാൻ

കാലടി സ്നേഹ സദൻ സ്‌പെഷ്യൽ സ്‌കൂളിലെത്തിയ ബെന്നി ബെഹനാന് സ്‌നേഹനിർഭരമായ വരവേൽപാണ്‌ കുട്ടികളും ജീവനക്കാരും നൽകിയത്. കാലടി ആദിശങ്കര ജന്മഭൂയിൽ അനുഗ്രഹം തേടി യുഡിഎഫ് സ്‌ഥാനാർഥി ബെന്നി ബഹനാൻ എത്തി. വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി പിന്തുണയും അനുഗ്രഹവും തേടിയ ബെന്നി ബെഹനാന് എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് ക്ഷേത്ര ഭാരവാഹികളും മഠം അധികൃതരും അറിയിച്ചു. കാലടിയിലെ വിവിധ സ്‌കൂളുകൾ, മത സ്‌ഥാപനങ്ങൾ, വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ എന്നിവ സന്ദർശിച്ച് പിന്തുണ തേടി. കാലടി സ്നേഹ സദൻ സ്‌പെഷ്യൽ സ്‌കൂളിലെത്തിയ ബെന്നി …

ആദിശങ്കര ജന്മഭൂമിയിൽ അനുഗ്രഹം തേടി ബെന്നി ബഹനാൻ Read More »

ചരമം

പുത്തൻ ചിറ:പറയൻ കുന്ന് കുറ്റി പറമ്പത്ത് ചാത്തുകുട്ടി 68 അന്തരിച്ചു.പിതാവ് പരേതനായ കുഞ്ഞി പേങ്ങൻഭാര്യ :തങ്കമണി മക്കൾ:ജനീഷ് , ശ്രീദേവി.മരുമക്കൾ: ഗീതു, ജിബിൻ .

രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികൾക്ക് തെരഞ്ഞെടുപ്പ് മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി

ചാലക്കുടി: പൊതു തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം വന്നതോടെ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ കക്ഷികളും സ്ഥാനാർത്ഥികളും പാലിക്കേണ്ട പെരുമാറ്റ ചട്ടങ്ങൾ വിശദീകരിക്കാനായി ചാലക്കുടി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ പ്രത്യേക യോഗം ചേർന്നു.യോഗത്തിൽ ചാലക്കുടി ഡി എഫ് ഓ- എം വെങ്കിടേശ്വരൻ ഐ എഫ് എസ് ( അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ), തഹസിൽദാർ അബ്ദുൽ മജീദ്( തെരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഓഫീസർ ),എം കെ സജീവ്- ഇൻസ്പെക്ടർ ഓഫ് പോലീസ് ചാലക്കുടി,വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.പ്രധാന നിർദ്ദേശങ്ങൾ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുസ്ഥലങ്ങളിൽ …

രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികൾക്ക് തെരഞ്ഞെടുപ്പ് മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി Read More »

പറയൻ തോട് പാലത്തിൻ്റെ അനുബന്ധ റോഡ് ടാറിങ് ഉടനേ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് 84-ാം നമ്പർ ബൂത്ത് സംഘടിപ്പിച്ച ജനകീയ പ്രക്ഷോഭംL DF നേതാവ് ജീൽ ആൻ്റണി ഉൽഘാടനം ചെയ്തു

പറയൻ തോട് പാലത്തിൻ്റെ അനുബന്ധ റോഡ് ടാറിങ് ഉടനേ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് 84-ാം നമ്പർ ബൂത്ത് സംഘടിപ്പിച്ച ജനകീയ പ്രക്ഷോഭംL DF നേതാവ് ജീൽ ആൻ്റണി ഉൽഘാടനം ചെയ്തു സി ജി ശിവരാമൻ അദ്ധ്യക്ഷനായിബൂത്ത് സെക്രട്ടറി വി എം ഭവാനി എ എൽകൊച്ചപ്പൻ പി എം സത്യപാലൻ പി.സി സദാനന്ദൻ എം സി ജെയിംസ് എം ഡി റാഫേൽ ടി പി രാജൻ സംസാരിച്ചു. https://www.youtube.com/@channel17.online

കോൺഗ്രസ് നേതൃത്വം നൽകുന്ന സർക്കാർ അധികാരത്തിൽ വന്നാൽ പൗരത്വ നിയമ ഭേദഗതി റദ്ദ് ചെയ്യുമെന്ന് ചാലക്കുടി എം പി ബെന്നി ബഹന്നാൻ

മതിലകത്ത് നിന്നാരംഭിച്ച നെെറ്റ് മാർച്ച് ഡി സി സി പ്രസിഡണ്ട് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. പൗരത്വ നിയമ ഭേദഗതിക്കെതിരെ ബെന്നി ബഹന്നാൻ്റെ നേതൃത്വത്തിൽ മതിലകം സെൻ്ററിൽ നിന്ന് പുന്നക്കുരു സെൻ്ററിലേക്ക് നൈറ്റ് മാർച്ച് നടത്തി. മതിലകത്ത് നിന്നാരംഭിച്ച നെെറ്റ് മാർച്ച് ഡി സി സി പ്രസിഡണ്ട് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. മുസ്ലീം ലീഗ് ജില്ലാ പ്രസിഡണ്ട് സി എ റഷീദ് മുഖ്യ പ്രഭാഷണം നടത്തി. മതിലകം ജുമാ മസ്ജിദ് ഖത്തിബ് അബ്ദുൾ സലാം ഫൈസി …

കോൺഗ്രസ് നേതൃത്വം നൽകുന്ന സർക്കാർ അധികാരത്തിൽ വന്നാൽ പൗരത്വ നിയമ ഭേദഗതി റദ്ദ് ചെയ്യുമെന്ന് ചാലക്കുടി എം പി ബെന്നി ബഹന്നാൻ Read More »

ചാലക്കുടി ലോക്സഭാ യു ഡി എഫ് ഇലക്ഷൻ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

അങ്കമാലി : ചാലക്കുടി യു ഡി എഫ് ലോക്സഭാ ഇലക്ഷൻ കമ്മറ്റി ഓഫീസ് അങ്കമാലിയിൽ മുൻ എം പി കെ പി ധനപാലൻ ഉദ്ഘാടനം ചെയ്തു. അങ്കമാലി ക്യാമ്പ് ഷെഡ് റോഡിൽ സി എഎസ് എ ഹാളിന് സമീപമാണ് ഇലക്ഷൻ കമ്മറ്റി ഓഫീസ് ഒരുക്കിയിരിക്കുന്നത്. സ്ഥാനാർഥി ബെന്നി ബഹനാൻ, എം എൽ എ മാരായ സനീഷ് കുമാർ ജോസഫ്, എൽദോസ് കുന്നപ്പിള്ളി, ഡി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, മുൻ എം എൽ എ പി ജെ …

ചാലക്കുടി ലോക്സഭാ യു ഡി എഫ് ഇലക്ഷൻ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു Read More »

ആരാണീ വി ഐ പി; ആസ്വാദ്യമായി ഓട്ടന്‍തുള്ളല്‍

ഓട്ടന്‍തുള്ളല്‍ ജില്ലാ കളക്ടര്‍ വി.ആര്‍ കൃഷ്ണ തേജ ഉദ്ഘാടനം ചെയ്തു. വോട്ട് ചെയ്യൂ വി ഐ പി ആകൂ’ ജില്ലയിലെ സമ്മതിദായക ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെയും നെഹ്രു യുവകേന്ദ്രയുടെയും നേതൃത്വത്തില്‍ കളക്ടറേറ്റില്‍ സംഘടിപ്പിച്ച സമ്മതിദായക ബോധവല്‍ക്കരണ ഓട്ടന്‍തുള്ളല്‍ ജില്ലാ കളക്ടര്‍ വി.ആര്‍ കൃഷ്ണ തേജ ഉദ്ഘാടനം ചെയ്തു. പ്രശസ്ത ഓട്ടന്‍ തുള്ളല്‍ കലാകാരനും ഫോക്ലോര്‍ അക്കാദമി പുരസ്‌കാര ജേതാവുമായ രാജീവ് വെങ്കിടങ്ങാണ് ‘വി ഐ പി ചരിതം’ എന്ന പേരില്‍ ഓട്ടന്‍ തുള്ളല്‍ അവതരിപ്പിച്ചത്. …

ആരാണീ വി ഐ പി; ആസ്വാദ്യമായി ഓട്ടന്‍തുള്ളല്‍ Read More »

അംഗീകാര നിറവില്‍ വർഷ ബിൻത് സെയ്ഫ്

നവംബർ 9 ന് തായ്‌ലൻ്റിൽ നടക്കുന്നഅവാർഡ് ദാന ചടങ്ങിൽ വർഷ അവാർഡ് ഏറ്റുവാങ്ങും. മാള വടമ സ്വദേശി വർഷ ബിൻത് സെയ്ഫ് 2024 ലെ ഏഷ്യൻ രാജ്യങ്ങളിലുംനിന്നുള്ള മികച്ച ഇംഗ്ലീഷ് ടീച്ചർ ടീച്ചർക്കുള്ള (ASIA EDUCATION CONCLAVE) അവാർഡിന് തിരഞ്ഞെടുക്കപ്പെട്ടു .നവംബർ 9 ന് തായ്‌ലൻ്റിൽ നടക്കുന്നഅവാർഡ് ദാനചടങ്ങിൽ വർഷ അവാർഡ് ഏറ്റുവാങ്ങും.ഇംഗ്ലീഷിൽ പി എച്ച് ഡി ഫൈനൽ സബ്മിഷന്‍ കഴിഞ്ഞിരിക്കുന്ന വർഷ ഇപ്പോൾ ചൈനയിൽ ഹൈനാൻ അമേരിക്കൻയൂണിവേഴ്സിറ്റിയിൽ ഇംഗ്ലീഷ് പ്രൊഫസറായിവർക്കു ചെയ്യുകയാണ്. ഇതിനു മുമ്പും (2020)ൽഷേക്സ്പിയറിൻ്റെ …

അംഗീകാര നിറവില്‍ വർഷ ബിൻത് സെയ്ഫ് Read More »

ചമയ പ്രദർശനം ആരംഭിച്ചു

ഇരിങ്ങാലക്കുട : ആറാട്ടുപുഴ ക്ഷേത്രത്തിൽ പൂരത്തിന് മുന്നോടിയായി ചമയ പ്രദർശനം ആരംഭിച്ചു.ശാസ്താവിന്റെ എഴുന്നെള്ളിപ്പുകൾക്കു വേണ്ടിഈ വർഷം ഭക്തർ സമർപ്പിച്ച ചമയങ്ങളും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.വിവിധ വലിപ്പത്തിലുള്ള കോലങ്ങൾ, നെറ്റിപ്പട്ടങ്ങൾ, പട്ടുകുടകൾ, വക്കകൾ, മണിക്കൂട്ടങ്ങൾ, ആലവട്ടം, ചാമരം, കൈപ്പന്തം തുടങ്ങിയവ പ്രദർശനത്തിൽ കാണാം.ക്ഷേത്രാങ്കണത്തിൽ പ്രത്യേകം സജ്ജമാക്കിയ മണ്ഡപത്തിൽ തയ്യാറാക്കിയിട്ടുള്ള പ്രദർശനം 4 ദിവസം കൂടി തുടരും. https://www.youtube.com/@channel17.online

കൊടിയേറ്റം നടത്തി

കൊമ്പത്തുകടവ് മുട്ടിക്കൽ സെൻ്റ് ജോസഫ് ദേവാലയത്തിൽ വിശുദ്ധ യൗസേപ്പിതാവിൻ്റെ തിരുനാളിന് ഒരുക്കമായി കൊടിയേറ്റം നടത്തി. കോട്ടപ്പുറം രൂപത വികാരി ജനറൽ മോൺ.റോക്കി റോബി കളത്തിൽ കൊടിയേറ്റത്തിനും, ദിവ്യബലിക്കും നേതൃത്വം നൽകി. കോട്ടപ്പുറം രൂപത എഡ്യൂക്കേഷണൽ ഏജൻസി മാനേജർ ഫാ. ഷിജു കല്ലറക്കൽ വചന പ്രഘോഷണം നടത്തി.മാർച്ച്‌ 19 ചൊവ്വ രാവിലെ 10ന് ആഘോഷമായ തിരുനാൾ ദിവ്യബലിയും ഊട്ടു നേർച്ചയും നടക്കും. https://www.youtube.com/@channel17.online

error: Content is protected !!