Channel 17

live

channel17 live

Local News

സെമി- ടർഫ് ഒരുങ്ങുന്നു

ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഇ കെ അനൂപ് നിർവഹിച്ചു. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പോങ്കോത്രയിലെ പഞ്ചായത്ത് മൈതാനിയിൽ നിർമ്മിക്കുന്ന സെമി- ടർഫിന്റെ നിർമ്മാണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഇ കെ അനൂപ് നിർവഹിച്ചു. തൊഴിലുറപ്പ് പദ്ധതിയിൽ 8 ലക്ഷം രൂപയും പഞ്ചായത്ത് വാർഷിക പദ്ധതിയിൽ 3 ലക്ഷം രൂപയും ഉൾപ്പെടുത്തിയാണ് നിർമിക്കുന്നത്. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ സി പ്രദീപ് അധ്യക്ഷത വഹിച്ചു.തൊഴിലുറപ്പ് എ ഇ അശ്വതി കെ. ഡി, സി. വി. വിൽ‌സൺ, പത്മാവതി എന്നിവർ …

സെമി- ടർഫ് ഒരുങ്ങുന്നു Read More »

ആധുനിക നിലവാരത്തിലുയർന്ന് കുന്നംകുളം മണ്ഡലത്തിലെ റോഡുകൾ

മന്ത്രി മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു. ആധുനിക നിലവാരത്തിലുയർന്ന കുന്നംകുളം മണ്ഡലത്തിലെ റോഡുകൾ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. കേരളത്തെ പശ്ചാത്തല വികസനത്തിൻ്റെ ഹബ്ബാക്കി മാറ്റുക എന്ന സർക്കാരിന്റെ ലക്ഷ്യം ഫലപ്രദമായി നടന്ന് വരികയാണെന്ന് മന്ത്രി വ്യക്തമാക്കി. അഞ്ച് വർഷം കൊണ്ട് കേരളത്തിലെ അമ്പത് ശതമാനം വരുന്ന 15,000 കിലോമീറ്റർ റോഡുകൾ ബിഎംആൻ്റ് ബിസി നിലവാരത്തിലുയർത്തണമെന്ന സർക്കാരിൻ്റെ ലക്ഷ്യം 3 വർഷം കൊണ്ട് പൂർത്തീകരിക്കാൻ കഴിഞ്ഞത് അഭിമാനകരമാണെന്നും …

ആധുനിക നിലവാരത്തിലുയർന്ന് കുന്നംകുളം മണ്ഡലത്തിലെ റോഡുകൾ Read More »

വാഷും ചാരായവും വീട്ടിൽ സൂക്ഷിച്ചയാൾ എക്സൈസ് പിടിയിൽ

വാഷും ചാരായവും വീട്ടിൽ സൂക്ഷിച്ചയാൾ എക്സൈസ് പിടിയിൽ.അതിരപ്പിള്ളിക്ക് സമീപം വൈശേരി മാധവി കോളനിയിൽ ചെരുവിൽ കാലായിൽ വീട്ടിൽ കൃഷ്ണപ്പിള്ള മകൻ ശശി59 വയസ്സ് ആണ് 1 ലിറ്റർ ചാരായവും 10 ലിറ്റർ വാഷും വീട്ടിൽ സൂക്ഷിച്ച് കൈകാര്യം ചെയ്തതിന് ചാലക്കുടി എക്സൈസിൻ്റെ പിടിയിലായത്. എക്സൈസ് ഇൻസ്പെക്ടർ S സമീർ, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ KP സുനിൽകുമാർ, ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർമാരായ ജെയ്സൺ ജോസ്. ഷിജു വർഗ്ഗീസ്, സിവിൽ എക്സൈസ് ഓഫീസർ രാഗേഷ് TR, വനിത സിവിൽ എക്സൈസ് …

വാഷും ചാരായവും വീട്ടിൽ സൂക്ഷിച്ചയാൾ എക്സൈസ് പിടിയിൽ Read More »

കടങ്ങോട് ഗ്രാമ പഞ്ചായത്തിലെ നീണ്ടൂര്‍ – ആദൂര്‍ – വെള്ളറക്കാട് റോഡ് യാഥാര്‍ത്ഥ്യമായി

കുന്നംകുളം നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെട്ട കടങ്ങോട് ഗ്രാമ പഞ്ചായത്തിലെ നീണ്ടൂര്‍ – ആദൂര്‍ – വെള്ളറക്കാട് റോഡ് ആധുനിക നിലവാരത്തിലുയര്‍ന്നു. 5 കോടി രൂപ ചിലവഴിച്ചാണ് അത്യാധുനിക ബി.എം. ആന്റ് ബി.സി. നിലവാരത്തില്‍ റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. എ.സി മൊയ്തീന്‍ എംഎല്‍എ യുടെ ശ്രമഫലമായാണ് റോഡിനെ ആധുനിക നിലവാരത്തിലുയര്‍ത്താന്‍ ആവശ്യമായ ഫണ്ട് ലഭ്യമായത്. 4 കോടി രൂപ നബാര്‍ഡ് ഫണ്ടും എ.സി. മൊയ്തീന്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 25 ലക്ഷം രൂപയും, ബ്ലോക്ക് പഞ്ചായത്ത് പദ്ധതി …

കടങ്ങോട് ഗ്രാമ പഞ്ചായത്തിലെ നീണ്ടൂര്‍ – ആദൂര്‍ – വെള്ളറക്കാട് റോഡ് യാഥാര്‍ത്ഥ്യമായി Read More »

ശുദ്ധജല ക്ഷാമത്തിന് പരിഹാരമായി;കുടിവെള്ള പദ്ധതി മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്തു

പഞ്ചായത്തിലെ നാല്, അഞ്ച് വാര്‍ഡുകളിലെ മിനി കുടിവെള്ള പദ്ധതി റവന്യു വകുപ്പു മന്ത്രി കെ. രാജന്‍ നാടിന് സമര്‍പ്പിച്ചു. തളിക്കുളം ഗ്രാമപഞ്ചായത്തിലെ പുളിയംതുരുത്ത്, കലാഞ്ഞി പ്രദേശങ്ങളിലെ ശുദ്ധജല ക്ഷാമത്തിന് പരിഹാരമായി. പഞ്ചായത്തിലെ നാല്, അഞ്ച് വാര്‍ഡുകളിലെ മിനി കുടിവെള്ള പദ്ധതി റവന്യു വകുപ്പു മന്ത്രി കെ. രാജന്‍ നാടിന് സമര്‍പ്പിച്ചു. ശുദ്ധജലത്തിനായി വര്‍ഷങ്ങളായി വാട്ടര്‍ അതോറിറ്റിയെ ആശ്രയിച്ചിരുന്ന പ്രദേശത്ത് പുളിയംതുരുത്തില്‍ പുതുക്കുളത്തെ കിണര്‍ പ്രയോജനപ്പെടുത്തി ജല ക്ഷാമത്തിന് പരിഹാരംകണ്ടു. പഞ്ചായത്ത് അധികൃതര്‍ കിണറിലെ വെള്ളം പരിശോധിച്ച് ഗുണനിലവാരം …

ശുദ്ധജല ക്ഷാമത്തിന് പരിഹാരമായി;കുടിവെള്ള പദ്ധതി മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്തു Read More »

ചാലക്കുടിയില്‍ മൊബൈല്‍ സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് സജ്ജമായി

മാര്‍ച്ച് 2 ന് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. ഇന്ത്യയില്‍ ആദ്യമായി മൊബൈല്‍ സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് ചാലക്കുടി നഗരസഭയില്‍ പ്രവര്‍ത്തനക്ഷമമാവുന്നു. വീടുകളില്‍ നേരിടട്ടെത്തി, ആധുനിക സംവിധാനങ്ങളോടെ ടോയ്‌ലറ്റ് മാലിന്യങ്ങള്‍ ട്രീറ്റ്‌മെന്റ് ചെയ്യുന്ന എസ്ടിപി പദ്ധതിയുടെ ഉദ്ഘാടനം മാര്‍ച്ച് 2 ന് വൈകീട്ട് 3 ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് നിര്‍വ്വഹിക്കും. ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ എബി ജോര്‍ജ്ജ് അധ്യക്ഷത വഹിക്കും. ബെന്നി ബെഹനാന്‍ എം.പി, സനീഷ് കുമാര്‍ ജോസഫ് എംഎല്‍എ, …

ചാലക്കുടിയില്‍ മൊബൈല്‍ സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് സജ്ജമായി Read More »

കൊരട്ടി പഞ്ചായത്തിൽ സൗജന്യ ആബുലൻസ് സേവനം ആരംഭിച്ചു

കൊരട്ടി പഞ്ചായത്തിൽ അത്യഹിത രോഗികൾക്കും,റോഡ് അപകടത്തിൽപെടുന്നവർ, പാലിയേറ്റീവ് രോഗികൾക്കും ആശ്വാസം ആയി സൗജന്യ ആബുലൻസ് സേവനം ആരംഭിച്ചു. 24 X 7 എന്ന നിലയിൽ എന്ന നിലയിൽ പ്രവർത്തിക്കുന്ന ആബുലൻസിൽ ട്രോമ കെയർ സംവിധാനം,നഴ്സ് സൗകര്യം, ബൈപാപ് സൗകര്യം, ഓക്സിജൻ സിലിണ്ടർ, ഡിഫിബ്രിലേറ്റർ സൗകര്യം തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.എ.എം എം ഫൗണ്ടേഷൻ, കാർബോറാണ്ടം യൂണിവേഴ്സൽ എന്നി സ്ഥാപനങ്ങളുടെ സഹായത്തോടെ ആണ് ആബുലൻസ് സർവ്വീസ് ആരംഭിക്കുന്നത്. 36 ലക്ഷം രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ആബുലൻസിൻ്റെ ഉദ്ഘാടനം കൊരട്ടി …

കൊരട്ടി പഞ്ചായത്തിൽ സൗജന്യ ആബുലൻസ് സേവനം ആരംഭിച്ചു Read More »

കുറുമ്പിലാവ് എൽ പി സ്കൂൾ പുതിയ കെട്ടിട നിർമ്മാണത്തിന് ശിലയിട്ടു

കുറുമ്പിലാവ് ഗവ. എൽ പി സ്കൂൾ കെട്ടിട നിർമ്മാണോദ്ഘാടനം സി. സി. മുകുന്ദൻ എംഎൽഎ നിർവഹിച്ചു. കുറുമ്പിലാവ് ഗവ. എൽ പി സ്കൂൾ കെട്ടിട നിർമ്മാണോദ്ഘാടനം സി. സി. മുകുന്ദൻ എംഎൽഎ നിർവഹിച്ചു. എംഎൽഎ ആസ്തിവികസന ഫണ്ടിൽ നിന്നും ഒരു കോടി രൂപ ചിലവഴിച്ചാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിനാണ് നിർമ്മാണ ചുമതല. ചടങ്ങിൽ ചാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ. എസ്. മോഹൻദാസ് അധ്യക്ഷനായി. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കെ. …

കുറുമ്പിലാവ് എൽ പി സ്കൂൾ പുതിയ കെട്ടിട നിർമ്മാണത്തിന് ശിലയിട്ടു Read More »

അന്നമ്മനട സബ്ബ്. രജിസ്ട്രാര്‍ ഓഫീസ് നാടിന് സമര്‍പ്പിച്ചു

മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം നിര്‍വ്വഹിച്ചു. അന്നമ്മനട സബ്ബ്. രജിസ്ട്രാര്‍ ഓഫീസ് കെട്ടിടം രജിസ്‌ട്രേഷന്‍, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്ത് നാടിന് സമര്‍പ്പിച്ചു. ഡിജിറ്റല്‍ സംവിധാനങ്ങളോടെ വകുപ്പിന്റെ സേവനങ്ങള്‍ ജനങ്ങള്‍ക്ക് കൂടുതല്‍ എളുപ്പത്തിലാക്കുമെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. രേഖകളെയല്ലാം ഡിജിറ്റലാക്കുന്ന നടപടികളും പുരോഗമിക്കുന്നു. കാര്യനിര്‍വ്വഹണം കൂടുതല്‍ ഡിജിറ്റലാവുമ്പോള്‍ തൊഴില്‍ രഹിതരാവുമെന്ന ആശങ്ക ആര്‍ക്കും വേണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഡിജിറ്റല്‍ സേവനങ്ങളിലെ ജനങ്ങളുടെ ആശങ്കകള്‍ ലഘൂകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓഫീസ് …

അന്നമ്മനട സബ്ബ്. രജിസ്ട്രാര്‍ ഓഫീസ് നാടിന് സമര്‍പ്പിച്ചു Read More »

മലയാളത്തിലെ പുതുതലമുറ സംവിധായകരുടെ ചിത്രങ്ങളുമായി അഞ്ചാമത് ഇരിങ്ങാലക്കുട അഞ്ചാമത് രാജ്യാന്തര ചലച്ചിത്ര മേള

ഇരിങ്ങാലക്കുട : മലയാളത്തിലെ പുതുതലമുറ സംവിധായകരുടെ ചിത്രങ്ങളുമായി അഞ്ചാമത് ഇരിങ്ങാലക്കുട രാജ്യാന്തര ചലച്ചിത്ര മേള . മിനി ഐ ജി , സുസ്മേഷ് ചന്ത്രോത്ത്, പ്രതാപ് ജോസഫ്, ഇന്ദു ലക്ഷ്മി, ലിജീഷ് മുല്ലേഴത്ത്, ശ്രുതി ശരണ്യം, പ്രശാന്ത് മുരളി, വിധു വിൻസെൻ്റ്,സുനിൽ മാലൂർ, അഭിജിത്ത് അശോകൻ എന്നിവരുടെ ചിത്രങ്ങളോടൊപ്പം കവയത്രി സുഗതകുമാരിയുടെ സാമൂഹിക ഇടപെടലുകളെ പ്രതിപാദിക്കുന്ന എം ആർ രാജൻ സംവിധാനം ചെയ്ത തോൽക്കുന്ന യുദ്ധത്തിലെ പടയാളികൾ, മൂന്നാറിലെ തോട്ടം തൊഴിലാളി സ്ത്രീകൾ നടത്തിയ സമരത്തെ ആസ്പദമാക്കി …

മലയാളത്തിലെ പുതുതലമുറ സംവിധായകരുടെ ചിത്രങ്ങളുമായി അഞ്ചാമത് ഇരിങ്ങാലക്കുട അഞ്ചാമത് രാജ്യാന്തര ചലച്ചിത്ര മേള Read More »

റോഡ് നവീകരണ പ്രവർത്തനത്തിൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ പി. കെ. ഡേവിസ് നിർവഹിച്ചു

മാള ഗ്രാമപഞ്ചായത്ത് 2 ആം വാർഡിൽ കുണ്ടായി ആനപ്പാറ റോഡ് നവീകരണ പ്രവർത്തനത്തിൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ പി. കെ. ഡേവിസ് നിർവഹിച്ചു. 37.5 ലക്ഷം രൂപയാണ് ജില്ലാപഞ്ചായത്ത് ഇതിനായി അനുവദിച്ചത്. മാള ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ബാബു അധ്യക്ഷത വഹിച്ചു, വൈസ് പ്രസിഡൻ്റ് ടി. പി. രവീന്ദ്രൻ , സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാരായ ജയ ബിജു ,ജിജു മാടപിള്ളി, നബീസത്ത് ജലീൽ, ബ്ലോക്ക് മെമ്പർ ജുമൈല സഗീർ, മുൻ പഞ്ചായത്ത് പ്രസിഡൻ്റ് സിന്ധു അശോക്, …

റോഡ് നവീകരണ പ്രവർത്തനത്തിൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ പി. കെ. ഡേവിസ് നിർവഹിച്ചു Read More »

പ്രതിഷേധ പ്രകടനം നടത്തി

വനിത ഡോക്ടറെ കൈയ്യേറ്റം ചെയ്താ പടിയൂര്‍ ഗ്രാമ പഞ്ചായത്ത് ബിജെപി അംഗം ശ്രീജിത്ത് മണ്ണായി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എൽഡിഫ് പടിയൂർ പഞ്ചായത്ത് കമ്മിറ്റിക്ക് പ്രതിഷേധ പ്രകടനം നടത്തി. പടിയൂർ :പടിയൂർ ഗ്രാമപഞ്ചായത്ത് 11-ാം വാർഡ് മെമ്പറും ബി ജെ പി അംഗവുമായ ശ്രീജിത്ത് മണ്ണായി വനിത ഡോക്ടറെ കൈയ്യേറ്റം ചെയ്തതിനെ തുടർന്ന് പോലീസ് അനന്തര നടപടികൾ എത്രയും എടുക്കുകയും തുടർന്ന് നിയമനടപടികൾ സ്വീകരിക്കണമെന്നും ഗ്രാമപഞ്ചായത്ത് അംഗത്വം രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എൽഡിഎഫ് പടിയൂർ പഞ്ചായത്ത് കമ്മിറ്റി നടത്തിയ പ്രതിഷേധ …

പ്രതിഷേധ പ്രകടനം നടത്തി Read More »

പൂരം കൊടിയിറങ്ങും മുന്നേ പൂരപ്പറമ്പ് ക്ലീന്‍

ഉത്രാളിക്കാവിന്റെ പൂരാരവങ്ങള്‍ക്ക് കൊടിയിറങ്ങും മുന്നേ പൂരപ്പറമ്പ് ക്ലീനാണ്. വടക്കാഞ്ചേരി നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ശുചീകരണ ജീവനക്കാരും തൊഴിലുറപ്പ് തൊഴിലാളികളും ഹരിതകര്‍മ്മ സേനയും ചേര്‍ന്ന് പൂരപ്പറമ്പ് വൃത്തിയാക്കി. പൂരപ്പറമ്പിന് രണ്ട് കിലോമീറ്റര്‍ ചുറ്റും എല്ലാ വഴികളിലും 50 മീറ്റര്‍ ഇടെവട്ട് പ്ലാസ്റ്റിക്ക് കുപ്പികള്‍ നിക്ഷപിക്കാന്‍ ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിച്ചും അജൈവമാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ കൊട്ടകള്‍ സ്ഥാപിച്ചും മാലിന്യശഖരണം സാധ്യമാക്കി. മാലിന്യ സംസ്‌കരണത്തിന്റെ ഉത്തരവാദിത്വം കച്ചവടക്കാരിലേക്കുമെത്തച്ച് പൂരപ്പറമ്പിലെ കച്ചവടക്കാരില്‍ നിന്നും യൂസര്‍ ഫീസ് ഈടാക്കി ഹരിത കര്‍മ്മ സേന മാലിന്യങ്ങള്‍ …

പൂരം കൊടിയിറങ്ങും മുന്നേ പൂരപ്പറമ്പ് ക്ലീന്‍ Read More »

പെരുമ്പിലാവ്-നിലമ്പൂര്‍ സംസ്ഥാന റോഡ് തുറന്നു

കുന്നംകുളം മണ്ഡലത്തിലെ പെരുമ്പിലാവ്- നിലമ്പൂര്‍ സംസ്ഥാന റോഡ് പൊതുമരാമത്ത് വകുപ്പു മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. കുന്നംകുളം മണ്ഡലത്തിലെ പെരുമ്പിലാവ്- നിലമ്പൂര്‍ സംസ്ഥാന റോഡ് പൊതുമരാമത്ത് വകുപ്പു മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. പശ്ചാത്തല വികസന മേഖലയിൽ കേരളത്തിൽ വലിയ കുതിച്ച് ചാട്ടമാണുണ്ടായതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ആധുനിക നിലവാരത്തിൽ റോഡ്, പാലങ്ങൾ ഗതാഗത മേഖലയിൽ വലിയ മാറ്റം സൃഷ്ടിച്ചുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. എ.സി മൊയ്തീന്‍ എംഎല്‍എ അധ്യക്ഷനായി. ബ്ലോക്ക് …

പെരുമ്പിലാവ്-നിലമ്പൂര്‍ സംസ്ഥാന റോഡ് തുറന്നു Read More »

വാടാനപ്പിള്ളി സ്വദേശിയായ മലഞ്ചരക്ക് കള്ളൻ പോലീസിൻ്റെ പിടിയിൽ

ഇരിങ്ങാലക്കുട : കേരളത്തിലുടനീളം മലഞ്ചരക്ക് കടകളിൽ നിന്നും ലക്ഷക്കണക്കിനു രൂപയുടെ ജാതി, കുരുമുളക്, അടക്ക എന്നിവ രാത്രിയിൽ കടകളുടെ പൂട്ട് പൊളിച്ച് മോഷണം നടത്തി വന്നിരുന്ന കള്ളൻ പിടിയിൽ.കാട്ടൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ വർഷം ജൂൺ മാസം 80,000 രൂപയുടെ ജാതിപത്രി മോഷണം പോയിരുന്നു. അന്ന് വിരലടയാളം ലഭിച്ചതിൽ നിന്ന് പോലീസിന്റെ ലിസ്റ്റിൽ ഉള്ള വാടാനപ്പിള്ളി ബീച്ച് റോഡിലുള്ള തിണ്ടിയത്ത് കുഞ്ഞുമോൻ്റെ മകൻ ബാദുഷ (32) എന്ന വ്യക്തിയാണ് മോഷ്ടാവെന്ന് പോലീസിന് മനസ്സിലായിരുന്നു. ഇയാൾ സ്ഥിരമായി …

വാടാനപ്പിള്ളി സ്വദേശിയായ മലഞ്ചരക്ക് കള്ളൻ പോലീസിൻ്റെ പിടിയിൽ Read More »

ശാസ്ത്രദിനത്തിൽ ചന്ദ്രയാനും കാൻസർ ചികിത്സയും

കുസാറ്റ് സർവകലാശാലയിലെ അധ്യാപകരായ ഡോ. അനൂപ് കെ. കെ , ഡോ. ജോമോൻ സെബാസ്റ്റ്യൻ എന്നിവർ മുഖ്യ പ്രഭാഷണങ്ങൾ നടത്തി. ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിൽ ശാസ്ത്ര ദിനം ആചരിച്ചു. ചന്ദ്രയാൻ മൂന്നിലെ LIBS ടെക്നോളജിയും ക്യാൻസർ ചികിത്സയുടെ പുതിയ തലങ്ങളും പ്രധാന വിഷയമായി. കുസാറ്റ് സർവകലാശാലയിലെ അധ്യാപകരായ ഡോ. അനൂപ് കെ. കെ , ഡോ. ജോമോൻ സെബാസ്റ്റ്യൻ എന്നിവർ മുഖ്യ പ്രഭാഷണങ്ങൾ നടത്തി. ചന്ദ്രയാൻ മൂന്നുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യായായ LIBS നെ കുറിച്ചു ഡോക്ടർ …

ശാസ്ത്രദിനത്തിൽ ചന്ദ്രയാനും കാൻസർ ചികിത്സയും Read More »

തോട്ടുമുഖം ലിഫ്റ്റ് ഇറിഗേഷന്‍ ഗുണഭോക്താക്കളുടെ യോഗം ചേര്‍ന്നു

കെ.കെ രാമചന്ദ്രന്‍ എംഎല്‍എ യോഗത്തിന് അധ്യക്ഷത വഹിച്ചു. നീണ്ടകാലത്തെ കാത്തിരിപ്പിന് ഒടുവില്‍ പൂര്‍ത്തീകരിച്ച തോട്ടു മുഖം ലിഫ്റ്റ് ഇറിഗേഷന്‍ ഗുണഭോക്താക്കളുടെ യോഗം അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ചേര്‍ന്നു. കെ.കെ രാമചന്ദ്രന്‍ എംഎല്‍എ യോഗത്തിന് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ജനപ്രതിനിധികള്‍, പാടശേഖരസമിതി പ്രതിനിധികള്‍, കര്‍ഷകര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തൃക്കൂര്‍ – അളഗപ്പനഗര്‍ മേഖലയിലെ ഗുണഭോക്താക്കളുടെ നേതൃത്വത്തില്‍ തോട്ടുമുഖം ലിഫ്റ്റ് ഇറിഗേഷന്‍ സംരക്ഷണ സമിതി എന്ന പേരില്‍ സമിതി രൂപീകരിച്ച് രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ …

തോട്ടുമുഖം ലിഫ്റ്റ് ഇറിഗേഷന്‍ ഗുണഭോക്താക്കളുടെ യോഗം ചേര്‍ന്നു Read More »

കെ എ തോമസ് മാസ്റ്റർ അനുസ്മരണം 2ന് റവന്യൂ മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും

സ്വാതന്ത്ര്യസമര സേനാനി കെ എ തോമസ് മാസ്റററുടെ പതിമൂന്നാം ചരമവാർഷിക അനുസ്മരണം 2 ശനി 4 മണിക്ക് മാള പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും. പ്രൊഫ.സാറാ ജോസഫ്, 20000രൂപയും സ്മൃതിഫലകവും പ്രശസ്തിപത്രവും ഉൾക്കൊള്ളുന്ന ഈ വർഷത്തെ തോമസ് മാസ്റ്റർ പുരസ്കാരം കെ വേണുവിന് സമർപ്പിക്കും. വി ആർ സുനിൽ കുമാർ എം.എൽ.എ.അധ്യക്ഷത വഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡണ്ട് വി എസ് പ്രിൻസ് മുഖ്യാതിഥിയാകും. പി എൻ ഗോപീകൃഷ്ണൻ …

കെ എ തോമസ് മാസ്റ്റർ അനുസ്മരണം 2ന് റവന്യൂ മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും Read More »

കോളനി നിവാസികൾക്ക് ആശ്വാസമായി സർക്കാർ

പദ്ധതിയുടെ ഉദ്ഘാടനം ബഹു: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി സന്ധ്യ നൈസൻ നിർവ്വഹിച്ചു. മാനമിരുണ്ടാൽ കാറ്റു വിശി യാൽ ആശങ്കയോടെയിരുന്ന കുടുംബി കോളനി നിവാസികൾക്ക് ആശ്വാസമായി സർക്കാർ2018 ലെ യും 2019ലെയും മഹാ പ്രളയത്തെ തുടർന്ന് തിരമിടിച്ചൽ പതിവായതോടെ ആശങ്കയിലായ 25 കുടുംബങ്ങൾ അധി വസിക്കുന്ന കുടുംബി കോളനികൾക്ക് ആശ്വാസമായി ബഹു: കൊടുങ്ങല്ലൂർ MLA Ad വി.എർ സുനിൽകുമാറിൻ്റെ ശ്രമ ഫലമായി സംസ്ഥാന സർക്കാറിൻ്റെ 2023-24 സാമ്പത്തിക വർഷത്തെ സംസ്ഥാന സർക്കാറിൻ്റെ ബഡ്ജറ്റ് വിഹിതത്തിൽ 75 ലക്ഷം …

കോളനി നിവാസികൾക്ക് ആശ്വാസമായി സർക്കാർ Read More »

എടത്തിരുത്തിയില്‍ സ്‌നേഹഭവനം ഒരുങ്ങുന്നു; എം എല്‍ എ നിര്‍മ്മാണോദ്ഘാടനം നടത്തി

സ്‌നേഹഭവനത്തിന്റെ ശിലാസ്ഥാപനം ഇ.ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ നിര്‍വ്വഹിച്ചു. കയ്പമംഗലം നിയോജകമണ്ഡലത്തിലെ എടത്തിരുത്തി ഗ്രാമപഞ്ചായത്തില്‍ നിര്‍ദ്ധനരും നിരാലംബരുമായി അലഞ്ഞു നടന്നിരുന്ന ഒരു കൂട്ടം കുടുംബങ്ങള്‍ക്കായുള്ള സ്‌നേഹഭവനത്തിന്റെ ശിലാസ്ഥാപനം ഇ.ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ നിര്‍വ്വഹിച്ചു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും തുക വിനിയോഗിച്ചാണ് സ്‌നേഹഭവനം നിര്‍മ്മിക്കുന്നത്. സ്വന്തമായ മേല്‍ വിലാസമോ വീടൊ ഒന്നും ഇല്ലാതെ പൂര്‍ണ്ണമായും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു ജനവിഭാഗം ആളുകളെ എംഎല്‍എ യുടെ നേതൃത്വത്തില്‍ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി, ഉദ്യോഗസ്ഥര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ …

എടത്തിരുത്തിയില്‍ സ്‌നേഹഭവനം ഒരുങ്ങുന്നു; എം എല്‍ എ നിര്‍മ്മാണോദ്ഘാടനം നടത്തി Read More »

error: Content is protected !!