Channel 17

live

channel17 live

Local News

ചാലക്കുടി നഗരസഭയിൽ പട്ടികജാതി വിദ്യാർത്ഥികൾക്ക് 50 ലക്ഷം രൂപയുടെ പഠന സഹായം വിതരണം

വിദ്യാർത്ഥികൾക്കുള്ള ഫർണീച്ചർ വിതരണം ചെയർമാൻ എബി ജോർജജ് ഉത്ഘാടനം നിർവഹിച്ചു. ലാപ്ടോപ്പ്, സ്കോളർഷിപ്പ്, ഫർണീച്ചർ, പഠനമുറി നിർമ്മാണം എന്നിവയാണ് അനുവദിച്ച പദ്ധതികൾ.ചാലക്കുടി നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി, വിവിധ സ്ഥാപനങ്ങളിൽ പഠിക്കുന്ന 110 പട്ടികജാതി വിദ്യാർത്ഥികൾക്കാണ് വിവിധ വിദ്യാഭ്യാസ സഹായ പദ്ധതികൾ നടപ്പിലാക്കുന്നത്. 23 പേർക്ക് ലാപ്ടോപ്പ്, 45 പേർക്ക് സ്കോളർഷിപ്പ്, 30 പേർക്ക് ഫർണീച്ചർ, 12 പേർക്ക് പഠനമുറി എന്നിവയാണ് 50 ലക്ഷം രൂപയുടെ പദ്ധതികൾ.വിദ്യാർത്ഥികൾക്കുള്ള ഫർണീച്ചർ വിതരണം ചെയർമാൻ എബി ജോർജജ് ഉത്ഘാടനം നിർവഹിച്ചു.വൈസ് …

ചാലക്കുടി നഗരസഭയിൽ പട്ടികജാതി വിദ്യാർത്ഥികൾക്ക് 50 ലക്ഷം രൂപയുടെ പഠന സഹായം വിതരണം Read More »

മണലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതിയ ക്ലാസ് റൂം തുറന്നു

മണലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മിച്ച പുതിയ ക്ലാസ് റൂം മുരളി പെരുനെല്ലി എംഎല്‍എ ഉദ്ഘാടനം ചെയ്തു. മണലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മിച്ച പുതിയ ക്ലാസ് റൂം മുരളി പെരുനെല്ലി എംഎല്‍എ ഉദ്ഘാടനം ചെയ്തു. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സമഗ്രശിക്ഷാ കേരള പദ്ധതിയിലൂടെ 11.5 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ ക്ലാസ് റൂം നിര്‍മിച്ചത്.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈമണ്‍ തെക്കത്ത് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കെ. ശശിധരന്‍ മുഖ്യാതിഥിയായി. എസ് എസ് …

മണലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതിയ ക്ലാസ് റൂം തുറന്നു Read More »

വിശപ്പകറ്റി സുഭിക്ഷ; അഞ്ചാം വര്‍ഷത്തിലേക്ക്

അനിത സജിത്താണ് ഈ ജനകീയ ഭക്ഷണ കേന്ദ്രത്തിന്റെ കണ്‍വീനര്‍. സാധാരണക്കാരന്റെ വയറു നിറയയ്ക്കാന്‍ കുന്നംകുളത്ത് ഒരേയൊരു സ്ഥാപനമേയുള്ളൂ. 20 രൂപയ്ക്ക് കുന്നംകുളത്തുകാരുടെ മനസ്സും വയറും നിറച്ച സുഭിക്ഷ പദ്ധതി വിജയകരമായി അഞ്ച് വര്‍ഷം പൂര്‍ത്തീകരിച്ചു. ദിവസവും ആയിരം പേരുടെ വിശപ്പകറ്റാന്‍ സുഭിക്ഷ പദ്ധതിയിലൂടെ കഴിയുന്നു. സംസ്ഥാന സര്‍ക്കാരിന്റെ വിശപ്പു രഹിത കേരളം പദ്ധതിയുടെ ഭാഗമായി കുന്നംകുളം നഗരസഭയുടെ കീഴിയില്‍ ആരംഭിച്ച സ്ത്രീ സൗഹൃദ സുഭിക്ഷ കാന്റീന്‍ ഇന്ന് വിജയ കുതിപ്പിലാണ്. ദിനംപ്രതി 21,000 – 27,000 രൂപ …

വിശപ്പകറ്റി സുഭിക്ഷ; അഞ്ചാം വര്‍ഷത്തിലേക്ക് Read More »

വേലൂരിലെ നവീകരണം പൂർത്തീകരിച്ച റോഡുകൾ നാടിന് സമർപ്പിച്ചു

വടക്കാഞ്ചേരി കുന്നംകുളം മണലൂര്‍ നിയോജകമണ്ഡലങ്ങളിൽ ഉൾപ്പെട്ട നവീകരണം പൂർത്തീകരിച്ച വിവിധ റോഡുകളുടെ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. വേലൂരിൽ നടന്ന ചടങ്ങിൽ എ സി മൊയ്തീൻ എംഎൽഎ അധ്യക്ഷനായി. സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ വിശിഷ്ടാതിഥിയായി. വടക്കാഞ്ചേരി നഗരസഭാധ്യക്ഷൻ പി. എൻ സുരേന്ദ്രൻ, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്യംസ്, പഞ്ചായത്ത് പ്രസിഡൻ്റുമാരായ ടി ആർ ഷോബി, മീന സാജൻ, രേഖ സുനിൽ, വേലൂർ …

വേലൂരിലെ നവീകരണം പൂർത്തീകരിച്ച റോഡുകൾ നാടിന് സമർപ്പിച്ചു Read More »

വരന്തരപ്പിളളി ഗ്രാമപഞ്ചായത്തില്‍ എബിസിഡി ക്യാമ്പ് സംഘടിപ്പിച്ചു

കെ.കെ രാമചന്ദ്രന്‍ എംഎല്‍എ കുടുംബങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ നല്‍കുന്നതിനുള്ള എബിസിഡി ക്യാമ്പ് വരന്തരപ്പിളളി പഞ്ചായത്ത് ഹാളില്‍ നടന്നു. കെ.കെ രാമചന്ദ്രന്‍ എംഎല്‍എ കുടുംബങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍ അദ്ധ്യക്ഷയായി. നിരവധി ആദിവാസി കുടുംബങ്ങള്‍ക്ക് ചടങ്ങില്‍ റേഷന്‍കാര്‍ഡുകളും തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡും ആധാര്‍കാര്‍ഡും ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡും അനുവദിച്ചു. മുന്നൂറോളം സേവനങ്ങള്‍ ക്യാമ്പിലൂടെ ലഭ്യമാക്കി. വരന്തരപ്പിള്ളി, പുത്തൂര്‍, …

വരന്തരപ്പിളളി ഗ്രാമപഞ്ചായത്തില്‍ എബിസിഡി ക്യാമ്പ് സംഘടിപ്പിച്ചു Read More »

മാള ഗ്രാമപഞ്ചായത്ത് കേന്ദ്രഗ്രന്ഥശാല ലോക മാതൃഭാഷ വാരാഘോഷം

മാള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബാബു ഉദ്ഘാടനം ചെയ്തു. മാള ഗ്രാമപഞ്ചായത്ത് കേന്ദ്ര ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ ലോക മാതൃഭാഷാവാരാഘോഷത്തോടനുബന്ധിച്ച് മാളവി സാഹിത്യ കൂട്ടായ്മ അംഗങ്ങളുടെ ഭാഷാ സാംസ്‌ക്കാരിക പരിപാടി സംഘടിപ്പിച്ചു. മാള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബാബു ഉദ്ഘാടനം ചെയ്തു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നബീസത് ജലീൽ അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകൻ ശ്രീധരന്‍ കടലായിൽ മുഖ്യപ്രഭാഷണം നടത്തി.പ്രസിഡന്റിന്റെ നേതൃത്വത്തിൽ മാതൃഭാഷ പ്രതിഞ്ജയെടുത്തു.തുർന്ന് കുടുംബശ്രീ വനിതകളുടെ കവിത വായന മത്സരവും, മോഹൻ മച്ചാട്ട് നയിച്ച കാണികൾക്കുള്ള …

മാള ഗ്രാമപഞ്ചായത്ത് കേന്ദ്രഗ്രന്ഥശാല ലോക മാതൃഭാഷ വാരാഘോഷം Read More »

ചിമ്മിനിയില്‍ എത്തുന്നവര്‍ക്കായി ഇനി വാട്ടര്‍ എടിഎം

ഒരു രൂപയ്ക്ക് ഒരു ലിറ്റര്‍ കുടിവെള്ളം ചിമ്മിനിയിലും. വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തും വനം വകുപ്പും സംയുക്തമായി എച്ചിപ്പാറ ഫോറസ്റ്റ് ചെക്ക് പോസ്റ്റിനോട് അനുബന്ധിച്ച് നിര്‍മ്മിച്ച വാട്ടര്‍ എ.ടി.എമ്മിന്റെ പ്രവര്‍ത്തനമാരംഭിച്ചു. ചിമ്മിനിയിലെത്തുന്നവര്‍ക്ക് കുടിവെള്ള സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തും വനം വകുപ്പും ചേര്‍ന്ന് വാട്ടര്‍ എടിഎം ഒരുക്കിയത്. ശുദ്ധജല ലഭ്യത ഉറപ്പ് വരുത്തുന്നതോടൊപ്പം പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം കുറക്കുക, ടൂറിസം മേഖലയില്‍ എത്തുന്നവര്‍ക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുക എന്നിവയാണ് ലക്ഷ്യമാക്കുന്നത്. വിനോദ സഞ്ചാരികള്‍ അടക്കമുള്ള പൊതു ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുംവിധമാണ് …

ചിമ്മിനിയില്‍ എത്തുന്നവര്‍ക്കായി ഇനി വാട്ടര്‍ എടിഎം Read More »

ബയോ ബിന്നുകള്‍ വിതരണം ചെയ്തു

ബയോ ബിന്നുകളുടെ വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര മോഹന്‍ നിര്‍വ്വഹിച്ചു. മാലിന്യരഹിത പഞ്ചായത്ത് എന്ന ആശയം മുന്‍നിര്‍ത്തി മാടക്കത്തറ ഗ്രാമപഞ്ചായത്തിലെ ഇരുന്നൂറോളം ഭവനങ്ങളില്‍ ബയോ ബിന്‍ വിതരണം ചെയ്തു. 16 വാര്‍ഡുകളില്‍ നിന്നായി ഗ്രാമസഭ അംഗീകരിച്ച ലിസ്റ്റ് പ്രകാരമുള്ള 200 ഓളം വീടുകളിലേയ്ക്കുള്ള ബയോ ബിന്നുകളുടെ വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര മോഹന്‍ നിര്‍വ്വഹിച്ചു. 1820 രൂപ വില വരുന്ന ബിന്നുകള്‍ 182 രൂപയ്ക്കാണ് ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കുക. അടുക്കളയിലെ മാലിന്യങ്ങള്‍ ശേഖരിച്ച് വളമാക്കി മാറ്റാനും …

ബയോ ബിന്നുകള്‍ വിതരണം ചെയ്തു Read More »

ജില്ലയില്‍ നൈബര്‍ഹുഡ് യൂത്ത് പാര്‍ലമെന്റ് സംഘടിപ്പിച്ചു

മോക്ക് പാര്‍ലമെന്റ് അവതരിപ്പിച്ച് വിദ്യാര്‍ത്ഥികള്‍ നെഹ്രു യുവകേന്ദ്രയുടെയും കാലിക്കറ്റ് യൂണിവേഴ്സിറ്റി നാഷണല്‍ സര്‍വീസ് സ്‌കീം ജില്ലാ ഘടകത്തിന്റെയും ആഭിമുഖ്യത്തില്‍ ജില്ലാതല നൈബര്‍ഹുഡ് യൂത്ത് പാര്‍ലമെന്റ് പരിപാടി സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ് യൂത്ത് പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്തു. രാജ്യത്തെക്കുറിച്ചും ജൂഡിഷ്യറി, ലെജിസ്ലേറ്റീവ്, എക്‌സിക്യൂട്ടീവ് എന്നിവയെക്കുറിച്ചും വിദ്യാര്‍ത്ഥികള്‍ കൃത്യതയോടെ അറിഞ്ഞിരിക്കണം. ഭരണഘടനയെക്കുറിച്ചും ലോകസഭ, രാജ്യസഭ എന്നിവയുടെ പ്രവര്‍ത്തനത്തെക്കുറിച്ചും അറിയാന്‍ യൂത്ത് പാര്‍ലമെന്റ് ഏറെ സഹായകരമാണെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്തു കൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. …

ജില്ലയില്‍ നൈബര്‍ഹുഡ് യൂത്ത് പാര്‍ലമെന്റ് സംഘടിപ്പിച്ചു Read More »

അഴീക്കോട് മുനക്കല്‍ മുസിരീസ് ഡോള്‍ഫിന്‍ ബീച്ചില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ്; അവസാന ഘട്ട പരിശോധന പൂര്‍ത്തിയായി

ഫ്‌ളോട്ടിങ് ബ്രിഡ്ജ് കൂടാതെ യുവതീ യുവാക്കള്‍ക്കിടയില്‍ ശ്രദ്ധേയമായ അഡ്വഞ്ചര്‍ ടൂറിസം ആക്ടിവിറ്റികളായ സ്‌കൈ സൈക്ലിങ്, സിപ് ലൈന്‍,റോപ് വോക്കിങ് മുതലായവ നടപ്പിലാക്കുന്നതിന്റെ സാദ്ധ്യതകളും പരിശോധിച്ചു. കേരളത്തിലെ തന്നെ ഏറ്റവും കൂടുതല്‍ കടല്‍ തീരമുള്ളതും വേള്‍ഡ് ടൂറിസ്റ്റ്മാപ്പില്‍ സ്ഥാനം പിടിച്ചതുമായ കയ്പമംഗലം മണ്ഡലത്തിലെ അഴീക്കോട് മുനക്കല്‍ മുസിരീസ് ഡോള്‍ഫിന്‍ ബീച്ചില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിക്കുന്നതിന്റെ അവസാന ഘട്ട പരിശോധന പൂര്‍ത്തിയായി.ഫ്‌ളോട്ടിങ് ബ്രിഡ്ജ് കൂടാതെ യുവതീ യുവാക്കള്‍ക്കിടയില്‍ ശ്രദ്ധേയമായ അഡ്വഞ്ചര്‍ ടൂറിസം ആക്ടിവിറ്റികളായ സ്‌കൈ സൈക്ലിങ്, സിപ് ലൈന്‍,റോപ് വോക്കിങ് …

അഴീക്കോട് മുനക്കല്‍ മുസിരീസ് ഡോള്‍ഫിന്‍ ബീച്ചില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ്; അവസാന ഘട്ട പരിശോധന പൂര്‍ത്തിയായി Read More »

സ്‌നേഹ ഭവനം; നിര്‍മ്മാണ ഉദ്ഘാടനം ഇന്ന്

എടത്തിരുത്തി ഗ്രാമപഞ്ചായത്തിലെ സ്‌നേഹ ഭവനം പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം ഇന്ന് (ഫെബ്രുവരി 28) രാവിലെ 10 ന് ഇ.ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ നിര്‍വ്വഹിക്കും. എടത്തിരുത്തി ഗ്രാമപഞ്ചായത്തിലെ സ്‌നേഹ ഭവനം പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം ഇന്ന് (ഫെബ്രുവരി 28) രാവിലെ 10 ന് ഇ.ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ നിര്‍വ്വഹിക്കും. എടത്തിരുത്തി പറയന്‍ കടവില്‍ (ചാലിശ്ശേരി റോഡ്) നടക്കുന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ ചന്ദ്രബാബു അധ്യക്ഷത വഹിക്കും. കൈപ്പമംഗലം നിയോജകമണ്ഡലത്തിലെ എടത്തിരുത്തി ഗ്രാമപഞ്ചായത്തില്‍ നിര്‍ദ്ധനരരും നിരാലംബരുമായ ഒരു കൂട്ടം …

സ്‌നേഹ ഭവനം; നിര്‍മ്മാണ ഉദ്ഘാടനം ഇന്ന് Read More »

മാലിന്യരഹിത പഞ്ചായത്താകാന്‍ പുത്തന്‍ ടാഗ് ലൈനുമായി വരന്തരപ്പിള്ളി ഗ്രാമ പഞ്ചായത്ത്

എന്നില്‍ നിന്നും തുടങ്ങി.., നമ്മിലൂടെ മുന്നേറാം… ഒരുക്കാം, വൃത്തിയുള്ള വരന്തരപ്പിള്ളി.. ജനകീയ മുന്നേറ്റത്തിലൂടെ മാലിന്യരഹിത പഞ്ചായത്താകാന്‍ പുത്തന്‍ ടാഗ് ലൈനുമായി വരന്തരപ്പിള്ളി ഗ്രാമ പഞ്ചായത്ത്. മാലിന്യ സംസ്‌കരണത്തിന് നിരവധി പദ്ധതികള്‍ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചെയ്യുന്നതിനോടൊപ്പം, ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനും, അതുവഴി മാലിന്യരഹിത പഞ്ചായത്തായി മാറാനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് ടാഗ് ലൈന്‍ എന്ന ആശയം രൂപപ്പെട്ടത്. പൊതുജനങ്ങളില്‍ നിന്നും ആശയങ്ങള്‍ സ്വീകരിച്ച് അതില്‍ നിന്നും മികച്ച ആശയത്തെ ടാഗ് ലൈനായി തിരഞ്ഞെടുക്കുകയായിരുന്നു. കെ. കെ രാമചന്ദ്രന്‍ എംഎല്‍എ …

മാലിന്യരഹിത പഞ്ചായത്താകാന്‍ പുത്തന്‍ ടാഗ് ലൈനുമായി വരന്തരപ്പിള്ളി ഗ്രാമ പഞ്ചായത്ത് Read More »

സ്റ്റുഡൻറ് പോലീസ് കേഡറ്റ് പാസ്സിങ്ങ് ഔട്ട് പരേഡ്

മാള: പരിശീലനം പൂർത്തിയാക്കിയ SPC കേഡറ്റുകളുടെ പാസ്സിങ്ങ് ഔട്ട് പരേഡിൽ MLA VR സുനിൽ കുമാർ കേഡറ്റുകളുടെ സല്യൂട്ട് സ്വീകരിച്ചു. പുത്തൻച്ചിറ GVHSS, കുഴിക്കാട്ടുശ്ശേരി St Marys GHSS, പാലിശ്ശേരി SNDPHSS എന്നീസ്കൂളുകളിലെ 132 കേഡറ്റുകളുടെ പാസിങ്ങ് ഔട്ട് പരേഡാണ് പുത്തൻച്ചിറ GVHSS സ്കൂൾ മൈതാനത്ത് അരങ്ങേറിയത്. മാള ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ബിന്ദു ബാബു, പുത്തൻച്ചിറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് റോമി ബേബി, അന്നമനട ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് PV വിനോദ് എന്നിവർ പരേഡിൽ മികച്ച …

സ്റ്റുഡൻറ് പോലീസ് കേഡറ്റ് പാസ്സിങ്ങ് ഔട്ട് പരേഡ് Read More »

ഗുരുവായൂരില്‍ നിന്ന് കോയമ്പത്തൂരിലേക്ക് കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് ആരംഭിച്ചു

ഗുരുവായൂരില്‍ നിന്ന് കോയമ്പത്തൂരിലേക്കുള്ള കെ.എസ്.ആര്‍.ടി.സിയുടെ ആദ്യ സര്‍വ്വീസ് എന്‍.കെ അക്ബര്‍ എം.എല്‍.എ ഫ്‌ളാഗ് ഓഫ് ചെയ്തു. ഗുരുവായൂരില്‍ നിന്ന് കോയമ്പത്തൂരിലേക്കുള്ള കെ.എസ്.ആര്‍.ടി.സിയുടെ ആദ്യ സര്‍വ്വീസ് എന്‍.കെ അക്ബര്‍ എം.എല്‍.എ ഫ്‌ളാഗ് ഓഫ് ചെയ്തു. നാല് പുതിയ കെ.എസ്.ആര്‍.ടി.സി സര്‍വ്വീസുകള്‍ക്കാണ് അനുമതിയായത്. ഗുരുവായൂരിലേക്കുള്ള തീര്‍ത്ഥാടകരുടെ നിരന്തരമായ ആവശ്യമാണ് യാഥാര്‍ത്ഥ്യമായത്. കൊഴിഞ്ഞാമ്പാറ വഴിയാണ് കോയമ്പത്തൂരിലേക്ക് ആദ്യ സര്‍വ്വീസ് നടക്കുന്നത്. ചടങ്ങില്‍ ആര്‍.ടി. ക്ലസ്റ്റര്‍ ഓഫീസര്‍ ടി.എ ഉബൈദ്, എ.ടി. അസി. ക്ലസ്റ്റര്‍ ഓഫീസര്‍ കെ.ജി സുനില്‍, ഇന്‍സ്‌പെക്ടര്‍മാരായ എ.ജി സജിത, …

ഗുരുവായൂരില്‍ നിന്ന് കോയമ്പത്തൂരിലേക്ക് കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് ആരംഭിച്ചു Read More »

പഴഞ്ഞി ഗവ. വി.എച്ച്.എസ്.ഇ കെട്ടിടം മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

പഴഞ്ഞി ഗവ. വി.എച്ച്.എസ്.ഇ കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. പഴഞ്ഞി ഗവ. വി.എച്ച്.എസ്.ഇ കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. പൊതു വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷനായി. പഴഞ്ഞി ഗവ. വി.എച്ച്.എസ്.ഇ അങ്കണത്തില്‍ നടന്ന സ്‌കൂള്‍തല ചടങ്ങില്‍ എ.സി മൊയ്തീന്‍ എംഎല്‍എ ശിലാഫലകം അനാച്ഛാദനം ചെയ്തു. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി വില്യംസ് അധ്യക്ഷയായി. പൊതുമരാമത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ ആശ പദ്ധതി വിശദീകരിച്ചു. പൊതു …

പഴഞ്ഞി ഗവ. വി.എച്ച്.എസ്.ഇ കെട്ടിടം മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു Read More »

‘കുട്ടി ഡോക്ടർ ‘പഞ്ചായത്ത്‌തല ഉത്ഘാടനം

പ്രസിഡന്റ് അഡ്വ. ആതിര ദേവരാജൻ ഉൽഘാടനം നിർവഹിച്ചു. അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത് വെറ്റിലപ്പാറ കുടുംബരോഗ്യകേന്ദ്രം – വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിവിധ ഡിപ്പാർട്മെന്റുകൾ സന്നദ്ധ സംഘടനകൾ എന്നിവർ സംയോജിപ്പിച്ചു കൊണ്ട് വിദ്യാർത്ഥികൾക്ക് മികച്ച ആരോഗ്യ മാനസിക സാമൂഹിക വിദ്യാഭ്യാസം നൽകുക, സാമൂഹിക പ്രതിബദ്ധത വളർത്തിയെടുക്കുക എന്ന ലക്ഷ്യങ്ങൾ സാക്ഷാൽക്കരിക്കുന്നതിനു വേണ്ടി ‘ കുട്ടി ഡോക്ടർ ‘ എന്ന സംരംഭത്തിന് പഞ്ചായത്തിൽ തുടക്കം കുറിച്ചു.പാർശ്വവൽക്കരിക്കപ്പെട്ട കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ട് വരുന്നതിനു തൃശൂർ ജില്ലയിലെ തന്നെ ആദ്യത്തെ പ്രോഗ്രാമാണിത് വെറ്റിലപ്പാറ ഗവ. ഹയർ …

‘കുട്ടി ഡോക്ടർ ‘പഞ്ചായത്ത്‌തല ഉത്ഘാടനം Read More »

നവീകരിച്ച അങ്കണവാടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു

അങ്കണവാടിയുടെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. പറപ്പൂക്കര ഗ്രാമപഞ്ചായത്തില്‍ നവീകരിച്ച മുത്രത്തിക്കര കൈരളി അങ്കണവാടിയുടെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ലക്ഷം രൂപ വിനിയോഗിച്ചാണ് അങ്കണവാടി നവീകരിച്ചത്. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷത വഹിച്ചു. കെ.സി. പ്രദീപ്, എന്‍.എം. പുഷ്പാകരന്‍, റീന ഫ്രാന്‍സിസ്, ഷീബ സുരേന്ദ്രന്‍, പി.എസ്. ശശി, വിഷ്ണു ദാസ്, സുബ്രഹ്മണ്യന്‍ കൂടപറമ്പില്‍, വാര്‍ഡ് മെമ്പര്‍ ഷീന പ്രദീപ്, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ കെ. ഹേമ തുടങ്ങിയവര്‍ പങ്കെടുത്തു. https://www.youtube.com/@channel17.online

പറവകള്‍ക്കൊരിറ്റ് കുടിനീര്; എല്ലാ വിദ്യാലയങ്ങളിലും നടപ്പാക്കണം – എംഎല്‍എ

പി വെമ്പല്ലൂര്‍ ഗവ. ഫിഷറീസ് എല്‍.പി സ്‌കൂളില്‍ ‘പറവകള്‍ക്കൊരിറ്റ് കുടിനീര്’ എന്ന പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എംഎല്‍എ. കടുത്ത വേനലില്‍ ഓരോ ദിവസവും ചൂട് കൂടി വരുന്ന സാഹചര്യത്തില്‍ വാട്ടര്‍ ബെല്‍ മുഴക്കി വിദ്യാര്‍ത്ഥികളെ വെള്ളം കുടിക്കാന്‍ ഓര്‍മ്മപ്പെടുത്തുന്നതിനോടൊപ്പം ഓരോ വിദ്യാലയ മുറ്റത്തും പക്ഷികള്‍ക്ക് വെള്ളം കുടിക്കുവാനുള്ള ഒരു ഇടം സൃഷ്ടിക്കണമെന്ന് ഇ.ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ ആവശ്യപ്പെട്ടു. പി വെമ്പല്ലൂര്‍ ഗവ. ഫിഷറീസ് എല്‍.പി സ്‌കൂളില്‍ ‘പറവകള്‍ക്കൊരിറ്റ് കുടിനീര്’ എന്ന പദ്ധതി ഉദ്ഘാടനം ചെയ്തു …

പറവകള്‍ക്കൊരിറ്റ് കുടിനീര്; എല്ലാ വിദ്യാലയങ്ങളിലും നടപ്പാക്കണം – എംഎല്‍എ Read More »

തൊഴില്‍മേള സംഘടിപ്പിച്ചു

തൊഴില്‍മേള ഇരിങ്ങാലക്കുട നഗരസഭ വൈസ് ചെയര്‍മാന്‍ ടി.വി ചാര്‍ലി ഉദ്ഘാടനം ചെയ്തു. തൃശ്ശൂര്‍ കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ യുവജനങ്ങള്‍ക്ക് തൊഴിലവസരം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഇരിങ്ങാലക്കുട, ചാലക്കുടി, കൊടകര, മാള, മതിലകം, ചേര്‍പ്പ്, വെള്ളാങ്ങല്ലൂര്‍ എന്നീ ബ്ലോക്കുകള്‍ സംയുക്തമായി തൊഴില്‍മേള കരിയര്‍ എക്‌സ്‌പോ സംഘടിപ്പിച്ചു. തൊഴില്‍മേള ഇരിങ്ങാലക്കുട നഗരസഭ വൈസ് ചെയര്‍മാന്‍ ടി.വി ചാര്‍ലി ഉദ്ഘാടനം ചെയ്തു. ആയിരത്തോളം ഒഴിവുകളില്‍ കേരളത്തില്‍ നിന്നുള്ള 25 കമ്പനികള്‍ പങ്കെടുത്തു. 686 ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും 262 പേര്‍ ചുരുക്കപ്പട്ടികയില്‍ …

തൊഴില്‍മേള സംഘടിപ്പിച്ചു Read More »

അടിയന്തിര ജീവന്‍ സംരക്ഷണവും ശുചിത്വ ഗ്രാമവും; ശില്‍പ്പശാല നടത്തി

ഇരിങ്ങാലക്കുട ഐഎംഎ പ്രസിഡന്റ് ഡോ. ആര്‍.ബി ഉഷാകുമാരി ഉദ്ഘാടനം നിര്‍വ്വഹിച്ചു. മുരിയാട് ഗ്രാമ പഞ്ചായത്ത് രണ്ടാം 100 ദിന പരിപാടിയുടെ ഭാഗമായി ജീവധാര ആക്ഷന്‍ ടീമിനായി അടിയന്തിര ജീവന്‍ സുരക്ഷാപ്രവര്‍ത്തനവും ശുചിത്വ സംസ്‌കാരവും എന്ന വിഷയത്തില്‍ ശില്‍പ്പശാല സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട ഐഎംഎ പ്രസിഡന്റ് ഡോ. ആര്‍.ബി ഉഷാകുമാരി ഉദ്ഘാടനം നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. ഡോ. എ.എം ഹരീന്ദ്രനാഥ്, ഡോ. അഞ്ജു കെ. ബാബു, ഡോ. എ. നദാനിയേല്‍ തോമസ്, ഡോ. …

അടിയന്തിര ജീവന്‍ സംരക്ഷണവും ശുചിത്വ ഗ്രാമവും; ശില്‍പ്പശാല നടത്തി Read More »

error: Content is protected !!