Channel 17

live

channel17 live

Local News

സംസ്ഥാന ട്രാന്‍സ്‌ജെന്‍ഡര്‍ കലോത്സവത്തിന് തിരിതെളിഞ്ഞു

വർണ്ണപ്പകിട്ട്: സ്നേഹം, സാഹോദര്യം, സഹവർത്തിത്വത്തിന്റെ കലോത്സവം: മന്ത്രി ഡോ. ആർ ബിന്ദു. സംസ്ഥാന ട്രാൻസ്ജെൻഡർ ഫെസ്റ്റ് വർണ്ണപകിട്ട് സ്നേഹം, സാഹോദര്യം, സഹവർത്തിത്വം എന്നിവയുടെ കലോത്സവമാണെന്ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. സംസ്ഥാന ട്രാന്‍സ്‌ജെന്‍ഡര്‍ കലോത്സവം വര്‍ണ്ണപ്പകിട്ട് 2024 ഉദ്ഘാടനം ടൗൺഹാളിൽ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ദീർഘകാലം അരിക്കുവത്കൃതരായി നിന്നവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനാണ് ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നത്. ഏവരെയും ഉൾക്കൊള്ളുന്ന സമൂഹമായി കേരളം വളർന്നു കഴിഞ്ഞു. ട്രാൻസ്ജെൻഡർ വിഭാഗക്കാരുടെ സമ്പൂർണ ശാക്തീകരണവും സാമൂഹിക പുനരധിവാസവുമാണ് സർക്കാർ …

സംസ്ഥാന ട്രാന്‍സ്‌ജെന്‍ഡര്‍ കലോത്സവത്തിന് തിരിതെളിഞ്ഞു Read More »

സൗജന്യ നേത്ര പ്രമേഹ രോഗ നിർണയക്കാമ്പ്

ശ്രീ ജോൺസൺ കോലങ്കണ്ണി ഉദ്ഘാടനം ചെയ്തു. ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ ചാലക്കുടി താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഐ ഫൗണ്ടേഷൻ കൊച്ചി ലയൺസ് ഇൻറർനാഷണൽ കോർഡിനേറ്റർ ജോൺസൺ കോലങ്കണ്ണിയുടെയും സഹകരണത്തോടെ സൗജന്യ നേത്ര പ്രമേഹ രോഗ നിർണയക്കാമ്പ് ഇന്ന് രാവിലെ 10 മണിക്ക് ശ്രീ ജോൺസൺ കോലങ്കണ്ണി ഉദ്ഘാടനം ചെയ്തു. എച്ച് ആർ പി എം ചാലക്കുടി താലൂക്ക് കമ്മിറ്റി കൺവീനർ ഡേവിസ് പുല്ലൻ സ്വാഗതവും വാർഡ് കൗൺസിലർ ജോജി കെ ജെ അധ്യക്ഷതയും വഹിച്ചു ജില്ലാ …

സൗജന്യ നേത്ര പ്രമേഹ രോഗ നിർണയക്കാമ്പ് Read More »

കൃപേഷ് ശരത് ലാൽ അനുസ്മരണം

യോഗം പുത്തൻചിറ മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് വി.എ നദീർ ഉദ്ഘാടനം ചെയ്തു . യൂത്ത് കോൺഗ്രസ് പുത്തൻചിറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധീര ശരത് ലാൽ കൃപേഷ് രക്തസാക്ഷിദിനത്തിൽഅനുസ്മരണവും പുഷ്പാർച്ചനയും മങ്കിടി ജംഗഷനിൽ നടത്തി യൂത്ത് കോൺഗ്രസ്സ് പുത്തൻചിറ മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ് ഉമേഷ് കെ. വർമ്മ അദ്ധ്യക്ഷത വഹിച്ചു .യോഗം പുത്തൻചിറ മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് വി.എ നദീർ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മുൻ ജില്ലാ എക്സിക്യൂട്ടീവ് അംഗം അഡ്വ. വി.എസ് അരുൺ രാജ് …

കൃപേഷ് ശരത് ലാൽ അനുസ്മരണം Read More »

നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ’ ക്യാമ്പയിന്‍

അംഗന്‍ജ്യോതി ജില്ലാതല ഉദ്ഘാടനം മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു. ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ‘നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ’ ക്യാമ്പയിന്റെ ഭാഗമായുള്ള അംഗന്‍ജ്യോതി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു. ആഗോള താപനം ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെ 2050 ല്‍ സംസ്ഥാനം കാര്‍ബണ്‍ ന്യൂട്രല്‍ ആക്കുന്നതിനായി ആവിഷ്‌കരിച്ച നവകേരളം കര്‍മ്മപദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതിയാണ് അംഗന്‍ജ്യോതി. തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളിലെ മുഴുവന്‍ അങ്കണവാടികള്‍ക്കും ഊര്‍ജകാര്യക്ഷമത ഉപകരണമായ ഇന്‍ഡക്ഷന്‍ കുക്കറുകളുടെ വിതരണം …

നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ’ ക്യാമ്പയിന്‍ Read More »

ഒല്ലൂര്‍ നിയോജക മണ്ഡലത്തിലെ ലൈബ്രറികള്‍ക്കുള്ള പുസ്തകങ്ങള്‍ മന്ത്രി കെ. രാജന്‍ വിതരണം ചെയ്തു

സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലില്‍ അഫിലിയേറ്റ് ചെയ്ത ഒല്ലൂര്‍ നിയോജക മണ്ഡലത്തിലെ മുഴുവന്‍ ലൈബ്രറികള്‍ക്കും പുസ്തകങ്ങള്‍ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍ നിര്‍വ്വഹിച്ചു. സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലില്‍ അഫിലിയേറ്റ് ചെയ്ത ഒല്ലൂര്‍ നിയോജക മണ്ഡലത്തിലെ മുഴുവന്‍ ലൈബ്രറികള്‍ക്കും പുസ്തകങ്ങള്‍ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍ നിര്‍വ്വഹിച്ചു. എരവിമംഗലം ഗ്രാമീണ വായനശാല പ്രവര്‍ത്തനങ്ങള്‍ക്കായി 50 ലക്ഷം എം.എല്‍.എ ഫണ്ടില്‍ നിന്ന് അനുവദിച്ചതായി മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ അറിയിച്ചു. ഇനി …

ഒല്ലൂര്‍ നിയോജക മണ്ഡലത്തിലെ ലൈബ്രറികള്‍ക്കുള്ള പുസ്തകങ്ങള്‍ മന്ത്രി കെ. രാജന്‍ വിതരണം ചെയ്തു Read More »

കൊടുങ്ങല്ലൂര്‍ നഗരസഭയില്‍ ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകള്‍ തുടങ്ങി

മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വ്വഹിച്ചു. കൊടുങ്ങല്ലൂര്‍ നഗരസഭയിലെ വയലാറിലും പുല്ലൂറ്റ് നാരായണമംഗലത്തും ആരോഗ്യ പരിരക്ഷാസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി രണ്ട് ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകള്‍ ആരംഭിച്ചു. കൊടുങ്ങല്ലൂര്‍ മുനിസിപ്പാലിറ്റിയിലെ ഏഴ്, പത്ത് എന്നീ വാര്‍ഡുകളില്‍ ആരംഭിച്ചരണ്ട് കേന്ദ്രങ്ങളും മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷയായി. പദ്ധതികളുടെ ശിലാഫലകം അനാച്ഛാദനം വി.ആര്‍ സുനില്‍കുമാര്‍ എംഎല്‍എ നിര്‍വ്വഹിച്ചു. ഓരോ കേന്ദ്രത്തിലും ഒരു ഡോക്ടറും നേഴ്‌സും ഫാര്‍മസിസ്റ്റ് ഉള്‍പ്പെടെയുള്ള …

കൊടുങ്ങല്ലൂര്‍ നഗരസഭയില്‍ ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകള്‍ തുടങ്ങി Read More »

ഡൽഹിയിൽ നടക്കുന്ന കർഷക മാർച്ചിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കർഷക കോൺഗ്രസ് ചാലക്കുടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാലക്കുടി ലീഡർ സ്ക്വയറിൽ കർഷകർ ദീപം തെളിയിച്ചു

കോൺഗ്രസ് ഡിസിസി സെക്രട്ടറി TA ആന്റോ ഉദ്ഘാടനം ചെയ്തു. ഡൽഹിയിൽ നടക്കുന്ന കർഷക മാർച്ചിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കർഷക കോൺഗ്രസ് ചാലക്കുടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാലക്കുടി ലീഡർ സ്ക്വയറിൽ കർഷകർ ദീപം തെളിയിച്ചു. കോൺഗ്രസ് ഡിസിസി സെക്രട്ടറി TA ആന്റോ ഉദ്ഘാടനം ചെയ്തു, കർഷക കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് ബിജു കുരിശിങ്കൽ അധ്യക്ഷത വഹിച്ചു, ചാലക്കുടി ബ്ലോക്ക് പ്രസിഡണ്ട് VOപൈലപ്പൻ, കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി PK അരുൺകുമാർ, സംസ്ഥാന കമ്മിറ്റി മെമ്പർ മനേഷ് സെബാസ്റ്റ്യൻ, …

ഡൽഹിയിൽ നടക്കുന്ന കർഷക മാർച്ചിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കർഷക കോൺഗ്രസ് ചാലക്കുടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാലക്കുടി ലീഡർ സ്ക്വയറിൽ കർഷകർ ദീപം തെളിയിച്ചു Read More »

വിഷരഹിത പച്ചക്കറികളുമായി കിയോസ്‌ക് പ്രവര്‍ത്തനമാരംഭിച്ചു

മന്ത്രി കെ. രാജന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വിഷരഹിത പച്ചക്കറികളും പഴങ്ങളും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളും ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് നടത്തറ കുടുംബശ്രീ സിഡിഎസിന്റെ ആഭിമുഖ്യത്തില്‍ എരവിമംഗലത്ത് നേച്ചര്‍ ഫ്രഷ് വെജിറ്റബിള്‍ കിയോസ്‌ക്കും മൂര്‍ക്കനിക്കര സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ പഴം പച്ചക്കറി സംഭരണ വിപണന ചന്തയും പ്രവര്‍ത്തനമാരംഭിച്ചു. എരവിമംഗലം സെന്ററില്‍ നടന്ന ചടങ്ങില്‍ വെജിറ്റബിള്‍ കിയോസ്‌ക്കും മൂര്‍ക്കനിക്കര സര്‍വ്വീസ് സഹകരണ ബാങ്കിന് സമീപം നടന്ന ചടങ്ങില്‍ പഴം പച്ചക്കറി സംഭരണ വിപണന ചന്തയും റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ …

വിഷരഹിത പച്ചക്കറികളുമായി കിയോസ്‌ക് പ്രവര്‍ത്തനമാരംഭിച്ചു Read More »

അണ്ടത്തോട് പ്രാഥമികാരോഗ്യകേന്ദ്രം ഉദ്ഘാടനം 20 ന്

പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്തിലെ പ്രാഥമികാരോഗ്യകേന്ദ്രം ഫെബ്രുവരി 20 ന് വൈകീട്ട് 6 ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം നിര്‍വ്വഹിക്കും. പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്തിലെ പ്രാഥമികാരോഗ്യകേന്ദ്രം ഫെബ്രുവരി 20 ന് വൈകീട്ട് 6 ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം നിര്‍വ്വഹിക്കും. ദേശീയ റര്‍ബ്ബണ്‍ മിഷന്‍ ഫണ്ടില്‍ നിന്നും 1.31 കോടി രൂപ വിനിയോഗിച്ചാണ് അണ്ടത്തോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും അതിനോട് ചേര്‍ന്ന ക്വാര്‍ട്ടേഴ്‌സ് …

അണ്ടത്തോട് പ്രാഥമികാരോഗ്യകേന്ദ്രം ഉദ്ഘാടനം 20 ന് Read More »

അങ്കമാലി നഗരസഭ പറക്കുളം-ബസ്ലിക്ക ലിങ്ക് റോഡ് ഉൽഘാടനം ചെയ്തു

അങ്കമാലി നഗരസഭ വാർഡ് 26 ൽ നവീകരിച്ച പറക്കുളം-ബസ്ലിക്ക ലിങ്ക് റോഡ് നഗരസഭ ചെയർമാൻ മാത്യു തോമസ് ഉദ്ഘാടനം ചെയ്തു. വർഷക്കാലത്ത് യാത്ര ദുരിതമായിരുന്ന മണ്ണ് റോഡ് കോൺക്രീറ്റ് ചെയ്ത് നവീകരിച്ച് ഗതാഗതം സുഗമമാക്കി തുറന്ന് കൊടുത്തപ്പോൾ നാളുകളായി പ്രദേശവാസികൾ അനുഭവിച്ചിരുന്ന ഭുരിതത്തിന് പരിഹാരമായി. പച്ച വിരിച്ച് കിടക്കുന്ന പാടത്തിന്റെ നടുവിലൂടെയുള്ള ഈ റോഡ് നഗരത്തിന്റെ അഴക് വർദ്ധിപ്പിയ്ക്കുന്ന നല്ലൊരു സഞ്ചാരപാതയായി മാറിയിരിയ്ക്കുകയാണ്. വാർഡ് കൗൺസിലറും വിദ്യാഭ്യാസ കലാകായികകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ റോസിലി തോമസ് അദ്ധ്യക്ഷത …

അങ്കമാലി നഗരസഭ പറക്കുളം-ബസ്ലിക്ക ലിങ്ക് റോഡ് ഉൽഘാടനം ചെയ്തു Read More »

സ്നേഹസംഗമം ആശയസംവാദ സദസ്സ് നടന്നു

ഭാരതീയ ജനതാ പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പങ്കെടുത്ത സ്നേഹസംഗമം എന്ന ആശയസംവാദ സദസ്സ് മാളയിൽ നടന്നു. ഭാരതീയ ജനതാ പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പങ്കെടുത്ത സ്നേഹസംഗമം എന്ന ആശയസംവാദ സദസ്സ് മാളയിൽ നടന്നു. സംസ്ഥാന പ്രസിഡന്റിന്റെ ലോകസഭാമണ്ഡല പദയാത്രയുടെ ഭാഗമായിട്ടായിരുന്നു സദസ്സ്. ബി.ജെ പി മാള മണ്ഡലം പ്രസിഡന്റ് കെ.എസ്.അനൂപ് അദ്ധ്യക്ഷത വഹിച്ചു. ജോസഫ് പടമാടൻ, KP ജോർജ് , ജസ്റ്റിൻ ജേക്കബ് എന്നിവർ സന്നിഹിതരായിരുന്നു.വിദ്യാഭ്യാസ, വ്യവസായ, സേവന മേഖലയിലുള്ള പ്രമുഖ വ്യക്തിത്വങ്ങളെ ആദരിച്ചു. …

സ്നേഹസംഗമം ആശയസംവാദ സദസ്സ് നടന്നു Read More »

അന്തേവാസിയെ പീഢിപ്പിച്ച കേസ്സിൽ ആശ്രമാധിപന് 20 വർഷം തടവ്

ആളൂർ പോലീസ് ചാർജ്ജ് ചെയ്‌ത കേസ്സിൽ പ്രതിയായ സ്വാമി നാരായണധർമ്മവ്യതൻ എന്ന താമരാക്ഷനെയാണ് കോടതി ശിക്ഷിച്ചത്. ഇരിഞ്ഞാലക്കുട:- അന്തേവാസിയായ പതിമൂന്നുകാരനെതിരെ ലൈംഗീകാതിക്രമം നടത്തിയെന്ന കേസ്സിൽ ആശ്രമാധിപന് 7 വർഷം കഠിനതടവും 13 വർഷം വെറും തടവും തൊണ്ണൂറായിരം രൂപ പിഴയും ശിക്ഷ വിധിച്ചുകൊണ്ട് ഇരിഞ്ഞാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജ് രവിചന്ദർ സി. ആർ. വിധി പ്രസ്താവിച്ചു. 2018 മെയ് മാസം മുതൽ 07.06.2018 വരെയുള്ള കാലയളവിനുള്ളിൽ അന്തേവാസിയായ ആശ്രമത്തിനുള്ളിൽ വെച്ച് ലൈംഗീകാതിക്രമം നടത്തി പീഢിപ്പിച്ചുവെന്ന് ആരോപിച്ച് …

അന്തേവാസിയെ പീഢിപ്പിച്ച കേസ്സിൽ ആശ്രമാധിപന് 20 വർഷം തടവ് Read More »

പാചകപ്പുര ഉദ്ഘാടനം ചെയ്തു

കൊടുങ്ങല്ലൂര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളിലെ പുതിയ പാചകപ്പുരയുടെ ഉദ്ഘാടനം വി.ആര്‍. സുനില്‍കുമാര്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. കൊടുങ്ങല്ലൂര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളിലെ പുതിയ പാചകപ്പുരയുടെ ഉദ്ഘാടനം വി.ആര്‍. സുനില്‍കുമാര്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. എം.എല്‍.എ യുടെ പ്രത്യേക വികസന ഫണ്ട് ഉപയോഗിച്ചാണ് പുതിയ പാചകപ്പുര നിര്‍മ്മിച്ചത്. ചടങ്ങില്‍ കൊടുങ്ങല്ലൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി.കെ ഗീത അധ്യക്ഷത വഹിച്ചു. സാങ്കേതികവിദ്യഭ്യാസ മേഖലാ കാര്യലയം ജോയിന്റ് ഡയറക്ടര്‍ പി.എ സോളമന്‍ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ കൗണ്‍സിലര്‍മാരായ കെ.എസ്. കൈസാബ്, ചന്ദ്രന്‍ കളരിക്കല്‍, പി.ടി.എ വൈസ് പ്രസിഡന്റ് …

പാചകപ്പുര ഉദ്ഘാടനം ചെയ്തു Read More »

ചാട്ടുകുളം നവീകരണം; മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു

കുന്നംകുളം നഗരസഭയിലെ ചാട്ടുകുളം നവീകരണത്തിന്റെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വ്വഹിച്ചു. കുന്നംകുളം നഗരസഭയിലെ ചാട്ടുകുളം നവീകരണത്തിന്റെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വ്വഹിച്ചു. രണ്ട് വര്‍ഷം കൊണ്ട് ഗ്രാമീണ മേഖലയിലെ 70.85 ലക്ഷം കുടുംബങ്ങള്‍ക്ക് ശുദ്ധജലമെത്തിക്കുന്ന ബൃഹത്തായ പദ്ധതി പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാരിന് കഴിയുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. സര്‍വ്വതല സ്പര്‍ശിയായ വികസനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 2.69 കോടി രൂപ വിനിയോഗിച്ചാണ് ചാട്ടുകുളത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. …

ചാട്ടുകുളം നവീകരണം; മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു Read More »

സ്‌നേഹിത@സ്‌കൂള്‍ പദ്ധതിക്ക് തുടക്കമായി

ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. നന്തിക്കര ഗവ. ഹൈസ്‌കൂള്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പിടിഎ പ്രസിഡന്റ് എം.കെ അശോകന്‍ അധ്യക്ഷത വഹിച്ചു. നന്തിക്കര ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ പഞ്ചായത്തും കുടുംബശ്രീ മിഷനും സംയുക്തമായി നടത്തുന്ന സ്‌നേഹിത@സ്‌കൂള്‍ പദ്ധതിക്ക് തുടക്കമായി. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. നന്തിക്കര ഗവ. ഹൈസ്‌കൂള്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പിടിഎ പ്രസിഡന്റ് എം.കെ അശോകന്‍ അധ്യക്ഷത …

സ്‌നേഹിത@സ്‌കൂള്‍ പദ്ധതിക്ക് തുടക്കമായി Read More »

ഹരിത കർമ്മ സേനാംഗങ്ങൾ സ്മാർട്ടായി

അന്നമനട ഗ്രാമ പഞ്ചായത്ത് മാലിന്യ സംസ്കരണത്ത് സ്മാർട്ടാവുന്നു ഡിജിറ്റലാവുന്നു വാതിൽ പ്പടി സേവനത്തിനായി ഹരിത മിത്രം ആപ്പ് നടപ്പിലാക്കുന്നത് അവസാന ഘട്ടത്തിലാണ് എല്ലാ വീടുകളിലും QR കോഡ് പതിക്കുന്നതോടെ വാതിൽപ്പടി സേവനം മൊബൈൽ ആപ്പിലൂടെ . അന്നമനട ഗ്രാമ പഞ്ചായത്ത് മാലിന്യ സംസ്കരണത്ത് സ്മാർട്ടാവുന്നു ഡിജിറ്റലാവുന്നു വാതിൽ പ്പടി സേവനത്തിനായി ഹരിത മിത്രം ആപ്പ് നടപ്പിലാക്കുന്നത് അവസാന ഘട്ടത്തിലാണ് എല്ലാ വീടുകളിലും QR കോഡ് പതിക്കുന്നതോടെ വാതിൽപ്പടി സേവനം മൊബൈൽ ആപ്പിലൂടെ . ഉറപ്പുവരുത്താൻ കഴിയും വീടുകൾ …

ഹരിത കർമ്മ സേനാംഗങ്ങൾ സ്മാർട്ടായി Read More »

നവീകരിച്ച തൂപ്പങ്കാവ് ചിറ നാടിന് സമര്‍പ്പിച്ചു

പറപ്പൂക്കര ഗ്രാമപഞ്ചായത്തിലെ നവീകരിച്ച നെല്ലായി കൊളത്തൂര്‍ തൂപ്പങ്കാവ് ചിറയുടെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വ്വഹിച്ചു. പറപ്പൂക്കര ഗ്രാമപഞ്ചായത്തിലെ നവീകരിച്ച നെല്ലായി കൊളത്തൂര്‍ തൂപ്പങ്കാവ് ചിറയുടെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വ്വഹിച്ചു. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് നഗരസഞ്ചയ പദ്ധതി പ്രകാരം 40 ലക്ഷം രൂപ ചെലവഴിച്ചാണ് തൂപ്പങ്കാവ് ചിറ നവീകരിച്ചത്. പറപ്പൂക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന സുരേന്ദ്രന്‍, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.സി പ്രദീപ്, …

നവീകരിച്ച തൂപ്പങ്കാവ് ചിറ നാടിന് സമര്‍പ്പിച്ചു Read More »

വില്പനക്കായി വീട്ടിൽ സൂക്ഷിച്ച 44 കുപ്പി വിദേശ മദ്യവുമായി മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു

ഐനിക്കൽ വീട്ടിൽ രാജു (50) വിനെയാണ് മതിലകം പോലീസ് അറസ്റ്റ് ചെയ്തത്. വില്പനക്കായി വീട്ടിൽ സൂക്ഷിച്ച 44 കുപ്പി വിദേശ മദ്യവുമായി മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. മതിലകം മതിൽമൂല സ്വദേശി ഐനിക്കൽ വീട്ടിൽ രാജു (50) വിനെയാണ് മതിലകം പോലീസ് അറസ്റ്റ് ചെയ്തത്. അനധികൃത വില്പനക്കായി വീട്ടിലെ ഫ്രിഡജിലും മറ്റും സൂക്ഷിച്ച മദ്യമാണ് പോലീസ് പിടിച്ചെടുത്തത്. രഹസ്യ വിവരത്തെ തുടർന്ന് കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി സന്തോഷ് കുമാർ, മതിലകം ഇൻസ്പെക്ടർ കെ. നൗഷാദ്, എസ്.ഐമാരായ രമ്യ കാർത്തികേയൻ, …

വില്പനക്കായി വീട്ടിൽ സൂക്ഷിച്ച 44 കുപ്പി വിദേശ മദ്യവുമായി മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു Read More »

അമ്മാടം ഗവ. എല്‍.പി സ്‌കൂള്‍ കെട്ടിട നിര്‍മ്മാണം; ശിലാസ്ഥാപനം നടത്തി

ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുബിത സുഭാഷ് അധ്യക്ഷത വഹിച്ചു. പാറളം ഗ്രാമ പഞ്ചായത്തിലെ അമ്മാടം ഗവ. എല്‍.പി സ്‌കൂള്‍ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം സി.സി മുകുന്ദന്‍ എംഎല്‍എ നിര്‍വ്വഹിച്ചു. ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുബിത സുഭാഷ് അധ്യക്ഷത വഹിച്ചു. ചേര്‍പ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ രാധാകൃഷ്ണന്‍ മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഷീന പറയങ്ങാട്ടില്‍, വി.ജി വനജകുമാരി എന്നിവര്‍ മുഖ്യാതിഥികളായി. 116 വര്‍ഷം പിന്നിട്ട അമ്മാടം ഗവ. എല്‍.പി സ്‌കൂളിന് ഒരു പുതിയ …

അമ്മാടം ഗവ. എല്‍.പി സ്‌കൂള്‍ കെട്ടിട നിര്‍മ്മാണം; ശിലാസ്ഥാപനം നടത്തി Read More »

പൂപ്പത്തിയിൽ ആരംഭിച്ച സഹകാരി ചിപ്സ് & നട്സിൻ്റെ ഉദ്ഘാടനം മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ ഡേവീസ് നിർവ്വഹിച്ചു

പൊയ്യ സർവീസ് സഹകരണ ബാങ്കിൻ്റെ ആഭിമുഖ്യത്തിൽ പൂപ്പത്തിയിൽ ആരംഭിച്ച സഹകാരി ചിപ്സ് & നട്സിൻ്റെ ഉദ്ഘാടനം മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ ഡേവീസ് നിർവ്വഹിച്ചു.ബാങ്ക് പ്രസിഡൻ്റ് സി.എസ് രഘു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് ഡെയ്സി തോമസ് മുഖ്യാതിഥിയായിരുന്നു.പ്രമുഖ സഹകാരി അപ്രേം പഞ്ഞിക്കാരൻ ആദ്യ വിൽപ്പന നിർവ്വഹിച്ചു.വർഗ്ഗീസ് പടയാട്ടി ഏറ്റുവാങ്ങി.സെക്രട്ടറി എ.ഇ ഷെെമോൻKP ഹരി, സജീവൻ എം വി, ഉണ്ണികൃഷ്ണൻ പി.സി, അനൂപ് ചക്കാലക്കൽ, സി എൻ മല്ലിക,പ്രിൻസി സജീവൻ, ലിജി അനിൽകുമാർ പി.എം …

പൂപ്പത്തിയിൽ ആരംഭിച്ച സഹകാരി ചിപ്സ് & നട്സിൻ്റെ ഉദ്ഘാടനം മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ ഡേവീസ് നിർവ്വഹിച്ചു Read More »

error: Content is protected !!