Channel 17

live

channel17 live

Local News

ചോരയ്ക്ക് ചീര പദ്ധതിക്ക് തുടക്കം

മറ്റത്തൂര്‍ ഗ്രമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം നിര്‍വഹിച്ചു. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ എച് ബി 12@ മറ്റത്തൂര്‍ എന്ന പദ്ധതിയോടനുബന്ധിച്ച് ‘ചോരയ്ക്ക് ചീര ഞങ്ങളും എച്ച് ബി 12 ലേക്ക്’ എന്ന പദ്ധതിക്ക് ജി എല്‍ പി എസ് മറ്റത്തൂരില്‍ തുടക്കമായി. വിവിധ ഇനത്തില്‍പ്പെട്ട ചീര തൈകള്‍ സ്‌കൂള്‍ അങ്കണത്തില്‍ കൃഷിക്കായി ഒരുക്കി മറ്റത്തൂര്‍ ഗ്രമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം നിര്‍വഹിച്ചു. കുട്ടികളുടെ ഉച്ചഭക്ഷണത്തില്‍ ഇലക്കറികള്‍ ഉള്‍പ്പെടുത്തി പോഷകാഹാര കുറവും വിളര്‍ച്ചയും പരിഹരിക്കാനാണ് പദ്ധതി വിഭാവനം …

ചോരയ്ക്ക് ചീര പദ്ധതിക്ക് തുടക്കം Read More »

ലൈഫ് പദ്ധതിക്കും സാമൂഹ്യനീതിക്കും മുൻഗണന നൽകി പടിയൂർ ഗ്രാമപഞ്ചായത്ത് 2024-25 വർഷത്തെ ബഡ്ജറ്റ് അവതരിപ്പിച്ചു

ബഹുമാനപ്പെട്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ കെ വി സുകുമാരൻ ആണ് ബഡ്ജറ്റ് അവതരിപ്പിച്ചത്. പടിയൂർ : പടിയൂർ ഗ്രാമപഞ്ചായത്ത് 2024-25 വർഷത്തെ ബഡ്ജറ്റ് അവതരിപ്പിച്ചു. ബഹുമാനപ്പെട്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ കെ വി സുകുമാരൻ ആണ് ബഡ്ജറ്റ് അവതരിപ്പിച്ചത്. ലൈഫ് പദ്ധതിക്കും സാമൂഹ്യനീതിക്കും പ്രഥമ പരിഗണന നൽകിയാണ് ബഡ്ജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ കാർഷിക, പശ്ചാത്തല മേഖലകൾക്കും അർഹമായ പരിഗണനയും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇരുപത്തിമൂന്ന് കോടി പതിനെട്ട് ലക്ഷത്തി മുപ്പത്തി മുവ്വായിരം രൂപ വരവും ഇരുപത്തിമൂന്ന് …

ലൈഫ് പദ്ധതിക്കും സാമൂഹ്യനീതിക്കും മുൻഗണന നൽകി പടിയൂർ ഗ്രാമപഞ്ചായത്ത് 2024-25 വർഷത്തെ ബഡ്ജറ്റ് അവതരിപ്പിച്ചു Read More »

ചാട്ടുകുളം നവീകരിക്കുന്നു

ഗുരുവായൂര്‍ കുന്നംകുളം റോഡിനു വശത്തായി മൂന്നര ഏക്കറോളം വിസ്തൃതിയിലാണ് വിശാലമായ ചാട്ടുകുളം സ്ഥിതി ചെയ്യുന്നത്. കുന്നംകുളം നഗരസഭയിലെ കാലപ്പഴക്കം ചെന്ന ചാട്ടുകുളം നവീകരിക്കുന്നു. മൈനര്‍ ഇറിഗേഷന്‍ ക്ലാസ് ടു പദ്ധിയിലുള്‍പ്പെടുത്തി 2.69 കോടി രൂപ വിനിയോഗിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ജലസ്രോതസ്സിനെ സംരക്ഷിക്കുന്നതോടൊപ്പം പ്രദേശത്തെ ടൂറിസം വികസനത്തിന് വലിയൊരു പാത സൃഷ്ടിക്കുക കൂടിയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. എ സി മൊയ്തീന്‍ എംഎല്‍എ ഇടപെട്ട് സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തിയ മണ്ഡലത്തിലെ മൂന്നു പ്രധാനപ്പെട്ട ജലസംരക്ഷണ പ്രവൃത്തികളിലെ ഒന്നാണ് ചാട്ടുകുളം നവീകരണം. …

ചാട്ടുകുളം നവീകരിക്കുന്നു Read More »

കവി ഇടതു പക്ഷമോ വലതു പക്ഷമോ അല്ല, ഭാവി പക്ഷം : കെ ജി എസ്‌

‘ഗ്രാമിക – മൂന്നര പതിറ്റാണ്ടിൻ്റെ സാംസ്ക്കാരിക സാഫല്യം’ഓർമയുടെ പുസ്തകം കെ ജി എസ് പ്രകാശനം ചെയ്തു. കവി ഇടതുപക്ഷമോ വലതുപക്ഷമോ അല്ല, ഭാവി പക്ഷമാണെന്ന് പ്രശസ്ത കവി കെ ജി ശങ്കരപ്പിള്ള. നീതിപക്ഷമാണ് ഭാവി പക്ഷം. വരും തലമുറയ്ക്കു വേണ്ടിയാണ് എഴുത്തുകാരൻ നീതിയുടെ പക്ഷത്ത് നിലയുറപ്പിക്കുന്നത്. അനുഭവസാരത്തിലേക്കുള്ള യാത്രയാണ് കവിത. കവിതക്കുള്ളിൽ വലിയ അഗ്നിയുണ്ട്, കെ ജി എസ് പറഞ്ഞു.കെ ജി എസ് കവിതകളെ മുൻനിർത്തി ‘നീതിയും കവിതയും’ എന്ന വിഷയത്തിൽ കുഴിക്കാട്ടുശ്ശേരി ഗ്രാമികയിൽ നടന്ന സംവാദത്തിൽ …

കവി ഇടതു പക്ഷമോ വലതു പക്ഷമോ അല്ല, ഭാവി പക്ഷം : കെ ജി എസ്‌ Read More »

സൗജന്യ തൊഴിൽ പരിശീലന പദ്ധതി

പുല്ലൂർ :കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ജൻശിക്ഷൺ സൻസ്ഥാൻ തൃശ്ശൂരിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന സൗജന്യ തൊഴിൽ പരിശീലന പദ്ധതിയായ പഴം പച്ചക്കറി സംസ്ക്കരണം എന്ന കോഴ്സിന്റെ പൂർത്തീകരണത്തോടനുബന്ധിച്ചുള്ള അസ്സസ്മെന്റ് മുരിയാട് ഗ്രാമ പഞ്ചായത്ത്‌ വാർഡ് മെമ്പർ റോസ്മി ജയേഷ് നിർവഹിച്ചു.ജൻശിക്ഷൺസൻസ്ഥാൻ തൃശ്ശൂർ ഡയറക്ടർ സുധ സോളമൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജെ എസ് എസ് റിസോഴ്സ് പേഴ്സൺ സത്യ സദാനന്ദൻ ഗുണഭോക്താക്കൾക്ക് പരീക്ഷ നടത്തി.ഊക്കൻ മെമ്മോറിയൽ സ്കൂൾ ഹെഡ് മിസ്ട്രെസ് Sr. ഷൈജ, …

സൗജന്യ തൊഴിൽ പരിശീലന പദ്ധതി Read More »

പാലിശ്ശേരി എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലിയും ഹയർ സെക്കൻഡറി വിഭാഗത്തിന്റെ സിൽവർ ജൂബിലി ആഘോഷവും വി.ആർ. സുനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു

അന്നമനട: പാലിശ്ശേരി എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലിയും ഹയർ സെക്കൻഡറി വിഭാഗത്തിന്റെ സിൽവർ ജൂബിലി ആഘോഷവും വി.ആർ. സുനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ടി.ജെ. സനീഷ് കുമാർ എം.എൽ.എ മുഖ്യാതിഥിയായി. സ്‌കൂൾ മാനേജർ എം.എസ്. സജീവൻ അദ്ധ്യക്ഷനായി. പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രതീഷ് ആദരിക്കൽ നടത്തി. അന്നമനട പഞ്ചായത്ത് പ്രസിഡന്റ് പി.വി. വിനോദ് വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു. സമാപന സമ്മേളനം മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് …

പാലിശ്ശേരി എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലിയും ഹയർ സെക്കൻഡറി വിഭാഗത്തിന്റെ സിൽവർ ജൂബിലി ആഘോഷവും വി.ആർ. സുനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു Read More »

കെ-സ്മാര്‍ട്ട്: ജില്ലയിലെ ആദ്യത്തെ ബില്‍ഡിങ് പെര്‍മിറ്റ് നല്‍കി കുന്നംകുളം നഗരസഭ

ബുധനാഴ്ച നഗരസഭയിലെത്തി ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രനില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റി. കെ-സ്മാര്‍ട്ടിലൂടെ അപേക്ഷിച്ച് ദിവസങ്ങള്‍ക്കകം ആവശ്യക്കാരന് ബില്‍ഡിങ്ങ് പെര്‍മിറ്റ് നല്‍കി കുന്നംകുളം നഗരസഭ. ജില്ലയില്‍ തന്നെ ആദ്യമായാണ് കെ-സ്മാര്‍ട്ടിലൂടെ അപേക്ഷകന് ബില്‍ഡിങ് പെര്‍മിറ്റ് നല്‍കുന്നത്. ചൊവ്വന്നൂര്‍ സ്വദേശി മുല്ലക്കല്‍ ഗംഗാധരനാണ് വീട് പണിയുടെ ഭാഗമായി അഞ്ച് ദിവസങ്ങള്‍ക്കു മുന്‍പ് നഗരസഭയില്‍ കെ-സ്മാര്‍ട്ടിലൂടെ ബില്‍ഡിങ് പെര്‍മിറ്റിന് അപേക്ഷിച്ചത്. തുടര്‍ന്ന് ബുധനാഴ്ച നഗരസഭയിലെത്തി ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രനില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റി. വൈസ് ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലന്‍, സ്ഥിരം സമിതി …

കെ-സ്മാര്‍ട്ട്: ജില്ലയിലെ ആദ്യത്തെ ബില്‍ഡിങ് പെര്‍മിറ്റ് നല്‍കി കുന്നംകുളം നഗരസഭ Read More »

നഗരസഭ വികസന സെമിനാര്‍: ചാലക്കുടിയില്‍ 17.25 കോടി രൂപയുടെ പദ്ധതികളൊരുങ്ങി

ചാലക്കുടി രാജീവ് ഗാന്ധി ടൗണ്‍ ഹാളില്‍ നടന്ന സെമിനാര്‍ നഗരസഭ ചെയര്‍മാന്‍ എബി ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. ചാലക്കുടി നഗരസഭയുടെ വാര്‍ഷിക പദ്ധതി രൂപീകരണവുമായ് ബന്ധപ്പെട്ട് വികസന സെമിനാര്‍ സംഘടിപ്പിച്ചു. സെമിനാറില്‍ 17.25 കോടി രൂപയുടെ വികസന പദ്ധതികള്‍ അവതരിപ്പിച്ചു. അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, സമ്പൂര്‍ണ്ണ ഭവന നിര്‍മ്മാണം, ശുചിത്വ – മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതി, റോഡ് നവീകരണം, ഹാപ്പിനെസ് പാര്‍ക്കുകള്‍, തരിശ് രഹിത കാര്‍ഷിക പദ്ധതി, നഗര സൗന്ദര്യവല്‍ക്കരണം, ചേരി പുനരധിവാസം, ദുരന്ത നിവാരണ പദ്ധതി, ട്രാഫിക് …

നഗരസഭ വികസന സെമിനാര്‍: ചാലക്കുടിയില്‍ 17.25 കോടി രൂപയുടെ പദ്ധതികളൊരുങ്ങി Read More »

പഞ്ചായത്ത് സംവിധാനത്തെ പഠിക്കാന്‍ തമിഴ്‌നാട് സംഘം തോളൂരിലെത്തി

കേരളത്തിന്റെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മാതൃക പഠിക്കുന്നതിനായി കിലയില്‍ എത്തിയ തമിഴ്‌നാട് സംഘം തോളൂര്‍ പഞ്ചായത്തും ഘടക സ്ഥാപനങളും സന്ദര്‍ശിച്ചു. കേരളത്തിന്റെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മാതൃക പഠിക്കുന്നതിനായി കിലയില്‍ എത്തിയ തമിഴ്‌നാട് സംഘം തോളൂര്‍ പഞ്ചായത്തും ഘടക സ്ഥാപനങളും സന്ദര്‍ശിച്ചു. തമിഴ്‌നാട്ടിലെ കാഞ്ചീപുരം, വില്ലുപുരം, തിരുവള്ളൂര്‍ എന്നീ ജില്ലകളില്‍ നിന്നായി എത്തിയ ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസര്‍മാര്‍, സെക്രട്ടറിമാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ എന്നിവരടുങ്ങുന്ന 28 അംഗ സംഘമാണ് സന്ദര്‍ശനം നടത്തിയത്. പഞ്ചായത്തിന്റെ ഘടക സ്ഥാപനങ്ങളായ …

പഞ്ചായത്ത് സംവിധാനത്തെ പഠിക്കാന്‍ തമിഴ്‌നാട് സംഘം തോളൂരിലെത്തി Read More »

ഗാർഹിക പീഡന നിരോധന സെമിനാർ

ജില്ലാ വനിതാ പ്രൊട്ടക്ഷൻ ഓഫീസർ മായ. S. പണിക്കർ ഉദ്ഘാടനം ചെയ്തു. വർദ്ധിച്ചു വരുന്ന ഗാർഹിക പീഡനങ്ങളെ ക്കുറിച്ച് പൊതുസമൂഹത്തിന് അവബോധം ഉണ്ടാകുന്നതിനുവേണ്ടി 2005 ൽ കേന്ദ്ര സർക്കാർ പാസ്സാക്കിയ ഗാർഹിക പീഡനനിരോധന നിയമത്തെ ക്കുറിച്ച് ബ്രെയിൻ സൊസൈറ്റി സെമിനാർ സംഘടിപ്പിച്ചു. കാർമ്മൽ കോളേജ് പൊളിറ്റിക്സ് ഡിപ്പാർട്മെന്റിന്റെ സഹകരണത്തോടെ നടത്തിയ ബോധവത്കരണ പരിപാടി ജില്ലാ വനിതാ പ്രൊട്ടക്ഷൻ ഓഫീസർ മായ. S. പണിക്കർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഡോ. സി. സീന CMC. അധ്യക്ഷത വഹിച്ചു. ലീഗൽ …

ഗാർഹിക പീഡന നിരോധന സെമിനാർ Read More »

അന്താരാഷ്ട്ര നാടകോത്സവം തൃശൂരിൽ

കേരള സംഗീത നാടക അക്കാദമിയുടെ പതിനാലാമത് അന്താരാഷ്ട്ര നാടകോത്സവം (ഇറ്റ്ഫോക് 2024) ഫെബ്രുവരി 9 മുതൽ 16 വരെ തൃശൂരിൽ നടക്കും. ‘ഒരുമ, സമാധാനം, ദൃഢവിശ്വാസം’ എന്നതാണ് നാടകോത്സവത്തിന്റെ ആശയം. കേരള സർക്കാരിന്റെ സാംസ്‌കാരിക വകുപ്പ് സംഘടിപ്പിക്കുന്ന ഈ മേളയിലൂടെ ലോകോത്തര നാടകങ്ങളാണ് കേരളത്തിന്റെ സാംസ്‌കാരിക നഗരത്തിലേക്ക് എത്തുന്നത്. നിർമ്മിക്കപ്പെടുന്ന വികലവാർത്തകൾ കൊണ്ട് ചിന്തകൾ പോലും മലീമസമാകുന്ന ഇക്കാലത്ത് അപരവിദ്വേഷത്തിന്റെ പൊയ്‌മുഖം മാറ്റി തെളിമയും വിശാലമായ കാഴ്ചയും നൽകാൻ കലയ്ക്ക് സാധിക്കുമെന്ന സന്ദേശം കൂടിയാണ് ഇറ്റ്ഫോക് 2024 …

അന്താരാഷ്ട്ര നാടകോത്സവം തൃശൂരിൽ Read More »

ലോണ്‍, ലൈസന്‍സ്, സബ്സിഡി മേള സംഘടിപ്പിച്ചു

പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ. കെ. അനൂപ് ഉദ്ഘാടനം ചെയ്തു. പറപ്പൂക്കര ഗ്രാമപഞ്ചായത്തിന്റെയും വ്യവസായ വകുപ്പിന്റെയും നേതൃത്വത്തില്‍ സംരംഭകര്‍ക്കായി ലോണ്‍, ലൈസന്‍സ്, സബ്സിഡി മേള സംഘടിപ്പിച്ചു. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ. കെ. അനൂപ് ഉദ്ഘാടനം ചെയ്തു. ലോണ്‍, ലൈസന്‍സ്, സബ്‌സിഡി വിതരണവും, 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ എം എസ് എം ഇ ലോണുകള്‍ അനുവദിച്ച നന്തിക്കര ബാങ്ക് ഓഫ് ഇന്ത്യ മാനേജര്‍ രഞ്ജു.പി.തോമസിനെ ആദരിച്ചു. തുടര്‍ന്ന് വിവിധ ബാങ്കില്‍ നിന്നുമുള്ള പ്രതിനിധികളുമായി ഇന്ററാക്റ്റീവ് …

ലോണ്‍, ലൈസന്‍സ്, സബ്സിഡി മേള സംഘടിപ്പിച്ചു Read More »

അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജർ ആക്കി

കാപ്പ നിയമപ്രകാരം നാടുകടത്തപെട്ട വെള്ളികുളങ്ങര പോലീസ് സ്റ്റേഷൻ പരിധിയിലെ അഭിനദ് തറയിൽ വീട് ചെമ്പുച്ചിറ മറ്റത്തൂർ വില്ലേജ് എന്നാ പ്രതി 31-12-2023 നിയമലംഗനം നടത്തി പോട്ടാ ചാലക്കുടി ഭാഗത്തു എത്തിയാതായി വിവരം ലഭിക്കുകയും തുടർന്ന് ചാലക്കുടി പോലീസ് കേസ് എടുത്തു അന്വേഷിച്ചു വരവേ പ്രതി ഒളിവിൽ പോകുകയും തുടർന്നു ചാലക്കുടി ഡിവൈസ്പി നിർദ്ദേശ പ്രേകാരം ചാലക്കുടി സി ഐ സജീവ്ന്റെ നേത്രത്വത്തിൽ സ് ഐ അഫ്സൽ സ് ഐ റെജിമോൻ സിപിഓ സുരേഷ്‌കുമാർ സി ആർ എന്നിവരടങ്ങുന്ന …

അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജർ ആക്കി Read More »

ചാലക്കുടി മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ടായി ജോണി പുല്ലൻ ചുമതലയേറ്റു

ചുമതല ഏറ്റെടുക്കൽ ചടങ്ങ് സനീഷ് കുമാർ ജോസഫ് MLA ഉത്ഘാടനം ചെയ്തു. ചാലക്കുടി: മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ടായി കഴിഞ്ഞ 10 വർഷമായ് പ്രവർത്തിക്കുന്ന ഷിബു വാലപ്പന് പകരം,പുതിയ പ്രസിഡണ്ടായി KPCC നിയമിച്ച ജോണി പുല്ലൻ ചുമതലയേറ്റു. സംസ്ഥാനത്തെ 3 വർഷം പൂർത്തിയാക്കിയ എല്ലാ മണ്ഡലം കമ്മിറ്റികളും പുനസംഘടിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് ചാലക്കുടിയിൽ ജോണി പുല്ലനെ നിയമിച്ചത്.ചാലക്കുടി കോൺഗ്രസ്സ് ഓഫീസിൽ നടന്ന,മണ്ഡലം പ്രസിഡണ്ടിൻ്റെ ചുമതല ഏറ്റെടുക്കൽ ചടങ്ങ്, MLA സനീഷ് കുമാർ ജോസഫ് ഉത്ഘാടനം ചെയ്തു.ഷിബു വാലപ്പൻ അധ്യക്ഷനായി. നഗരസഭ …

ചാലക്കുടി മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ടായി ജോണി പുല്ലൻ ചുമതലയേറ്റു Read More »

യോഗ പരിശീലന പരിപാടി ആരംഭിച്ചു

ബാങ്കിൻ്റെ പട്ടേപ്പാടം ബ്രാഞ്ച് ഹാളിൽ പ്രശസ്ത സാഹിത്യകാരൻ ഖാദർ പട്ടേപ്പാടം ഉദ്ഘാടനം ചെയ്തു. തുമ്പൂർ സർവീസ് സഹകരണ ബാങ്കിൻ്റെ ആഭിമുഖ്യത്തിൽ യോഗ പരിശീലന പരിപാടി ആരംഭിച്ചു. ബാങ്കിൻ്റെ പട്ടേപ്പാടം ബ്രാഞ്ച് ഹാളിൽ പ്രശസ്ത സാഹിത്യകാരൻ ഖാദർ പട്ടേപ്പാടം ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി കൺവീനർ ടി.എസ് സജീവൻ, റിട്ടയേർഡ് അസിസ്റ്റൻ്റ് രജിസ്റ്റാർ പി എസ് ശങ്കരൻ, ബ്രാഞ്ച് മാനേജർ ജോളി മാത്യു, രാജൻ ചെമ്പകശ്ശേരി എന്നിവർ സംസാരിച്ചു. യോഗ അദ്ധ്യാപകരായ ഷൈജു തെയ്യാശ്ശേരി, ദിവ്യാ ഷൈജു എന്നിവർ …

യോഗ പരിശീലന പരിപാടി ആരംഭിച്ചു Read More »

ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ മുൻ എം പി സുരേഷ് ഗോപി സന്ദർശിച്ചു

റെയിൽവെ സ്റ്റേഷൻ്റെ വികസനകാര്യങ്ങൾ മനസ്സിലാക്കാൻ മുൻ എം പി സുരേഷ്ഗോപി റെയിൽവെസ്റ്റേഷൻ സന്ദർശനം നടത്തി. ഇരിങ്ങാലക്കുട: റെയിൽവെ സ്റ്റേഷൻ്റെ വികസനകാര്യങ്ങൾ മനസ്സിലാക്കാൻ മുൻ എം പി സുരേഷ്ഗോപി റെയിൽവെസ്റ്റേഷൻ സന്ദർശനം നടത്തി. സ്റ്റേഷൻ മാസ്റ്ററുമായും പൊതുജനങ്ങളുമായും ചർച്ച നടത്തി. പാസഞ്ചേഴ്സ് അസോസിയേഷൻ ഭാരവാഹികളും മറ്റുനിരവധി പേരും നിവേദനങ്ങൾ നൽകി. വികസനകാര്യങ്ങൾ, ട്രെയിൻ സ്റ്റോപ്പ് വിഷയം എന്നിവ റെയിൽവെ മന്ത്രാലയത്തിൻ്റെ ശ്രദ്ധയിൽപ്പെടുത്താമെന്ന് അദ്ദേഹം പറഞ്ഞു.ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ കെ കെ അനീഷ്കുമാർ, സംസ്ഥാന സെക്രട്ടറി എ നാഗേഷ്, …

ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ മുൻ എം പി സുരേഷ് ഗോപി സന്ദർശിച്ചു Read More »

കറവ പശുക്കള്‍ക്ക് കാലിത്തീറ്റ വിതരണ പദ്ധതി ഉദ്ഘാടനം നടത്തി

പദ്ധതിയുടെ ബ്ലോക്ക്തല ഉദ്ഘാടനം മാള ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഡൊമിനിക് ജോമോന്‍ നിര്‍വഹിച്ചു. മാള ബ്ലോക്ക് പഞ്ചായത്തിന്‍റെ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കറവ പശുക്കള്‍ക്ക് കാലിത്തീറ്റ വിതരണo ചെയ്യുന്ന പദ്ധതിയുടെ ബ്ലോക്ക്തല ഉദ്ഘാടനം മാള ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഡൊമിനിക് ജോമോന്‍ നിര്‍വഹിച്ചു. ബ്ലോക്ക് വികസന സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ഷിജി യാക്കോബ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ബിന്ദു ഷാജു സ്വാഗതം പറഞ്ഞു. …

കറവ പശുക്കള്‍ക്ക് കാലിത്തീറ്റ വിതരണ പദ്ധതി ഉദ്ഘാടനം നടത്തി Read More »

ചീപ്പുംചിറ ഫെസ്റ്റിന് തുടക്കമായി

ആദിദിന പരിപാടിയായ കവിയറിങ്ങ് പ്രശസ്ത കവി സുധീഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വെള്ളാങ്കല്ലൂർ ഗ്രാമപഞ്ചായത്ത് കനോലി കനാലിനോട് ചേർന്നുള്ള പ്രകൃതിര മണീയമായ ചീപ്പും ചിറയിൽ ഫെബ്രുവരി 7 മുതൽ 11 വരെ സംഘടിപ്പിക്കുന്ന ചീപ്പുംഞ്ചിറ ഫസ്റ്റ് 2024ന് കൊടിയേറി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഫസ്ന റിജാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രസിഡൻറ് എം.എം.മുകേഷ് പതാക ഉയർത്തി ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സിന്ധു ബാബു സ്വാഗതം പറഞ്ഞു ആദിദിന പരിപാടിയായ കവിയറിങ്ങ് പ്രശസ്ത കവി സുധീഷ് ചന്ദ്രൻ …

ചീപ്പുംചിറ ഫെസ്റ്റിന് തുടക്കമായി Read More »

കൗതുകമായി തദ്ദേശസമേതം കുട്ടികളുടെ പാര്‍ലമെന്റ്

കുണ്ടുകാട് നിര്‍മ്മല എച്ച് എസിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി കെ ഗൗരി കൃഷ്ണ തദ്ദേശസമേതം കുട്ടികളുടെ പാര്‍ലമെന്റ് ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായ തദ്ദേശസമേതം കുട്ടികളുടെ പാര്‍ലമെന്റ് മച്ചാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ചു. തെക്കുംകര ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പഞ്ചായത്തിലെ കുട്ടികളെ പങ്കെടുപിച്ച് നടത്തിയ പാര്‍ലമെന്റില്‍ മച്ചാട് ജി എച്ച് എസ് എസ്, കുണ്ടുകാട് നിര്‍മ്മല എച്ച് എസ്, അമ്പലപ്പാട് എ യു പി എസ് എന്നീ വിദ്യാലയങ്ങളില്‍ നിന്നായി …

കൗതുകമായി തദ്ദേശസമേതം കുട്ടികളുടെ പാര്‍ലമെന്റ് Read More »

പറപ്പൂര്‍ കിഴക്കേ അങ്ങാടിയില്‍ അങ്കണവാടിക്ക് തറക്കല്ലിട്ടു

തോളൂര്‍ ഗ്രാമപഞ്ചായത്തില്‍ ആറാം വാര്‍ഡില്‍ പറപ്പൂര്‍ കിഴക്കേ അങ്ങാടിയില്‍ നിര്‍മ്മിക്കുന്ന അങ്കണവാടി കെട്ടിടത്തിന്റെ ശിലാസ്ഥാപനം സേവ്യര്‍ ചിറ്റിലപ്പിള്ളി എംഎല്‍എ നിര്‍വ്വഹിച്ചു. തോളൂര്‍ ഗ്രാമപഞ്ചായത്തില്‍ ആറാം വാര്‍ഡില്‍ പറപ്പൂര്‍ കിഴക്കേ അങ്ങാടിയില്‍ നിര്‍മ്മിക്കുന്ന അങ്കണവാടി കെട്ടിടത്തിന്റെ ശിലാസ്ഥാപനം സേവ്യര്‍ ചിറ്റിലപ്പിള്ളി എംഎല്‍എ നിര്‍വ്വഹിച്ചു. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വി.ജി ചാന്ദിനി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന 50-ാം നമ്പര്‍ അങ്കണവാടിക്കാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള പുതിയ കെട്ടിടം ഒരുങ്ങുന്നത്. എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്നും 18 ലക്ഷം …

പറപ്പൂര്‍ കിഴക്കേ അങ്ങാടിയില്‍ അങ്കണവാടിക്ക് തറക്കല്ലിട്ടു Read More »

error: Content is protected !!