Channel 17

live

channel17 live

Local News

ആദിവാസികൾക്ക് കഞ്ചാവ് വില്പന യുവതി അറസ്റ്റിൽ

ആദിവാസികൾക്കടക്കം മലയോര മേഖലയിൽ കഞ്ചാവ് വില്പന നടത്തിയിരുന്ന യുവതി അറസ്റ്റിൽ. പുളിയിലപ്പാറ താഴിശ്ശേരി വീട്ടിൽ സീമയെ(36) യാണ് അതിരപ്പിള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ വീട്ടിൽ നിന്നും കഞ്ചാവ് കണ്ടെടുത്തു. പുളിയിലപ്പാറ ഭാഗത്ത് വീടുകളിൽ കഞ്ചാവ് വില്പനയുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് അതിരപ്പിള്ളി പോലീസ് നടത്തിയ പരിശോധനയിലാണ് ഇവരുടെ വീട്ടിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്തത്. https://www.youtube.com/@channel17.online

അംബേദ്കർ ഗ്രാമ വികസന പദ്ധതി; അവലോകനയോഗം ചേർന്നു

കാട്ടൂർ ഗ്രാമപഞ്ചായത്ത് മധുരമ്പിള്ളി കോളനിയിൽ നടന്ന യോഗത്തിൽ ഗ്രാമത്തിൽ നടപ്പിലാക്കേണ്ട വികസന പ്രവർത്തനങ്ങൾ ചർച്ച ചെയ്തു. ഇരിങ്ങാലക്കുട മണ്ഡലത്തിൽ കാട്ടൂർ ഗ്രാമപഞ്ചായത്തിലെ മധുരമ്പിള്ളി കോളനിയിൽ അംബേദ്കർ ഗ്രാമം പ്രാഥമിക ഗുണഭോക്തൃയോഗവും മുരിയാട് ഗ്രാമ പഞ്ചായത്തിലെ കുന്നത്തറ അബേദ്ക്കർ ഗ്രാമം മോണിറ്ററിംഗ് കമ്മിറ്റി യോഗവും ചേർന്നു. ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ അദ്ധ്യക്ഷതയിലാണ് യോഗങ്ങൾ ചേർന്നത്. കാട്ടൂർ ഗ്രാമപഞ്ചായത്ത് മധുരമ്പിള്ളി കോളനിയിൽ നടന്ന യോഗത്തിൽ ഗ്രാമത്തിൽ നടപ്പിലാക്കേണ്ട വികസന പ്രവർത്തനങ്ങൾ ചർച്ച …

അംബേദ്കർ ഗ്രാമ വികസന പദ്ധതി; അവലോകനയോഗം ചേർന്നു Read More »

പട്ടയ വിതരണത്തിൽ റവന്യൂ വകുപ്പ് ചരിത്രം സൃഷ്ടിക്കുകയാണ്; മന്ത്രി കെ. രാജൻ

മുളയം സ്മാർട്ട് വില്ലേജ് ഓഫീസ് മന്ത്രി കെ. രാജൻ നാടിനു സമർപ്പിച്ചു. രണ്ടാം പിണറായി സർക്കാർ – രണ്ടരവർഷംകൊണ്ട് ഒന്നരലക്ഷം പട്ടയ വിതരണം എന്ന ചരിത്രം ഫെബ്രുവരി മാസത്തിൽ പൂർത്തീകരിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ. മുളയം സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനകർമ്മം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഫെബ്രുവരി മാസത്തിൽ പട്ടയ വിതരണത്തിൽ ചരിത്രം സൃഷ്ടിച്ചുകൊണ്ട് മുപ്പതിനായിരം പട്ടയങ്ങൾകൂടി നൽകുമെന്ന് മന്ത്രി പറഞ്ഞു. വനഭൂമി പട്ടയ പ്രശ്നത്തെ ലഘൂകരിക്കാൻ സാധിച്ചതും സർക്കാരിൻ്റെ മികച്ച നേട്ടങ്ങളിൽ ഒന്നാണ്. …

പട്ടയ വിതരണത്തിൽ റവന്യൂ വകുപ്പ് ചരിത്രം സൃഷ്ടിക്കുകയാണ്; മന്ത്രി കെ. രാജൻ Read More »

വായനശാലകൾക്ക് ആനുകാലിക പ്രസിദ്ധീകരണങ്ങൾ വിതരണം ചെയ്തു

നന്തിക്കര ഗ്രാമീണ വായനശാലയിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ അനൂപ് ഉദ്ഘാടനം ചെയ്തു. പറപ്പൂക്കര ഗ്രാമപഞ്ചായത്തിലെ വായനശാലകൾക്ക് ആനുകാലിക പ്രസിദ്ധീകരണങ്ങൾ വിതരണം ചെയ്തു. ലൈബ്രറി കൗൺസിലിൽ അഫിലിയേറ്റ് ചെയ്ത പഞ്ചായത്തിലെ 9 വായനശാലകൾക്കാണ് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു വർഷത്തേക്ക് ദിനപ്പത്രം, വാരിക, മാസിക എന്നിവ നൽകുന്നത്. നന്തിക്കര ഗ്രാമീണ വായനശാലയിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ അനൂപ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ-ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ.എം പുഷ്‌പാകരൻ അധ്യക്ഷനായി.താലൂക്ക് ലൈബ്രറി കൗൺസിൽ …

വായനശാലകൾക്ക് ആനുകാലിക പ്രസിദ്ധീകരണങ്ങൾ വിതരണം ചെയ്തു Read More »

നോർത്ത് ട്രാംവെ റോഡ് മാതൃകാപരമായി നവീകരിക്കണം: സുഭാഷ് നഗർ റസിഡൻസ് അസോസിയേഷൻ

സുഭാഷ് നഗർ റസിഡൻസ് അസോസിയേഷൻ വാർഷികാഘോഷം നീന്തൽ താരം പി.ഡി.അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു. ചാലക്കുടി: നോർത്ത് ട്രാംവെ റോഡ് നവീകരിച്ച് ചാലക്കുടിയിലെ മാതൃകാ റോഡാക്കി മാറ്റണമെന്ന് സുഭാഷ് നഗർ റസിഡൻസ് അസോസിയേഷൻ ആവശ്യപ്പെട്ടു. ചാലക്കുടി ഏറ്റവും വീതി കൂടിയ റോഡുകളിലൊന്നായ ഇതിൻ്റെ അവസ്ഥ നിലവിൽ ശോചനീയമാണ്. കട്ടിപ്പൊക്കം മുതൽ ബ്രൈറ്റ് സ്റ്റാർ ക്ളബ് വരെ പകുതിയോളം ദൂരം കയ്യേറ്റങ്ങൾ ഇനിയും ഒഴിപ്പിക്കാനുണ്ട്. പുതിയ നോർത്ത് ബസ് സ്റ്റാൻഡ് എത്രയും വേഗം പൂർണ്ണമായി പ്രവർത്തിക്കണമെങ്കിൽ ഈ റോഡിൻ്റെ നവീകരണം …

നോർത്ത് ട്രാംവെ റോഡ് മാതൃകാപരമായി നവീകരിക്കണം: സുഭാഷ് നഗർ റസിഡൻസ് അസോസിയേഷൻ Read More »

പരമൻ അന്നമനട സർഗ്ഗപ്രഭാ പുരസ്ക്കാരം ജയചന്ദ്രന് സമർപ്പിച്ചു.

ഹാർമ്മോണിസ്ററും ഗായകനുമായിരുന്ന പരമൻ അന്നമനടയുടെ പേരിൽ സംഗീതരംഗത്തെ സമഗ്ര സംഭാവനക്കാണ് 25000 രൂപയും ശിൽപവും അടങ്ങുന്ന പുരസ്‌ക്കാരം നൽകുന്നത്. മതത്തിൻറെ പേരിൽ മനസ്സുകളെ പങ്കുവെക്കാൻ മൽസരം നടക്കുമ്പോൾ,സംഗീതം മനുഷ്യമനസ്സുകളെ ഒന്നിപ്പിക്കുന്നു എന്ന് മന്ത്രി കെ രാധാകൃഷ്ണൻ. മലയാള ഗാനശാഖയിലെ എക്കാലത്തെയും വേറിട്ട ശബ്ദമാണ് പി.ജയചന്ദ്രൻ എന്നും അദ്ദേഹം പറഞ്ഞു. അന്നമനട പരമൻ ഫൗണ്ടേഷൻറെ രണ്ടാമത് സർഗ്ഗപ്രഭാ പുരസ്ക്കാരം ഗായകൻ പി ജയചന്ദ്രന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഹാർമ്മോണിസ്ററും ഗായകനുമായിരുന്ന പരമൻ അന്നമനടയുടെ പേരിൽ സംഗീതരംഗത്തെ സമഗ്ര സംഭാവനക്കാണ് …

പരമൻ അന്നമനട സർഗ്ഗപ്രഭാ പുരസ്ക്കാരം ജയചന്ദ്രന് സമർപ്പിച്ചു. Read More »

ഗുരുവായൂര്‍ നഗരസഭയുടെ രണ്ട് നഗരജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ ഉദ്ഘാടനത്തിനൊരുങ്ങി

ഗുരുവായൂര്‍ നഗരസഭയുടെ രണ്ട് ജനകീയ നഗരആരോഗ്യ കേന്ദ്രങ്ങള്‍ ഫെബ്രുവരി ആറിന് വൈകീട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നാടിന് സമര്‍പ്പിക്കും. ഗുരുവായൂര്‍ നഗരസഭയുടെ രണ്ട് ജനകീയ നഗരആരോഗ്യ കേന്ദ്രങ്ങള്‍ ഫെബ്രുവരി ആറിന് വൈകീട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നാടിന് സമര്‍പ്പിക്കും. പഞ്ചാരമുക്ക് കല്ലായി ബസാര്‍, മമ്മിയൂര്‍ കോണ്‍വെന്റ് റോഡ് എന്നിവിടങ്ങളിലെ നഗരജനകീയ ആരോഗ്യ കേന്ദ്രങ്ങളാണ് ഉദ്ഘാടനത്തിന് സജ്ജമായത്. 35 ലക്ഷം രൂപയാണ് ചെലവഴിച്ചത്. ദേശീയ ഹെല്‍ത്ത് ഗ്രാന്റ് ഫണ്ട് വിനിയോഗിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം. …

ഗുരുവായൂര്‍ നഗരസഭയുടെ രണ്ട് നഗരജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ ഉദ്ഘാടനത്തിനൊരുങ്ങി Read More »

തീറ്റപ്പുല്‍ കൃഷി, കാലിത്തീറ്റ, പശു വളര്‍ത്തല്‍ എന്നിവയ്ക്ക് സബ്‌സിഡി നല്‍കി കേരളത്തെ സ്വയംപര്യാപ്തമാക്കും: മന്ത്രി ജെ ചിഞ്ചുറാണി

സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ പശുവിനെ വിറ്റ് മത്സരത്തില്‍ പങ്കെടുക്കേണ്ടിവന്ന ജില്ലയില്‍ നിന്നുള്ള വിദ്യാര്‍ഥിക്ക് കേരള വെറ്ററിനറി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഒരു പശുവിനെ നല്‍കുമെന്ന് മന്ത്രി അറിയിച്ചു. തീറ്റപ്പുല്‍ കൃഷി, കാലിത്തീറ്റ, പശുവളര്‍ത്തല്‍ എന്നിവയ്ക്ക് സബ്‌സിഡി നല്‍കി പാല്‍ ഉത്പ്പാദനത്തില്‍ കേരളത്തെ സ്വയം പര്യാപ്തമാക്കുമെന്ന് മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. ജില്ലാ ക്ഷീരസംഗമം സമാപനസമ്മേളനം ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ പശുവിനെ വിറ്റ് മത്സരത്തില്‍ പങ്കെടുക്കേണ്ടിവന്ന ജില്ലയില്‍ നിന്നുള്ള വിദ്യാര്‍ഥിക്ക് കേരള വെറ്ററിനറി …

തീറ്റപ്പുല്‍ കൃഷി, കാലിത്തീറ്റ, പശു വളര്‍ത്തല്‍ എന്നിവയ്ക്ക് സബ്‌സിഡി നല്‍കി കേരളത്തെ സ്വയംപര്യാപ്തമാക്കും: മന്ത്രി ജെ ചിഞ്ചുറാണി Read More »

ഭിന്നശേഷിക്കാര്‍ക്ക് ‘പ്രഭ’ പകര്‍ന്ന് ഹയര്‍ സെക്കന്‍ഡറി എന്‍.എസ്.എസ്

ഹയര്‍ സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീം ജില്ലാ ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന തലത്തില്‍ നടപ്പിലാക്കുന്ന പ്രഭ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം സംസ്ഥാന എന്‍.എസ്.എസ് ഓഫീസര്‍ ഡോ.ആര്‍. എന്‍.അന്‍സര്‍ നിര്‍വഹിച്ചു. ഹയര്‍ സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീം ജില്ലാ ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന തലത്തില്‍ നടപ്പിലാക്കുന്ന പ്രഭ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം സംസ്ഥാന എന്‍.എസ്.എസ് ഓഫീസര്‍ ഡോ.ആര്‍. എന്‍.അന്‍സര്‍ നിര്‍വഹിച്ചു. ഇതിന്റെ ഭാഗമായി മുന്നൂറിലധികം വിദ്യാര്‍ഥികള്‍ക്കുള്ള ഡയപ്പറുകള്‍ വിതരണം ചെയ്തു. എന്‍.എസ്.എസ് കൊടുങ്ങല്ലൂര്‍, മാള ക്ലസ്റ്ററുകളുടെ നേതൃത്വത്തില്‍ ഒരു …

ഭിന്നശേഷിക്കാര്‍ക്ക് ‘പ്രഭ’ പകര്‍ന്ന് ഹയര്‍ സെക്കന്‍ഡറി എന്‍.എസ്.എസ് Read More »

ഫയർ സ്റ്റേഷൻ – മങ്ങാട് റോഡ് തുറന്നു

കുന്നംകുളം നഗരസഭയേയും പോർക്കുളം ഗ്രാമ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന ഫയർ സ്റ്റേഷൻ പൊന്നം സെൻ്റർ – മങ്ങാട് റോഡ് എ.സി മൊയ്തീൻ എംഎൽഎ നാടിന് സമർപ്പിച്ചു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 2 കോടി 51 ലക്ഷം രൂപ ചെലവഴിച്ചാണ് അത്യാധുനിക ബി.എം.ബി.സി നിലവാരത്തിൽ റോഡ് നിർമ്മാനം പൂർത്തീകരിച്ചത്.പോർക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. കെ. രാമകൃഷ്ണൻ അധ്യക്ഷനായി. കുന്നംകുളം നഗരസഭ ചെയർപേഴ്‌സൺ സീത രവീന്ദ്രൻ, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആൻസി വില്യംസ് എന്നിവർ മുഖ്യാതിഥികളായി. …

ഫയർ സ്റ്റേഷൻ – മങ്ങാട് റോഡ് തുറന്നു Read More »

സംസ്ഥാന നാഷണൽ സർവീസ് സ്കീം അവാർഡും ഡയാലിസിസ് കിറ്റുകളും വിതരണം ചെയ്തു

ഐ എച്ച് ആർ ഡി ഡയറക്ടറേറ്റ് സംസ്ഥാന നാഷണൽ സർവീസ് സ്കീം അവാർഡ് 2024ൻ്റെ വിതരണം പഴയന്നൂർ കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ (ചേലക്കര ഐ ഐ എച്ച് ആർ ഡി കോളേജ് ) ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. ഐ എച്ച് ആർ ഡി ഡയറക്ടറേറ്റ് സംസ്ഥാന നാഷണൽ സർവീസ് സ്കീം അവാർഡ് 2024ൻ്റെ വിതരണം പഴയന്നൂർ കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ (ചേലക്കര ഐ ഐ …

സംസ്ഥാന നാഷണൽ സർവീസ് സ്കീം അവാർഡും ഡയാലിസിസ് കിറ്റുകളും വിതരണം ചെയ്തു Read More »

ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിന്റെ 150-ാം വാർഷികം ആഘോഷിച്ചു

സമാപന സമ്മേളനം മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാ കുട്ടികളുടെയും അവകാശം എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ മേഖലയിൽ മികച്ച ഇടപെടലാണ് സർക്കാർ നടത്തുന്നതെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിന്റെ 150-ാം വാർഷിക സമാപന സമ്മേളനം ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.ഇന്ന് പല ഗവ. സ്കൂളുകളും അന്തർദേശീയ നിലവാരമുള്ള കെട്ടിട സൗകര്യങ്ങളോടുകൂടിയും അക്കാദമിക ഗുണനിലവാരം വർദ്ധിക്കുകയും ചെയ്തിട്ടുണ്ട്. …

ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിന്റെ 150-ാം വാർഷികം ആഘോഷിച്ചു Read More »

കുഴുർ മേരി ഇമ്മാക്കുലേറ്റ് ദേവാലയത്തിൽ തിരുനാൾ കൊടിയേറി

മേരി ഇമ്മാക്കുലേറ്റ് ദേവാലയത്തിൽ പരിശുദ്ധ അമലോത്ഭവ മാതാവിന്റെയും വിശുദ്ധ യൗസേപ്പിതാവിന്റെയും വിശുദ്ധ സെബാസ്ത്യനോസിന്റെയും സംയുക്ത തിരുനാളിന് പൂവത്തൂശ്ശേരി ഇടവക വികാരി റവ ഫാ ഡോ. സെബാസ്റ്റ്യൻ പഞ്ഞിക്കാരൻ കോടിയേറ്റി. കുഴുർ : മേരി ഇമ്മാക്കുലേറ്റ് ദേവാലയത്തിൽ പരിശുദ്ധ അമലോത്ഭവ മാതാവിന്റെയും വിശുദ്ധ യൗസേപ്പിതാവിന്റെയും വിശുദ്ധ സെബാസ്ത്യനോസിന്റെയും സംയുക്ത തിരുനാളിന് പൂവത്തൂശ്ശേരി ഇടവക വികാരി റവ ഫാ ഡോ. സെബാസ്റ്റ്യൻ പഞ്ഞിക്കാരൻ കോടിയേറ്റി. കുഴുർ ഇടവക വികാരി റവ ഫാ ഫ്രാൻസൺ തന്നാടൻ, കാക്കുളിശ്ശേരി ഇടവക വികാരി റവ …

കുഴുർ മേരി ഇമ്മാക്കുലേറ്റ് ദേവാലയത്തിൽ തിരുനാൾ കൊടിയേറി Read More »

സ്കൂൾ വാർഷികവും യാത്ര അയപ്പ് സമ്മേളനവും നടത്തി

അദ്ധ്യാപകരായ ടി.കെ. ബിന്ദു,എം.കെ. സുധ,സി.എം. നന്ദിനി എന്നിവർക്ക് ഉള്ള യാത്ര അയപ്പ് സമ്മേളനവും ചാലക്കുടി നഗരസഭ ചെയർമാൻ എബി ജോർജ്ജ് അവർകൾ നിർവഹിച്ചു. വിജയരാഘവപുരം ഗവ.ഹയർ സെക്കൻ്ററി സ്കൂൾ വാർഷികവും സുത്യർഹ സേവനത്തിന് ശേഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന പ്രിൻസിപ്പാൾ പി.കെ. സുമ . അദ്ധ്യാപകരായ ടി.കെ. ബിന്ദു,എം.കെ. സുധ,സി.എം. നന്ദിനി എന്നിവർക്ക് ഉള്ള യാത്ര അയപ്പ് സമ്മേളനവും ചാലക്കുടി നഗരസഭ ചെയർമാൻ എബി ജോർജ്ജ് അവർകൾ നിർവഹിച്ചു.പി.ടി.എ. പ്രസിഡൻറ് ജോഫിൻ ജോസ് അദ്ധ്യക്ഷത വഹിച്ചു.മുഖ്യാതിഥികൾ ആയി …

സ്കൂൾ വാർഷികവും യാത്ര അയപ്പ് സമ്മേളനവും നടത്തി Read More »

സേക്രഡ് ഹാർട്ട് കോളേജിൽ വാർഷികാഘോഷവും യാത്രയയപ്പു സമ്മേളനവും നടത്തി

കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. എം. കെ. ജയരാജ് ഉദ്ഘാടനം നിർവഹിക്കുകയും, വിരമിക്കുന്ന സ്റ്റാഫ് അംഗങ്ങളുടെ ഛായാചിത്രങ്ങൾ അനാച്ഛാദനം ചെയ്യുകയും ചെയ്തു. ചാലക്കുടി സേക്രഡ് ഹാർട്ട് കോളേജ് 44-ാമത് വാർഷികാഘോഷവും, വിരമിക്കുന്ന സ്റ്റാഫ് അംഗങ്ങളായ ഇംഗ്ലീഷ് വിഭാഗം മേധാവി അസോസിയേറ്റ് പ്രൊഫ. ബിന്ദു ജോസ്, ഹെഡ് അക്കൗണ്ടൻറ് സിസ്റ്റർ റോസ്മൽ, ലാബ് അസിസ്റ്റൻ്റ് തോമസ് എ. ജി. എന്നിവർക്കുള്ള യാത്രയയപ്പു സമ്മേളനവും  സംഘടിപ്പിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. എം. കെ. ജയരാജ് ഉദ്ഘാടനം …

സേക്രഡ് ഹാർട്ട് കോളേജിൽ വാർഷികാഘോഷവും യാത്രയയപ്പു സമ്മേളനവും നടത്തി Read More »

ദേശീയ സമ്മതിദായക ദിനം ആചരിച്ചു

സമ്മതിദായക പ്രതിജ്ഞ ചൊല്ലി കൊടുത്ത് ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണതേജ ഉദ്ഘാടനം ചെയ്തു. ദേശീയ സമ്മതിദായക ദിനത്തിന്റെ ഭാഗമായി ജില്ലാ കളക്ടറേറ്റില്‍ സംഘടിപ്പിച്ച പരിപാടികള്‍ ജിവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സമ്മതിദായക പ്രതിജ്ഞ ചൊല്ലി കൊടുത്ത് ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണതേജ ഉദ്ഘാടനം ചെയ്തു. വോട്ടവകാശത്തിന്റെ പ്രാധാന്യം പങ്കുവയ്ക്കുന്ന ഫ്‌ളാഷ് മോബ് നൃത്താവിഷ്‌കാരവും അരങ്ങേറി. സ്വീപിന്റെ (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജുക്കേഷന്‍ ആന്‍ഡ് ഇലക്ട്രറല്‍ പാര്‍ട്ടിസിപ്പേഷന്‍) നേതൃത്വത്തിലാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. ശ്രീ കേരളവര്‍മ്മ കോളജിലെ ഇലക്ട്രല്‍ ലിറ്ററസി ക്ലബ്, …

ദേശീയ സമ്മതിദായക ദിനം ആചരിച്ചു Read More »

തങ്കമണിക്കും കുടുംബത്തിനും ആശ്വാസമായി നവകേരള സദസ്സ്;45 വര്‍ഷങ്ങള്‍ക്കു മുമ്പ് നഷ്ടപ്പെട്ട ആധാരത്തിന്റെ പകര്‍പ്പ് ലഭിച്ചു

നൂലുവള്ളി തൈനാത്തൂടന്‍ വീട്ടില്‍ തങ്കമണിക്ക് കെ കെ രാമചന്ദ്രന്‍ എംഎല്‍എ ആധാരത്തിന്റെ പകര്‍പ്പ് വീട്ടിലെത്തി കൈമാറി. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ നൂലുവള്ളി സ്വദേശിനിയായ തങ്കമണിക്ക് പുതുക്കാട് നവകേരള സദസ്സ് കൈത്താങ്ങായി. 45 വര്‍ഷങ്ങള്‍ക്കു മുമ്പ് നഷ്ടപ്പെട്ട ആധാരത്തിന്റെ പകര്‍പ്പ് നവകേരള സദസ്സില്‍ സമര്‍പ്പിച്ച നിവേദനം മുഖേന തങ്കമണിക്ക് ലഭ്യമായി. നൂലുവള്ളി തൈനാത്തൂടന്‍ വീട്ടില്‍ തങ്കമണിക്ക് കെ കെ രാമചന്ദ്രന്‍ എംഎല്‍എ ആധാരത്തിന്റെ പകര്‍പ്പ് വീട്ടിലെത്തി കൈമാറി. അഞ്ച് വര്‍ഷം മുമ്പ് മരണമടഞ്ഞ ഭര്‍ത്താവ് തൈനാത്തൂടന്‍ വേലായുധന്‍ ഏറെക്കാലം ഈ …

തങ്കമണിക്കും കുടുംബത്തിനും ആശ്വാസമായി നവകേരള സദസ്സ്;45 വര്‍ഷങ്ങള്‍ക്കു മുമ്പ് നഷ്ടപ്പെട്ട ആധാരത്തിന്റെ പകര്‍പ്പ് ലഭിച്ചു Read More »

വേലൂര്‍ ഗ്രാമപഞ്ചായത്തിലെ കെ-സ്റ്റോര്‍ ഉദ്ഘാടനം ചെയ്തു

കെ-സ്റ്റോര്‍ ഉദ്ഘാടനം എ.സി മൊയ്തീന്‍ എംഎല്‍എ നിര്‍വ്വഹിച്ചു. വേലൂര്‍ ഗ്രാമപഞ്ചായത്തിലെ 12-ാം വാര്‍ഡിലുള്‍പ്പെട്ട 78-ാം നമ്പര്‍ റേഷന്‍കടയോടനുബന്ധിച്ച കെ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു. കെ-സ്റ്റോര്‍ ഉദ്ഘാടനം എ.സി മൊയ്തീന്‍ എംഎല്‍എ നിര്‍വ്വഹിച്ചു. പൊതുവിതരണ-ഉപഭോക്തൃകാര്യവകുപ്പ് റേഷന്‍ കടയിലെ പശ്ചാത്തല സൗകര്യം വിപുലപ്പെടുത്തിയും ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയും കൂടുതല്‍ സേവനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്ന പദ്ധതിയാണ് കെ-സ്റ്റോര്‍. റേഷന്‍ സാധനങ്ങള്‍ മാത്രം നല്‍കിവരുന്ന പൊതുവിതരണ സംവിധാനത്തെ കൂടുതല്‍ ജനസൗഹൃദ സേവനങ്ങള്‍ നല്‍കുംവിധം മാറ്റിയെടുക്കുന്നതിനാണ് പദ്ധതി സര്‍ക്കാര്‍ ആവിഷ്‌കരിച്ചത്. വേലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ആര്‍ …

വേലൂര്‍ ഗ്രാമപഞ്ചായത്തിലെ കെ-സ്റ്റോര്‍ ഉദ്ഘാടനം ചെയ്തു Read More »

ലഹരിമുക്ത ഭവനം പദ്ധതി ഉദ്ഘാടനം ചെയ്തു

എക്‌സൈസ് വിമുക്തി മിഷന്റെയും കുടുംബശ്രീയുടെയും ഡ്രീം പ്രോജെക്ടിന്റെയും സംയുക്താഭിമുഖ്യത്തില്‍ ജില്ലയില്‍ ”ലഹരിമുക്ത ഭവനം” പദ്ധതി ഉദ്ഘാടനം ചെയ്തു. എക്‌സൈസ് വിമുക്തി മിഷന്റെയും കുടുംബശ്രീയുടെയും ഡ്രീം പ്രോജെക്ടിന്റെയും സംയുക്താഭിമുഖ്യത്തില്‍ ജില്ലയില്‍ ”ലഹരിമുക്ത ഭവനം” പദ്ധതി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ റിസോഴ്‌സ് പേഴ്‌സണ്‍മാരുടെയും കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാര്‍മാരുടെയും എക്‌സൈസ് വിമുക്തി ഓഫീസര്‍മാരുടെയും സംയുക്ത പ്രവര്‍ത്തനങ്ങളിലൂടെ ഓരോ വീടുകളിലേക്കും ലഹരി വിരുദ്ധ ബോധവല്‍ക്കരണ സന്ദേശങ്ങള്‍ എത്തിക്കുക എന്നതാണ് ലക്ഷ്യം. ആദ്യഘട്ടമെന്ന നിലയില്‍ ”ലഹരി നിയമവും ശിക്ഷയും” ലഹരി ഉപയോഗം – പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ …

ലഹരിമുക്ത ഭവനം പദ്ധതി ഉദ്ഘാടനം ചെയ്തു Read More »

കുന്നംകുളം മണ്ഡലം പൊതുമരാമത്ത് പ്രവൃത്തികളുടെ അവലോകന യോഗം ചേര്‍ന്നു

കുന്നംകുളം മണ്ഡലം പൊതുമരാമത്ത് പ്രവൃത്തികളുടെ അവലോകന യോഗം എ.സി മൊയ്തീന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. കുന്നംകുളം മണ്ഡലം പൊതുമരാമത്ത് പ്രവൃത്തികളുടെ അവലോകന യോഗം എ.സി മൊയ്തീന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. മണ്ഡലത്തിലെ റോഡ് വികസനവുമായി ബന്ധപ്പെട്ട പ്രധാന കിഫ്ബി വര്‍ക്കുകളുടെ സ്ഥലമേറ്റെടുപ്പ് പ്രവൃത്തികള്‍ വേഗത്തിലാക്കണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു. കേച്ചേരി അക്കിക്കാവ് ബൈപാസ്, കുന്നംകുളം ജംങ്ഷന്‍ വികസനം, കുന്നംകുളം റിംഗ് റോഡ് വികസനം തുടങ്ങിയ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കുന്നതിന് കിഫ്ബി സ്‌പെഷ്യല്‍ തഹസില്‍ദാരുടെ സംഘവും കെആര്‍എഫ്ബിയും സംയുക്തമായി കൂടിയാലോചനകള്‍ നടത്തി …

കുന്നംകുളം മണ്ഡലം പൊതുമരാമത്ത് പ്രവൃത്തികളുടെ അവലോകന യോഗം ചേര്‍ന്നു Read More »

error: Content is protected !!