Channel 17

live

channel17 live

Local News

ന്യൂനപക്ഷമോർച്ചയുടെ നേതൃത്വത്തിൽ ക്രിസ്തുമസ് ആഘോഷം

ഇരിങ്ങാലക്കുട: ന്യൂനപക്ഷമോർച്ച ഇരിങ്ങാലക്കുട മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പാർട്ടി ഓഫീസിൽ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു. ന്യൂനപക്ഷമോർച്ച മണ്ഡലം പ്രസിഡണ്ട് സെബാസ്റ്റ്യൻ ചാലിശ്ശേരി അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട കേക്ക് മുറിച്ച് ഉത്ഘാടനം ചെയ്തു.ന്യൂനപക്ഷ മോർച്ച മണ്ഡലം ജന സെക്രട്ടറി ലാമ്പി റാഫേൽ,ഭാരവാഹികളായ സിക്സൺ മാളിയേക്കൽ,ജോർജ്ജ്ആളൂക്കാരൻ,ജോസ്,വർഗ്ഗീസ്, ബിജെപി ടൗൺ പ്രസിഡണ്ട് ലിഷോൺ ജോസ്, ജനറൽ സെക്രട്ടറി ബൈജു കൃഷ്ണദാസ്, സെക്രട്ടറി ജോസഫ് താണിക്കൽ എന്നിവർ സംസാരിച്ചു. https://www.youtube.com/@channel17.online

ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ഹോസ്പിറ്റലിനു ഒന്നാം സമ്മാനം

ഇരിങ്ങാലക്കുട കത്തീഡ്രൽ KCYM ന്റെ നേതൃത്വത്തിൽ നടത്തിയ പുൽക്കൂട് മത്സരത്തിൽ ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ഹോസ്പിറ്റൽ നിർമിച്ച പുൽക്കൂടിന് ഒന്നാം സമ്മാനം ലഭിച്ചു. പുൽക്കൂട് മത്സരത്തിന്റെ സമ്മാനദാനം ഇരിങ്ങാലക്കുട ബിഷപ്പ് റവ. ഫാ. പോളി കണ്ണൂക്കാടൻ പിതാവിൽ നിന്നും ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ഹോസ്പിറ്റൽ അധികൃതർ ഏറ്റു വാങ്ങി. ഹോസ്പിറ്റൽ ഇതിനു മുൻപ് തുടർച്ചയായി മൂന്ന് പ്രാവശ്യം ഒന്നാം സമ്മാനം നേടി എവർറോളിംഗ് ട്രോഫി കരസ്ഥമാക്കിയിട്ടുണ്ട്. https://www.youtube.com/@channel17.online

പാലരുവി,ചെന്നൈ മെയിൽ ട്രെയിനുകൾക്ക്ചാലക്കുടിയിൽ സ്റ്റോപ്പ് വേണം

പാലക്കാട് പാലരുവി എക്സ്പ്രസ്സിനും തിരുവനന്തപുരം ചെന്നൈ മെയിലിനും ചാലക്കുടിയിൽ സ്റ്റോപ്പ് വേണമെന്ന് ആവശ്യമുയരുന്നു. ചാലക്കുടിയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ അതിരപ്പിളളി,ചാർപ്പ, വാഴച്ചാൽ,മലക്കപ്പാറ,എന്നിവിടങ്ങളിലേക്കുളള പ്രധാന കവാടമായ ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ പാലക്കാട് പാലരുവി എക്സ്പ്രസിനും, തിരുവനന്തപുരം ചെന്നൈ മെയിലിലും സ്റ്റോപ്പ് അനുവദിച്ചാൽ വിനോദ സഞ്ചാരികൾക്കും യാത്രക്കാർക്കും ഏറെ ഉപകാരപ്രദമാകും. ഇത് സംബന്ധിച്ച് സാമൂഹിക പ്രവർത്തകൻ കെ.എം. ജോസ് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനും ബെന്നി ബഹനാൻ എം.പി.ക്കും നിവേദനം നല്കി. https://www.youtube.com/@channel17.online

സന്തോഷത്തിന് സമഗ്ര വികസന പദ്ധതിയുമായി വരവൂർ ഗ്രാമപഞ്ചായത്ത്

വരവൂർ വനിത പരിശീലന കേന്ദ്രത്തിൽ നടന്ന ഏകദിന ശില്പശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി സുനിത ഉദ്ഘാടനം ചെയ്തു. വരവൂർ ഗ്രാമപഞ്ചായത്തിന്റെ വികസന പദ്ധതികളിൽ സന്തോഷത്തിനും പ്രഥമ സ്ഥാനം. പരമ്പരാഗത പദ്ധതി അവതരണ രീതികളിൽ നിന്നും മാറി പുതിയ കാലത്തെയും ആവശ്യങ്ങളെയും തൊട്ടറിഞ്ഞ് വാർഷിക പദ്ധതിയുമായി മുന്നോട്ട് പോവുകയാണ് വരവൂർ ഗ്രാമപഞ്ചായത്ത്. വാർഷിക പദ്ധതിയുടെ ഭാഗമായി സന്തോഷ ദിനങ്ങൾ കൊണ്ടുവരുന്നതിനുള്ള സാഹചര്യം ഒരുക്കണമെന്ന തദ്ദേശ വകുപ്പിന്റെ നിർദ്ദേശമനുസരിച്ചാണ് പുതിയ പദ്ധതി രേഖ രൂപപ്പെടുത്തിയത്. ഹാപ്പിനസ് പാർക്കുകൾ ഉൾപ്പെടെയുള്ള സമഗ്ര …

സന്തോഷത്തിന് സമഗ്ര വികസന പദ്ധതിയുമായി വരവൂർ ഗ്രാമപഞ്ചായത്ത് Read More »

ഓറഞ്ച് ദ വേൾഡ് ക്യാമ്പയിൻ സമാപിച്ചു

ക്യാമ്പയിനിന്റെ സമാപന ചടങ്ങും ആക്ഷൻ പ്ലാൻ തയ്യാറാക്കുന്നതിന് വേണ്ടിയുള്ള ചർച്ചയും അസിസ്റ്റന്റ് കളക്ടർ കാർത്തിക് പാണിഗ്രാഹി ഉദ്ഘാടനം ചെയ്തു. ജില്ലാ വനിതാ ശിശു വികസന ഓഫീസിന്റെ നേതൃത്വത്തിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനും ലിംഗ വിവേചനം അവസാനിപ്പിക്കാനും പ്രതിരോധിക്കാനും സംഘടിപ്പിച്ച ‘ഓറഞ്ച് ദ വേൾഡ്’ ക്യാമ്പയിൻ സമാപിച്ചു. ക്യാമ്പയിനിന്റെ സമാപന ചടങ്ങും ആക്ഷൻ പ്ലാൻ തയ്യാറാക്കുന്നതിന് വേണ്ടിയുള്ള ചർച്ചയും അസിസ്റ്റന്റ് കളക്ടർ കാർത്തിക് പാണിഗ്രാഹി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഡെപ്യൂട്ടി കളക്ടർ (ഇലക്ഷൻ വിംഗ് ) എം.സി ജ്യോതി …

ഓറഞ്ച് ദ വേൾഡ് ക്യാമ്പയിൻ സമാപിച്ചു Read More »

കലോത്സവം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പറപ്പൂക്കര ഗ്രാമപഞ്ചായത്തില്‍ ഭിന്നശേഷി കലോത്സവം ‘ചിറക് 2023’ സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ കെ അനൂപ് അധ്യക്ഷനായി. സംസ്ഥാന ഭിന്നശേഷി അവാര്‍ഡ് ജേതാവ് സുധീഷ് ചന്ദ്രന്‍, സംസ്ഥാന ഉജ്ജ്വലബാല്യം പുരസ്‌കാര ജേതാവ് ടി എസ് അനസൂയ എന്നിവര്‍ മുഖ്യാതിഥികളായി. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി ടി കിഷോര്‍, …

കലോത്സവം സംഘടിപ്പിച്ചു Read More »

കെ സ്റ്റോർ ഉദ്ഘാടനം ചെയ്തു

കുന്നംകുളം നഗരസഭയിലെ 32-ാം വാർഡിൽ കെ സ്റ്റോർ പ്രവർത്തനമാരംഭിച്ചു. എ.സി മൊയ്തീൻ എംഎൽഎ കെ സ്റ്റോർ ഉദ്ഘാടനം ചെയ്തു. പൊതുവിതരണ – ഉപഭോക്തൃകാര്യവകുപ്പ് റേഷൻ കടയിലെ പശ്ചാത്തല സൗകര്യം വിപുലപ്പെടുത്തിയും ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയും കൂടുതൽ സേവനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്ന പദ്ധതിയാണ് കെ സ്റ്റോർ. റേഷൻ സാധനങ്ങൾ മാത്രം നൽകിവരുന്ന പൊതുവിതരണ സംവിധാനത്തെ കൂടുതൽ ജനസൗഹൃദ സേവനങ്ങൾ നൽകുംവിധം മാറ്റിയെടുക്കുന്നതിനാണ് പദ്ധതി സർക്കാർ ആവിഷ്കരിച്ചത്. അഞ്ഞൂർ റേഷൻ കട പരിസരത്ത് നടന്ന ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ സീത …

കെ സ്റ്റോർ ഉദ്ഘാടനം ചെയ്തു Read More »

വർണ്ണാഭമായി കുടുംബശ്രീ ഓക്സോ മീറ്റ് 2023

തിരികെ സ്കൂൾ ക്യാംമ്പയിനിന്റെ മാതൃകയിൽ സംഘടിപ്പിച്ച ഓക്സോമീറ്റ് വരവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി സുനിത ഉദ്ഘാടനം ചെയ്തു. കുടുംബശ്രീയുടെ യുവ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളുടെ സംഗമമായ “ഓക്സോ മീറ്റ് 2023” വരവൂർ സിഡിഎസിന്റെ നേതൃത്വത്തിൽ വരവൂർ ഹയർസെക്കന്ററി സ്കൂളിൽ നടന്നു. സാമൂഹിക, സാമ്പത്തിക, വൈജ്ഞാനിക മേഖലയിലെ യുവതികളുടെ സമഗ്ര വികസനത്തിനുതകുന്ന വേദിയായി ഓക്സിലിയറി ഗ്രൂപ്പുകളെ മാറ്റുകയാണ് മീറ്റിലൂടെ ലക്ഷ്യമിടുന്നത്. ഓക്സിലറി അംഗങ്ങളിൽ നിന്നും തിരഞ്ഞെടുന്ന റിസോഴ്സ് പേഴ്സൺമാരാണ് ക്ലാസുകൾ നയിച്ചത്. ഹയർ സെക്കന്ററി ബ്ലോക്കിലെ സ്മാർട്ട് ക്ലാസ്സ് …

വർണ്ണാഭമായി കുടുംബശ്രീ ഓക്സോ മീറ്റ് 2023 Read More »

മുച്ചക്രവാഹനവും ഇലക്ട്രിക് വീൽചെയറും വിതരണം ചെയ്തു

വിതരണ ഉദ്ഘാടനം ബെന്നി ബെഹനാൻ എം.പി നിർവഹിച്ചു. അർഹതപ്പെട്ട ഭിന്നശേഷി ഗുണഭോക്താക്കൾക്ക് അനുവദിച്ച മുച്ചക്ര വാഹനങ്ങളുടെയും ഇലക്ട്രിക് വീൽചെയറിന്റെയും വിതരണ ഉദ്ഘാടനം ബെന്നി ബെഹനാൻ എം.പി നിർവഹിച്ചു. എം.പിയുടെ എം.പി ലാഡ് പദ്ധതിപ്രകാരമാണ് വാഹനങ്ങളും വീൽചെയറും വിതരണം ചെയ്തത്. പദ്ധതി വഴി 4.43 ലക്ഷം ചെലവഴിച്ച് മൂന്ന് പേർക്ക് മുച്ചക്ര വാഹനങ്ങളും ഒരാൾക്ക് ഇലക്ട്രിക് വീൽചെയറുമാണ് നൽകിയത്. ചടങ്ങിൽ ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരു മഠത്തിൽ, ജില്ലാ സാമൂഹ്യ നീതി ഓഫീസർ കെ.ആർ പ്രദീപൻ, …

മുച്ചക്രവാഹനവും ഇലക്ട്രിക് വീൽചെയറും വിതരണം ചെയ്തു Read More »

തളിക്കുളം ബ്ലോക്ക് ഓഫീസ് നോർത്ത് റോഡ് ഉദ്ഘാടനം ചെയ്തു

ഉദ്ഘാടനം നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ആർ. ദിനേശൻ നിർവഹിച്ചു. നാട്ടിക ഗ്രാമ പഞ്ചായത്തിലെ തളിക്കുളം ബ്ലോക്ക് ഓഫീസ് നോർത്ത് റോഡിന്റെ ഉദ്ഘാടനം നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ആർ. ദിനേശൻ നിർവഹിച്ചു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നാട്ടിക ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ അഞ്ച് ലക്ഷം രൂപ ചെലവഴിച്ച് റോഡ് നിർമ്മിച്ചത്. 53 തൊഴിൽ ദിനങ്ങൾ പ്രയോജനപ്പെടുത്തിയാണ് ഈസ്റ്റ് ടിപ്പു സുൽത്താൻ റോഡുമായി ബന്ധിക്കുന്ന 150 മീറ്റർ കോൺക്രീറ്റ് റോഡ് ഒരുക്കിയിട്ടുള്ളത്. നാട്ടിക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് …

തളിക്കുളം ബ്ലോക്ക് ഓഫീസ് നോർത്ത് റോഡ് ഉദ്ഘാടനം ചെയ്തു Read More »

ലഹരിക്കെതിരെ ശാന്തിനികേതൻ പബ്ലിക് സ്കൂൾ മിനി മാരത്തോൺ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂൾ ആനുവൽ അത്‌ലറ്റിക് സ് സ്പോർട്സ് മീറ്റ് സ്പ്രിന്റ് 2 K 23 യുടെ ഭാഗമായി ലഹരി വിരുദ്ധ ബോധവൽക്കരണം ലക്ഷ്യമാക്കി മിനി മാരത്തോൺ സംഘടിപ്പിച്ചു..രോഗാതുരമായ കേരള ജനതയെ നല്ല ജീവിതശൈലിയിലൂടെ,വ്യായാമത്തിലൂടെതിരിച്ചുപിടിക്കാൻ ലഹരിയുടെ ചതിക്കുഴികളിൽ നമ്മുടെ കുഞ്ഞുങ്ങൾഅകപ്പെട്ടു പോകാതിരിക്കാൻ , ആരോഗ്യകരമായ തലമുറയെ സൃഷ്ടിക്കുക എന്ന സന്ദേശമാണ് ഈ മാരത്തോൺ ലക്ഷ്യമിടുന്നത്. ഇരിങ്ങാലക്കുട ചെയർ പേഴ്സൺ സുജ സഞ്ജീവ് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. എസ്. എം. സി. ചെയർമാൻ പി. എസ്. …

ലഹരിക്കെതിരെ ശാന്തിനികേതൻ പബ്ലിക് സ്കൂൾ മിനി മാരത്തോൺ സംഘടിപ്പിച്ചു Read More »

ശാന്തിനികേതനിൽ ക്രിസ്തുമസ് ആഘോഷിച്ചു

ചടങ്ങിൽ സംസ്ഥാന സർക്കാരിന്റെ അതി ദാരിദ്യ നിർമാർജ്ജന പദ്ധതിയുടെ ഭാഗമായി കുട്ടികളിൽ നിന്ന് സമാഹരിച്ച ഭക്ഷ്യക്കിറ്റുകൾ 12 കുടുംബങ്ങൾക്ക് കൈമാറി. ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ ക്രിസ്തുമസ് ആഘോഷം ദെയ് ഗ്രേഷ്യ 2023 സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ വിദ്യാർത്ഥികൾക്ക് ക്രിസ്തുമസ് സന്ദേശം കൈമാറി. ചടങ്ങിൽ സംസ്ഥാന സർക്കാരിന്റെ അതി ദാരിദ്യ നിർമാർജ്ജന പദ്ധതിയുടെ ഭാഗമായി കുട്ടികളിൽ നിന്ന് സമാഹരിച്ച ഭക്ഷ്യക്കിറ്റുകൾ 12 കുടുംബങ്ങൾക്ക് കൈമാറി. . വിദ്യാർത്ഥികൾ വൈവിധ്യമാർന്ന ക്രിസ്തുമസ് പരിപാടികൾ അവതരിപ്പിച്ചു. …

ശാന്തിനികേതനിൽ ക്രിസ്തുമസ് ആഘോഷിച്ചു Read More »

കാര്‍മല്‍ വിദ്യാലയത്തിലെ മെഗാ കരോള്‍ ആലാപനംബെസ്റ്റ് ഓഫ് ഇന്ത്യ (ലോക) റെക്കോര്‍ഡ് കരസ്ഥമാക്കി

ചാലക്കുടി: കാര്‍മല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ രണ്ടായിരത്തോളം വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച മെഗാകരോള്‍ ആലാപനം ബെസ്റ്റ് ഓഫ് ഇന്ത്യ (ലോക) റെക്കോഡിന്റെ ഭാഗമായി. ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ കാര്‍മ്മല്‍ സ്റ്റേഡിയത്തില്‍ ആണ് കരോള്‍ ഗാനം അവതരിപ്പിച്ചത്. 12 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ പരിപാടിയില്‍ ചുവപ്പ്, വെള്ള നിറത്തിലുള്ള വസ്ത്രമണിഞ്ഞ് ചുവന്ന തൊപ്പി ധരിച്ച് റജിസ്‌ട്രേഷന്‍ നമ്പറോടുകൂടിയാണ് എല്ലാ വിദ്യാര്‍ത്ഥികളും പങ്കെടുത്തത്. വ്യത്യസ്തങ്ങളായ ഏഴ് പാട്ടുകള്‍ സംഗീതത്തോടുകൂടിയാണ് ആലപിച്ചത്. ശ്രീ. തോംസണ്‍ ജോസഫ് പാലത്തിങ്കല്‍ സാറിന്റെ ശിക്ഷണത്തിലാണ് …

കാര്‍മല്‍ വിദ്യാലയത്തിലെ മെഗാ കരോള്‍ ആലാപനംബെസ്റ്റ് ഓഫ് ഇന്ത്യ (ലോക) റെക്കോര്‍ഡ് കരസ്ഥമാക്കി Read More »

ഫ്‌ളെക്‌സില്‍ നിന്നും ഗ്രോബാഗുമായി തദ്ദേശസ്വയം ഭരണ വകുപ്പ്

ഫ്‌ളക്‌സ് മെറ്റീരിയലുകള്‍ പുനരുപയോഗിച്ച് നിര്‍മ്മിച്ച ഗ്രോബാഗുകളുടെ പ്രകാശനം ജില്ലാ കളക്ടര്‍ വി.ആര്‍ കൃഷ്ണ തേജ നിര്‍വഹിച്ചു. നവകേരള സദസ്സിന്റെ ഭാഗമായി ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ സ്ഥാപിച്ച ഫ്‌ളക്‌സ് മെറ്റീരിയലുകള്‍ പുനരുപയോഗിച്ച് ഗ്രോബാഗുകള്‍ നിര്‍മ്മിച്ച് തദ്ദേശസ്വയംഭരണ വകുപ്പ്. ഫ്‌ളക്‌സ് മെറ്റീരിയലുകള്‍ പുനരുപയോഗിച്ച് നിര്‍മ്മിച്ച ഗ്രോബാഗുകളുടെ പ്രകാശനം ജില്ലാ കളക്ടര്‍ വി.ആര്‍ കൃഷ്ണ തേജ നിര്‍വഹിച്ചു. മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി റെഡ്യൂസ്, റീ യൂസ്, റീ സൈക്കിള്‍ എന്ന മാലിന്യ സംസ്‌കരണ ലക്ഷ്യത്തെ പ്രാവര്‍ത്തികമാക്കിക്കൊണ്ട് തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ …

ഫ്‌ളെക്‌സില്‍ നിന്നും ഗ്രോബാഗുമായി തദ്ദേശസ്വയം ഭരണ വകുപ്പ് Read More »

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തുണയായി; ബാബുവിന് പുതിയ വീടൊരുങ്ങും

ബാബുരാജനും കുടുംബത്തിനുമുള്ള ധനസഹായം ഇ.ടി. ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ കൈമാറി. വീട് കത്തിനശിച്ച പെരിഞ്ഞനം ചക്കാലയ്ക്കല്‍ ക്ഷേത്രത്തിന് സമീപം വെമ്പുലി വീട്ടില്‍ ബാബുരാജനും കുടുംബത്തിനും പുതിയ വീടൊരുങ്ങുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും വീടിനായി നാല് ലക്ഷം രൂപ അനുവദിച്ചു. ഈ വര്‍ഷം ജൂലൈ ഏഴിനാണ് ബാബുരാജന്റെ വീട് ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം പൂര്‍ണ്ണമായും കത്തിനശിച്ചത്. വീട്ടുപകരണങ്ങളും വസ്ത്രങ്ങളും പണവും ഉള്‍പ്പെടെയുള്ളവ കത്തി ചാമ്പലായിരുന്നു. നിര്‍ധനരായ ബാബുവിന്റെയും കുടുംബത്തിന്റെയും ദയനീയാവസ്ഥ മനസിലാക്കി ഇ.ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ …

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തുണയായി; ബാബുവിന് പുതിയ വീടൊരുങ്ങും Read More »

ദേവരാജഗിരി അമ്പലത്തിൽ കൊടിയേറ്റ് മഹോത്സവം നടന്നു

മേൽശാന്തി ശ്രീ സുധാകരൻ നടുവിലപ്പറമ്പിൽ മുഖ്യ കർമികത്വം വഹിച്ചു. ദേവരാജഗിരി അമ്പലത്തിൽ കൊടിയേറ്റ് മഹോത്സവം നടന്നു. മേൽശാന്തി ശ്രീ സുധാകരൻ നടുവിലപ്പറമ്പിൽ മുഖ്യ കർമികത്വം വഹിച്ചു, ക്ഷേത്രം പ്രസിഡന്റ് ശ്രീ ശശിധരൻ നെല്ലിപറമ്പിൽ, സെക്രട്ടറി ശ്രീ ബൈജു പുന്നേലി, ഖജാൻജി ശ്രീ രാജേഷ് പെരിങ്ങാടൻ, ശ്രീ അനുരാജ് കണ്ണത്ത്, സജീവൻ പാറൂക്കാരൻ, ശ്രീ രതീഷ്കുമാർ മാക്കാപറമ്പിൽ മുതൽ പേർ സന്നിഹിതരായിരുന്നു. https://www.youtube.com/@channel17.online

ഏകദിന ശില്‍പശാലയും വര്‍ക്കിംഗ് ഗ്രൂപ്പ് യോഗവും ചേര്‍ന്നു

നാട്ടിക സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ നടന്ന പരിപാടി തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് ക്ഷേമക്കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.എം അഹമ്മദ് ഉദ്ഘാടനം ചെയ്തു. നാട്ടിക ഗ്രാമപഞ്ചായത്തിന്റെ 2024 – 25 വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി ഏകദിന ശില്‍പശാലയും വര്‍ക്കിംഗ് ഗ്രൂപ്പ് യോഗവും ചേര്‍ന്നു. നാട്ടിക സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ നടന്ന പരിപാടി തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് ക്ഷേമക്കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.എം അഹമ്മദ് ഉദ്ഘാടനം ചെയ്തു. നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍ …

ഏകദിന ശില്‍പശാലയും വര്‍ക്കിംഗ് ഗ്രൂപ്പ് യോഗവും ചേര്‍ന്നു Read More »

വ്യാസവിദ്യാനികേതൻ വാർഷിക ആഘോഷം നടന്നു

വ്യാസവിദ്യാനികേതൻ സെൻട്രൽ സ്കൂളിന്റെ 28-ാം വാർഷിക ആഘോഷം ജേക്കബ് തോമസ് ഐ . പി. എസ്. ഉദ്ഘാടനം ചെയ്യുന്നു. ചാലക്കുടി: വ്യാസവിദ്യാനികേതൻ സെൻട്രൽ സ്കൂളിന്റെ 28-ാമത് വാർഷിക ആഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ നടന്ന കിഡ്സ് ഫെസ്റ്റ് “കിളി കൊഞ്ചൽ ” സിനി ആർട്ടിസ്റ്റ് അഞ്ജലി സത്യനാഥൻ ഉദ്ഘാടനം ചെയ്തു. ജഗദ്ഗുരു ട്രസ്റ്റ് ട്രഷറർ ടി.എൻ. രാമൻ അധ്യക്ഷനായിരുന്നു. പരിപാടിയിൽ ചാലക്കുടി മുനിസിപ്പൽ വാർഡ് കൗൺസിലർ ലില്ലി ജോസ് മുഖ്യാഥിതി ആയിരുന്നു. വൈകിട്ട് നടന്ന സ്കൂൾ …

വ്യാസവിദ്യാനികേതൻ വാർഷിക ആഘോഷം നടന്നു Read More »

സാമൂഹിക നീതി സംഗമം നടത്തി

വെൽഫെയർ പാർട്ടി ജില്ലാ വൈ: പ്രസിഡണ്ട്. കെ.കെ ഷാജഹാൻ ഉദ്ഘാടനം ചെയ്തു. പുത്തൻചിറ മാണിയംങ്കാവ്: വെൽഫെയർ പാർട്ടി പുത്തൻചിറ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ, കേരളത്തിൽ ജാതി സെൻസസ് നടത്തുക എയ്ഡഡ് നിയമനം പി എസ് സിക്ക് വിടുക എന്നി ആവശ്യങ്ങൾ ഉന്നയിച്ച് 2024 ജനുവരി 3 ന് സെക്രട്ടേറിയറ്റ് വളയലിന്റെ ഭാഗമായി മാണിയംങ്കാവിൽ നടന്ന സാമൂഹിക നീതി സംഗമം നടത്തി. കെ.കെ. വിജയൻ ആദ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി ജില്ലാ വൈ: പ്രസിഡണ്ട്. കെ.കെ ഷാജഹാൻ ഉദ്ഘാടനം …

സാമൂഹിക നീതി സംഗമം നടത്തി Read More »

ഏ.കെ.ജി.സി ടി. സായാഹ്ന ധർണ്ണ നടത്തി

മുൻ എം.എൽ.എ.യും കേരള പ്രവാസി സംഘം സംസ്ഥാന പ്രസിഡൻ്റുമായ കെ.വി.അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാറിൻ്റെ നയങ്ങൾക്കെതിരേ ഏ.കെ.ജി.സി.ടി. തൃശൂർ ജില്ലാക്കമ്മിറ്റി സായാഹ്ന ധർണ്ണ നടത്തി.മുൻ എം.എൽ.എ.യും കേരള പ്രവാസി സംഘം സംസ്ഥാന പ്രസിഡൻ്റുമായ കെ.വി.അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്തു.സംസ്ഥാനത്തിന് അർഹമായ കേന്ദ്ര വിഹിതം അനുവദിക്കുക. ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കുക, കോളെജ് അധ്യാപകർക്ക് അർഹതപ്പെട്ട ഡി.എ, അനുവദിക്കുക.ക്യാമ്പസുകളെ വർഗീയവൽക്കരിക്കാനുള്ള ഗവർണറുടെ നീക്കം അവസാനിപ്പിക്കുക, സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ്ണ.ജില്ലാ പ്രസിഡൻ്റ് …

ഏ.കെ.ജി.സി ടി. സായാഹ്ന ധർണ്ണ നടത്തി Read More »

error: Content is protected !!