നവകേരള സദസ്സ്: കൂട്ടയോട്ടം സംഘടിപ്പിച്ചു
എക്‌സിബിഷന്‍ ഡിസംബര്‍ 2 മുതല്‍ ഗുരുവായൂര്‍ മണ്ഡലം നവകേരള സദസ്സിന്റെ പ്രചരണാര്‍ത്ഥം റണ്‍ ഫോര്‍ ഗുരുവായൂര്‍ എന്ന പേരില്‍ കൂട്ടയോട്ടം സംഘടിപ്പിച്ചു. ഗുരുവായൂര്‍ മേല്‍പ്പാലം മുതല്‍ ചാവക്കാട് ഫ്‌ളോട്ടിങ്ങ് ബ്രിഡ്ജ് വരെയായിരുന്നു കൂട്ടയോട്ടം. എന്‍.കെ. അക്ബര്‍ എംഎല്‍എ, ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ എം. കൃഷ്ണദാസ്, ഗുരുവായൂര്‍ എസിപി കെ.ജി. സുരേഷ് എന്നിവര്‍ ചേര്‍ന്ന് കൂട്ടയോട്ടം ഫ്‌ളാഗ് ഓഫ് ചെയ്തു. ചാവക്കാട് നഗരസഭാ വൈസ് ചെയര്‍മാന്‍ കെ.കെ. മുബാറക്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സാംബശിവന്‍, നഗരസഭാംഗങ്ങള്‍, പൊതുജനങ്ങള്‍, …