Channel 17

live

channel17 live

Local News

വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിലെ വട്ടേക്കാട്ടുകരയില്‍ പണി പൂര്‍ത്തിയാക്കിയ സാലിം അലി ഫൗണ്ടേഷന്റെ പുതിയ കെട്ടിടം കൃഷിവകുപ്പ് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു

വെള്ളാങ്ങല്ലൂര്‍: വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിലെ വട്ടേക്കാട്ടുകരയില്‍ പണി പൂര്‍ത്തിയാക്കിയ സാലിം അലി ഫൗണ്ടേഷന്റെ പുതിയ കെട്ടിടം കൃഷിവകുപ്പ് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ അധ്യക്ഷനായി.വി.ആര്‍.സുനില്‍കുമാര്‍ എം.എല്‍.എ., മണപ്പുറം ഫൗണ്ടേഷന്‍ സി.ഇ.ഒ. വി.പി.നന്ദകുമാര്‍, കൊച്ചിന്‍ ഷിപ്പിയാര്‍ഡ് സി.എസ്.ആര്‍.മേധാവി പി.എന്‍.സമ്പത്ത് കുമാര്‍ തുടങ്ങിയവര്‍ മുഖ്യാതിഥികളായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിന്‍സ്, വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപ്, വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് നിഷാ ഷാജി, ടി.കെ.ഷറഫുദ്ദീന്‍, ഡോ.വി.എസ്.വിജയന്‍, എം.പി.അനൂപ്‌,എം.കെ.സ്മിത, സീമ ഡേവിസ്,ഡോ. ലളിത …

വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിലെ വട്ടേക്കാട്ടുകരയില്‍ പണി പൂര്‍ത്തിയാക്കിയ സാലിം അലി ഫൗണ്ടേഷന്റെ പുതിയ കെട്ടിടം കൃഷിവകുപ്പ് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു Read More »

മാനവ മൈത്രിയുടെ ഇഫ്താർ സംഗമത്തിന് 35ാം ആണ്ട്

എടവിലങ്ങ് കേന്ദ്രമായി ജീവകാരുണ്യ മേഖലയിൽ സജീവമായി പ്രവർത്തിക്കുന്ന മാനവ കാരുണ്യ സംഘം 35ആമത് മാനവ മൈത്രി ഇഫ്താർ സംഘടിപ്പിച്ചു. മാനവ കാരുണ്യ സംഘം ചെയർമാൻ ഇ ടി ടൈസൺമാസ്റ്റർ എം എൽ എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സംഘം സെക്രട്ടറി സ്വാഗതം പറഞ്ഞ ചടങ്ങിന് എടവിലങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നിഷ അജിതൻ അധ്യക്ഷത വഹിച്ചു. എടവിലങ്ങ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സന്തോഷ് കോരു ചാലിൽ, കൊടുങ്ങല്ലൂർ ഡി വൈ എസ് പി വി കെ രാജു,കാതിയാളം മഹല്ല് …

മാനവ മൈത്രിയുടെ ഇഫ്താർ സംഗമത്തിന് 35ാം ആണ്ട് Read More »

2012 ൽ ശംഖുബസ്സാറിൽ നടന്ന ഇരട്ട കൊലപാതക കേസിലെ പ്രതികൾക്കു ഇരട്ട ജീവപര്യന്തം കഠിന തടവും 4 ലക്ഷം രൂപ വീതം പിഴയടക്കാനും ശിക്ഷ വിധിച്ചു

മതിലകം പോലീസ് സ്റ്റേഷൻ പരിധിയിൽ 07.02.2012 തിയ്യതി ശങ്കുബസാർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കാവടി ഉത്സവത്തിൽ ഉണ്ടായ അടിപിടിയെ തുടർന്നുള്ള വൈരാഗ്യത്താൽ 11.02.2012 തിയ്യതി രാത്രി 10.30 മണിക്ക് ശംഖു ബസ്സാറിൽ വച്ച് ചിറ്റാപ്പുറത്ത് മധു, കോലാന്തറ സുധി എന്നിവരെ കുത്തി കൊലപെടുത്തിയ കേസിലാണ് പടിഞ്ഞാറേ വെമ്പല്ലൂർ കുടിലിങ്ങബസാർ സ്വദേശിയായ പുളിപറമ്പിൽ വീട്ടിൽ മിട്ടു എന്ന് വിളിക്കുന്ന രശ്മിത് 37 വയസ്, പടിഞ്ഞാറേ വെമ്പല്ലൂർ ശഖുബസാർ സ്വദേശിയായ ചാലിൽ വീട്ടിൽ ദേവൻ 37 വയസ് എന്നിവരെയാണ് കുറ്റകരാണെന്ന് തൃശ്ശൂർ …

2012 ൽ ശംഖുബസ്സാറിൽ നടന്ന ഇരട്ട കൊലപാതക കേസിലെ പ്രതികൾക്കു ഇരട്ട ജീവപര്യന്തം കഠിന തടവും 4 ലക്ഷം രൂപ വീതം പിഴയടക്കാനും ശിക്ഷ വിധിച്ചു Read More »

പോട്ട പാമ്പാമ്പോട്ട് ശിവക്ഷേത്രം റോഡ് ഉൽഘാടനം ചെയ്തു

ക്ഷേത്രത്തിന് മുന്നിൽ സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റിൻ്റെ ഉൽഘാടനവും MLA നിർവ്വഹിച്ചു. സനീഷ് കുമാർ എം എൽ എ യുടെ 20 ലക്ഷം രൂപയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നവീകരിച്ച പോട്ട പാമ്പാമ്പോട്ട് ശിവക്ഷേത്രം റോഡ് ഉൽഘാടനം ചെയ്തു. ക്ഷേത്രത്തിന് മുന്നിൽ സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റിൻ്റെ ഉൽഘാടനവും MLA നിർവ്വഹിച്ചു. നഗരസഭ ചെയർമാൻ ഷിബു വാലപ്പൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ വത്സൻചമ്പക്കര സ്വാഗതം പറഞ്ഞു.കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ. സി. കെ. ഗോപി, …

പോട്ട പാമ്പാമ്പോട്ട് ശിവക്ഷേത്രം റോഡ് ഉൽഘാടനം ചെയ്തു Read More »

കയ്പമംഗലം മണ്ഡലത്തിൽ പട്ടയ അസംബ്ലിക്ക് തുടക്കമായി

സംസ്ഥാനത്തെ പട്ടയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും അർഹരായവർക്ക് അതിവേഗത്തിൽ പട്ടയം വിതരണം നടത്തുന്നതിനുള്ള നടപടികളുമായി റവന്യൂ വകുപ്പ് മുന്നോട്ടു പോകുന്നതിന്റെ ഭാഗമായി കയ്പമംഗലം നിയോജകമണ്ഡലത്തിൽ ഉൾപ്പെടുന്ന വിവിധ വാർഡുകളിൽ നിലനിൽക്കുന്ന പട്ടയ വിഷയങ്ങൾ ചർച്ച ചെയ്യുന്ന പട്ടയ അസംബ്ലി യോഗം പെരിഞ്ഞനം ജി യു പി സ്കൂളിൽ ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ ഉദ്ഘാടനം നിർവ്വഹിച്ചു.കൊടുങ്ങല്ലൂർ സ്പെഷ്യൽ തഹസിൽദാർ അനൂപ് പി ആർ സ്വാഗതം പറഞ്ഞ ചടങ്ങിൽ മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി …

കയ്പമംഗലം മണ്ഡലത്തിൽ പട്ടയ അസംബ്ലിക്ക് തുടക്കമായി Read More »

പാചകപ്പുരയുടെ നിർമ്മാണോദ്ഘാടനം മന്ത്രി ആർ ബിന്ദു നിർവഹിച്ചു

കാറളം ഗ്രാമപഞ്ചായത്തിലെ വെള്ളാനി ഗുരുഭവൻ എ.എൽ.പി സ്കൂളിൽ പാചകപ്പുരയുടെ നിർമാണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു. എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപ ഉപയോഗിച്ചാണ് പാചകപ്പുര നിർമ്മിക്കുന്നത്. കാറളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ് അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിതാ ബാലൻ മുഖ്യാതിഥിയായി. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എസ് രമേഷ്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ …

പാചകപ്പുരയുടെ നിർമ്മാണോദ്ഘാടനം മന്ത്രി ആർ ബിന്ദു നിർവഹിച്ചു Read More »

തൃശ്ശൂർ കോർപ്പറേഷൻ ജനറൽ ആശുപത്രി; വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി ആർ ബിന്ദു നിർവഹിച്ചു

കേരളത്തിലെ എല്ലാ പൊതുജനാരോഗ്യ കേന്ദ്രങ്ങളും ലോക നിലവാരത്തിലുള്ള ചികിത്സ ലഭ്യമാക്കുന്നതിനായി സജ്ജമായികൊണ്ടിരിക്കുകയാണെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. തൃശ്ശൂർ കോർപ്പറേഷൻ ജനറൽ ആശുപത്രിയിൽ വിവിധ ആരോഗ്യ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഓട്ടോമാറ്റിക് ബ്ലഡ് അനലൈസർ മെഷീന്റെ സമർപ്പണം മന്ത്രി ആർ ബിന്ദു നിർവഹിച്ചു. എച്ച് എം സി ഫണ്ട് ഉപയോഗിച്ച് സജ്ജമാക്കിയ നാല് ഡയാലിസിസ് മെഷീന്റെയും റോട്ടറി ക്ലബ് സ്പോൺസർ ചെയ്ത രണ്ട് ഡയാലിസിസ് മെഷീൻ്റേയും സമർപ്പണം പി …

തൃശ്ശൂർ കോർപ്പറേഷൻ ജനറൽ ആശുപത്രി; വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി ആർ ബിന്ദു നിർവഹിച്ചു Read More »

പ്രകടനവും പൊതു യോഗവും നടന്നു

CPI മാള മണ്ഡലം സെക്രട്ടറി എം.ആർ അപ്പുക്കുട്ടൻെ പൊതുയോഗം ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യ കിസാൻ സഭയുടെ നേതൃത്വത്തിൽ ദേശീയ കർഷകസമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് മാളയിൽ പ്രകടനവും പൊതു യോഗവും നടന്നു. CPI മാള മണ്ഡലം സെക്രട്ടറി എം.ആർ അപ്പുക്കുട്ടൻെ പൊതുയോഗം ഉദ്ഘാടനം ചെയ്തു.പി.എഫ് ജോൺസൺ അദ്ധ്യക്ഷത വഹിച്ചുAl TUC മണ്ഡലം പ്രസിഡണ്ട് PK വിശ്വംഭരൻ അഭിവാദ്യം ചെയ്തു സംസാരിച്ചു സുരേഷ് കോച്ചേരി സ്വാഗതം പറഞ്ഞു. https://www.youtube.com/@channel17.online

പോലീസിനെ ആക്രമിക്കുകയും ഔദ്ദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തുകയും ചെയ്ത കേസിലെ 2 യുവാക്കൾ റിമാന്റിലേക്ക്

വെള്ളിക്കുളങ്ങര : വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷൻ പരിധിയിലെ മൂന്ന് മുറി ബീവറേജിന് മുൻവശം റോഡിൽ വെച്ച് ഇന്ന് 28-03-2025 തിയ്യതി രാവിലെ 11.15 മണിക്ക് വെള്ളിക്കുള്ള പോലീസ് സ്റ്റേഷൻ വാഹനം തടയുകയും വാഹനമോടിച്ചിരുന്ന സിവിൽ പോലീസ് ഓഫീസർ അമൽരാജിനെ ആക്രമിച്ച് ഔദ്ദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തുകയും ചെയ്ത സംഭവത്തിന് മറ്റത്തൂർ നൂലുവള്ളി സ്വദേശിയായ പുളിയത്ത് പറമ്പിൽ വീട്ടിൽ വിഷ്ണു 25 വയസ്, മറ്റത്തൂർ നാഡിപ്പാറ സ്വദേശിയായ തൊഴുത്തുപറമ്പിൽ വീട്ടിൽ നവീൻ 38 വയസ് എന്നിവരെയാണ് വെള്ളിക്കുളങ്ങര പോലീസ് …

പോലീസിനെ ആക്രമിക്കുകയും ഔദ്ദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തുകയും ചെയ്ത കേസിലെ 2 യുവാക്കൾ റിമാന്റിലേക്ക് Read More »

മയക്കുമരുന്നുകൾക്കെതിരെ പൂപ്പത്തി ഗ്രാമം ഒന്നിക്കുന്നു

ലഹരി വിരുദ്ധ കൺവെൻഷന്റെ നോട്ടീസ് വിതരണം ചെയ്യുന്നു. രാസലഹരിയടക്കo മനുഷ്യനെ മൃഗമാക്കുന്ന മാരക മയക്കുമരുന്നുകൾക്കെതിരെ പൂപ്പത്തി ഗ്രാമം ഒന്നിക്കുന്നു. ലഹരി വസ്തുക്കൾ പല ഗ്രാമാന്തരങ്ങളിൽ പോലും വ്യപകമായി പടരുന്ന സാഹചര്യത്തിലാണ് ഈ വിപത്തിനെ ഒറ്റകെട്ടായി ചെറുത്തു തോല്പിക്കാൻ നാട്ടുകാർ ഒരുങ്ങുന്നത്. കുഞ്ഞുങ്ങളെയും യുവാക്കളെയും അടക്കം മയക്കുമരുന്നിനു വിട്ടുകൊടുക്കാതിരിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് പ്രവർത്തനങ്ങൾ. ലഹരി വസ്തുക്കളുടെ ഉപയോഗവും വ്യാപനവും സംബന്ധിച്ച് വളരെ നേരത്തേ ആശങ്കപ്പെടുകയും പരിഹാരമാർഗ്ഗങ്ങൾ തേടുകയും ചെയ്ത പ്രദേശമാണ് പൂപ്പത്തി. വർഷങ്ങൾക്ക് മുമ്പ് തന്നെ ഇതിനായി …

മയക്കുമരുന്നുകൾക്കെതിരെ പൂപ്പത്തി ഗ്രാമം ഒന്നിക്കുന്നു Read More »

ജനകീയം ഡി ഹണ്ട്” ന്റെ ഭാഗമായുള്ള പരിശോധനയിൽ MDMA യുമായി യുവാക്കൾ അറസ്റ്റിൽ

കാട്ടൂർ : തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ.ബി. കൃഷ്ണകുമാർ IPS ന്റെ നിർദ്ദേശപ്രകാരം നിരോധിത ലഹരി വസ്തുക്കൾ, അനധികൃത മദ്യം എന്നിവയുടെ നിർമ്മാണം, സംഭരണം, വിപണനം എന്നിവ തടയുന്നതിനായി തൃശ്ശൂർ റൂറൽ ജില്ലയിൽ, കേരള പോലീസിന്റെ ജനമൈത്രി സുരക്ഷാ സമിതി, കടലോര ജാഗ്രത സമിതി, സ്റ്റു‌ഡന്റ്സ് പോലിസ് കേഡറ്റ്, സ്കൂ‌ൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്, കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പ് എന്നിവയിലെ അംഗങ്ങളുടെയും റെസിഡൻറ് അസോസിയേഷനുകൾ, അയൽക്കൂട്ടങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, SC/ST മോണിറ്ററിങ്ങ് കമ്മിറ്റി എന്നിവയിലെ അംഗങ്ങളുടെയും …

ജനകീയം ഡി ഹണ്ട്” ന്റെ ഭാഗമായുള്ള പരിശോധനയിൽ MDMA യുമായി യുവാക്കൾ അറസ്റ്റിൽ Read More »

ഓൺലൈൻ സൈബർ തട്ടിപ്പിലൂടെ ലക്ഷങ്ങൾ തട്ടിപ്പ് നടത്തിയ സംഘത്തിലെ കണ്ണിയായ തമിഴ്നാട് സ്വദേശിയെ റിമാന്റ് ചെയ്തു

ഇരിങ്ങാലക്കുട : ഫേസ് ബുക്കിലൂടെ നിമ്മി എന്ന വ്യാജ പ്രൊഫൈലിലൂടെ പരാതിക്കാരനുമായി പരിചയപ്പെട്ട് വാട്സ് വാട്ട്സാപ്പ് അക്കൌണ്ടുകൾ വഴി ചാറ്റും വോയ്സ് കോളുകളും ചെയ്തു് ബന്ധം പുലർത്തിയ ശേഷം ബാങ്ക് ഉദ്യോഗസ്ഥയാണെന്നും ഹൈദരാബാദിൽ ജോലി ചെയ്യുകയാണെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് ജോലി സ്ഥിരപ്പെടുത്തുന്നതിനായി പണം ഡെപ്പോസിറ്റ് ചെയ്യുന്നതിനാണെന്ന് പറഞ്ഞ് കുവൈറ്റിൽ ഷെഫായി ജോലി ചെയ്യുന്ന തൃശൂർ ചാലക്കുടി കുന്നപ്പിള്ളി സ്വദേശിയായ മാടത്തറ വീട്ടിൽ സന്ദീപ് 40 വയസ് എന്നയാളിൽ നിന്ന് ₹.315000/- (മൂന്ന് ലക്ഷത്തി പതിനയ്യായിരം രൂപ) 2023 …

ഓൺലൈൻ സൈബർ തട്ടിപ്പിലൂടെ ലക്ഷങ്ങൾ തട്ടിപ്പ് നടത്തിയ സംഘത്തിലെ കണ്ണിയായ തമിഴ്നാട് സ്വദേശിയെ റിമാന്റ് ചെയ്തു Read More »

ധവള വിപ്ലവത്തിന് ഒരുങ്ങി വല്ലച്ചിറ

പാൽ ഉത്പാദനത്തിൽ അതിവേഗ വളർച്ച കൈവരിച്ച് ധവള വിപ്ലവത്തിന് തുടക്കം കുറിക്കുകയാണ് വല്ലച്ചിറ ഗ്രാമപഞ്ചായത്ത്. സംസ്ഥാന ക്ഷീര വികസന വകുപ്പ് നടപ്പാക്കുന്ന ക്ഷീര ഗ്രാമം പദ്ധതിയിലൂടെ ചേർപ്പ് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള വല്ലച്ചിറ ഗ്രാമപഞ്ചായത്തിന്റെ ക്ഷീരവികസന സ്വപ്നങ്ങൾ യാഥാർത്ഥ്യമാവുകയാണ്. സംസ്ഥാനതലത്തിൽ തിരഞ്ഞെടുത്ത 40 പഞ്ചായത്തുകളിൽ തൃശ്ശൂർ ജില്ലയിൽ നിന്നുള്ള മൂന്ന് പഞ്ചായത്തിലൊന്നായി വല്ലച്ചിറ ഗ്രാമപഞ്ചായത്തിലും ക്ഷീര ഗ്രാമം പദ്ധതിക്ക് തുടക്കമായി. ക്ഷീരഗ്രാമം പദ്ധതിയുടെ ഭാഗമായി 10 ലക്ഷം രൂപ വിനിയോഗിച്ച് 29 പശുക്കളെയും ഗ്രാമപഞ്ചായത്ത് പദ്ധതി വിഹിതമായ …

ധവള വിപ്ലവത്തിന് ഒരുങ്ങി വല്ലച്ചിറ Read More »

എൽ ഇ ഡി ബൾബ് വിതരണോദ്ഘാടനം മന്ത്രി ആർ ബിന്ദു നിർവഹിച്ചു

ഇരിങ്ങാലക്കുട ജി എം ബി എച്ച് എസ് സ്കൂൾ പ്രൊഡക്ഷൻ സെന്റർ നിർമിച്ച എൽ ഇ ഡി ബൾബിന്റെ വിതരണ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു. തൊഴിലിന്റെയും വിദ്യാഭ്യാസത്തിന്റെയും ഇടയിലുള്ള നൈപുണ്യത്തിന്റെ വിടവ് നികത്താൻ കഴിയുന്ന പദ്ധതിയാണ് ഇതെന്നും പ്രവർത്തനത്തിലൂടെ പഠിക്കുന്ന വിദ്യാഭ്യാസത്തിനാണ് ഇന്ന് പ്രാധാന്യം നൽകുന്നതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പ്രവർത്തി പരിചയ പരിപാടിയുടെ ഭാഗമായി ജില്ലയിൽ തന്നെ പ്രൊഡക്ഷൻ സെന്റർ അനുവദിച്ച …

എൽ ഇ ഡി ബൾബ് വിതരണോദ്ഘാടനം മന്ത്രി ആർ ബിന്ദു നിർവഹിച്ചു Read More »

ചെറുതുരുത്തി സ്കൂൾ പഠനോത്സവം

ചെറുതുരുത്തി ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിലെ പഠനോത്സവവും വിരമിച്ച അധ്യാപകരുടെ യാത്രയയപ്പ് സമ്മേളനവും യു. ആർ പ്രദീപ് എം എൽ എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാരിൻ്റെ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നടത്തിയ പഠനോത്സവത്തോടൊപ്പം സ്കൂളിൻ്റെ ലഹരി വിരുദ്ധ വിദ്യാലയ പ്രഖ്യാപനം, സയൻസ് ലൈബ്രറി ഉദ്ഘാടനം, സൗഹൃദ കരിയർ ഗൈഡൻസ് പുരസ്കാരങ്ങൾ നേടിയ സ്കൂളിന് ലഭിച്ച ആദരം, വിരമിച്ച അധ്യാപകരായ പി എസ് മീരാഭായ്, വി മാലിനി, കെ.വി. വിൻസൻ്റ് എന്നീ അധ്യാപകർക്കുള്ള യാത്രയയപ്പും …

ചെറുതുരുത്തി സ്കൂൾ പഠനോത്സവം Read More »

അംഗീകൃത രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു

ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം തിരഞ്ഞെടുപ്പ് സംബന്ധിച്ച് പൊതുവായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതുമായി ബന്ധപ്പെട്ട് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍കൂടിയായ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്റെ അധ്യക്ഷതയില്‍ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്‍തലത്തില്‍ തുടങ്ങി ബൂത്ത്തലം വരെ യോഗം നടത്തുന്നതിന്റെ ഭാഗമായി ജില്ലയിലെ ഭൂരിഭാഗം ബൂത്തുകളിലും നിയോജകമണ്ഡലതലത്തില്‍ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാരും ജില്ലാതലത്തില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടറും യോഗം നടത്തിയിരുന്നു. ഈ യോഗങ്ങളുടെ തുടര്‍ച്ചയായാണ് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ജില്ലാതലത്തില്‍ യോഗം …

അംഗീകൃത രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു Read More »

വര്‍ണ്ണക്കൂടാരം ഒരുങ്ങി

ഇരിങ്ങാലക്കുട ഗവ.എല്‍.പി സ്‌കൂളില്‍ ഒരുക്കിയ വര്‍ണ്ണക്കൂടാരം ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം നിര്‍വ്വഹിച്ചു. എസ്എസ്‌കെയുടെ സ്റ്റാര്‍സ് പദ്ധതിയിലുള്‍പ്പെടുത്തി അനുവദിച്ച 10 ലക്ഷം രൂപ വിനിയോഗിച്ച് ഇരിങ്ങാലക്കുട ബിആര്‍സിയുടെ നേതൃത്വത്തിലാണ് വര്‍ണ്ണക്കൂടാരം തയ്യാറാക്കിയത്. കുട്ടികളുടെ ശാരീരിക, മാനസികശേഷി വികാസങ്ങള്‍ ലക്ഷ്യമാക്കി ശാസ്ത്രീയവും ഗുണമേന്മയുള്ളതുമായ പ്രീ സ്‌കൂള്‍ വിദ്യാഭ്യാസം ലക്ഷ്യമാക്കുന്നതിനാണ് വര്‍ണക്കൂടാരം ഒരുക്കുന്നത്. നഗരസഭ ചെയര്‍പേഴ്‌സണ്‍ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രധാനാധ്യാപിക പി.ബി അസീന, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ അഡ്വ. …

വര്‍ണ്ണക്കൂടാരം ഒരുങ്ങി Read More »

കേരളത്തിലെ കാർഷിക മേഖല വളർച്ചയുടെ പാതയിൽ: മന്ത്രി പി പ്രസാദ്

കൃഷിഭവൻ കെട്ടിടം നാടിന് സമർപ്പിച്ചു കേരളത്തിലെ കാർഷിക മേഖല വളർച്ചയുടെ പാതയിലാണെന്ന് കാർഷിക വികസന, കർഷക ക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ്. പുത്തൻചിറ ഗ്രാമപഞ്ചായത്തിൽ കൃഷിഭവൻ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കൃഷിക്കൂട്ടങ്ങളുടെ നേതൃത്വത്തിൽ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾക്ക് പ്രാധാന്യം നൽകുന്ന സെക്കന്ററി അഗ്രിക്കൾച്ചർ രീതികൾക്ക് പ്രാധാന്യം നൽകണമെന്ന് മന്ത്രി പറഞ്ഞു. സേവനം സ്മാർട്ടാവുമ്പോഴാണ് സ്ഥാപനം സ്മാർട്ട് ആവൂ, ഉദ്യോഗസ്ഥർ കൃഷിസ്ഥലങ്ങളിലേക്ക് പോയി സേവനം മികച്ച രീതിയിൽ നൽകണമെന്നും മന്ത്രി പറഞ്ഞു. ആനുകൂല്യങ്ങൾ കിട്ടാൻ …

കേരളത്തിലെ കാർഷിക മേഖല വളർച്ചയുടെ പാതയിൽ: മന്ത്രി പി പ്രസാദ് Read More »

മാലിന്യ മുക്ത കേരളം : സി.പി.ഐ (എം) ൻ്റെ നേതൃത്തിൽ ചാലക്കുടിയിൽമെഗാ ശുചീകരണ യജ്ഞം ആരംഭിച്ചു

ശുചീകരണ യജ്ഞത്തിൻ്റെ ഉദ്ഘാടനം സി.പി.ഐ (എം) ചാലക്കുടി എരിയ സെക്രട്ടറി കെ.എസ്. അശോകൻ നിർവ്വഹിച്ചു. ചാലക്കുടി : 2025 മാർച്ച് 30 ന് കേരളം മാലിന്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിൻ്റെ ഭാഗമായി സി.പി ഐ (എം) ചാലക്കുടി വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ ചാലകുടി ഏരിയയിൽ നടക്കുന്ന മെഗാ ശുചിത്വ യജ്ഞത്തിന് തുടക്കമായി. ചാലക്കുടി പ്രൈവറ്റ് ബസ് സ്റ്റാൻ്റ് പരിസരത്ത് വച്ച് നടന്ന ചാലക്കുടി ഏരിയ തല ഉദ്ഘാടനം ശുചീകരണ യജ്ഞത്തിൻ്റെ ഉദ്ഘാടനം സി.പി.ഐ (എം) ചാലക്കുടി എരിയ …

മാലിന്യ മുക്ത കേരളം : സി.പി.ഐ (എം) ൻ്റെ നേതൃത്തിൽ ചാലക്കുടിയിൽമെഗാ ശുചീകരണ യജ്ഞം ആരംഭിച്ചു Read More »

എസ്.എഫ്.ഐ. ചാലക്കുടി ഏരിയ സമ്മേളനം : പ്രകടനവും, പൊതുയോഗവും സംഘടിപ്പിച്ചു

എസ്.എഫ്.ഐ. ചാലക്കുടി ഏരിയ സമ്മേളനം : പ്രകടനവും, പൊതുയോഗവും സംഘടിപ്പിച്ചു. ചാലക്കുടി :എസ് എഫ് ഐ ചാലക്കുടി ഏരിയ സമ്മേളനത്തിൻ്റെ ഭാഗമായി ചാലക്കുടിയിൽ വിദ്യാർത്ഥി റാലിയും, പൊതുസമ്മേള്ളനവും സംഘടിപ്പിച്ചു. നൂറുകണക്കിന് വിദ്യാർത്ഥികൾ അണിനിരന്ന വിദ്യാർത്ഥി റാലിയും, പൊതുസമ്മേള്ളനവും എസ് എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം വി. വിചിത്ര ഉദ്ഘാടനം ചെയ്തു. ചാലക്കുടി ഏരിയ പ്രസിഡൻ്റ സാംസൻ ആൻ്റണി അധ്യക്ഷത വഹിച്ചു. സി.പി.ഐ (എം ) ചാലക്കുടി ഏരിയ സെക്രട്ടറി കെ.എസ് അശോകൻ, എസ്.എഫ് ഐ ജില്ല പ്രസിഡൻ്റ് …

എസ്.എഫ്.ഐ. ചാലക്കുടി ഏരിയ സമ്മേളനം : പ്രകടനവും, പൊതുയോഗവും സംഘടിപ്പിച്ചു Read More »

error: Content is protected !!