എന്റെ മുത്തശ്ശിക്ക് ‘ തപാല്‍ ദിനത്തിലെ കത്ത്
തപാല്‍ ദിനമായ ഒക്ടോബര്‍ 10 ന് ഇന്‍ലന്റില്‍ കത്തെഴുതി കാര്‍മ്മല്‍ സ്‌ക്കൂള്‍വിദ്യാര്‍ത്ഥികള്‍. ചാലക്കുടി: തപാല്‍ ദിനമായ ഒക്ടോബര്‍ 10 ന് ഇന്‍ലന്റില്‍ കത്തെഴുതി കാര്‍മ്മല്‍ സ്‌ക്കൂള്‍വിദ്യാര്‍ത്ഥികള്‍. എന്നും ഫോണില്‍ മാത്രം ആശയവിനിമയം നടത്തുന്ന പുത്തന്‍ തലമുറയ്ക്ക് ഇന്‍ലന്റും കത്തെഴുതലും പുതിയ അനുഭവം ആയി മാറി. പോസ്റ്റല്‍ വിഭാഗത്തിന്റെ പ്രസക്തി കുറഞ്ഞു വരുന്ന ആധുനിക കാലഘട്ടത്തില്‍ അതിന്റെ മൂല്യം വിദ്യാര്‍ത്ഥികളിലേയ്ക്ക് പകരുന്ന പ്രവര്‍ത്തനമായിരുന്നു മുത്തശ്ശിക്കുള്ള കത്ത്. നാഗരീകതയില്‍ ജീവിക്കുന്ന പുതുതലമുറയ്ക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മറ്റൊരു സൗഭാഗ്യമാണ് മുത്തശ്ശി – മുത്തച്ഛ …