Channel 17

live

channel17 live

Local News

ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ യോഗം

ഇരിങ്ങാലക്കുട മേഖല പ്രസിഡണ്ട് വേണു വെള്ളാങ്കല്ലൂർ യോഗം ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട : കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കാട്ടൂർ യൂണിറ്റിന്റെ പതിനാലാം വാർഷിക സമ്മേളനം കിഴുത്താണി ഗ്രാമീണ വായനശാലയിൽ ചേർന്നു. ചടങ്ങിൽ യൂണിറ്റ് പ്രസിഡണ്ട് സുരേഷ് കിഴുത്താണിയുടെ അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട മേഖല പ്രസിഡണ്ട് വേണു വെള്ളാങ്കല്ലൂർ യോഗം ഉദ്ഘാടനം ചെയ്തു. സുബി കല്ലട അനുശോചന പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എ സി ജോൺസൺ മുഖ്യപ്രഭാഷണം നടത്തി. മേഖല സെക്രട്ടറി പ്രസാദ് കളേഴ്സ് സംഘടനാ …

ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ യോഗം Read More »

ബി ജെ പിയെ പുറത്താക്കു രാജ്യത്തെ രക്ഷിക്കൂ സി പി ഐ ദേശീയ പ്രക്ഷോഭത്തിന്‍റെ ഭാഗമായിപൊയ്യ പഞ്ചായത്തില്‍ കാൽനട ജാഥ നടത്തി

ജാഥയുടെ ഉദ്ഘാടനം പുളിപ്പറമ്പിൽ ജില്ലാ എക്സിക്യുട്ടീവ് അംഗം കെ വി വസന്ത്കുമാർ ഉദ്ഘാടനം ചെയ്തു. മാളഃ ബി ജെ പിയെ പുറത്താക്കു രാജ്യത്തെ രക്ഷിക്കൂ സി പി ഐ ദേശീയ പ്രക്ഷോഭത്തിന്‍റെ ഭാഗമായി പൊയ്യ പഞ്ചായത്തില്‍ കാൽനട ജാഥ നടത്തി. ജാഥയുടെ ഉദ്ഘാടനം പുളിപ്പറമ്പിൽ ജില്ലാ എക്സിക്യുട്ടീവ് അംഗം കെ വി വസന്ത്കുമാർ ഉദ്ഘാടനം ചെയ്തു. ജോജി ജോർജ്ജ് അധ്യക്ഷത വഹിച്ചു. പി വി അരുൺ, സിബിൻ ഈനാശു തുടങ്ങിയവർ സംസാരിച്ചു. ജാഥ ക്യാപ്റ്റൻ സി എൻ …

ബി ജെ പിയെ പുറത്താക്കു രാജ്യത്തെ രക്ഷിക്കൂ സി പി ഐ ദേശീയ പ്രക്ഷോഭത്തിന്‍റെ ഭാഗമായിപൊയ്യ പഞ്ചായത്തില്‍ കാൽനട ജാഥ നടത്തി Read More »

അടുക്കള മുറ്റത്തെ കോഴി വളര്‍ത്തല്‍; പദ്ധതി തുടങ്ങി

വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തില്‍ 2023- 24 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായുള്ള അടുക്കള മുറ്റത്തെ കോഴി വളര്‍ത്തല്‍ പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് എം.എം.മുകേഷ് ഉദ്ഘാടനം ചെയ്തു. അടുക്കള മുറ്റത്തെ കോഴി വളര്‍ത്തല്‍; പദ്ധതി തുടങ്ങി വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തില്‍ 2023- 24 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായുള്ള അടുക്കള മുറ്റത്തെ കോഴി വളര്‍ത്തല്‍ പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് എം.എം.മുകേഷ് ഉദ്ഘാടനം ചെയ്തു. വെറ്ററിനറി ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ജിയോ ഡേവിസ് അധ്യക്ഷനായി. വാര്‍ഡംഗങ്ങളായ …

അടുക്കള മുറ്റത്തെ കോഴി വളര്‍ത്തല്‍; പദ്ധതി തുടങ്ങി Read More »

വിദ്യാര്‍ഥികള്‍ക്കായി സയന്‍സ് വര്‍ക്ക് ഷോപ്പ്

കോണത്തുകുന്ന് ഗവ.യു.പി.സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കായി സയന്‍സ് വര്‍ക്ക്ഷോപ്പ്‌ നടത്തി. കോണത്തുകുന്ന്: കോണത്തുകുന്ന് ഗവ.യു.പി.സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കായി സയന്‍സ് വര്‍ക്ക്ഷോപ്പ്‌ നടത്തി. സ്മൈല്‍ ഫൗണ്ടേഷന്റെ എന്‍ എക്സ്പ്ലോറര്‍ പദ്ധതിയുടെ ഭാഗമായാണ് വര്‍ക്ക്ഷോപ്പ് നടത്തിയത്. കുട്ടികളില്‍ ശാസ്ത്രാവബോധം വളര്‍ത്തുക എന്ന ഉദ്ദേശത്തോടെയാണ് വര്‍ക്ക്ഷോപ്പ് നടത്തിയത്. വര്‍ക്ക്ഷോപ്പ് വാര്‍ഡംഗം കെ.കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് എ.വി.പ്രകാശ് അധ്യക്ഷനായി. പ്രധാനാധ്യാപിക പി.എസ്.ഷക്കീന, എം.ലീന തുടങ്ങിയവര്‍ പ്രസംഗിച്ചു. സ്റ്റെഫി ഷാജി, കെ.ബി.എല്‍സ മോള്‍ എന്നിവര്‍ ക്ലാസ്സെടുത്തു. https://www.youtube.com/@channel17.online

റോഡിനോട് ചേർന്നുള്ള പൊതുകിണർ അപകടത്തിന് വഴിയൊരുക്കാൻ സാധ്യതയുണ്ടെന്നു കാണിച്ചു നൽകിയ പരാതിയിൽ പരിഹാരമായി

കഴിഞ്ഞ ദിവസം പൊതുമരാമത്ത് അസി.എഞ്ചിനീയറുടെ നേതൃത്വത്തിൽ കിണർ ഭിത്തിയിൽ റിഫ്ളക്ടറുകളും സൂചന ബോർഡും സ്ഥാപിച്ചു. മാള: റോഡിനോട് ചേർന്നുള്ള പൊതുകിണർ അപകടത്തിന് വഴിയൊരുക്കാൻ സാധ്യതയുണ്ടെന്നു കാണിച്ചു നൽകിയ പരാതിയിൽ പരിഹാരമായി. പൊതുപ്രവർത്തകൻ ഷാൻ്റി ജോസഫ് തട്ടകത്ത് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് നൽകിയ പരാതിയിലാണ് നടപടി. കഴിഞ്ഞ ദിവസം പൊതുമരാമത്ത് അസി.എഞ്ചിനീയറുടെ നേതൃത്വത്തിൽ കിണർ ഭിത്തിയിൽ റിഫ്ളക്ടറുകളും സൂചന ബോർഡും സ്ഥാപിച്ചു.മാള വലിയപറമ്പ് റോഡിൽ കോട്ടമുറി ബസ്സ് സ്റ്റോപ്പിന് എതിർവശത്തുള്ളതും വളവിന് മുമ്പായി പൊതുമരാമത്ത് റോഡിനോടു ചേർന്നു …

റോഡിനോട് ചേർന്നുള്ള പൊതുകിണർ അപകടത്തിന് വഴിയൊരുക്കാൻ സാധ്യതയുണ്ടെന്നു കാണിച്ചു നൽകിയ പരാതിയിൽ പരിഹാരമായി Read More »

അന്തരിച്ച സിനിമ സംവിധായകൻ കെ.ജി.ജോർജ്ജിന്റെ ഓർമ്മയിൽ അന്നമന്നട ഓഫ്‌ സ്റ്റേജും കുഴിക്കാട്ടുശ്ശേരി ഗ്രാമികയും

മലയാള സിനിമാരംഗത്തെ ശ്രദ്ധേയമായ പുരസ്കാരങ്ങളിൽ ഒന്നായി മോഹൻ രാഘവൻ സ്മാരക പുരസ്കാരത്തെ മാറ്റിയത് ഈ മഹാപ്രതിഭകളുടെ പങ്കാളിത്തമായിരുന്നു. അന്തരിച്ച സിനിമ സംവിധായകൻ കെ.ജി.ജോർജ്ജിന്റെ ഓർമ്മയിൽ അന്നമന്നട ഓഫ്‌ സ്റ്റേജും കുഴിക്കാട്ടുശ്ശേരി ഗ്രാമികയും.മോഹൻ രാഘവൻ്റെ സ്മരണയ്ക്ക് അന്നമനട ഓഫ് സ്റ്റേജ് ഏർപ്പെടുത്തിയ, നവാഗത സംവിധായകനുള്ള പുരസ്കാര ജേതാക്കളെ തുടക്കം മുതൽ നിർണ്ണയിച്ചിരുന്നത് കെ.ജി.ജോർജ്, ജോൺ പോൾ സംവിധായകൻ മോഹൻ എന്നിവർ ചേർന്നായിരുന്നു. മലയാള സിനിമാരംഗത്തെ ശ്രദ്ധേയമായ പുരസ്കാരങ്ങളിൽ ഒന്നായി മോഹൻ രാഘവൻ സ്മാരക പുരസ്കാരത്തെ മാറ്റിയത് ഈ മഹാപ്രതിഭകളുടെ …

അന്തരിച്ച സിനിമ സംവിധായകൻ കെ.ജി.ജോർജ്ജിന്റെ ഓർമ്മയിൽ അന്നമന്നട ഓഫ്‌ സ്റ്റേജും കുഴിക്കാട്ടുശ്ശേരി ഗ്രാമികയും Read More »

റോഡരികിൽ പുല്ലും പാഴ്ച്ചെടികളും വളർന്ന് കാഴ്ചമറക്കുന്നതുമൂലം യാത്ര അപകടകരമാകുന്നു

ഫോട്ടോ മാളക്കുളത്തിനടുത്ത് പൊതുമരാമത്തു റോഡിലേക്ക് വളർന്നുനിൽക്കുന്ന കുറ്റിച്ചെടികള്‍. മാളഃ റോഡരികിൽ പുല്ലും പാഴ്ച്ചെടികളും വളർന്ന് കാഴ്ചമറക്കുന്നതുമൂലം യാത്ര അപകടകരമാകുന്നു. മാളക്കുളം ഭാഗത്തുനിന്ന് ടൗണിലേക്കു വരുന്നിടത്തെ വളവിലാണ് ഏറ്റവും കൂടുതൽ അപകടത്തിന് സാധ്യതയുള്ളത്. ഇരുദിശയിലൂടെ വരുന്ന വാഹനങ്ങൾക്ക് പരസ്പരം കാണാൻപോലും കഴിയാത്ത അവസ്ഥയിലാണ് പാഴ്ച്ചെടികൾ വളർന്നു നിൽക്കുന്നത്. ഇതു കാരണം ഇവിടെ അപകടങ്ങൾ പതിവായിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടയിൽ പത്ത് അപകടങ്ങളാണ് ഈ മേഖലയിൽ നടന്നത്. കുറ്റിക്കാടുകളും പുല്ലും നീക്കം ചെയ്യണമെന്ന ദീർഘ കാലമായുള്ള ആവശ്യം ഇതുവരെ പരിഗണിച്ചിട്ടില്ല. …

റോഡരികിൽ പുല്ലും പാഴ്ച്ചെടികളും വളർന്ന് കാഴ്ചമറക്കുന്നതുമൂലം യാത്ര അപകടകരമാകുന്നു Read More »

എവറസ്റ്റ് കൊടുമുടിക്ക് മാളക്കടുത്തുള്ള പുത്തൻചിറയുമായി ഒരപൂർവ ബന്ധമുണ്ട്

മാളഃ എവറസ്റ്റ് കൊടുമുടിക്ക് മാളക്കടുത്തുള്ള പുത്തൻചിറയുമായി ഒരപൂർവ ബന്ധമുണ്ട്. സർവ്വേ ചരിത്രത്തിലെ ചങ്ങല കണ്ണികളിലൂടെ നീളുന്ന കൗതുകമുള്ള ഒരു സാമ്യമാണത്. എവറസ്റ്റിന്റെ വലിപ്പം കണ്ടെത്തിയ ദി ഗ്രേയ്റ്റ്‌ ട്രിഗ്ണൊമെട്രിക്കൽ സർവ്വേയിൽ പുത്തൻചിറയും ഉൾപ്പെട്ടിരുന്നു. സർവ്വേയുടെ ഭാഗമായി കേരളത്തിൽ സ്ഥാപിച്ച കല്ലുകളിൽ ഒന്ന് പുത്തൻചിറയിലെ പ്രൊജക്റ്റ്‌ കുന്നിൽ ആണ്. ബ്രിട്ടീഷ് ഭരണകാലത്ത് അവരുടെ സാമ്രാജ്യത്തിന്റെ വലിപ്പവും അതിർത്തിയും നിശ്ചയിക്കുന്നതിനാണ് ദി ഗ്രേറ്റ് ട്രിഗ്ണോമെട്രിക്കൽ സർവ്വേ എന്ന പ്രോജക്ട് ആരംഭിക്കുന്നത്. 1802 ൽ ഇൻഫൻട്രി ഓഫിസറായിരുന്ന വില്യം ലാംപ്ടന്റെ നേതൃത്വത്തിലാരംഭിച്ച …

എവറസ്റ്റ് കൊടുമുടിക്ക് മാളക്കടുത്തുള്ള പുത്തൻചിറയുമായി ഒരപൂർവ ബന്ധമുണ്ട് Read More »

പീച്ചി മേഖലയില്‍ സോളാര്‍ തൂക്കുവേലി നിര്‍മാണം പൂര്‍ത്തിയായി: മന്ത്രി എ കെ ശശീന്ദ്രന്‍

പീച്ചി വന്യമൃഗ സങ്കേതത്തില്‍ നിന്ന് വാഴാനി, മച്ചാട് ഭാഗത്തേക്ക് ആന ഇറങ്ങുന്നത് തടയാന്‍ 1.6 കിലോമീറ്ററില്‍ നിര്‍മിച്ച തൂക്കുവേലിയുടെ നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചതായി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. പീച്ചി വന്യമൃഗ സങ്കേതത്തില്‍ നിന്ന് വാഴാനി, മച്ചാട് ഭാഗത്തേക്ക് ആന ഇറങ്ങുന്നത് തടയാന്‍ 1.6 കിലോമീറ്ററില്‍ നിര്‍മിച്ച തൂക്കുവേലിയുടെ നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചതായി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. 14.5 ലക്ഷം രൂപ ചെലവിലാണ് ഹാംഗിഗ് സോളാര്‍ ഫെന്‍സിംഗ് …

പീച്ചി മേഖലയില്‍ സോളാര്‍ തൂക്കുവേലി നിര്‍മാണം പൂര്‍ത്തിയായി: മന്ത്രി എ കെ ശശീന്ദ്രന്‍ Read More »

ഒല്ലൂരിൽ ടൂറിസ്റ്റ് കോറിഡോർ എന്ന ആശയം വിപുലമായി നടപ്പിലാക്കും; മന്ത്രി കെ. രാജൻ

പ്രതിവർഷം 30 ലക്ഷം വിനോദസഞ്ചാരികളെ പ്രതീക്ഷിക്കുന്ന പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് എത്തുന്ന സഞ്ചാരികളെ ആകർഷിച്ചുകൊണ്ട് ഒല്ലൂരിന്റേതായ ബ്രാൻഡ് വികസിപ്പിച്ചെടുക്കണമെന്ന് റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു. പ്രതിവർഷം 30 ലക്ഷം വിനോദസഞ്ചാരികളെ പ്രതീക്ഷിക്കുന്ന പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് എത്തുന്ന സഞ്ചാരികളെ ആകർഷിച്ചുകൊണ്ട് ഒല്ലൂരിന്റേതായ ബ്രാൻഡ് വികസിപ്പിച്ചെടുക്കണമെന്ന് റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു. ഒല്ലൂർ കൃഷി സമൃദ്ധി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന്റെ പൊതുയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. ഒല്ലൂർ മണ്ഡലത്തെ കേന്ദ്രീകരിച്ച് ടൂറിസ്റ്റ് കോറിഡോർ …

ഒല്ലൂരിൽ ടൂറിസ്റ്റ് കോറിഡോർ എന്ന ആശയം വിപുലമായി നടപ്പിലാക്കും; മന്ത്രി കെ. രാജൻ Read More »

സംസ്ഥാന സ്കൂൾ കായികോത്സവത്തിനൊരുങ്ങി കുന്നംകുളം സംഘാടക സമിതി രൂപീകരിച്ചു

യോഗം ദേവസ്വം പട്ടികജാതി, പട്ടികവർഗ പിന്നാക്കക്ഷേമ പാർലമെന്ററികാര്യ വകുപ്പു മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കുന്നംകുളം ഗവ. വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂൾ ഫോർ ബോയ്സിൽ ഒക്ടോബർ 16 മുതൽ 20 വരെ നടക്കുന്നഅറുപത്തിയഞ്ചാമത് സംസ്ഥാന സ്കൂൾ കായികോത്സവത്തിന്റെ മികച്ച നടത്തിപ്പിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. യോഗം ദേവസ്വം പട്ടികജാതി, പട്ടികവർഗ പിന്നാക്കക്ഷേമ പാർലമെന്ററികാര്യ വകുപ്പു മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കായിക രംഗത്ത് സംസ്ഥാനത്ത് അറിയപ്പെടുന്ന കേന്ദ്രമായി കുന്നംകുളം മാറിയെന്നും സംസ്ഥാന സ്കൂൾ …

സംസ്ഥാന സ്കൂൾ കായികോത്സവത്തിനൊരുങ്ങി കുന്നംകുളം സംഘാടക സമിതി രൂപീകരിച്ചു Read More »

സാങ്കേതികവിദ്യയുടെ സാധ്യതകള്‍ ഭിന്നശേഷി വിദ്യാഭ്യാസ മേഖലയിലും നടപ്പിലാക്കി: മന്ത്രി ഡോ. ആര്‍. ബിന്ദു

വെര്‍ച്വല്‍ ക്ലാസ്സ് റൂം ഉദ്ഘാടനം ചെയ്തു. സാങ്കേതികവിദ്യയുടെ സാധ്യതകള്‍ ഭിന്നശേഷി വിദ്യാഭ്യാസ മേഖലയില്‍ക്കൂടി ഫലപ്രദമായി നടപ്പിലാക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നേടുന്ന കുട്ടികള്‍ക്ക് ക്ലാസ് റൂം അനുഭവങ്ങള്‍ സാധ്യമാക്കുന്നതിന് വേണ്ടി സമഗ്ര ശിക്ഷാ കേരളം നടപ്പിലാക്കിയ വെര്‍ച്വല്‍ ക്ലാസ് റൂമിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ മുഴുവന്‍ കുട്ടികള്‍ക്കും ഏറ്റവും മികവാര്‍ന്ന വിദ്യാഭ്യാസ സാഹചര്യങ്ങള്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. സ്‌കൂളിലേക്ക് …

സാങ്കേതികവിദ്യയുടെ സാധ്യതകള്‍ ഭിന്നശേഷി വിദ്യാഭ്യാസ മേഖലയിലും നടപ്പിലാക്കി: മന്ത്രി ഡോ. ആര്‍. ബിന്ദു Read More »

മാലിന്യ സംസ്‌കരണത്തില്‍ മലയാളികള്‍ ഇനിയും ബോധവാന്മാരാകണം: മന്ത്രി കെ. രാജന്‍

കേരളത്തെ ഹരിതാഭമാക്കി മാറ്റുന്ന വിവിധങ്ങളായ നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. മാലിന്യ സംസ്‌കരണം കുറ്റമറ്റതാക്കാന്‍ മലയാളികള്‍ ഇനിയും ബോധമാന്മാരാകണമെന്ന് റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. കേരളത്തെ ഹരിതാഭമാക്കി മാറ്റുന്ന വിവിധങ്ങളായ നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. മാലിന്യ സംസ്‌കരണം കുറ്റമറ്റതാക്കാന്‍ മലയാളികള്‍ ഇനിയും ബോധമാന്മാരാകണമെന്ന് റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. നവകേരള മിഷന്‍ ജില്ലാതല അവലോകന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. എന്റെ മാലിന്യം …

മാലിന്യ സംസ്‌കരണത്തില്‍ മലയാളികള്‍ ഇനിയും ബോധവാന്മാരാകണം: മന്ത്രി കെ. രാജന്‍ Read More »

മാലിന്യ സംസ്‌കരണം: പുരസ്‌കാര നിറവില്‍ ഒരുമനയൂര്‍ പഞ്ചായത്ത്

കലക്ട്രേറ്റ് അനക്‌സ് ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ റവന്യൂ വകുപ്പ് മന്ത്രി കെ. രാജനില്‍ നിന്നും പഞ്ചായത്തംഗങ്ങള്‍ പുരസ്‌കാരം ഏറ്റുവാങ്ങി. മാലിന്യ സംസ്‌കരണത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച് സംസ്ഥാന സര്‍ക്കാരിന്റെ നവകേരളം കര്‍മ്മ പദ്ധതി ജില്ലാ മിഷന്റെ ആദരം ഏറ്റുവാങ്ങി ഒരുമനയൂര്‍ ഗ്രാമ പഞ്ചായത്ത്. ഏറ്റവും കൂടുതല്‍ വാര്‍ഡുകളില്‍ നൂറ് ശതമാനം യൂസര്‍ ഫീ കളക്ഷന്‍ നടത്തിയ പഞ്ചായത്തായും മൂന്നുമാസത്തെ യൂസര്‍ ഫീ കളക്ഷന്‍ ഏറ്റവും കൂടുതല്‍ ലഭിച്ച പഞ്ചായത്തായുമാണ് ഒരുമനയൂര്‍ ഗ്രാമപഞ്ചായത്ത് മാലിന്യ സംസ്‌ക്കരണത്തില്‍ ജില്ലക്ക് തന്നെ …

മാലിന്യ സംസ്‌കരണം: പുരസ്‌കാര നിറവില്‍ ഒരുമനയൂര്‍ പഞ്ചായത്ത് Read More »

ദേശീയപാത 66; ചാവക്കാട് – ചേറ്റുവ റോഡിലെ പ്രശ്‌നങ്ങള്‍ ഒരാഴ്ചക്കകം പരിഹരിക്കും

പ്രദേശത്തെ പ്രശ്‌നം പരിഹരിക്കാന്‍ ജില്ലാ കളക്ടര്‍ വി.ആര്‍ കൃഷ്ണ തേജയുടെ അധ്യക്ഷതയില്‍ ടി.എന്‍ പ്രതാപന്‍ എം.പിയുടെയും എന്‍.കെ അക്ബര്‍ എം.എല്‍.എയുടെയും സാന്നിധ്യത്തില്‍ കളക്ട്രേറ്റില്‍ ചേർന്ന യോഗത്തിലാണ് തീരുമാനം. ദേശീയപാത 66 ല്‍ ചാവക്കാട് ബസ്റ്റാന്റ് ജംഗ്ഷന്‍ മുതല്‍ ചേറ്റുവ പാലം വരെയുള്ള റോഡ് ഒരാഴ്ചക്കകം ഗതാഗത യോഗ്യമാക്കും. പ്രദേശത്തെ പ്രശ്‌നം പരിഹരിക്കാന്‍ ജില്ലാ കളക്ടര്‍ വി.ആര്‍ കൃഷ്ണ തേജയുടെ അധ്യക്ഷതയില്‍ ടി.എന്‍ പ്രതാപന്‍ എം.പിയുടെയും എന്‍.കെ അക്ബര്‍ എം.എല്‍.എയുടെയും സാന്നിധ്യത്തില്‍ കളക്ട്രേറ്റില്‍ ചേർന്ന യോഗത്തിലാണ് തീരുമാനം. ചാവക്കാട് …

ദേശീയപാത 66; ചാവക്കാട് – ചേറ്റുവ റോഡിലെ പ്രശ്‌നങ്ങള്‍ ഒരാഴ്ചക്കകം പരിഹരിക്കും Read More »

മേലൂര്‍ ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ കാല്‍നട പ്രചരണ ജാഥ നടത്തി

ജാഥ പാലപ്പിള്ളിയില്‍ വെച്ച് ബികെഎംയു സംസ്ഥാന പ്രസിഡന്‍റ് എ.കെ.ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മേലൂര്‍: ബിജെപിയെ പുറത്താക്കൂ ഇന്ത്യയെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയര്‍ത്തി നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്‍റെ പ്രചരണാര്‍ത്ഥം രാജ്യവ്യാപകമായി നടത്തുന്ന പദയാത്രകളുടെ ഭാഗമായി ചാലക്കുടി നിയോജകമണ്ഡലത്തിലെ മേലൂര്‍ ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ കാല്‍നട പ്രചരണ ജാഥ നടത്തി.ജാഥ പാലപ്പിള്ളിയില്‍ വെച്ച് ബികെഎംയു സംസ്ഥാന പ്രസിഡന്‍റ് എ.കെ.ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.ലോക്കല്‍ കമ്മറ്റി അംഗം കെ.എസ്.സുനോജ് അദ്ധ്യക്ഷത വഹിച്ചു.മണ്ഡലം സെക്രട്ടറി സി.വി.ജോഫി,അസിസ്റ്റന്‍റ് സെക്രട്ടറി എം.വി.ഗംഗാധരന്‍,മണ്ഡലം സെക്രട്ടറിയേറ്റംഗം ടി.വി.രാമകൃഷ്ണന്‍,മണ്ഡലം കമ്മറ്റി അംഗം …

മേലൂര്‍ ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ കാല്‍നട പ്രചരണ ജാഥ നടത്തി Read More »

പീച്ചിയിൽ വള്ളം മറിഞ്ഞു മരിച്ചവരുടെ ആശ്രിതർക്ക് അടിയന്തര ഇടപെടലിലൂടെ ധനസഹായം; മന്ത്രി കെ. രാജൻ ഭവനങ്ങളിൽ നേരിട്ട് എത്തി

പീച്ചി ഡാമിന്റെ ജലസംഭരണി പ്രദേശത്ത് ആനവാരിയിൽ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് അടിയന്തര ഇടപെടലിലൂടെ ധനസഹായം ഉറപ്പുവരുത്തി റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ. പീച്ചി ഡാമിന്റെ ജലസംഭരണി പ്രദേശത്ത് ആനവാരിയിൽ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് അടിയന്തര ഇടപെടലിലൂടെ ധനസഹായം ഉറപ്പുവരുത്തി റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ. മരണമടഞ്ഞ മൂന്നുപേരുടെയും ഭവനങ്ങളിൽ മന്ത്രി നേരിട്ട് എത്തി ധനസഹായം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് കൈമാറി. നിയമസഭാ സമ്മേളനം ചേർന്ന അവസരത്തിൽ പ്രത്യേക കേസായി പരിഗണിച്ചുകൊണ്ടാണ് …

പീച്ചിയിൽ വള്ളം മറിഞ്ഞു മരിച്ചവരുടെ ആശ്രിതർക്ക് അടിയന്തര ഇടപെടലിലൂടെ ധനസഹായം; മന്ത്രി കെ. രാജൻ ഭവനങ്ങളിൽ നേരിട്ട് എത്തി Read More »

അമല സമാന്തര പാലം യാഥാർത്ഥ്യമാകുന്നു

സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ ഉൾപ്പെടെയുള്ള ജനപ്രതിനിധികളുടെ നേതൃത്വത്തിൽ സ്പെഷ്യൽ പർപ്പസ് വെഹിക്കിളായ (എസ്.പി.വി) റോഡ്സ് ആന്റ് ബ്രിഡ്ജസ് കോർപ്പറേഷൻ ഓഫ് കേരള പ്രതിനിധികളും, ഡി.പി.ആർ തയ്യാറാക്കുന്ന റെയിൽ ഇൻഡ്യ ടെക്നിക്കൽ ആന്റ് എക്കണോമിക് സർവീസ് ഏജൻസി പ്രതിനിധികളും ചേർന്ന് സന്ദർശനം നടത്തി. അമല സമാന്തര റെയിൽവേ മേൽപ്പാലം നിർമ്മാണവുമായി ബന്ധപ്പട്ട് സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ ഉൾപ്പെടെയുള്ള ജനപ്രതിനിധികളുടെ നേതൃത്വത്തിൽ സ്പെഷ്യൽ പർപ്പസ് വെഹിക്കിളായ (എസ്.പി.വി) റോഡ്സ് ആന്റ് ബ്രിഡ്ജസ് കോർപ്പറേഷൻ ഓഫ് കേരള പ്രതിനിധികളും, ഡി.പി.ആർ തയ്യാറാക്കുന്ന …

അമല സമാന്തര പാലം യാഥാർത്ഥ്യമാകുന്നു Read More »

പുത്തൂരിലേയ്ക്ക് പക്ഷിമൃഗാധികളെ എത്തിക്കുന്നത് ആഘോഷമാക്കും; മന്ത്രി കെ. രാജൻ

ഒക്ടോബർ രണ്ടിന് നടക്കുന്ന സംസ്ഥാനതല വനം വന്യജീവിവാരഘോഷത്തോട് അനുബന്ധിച്ച് പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് മൃഗങ്ങളെ കൊണ്ടു വരുന്ന ചടങ്ങ് പുത്തൂരിന്റെ ഉത്സവമാക്കിയെടുക്കണമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു. ഒക്ടോബർ രണ്ടിന് നടക്കുന്ന സംസ്ഥാനതല വനം വന്യജീവിവാരഘോഷത്തോട് അനുബന്ധിച്ച് പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് മൃഗങ്ങളെ കൊണ്ടു വരുന്ന ചടങ്ങ് പുത്തൂരിന്റെ ഉത്സവമാക്കിയെടുക്കണമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു. പുത്തൂരിലേയ്ക്ക് മൃഗങ്ങളെയും പക്ഷികളെയും കൊണ്ട് വരുന്നതിൻ്റെയും വനം വന്യജീവി വാരാഘോഷത്തിൻ്റെയും സംസ്ഥാനതല ഉദ്ഘാടനവുമായി ബന്ധപ്പെട്ട …

പുത്തൂരിലേയ്ക്ക് പക്ഷിമൃഗാധികളെ എത്തിക്കുന്നത് ആഘോഷമാക്കും; മന്ത്രി കെ. രാജൻ Read More »

കൊടുങ്ങല്ലൂര്‍ പൊയ്യ പൂപ്പത്തി എരവത്തൂര്‍ അത്താണി നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് റോഡില്‍ പലയിടങ്ങളിലായി തകരുന്നു

നിര്‍മ്മാണത്തിലെ അപാകതകളെക്കുറിച്ച് ഒട്ടേറെ ആക്ഷേപങ്ങള്‍ ഉയര്‍ന്ന കൊടുങ്ങല്ലൂര്‍ പൊയ്യ പൂപ്പത്തി എരവത്തൂര്‍ അത്താണി നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് റോഡില്‍ പലയിടങ്ങളിലായി തകരുന്നു. മാളഃ നിര്‍മ്മാണത്തിലെ അപാകതകളെക്കുറിച്ച് ഒട്ടേറെ ആക്ഷേപങ്ങള്‍ ഉയര്‍ന്ന കൊടുങ്ങല്ലൂര്‍ പൊയ്യ പൂപ്പത്തി എരവത്തൂര്‍ അത്താണി നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് റോഡില്‍ പലയിടങ്ങളിലായി തകരുന്നു. ഒടുവിലായി എരവത്തൂരിനും കൊച്ചുകടവിനും ഇടയിലായി കാട്ടൂത്തറ എന്ന സ്ഥലത്താണ് റോഡ് താഴേക്കിരുന്ന് തകര്‍ന്നത്. പൊട്ടിയടര്‍ന്ന നിലയിലായിരുന്നു റോഡ്. ഏതോ ഭാരമേറിയ വാഹനം സൈഡിലേക്ക് ഒതുക്കിയപ്പോള്‍ തകര്‍ന്നതാകും ഇതെന്നാണ് കരുതുന്നത്. റോഡ് തകര്‍ന്നതിന്‍റെ അടുത്ത …

കൊടുങ്ങല്ലൂര്‍ പൊയ്യ പൂപ്പത്തി എരവത്തൂര്‍ അത്താണി നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് റോഡില്‍ പലയിടങ്ങളിലായി തകരുന്നു Read More »

error: Content is protected !!