Channel 17

live

channel17 live

Local News

കുന്നംകുളം താലൂക്ക് ആശുപത്രി: 76.51 കോടി രൂപയുടെ പ്രവൃത്തികൾക്ക് സാങ്കേതികാനുമതി ലഭിച്ചു

കിഫ്ബിയുടെ എസ്.പി.വിയായ ഇന്‍കെല്‍ ലിമിറ്റഡാണ് വിശദമായ പദ്ധതി രേഖ തയ്യാറാക്കി സമര്‍പ്പിച്ചത്.  കുന്നംകുളം താലൂക്ക് ആശുപത്രി മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിന് 76.51 കോടി രൂപയുടെ സാങ്കേതികാനുമതിയായി.എ സി മൊയ്‌തീൻ എംഎൽഎ മന്ത്രിയായിരിക്കെ പ്രത്യേക താല്പര്യമെടുത്ത് കിഫ്‌ബി പദ്ധതികളിൽ ഉൾപ്പെടുത്തിയതാണ് കുന്നംകുളം താലൂക് ആശുപത്രി സ്പെഷ്യാലിറ്റി ബ്ലോക്ക്‌.    1.48 ലക്ഷം ചതുരശ്ര അടിയില്‍ 7 നിലകളിലായാണ് ആധുനിക ചികിത്സാ സൗകര്യങ്ങളോട് കൂടിയ കെട്ടിടം രൂപകല്പന ചെയ്തിട്ടുള്ളത്. ഗ്രൗണ്ട് ഫ്ലോറിനു താഴത്തെ നിലയിൽ ഇലക്ട്രിക്കൽ സബ്സ്റ്റേഷൻ, എം ജി …

കുന്നംകുളം താലൂക്ക് ആശുപത്രി: 76.51 കോടി രൂപയുടെ പ്രവൃത്തികൾക്ക് സാങ്കേതികാനുമതി ലഭിച്ചു Read More »

ഇ – ഹെൽത്ത് വഴി ആരോഗ്യ കേന്ദ്രങ്ങളെ ബന്ധിപ്പിക്കും: മന്ത്രി വീണാ ജോർജ്

ആരോഗ്യ കേന്ദ്രങ്ങളെ ഇ – ഹെൽത്ത് വഴി ബന്ധിപ്പിച്ച് രോഗികളുടെ ചികിത്സാ വിവരങ്ങൾ സർക്കാർ ആശുപത്രികളിൽ ഡോക്ടർമാർക്ക് ലഭ്യമാക്കി ആധുനിക സംവിധാനങ്ങളോടെ ആരോഗ്യ മേഖലയെ മാറ്റിയെടുക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ആരോഗ്യ കേന്ദ്രങ്ങളെ ഇ – ഹെൽത്ത് വഴി ബന്ധിപ്പിച്ച് രോഗികളുടെ ചികിത്സാ വിവരങ്ങൾ സർക്കാർ ആശുപത്രികളിൽ ഡോക്ടർമാർക്ക് ലഭ്യമാക്കി ആധുനിക സംവിധാനങ്ങളോടെ ആരോഗ്യ മേഖലയെ മാറ്റിയെടുക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ആലപ്പാട് സാമൂഹിക ആരോഗ്യ കേന്ദ്രം ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമാക്കി …

ഇ – ഹെൽത്ത് വഴി ആരോഗ്യ കേന്ദ്രങ്ങളെ ബന്ധിപ്പിക്കും: മന്ത്രി വീണാ ജോർജ് Read More »

ശ്രീകൃഷ്ണ ജയന്തി ഇന്ന്; നാടെങ്ങും ശോഭായാത്രകൾ; രണ്ടരലക്ഷം കുട്ടികൾ കൃഷ്ണവേഷം കെട്ടും

അഷ്ടമിരോഹിണി ദിനമായ ഇന്ന് ഗുരുവായൂരിലും കർണാടക ഉഡുപ്പിയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിലും നടക്കുന്ന പ്രത്യേക പ്രാർത്ഥനകളിലും ആഘോഷങ്ങളിലും ആയിരങ്ങൾ പങ്കെടുക്കും. തിരുവനന്തപുരം : ശ്രീകൃഷ്ണ ജയന്തി ഇന്ന്. കൃഷ്ണ ക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകളും പ്രാർത്ഥനയും നടക്കും. മഹാവിഷ്ണുവിന്റെ ഒമ്പതാമത്തെ അവതാരമാണ് ശ്രീകൃഷ്ണൻ. അഷ്ടമിരോഹിണി ദിനമായ ഇന്ന് ഗുരുവായൂരിലും കർണാടക ഉഡുപ്പിയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിലും നടക്കുന്ന പ്രത്യേക പ്രാർത്ഥനകളിലും ആഘോഷങ്ങളിലും ആയിരങ്ങൾ പങ്കെടുക്കും. അഷ്ടമിരോഹിണി നാളിൽ ഗുരുവായൂർ ക്ഷേത്രത്തിൽ വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. സമീപ ക്ഷേത്രങ്ങളിൽ നിന്നുള്ള ഘോഷയാത്രകൾ …

ശ്രീകൃഷ്ണ ജയന്തി ഇന്ന്; നാടെങ്ങും ശോഭായാത്രകൾ; രണ്ടരലക്ഷം കുട്ടികൾ കൃഷ്ണവേഷം കെട്ടും Read More »

അധ്യാപികക്ക് ആദരം

വെള്ളാങ്ങല്ലൂരിലെ മാധ്യമക്കൂട്ടായ്മയുടെ നേതൃത്വത്തിൽ കോണത്തുകുന്ന് ഗവ.യു.പി.സ്കൂൾ റിട്ട. അധ്യാപിക കെ.സരളയെ ആദരിച്ചു. വെള്ളാങ്ങല്ലൂരിലെ മാധ്യമക്കൂട്ടായ്മയുടെ നേതൃത്വത്തിൽ കോണത്തുകുന്ന് ഗവ.യു.പി.സ്കൂൾ റിട്ട. അധ്യാപിക കെ.സരളയെ ആദരിച്ചു. അധ്യാപികയുടെ വീട്ടിൽ വെച്ച് നടന്ന ചടങ്ങിൽ കൂട്ടായ്മ പ്രസിഡന്റ് പി.കെ.എം.അഷ്റഫ് അധ്യക്ഷനായി. അധ്യാപക ദിനത്തിന്റെ ഭാഗമായി രാജു വിജയൻ കവിത അവതരിപ്പിച്ചു. സെക്രട്ടറി എ.വി. പ്രകാശ്, ട്രഷറർ ജോസ് മാളിയേക്കൽ, വൈസ് പ്രസിഡന്റ് രമേശ് എളേടത്ത്, ഭരതരാജൻ തുടങ്ങിയവർ പ്രസംഗിച്ചു. https://www.youtube.com/@channel17in

കേരള എൻ ജി ഒ യൂണിയൻ വജ്ര ജൂബിലി പ്രവർത്തനങ്ങളുടെ ഭാഗമായി

ഗ്രാമപഞ്ചായത്ത്‌ രണ്ടാം വാർഡിൽ ആരംഭിക്കുന്ന ഭവന നിർമ്മാണത്തിന്റെ സംഘാടക സമിതി യോഗത്തിന്റെ ഉദ്ഘാടനം കൊരട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി.ബിജു നിർവഹിച്ചു. എൻ ജി ഒ യൂണിയൻ ജില്ലാ പ്രസിഡന്റ്‌ പി.ബി.ഹരിലാൽ അധ്യക്ഷത വഹിച്ചു. കേരള എൻ ജി ഒ യൂണിയൻ വജ്ര ജൂബിലി പ്രവർത്തനങ്ങളുടെ ഭാഗമായി.അതിദരിദ്ര ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള 60 ഭാവനരഹിതർക്ക് വീട് നിർമിച്ചു കൊടുക്കുന്നതിന്റെ ഭാഗമായി ചാലക്കുടി കൊരട്ടി ഗ്രാമപഞ്ചായത്ത്‌ രണ്ടാം വാർഡിൽ ആരംഭിക്കുന്ന ഭവന നിർമ്മാണത്തിന്റെ സംഘാടക സമിതി യോഗത്തിന്റെ ഉദ്ഘാടനം കൊരട്ടി ഗ്രാമപഞ്ചായത്ത് …

കേരള എൻ ജി ഒ യൂണിയൻ വജ്ര ജൂബിലി പ്രവർത്തനങ്ങളുടെ ഭാഗമായി Read More »

ഒരു നങ്ങ്യാരമ്മയുടെ അരങ്ങാരംഭം

അമ്മന്നൂർ കുട്ടൻ ചാക്യാരുടെ ദൗഹിത്രി മേധ നങ്ങ്യാർ ഇന്നു രാവിലെ വടക്കുംനാഥന്റെ കൂത്തമ്പലത്തിൽ ശ്രീകൃഷ്ണ ചരിതത്തിലെ കല്പലതികയുടെ പുറപ്പാടിലൂടെ നാട്യാരംഭം കുറിച്ചു. അമ്മന്നൂർ കുട്ടൻ ചാക്യാരുടെ ദൗഹിത്രി മേധ നങ്ങ്യാർ ഇന്നു രാവിലെ വടക്കുംനാഥന്റെ കൂത്തമ്പലത്തിൽ ശ്രീകൃഷ്ണ ചരിതത്തിലെ കല്പലതികയുടെ പുറപ്പാടിലൂടെ നാട്യാരംഭം കുറിച്ചു.nഅമ്മന്നൂർ കുട്ടൻ ചാക്യാരുടെ ശിക്ഷണത്തിലാണ് അപർണ നങ്ങ്യാരുടെ മകൾ അരങ്ങിലെ ക്രിയകൾ പഠിച്ചത്. മിഴാവിൽ കലാമണ്ഡലം നാരായണൻ നമ്പ്യാരും (വിജയൻ), താളത്തിൽ മേധയുടെ മുത്തശ്ശി ഇന്ദിര നങ്ങ്യാരും, അമ്മ അപർണ്ണ നങ്ങ്യാരും അകമ്പടിയേകി. …

ഒരു നങ്ങ്യാരമ്മയുടെ അരങ്ങാരംഭം Read More »

കാട്ടാനകള്‍ കൊടിമരം തകര്‍ത്തു

വെറ്റിലപ്പാറ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിന് സമീപമുള്ള എസ്.എന്‍.ഡി.പി. ശാഖയുടെ ഓഫീസിന് മുന്‍പിലെ കൊടിമരം കാട്ടാനകള്‍ നശിപ്പിച്ചു. വെറ്റിലപ്പാറ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിന് സമീപമുള്ള എസ്.എന്‍.ഡി.പി. ശാഖയുടെ ഓഫീസിന് മുന്‍പിലെ കൊടിമരം കാട്ടാനകള്‍ നശിപ്പിച്ചു. കഴിഞ്ഞദിവസം സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ വിളക്ക് വയ്ക്കാന്‍ വന്ന ഭക്തരെ കാട്ടാനകള്‍ ഓടിച്ചിരുന്നു. പട്ടിക വര്‍ഗ്ഗ വകുപ്പിന്റെ പ്രീമെട്രിക് ഹോസ്റ്റല്‍,വെറ്റിലപ്പാറ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ തുടങ്ങിയ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന ഭാഗങ്ങളില്‍ കാട്ടാന ശല്യം വളരെ രൂക്ഷമാണ്. പുഴയിലെ വെള്ളം കുറഞ്ഞതോടെ പ്ലാന്റേഷനില്‍ നിന്ന് പുഴ …

കാട്ടാനകള്‍ കൊടിമരം തകര്‍ത്തു Read More »

യഹൂദ പൈതൃകങ്ങളില്‍ പെട്ട മാളയിലെ യഹൂദ സിനഗോഗിന്റെ മുൻഭാഗത്ത് വിരിക്കുന്നതിനായി പഴയ ടൈൽസ് അനുമതിയില്ലാതെ പൊളിച്ചതായി ആക്ഷേപം

സിനഗോഗിന്റെ പിന്നിലെ ഉപയോഗശൂന്യമായ ശൗചാലയത്തിനോട് ചേർന്ന് മാള ഗ്രാമപഞ്ചായത്ത് വിരിച്ച ടൈലുകളാണ് മുസിരിസ് പദ്ധതിയുടെ ഭാഗമായി പൊളിച്ചിട്ടുള്ളത്. മാളഃ യഹൂദ പൈതൃകങ്ങളില്‍ പെട്ട മാളയിലെ യഹൂദ സിനഗോഗിന്റെ മുൻഭാഗത്ത് വിരിക്കുന്നതിനായി പഴയ ടൈൽസ് അനുമതിയില്ലാതെ പൊളിച്ചതായി ആക്ഷേപം. സിനഗോഗിന്റെ പിന്നിലെ ഉപയോഗശൂന്യമായ ശൗചാലയത്തിനോട് ചേർന്ന് മാള ഗ്രാമപഞ്ചായത്ത് വിരിച്ച ടൈലുകളാണ് മുസിരിസ് പദ്ധതിയുടെ ഭാഗമായി പൊളിച്ചിട്ടുള്ളത്. ഈ ടൈലുകൾ സിനഗോഗിന്റെ മുൻവശത്ത് നിരത്തുകയും ചെയ്തു. എന്നാൽ ഈ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ഗ്രാമപഞ്ചായത്തിൽ നിലനിൽക്കുമ്പോഴാണ് അനുമതിയില്ലാതെ പൊളിച്ചതെന്ന് പറയുന്നു. …

യഹൂദ പൈതൃകങ്ങളില്‍ പെട്ട മാളയിലെ യഹൂദ സിനഗോഗിന്റെ മുൻഭാഗത്ത് വിരിക്കുന്നതിനായി പഴയ ടൈൽസ് അനുമതിയില്ലാതെ പൊളിച്ചതായി ആക്ഷേപം Read More »

പൂര്‍വ്വ വിദ്യാര്‍ഥി സംഘടന ഓണാഘോഷം

നടവരമ്പ് ഗവ.മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ തേന്‍നിലാവ് – 90 പൂര്‍വ്വവിദ്യാര്‍ഥി സംഘടനയുടെ നേതൃത്വത്തില്‍ ഓണാഘോഷം നടത്തി. നടവരമ്പ് ഗവ.മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ തേന്‍നിലാവ് – 90 പൂര്‍വ്വവിദ്യാര്‍ഥി സംഘടനയുടെ നേതൃത്വത്തില്‍ ഓണാഘോഷം നടത്തി. പൂര്‍വ്വ വിദ്യാര്‍ഥി കെ.ഡി.വിക്ടര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മനോജ്‌ പാറക്കുളം, സെക്രട്ടറി എ.വി.പ്രിയദര്‍ശിനി, കോ-ഓര്‍ഡിനേറ്റര്‍ ടി.വി.ബിജു തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഓണക്കളി, തിരുവാതിരക്കളി, നാടന്‍ കലാപരിപാടികള്‍, ഓണസദ്യ, ഗാനസന്ധ്യ എന്നിവ നടന്നു. https://www.youtube.com/@channel17in

കമ്മ്യൂണിറ്റി ഹെൽത്ത്‌ സെന്ററിൽ വായനാമൂലയൊരുക്കി പുത്തൻചിറ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ് എസ് യൂണിറ്റ്

ഹയർ സെക്കണ്ടറി വിഭാഗം എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ശ്രീമതി അജിത ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ബീന കെ ജി യ്ക്ക് പുസ്തകങ്ങൾ നൽകി ഉദ്ഘാടനം നിർവഹിച്ചു. അധ്യാപക ദിനത്തിൽ പുത്തൻ ചിറ കമ്മ്യൂണിറ്റി ഹെൽത്ത്‌ സെന്ററിൽ വായനാ മധുരവുമായി പുത്തൻചിറ ഹയർ സെക്കണ്ടറി വിഭാഗം എൻ എസ് എസ് യൂണിറ്റ്.ആരോഗ്യ കേന്ദ്രത്തിൽ വരുന്ന രോഗികൾക്കും സഹായികൾക്കും കാത്തിരിപ്പ് സമയത്തിൽ വായനയുടെ മധുരം നുണയുന്നതിനു വേണ്ടിയാണ് ചെറുകഥ ,നോവൽ ബാലസാഹിത്യകൃതികൾ ആനുകാലിക പ്രസിദ്ധീകരണങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന …

കമ്മ്യൂണിറ്റി ഹെൽത്ത്‌ സെന്ററിൽ വായനാമൂലയൊരുക്കി പുത്തൻചിറ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ് എസ് യൂണിറ്റ് Read More »

കോൾകർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമം

കോൾ പാടങ്ങളിലെ ചണ്ടി, കുളവാഴ പ്രശ്നങ്ങളിൽ ശാശ്വത പരിഹാരം ഉണ്ടാകുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. കോൾകർഷക സംഘം ഉപദേശക സമിതി യോഗത്തിൽ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു മന്ത്രി. കോൾ പാടങ്ങളിലെ ചണ്ടി, കുളവാഴ പ്രശ്നങ്ങളിൽ ശാശ്വത പരിഹാരം ഉണ്ടാകുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. കോൾകർഷക സംഘം ഉപദേശക സമിതി യോഗത്തിൽ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു മന്ത്രി. ഇവ സമയബന്ധിതമായി നീക്കം ചെയ്തതായി ജില്ലാ കലക്ടർ പ്രദേശം സന്ദർശിച്ച് ഉറപ്പാക്കണം. ടെൻഡർ നടപടിക്രമങ്ങൾ കൃത്യമായി പാലിക്കാത്ത …

കോൾകർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമം Read More »

ഫിഷറീസ് കോളജ് നിർമ്മാണം: അവലോകന യോഗം ചേർന്നു

ചാവക്കാട് പിഡബ്ലിയുഡി റസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ കുഫോസ് റിസർച്ച് ഡയറക്ടർ ദേവിക പിളൈ, ഫാക്കൽറ്റി ഡോ.എസ് സുരേഷ് കുമാർ ,ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ വി സുഗതകുമാരി , യൂണിവേഴ്സിറ്റി എഞ്ചിനീയർ എൻ കെ മുഹമ്മദ് കോയ ,വകുപ്പ് ഉദ്യോഗസ്ഥർ, നഗരസഭാ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ഗുരുവായൂർ നിയോജകമണ്ഡലത്തിലെ ഫിഷറീസ് കോളജ് നിർമ്മാണവുമായി ബന്ധപ്പെട്ട് എൻ കെ അക്ബർ എം എൽ എ യുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. കോളേജ് കെട്ടിടം നിർമ്മാണം പൂർത്തീകരിക്കുന്നതു …

ഫിഷറീസ് കോളജ് നിർമ്മാണം: അവലോകന യോഗം ചേർന്നു Read More »

പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ ജൽജീവൻ മിഷന് തുടക്കമായി

പാണഞ്ചേരി പഞ്ചായത്തിൽ ജൽജീവൻ മിഷന് തുടക്കമായി. പദ്ധതിയുടെ ഭാഗമായി സപ്ലൈ ലൈൻ നിർമ്മാണ പ്രവർത്തികളുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി പി രവീന്ദ്രൻ നിർവഹിച്ചു. 13000 ത്തോളം കുടുംബങ്ങൾക്ക് കുടിവെള്ളം എത്തിക്കാൻ ലക്ഷ്യം.103.58 കോടി രൂപയുടെ പദ്ധതി പാണഞ്ചേരി പഞ്ചായത്തിൽ ജൽജീവൻ മിഷന് തുടക്കമായി. പദ്ധതിയുടെ ഭാഗമായി സപ്ലൈ ലൈൻ നിർമ്മാണ പ്രവർത്തികളുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി പി രവീന്ദ്രൻ നിർവഹിച്ചു. 64 കോടി രൂപയുടെ പ്രവർത്തനങ്ങൾക്കാണ് തുടക്കമിട്ടത്. കേന്ദ്ര – സംസ്ഥാന …

പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ ജൽജീവൻ മിഷന് തുടക്കമായി Read More »

ഇത് കുടുംബശ്രീ ഓണം

വരവൂരിൽ കുടുംബശ്രീ സിഡിഎസ് ഒരുക്കിയ ഓണം വിപണനമേള നേടിയത് മികച്ച വിറ്റുവരവ്. വരവൂരിൽ കുടുംബശ്രീ സിഡിഎസ് ഒരുക്കിയ ഓണം വിപണനമേള നേടിയത് മികച്ച വിറ്റുവരവ്. സംഘാടനവും, കമ്പോളത്തിലുള്ള ഇടപെടലിലൂടെയും ഒരു നാടിന്റെ പ്രാദേശികമായ ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് ഓണം ആഘോഷിക്കാൻ പ്രാപ്തമാക്കി. കൃഷിയും സംഭരണവും സംസ്കരണവും ബ്രാൻഡിങ്ങും വിപണനവും എല്ലാം സാധ്യമാക്കി സ്വയംപര്യാപ്തതയുടെ ഓണം വിപണനമേളയ്ക്ക് വലിയ വിജയം നേടാനായി. അത്ത തലേന്ന് അത്ത പൊലിമ എന്ന പേരിൽ പഞ്ചായത്തിന്റെ 14 വാർഡുകളിലും അത്തചന്തകൾ നടത്തിയതിലൂടെ 4,55,088 രൂപയുടെ …

ഇത് കുടുംബശ്രീ ഓണം Read More »

ലോക അദ്ധ്യാപക ദിനത്തിൽ വാദ്യകലാരംഗത്തെ അദ്ധ്യാപനരംഗത്ത് 35 വർഷം പിന്നിടുന്ന ചെണ്ട വിദ്വാൻ പരിയാരം ഹരിദാസിനെ ആദരിച്ചു

കൊടശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റിജു മാവേലി ഉദ്ഘാടനം ചെയ്തു. കലാകരന്മാരുടെ സംഘടനയായ തരംഗ് ചാലക്കുടിയുടെ ആഭിമുഖ്യത്തിൽ ലോക അദ്ധ്യാപക ദിനത്തിൽ വാദ്യകലാരംഗത്തെ അദ്ധ്യാപനരംഗത്ത് 35 വർഷം പിന്നിടുന്ന ചെണ്ട വിദ്വാൻ പരിയാരം ഹരിദാസിനെ ആദരിച്ചു കൊടശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റിജു മാവേലി ഉദ്ഘാടനം ചെയ്തു തരംഗ് പ്രസിഡണ്ട് കലാഭവൻ ജയൻ അദ്ധ്യക്ഷത വഹിച്ചു ഗ്രാമ പഞ്ചായത്ത് വാർഡ് മെംബർമാരയ ശ്യാമ സജീവൻ,ജോർജ്ജ് കല്ലേലി,വിജയൻ മല്പാൻ,പി വി.അനശ്വർ,ഹരിശ്രീ രാമു,കലാരംഗത്തെ പരിയാരം ഹരിദാസിന്റെ സഹോദരങ്ങളായ ഉണ്ണികൃഷ്ണൻ,വത്സൻ,ഗോപി,സജീവൻ,ഷാജി എന്നിവർ സംസാരിച്ചു. https://www.youtube.com/@channel17in

സാഹിത്യലോകംസംവാദങ്ങൾക്ക് നേതൃത്വം നൽകേണ്ടത് അനിവാര്യം – മന്ത്രി സജി ചെറിയാൻ

സാഹിത്യ അക്കാദമി അവാർഡുകൾ വിതരണം ചെയ്തു. മാനവികതയും മതനിരപേക്ഷതയും ജനാധിപത്യവും വെല്ലുവിളി നേരിടുന്ന കാലത്ത് ഇവയെ സംരക്ഷിക്കാനുള്ള വലിയ ഉത്തരവാദിത്വം സാഹിത്യ ലോകത്തിനുണ്ടെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. മലയാളഭാഷയെ ലോക സമൂഹത്തിന് പരിചയപ്പെടുത്താനും ലോക ശ്രദ്ധയിലേക്ക് എത്തിക്കാനുള്ള ഇടപെടലുകൾ നടത്തണമെന്നും സാഹിത്യ അക്കാദമിയിൽ നടന്ന പുരസ്കാര സമർപ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു. മലയാള സംസ്കൃതി പരിപോഷിപ്പിക്കാനും വികസിപ്പിക്കാനും സാഹിത്യ അക്കാദമി നടത്തുന്ന പ്രവർത്തനങ്ങൾ പ്രശംസനീയമാണ്. സാഹിത്യലോകത്തിന്റെ സ്വതന്ത്ര അവകാശ അധികാരങ്ങളെ സംരക്ഷിച്ചു …

സാഹിത്യലോകംസംവാദങ്ങൾക്ക് നേതൃത്വം നൽകേണ്ടത് അനിവാര്യം – മന്ത്രി സജി ചെറിയാൻ Read More »

അഷ്ടമിരോഹിണി നാളായ സെപ്റ്റംബർ 6 ബുധനാഴ്ച അഭൂതപൂർവ്വമായ ഭക്തജന തിരക്ക് പ്രമാണിച്ച് വി. ഐ പി ,സ്പെഷ്യൽ ദർശനത്തിന് രാവിലെ 6 മുതൽ ക്ഷേത്രത്തിൽ നിയന്ത്രണമുണ്ടാകും

കൂടുതൽ ഭക്തർക്ക് സുഗമമായ ദർശനം സാധ്യമാക്കുന്നതിനാണ് നടപടി. ഗുരുവായൂർ : അഷ്ടമിരോഹിണി നാളായ സെപ്റ്റംബർ 6 ബുധനാഴ്ച അഭൂതപൂർവ്വമായ ഭക്തജന തിരക്ക് പ്രമാണിച്ച് വി. ഐ പി ,സ്പെഷ്യൽ ദർശനത്തിന് രാവിലെ 6 മുതൽ ക്ഷേത്രത്തിൽ നിയന്ത്രണമുണ്ടാകും. കൂടുതൽ ഭക്തർക്ക് സുഗമമായ ദർശനം സാധ്യമാക്കുന്നതിനാണ് നടപടി. പ്രാദേശികം,സീനിയർ സിറ്റിസൺ ദർശനം രാവിലെ നാലിന് തുടങ്ങി അഞ്ചുമണിക്ക് അവസാനിപ്പിക്കും ബാക്കി നേരം പൊതു വരിസം വിധാനം മാത്രമാകുംരാവിലെ ആറു മുതൽ ഉച്ചതിരിഞ്ഞ് 2 മണി വരെ ദർശന നിയന്ത്രണം …

അഷ്ടമിരോഹിണി നാളായ സെപ്റ്റംബർ 6 ബുധനാഴ്ച അഭൂതപൂർവ്വമായ ഭക്തജന തിരക്ക് പ്രമാണിച്ച് വി. ഐ പി ,സ്പെഷ്യൽ ദർശനത്തിന് രാവിലെ 6 മുതൽ ക്ഷേത്രത്തിൽ നിയന്ത്രണമുണ്ടാകും Read More »

ദേശീയ അടിസ്ഥാനത്തില്‍ ഒരു വലിയ സംഘം ഭാരതത്തിന്റെ നാമം കളങ്കപ്പെടുത്താനായ വിഷസര്‍പ്പങ്ങളെ പോലെ രൂപീകൃതമായിട്ടുണ്ടെന്നും അവരുടെ മനോഘടനയാണ് കഴിഞ്ഞ ദിവസം വെളിച്ചപ്പാടിനെ പോലെ തമിഴ് നാട്ടില്‍ നിന്നുള്ള വിഷങ്ങളായി വിളിച്ചു പറഞ്ഞ് കൊണ്ടിരിക്കുന്നതെന്നും സിനിമതാരം സുരേഷ് ഗോപി അഭിപ്രായപ്പെട്ടു

മോതിരക്കണ്ണി മണ്ണുപ്പുറം ക്ഷേ്ത്രത്തില്‍ പാരമ്പര്യ തനിമയോടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പഞ്ചവര്‍ണ്ണ ചുമര്‍ ചിത്രങ്ങളുടെ മിഴി തുറന്ന് കൊണ്ട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. ദേശീയ അടിസ്ഥാനത്തില്‍ ഒരു വലിയ സംഘം ഭാരതത്തിന്റെ നാമം കളങ്കപ്പെടുത്താനായ വിഷസര്‍പ്പങ്ങളെ പോലെ രൂപീകൃതമായിട്ടുണ്ടെന്നും അവരുടെ മനോഘടനയാണ് കഴിഞ്ഞ ദിവസം വെളിച്ചപ്പാടിനെ പോലെ തമിഴ് നാട്ടില്‍ നിന്നുള്ള വിഷങ്ങളായി വിളിച്ചു പറഞ്ഞ് കൊണ്ടിരിക്കുന്നതെന്നും സിനിമതാരം സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.മോതിരക്കണ്ണി മണ്ണുപ്പുറം ക്ഷേ്ത്രത്തില്‍ പാരമ്പര്യ തനിമയോടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പഞ്ചവര്‍ണ്ണ ചുമര്‍ ചിത്രങ്ങളുടെ മിഴി തുറന്ന് …

ദേശീയ അടിസ്ഥാനത്തില്‍ ഒരു വലിയ സംഘം ഭാരതത്തിന്റെ നാമം കളങ്കപ്പെടുത്താനായ വിഷസര്‍പ്പങ്ങളെ പോലെ രൂപീകൃതമായിട്ടുണ്ടെന്നും അവരുടെ മനോഘടനയാണ് കഴിഞ്ഞ ദിവസം വെളിച്ചപ്പാടിനെ പോലെ തമിഴ് നാട്ടില്‍ നിന്നുള്ള വിഷങ്ങളായി വിളിച്ചു പറഞ്ഞ് കൊണ്ടിരിക്കുന്നതെന്നും സിനിമതാരം സുരേഷ് ഗോപി അഭിപ്രായപ്പെട്ടു Read More »

മാപ്രാണം കുരിശു മുത്തപ്പന്റെ തിരുനാളിനു കൊടി കയറി

തീ൪തഥകേന്ദ്രം വികാരിയും റെക്ടറുമായ റവ. ഫാ. ജോയ് കടമ്പാട്ട് തിങ്ങി നിറഞ്ഞ വിശ്വാസികളുടെ സാന്നിദ്ധ്യത്തിൽ കൊടി കയറ്റം നിർവഹിച്ചു. ചരിത്ര പ്രസിദ്ധമായ മാപ്രാണം ഹോളി ക്രോസ് ദൈവാലയത്തിൽ വി. കുരിശിന്റെ പുകഴ്ചയുടെ തിരുനാളിനു തുടക്കം കുറിച്ചുകൊണ്ട് തീ൪തഥകേന്ദ്രം വികാരിയും റെക്ടറുമായ റവ. ഫാ. ജോയ് കടമ്പാട്ട് തിങ്ങി നിറഞ്ഞ വിശ്വാസികളുടെ സാന്നിദ്ധ്യത്തിൽ കൊടി കയറ്റം നിർവഹിച്ചു. സഹ വികാരി ഫാ ജിനോ തെക്കിനിയത്ത് സഹ കാ൪മികനായിരുന്നു. രാവിലെ നവനാൾ കുർബാനയും, വൈകീട്ട് 5-30ന് സെ. ജോൺ കപ്പേളയിൽ …

മാപ്രാണം കുരിശു മുത്തപ്പന്റെ തിരുനാളിനു കൊടി കയറി Read More »

പ്രിയ എമിലി ടീച്ചർക്ക് കെയർ പൂവ്വത്തിങ്കൽ ആദരവ്

കെയർ പൂവ്വത്തിങ്കൽ പ്രസിഡന്റ് ശ്രീ. സിന്റോ മാത്യു മെമന്റോ സമ്മാനിച്ചു. കോൺഗ്രസ് (ഐ) പരിയാരം മണ്ഡലം പ്രസിഡന്റ് ശ്രീ. പ്രിൻസ്മുണ്ടന്മാണി എമിലി ടീച്ചറെ പൊന്നാടയണിയിച്ച് ആദരിച്ചു. അദ്ധ്യാപക ദിനത്തിൽ കുറ്റിക്കാട് സെന്റ്സെബാസ്റ്റ്യൻസ്ഹൈസ്ക്കൂൾ പൂർവ്വവിദ്യാർത്ഥികളുടെ പ്രിയ അദ്ധ്യാപികയും ഹൈസ്ക്കൂൾ പ്രഥമ ബാച്ചിൽ തന്നെ അദ്ധ്യാപനം തുടങ്ങി, ഇന്നും 81-ാം വയസിൽ വിദ്യാർത്ഥികളെ പേരെടുത്ത് വിളിച്ച് ഊഷ്മള സ്നേഹം പകർന്നു അവരുടെ വ്യക്തി ജീവിതത്തിൽ ഏറെ സ്വാധീനം ചെലുത്തുന്ന എമിലി ടീച്ചറെ കെയർ – പൂച്ചത്തിങ്കൽ ആദരിച്ചു.കെയർ പൂവ്വത്തിങ്കൽ പ്രസിഡന്റ് …

പ്രിയ എമിലി ടീച്ചർക്ക് കെയർ പൂവ്വത്തിങ്കൽ ആദരവ് Read More »

error: Content is protected !!