അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു
ആറാം വാര്‍ഡില്‍ അമ്പതാം നമ്പര്‍ അങ്കണവാടി പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം എംഎല്‍എ സേവ്യര്‍ ചിറ്റിലപ്പിള്ളി നിര്‍വ്വഹിച്ചു. തോളൂര്‍ പഞ്ചായത്തില്‍ കിഴക്കേ അങ്ങാടി ആറാം വാര്‍ഡില്‍ അമ്പതാം നമ്പര്‍ അങ്കണവാടി പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം എംഎല്‍എ സേവ്യര്‍ ചിറ്റിലപ്പിള്ളി നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല കുഞ്ഞുണ്ണി അധ്യക്ഷത വഹിച്ചു. എംഎല്‍എ യുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും 18 ലക്ഷം രൂപ ചെലവഴിച്ച് 600 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണത്തിലാണ് അങ്കണവാടി കെട്ടിടം നിര്‍മ്മിച്ചത്. അങ്കണവാടി കെട്ടിടം പണിയുന്നതിന് ഭൂമി സൗജന്യമായി നല്‍കിയ …