Channel 17

live

channel17 live

Local News

കരുവന്നൂര്‍ സഹ.ബാങ്കിൽനിന്ന് വായ്പയെടുത്ത മുന്‍ പഞ്ചായത്തംഗം തൂങ്ങിമരിച്ച നിലയില്‍

തൃശ്ശൂര്‍:  കരുവന്നൂര്‍ സഹകരണ സഹകരണ ബാങ്കില്‍ നിന്ന് വായ്പ എടുത്ത മുന്‍ പഞ്ചായത്തംഗത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുന്‍ പഞ്ചായത്തംഗം തേലപ്പള്ളി സ്വദേശി പി. എം. മുകുന്ദന്‍,63, ആണ് ജീവനൊടുക്കിയത്. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്ന് ഇദ്ദേഹത്തിന് ജപ്തി നോട്ടീസ് ലഭിച്ചിരുന്നു. കോണ്‍ഗ്രസിന്റെ മുന്‍ പഞ്ചായത്ത് അംഗമായിരുന്നു മുകുന്ദന്‍. 300 കോടിയുടെ തിരിമറി നടന്നു എന്ന് ആരോപണം നേരിടുന്ന ബാങ്കാണിത്.ഇന്ന് പുലര്‍ച്ചക്ക് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ മുകുന്ദന്റെ മൃതദേഹം കണ്ടെത്തിയത്. ഇദ്ദേഹം കരുവന്നൂര്‍ സഹകരണ ബാങ്കില്‍നിന്ന് 25 …

കരുവന്നൂര്‍ സഹ.ബാങ്കിൽനിന്ന് വായ്പയെടുത്ത മുന്‍ പഞ്ചായത്തംഗം തൂങ്ങിമരിച്ച നിലയില്‍ Read More »

ശശീന്ദ്രൻ രാജിവയ്ക്കേണ്ട: എൻ.സി.പി.

കൊച്ചി: പീഡനത്തിന് ഇരയായ സ്ത്രീയുടെ അച്ഛനോട് കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഇടപെട്ടു എന്ന ആരോപണം നേരിടുന്ന എന്‍.സി.പി നേതാവും വനം വകുപ്പ് മന്ത്രിയുമായ എ.കെ ശശീന്ദ്രന്‍ രാജിവയ്‌ക്കേണ്ടതില്ലെന്ന്് എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോ. ശശീന്ദ്രന്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ പിതാവിനോട് സംസാരിക്കുന്ന ശബ്ദരേഖ പല ആവര്‍ത്തി കേട്ടു എന്നും എന്‍.സി.പി പ്രാദേശിക നേതാവും എന്‍.സി.പിയുടെ ഒരു സംസ്ഥാന കമ്മിറ്റി അംഗവും തമ്മിലുള്ള പാര്‍ട്ടി സംബന്ധമായ വിഷയങ്ങള്‍ നല്ല രീതിയില്‍ തീര്‍ക്കണം എന്ന് മാത്രമാണ് ശശീന്ദ്രന്‍ ആവശ്യപ്പെട്ടതെന്നും സ്ത്രീപീഡന …

ശശീന്ദ്രൻ രാജിവയ്ക്കേണ്ട: എൻ.സി.പി. Read More »

മണ്ണാര്‍ക്കാട് യുവാവ് വെടിയേറ്റ് മരിച്ച നിലയില്‍, വിഷം കഴിച്ച സുഹൃത്തിന്‍റെ നില അതീവഗുരുതരം

പാലക്കാട്: മണ്ണാര്‍ക്കാട് തിരുവിഴാംകുന്ന് അമ്പലപ്പാറയില്‍ യുവാവിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഇരട്ടവാരി പറമ്പന്‍ മുഹമ്മദാലിയുടെ മകന്‍ സജീര്‍(24) എന്ന ഫുക്രുദീനാണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം.അമ്പലപ്പാറ ക്ഷേത്രത്തിന് സമീപം പുഴക്കരയുള്ള തോട്ടത്തിലെ ഷെഡിലാണ് സജീറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മഹേഷിനെ പുഴയ്ക്കരികില്‍ അവശനിലയില്‍ കണ്ടെത്തി. താനാണ് സജീറിനെ കൊലപ്പെടുത്തിയതെന്ന് മഹേഷ് സുഹൃത്തിനെ ഫോണില്‍ അറിയിച്ചിരുന്നു. താന്‍ വിഷം കഴിച്ചിട്ടുണ്ടെന്നും മഹേഷ് പറഞ്ഞതായി സുഹൃത്ത് സാദിഖ് പൊലീസിനോട് പറഞ്ഞു Photo Credit: …

മണ്ണാര്‍ക്കാട് യുവാവ് വെടിയേറ്റ് മരിച്ച നിലയില്‍, വിഷം കഴിച്ച സുഹൃത്തിന്‍റെ നില അതീവഗുരുതരം Read More »

WATCH TWO VIDEOS HERE….കൂർക്കഞ്ചേരി തൈപ്പൂയത്തിനിടെ ആനയിടഞ്ഞ് ആശങ്ക സൃഷ്ടിച്ചു. ആനപ്പുറത്ത് കുടുങ്ങിയവരെ സുരക്ഷിതമായി താഴെയെത്തിച്ചു

തൃശൂർ: കൂർക്കഞ്ചേരിയിൽ തൈപ്പൂയ ആഘോഷ എഴുന്നെള്ളിപ്പിനിടയിൽ ആനയിടഞ്ഞു. ഊട്ടോളി അനന്തൻ ആണ് ഇടഞ്ഞത്. കണിമംഗലത്ത് നിന്നുമുള്ള പൂരത്തിന് എഴുന്നെള്ളിച്ചതായിരുന്നു. ആനക്ക് മദപ്പാടുണ്ടായിരുന്നതായി ആക്ഷേപമുണ്ട്. വൈകിട്ട് ആറിന് ശേഷമാണ് സംഭവം. ആനപ്പുറത്ത് നാല് പേരുണ്ടായിരുന്നതിൽ രണ്ട് പേർ താഴേക്ക് ചാടി രക്ഷപ്പെട്ടു.  അര മണിക്കൂറിലധികമായി ഇടഞ്ഞ് നിന്ന  ആനയെ എലിഫൻറ് സ്ക്വാഡിൽ നിന്ന് പാപ്പാൻമാർ എത്തി വടംവലിച്ച് കാലുകൾ തളച്ച് ആനപ്പുറത്ത് കുടുങ്ങിപ്പോയ രണ്ടുപേരെ സുരക്ഷിതമായ താഴെയിറക്കി. പൊതുവിൽ ഇടയുന്ന പ്രകൃതക്കാരനാണ് ഊട്ടോളി അനന്തൻ എന്ന് ആനപ്രേമികൾ പറഞ്ഞു. പഞ്ചവാദ്യം കൊട്ടിക്കലാശത്തിലേക്ക് എത്തിയ …

WATCH TWO VIDEOS HERE….കൂർക്കഞ്ചേരി തൈപ്പൂയത്തിനിടെ ആനയിടഞ്ഞ് ആശങ്ക സൃഷ്ടിച്ചു. ആനപ്പുറത്ത് കുടുങ്ങിയവരെ സുരക്ഷിതമായി താഴെയെത്തിച്ചു Read More »

error: Content is protected !!