Channel 17

live

channel17 live

Local News

സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

ഗവ: വി എച്ച് എച്ച് എസ് എസ് ഹയർ സെക്കണ്ടറി സ്കൂളിൽ എഴുപത്തിയേഴാമത് സ്വാതന്ത്ര്യദിനാഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. പുത്തൻചിറ : ഗവ: വി എച്ച് എച്ച് എസ് എസ് ഹയർ സെക്കണ്ടറി സ്കൂളിൽ എഴുപത്തിയേഴാമത് സ്വാതന്ത്ര്യദിനാഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. ഹൈസ്കൂൾ സീനിയർ അധ്യാപിക മറിയം ടീച്ചർ സ്വാഗതം ആശംസിച്ച ചടങ്ങിൽ ഹയർസെക്കൻഡറി വിഭാഗം പ്രിൻസിപ്പൽ ശ്രീ. രഞ്ജിൻ. ജെ.പ്ലാക്കൽ സ്വാതന്ത്ര്യദിന സന്ദേശം നൽകുകയുംദേശീയ പതാക ഉയർത്തു കയും ചെയ്തു.സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.കെ. കെ.സുരേഷ്, വോ …

സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു Read More »

നടുവിൽക്കരയിൽ കളിസ്ഥലം ഒരുങ്ങുന്നു

വാടാനപ്പള്ളി ഗ്രാമപഞ്ചായത്തിൽ നടുവിൽക്കരയിൽ നിർമ്മിക്കുന്ന കളിസ്ഥലത്തിന്റെ നിർമ്മാണ ഉദ്ഘാടനം മണലൂർ നിയോജകമണ്ഡലം എം എൽ എ മുരളി പെരുനെല്ലി നിർവഹിച്ചു. വാടാനപ്പള്ളി ഗ്രാമപഞ്ചായത്തിൽ നടുവിൽക്കരയിൽ നിർമ്മിക്കുന്ന കളിസ്ഥലത്തിന്റെ നിർമ്മാണ ഉദ്ഘാടനം മണലൂർ നിയോജകമണ്ഡലം എം എൽ എ മുരളി പെരുനെല്ലി നിർവഹിച്ചു. വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് ഭരണസമിതി വാങ്ങിച്ച 70 സെന്റ് സ്ഥലത്താണ് പുതിയ കളിസ്ഥലം ഒരുങ്ങുന്നത്. പഞ്ചായത്തിന് കീഴിലുള്ള രണ്ടാമത്തെ കളി സ്ഥലമാണ് നടുവിൽക്കരയിലേത്. എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി 40 …

നടുവിൽക്കരയിൽ കളിസ്ഥലം ഒരുങ്ങുന്നു Read More »

കോൾ കർഷകരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ 16 ന് ഉന്നതലയോഗം ചേരും: മന്ത്രി കെ രാജൻ

തൃശൂർ ജില്ലാ കോൾ കർഷക പ്രതിനിധി വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. തൃശൂർ – പൊന്നാനി കോൾ നിലങ്ങളിൽ ഇറിഗേഷൻ ആക്ട് നടപ്പിലാക്കുന്നത് ഉൾപ്പെടെ കോൾ കഷകരുമായി ബന്ധപ്പെട്ട സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്യാൻ ആഗ,സ്റ്റ് 16 ന് രാവിലെ 11 മണിക്ക് തിരുവനന്തപുരത്ത് മന്ത്രിമാരുടെ നേതൃത്യത്തിൽ ഉന്നതതല യോഗം ചേരുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. തൃശൂർ ജില്ലാ കോൾ കർഷക പ്രതിനിധി വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. …

കോൾ കർഷകരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ 16 ന് ഉന്നതലയോഗം ചേരും: മന്ത്രി കെ രാജൻ Read More »

നാട്ടുപൂവുകൾക്ക് സ്വാഗതമേകികൊണ്ട് ഇരിങ്ങാലക്കുട സെൻ്റ്.ജോസഫ്സ് കോളേജ്

വിവിധ സ്കൂളുകളിൽ നിന്നെത്തിയ പത്തോളം ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. അറുപത്തിയൊമ്പതോളം നാട്ടുപൂവുകൾ ശേഖരിച്ച ഇരിങ്ങാലക്കുട ഗവൺമെൻ്റ് ബോയ്സ് സ്കൂളിലെ വിദ്യാർത്ഥികൾ ഒന്നാംസ്ഥാനം കരസ്ഥമാക്കി. ഓണമിങ്ങെത്താനായി… കേരളീയരുടെ ദേശീയോത്സവം മാത്രമല്ല, പൂക്കളുത്സവങ്ങൾ കൂടിയാണ് ഓരോ ഓണക്കാലവും…പൂക്കൂടയും പൂപറിക്കലുമില്ലാത്തതാണ് ഇപ്പോഴത്തെ ഓണക്കാലം.തെച്ചിയും കാക്കപ്പൂവും കൃഷ്ണകിരീടവുമെല്ലാം ഗൃഹാതുരമായ ഓർമ്മകളായിത്തീർന്ന ന്യൂജൻ കാലം..ബഡ്ജറ്റിനൊതുങ്ങുന്ന പ്ലാസ്റ്റിക്ക് പൂക്കളും രാസമണങ്ങളുള്ള വരത്തൻ പൂവുകളും ഓണവിപണി കയ്യടക്കുന്നു.മലയാളികൾ മറന്നുതുടങ്ങിയ നാട്ടുപൂവുകളെ വീണ്ടെടുക്കാനുള്ള ശ്രമമാണ് ഇരിങ്ങാലക്കുട സെൻ്റ്.ജോസഫ്സ് കോളേജ് മലയാളവിഭാഗം സംഘടിപ്പിക്കുന്ന പൂവുകൾക്ക് ഒരു പുണ്യകാലം എന്ന പരിപാടി.ഇരുപത് …

നാട്ടുപൂവുകൾക്ക് സ്വാഗതമേകികൊണ്ട് ഇരിങ്ങാലക്കുട സെൻ്റ്.ജോസഫ്സ് കോളേജ് Read More »

മണിമാളിക ആശീര്‍വ്വദിച്ചു

ആനന്ദപുരം ലിറ്റില്‍ഫ്‌ളവര്‍പള്ളിയില്‍ പുതുതായി പണികഴിപ്പിച്ച മണിമാളികയുടെ ആശീര്‍വ്വാദകര്‍മ്മം ഇരിങ്ങാലക്കുട രൂപതാദ്ധ്യക്ഷന്‍ മാര്‍ പോളീകണ്ണൂക്കാടന്‍ നിര്‍വ്വഹിച്ചു. ആനന്ദപുരം ലിറ്റില്‍ഫ്‌ളവര്‍പള്ളിയില്‍ പുതുതായി പണികഴിപ്പിച്ച മണിമാളികയുടെ ആശീര്‍വ്വാദകര്‍മ്മം ഇരിങ്ങാലക്കുട രൂപതാദ്ധ്യക്ഷന്‍ മാര്‍ പോളീകണ്ണൂക്കാടന്‍ നിര്‍വ്വഹിച്ചു. അതോടനുബന്ധിച്ച് ആനന്ദപുരം ഇടവകാംഗമായ ദൈവദാസന്‍ കനിസിയൂച്ചന്റെ ഓര്‍മ്മക്കായിപണി കഴിപ്പിച്ചിട്ടുള്ള കനിസ്യാലയം ദൈവജനത്തിനായി തുറന്നുകൊടുത്തു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം കേരളസംസ്ഥാന ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ.ആര്‍.ബിന്ദു ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുടരൂപതാദ്ധ്യക്ഷന്‍ മാര്‍ പോളീകണ്ണൂക്കാടന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ്.ജെ.ചിറ്റിലപ്പിള്ളി, സിഎംഐ ദേവമാതാ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ …

മണിമാളിക ആശീര്‍വ്വദിച്ചു Read More »

പുത്തൂർ ഗവ. സ്കൂളിന് പുതിയ കെട്ടിടം; നിർമ്മാണോദ്ഘാടനം മന്ത്രി കെ രാജൻ നിർവഹിച്ചു

പുത്തൂർ ജിവിഎച്ച്എസ്എസിൽ ഇത് വരെ അനുവദിച്ചത് 12 കോടിയോളം രൂപ. പുത്തൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ പുതിയ കെട്ടിടത്തിൻ്റെ നിർമ്മാണ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നിർവഹിച്ചു. പുതിയ കെട്ടിടത്തിനായി രണ്ടു കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിനായി ഇതുവരെ പുത്തൂർ ജിവിഎച്ച്എസ്എസിൽ അനുവദിച്ചത് 12 കോടിയോളം രൂപയാണ്. പൊതു വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനപദ്ധതി പ്രകാരം നവകേരളം കർമ്മ പദ്ധതി വിദ്യാകിരണം മിഷന്റെ ഭാഗമായാണ് തുക അനുവദിച്ചിട്ടുള്ളത്. കൂടാതെ …

പുത്തൂർ ഗവ. സ്കൂളിന് പുതിയ കെട്ടിടം; നിർമ്മാണോദ്ഘാടനം മന്ത്രി കെ രാജൻ നിർവഹിച്ചു Read More »

പട്ടിക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് പുതിയ കെട്ടിടം

3.9 കോടി രൂപയുടെ കെട്ടിടം,നിർമ്മാണ ഉദ്ഘാടനം മന്ത്രി കെ രാജൻ നിർവഹിച്ചു. വിദ്യാഭ്യാസ മേഖലയ്ക്കായി സർക്കാർ വിനിയോഗിക്കുന്ന ഓരോ പണവും നാളെയെക്കയുള്ള കരുതലും നിക്ഷേപവുമാണെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. പട്ടിക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഏഴു വർഷം മുമ്പ് എൻഎസ്എസിനെയും എസ് പി സി യെയും അണിനിരത്തി മാലിന്യ നിർമാർജനത്തിൽ പുത്തൻ മാതൃക സൃഷ്ടിച്ച പട്ടിക്കാട് സ്കൂളിനെ ചടങ്ങിൽ മന്ത്രി അനുമോദിച്ചു. വിദ്യാകിരണം …

പട്ടിക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് പുതിയ കെട്ടിടം Read More »

സ്വാതന്ത്ര്യദിനാഘോഷം ഒരുക്കങ്ങളായി; മന്ത്രി കെ രാജൻ പതാക ഉയര്‍ത്തും

സ്വാതന്ത്ര്യദിനാഘോഷം ഒരുക്കങ്ങളായി; മന്ത്രി കെ രാജൻ പതാക ഉയര്‍ത്തും എഴുപത്തി ഏഴാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ അവസാന വട്ട ഒരുക്കങ്ങൾ പൂർത്തിയായി. ജില്ലാതല പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം നടക്കുന്ന തേക്കിന്‍കാട് മൈതാനം വിദ്യാര്‍ത്ഥി കോര്‍ണർ ജില്ലാ കലക്ടർ വി ആർ കൃഷ്ണ തേജ സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി. അസി. കലക്ടർ കാർത്തിക് പാണിഗ്രാഹി, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ടി മുരളി, തഹസിൽദാർ ടി ജയശ്രീ എന്നിവരും ഒപ്പമുണ്ടായി. 15ന് രാവിലെ 8.30ന് പരേഡ് അണിനിരക്കും. 9.02ന് റവന്യൂ ഭവന …

സ്വാതന്ത്ര്യദിനാഘോഷം ഒരുക്കങ്ങളായി; മന്ത്രി കെ രാജൻ പതാക ഉയര്‍ത്തും Read More »

മുരിങ്ങൂർ ഈസ്റ്റ് SNDP ശാഖയുടെ 16-ാമത് വാർഷിക പൊതുയോഗം ചാലക്കുടി SNDP യൂണിയൻ സെക്രട്ടറി ശ്രീ കെ എ ഉണ്ണികൃഷ്ണൻ ഉൽഘാടനം ചെയ്തു

ശീ ചന്ദ്രൻ കൊളത്താപ്പിള്ളി അദ്ധ്യഷത വഹിച്ച ചീനിക്കൽ ഭഗവതി ഷേത്രം മേൽശാന്തി വിഷ്ണു ശാന്തികൾ മുഖ്യപ്രഭാഷണം നടത്തി. 5308 മുരിങ്ങൂർ ഈസ്റ്റ് SNDP ശാഖയുടെ 16-ാമത് വാർഷിക പൊതുയോഗം ചാലക്കുടി SNDP യൂണിയൻ സെക്രട്ടറി ശ്രീ കെ എ ഉണ്ണികൃഷ്ണൻ ഉൽഘാടനം ചെയ്തു ശീ ചന്ദ്രൻ കൊളത്താപ്പിള്ളി അദ്ധ്യഷത വഹിച്ച ചീനിക്കൽ ഭഗവതി ഷേത്രം മേൽശാന്തി വിഷ്ണു ശാന്തികൾ മുഖ്യപ്രഭാഷണം നടത്തി ശാഖാ പ്രസിഡന്റ് പി പി സുബ്രഹ്മണ്യൻ മിഥുൻ രാജ് പിസി ബാലൻസുനിത ദിനേശ് എന്നിവർ …

മുരിങ്ങൂർ ഈസ്റ്റ് SNDP ശാഖയുടെ 16-ാമത് വാർഷിക പൊതുയോഗം ചാലക്കുടി SNDP യൂണിയൻ സെക്രട്ടറി ശ്രീ കെ എ ഉണ്ണികൃഷ്ണൻ ഉൽഘാടനം ചെയ്തു Read More »

വിദ്യാർഥികൾക്കായി 2023 അദ്ധ്യയനവർഷത്തിൽ നടത്തിയ സ്കോളർഷിപ് പരീക്ഷയിൽ ഗവ. യു. പി സ്കൂൾ പുത്തൻചിറയിലെ ഘനശ്യാം വി മേനോൻ യോഗ്യത നേടി

കണ്ണികുളങ്ങര വീട്ടിൽ വിജയരാഘവന്റെയും, ശാന്തിയുടെയും മകനാണ് ഘനശ്യാം. കേരള പൊതു വിദ്യാഭ്യാസ വകുപ്പ്, സംസ്ഥാന തലത്തിൽ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർഥികൾക്കായി 2023 അദ്ധ്യയനവർഷത്തിൽ നടത്തിയ സ്കോളർഷിപ് പരീക്ഷയിൽ ഗവ. യു. പി സ്കൂൾ പുത്തൻചിറയിലെ ഘനശ്യാം വി മേനോൻ യോഗ്യത നേടി. കണ്ണികുളങ്ങര വീട്ടിൽ വിജയരാഘവന്റെയും, ശാന്തിയുടെയും മകനാണ് ഘനശ്യാം. https://www.youtube.com/@channel17in

ഗിഫ്റ്റ് തിലാപ്പിയ മത്സ്യകൃഷി വിളവെടുപ്പ് ഉദ്ഘാടനം മന്ത്രി കെ രാജൻ നിർവഹിച്ചു

മത്സ്യകർഷകനായ പട്ടിക്കാട് പുത്തൻപുരയ്ക്കൽ വീട്ടിൽ പ്രഭീഷ് പി.പിയുടെ ഫാമിലാണ് മത്സ്യകൃഷി വിളവെടുപ്പ് നടന്നത്. ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന സുഭിക്ഷ കേരളം- ജനകീയ മത്സ്യകൃഷി 2022-2023 പദ്ധതി റീസർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റത്തിലെ ഗിഫ്റ്റ് തിലാപ്പിയ മത്സ്യകൃഷി വിളവെടുപ്പ് ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നിർവഹിച്ചു. മത്സ്യകർഷകനായ പട്ടിക്കാട് പുത്തൻപുരയ്ക്കൽ വീട്ടിൽ പ്രഭീഷ് പി.പിയുടെ ഫാമിലാണ് മത്സ്യകൃഷി വിളവെടുപ്പ് നടന്നത്. ജനുവരി മാസത്തിൽ 5500 ഗിഫ്റ്റ് തിലാപ്പിയ കുഞ്ഞുങ്ങളെ നിക്ഷേപിച്ചിരുന്നു. മത്സ്യകൃഷി പൂർണ്ണമായും വിളവെടുത്ത കഴിയുമ്പോൾ ഏകദേശം …

ഗിഫ്റ്റ് തിലാപ്പിയ മത്സ്യകൃഷി വിളവെടുപ്പ് ഉദ്ഘാടനം മന്ത്രി കെ രാജൻ നിർവഹിച്ചു Read More »

കണ്ണാറ – ഉദയപുരം കോളനി വികസന പദ്ധതികൾക്ക് തുടക്കമായി

നിർമ്മാണ ഉദ്ഘാടനം മന്ത്രി കെ രാജൻ നിർവഹിച്ചു. കണ്ണാറ – ഉദയപുരം കോളനി വികസന പദ്ധതികൾക്ക് തുടക്കമായി.തുടക്കമിട്ടിരിക്കുന്നത് ഒരുകോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നിർമ്മാണ ഉദ്ഘാടനം മന്ത്രി കെ രാജൻ നിർവഹിച്ചു. അംബേദ്കർ ഗ്രാമവികസന പദ്ധതിയിൽ ഉൾപ്പെടുത്തി പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് കണ്ണാറ – ഉദയപുരം കോളനിയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ നിർമ്മാണ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നിർവഹിച്ചു. കോളനികളുടെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യം വെച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾ മികച്ച രീതിയിലാണ് …

കണ്ണാറ – ഉദയപുരം കോളനി വികസന പദ്ധതികൾക്ക് തുടക്കമായി Read More »

ബാലസംഘം കാഞ്ഞിരപ്പള്ളി മേഖലാ സമ്മേളനം ചേർന്നു

ഉദ്ഘാടനം ബാലസംഘം ജില്ലാ സെക്രട്ടറിഅനശ്വര രാജേഷ് നിർവഹിച്ചു. ബാലസംഘം കാഞ്ഞിരപ്പള്ളി മേഖലാ സമ്മേളനം ചേർന്നു, ഉദ്ഘാടനം ബാലസംഘം ജില്ലാ സെക്രട്ടറിഅനശ്വര രാജേഷ് നിർവഹിച്ചു.പ്രമുഖ മിമിക്രി താരം ചാക്യാർകൂത്ത് കലാകാരൻ പ്രദീപ് പൂലാനി കലാപരിപാടി അവതരിപ്പിച്ചു, വിൽഫ്രണ്ട് വില്യംസ് അധ്യക്ഷനായി, സിപിഐഎം കാഞ്ഞിരപ്പള്ളി ലോക്കൽ സെക്രട്ടറി പി എസ് ശ്യാം, കെ എസ് രാധാകൃഷ്ണൻ,, എന്നിവർ സംസാരിച്ചു., നാഥുല മനോജിനെ സെക്രട്ടറിയായും വിൽഫ്രണ്ട് വില്യംസിന് പ്രസിഡണ്ട് ആയും വിഷ്ണു എം സി കൺവീനർ ആയും,സ്മിത ബൈജു ജോയിന്റ് കോഡിനേറ്റർ,അനഘ …

ബാലസംഘം കാഞ്ഞിരപ്പള്ളി മേഖലാ സമ്മേളനം ചേർന്നു Read More »

പട്ടിക്കാട് ചീനാട്ടി കുളത്തിൽ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

പാണഞ്ചേരി പഞ്ചായത്ത് തല മത്സ്യവിത്ത് നിക്ഷേപം ഉദ്ഘാടനം മന്ത്രി കെ രാജൻ നിർവഹിച്ചു. ജനകീയ മത്സ്യകൃഷി 2023 – 24 പദ്ധതിയുടെ ഭാഗമായി പൊതുകുളങ്ങളിൽ മത്സ്യവിത്ത് നിക്ഷേപം പരിപാടിയുടെ പാണഞ്ചേരി പഞ്ചായത്ത് തല ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നിർവഹിച്ചു. പട്ടിക്കാട് ചീനാട്ടി കുളത്തിൽ കാർപ്പ് ഇനത്തിൽപ്പെട്ട മത്സ്യ കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. സുരക്ഷിതമായ മത്സ്യം തീൻമേശയിൽ എത്തിക്കേണ്ടത് അനിവാര്യമായ കടമയാണെന്ന് മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിക്കൽ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ …

പട്ടിക്കാട് ചീനാട്ടി കുളത്തിൽ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു Read More »

കർഷകർക്ക് ഓണത്തിന് മുമ്പ് പെൻഷൻ വിതരണം ചെയ്യണം: കിസാൻ സഭ

അഖിലേന്ത്യാ കിസാൻ സഭ മാള പഞ്ചായത്ത് സമ്മേളനം മാളയിൽ വച്ച് നടന്നു. മാള: അഖിലേന്ത്യാ കിസാൻ സഭ മാള പഞ്ചായത്ത് സമ്മേളനം മാളയിൽ വച്ച് നടന്നു. കർഷകക്ഷേമ ബോർഡിന്റെ പ്രവർത്തനം കാര്യക്ഷമമല്ലാത്തതു കൊണ്ട് കൃഷിഭവനിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള മുഴുവൻ കർഷകർക്കും സർക്കാർ നേരിട്ട് പെൻഷൻ വിതരണം ചെയ്യണമെന്ന് കിസാൻ സഭ മാള പഞ്ചായത്ത് സമ്മേളനം സർക്കാരിനോടാവശ്യപ്പെട്ടു. പ്രസിഡന്റ് വി.എം. ചന്ദ്രബോസ് പതാക ഉയർത്തി . സമ്മേളനം കിസാൻ സഭ സംസ്ഥാന സെക്രട്ടറി കെ.വി. വസന്ത് കുമാർ …

കർഷകർക്ക് ഓണത്തിന് മുമ്പ് പെൻഷൻ വിതരണം ചെയ്യണം: കിസാൻ സഭ Read More »

കണ്ടശ്ശാങ്കടവ് വള്ളംകളി ആഗസ്റ്റ് 30ന്

കണ്ടശ്ശാങ്കടവ് ജലോത്സവം – കേരള സർക്കാർ ചീഫ് മിനിസ്റ്റേഴ്സ് എവർ റോളിങ് ട്രോഫി രണ്ടോണ നാളായ ആഗസ്റ്റ് 30ന് നടക്കും. കണ്ടശ്ശാങ്കടവ് ജലോത്സവം – കേരള സർക്കാർ ചീഫ് മിനിസ്റ്റേഴ്സ് എവർ റോളിങ് ട്രോഫി രണ്ടോണ നാളായ ആഗസ്റ്റ് 30ന് നടക്കും. മണലൂർ – വാടാനപ്പിള്ളി ഗ്രാമപഞ്ചായത്തുകളുടെ സംയുക്താഭിമുഖ്യത്തിലാണ് കണ്ടശ്ശാങ്കടവ് വള്ളംകളി സംഘടിപ്പിക്കുന്നത്. ജലോത്സവത്തോടനുബന്ധിച്ച് വടംവലി, ഗാനമേള, പഞ്ചഗുസ്തി മത്സരം, ചെസ്സ് മത്സരം, ഫുഡ് ഫെസ്റ്റ്, വാട്ടർ ഷോ, നീന്തൽ മത്സരങ്ങൾ തുടങ്ങിയവയും സംഘടിപ്പിക്കും. തൃശൂർ പൂരം …

കണ്ടശ്ശാങ്കടവ് വള്ളംകളി ആഗസ്റ്റ് 30ന് Read More »

ജനകീയ ഹോട്ടലിലെ ഊണിന് വില ഉയർത്തി

20 രൂപയുടെ ഊണിന് ഇനിമുതൽ 30 രൂപ, പാഴ്സലിന് 35 രൂപ ജനകീയ ഹോട്ടലിലെ ഊണിന് വിലയുയർത്തി സർക്കാർ. 20 രൂപയ്ക്ക് നൽകിയിരുന്ന ഊണിന് ഇനി മുതൽ 30 രൂപയാണ് നൽകേണ്ടത്. പുതിയ വില അനുസരിച്ച് പാഴ്സൽ ഊണിന് 35 രൂപ നൽകണം. ഒന്നാം പിണറായി സർക്കാരിന്റെ സ്വപ്ന പദ്ധതിയായ വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായായിരുന്നു 20 രൂപ നൽകി ജനകീയ ഹോട്ടലുകൾ ആരംഭിച്ചത്. തദ്ദേശ സ്വയംഭരണ വകുപ്പാണ് ഊണിന് വില കൂട്ടുന്നത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. …

ജനകീയ ഹോട്ടലിലെ ഊണിന് വില ഉയർത്തി Read More »

പൂട്ടിയിട്ട മഠത്തുംപടി വില്ലേജ് ഓഫീസ് വാര്‍ത്തകളെ തുടര്‍ന്ന് വീണ്ടും തുറന്നു

ഉദ്ഘാടനം കഴിഞ്ഞ് പൂട്ടിയിട്ട് പിന്നീട് ഏകാംഗ ജീവനക്കാരനുമായി പ്രവര്‍ത്തിച്ച് വീണ്ടും പൂട്ടിയിട്ട മഠത്തുംപടി വില്ലേജ് ഓഫീസ് വാര്‍ത്തകളെ തുടര്‍ന്ന് വീണ്ടും തുറന്നു. മാളഃ ഉദ്ഘാടനം കഴിഞ്ഞ് പൂട്ടിയിട്ട് പിന്നീട് ഏകാംഗ ജീവനക്കാരനുമായി പ്രവര്‍ത്തിച്ച് വീണ്ടും പൂട്ടിയിട്ട മഠത്തുംപടി വില്ലേജ് ഓഫീസ് വാര്‍ത്തകളെ തുടര്‍ന്ന് വീണ്ടും തുറന്നു. ആരെയും അറിയിക്കാതെ പൂട്ടിയിട്ട് കാടുകയറിക്കിടന്ന മഠത്തുംപടി സ്മാർട്ട് വില്ലേജ് ഓഫീസാണ് വീണ്ടും തുറക്കാൻ നടപടിയായത്. ഇത് സംബന്ധിച്ച് ഈ പത്രത്തില്‍ വാർത്ത വന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് വി ആർ സുനിൽകുമാർ എം …

പൂട്ടിയിട്ട മഠത്തുംപടി വില്ലേജ് ഓഫീസ് വാര്‍ത്തകളെ തുടര്‍ന്ന് വീണ്ടും തുറന്നു Read More »

പറപ്പൂക്കരയിലെ മാലിന്യ കേന്ദ്രങ്ങൾ ഇനി മനോഹര ഇടങ്ങൾ

മെയ്ക്ക് ദി ബ്യൂട്ടി സ്പോട്ടിൽ ചെണ്ടുമല്ലി വിളവെടുത്തു പറപ്പൂക്കര ഗ്രാമപഞ്ചായത്ത് നാലാം വാർഡും നന്തിക്കര വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ എൻ എസ് എസ് വിദ്യാർത്ഥികളും ചേർന്ന്മേക്ക് ദി ബ്യൂട്ടി സ്പോട്ട് പദ്ധതിയുടെ ഭാഗമായി ദേശീയപാതയോരത്തെ മാലിന്യങ്ങൾ നീക്കം ചെയ്ത് നടത്തിയ പൂകൃഷിയുടെ വിളവെടുപ്പ് നന്തിക്കരയിൽ ജില്ലാ കലക്ടർ വി. ആർ. കൃഷ്ണതേജ ഉദ്ഘാടനം ചെയ്തു. ഈ പദ്ധതി എല്ലാ ഗ്രാമപഞ്ചായത്തുകൾക്കും മാതൃകയാണെന്ന് കലക്ടർ പറഞ്ഞു. കൃഷി പരിപാലനത്തിന് നേതൃത്വം നൽകിയ നന്തിക്കര വി എച്ച് എസ് ഇ …

പറപ്പൂക്കരയിലെ മാലിന്യ കേന്ദ്രങ്ങൾ ഇനി മനോഹര ഇടങ്ങൾ Read More »

അതിദാരിദ്ര്യ കുടുംബത്തിന് തണൽ ഒരുക്കി വരന്തരപ്പിള്ളി പഞ്ചായത്ത്‌

വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് 22-ാം വാർഡിലെ അതിദാരിദ്ര്യ വിഭാഗത്തിൽ ഉൾപ്പെട്ട കാരാത്ര വീട്ടിൽ അന്നമ്മ അന്തോണിക്ക് വീട് ഒരുങ്ങി. രന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് 22-ാം വാർഡിലെ അതിദാരിദ്ര്യ വിഭാഗത്തിൽ ഉൾപ്പെട്ട കാരാത്ര വീട്ടിൽ അന്നമ്മ അന്തോണിക്ക് വീട് ഒരുങ്ങി. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ചു നൽകിയ വീടിന്റെ താക്കോൽ ദാനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ അജിത സുധാകരൻ നിർവഹിച്ചു. മക്കളില്ലാത്ത അന്നമ്മ – അന്തോണി ദമ്പതികൾ കഴിഞ്ഞിരുന്നത് ജീർണാവസ്ഥയിലായ വാസയോഗ്യമല്ലാത്ത വീട്ടിലായിരുന്നു. തൊഴിലുറപ്പ് ജോലിയിൽ നിന്ന് ലഭിക്കുന്ന വരുമാനം ഉപജീവനമാക്കിയാണ് ഇരുവരും …

അതിദാരിദ്ര്യ കുടുംബത്തിന് തണൽ ഒരുക്കി വരന്തരപ്പിള്ളി പഞ്ചായത്ത്‌ Read More »

error: Content is protected !!