എന്റെ കേരളം മെഗാപ്രദര്‍ശന വിപണന മേള:ചക്കയും, ചെമ്പരത്തിയും, വെളളരിയും;രുചികളിലെ വൈവിധ്യവുമായി കുടുംബശ്രീ പാചക മത്സരം
തൃശൂര്‍: ചെമ്പരത്തിയും വെള്ളരിക്കയും, പച്ചമാങ്ങയും, ചക്കയും രൂചിയേറും വിഭവങ്ങളായി ഒരുക്കിയത് തേക്കിന്‍കാട് മൈതാനത്തെ മെഗാപ്രദര്‍ശന വിപണന മേളയിലെത്തിയവര്‍ക്ക് നവ്യാനുഭവമായി. ചക്കയും മാങ്ങയും ഉപയോഗിച്ച് വിവിധ രൂചിക്കൂട്ടുകള്‍ ചേര്‍ത്ത് തയ്യാറാക്കിയ വിഭവങ്ങളാണ് വേറിട്ടുനിന്നത്. സംസ്ഥാന സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചു നടക്കുന്ന പ്രദര്‍ശനത്തിന്റെ പ്രചരണാര്‍ത്ഥം കുടുംബശ്രീ സംഘടിപ്പിച്ച ജില്ലാതല പാചക മത്സരങ്ങളില്‍ സ്വാദിഷ്ഠമായ വിഭവങ്ങള്‍ തയ്യാറാക്കി.ആദ്യ ദിനത്തില്‍ ജ്യൂസ്, ഷേയ്ക്ക് തുടങ്ങിയ വിഭവങ്ങളിലായിരുന്നു മത്സരം. നാടന്‍ ഇനമായ ചക്ക മുതല്‍ വിദേശിയായ ബ്ലൂബെറി വരെ മത്സരത്തില്‍ വിഭവങ്ങളായി. ചക്ക കൊണ്ട് …