ആകാശ്- ബൈജൂസ് കീം കോഴ്‌സുകള്‍ തുടങ്ങുന്നു
തൃശൂര്‍: പ്രവേശനപരീക്ഷകളില്‍ വിദ്യാര്‍ത്ഥികളെ മത്സരസജ്ജരാക്കാന്‍ ആധുനിക പഠനമാതൃകയുമായി ആകാശ്-ബൈജൂസ്. മുന്‍നിര പരീക്ഷാ ഒരുക്ക സേവനദാതാക്കളായി ഇന്ത്യയില്‍ പേരെടുത്ത ആകാശ്- ബൈജൂസ് പതിനൊന്നാം ക്ലാസില്‍ പഠിക്കുന്ന റീജനല്‍ എന്‍ജിനീയറിംഗ് കോളേജുകളിലേക്കും, ജെ.ഇ.ഇ മെയിന്‍സിനും കേരള എന്‍ജിനീയറിംഗ്, അഗ്രിക്കള്‍ച്ചറല്‍ ആന്‍ഡ് മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷക്കും (കീം) പുതിയ കോഴ്‌സുകള്‍ തുടങ്ങും. സ്റ്റേറ്റ് ബോര്‍ഡ് പരീക്ഷകള്‍ കഴിഞ്ഞാല്‍ ഇംഗ്ലീഷില്‍ മാത്രമായുള്ള കോഴ്‌സുകള്‍ ആരംഭിക്കും.സി.ബി.എസ്.ഇ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി തയ്യാറാക്കിയ കരിക്കുലത്തിന് പുറമേ പ്രാദേശിക തലത്തില്‍ സ്റ്റേറ്റ് ബോര്‍ഡിലെ എന്‍ജിനീയറിംഗ് വിദ്യാര്‍ഥികളെ എത്തിക്കാനാണ് പുതിയ …