Channel 17

live

channel17 live

Local News

തൃശൂര്‍ കോര്‍പ്പറേഷനില്‍ ഊരിപ്പിടിച്ച വാളുമായി യൂത്ത് കോണ്‍ഗ്രസുകാര്‍

#WatchNKVideo Here തൃശൂര്‍: മുഖ്യമന്ത്രിക്കെതിരെ കോര്‍പ്പറേഷന്‍ ഓഫീസിന് ഊരിപ്പിടിച്ച വാളുമായി കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതീകാത്മക പ്രതിഷേധസമരം നടത്തി. രാവിലെ വാളുകളുമായി സമരക്കാര്‍ എത്തിയതോടെ പോലീസ് പാഞ്ഞെത്തി. പ്രതീകാത്മസമരമാണെന്നും, വാളുകള്‍ കളിപ്പാട്ടമാണെന്നും അറിഞ്ഞതോടെ പോലീസ് പിന്‍മാറി. ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ പിണറായി എന്ന പേരിലാണ് കോര്‍പറേഷന് മുന്നില്‍ വേറിട്ടൊരു സമര രീതി അരങ്ങേറിയത്. ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ നടന്നെന്ന് അവകാശപ്പെടുന്ന ഇരട്ടച്ചങ്കന്‍ മുഖ്യമന്ത്രി വന്‍ സുരക്ഷാസന്നാഹത്തിന്റെ അകമ്പടിയോടെ സഞ്ചരിക്കുന്നതിനെ പരിഹസിച്ചായിരുന്നു പ്രതിഷേധ സമരം.   കെ.പി.സി.സി സെക്രട്ടറി ജോണ്‍ ഡാനിയല്‍ സമരം …

തൃശൂര്‍ കോര്‍പ്പറേഷനില്‍ ഊരിപ്പിടിച്ച വാളുമായി യൂത്ത് കോണ്‍ഗ്രസുകാര്‍ Read More »

തൃശൂരില്‍ യുവമോര്‍ച്ചക്കാരെ പോലീസ് തല്ലിച്ചതച്ചു

തൃശൂര്‍: മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ കളക്ട്രേറ്റ് മാര്‍ച്ച് സംഘര്‍ഷഭരിതമായി. ബാരിക്കേഡ് മറിച്ചിടുന്നതിനിടെ ഒരു പ്രവര്‍ത്തകനെ പോലീസ് മര്‍ദിച്ചതോടെയാണ് സംഘര്‍ഷം തുടങ്ങിയത്.  പ്രവര്‍ത്തകര്‍ പോലീസിന് നേരെ തിരിഞ്ഞു.  മര്‍ദനത്തില്‍ പ്രതിഷേധിച്ച് റോഡ് ഉപരോധിച്ച പ്രവര്‍ത്തകരെ പോലീസ് വളഞ്ഞിട്ട് ക്രൂരമായി മര്‍ദിച്ചു. കാല്‍ മണിക്കൂറോളം കളക്ടറേറ്റ് പരിസരത്ത് തെരുവുയുദ്ധം അരങ്ങേറി. മര്‍ദ്ദനത്തില്‍ യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് സബീഷ് മരുതയൂര്‍ ഉള്‍പ്പെടെ നേതാക്കളും പ്രവര്‍ത്തകരുമടക്കം 21 പേര്‍ക്ക് പരിക്കേറ്റു. സമരക്കാരെ പിന്നീട് അറസ്റ്റ് ചെയ്ത് തൃശൂര്‍ ടൗണ്‍ വെസ്റ്റ് സ്റ്റേഷനിലേക്ക് …

തൃശൂരില്‍ യുവമോര്‍ച്ചക്കാരെ പോലീസ് തല്ലിച്ചതച്ചു Read More »

ആന ഡോക്ടര്‍ക്ക് പൂരപ്രേമിസംഘത്തിന്റെ ആദരം

തൃശൂര്‍: ഉത്സവവേദിയില്‍ ഡോ.ഗിരിദാസിനെ കണ്ടാല്‍ അമ്പലക്കമ്മിറ്റിക്കാരുടെ  ടെന്‍ഷനെല്ലാം പമ്പ കടക്കുമെന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് വി.നന്ദകുമാര്‍ പറഞ്ഞു. ആനകളെ പരിപാലിക്കുന്നതില്‍ 24 മണിക്കൂറും കര്‍മ്മനിരതനാണ് ഡോക്ടറെന്നും അദ്ദേഹം പറഞ്ഞു. കര്‍മ്മമണ്ഡലത്തില്‍ 25 വര്‍ഷം പൂര്‍ത്തീകരിച്ച ആനചികിത്സകന്‍ ഡോ. ഗിരിദാസിന്റെ ആദരിക്കാന്‍ തപാല്‍ വകുപ്പ് പുറത്തിറക്കിയ പ്രത്യേക സ്റ്റാമ്പിന്റെ പ്രകാശനം വടക്കുന്നാഥക്ഷേത്ര തെക്കേഗോപുരനടയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. തൃശൂര്‍ പൂരപ്രേമിസംഘമാണ് ആദരണച്ചടങ്ങ് നടത്തിയത്. കഴിഞ്ഞ രണ്ട് വര്‍ഷമായി തൃശൂര്‍ പൂരത്തിന്  വിളംബരം കുറിച്ച് തെക്കേഗോപുര നട തുറന്ന കൊമ്പന്‍ …

ആന ഡോക്ടര്‍ക്ക് പൂരപ്രേമിസംഘത്തിന്റെ ആദരം Read More »

കൈക്കൂലി വാങ്ങിയ സ്ത്രീയടക്കമുള്ള നാല് റവന്യൂ ഉദ്യോഗസ്ഥര്‍ റിമാന്‍ഡില്‍

തൃശൂര്‍ : ഭൂമി അളന്ന് തിട്ടപ്പെടുത്താന്‍ അര ലക്ഷം രൂപ കോഴ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയിലായ സ്ത്രീയടക്കമുള്ള നാല് വില്ലേജ് ജീവനക്കാരെ തൃശൂര്‍ വിജിലന്‍സ് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. പാലക്കാട് കടമ്പഴിപ്പുറം ഒന്നിലെ വില്ലേജ് അസിസ്റ്റന്‍ഡ് ഉല്ലാസ്, താത്ക്കാലിക ജീവനക്കാരി സുഖില, അമ്പലപ്പാറ ഫീല്‍ഡ് അസിസ്റ്റന്‍ഡ്  പ്രസാദ് കുമാര്‍, വിരമിച്ച വില്ലേജ് അസിസ്റ്റന്‍ഡ് സുകുമാരന്‍ എന്നിങ്ങനെ നാല് പേരെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്.കടമ്പഴിപ്പുറം ഒന്ന് വില്ലേജില്‍ വേട്ടേക്കര പാട്ടി മലയിലെ 12 ഏക്കര്‍ …

കൈക്കൂലി വാങ്ങിയ സ്ത്രീയടക്കമുള്ള നാല് റവന്യൂ ഉദ്യോഗസ്ഥര്‍ റിമാന്‍ഡില്‍ Read More »

അതിജീവിതക്കൊപ്പം സാംസ്‌കാരിക കേരളം; സര്‍ക്കാര്‍ പൊട്ടന്‍കളിക്കുന്നുവെന്ന് വിമര്‍ശനം

Watch Full Video here സദസ്സില്‍ മുന്‍മന്ത്രി കെ.ടി.ജലീലും തൃശൂര്‍:  യുവനടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ സര്‍ക്കാരിനും, ജുഡീഷ്യറിക്കും എതിരെ പ്രൊഫ.സാറാ ജോസഫ്. സാഹിത്യ അക്കാദമി ഹാളില്‍ അതിജീവിതയ്ക്ക് ഐക്യദാര്‍ഢ്യം അറിയിച്ച്് നടത്തിയ  ‘അതിജീവിതക്കൊപ്പം സാംസ്‌കാരിക കേരളം’ എന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. അതിജീവിതക്കൊപ്പമാണെന്ന് കഴിഞ്ഞ അഞ്ച് വര്‍ഷമായി നിരന്തരം പറഞ്ഞു കൊണ്ടിരിക്കുന്ന പിണറായി സര്‍ക്കാര്‍ പൊട്ടന്‍കളി നിര്‍ത്തണം.  Watch Full Video here പ്രവൃത്തിയിലൂടെ അതിജീവിതക്കൊപ്പമാണെന്ന് തെളിയിക്കണെന്നും അവര്‍ ആവശ്യപ്പെട്ടു. കോടതി നടപടികള്‍ വെറും …

അതിജീവിതക്കൊപ്പം സാംസ്‌കാരിക കേരളം; സര്‍ക്കാര്‍ പൊട്ടന്‍കളിക്കുന്നുവെന്ന് വിമര്‍ശനം Read More »

പ്ലാസ്റ്റിക് പൂക്കള്‍ നിരോധിച്ചില്ലെങ്കില്‍ ഫ്‌ളവര്‍ ബന്ദ് നടത്തും: ഫ്‌ളവര്‍ മര്‍ച്ചന്റ് അസോസിയേഷന്‍

തൃശൂര്‍: കേരളത്തില്‍ അലങ്കാരങ്ങള്‍ക്ക്  സര്‍വസാധാരണമായിരിക്കുന്ന പ്ലാസ്റ്റിക് പൂക്കളുടെ വില്‍പന നിരോധിക്കണമെന്ന് ഓള്‍ കേരള ഫ്‌ളവര്‍ മര്‍ച്ചൻ്റ് അസോസിയേഷന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പ്ലാസ്റ്റിക് പൂക്കള്‍ പരിസ്ഥിതി സൗഹൃദമല്ലെന്നും,  നട്ടുവളര്‍ത്തുന്ന പ്രകൃതിദത്തമായ പൂക്കള്‍ സംരക്ഷിച്ച് അതിന്റെ വിപണനം ലാഭകരമായ രീതിയില്‍ നടത്താന്‍ കൃഷിവകുപ്പ് നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഹോര്‍ട്ടികോര്‍പിന്റെ നേതൃത്വത്തില്‍ പുഷ്പകൃഷി തുടങ്ങണം. ബംഗ്‌ളൂരുവില്‍ നിന്നും, ഹൊസൂരില്‍ നിന്നുമുള്ള വന്‍കിട ഫാമുകളാണ് കേരളത്തില്‍ പൂക്കള്‍ക്ക് കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുന്നത്. കര്‍ണാടക, തമിഴ്‌നാട് ലോബികളുടെ …

പ്ലാസ്റ്റിക് പൂക്കള്‍ നിരോധിച്ചില്ലെങ്കില്‍ ഫ്‌ളവര്‍ ബന്ദ് നടത്തും: ഫ്‌ളവര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ Read More »

ചരിത്രം കുറിച്ച വിജയം; അറുപത് വർഷത്തിൽ ആദ്യമായാണ്‌ ഒരു വനിത തലപ്പത്തെത്തുന്നത്

കൊച്ചി: ആവേശപ്പോരാട്ടത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന അധ്യക്ഷയായി വീക്ഷണം തൃശൂര്‍ ബ്യൂറോ ചീഫ് എം.വി.വിനീത തിരഞ്ഞെടുക്കപ്പെട്ടു. അറുപത് വര്‍ഷത്തെ യൂണിയന്റെ ചരിത്രത്തില്‍ ആദ്യമായാണ് അധ്യക്ഷ സ്ഥാനത്തേക്ക് വനിത തിരഞ്ഞെടുക്കപ്പെടുന്നത്. മാതൃഭൂമിയിലെ എം.പി.സൂര്യദാസിനെ 78 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിനീത തോല്‍പ്പിച്ചത്. ആകെ പോള്‍ ചെയ്ത 3,001 വോട്ടില്‍ വിനീതയ്ക്ക് 1,515 വോട്ടും, സൂര്യദാസിന് 1,437 വോട്ടും കിട്ടി. 49 വോട്ട് അസാധുവായി. ജനറല്‍ സെക്രട്ടറിയായി ന്യൂസ് 18-ലെ കേരള പ്രിന്‍സിപ്പല്‍ കറസ്്‌പോണ്ടന്റ് കിരണ്‍ബാബുവിനെ തിരഞ്ഞെടുത്തു. മാധ്യമത്തിലെ കെ.പി.റെജിയെയും, …

ചരിത്രം കുറിച്ച വിജയം; അറുപത് വർഷത്തിൽ ആദ്യമായാണ്‌ ഒരു വനിത തലപ്പത്തെത്തുന്നത് Read More »

തങ്കത്തിന്റെ സെറ്റില്‍ പുരസ്‌കാരങ്ങളുടെ പത്തരമാറ്റ്

#WatchNKVideo Here തൃശൂരില്‍ ബിജുമേനോനൊപ്പം സന്തോഷം പങ്കിട്ട്് പുരസ്‌കാര ജേതാക്കള്‍ തൃശൂര്‍: മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട ബിജുമേനോന്‍, സംവിധായകന്‍ ദിലീഷ് പോത്തന്‍, മികച്ച സംഗീതസംവിധായകന്‍ വിനീത് ശ്രീനിവാസന്‍, സഹനടി ഉണ്ണിമായ, തിരക്കഥാകൃത്ത് (അഡാപ്‌റ്റേഷന്‍) ശ്യാം പുഷ്‌ക്കരന്‍, കലാസംവിധായന്‍ ഗോകുല്‍ദാസ് എന്നിവര്‍ ഒരുമിച്ച് അവാര്‍ഡ് പ്രഖ്യാപനം അറിഞ്ഞ് തൃശൂരിലെ വൈറ്റ് പാലസ് ഹോട്ടലില്‍ മാധ്യമങ്ങളെ കണ്ട് സന്തോഷം പങ്കിട്ടു. തങ്കം എന്ന ചിത്രത്തിന്റെ നാളെ തുടങ്ങുന്ന ഷൂട്ടിംഗിനായി എത്തിയതായിരുന്നു താരനിര. ബിജു മേനോനും വിനീത് ശ്രീനിവാസനുമാണ് ഈ ചിത്രത്തില്‍ …

തങ്കത്തിന്റെ സെറ്റില്‍ പുരസ്‌കാരങ്ങളുടെ പത്തരമാറ്റ് Read More »

സമ്മാനമായി ലഭിച്ച എസ്‌.യു.വി ഓടിച്ച് കെ. സുരേന്ദ്രൻ

#WatchNKVideo below തൃശൂര്‍: മികച്ച സംഘടനാ പ്രവര്‍ത്തനത്തിന് തൃശൂര്‍ ബി.ജെ.പി ജില്ലാ ഘടകത്തിന് സമ്മാനമായി കിട്ടിയത് 12 ലക്ഷം വിലമതിക്കുന്ന മഹിന്ദ്രാ ബൊലേറോ കാര്‍. കെ.എല്‍.ഒ 8 ബി.വൈ 4568 നമ്പറിലുള്ള മഹീന്ദ്രയുടെ പുതിയ മോഡല്‍ ബൊലേറോ നിയോ കാര്‍ ആദ്യമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ തന്നെ നഗരത്തിലൂടെ ഡ്രൈവ് ചെയ്തു.ബൂത്ത് സമ്മേളനവും, സമര്‍പ്പണ നിധിയും വന്‍വിജയമാക്കിയതിനാണ് സംസ്ഥന ഘടകം വകയായി തൃശൂര്‍ കമ്മിറ്റിക്ക് പുതിയ കാര്‍ സമ്മാനമായി നല്‍കിയത്. മികച്ച രീതിയിൽ പാർട്ടി ഫണ്ട് …

സമ്മാനമായി ലഭിച്ച എസ്‌.യു.വി ഓടിച്ച് കെ. സുരേന്ദ്രൻ Read More »

അഴീക്കോടിന്റെ സ്മാരകത്തിനോട് എന്തിന് ഈ അവഗണന?

അഴീക്കോട് വിചാര വേദി പ്രവർത്തകരും മറ്റ് സാംസ്കാരിക പ്രവർത്തകരും തൃശ്ശൂർ സാഹിത്യ അക്കാദമിക്ക് മുന്നിൽ പ്രതിഷേധ ധർണ നടത്തി തൃശൂർ: ജീവിച്ചിരിക്കുമ്പോൾ  അഴീക്കോടിനെ ഇല്ലാതാക്കാൻ ശ്രമിച്ചവർ മരിച്ചിട്ടും അദ്ദേഹത്തെ ഭയക്കുന്നതായി പ്രശസ്ത നിരൂപകൻ ബാലചന്ദ്രൻ വടക്കേടത്ത് പറഞ്ഞു. അഴീക്കോട് സ്മാരകത്തോടുള്ള കേരള സാഹിത്യ അക്കാദമിയുടെ അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അഴീക്കോട് വിചാര വേദിയും തൃശ്ശൂരിന്റെ സാംസ്ക്കാരലോചനവും ചേർന്ന് സാഹിത്യ അക്കാദമിക്കു മുന്നിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .  അഴീക്കോട് സ്മാരക വസതി നിർമ്മാണത്തിൽ സാംസ്കാരിക വകുപ്പ് …

അഴീക്കോടിന്റെ സ്മാരകത്തിനോട് എന്തിന് ഈ അവഗണന? Read More »

പെൺകരുത്തറിയിച്ച് പോലീസ് സേന

പരിശീലനം പൂര്‍ത്തിയാക്കിയ വനിതാ പോലീസില്‍ പ്രതിഭകള്‍ നിരവധി;6 പേര്‍ എം.ടെക്ക്, 57 പേര്‍ ബി.ടെക്ക്് ബിരുദധാരികള്‍, ബിരുദാനന്തര ബിരുദക്കാര്‍ 120 പേര്‍ തൃശൂര്‍: ഉയര്‍ന്ന വിഭ്യാഭ്യാസം നേടിയ വനിതകള്‍ പോലീസ് സേനയില്‍ ചേരുന്നത് സേനയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാമവര്‍മ്മപുരം പോലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ വനിതാ പോലീസ് കോണ്‍സ്റ്റബിള്‍മാരുടെ പാസിംഗ് ഔട്ട് പരേഡ് അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 446 വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍ മാരുടെ പാസിങ് ഔട്ട് പരേഡാണ് നടന്നത്. ഇത്തരത്തിലുള്ള …

പെൺകരുത്തറിയിച്ച് പോലീസ് സേന Read More »

തൃശ്ശൂർ പ്രസ് ക്ലബ്ബിന് പുതിയ സാരഥികൾ

തൃശൂർ: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ തൃശൂര്‍ ജില്ലാ പ്രസിഡണ്ടായി ഒ.രാധികയും ( മാതൃഭൂമി), സെക്രട്ടറിയായി പോള്‍ മാത്യുവും (ദീപിക) തിരഞ്ഞെടുക്കപ്പെട്ടു. എതിര്‍ പാനലിലെ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി കിരണ്‍.ജി.ബി. 44 വോട്ടും, ഒ.രാധിക 66 വോട്ടും നേട്ടി. സെക്രട്ടറിയായി മത്സരിച്ച പി.പി.സലീമിന് 28 വോട്ടും, പോള്‍ മാത്യുവിന് 82 വോട്ടും ലഭിച്ചു. കെ.ഗിരീഷ് (ദേശാഭിമാനി) ട്രഷറര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു.  ജോ.സെക്രട്ടറിയായി റാഫി എം.ദേവസി (കേരള കൗമുദി), വൈസ് പ്രസിഡണ്ടായി കെ.ജെ.അരുണും ( അരുണ്‍ എഴുത്തച്ഛന്‍-മലയാള മനോരമ)  വിജയിച്ചു.  എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായി …

തൃശ്ശൂർ പ്രസ് ക്ലബ്ബിന് പുതിയ സാരഥികൾ Read More »

മഴയെ തോൽപ്പിച്ച് തൃശ്ശൂർ പൂരം വെടിക്കെട്ട്

#WatchNKVideo below തൃശ്ശൂർ: പൂരത്തിന് ചരിത്രത്തിലാദ്യമായിരിക്കും ഇതുപോലെ മഴയുമായി മത്സരിച്ച ഒരു വെടിക്കെട്ട് നടന്നത്. മഴ ഉയർക്കിയ വെല്ലുവിളി നേരിടാൻ തിരുവമ്പാടി – പാറമേക്കാവ് ദേവസ്വങ്ങളും ജില്ലാ ഭരണകൂടവും പൂർണ്ണമായും സജ്ജമായിരുന്നു. വെടിക്കെട്ട് സാമഗ്രികൾ നിറക്കേണ്ട കുഴികളും കാർബോർഡ് കുറ്റികളു ഷീറ്റ് ഉപയോഗിച്ച് മൂടിയിരുന്നു. ഉച്ചയ്ക്ക് 2.20ന് വെടിക്കെട്ട് തുടങ്ങും മുൻപും പാറമേക്കാവ് വിഭാഗത്തിന് വെടിക്കെട്ടിന് ശേഷവും തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് അവസാനിച്ചതിന് പിന്നാലെയും മഴപെയ്തു. ശബ്ദഗാംഭീര്യത്തിന്റെ നിറവില്‍ തൃശൂര്‍ പൂരം വെടിക്കെട്ട് പൂരപ്രേമികള്‍ക്ക് ആവേശക്കാഴ്ചയായി. പാറമേക്കാവ് …

മഴയെ തോൽപ്പിച്ച് തൃശ്ശൂർ പൂരം വെടിക്കെട്ട് Read More »

മഴയില്ലെങ്കിൽ നാളെ തൃശൂർ പൂരം വെടിക്കെട്ട്

ഈ മാഗസിനുകൾക്ക് 24 മണിക്കൂറും പോലീസ്, ഫയർഫോഴ്സ്, റവന്യൂ ഉദ്യോഗസ്ഥർ എന്നിവർ ഇപ്പോഴും കാവൽ നിൽക്കുകയാണ്.  തൃശൂർ: ഇന്നു രാത്രിയും നാളെ പകൽ സമയത്തും മഴ വിട്ടുനിന്നാൽ ഉച്ചതിരിഞ്ഞ് പൂരം വെടിക്കെട്ട് നടത്താൻ പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങൾ തീരുമാനത്തിലെത്തി. ഇതുമായി ബന്ധപ്പെട്ട് രണ്ട് ദേവസ്വങ്ങളും ഇന്ന് വൈകിട്ട് വാർത്താക്കുറിപ്പ് ഇറക്കി. മെയ് 10ന് തൃശൂർപൂരം കഴിഞ്ഞ 11ന് പുലർച്ചെ മൂന്നു മണിക്കാണ് തൃശൂർ പൂരം വെടിക്കെട്ട് നടക്കേണ്ടിയിരുന്നത്.  എന്നാൽ കുടമാറ്റം അവസാനിക്കുന്ന സമയത്ത് തന്നെ മഴ പെയ്യുകയും വെടിക്കെട്ട് നടക്കുന്ന …

മഴയില്ലെങ്കിൽ നാളെ തൃശൂർ പൂരം വെടിക്കെട്ട് Read More »

തൃശൂര്‍ പൂരം വെടിക്കെട്ട് വീണ്ടും മാറ്റിവച്ചു

തൃശൂര്‍: മഴ മൂലം തൃശൂര്‍ പൂരം വെടിക്കെട്ട് വീണ്ടും മാറ്റിവച്ചു.കാലാവസ്ഥ അനുകൂലമായ ശേഷം മാത്രമായിരിക്കും ഇനി വെടിക്കെട്ട് നടത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയെന്ന് ദേവസ്വം അധികൃതരും ജില്ലാ ഭരണകൂടവും അറിയിച്ചു.  മെയ് 11ന് പുലര്‍ച്ചെ മൂന്നിന് നടക്കേണ്ട വെടിക്കെട്ടാണ് മഴ കാരണം മാറ്റിവെച്ചത്. പിന്നീട് അടുത്ത ദിവസം നടത്താന്‍ ശ്രമിച്ചെങ്കിലും മഴ തുടര്‍ന്നതിനാല്‍ ശനിയാഴ്ചത്തേക്ക് മറ്റിവയ്ക്കുകയായിരുന്നു.തേക്കിന്‍കാട് മൈതാനത്ത് സുരക്ഷാക്രമീകരണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍.ആദിത്യ ഐ.പി.എസ് നിര്‍ദേശം നല്‍കി. വെടിക്കെട്ട് നടക്കുന്ന സ്ഥലത്ത് പാര്‍ക്കിംഗ് നിയന്ത്രിക്കും.പാറമേക്കാവ്, …

തൃശൂര്‍ പൂരം വെടിക്കെട്ട് വീണ്ടും മാറ്റിവച്ചു Read More »

പടക്കം പൊട്ടിച്ച് തിരുവമ്പാടിയുടെ വെടിക്കോപ്പുപുര തകര്‍ക്കാന്‍ ശ്രമം?3 പേര്‍ പിടിയില്‍

തേക്കിന്‍കാട് മൈതാനിയില്‍ ഉഗ്രസ്‌ഫോടനം ഒഴിവായി വെടിക്കെട്ട് പുരയ്ക്ക് സമീപം പടക്കം പൊട്ടിച്ചു: 3 പേര്‍ അറസ്റ്റില്‍ തൃശൂര്‍: തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കോപ്പുകള്‍ സൂക്ഷിച്ച അതീവസുരക്ഷാ മേഖലയില്‍ പടക്കം പൊട്ടിച്ച മൂന്ന് പേര്‍ പിടിയില്‍. കോട്ടയം സ്വദേശികളായ അജി, ഷിജാസ്, തൃശ്ശൂര്‍ എല്‍ത്തുരുത്ത് സ്വദേശി അനില്‍കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറയുന്നു.  ചൈനീസ് പടക്കം പൊട്ടിക്കുന്നത് കണ്ട ഇവരെ പട്രോളിങ് നടത്തുകയായിരുന്ന പോലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. കനത്ത പോലീസ് ബന്തവസ്സിലായിരുന്നു പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങളുടെ …

പടക്കം പൊട്ടിച്ച് തിരുവമ്പാടിയുടെ വെടിക്കോപ്പുപുര തകര്‍ക്കാന്‍ ശ്രമം?3 പേര്‍ പിടിയില്‍ Read More »

തൃശൂര്‍ പൂരം വെടിക്കെട്ട് നാളെ വൈകീട്ട് 6.30ന്

തൃശൂര്‍: പൂരം വെടിക്കെട്ട് നാളെ  വൈകീട്ട് ആറര മണിക്ക് നടത്തും. തിരുവമ്പാടി, പാറമേക്കാവ് ദേസ്വങ്ങളുടെ സംയുക്തയോഗമാണ് ശനിയാഴ്ച വെടിക്കെട്ട് നടത്താന്‍ അനുമതി തേടിയത്.ശനിയാഴ്ച വൈകീട്ട് വെടിക്കെട്ട് നടത്താന്‍ ജില്ലാ കളക്ടര്‍ ഹരിത.വി.കുമാര്‍ അനുമതി നല്‍കി. മെയ് 11 വെളുപ്പിന് നടത്തേണ്ട വെടിക്കെട്ടാണ് കനത്ത മഴയെ തുടര്‍ന്ന് മാറ്റിവെച്ചത്. ഞായറാഴ്ച വെടിക്കെട്ട് നടത്താനാണ് തീരുമാനമെടുത്തിരുന്നത്. പാറമേക്കാവ് വിഭാഗമാണ് ആ്ദ്യം വെടിക്കെട്ടിന് തിരികൊളുത്തുക.സുരക്ഷാകാരണങ്ങളാല്‍ എത്രയും വേഗം വെടിക്കെട്ട് നടത്താന്‍ തീരുമാനമാകുകയായിരുന്നു.

‘വാക്കിനെ സമൂഹത്തിൻെറ ചികിത്സക്കായി ഉപയോഗിച്ച ഭിഷഗ്വരനായിരുന്നുസുകുമാർ അഴീക്കോട് ‘

വാക്ക്  ഔഷധമാണ്.  വാക്കിനെ സമൂഹത്തിൻെറ ചികിത്സക്കായി ഉപയോഗിച്ച ഭിഷഗ്വരനായിരുന്നു സുകുമാർ അഴീക്കോട്  തൃശൂർ: വാക്കിനെ മഹത്തായ ആശയമാക്കി, എന്നാൽ  ലളിതമായി അഴീക്കോട്  മാഷ് നടത്തിയ പ്രസംഗങ്ങൾ കൊടുങ്കാറ്റായി തത്വവിചാരങ്ങളുടെ കൊടുങ്കാറ്റായി മാറിയെന്ന് എം.പിയും മുസ്ലിം ലീഗ് നേതാവുമായ ഡോ. എം. പി അബ്ദു സമദ് സമദാനി. അഴീക്കോടിന്റെ പ്രസംഗങ്ങൾ  അധികാരത്തിൻെറ വലിയ കുംഭഗോപുരങ്ങളെപ്പോലും പലപ്പോഴും വിറകൊള്ളിച്ചു. എവിടെയൊക്കെ അസമത്വമുണ്ടോ , അനീതിയുണ്ടോ അവിടെയെല്ലാം ആ കൊടുങ്കാറ്റ് ആഞ്ഞുവീശി. വേദികളിൽ നിന്ന് വേദികളിലേക്ക് ( ഒരു ദിവസം ആറെന്ന കണക്കിൽ അത് മാഷുടെ റെക്കോർഡുമായി …

‘വാക്കിനെ സമൂഹത്തിൻെറ ചികിത്സക്കായി ഉപയോഗിച്ച ഭിഷഗ്വരനായിരുന്നുസുകുമാർ അഴീക്കോട് ‘ Read More »

അമൃതനാദധാരയായി മഠത്തില്‍ വരവ് പഞ്ചവാദ്യം

തൃശൂര്‍: ആയിരങ്ങള്‍ക്ക് അമൃതനാദധാരയായി മഠത്തില്‍ വരവ് പഞ്ചവാദ്യം. വിശുദ്ധതീര്‍ഥമായി വേദമന്ത്രങ്ങള്‍ മുഴങ്ങുന്ന ബ്രഹ്‌മസ്വം മഠത്തിന്റെ നടവഴികളില്‍ നാദമഴയായി പഞ്ചവാദ്യം പെയ്തുനിറഞ്ഞു. മഠത്തിലെ പൂജയ്ക്ക് ശേഷം തിരുവമ്പാടി ഭഗവതിയുടെ കോലമേന്തിയ തിരുവമ്പാടി ചന്ദ്രശേഖരനെ മുന്നില്‍ നിര്‍ത്തി ഉച്ചയ്ക്ക് 11.30ന് കോങ്ങാട് മധു തിമിലയില്‍ താളമിട്ടതോടെ തേനൊലിയായി വാദ്യഘോഷം തുടങ്ങി. താളനിബദ്ധമായി ഇളകിയാടിയ ആല്‍മരത്തിലെ അരയാലിലകള്‍ക്കൊപ്പം ആയിരങ്ങളുടെ കൈകളും ആകാശത്തേക്ക് ഉയര്‍ന്നുതാണു. കോങ്ങാട് മധുവും, സംഘവും ചേര്‍ന്നൊരുക്കിയ നാദവിരുന്ന് 3 മണിക്കൂര്‍ നീണ്ടു. ത്രിപുടയിലൂടെ ഇടകാലത്തിലൂടെ കൂട്ടിക്കൊട്ടില്‍ കലാശത്തിന്റെ  മുഴക്കങ്ങള്‍ …

അമൃതനാദധാരയായി മഠത്തില്‍ വരവ് പഞ്ചവാദ്യം Read More »

തൃശൂര്‍ പൂരത്തിന് ഇടഞ്ഞ കൊമ്പനെ തളച്ചു

തൃശൂര്‍: തേക്കിന്‍കാട് മൈതാനത്ത് ഇടഞ്ഞോടിയ കൊമ്പന്‍ അല്‍പനേരം പരിഭ്രാന്തി പരത്തി. മണികണ്ഠനാലിന് സമീപം രാവിലെ ഏഴരയോടെയാണ് സംഭവം.  കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളിപ്പുമായി എത്തിയ മച്ചാട് ധര്‍മന്‍ എന്ന കൊമ്പനാണ് ഇടഞ്ഞത്. 9 ആനകളായിരുന്നു എഴുന്നള്ളിപ്പിനുണ്ടായിരുന്നത്. ശ്രീമൂലസ്ഥാനം വരെ ആന ഓടി.  ആന അല്‍പ സമയം പരിഭ്രാന്തി സൃഷ്ടിച്ചുവെങ്കിലും പാപ്പാന്റെ  സമയോചിതമായ ഇടപടലില്‍ ആനയെ ശാന്തമാക്കി. ഇടഞ്ഞ ആനയുടെ പുറകെ മൊബൈല്‍ ക്യാമറകളുമായി ജനങ്ങളും ഓടിയതോടെ ആനയ്ക്ക് വിറളിയായി.  പോലീസും സംഘാടകരും സ്ഥലത്തെത്തി ജനങ്ങളെ നിയന്ത്രിച്ചു.ഉടന്‍ തന്നെ കൂടുതല്‍ എലഫെന്റ് …

തൃശൂര്‍ പൂരത്തിന് ഇടഞ്ഞ കൊമ്പനെ തളച്ചു Read More »

error: Content is protected !!