തൃശൂര്‍ പൂരത്തിന് കോവിഡ് നിയന്ത്രണങ്ങളില്ല,ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്ന് മന്ത്രി കെ.രാധാകൃഷ്ണന്‍
തൃശൂര്‍: ഇത്തവണ തൃശൂര്‍ പൂരം ഭംഗിയായി നടത്താന്‍ എല്ലാ പിന്തുണയും നല്‍കുമെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍ പറഞ്ഞു. പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി തേക്കിന്‍കാട് മൈതാനിയില്‍ സംഘടിപ്പിച്ച എന്റെ കേരളം മെഗാപ്രദര്‍ശന വിപണന മേളയുടെ സമാപനത്തോടനുബന്ധിച്ച് നടന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൃശൂര്‍ പൂരത്തിന് കോവിഡ് നിയന്ത്രങ്ങള്‍ ഉണ്ടാകില്ല. എങ്കിലും ജനം ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൂരം പൂര്‍വാധികം ഭംഗിയായി നടത്തും. സാമ്പത്തിക പ്രതിസന്ധികള്‍ പരിഹരിക്കും. എന്നാല്‍ മാസ്‌കും സാനിറ്റൈസറും ഉള്‍പ്പെടെ …