Channel 17

live

channel17 live

Local News

കുടിവെള്ള പൈപ്പിലൂടെ ചളിവെള്ളം; മെയ് മാസത്തോടെ ശാശ്വത പരിഹാരമെന്ന് മേയര്‍ എം.കെ.വര്‍ഗീസ്

തൃശൂര്‍: പീച്ചി പൈപ്പ് ലൈനിലൂടെ എത്തുന്ന ചളിവെള്ള പ്രശ്‌നത്തിന് അടുത്ത മാസം അവസാനത്തോടെ ശാശ്വതപരിഹാരം കാണുമെന്ന് മേയര്‍ എം.കെ.വര്‍ഗീസ് അറിയിച്ചു. അനേക വര്‍ഷങ്ങളായുള്ള ചളിവെള്ള വിതരണ പ്രശ്‌നത്തില്‍ കോണ്‍ഗ്രസ് ഭരണത്തിലിരുന്ന കാലഘട്ടങ്ങളിലും യാതൊരു നടപടിയും എടുത്തിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പീച്ചി ഡാമിന് അറുപത് വര്‍ഷത്തിലധികം പഴക്കമുണ്ട്.  അണക്കെട്ടിന്റെ അടിയില്‍ അടിഞ്ഞുകൂടുന്ന ചെളിയുടെ അളവ് വര്‍ഷം തോറും കൂടി വരികയാണ്. ട്രീറ്റ്‌മെന്റ് പ്ലാന്റിലേക്ക് വെള്ളം എടുക്കുമ്പോള്‍ തന്നെ രണ്ടു കനാലുകളിലേക്കും ജലവൈദ്യുത പദ്ധതിയിലേക്കും വെള്ളം എടുക്കുമ്പോള്‍ ഡാമിന്റെ അടിയിലുള്ള …

കുടിവെള്ള പൈപ്പിലൂടെ ചളിവെള്ളം; മെയ് മാസത്തോടെ ശാശ്വത പരിഹാരമെന്ന് മേയര്‍ എം.കെ.വര്‍ഗീസ് Read More »

നടന്‍ ജയസൂര്യയും ഭാര്യ സരിതയും ഫാഷന്‍വസ്ത്രങ്ങളുടെ പ്രദര്‍ശനവുമായി തൃശൂരി

ശില്പ ചാരുതയായി  സാരികളുടെ വര്‍ണവസന്തം തൃശൂര്‍: രൂപത്തിലും വര്‍ണത്തിലും വൈവിധ്യം നിറഞ്ഞ സാരികളുടെ പ്രദര്‍ശനവുമായി നടന്‍ ജയസൂര്യയും ഭാര്യ സരിതയും തൃശൂരില്‍. ഫാഷന്‍ ഡിസൈനറായ സരിത രൂപകല്‍പന ചെയ്ത വസ്ത്രങ്ങളുടെ പ്രദര്‍ശനം തൃശൂര്‍ കുറുപ്പം റോഡിലെ ഹോട്ടല്‍ ഗരുഡയിലാണ്. സെമി സില്‍ക്്, കോട്ടണ്‍, ലിനന്‍ ഓര്‍ഗന്‍സ, അജ്‌റക് തുടങ്ങിയ വിവിധയിനം തുണിത്തരങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് വാങ്ങുന്നത്. കൊച്ചിയിലെ സ്റ്റുഡിയോയിലിലാണ് വസ്ത്രങ്ങളുടെ രൂപകല്‍പന. ഒരു പീസ് ഒരാള്‍ക്കുമാത്രമായിരിക്കും. ഒരാള്‍ ധരിക്കുന്നത് മറ്റൊരാള്‍ക്കുമില്ലാത്ത വസ്ത്രമായിരിക്കും. സാരിക്ക് പുറമെ …

നടന്‍ ജയസൂര്യയും ഭാര്യ സരിതയും ഫാഷന്‍വസ്ത്രങ്ങളുടെ പ്രദര്‍ശനവുമായി തൃശൂരി Read More »

സഹകരണ മേഖലയുടെ വിശ്വാസ്യത നഷ്ടപ്പെടുന്നു. വി. മുരളീധരൻ .

സഹകരണ മേഖലയിലെ സാമ്പത്തിക സ്ഥാപനങ്ങളുടെ വിശ്വാസ്യത ജനങ്ങൾക്കിടയിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നു കേന്ദ്ര മന്ത്രി വി. മുരളീധരൻ അഭിപ്രായപ്പെട്ടു. നിധി കമ്പനികളുടെ സംസ്ഥാന സമ്മേളനം തൃശൂരിൽ ഉദ്ഘാടനം ചെയ്തു കൊണ്ടു  സംസാരിക്കുകയായിരുന്നു മന്ത്രി.  സഹകരണ സ്ഥാപനങ്ങളിലെ തട്ടിപ്പുകൾക്കും തിരിമറികൾക്കും അടുത്തിടെ കേരളത്തിൽ തന്നെ നിരവധി ഉദാഹരണങ്ങളുണ്ട്. സാധാരണക്കാരായ പാവപ്പെട്ടവരുടെ പേരിൽ അവർ അറിയാതെ നേതൃത്വത്തിലുള്ള ചിലർ വൻ തുക വായ്പയെടുത്ത്  നിരവധി ആളുകൾ കട കെണിയിലാകുന്ന പ്രവണത വർദ്ധിച്ചു വരുകയാണ്. ഇത്തരത്തിലുള്ള തെറ്റായ പ്രവർത്തികൾ മൂലം വിശ്വാസ്യത നഷ്ടപ്പെട്ട സഹകരണ …

സഹകരണ മേഖലയുടെ വിശ്വാസ്യത നഷ്ടപ്പെടുന്നു. വി. മുരളീധരൻ . Read More »

പൂരനഗരിയില്‍ വിഷുക്കൈനീട്ടവുമായി സുരേഷ്‌ഗോപി

തൃശൂര്‍: നിറദീപങ്ങളുടെ പ്രഭയില്‍ വിഷുക്കണിയൊരുക്കിയ വേദിയില്‍ നിന്ന്് സുരേഷ്‌ഗോപി എം.പി വിഷുക്കൈനീട്ടം നല്‍കി. കൃഷ്ണവിഗ്രഹത്തിന് മുന്നില്‍ ആദ്യ കൈനീട്ടം സമര്‍പ്പിച്ച ശേഷം കുട്ടികള്‍ക്ക് വിഷുക്കൈനീട്ടം നല്‍കി. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളായ ഐശ്വര്യയും, മണികണ്ഠനും ആദ്യം വിഷുക്കൈനീട്ടം നല്‍കി. തുടര്‍ന്ന് നൂറുകണക്കിന് കുട്ടികള്‍ക്ക് സുരേഷ് ഗോപി കൈനീട്ടം നല്‍കി.തുടര്‍ന്ന് ബി.ജെ.പി ബൂത്ത് പ്രസിഡണ്ടുമാര്‍, ഏരിയാ ഭാരവാഹികള്‍, മുതിര്‍ന്നവര്‍ എന്നിവര്‍ക്ക് വിഷുക്കൈനീട്ടം നല്‍കി. തൃശൂര്‍ കൗസ്തുഭം ഓഡിറ്റോറിയത്തില്‍ ബി.ജെ.പി വെസ്റ്റ് മണ്ഡലം പ്രസിഡണ്ട് രഘുനാഥ്.സി.മേനോന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന …

പൂരനഗരിയില്‍ വിഷുക്കൈനീട്ടവുമായി സുരേഷ്‌ഗോപി Read More »

തിങ്കളാഴ്ച്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ കാവ്യ മാധവന് നോട്ടീസ്

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ നടി കാവ്യ മാധവന് തിങ്കളാഴ്ച ആലുവ പോലീസ് ക്ലബിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ പ്രത്യേക അന്വേഷണസംഘം  നോട്ടീസയച്ചു. ദിലീപിൻറെ സഹോദരി ഭർത്താവ് സ്വരാജും ദിലീപിന്റെ സുഹൃത്തും ഹോട്ടൽ ശൃംഖലയുടെ ഉടമസ്ഥനുമായ ശരത്തും തമ്മിലുള്ള ഫോൺ സംഭാഷണം കാവ്യാമാധവന് എതിരെയുള്ള തെളിവായി അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചിരുന്നു. കാവ്യയും സുഹൃത്തുക്കളും തമ്മിലുള്ള പ്രശ്നങ്ങളാണ് കേസിനാസ്പദമായ കാര്യങ്ങളിലേക്ക് നയിച്ചതെന്നും ദിലീപിന് ഈ വിഷയത്തിൽ ഇടപെടേണ്ടി വരികയായിരുന്നുവെന്നും സ്വരാജ് ശരത്തിനോട് പറയുന്നതിന്റെ ഓഡിയോ ക്ലിപ്പാണ് പോലീസിന് …

തിങ്കളാഴ്ച്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ കാവ്യ മാധവന് നോട്ടീസ് Read More »

എഴുപതാം പിറന്നാളിന് ഏഴ് ബൃഹത്പദ്ധതികള്‍;സേവനപാതയില്‍ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രി

തൃശൂര്‍: ആതുരചികിത്സാരംഗത്ത് പ്രതിബദ്ധതയുടെ പ്രകാശഗോപുരമായി നിലകൊള്ളുന്ന തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രി എഴുപതാം പിറന്നാളിന്റെ നിറവില്‍. രോഗികള്‍ക്ക് കനിവും, കരുണയും, കരുതലുമായി ഏഴ് ബൃഹദ് പദ്ധതികള്‍ പിറന്നാളാഘോഷത്തിന്റെ ഭാഗമായി ആവിഷ്‌ക്കരിച്ചതായി പത്രസമ്മേളനത്തില്‍ ആശുപത്രി ഡയറക്ടര്‍ ഫാദര്‍ റെന്നി മുണ്ടന്‍കുരിയന്‍ അറിയിച്ചു.  തൃശൂരില്‍ ആദ്യമായി അവയവമാറ്റ ശസ്ത്രക്രിയകള്‍ അത്യാധുനിക രീതിയില്‍ നടത്താനുള്ള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ജൂബിലി ആശുപത്രിയില്‍ തുടങ്ങി.ജൂബിലി മിഷന്‍ ആശുപത്രിയുടെ നടത്തറ പൊതു ആരോഗ്യകേന്ദ്രത്തില്‍ 13 മുതല്‍ സൗജന്യ ഒ.പി തുടങ്ങും. ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക ക്ലിനിക്ക്. സെന്റ് ഗൈല്‍സ് …

എഴുപതാം പിറന്നാളിന് ഏഴ് ബൃഹത്പദ്ധതികള്‍;സേവനപാതയില്‍ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രി Read More »

കൗണ്‍സിലര്‍മാരെ മേയറുടെ കാര്‍ ഇടിച്ചിട്ടു, പ്രതിപക്ഷനേതാവടക്കം 7 യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ക്ക് പരിക്ക്

തൃശൂര്‍:  മേയര്‍ എം.കെ.വര്‍ഗീസിന്റെ കാറിടിച്ച് പ്രതിപക്ഷ നേതാവ് രാജന്‍.ജെ.പല്ലന്‍, പുതൂര്‍ക്കര കൗണ്‍സിലര്‍ മേഫി ഡെല്‍സണ്‍ എന്നിവര്‍ അടക്കം  ഏഴ് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ക്ക് പരിക്കേറ്റു. ഇവര്‍ തൃശൂര്‍ സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. കോര്‍പറേഷന്‍ ഓഫീസ് അങ്കണത്തില്‍ മേയറുടെ കാര്‍ തടഞ്ഞതോടെ കൗണ്‍സിലര്‍മാരെ കാര്‍ ഇടിച്ചിടുകയായിരുന്നുവെന്നാണ് ആരോപണം. ചളി കലര്‍ന്ന കുടിവെള്ള വിതരണത്തില്‍  പ്രതിഷേധിച്ചുള്ള യു.ഡി.എഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധത്തിനിടയിലാണ് കോര്‍പറേഷന്‍ ഓഫീസും പരിസരവും സംഘര്‍ഷഭരിതമായത്.കൗണ്‍സില്‍ യോഗത്തിനിടെ മേയറുടെ കോലത്തില്‍ കലക്കവെള്ളം ഒഴിച്ച് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചിരുന്നു. ഇതിനിടെ തിരക്കിട്ട് കൗണ്‍സില്‍ …

കൗണ്‍സിലര്‍മാരെ മേയറുടെ കാര്‍ ഇടിച്ചിട്ടു, പ്രതിപക്ഷനേതാവടക്കം 7 യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ക്ക് പരിക്ക് Read More »

പ്രതിഷേധ ജലാഭിഷേക സമരം നടത്തി

തൃശ്ശൂർ: കോർപ്പറേഷനിൽ കേന്ദ്ര ഗവൺമെൻറ് അമൃത് പദ്ധതി പ്രകാരം നൽകിയ  297 കോടിയിൽ 134 കോടി രൂപയോളം ശുദ്ധജല വിതരണത്തിനു മാത്രം ചെലവാക്കിയിട്ടും  നഗരപരിധിയിലെ ജനങ്ങൾക്ക് ലഭിക്കുന്നത് ചളിയും തുരുമ്പും നിറഞ്ഞ അഴുക്കുവെള്ളം ആണ്. ഇതിനെതിരെ കൗൺസിലിൽ പലകുറി പരാതി പറഞ്ഞിട്ടും മീറ്റിങ്ങുകൾ നടക്കുകയല്ലാതെ ഇതിന് ഒരു പരിഹാരം ഇന്നേവരെ കണ്ടിട്ടില്ല  ഇതിൽ പ്രതിഷേധിച്ച്  ബിജെപി കൗൺസിലർമാർ കൗൺസിൽ ഓഫീസിൽ മുന്നിൽ പ്രതിഷേധ ജലാഭിഷേക  സമരം നടത്തി.  അയ്യന്തോൾ, കൂർക്കഞ്ചേരി, കിഴക്കുംപാട്ടുകര, പൂങ്കുന്നം എന്നീ വിവിധ പ്രദേശങ്ങളിൽ …

പ്രതിഷേധ ജലാഭിഷേക സമരം നടത്തി Read More »

ഭക്തിലഹരിയില്‍ ആയിരങ്ങള്‍ കാവുതീണ്ടി

കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂര്‍ കുരുംബക്കാവില്‍ ഭക്തിലഹരിയില്‍ ആയിരങ്ങള്‍ കാവുതീണ്ടി. ഭരണി മഹോത്സവത്തിന്റെ പ്രധാനചടങ്ങാണ് അശ്വതി നാളിലെ കാവുതീണ്ടല്‍. രാവിലെ മുതല്‍ കോമരങ്ങളും ഭക്തരും ക്ഷേത്രത്തിലേക്ക് പ്രവഹിച്ചു.  ഉച്ചയോടെ ക്ഷേത്രാങ്കണത്തില്‍ കൊടുക്കൂറകളും, പട്ടുകുടകളും നിറഞ്ഞു. കാവുതീണ്ടലിന് മുന്നോടിയായി ഉച്ചയ്ക്ക് തൃചന്ദനം ചാര്‍ത്തി. തുടര്‍ന്ന് 4.40ന് കാവുതീണ്ടാന്‍ തമ്പുരാന്‍ അനുമതി നല്‍കി. ആദ്യം കാവ് തീണ്ടാന്‍ അധികാരമുള്ള പാലക്കവേലന്‍ ദേവിദാസന്‍ കുതിച്ചു. തുടർന്ന് ഭക്തരും കോമരങ്ങളും താനാരം…. പാടി ക്ഷേത്രത്തിന്റെ ചെമ്പോലയില്‍ മുളവടികളാല്‍ അടിച്ച മൂന്ന് വട്ടം ക്ഷേത്രം പ്രദക്ഷിണം വെച്ച് …

ഭക്തിലഹരിയില്‍ ആയിരങ്ങള്‍ കാവുതീണ്ടി Read More »

‘ കെ – റെയിലിൽ വെളിവാകുന്നത് പിണറായി വിജയന്റെ എകാധിപത്യവും ദാർഷ്ട്യവും’

തൃശൂര്‍: കെ.റെയില്‍ പദ്ധതി നടപ്പിലാക്കാനുള്ള വ്യഗ്രതയില്‍ തെളിഞ്ഞുകാണുന്നത് മുഖ്യന്ത്രി പിണറായി വിജയന്റെ ഏകാധിപത്യവും ധാര്‍ഷ്ട്യവുമാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ എം.എ സമദ് അഭിപ്രായപ്പെട്ടു. സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ തൃശൂര്‍ കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യമെങ്ങിനെ ഏകാധിപതിയാകുമെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ് പിണറായി വിജയന്‍. മുന്‍കാലത്ത് സി.പി.എമ്മും ഡി.വൈ.എഫ്.ഐയും കേരളത്തിലെ എല്ലാ വികസനങ്ങള്‍ക്കെതിരെയും സമരം ചെയ്ത സംഘടനകളാണ്. എന്നാല്‍ യൂത്ത് ലീഗ് വികസനങ്ങള്‍ക്കെതിരെയല്ല. ഭൂമി പോകുന്നവരെ …

‘ കെ – റെയിലിൽ വെളിവാകുന്നത് പിണറായി വിജയന്റെ എകാധിപത്യവും ദാർഷ്ട്യവും’ Read More »

എം.കെ സൂര്യ പ്രകാശ് അന്തരിച്ചു; സംസ്കാരം നാളെ രാവിലെ 10 ന് 

കൊച്ചി: തൃശൂരിന്റെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ വ്യാപാര മേഖലകളിൽ നിറസാന്നിധ്യമായിരുന്ന  എം.കെ സൂര്യ പ്രകാശ്, 68, വിടവാങ്ങി. സ്ട്രോക്ക് ബാധിച്ചതിനെ തുടർന്ന് കുറച്ചുനാളുകളായി ചികിത്സയിലായിരുന്നു. കോർപ്പറേഷൻ മുൻ ഡെപ്പൂട്ടി മേയറും, കൂർക്കഞ്ചേരി എസ്.എൻ.ബി.പി. യോഗം മുൻ പ്രസിഡണ്ടും സിനിമാ നിർമാതാവുമാണ് മുണ്ടപ്പാട്ട് കുമാരൻ്റെ മകൻ സൂര്യപ്രകാശ്. ജയ ബേക്കറി സ്ഥാപനങ്ങളുടെ പാർട്ട്ണറാണ്. സംസ്കാരം  ഞായറാഴ്ച രാവിലെ 10 ന് വടൂക്കര എസ്.എൻ. ബി .പി. ശ്മശാനത്തിൽ. തുടർന്ന് അവിടെ അനുസ്മരണ യോഗവും നടക്കും.  ഭാര്യ – ബേബി.  മക്കൾ …

എം.കെ സൂര്യ പ്രകാശ് അന്തരിച്ചു; സംസ്കാരം നാളെ രാവിലെ 10 ന്  Read More »

ആകാശ്- ബൈജൂസ് കീം കോഴ്‌സുകള്‍ തുടങ്ങുന്നു

തൃശൂര്‍: പ്രവേശനപരീക്ഷകളില്‍ വിദ്യാര്‍ത്ഥികളെ മത്സരസജ്ജരാക്കാന്‍ ആധുനിക പഠനമാതൃകയുമായി ആകാശ്-ബൈജൂസ്. മുന്‍നിര പരീക്ഷാ ഒരുക്ക സേവനദാതാക്കളായി ഇന്ത്യയില്‍ പേരെടുത്ത  ആകാശ്- ബൈജൂസ് പതിനൊന്നാം ക്ലാസില്‍ പഠിക്കുന്ന റീജനല്‍ എന്‍ജിനീയറിംഗ് കോളേജുകളിലേക്കും, ജെ.ഇ.ഇ മെയിന്‍സിനും കേരള എന്‍ജിനീയറിംഗ്, അഗ്രിക്കള്‍ച്ചറല്‍ ആന്‍ഡ് മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷക്കും (കീം) പുതിയ കോഴ്‌സുകള്‍ തുടങ്ങും. സ്റ്റേറ്റ് ബോര്‍ഡ് പരീക്ഷകള്‍ കഴിഞ്ഞാല്‍ ഇംഗ്ലീഷില്‍ മാത്രമായുള്ള  കോഴ്‌സുകള്‍ ആരംഭിക്കും.സി.ബി.എസ്.ഇ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി തയ്യാറാക്കിയ കരിക്കുലത്തിന് പുറമേ പ്രാദേശിക തലത്തില്‍ സ്റ്റേറ്റ് ബോര്‍ഡിലെ എന്‍ജിനീയറിംഗ്  വിദ്യാര്‍ഥികളെ എത്തിക്കാനാണ്  പുതിയ …

ആകാശ്- ബൈജൂസ് കീം കോഴ്‌സുകള്‍ തുടങ്ങുന്നു Read More »

മൈക്കുകളും , പോഡിയവും നാശമായികോര്‍പറേഷന്‍ ബജറ്റ് യോഗത്തില്‍ കൈയാങ്കളി, പി.ഷാജനടക്കം പരിക്ക്

തൃശൂര്‍:  കോര്‍പറേഷന്‍ ബജറ്റ് അവതരണത്തിനിടെ നാടകീയ രംഗങ്ങള്‍ അരങ്ങേറി. മാസ്റ്റര്‍ പ്ലാനില്‍ അഴിമതിയെന്നും മേയര്‍ രാജിവെയ്ക്കണമെന്നും ആവശ്യപ്പെട്ട് യു.ഡി.എഫ് അംഗങ്ങള്‍ കൗണ്‍സിലിന്റെ നടുത്തളത്തിലിറങ്ങി. മുദ്രാവാക്യം വിളികള്‍ക്കിടെ ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപന്‍ ബജറ്റ് അവതരിപ്പിച്ചു തുടങ്ങി. ഇതിനിടെ  മേയറുടെ ചേംബറില്‍ കയറി ബജറ്റ് അവതരണം പ്രതിപക്ഷ അംഗങ്ങള്‍ തടസപ്പെടുത്തി. പ്രതിപക്ഷ നേതാവ് രാജന്‍ പല്ലന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ആറ് ബി.ജെ.പി കൗണ്‍സിലര്‍മാരും സീറ്റിലിരുന്നു സംഘര്‍ഷം വീക്ഷിച്ചു.ബജറ്റിന്റെ കോപ്പി പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ കീറിയെറിഞ്ഞു. ഇതിനിടെ ഭരണ, പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ …

മൈക്കുകളും , പോഡിയവും നാശമായികോര്‍പറേഷന്‍ ബജറ്റ് യോഗത്തില്‍ കൈയാങ്കളി, പി.ഷാജനടക്കം പരിക്ക് Read More »

പൂരനഗരത്തില്‍ നാദവിരുന്നായി ട്രിപ്പിള്‍ തായംബകയൊരുക്കി മട്ടന്നൂരും മക്കളും

#WatchNKVideo here തൃശൂര്‍: തേക്കിന്‍കാട് മൈതാനിയിലെ കെ.പി.എ.സി ലളിത നഗറില്‍  മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരും മക്കളും ചേര്‍ന്ന് അവതരിപ്പിച്ച ട്രിപ്പിള്‍ തായമ്പക മേളാസ്വാദകര്‍ക്ക് അപൂര്‍വ നാദവിരുന്നായി. സാംസ്‌കാരിക ഉന്നത സമിതി സംഘടിപ്പിച്ച തേക്കിന്‍കാട് ഫെസ്റ്റിവലിന്റെ ഭാഗമായാണ് ട്രിപ്പിള്‍ തായമ്പക അരങ്ങേറിയത്. നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കിയാണ് മട്ടന്നൂരിന്റെ ട്രിപ്പിള്‍ തായമ്പക കൊട്ടിക്കയറിയത്. മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ മക്കളായ മട്ടന്നൂര്‍ ശ്രീകാന്തും, മട്ടന്നൂര്‍ ശ്രീരാജും ഉള്‍പ്പെടെ 12 പേരാണ് സംഘത്തിലുണ്ടായിരുന്നത്.

WATCH VIDEO…തൃശൂര്‍ പാലപ്പിള്ളിയിലെ തോട്ടത്തില്‍ നാല്പതിലേറെ കാട്ടാനകൾ എത്തി 

WATCH VIDEO HERE….. തൃശൂര്‍: ഒരാഴ്ചയായി പാലപ്പിള്ളിയിലെ ജനവാസകേന്ദ്രത്തില്‍ തമ്പടിച്ച കാട്ടാനകള്‍ ജനങ്ങളെ ഭീതിയിലാഴ്ത്തി. ഇന്ന്് രാവിലെ മുതല്‍ കൊച്ചിന്‍  റബര്‍ തോട്ടത്തിലാണ് നാല്‍പ്പതിലേറെ വരുന്ന കാട്ടാനക്കൂട്ടം നിലയുറപ്പിച്ചിരിക്കുന്നത്. വനപാലകന്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കാട്ടാനകള്‍ കാട്ടിലേക്ക് മടങ്ങുന്നില്ല. മരങ്ങള്‍ നശിപ്പിക്കുന്നു. ഇവിടത്തെ റബര്‍ എസ്റ്റേറ്റില്‍ മാത്രം ഇരുന്നൂറോളം തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്. ആനകളെ കാടുകയറ്റാന്‍ ശ്രമം തുടരുന്നു. ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വെളുപ്പിന് പാലപ്പിള്ളി സെന്ററിലെത്തിയ കാട്ടാനക്കൂട്ടം വഴിയരികിലെ മീന്‍ കട …

WATCH VIDEO…തൃശൂര്‍ പാലപ്പിള്ളിയിലെ തോട്ടത്തില്‍ നാല്പതിലേറെ കാട്ടാനകൾ എത്തി  Read More »

ഇരുപത്തഞ്ച് ശതമാനം വിലക്കുറവിൽ ഭക്ഷണമൊരുക്കി തൃശൂർ നഗരത്തിലെ വൈറ്റ് പാലസ് ഹോട്ടൽ

എയർ കണ്ടീഷൻ ചെയ്ത 18 റൂമുകളും, 75 പേർക്ക്  വെജ്, നോൺ വെജ് ഭക്ഷണം ഇരുന്ന് കഴിക്കാം. സൗദി അറേബ്യയിൽ സോന ജുവലറി ഉടമ കെ.വി. മോഹനന്റെ സംരഭമാണ് ഹോട്ടൽ തൃശൂർ: നഗരത്തിൽ ഭക്ഷണത്തിന് ഇരുപത്തിയഞ്ച് ശതമാനത്തിലേറെ ഇളവു് നൽകുന്ന ചെമ്പോട്ടിൽ ലെയ്നിലെ വൈറ്റ് പാലസ് ഹോട്ടൽ മാർച്ച് 20 ഞായറാഴ്ച രാവിലെ 8.30 ന് കേരള റെവിന്യു വകുപ്പ് മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യുo. റെസ്റ്റോറന്റ് കോർപ്പറേഷൻ മേയർ എം.കെ. വർഗീസും, ബാങ്കറ്റ് ഹാൾ എം.പി. ടി.എൻ. പ്രതാപനും, …

ഇരുപത്തഞ്ച് ശതമാനം വിലക്കുറവിൽ ഭക്ഷണമൊരുക്കി തൃശൂർ നഗരത്തിലെ വൈറ്റ് പാലസ് ഹോട്ടൽ Read More »

ആറാട്ടുപുഴ പൂരത്തിനിടെ ആനപ്പോര്; ചിതറിയോടി ജനം

തുടർന്ന് വീണ്ടും കുത്താൻ ശ്രമിക്കുന്നതിനിടെ തൊട്ടടുത്ത് നിന്നിരുന്ന മച്ചാട്  ഗോപാലൻ എന്ന ആന ഐനിക്കാടിനെ കുത്തുകയായിരുന്നു. ഇതോടെ  ഐയ്യനിക്കാട്  ആന പെട്ടെന്ന് ശാന്തനായി. #watchNKvideo here തൃശൂർ: ആറാട്ട് കഴിഞ്ഞ തിടമ്പേറ്റാൻ  നിർത്തിയിരുന്ന ആനകളിൽ ഒരാന മറ്റൊരാനയെ കുത്തി ഇടഞ്ഞത് പരിഭ്രാന്തി പരത്തി. സംഭവം കണ്ട് നാട്ടുകാർ ചിതറിയോടി കുഴിയിൽ വീണ് രണ്ട് പേർക്ക് പരിക്കേറ്റു. വ്യഴാഴ്ച്ച രാവിലെ 9.30ഓടെയാണ് മന്ദാരം കടവിലാണ് സംഭവം. ഐനിക്കാട്  എന്ന ആന മഹാദേവൻ എന്ന ആനയെ  കുത്തുകയായിരുന്നു. തുടർന്ന് വീണ്ടും കുത്താൻ ശ്രമിക്കുന്നതിനിടെ …

ആറാട്ടുപുഴ പൂരത്തിനിടെ ആനപ്പോര്; ചിതറിയോടി ജനം Read More »

ആറാട്ടുപുഴ പൂരത്തിനിടെ ആനപ്പോര്; ചിതറിയോടി ജനം

തുടർന്ന് വീണ്ടും കുത്താൻ ശ്രമിക്കുന്നതിനിടെ തൊട്ടടുത്ത് നിന്നിരുന്ന മച്ചാട്  ഗോപാലൻ എന്ന ആന ഐനിക്കാടിനെ കുത്തുകയായിരുന്നു. ഇതോടെ  ഐയ്യനിക്കാട്  ആന പെട്ടെന്ന് ശാന്തനായി. #watchNKvideo here തൃശൂർ: ആറാട്ട് കഴിഞ്ഞ തിടമ്പേറ്റാൻ  നിർത്തിയിരുന്ന ആനകളിൽ ഒരാന മറ്റൊരാനയെ കുത്തി ഇടഞ്ഞത് പരിഭ്രാന്തി പരത്തി. സംഭവം കണ്ട് നാട്ടുകാർ ചിതറിയോടി കുഴിയിൽ വീണ് രണ്ട് പേർക്ക് പരിക്കേറ്റു. വ്യഴാഴ്ച്ച രാവിലെ 9.30ഓടെയാണ് മന്ദാരം കടവിലാണ് സംഭവം. ഐനിക്കാട്  എന്ന ആന മഹാദേവൻ എന്ന ആനയെ  കുത്തുകയായിരുന്നു. തുടർന്ന് വീണ്ടും കുത്താൻ ശ്രമിക്കുന്നതിനിടെ …

ആറാട്ടുപുഴ പൂരത്തിനിടെ ആനപ്പോര്; ചിതറിയോടി ജനം Read More »

കിഫയുടെ സമരപ്പന്തലില്‍നടുക്കുന്ന ഓര്‍മകളില്‍ വിങ്ങിപ്പൊട്ടികാട്ടാനയുടെ കുത്തേറ്റ് മരിച്ച ആഗ്നേമിയയുടെ മാതാപിതാക്കള്‍

തൃശൂര്‍: സര്‍ക്കാരിന്റെ കരുതലും,കൈത്താങ്ങും ആവശ്യപ്പെട്ടാണ് അതിരപ്പിള്ളിയില്‍ കാട്ടാനയുടെ കുത്തേറ്റ് മരിച്ച അഞ്ചുവയസ്സകാരിയായ ആഗ്നേമിയയുടെ മാതാപിതാക്കള്‍ കേരള ഇന്‍ഡിപെന്‍ഡന്റ് ഫാര്‍മേഴ്‌സ് അസോസിയേഷന്റെ സമരത്തിനെത്തിയത്. വന്യജീവിസംരക്ഷണത്തില്‍ നിന്ന് കര്‍ഷകര്‍ക്ക് സംരക്ഷണം നല്‍കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു കിഫയുടെ കളക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും.അതിരിപ്പിള്ളി കണ്ണംകുഴിയില്‍ വെച്ചായിരുന്നു അമ്മയുടെ വീട്ടില്‍ മരണാന്തരച്ചടങ്ങുകള്‍ക്കെത്തിയ മാള പുത്തന്‍ചിറ സ്വദേശി നിഖിലിനെയും, മകള്‍ ആഗ്നേമിയയെയും, മുത്തച്ഛന്‍ ജയനേയും കാട്ടാന ആക്രമിച്ചത്. ഓട്ടത്തിനിടെ നിലത്തുവീണ ആഗ്നേമിയയെ ഒറ്റയാന്‍ ചവിട്ടിക്കൊല്ലുകയായിരുന്നു. മുത്തച്ഛന്‍ ജയന്റെ കൈയിന് പരിക്കേറ്റു. ആഗ്നേമിയയുടെ മരണം …

കിഫയുടെ സമരപ്പന്തലില്‍നടുക്കുന്ന ഓര്‍മകളില്‍ വിങ്ങിപ്പൊട്ടികാട്ടാനയുടെ കുത്തേറ്റ് മരിച്ച ആഗ്നേമിയയുടെ മാതാപിതാക്കള്‍ Read More »

ആനയോട്ടത്തില്‍ ഒല്ലൂക്കര ജയറാം ഒന്നാമന്‍

തൃശൂര്‍: പിടിക്കപ്പറമ്പ് പൂരത്തോടനുബന്ധിച്ച് നടത്തിയ ആനയോട്ടത്തില്‍ ചക്കംകുളങ്ങര ശാസ്താവിന്റെ തിടമ്പേന്തിയ ഒല്ലൂക്കര ജയറാം ഒന്നാമനായി. ദേവീദേവന്‍മാരുടെ തിടമ്പേറ്റിയ കൊമ്പന്‍മാര്‍ പങ്കെടുക്കുന്ന കേരളത്തിലെ ഏക ആനയോട്ടമാണിത്. പിടക്കപ്പറമ്പ് ക്ഷേത്രത്തെ വലം വെച്ച് ആദ്യമെത്തുന്ന കൊമ്പനാണ് ഒന്നാം സ്ഥാനം.തൈക്കാട്ടുശ്ശേരി ഭഗവതി, മേടംകുളങ്ങര ശാസ്താവ്, മാങ്കുളം ശാസ്താവ്, ചക്കംകുളങ്ങര ശാസ്താവ്, എടക്കുന്നി ഭഗവതി, ഊരകത്തമ്മ തിരുവടി തുടങ്ങിയ ദേവീദേവന്‍മാരുടെ തിടമ്പേന്തിയ കൊമ്പമാര്‍ ആനയോട്ടത്തില്‍ പങ്കെടുത്തു.

error: Content is protected !!