Channel 17

live

channel17 live

Local News

പടിയൂർ പഞ്ചായത്ത്‌ ബജറ്റ് അവതരിപ്പിച്ചു

പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലിജി രതീഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കെ എം വത്സൻ ബജറ്റ് അവതരിപ്പിച്ചു. പടിയൂർ പഞ്ചായത്തിൽ കാർഷിക വികസനം, കുടിവെള്ള വിതരണം, മാലിന്യ സംസ്കരണം, ഭവന നിർമ്മാണം (ലൈഫ്), യുവജന ക്ഷേമം എന്നിവക്ക് ഊന്നൽ നൽകി ബജറ്റ് അവതരിപ്പിച്ചു. ശുചിത്വ മിഷൻ ഫണ്ട്,സാമൂഹ്യ സുരക്ഷിതത്വ ഫണ്ടുകൾ, സംസ്ഥാന പദ്ധതികൾ കൂടാതെ മറ്റു ഫണ്ടുകൾ കൂടി ഉൾപ്പെടുത്തി ആകെ 27,54,20,798 രൂപ വരവും പ്രതീക്ഷിത ചിലവ് 7,24,14,500 രൂപയും നീക്കി ബാക്കി 30,06,298 …

പടിയൂർ പഞ്ചായത്ത്‌ ബജറ്റ് അവതരിപ്പിച്ചു Read More »

മേഞ്ചിറ പാടശേഖരത്തിൽ ജലസേചന പൈപ്പ് ലൈൻ

തൃശ്ശൂർ ജില്ലാ പഞ്ചായത്ത് തോളൂർ ഗ്രാമപഞ്ചായത്തിലെ മേഞ്ചിറ പാടശേഖരത്തിൽ സ്ഥാപിച്ച കൃഷി ജലസേചന പൈപ്പ് ലൈനിൻ്റെ ഉദ്ഘാടനം ജില്ലാപഞ്ചായത്തംഗം ജിമ്മി ചൂണ്ടൽ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീകല കുഞ്ഞുണ്ണി അധ്യക്ഷത വഹിച്ചു. മേഞ്ചിറ പാടശേഖരത്തിലെ പത്രോപുല്ലി, ചെറുമുക്ക് തുടങ്ങിയ ഉയരം കൂടിയ ഭാഗങ്ങളിലേക്ക് വെള്ളം എത്തിക്കുന്നതിന് കർഷകർ വർഷങ്ങളായി നേരിട്ടിരുന്ന ബുദ്ധിമുട്ടുകൾക്ക് ഇതോടെ പരിഹാരമായി. ജില്ലാപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ആറ് ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പാക്കിയത്. 400 മീറ്റർ ദൂരം ആറ് മീറ്റർ വ്യാസത്തിൽ സ്ഥാപിച്ച …

മേഞ്ചിറ പാടശേഖരത്തിൽ ജലസേചന പൈപ്പ് ലൈൻ Read More »

ഭരണഘടനാ ചുമർ സ്ഥാപിച്ചു

അവണൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ശങ്കുണ്ണി നിർവ്വഹിച്ചു. അവണൂർ ഗ്രാമപഞ്ചായത്ത് സമേതം സമഗ്ര വിദ്യാഭ്യാസ പദ്ധതി പ്രവർത്തനങ്ങളുടെ ഭാഗമായി ഭരണഘടനാ ചുമർ സ്ഥാപിച്ചു. അവണൂർ ഗ്രാമ പഞ്ചായത്ത് ഓഫീസിലും പഞ്ചായത്ത് പ്രദേശത്തുള്ള ഏഴ് വിദ്യാലയങ്ങളിലുമായാണ് ഭരണഘടനാ ചുമരുകൾ സ്ഥാപിച്ചത്. അവണൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ശങ്കുണ്ണി നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് മിനി ഹരിദാസ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ തോംസൺ …

ഭരണഘടനാ ചുമർ സ്ഥാപിച്ചു Read More »

വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലാ കളക്ടര്‍ ലാപ്ടോപ്പുകള്‍ വിതരണം ചെയ്തു

ചേര്‍പ്പ് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഗണിത ലാബിലേക്കുള്ള ലാപ്‌ടോപ്പുകളുടെ വിതരണോദ്ഘാടനം ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ നിര്‍വ്വഹിച്ചു. ചേര്‍പ്പ് ഗവ. വി.എച്ച്.എസ്.എസ്‌ലെ ഗണിത ലാബ് ഇനി ഹൈടെക്കാകും.ചേര്‍പ്പ് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഗണിത ലാബിലേക്കുള്ള ലാപ്‌ടോപ്പുകളുടെ വിതരണോദ്ഘാടനം ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ നിര്‍വ്വഹിച്ചു. കളക്ടറുടെ നിര്‍ദ്ദേശപ്രകാരം സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധത (സിഎസ്ആര്‍) ഫണ്ട് ഉപയോഗിച്ചാണ് സ്‌കൂളിന് ലാപ്‌ടോപുകള്‍ ലഭ്യമാക്കിയത്. ചേര്‍പ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാകൃഷ്ണന്‍ മാസ്റ്റര്‍, …

വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലാ കളക്ടര്‍ ലാപ്ടോപ്പുകള്‍ വിതരണം ചെയ്തു Read More »

കൊരട്ടി സമ്പൂർണ മാലിന്യമുക്ത പഞ്ചായത്ത് : ശുചിത്വ സന്ദേശ പദയാത്ര സംഘടിപ്പിച്ചു

കൊരട്ടി : 2025 മാർച്ച് 31 കേരള സംസ്ഥാനം സമ്പൂർണ ശുചിത്വ സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിൻ്റെ ഭാഗമായി കൊരട്ടി പഞ്ചായത്തിൽ ശുചിത്വ സന്ദേശ പദയാത്ര സംഘടിപ്പിച്ചു. കൊരട്ടി പഞ്ചായത്ത് പ്രസിഡൻ്റ് പി.സി ബിജു ക്യാപ്റ്റൻ ആയിട്ടുള്ള ജാഥക്ക് കൊരട്ടി സെൻ്റർ ,മഞ്ഞളികെട്ട്, ദേവമാത ,വഴിച്ചാൽ ചിറങ്ങര എന്നിവടങ്ങളിൽ സ്വീകരണം. ജാഥയുടെ ഉദ്ഘാടനം തൃശ്ശൂർ ജില്ല നവകേരള ശുചിത്വ മിഷൻ ഡയറക്ടർ ദ്വീദിക സി. നിർവ്വഹിച്ചു. കൊരട്ടി പഞ്ചായത്ത് പ്രസിഡൻ്റ് പി.സി. ബിജു അധ്യക്ഷത സ്ഥാപിച്ചു. പാലക്കാട് ഐ ആർ …

കൊരട്ടി സമ്പൂർണ മാലിന്യമുക്ത പഞ്ചായത്ത് : ശുചിത്വ സന്ദേശ പദയാത്ര സംഘടിപ്പിച്ചു Read More »

നഗരസഭ ആരോഗ്യവിഭാഗത്തിൻ്റെ മിന്നൽ പരിശോധന; 480 കിലോ നിരോധിത പ്ലാസ്റ്റിക് പിടിച്ചെടുത്തു

മാർക്കറ്റിനുള്ളിൽ രേഖകൾ ഇല്ലാതെ പ്രവർത്തിച്ചിരുന്ന ഗോഡൗണിൽ നിന്നും പേപ്പർ കപ്പ്, പ്ലാസ്റ്റിക് സ്പൂൺ , പ്ലാസ്റ്റിക് വാഴയില , പ്ലേറ്റ് ഉൾപ്പെടെയുള്ള ഇനങ്ങളാണ് പിടിച്ചെടുത്തത്. ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യ വിഭാഗത്തിൻ്റെ മിന്നൽ പരിശോധനയിൽ നിരോധിത 480 കിലോ പ്ലാസ്റ്റിക് പിടിച്ചെടുത്തു. മാർക്കറ്റിനുള്ളിൽ രേഖകൾ ഇല്ലാതെ പ്രവർത്തിച്ചിരുന്ന ഗോഡൗണിൽ നിന്നും പേപ്പർ കപ്പ്, പ്ലാസ്റ്റിക് സ്പൂൺ , പ്ലാസ്റ്റിക് വാഴയില , പ്ലേറ്റ് ഉൾപ്പെടെയുള്ള ഇനങ്ങളാണ് പിടിച്ചെടുത്തത്. നഗരത്തിലെ ചെറുകച്ചവട സ്ഥാപനങ്ങളിൽ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ആരോഗ്യ …

നഗരസഭ ആരോഗ്യവിഭാഗത്തിൻ്റെ മിന്നൽ പരിശോധന; 480 കിലോ നിരോധിത പ്ലാസ്റ്റിക് പിടിച്ചെടുത്തു Read More »

ഓൺലൈൻ തട്ടിപ്പിലൂടെ 3,16,759/- രൂപ തട്ടിയെടുത്ത 3 അംഗ സംഘം റിമാന്റിൽ

സുൽത്താൽ ബത്തേരി, മാടക്കര സ്വദേശിയായ നല്ല മൂച്ചിക്കൽ വീട്ടിൽ മുഹമ്മദ് ഷാഫി 25 വയസ്സ്, സുൽത്താൻ ബത്തേരി കൈപ്പാൻഞ്ചേരി സ്വദേശിയായ പുത്തൻപുരക്കൽ വീട്ടിൽ മുഹമ്മദ് റാഫി 23 വയസ്, സുൽത്താൻ ബത്തേരി കുപ്പാടി സ്വദേശിയായ കൈപ്പഞ്ചേരി പുൽപറമ്പിൽ വീട്ടിൽ അബ്ദുൾ ഗഫൂർ 27 വയസ് എന്നിവരെയാണ് വരന്തരപ്പിള്ളി പോലീസ് വയനാട്ടിൽ നിന്നും പിടി കൂടിയത്. വരന്തരപ്പിള്ളി : മണ്ണംപേട്ട സ്വദേശിയായ ചിറ്റിലപ്പിള്ളി വീട്ടിൽ ഷിന്റോ 40 വയസ് എന്നയാളിൽ നിന്ന് 3,16,759/- രൂപ (മൂന്ന് ലക്ഷത്തി പതിനാറായിരത്തി …

ഓൺലൈൻ തട്ടിപ്പിലൂടെ 3,16,759/- രൂപ തട്ടിയെടുത്ത 3 അംഗ സംഘം റിമാന്റിൽ Read More »

ജനകീയം ഡി ഹണ്ട് ന്റെ ഭാഗമായുള്ള പരിശോധനയിൽ നിരോധിത പുകയില ഉത്പന്നങ്ങളുമായി ഉത്തർ പ്രദേശ് സ്വദേശി അറസ്റ്റിൽ

ഉത്തർ പ്രദേശ് സ്വദേശിയായ പപ്പു എന്നയാളിൽ നിന്നാണ് കുട്ടികൾക്കും മറ്റും വിൽപന നടത്തുന്നതിനായി സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നമായ 145 പായ്ക്കറ്റ് ശിക്കാർ പിടികൂടിയത്. അന്തിക്കാട് : തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ.ബി. കൃഷ്ണകുമാർ IPS ന്റെ നിർദ്ദേശപ്രകാരം നിരോധിത ലഹരി വസ്തുക്കൾ, അനധികൃത മദ്യം എന്നിവയുടെ നിർമ്മാണം, സംഭരണം, വിപണനം എന്നിവ തടയുന്നതിനായി തൃശ്ശൂർ റൂറൽ ജില്ലയിൽ, കേരള പോലീസിന്റെ കടലോര ജാഗ്രത സമിതി, സ്റ്റുഡന്റ്സ് പോലിസ് കേഡറ്റ് പദ്ധതി, സ്കൂൾ പ്രൊട്ടക്ഷൻ …

ജനകീയം ഡി ഹണ്ട് ന്റെ ഭാഗമായുള്ള പരിശോധനയിൽ നിരോധിത പുകയില ഉത്പന്നങ്ങളുമായി ഉത്തർ പ്രദേശ് സ്വദേശി അറസ്റ്റിൽ Read More »

ജനകീയം ഡി ഹണ്ട് ന്റെ ഭാഗമായുള്ള പരിശോധനയിൽ ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റിൽ

വാടാനപ്പിള്ളി : തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ.ബി. കൃഷ്ണകുമാർ IPS ന്റെ നിർദ്ദേശപ്രകാരം നിരോധിത ലഹരി വസ്തുക്കൾ, അനധികൃത മദ്യം എന്നിവയുടെ നിർമ്മാണം, സംഭരണം, വിപണനം എന്നിവ തടയുന്നതിനായി തൃശ്ശൂർ റൂറൽ ജില്ലയിൽ, കേരള പോലീസിന്റെ ജനമൈത്രി സുരക്ഷാ സമിതി, കടലോര ജാഗ്രത സമിതി, സ്റ്റുഡന്റ്സ് പോലിസ് കേഡറ്റ് പദ്ധതി, സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്, കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പ് എനിവയിലെ അംഗങ്ങളുടെയും റെസിഡൻറ് അസോസിയേഷനുകൾ, അയൽക്കൂട്ടങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, SC/ST മോണിറ്ററിങ്ങ് കമ്മിറ്റി അംഗങ്ങൾ …

ജനകീയം ഡി ഹണ്ട് ന്റെ ഭാഗമായുള്ള പരിശോധനയിൽ ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റിൽ Read More »

കുരങ്ങന്മാർ മരക്കൊമ്പ് തട്ടിയിട്ടു ; സ്കൂട്ടർ മറിഞ്ഞ് യുവാവിന് പരിക്ക്

പരിക്കേറ്റ റിച്ചിൻ പോൾ അതിരപ്പിള്ളി : ആനമല റോഡിൽ തുമ്പൂർമുഴി ഭാഗത്ത് കുരങ്ങന്മാർ തട്ടിയിട്ട മരക്കൊമ്പ് സ്കൂട്ടറിൽ വീണ് സ്കൂട്ടർ മറിഞ്ഞ് യുവാവിന് പരിക്കേറ്റു. ചേലക്കര സ്വദേശി എടാട്ടുകുടിയിൽ റിച്ചിൻ പോൾനാണു (32) പരിക്കേറ്റത്. ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടെയാണ് അപകടം. വെറ്റിലപ്പാറയിൽ ഉള്ള ഭാര്യ വീട്ടിൽ പോയി തിരികെ ചേലക്കരക്ക് പോകുമ്പോൾ തുമ്പൂർമുഴിയിൽ വെച്ചാണ് കുരങ്ങൻ മരക്കൊമ്പ് സ്കൂട്ടറിൽ തട്ടിയിട്ടത്. നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞു കൈക്ക് സാരമായി പരിക്കേറ്റ റിച്ചിനെ ചാലക്കുടി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും …

കുരങ്ങന്മാർ മരക്കൊമ്പ് തട്ടിയിട്ടു ; സ്കൂട്ടർ മറിഞ്ഞ് യുവാവിന് പരിക്ക് Read More »

കാരായ്മ അവകാശം സംരക്ഷിക്കണം: വാര്യർ സമാജം ഇരിങ്ങാലക്കുട

പ്രതിഷേധ സംഗമം സമസ്ത കേരള വാര്യർ സമാജം സംസ്ഥാന ജനറൽ സെക്രട്ടറി വി.വി. മുരളീധര വാര്യർ ഉദ്ഘാടനം ചെയ്തു. കൂടൽമാണിക്യം ക്ഷേത്രം കാരായ്മ അവകാശം നിർത്തി മറ്റൊരു വ്യക്തിക്ക് നല്കിയത് ദേവസ്വം ബോഡിൻ്റെ കെടുകാര്യ സ്ഥിതിയാണ് സൂചിപ്പിക്കുന്നത്. ഇതിനെതിരെ സമസ്ത കേരള വാര്യർ സമാജത്തിൻ്റെ നേതൃത്വത്തിൽ ക്ഷേത്രത്തിനു മുൻവശം നടന്ന പ്രതിഷേധ സംഗമം സമസ്ത കേരള വാര്യർ സമാജം സംസ്ഥാന ജനറൽ സെക്രട്ടറി വി.വി. മുരളീധര വാര്യർ ഉദ്ഘാടനം ചെയ്തു. ക്ഷേത്രത്തിലെ കാരായ്മ കഴകം പുന: സ്ഥാപിക്കണമെന്ന് …

കാരായ്മ അവകാശം സംരക്ഷിക്കണം: വാര്യർ സമാജം ഇരിങ്ങാലക്കുട Read More »

ജോബ് ഫെസിലിറ്റേഷൻ സെൻ്റർ ആരംഭിച്ചു

കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തിൽ കേരള നോളജ് ഇക്കോണമി മിഷൻ ജോബ് ഫെസിലിറ്റേഷൻ സെൻ്ററിൻ്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് മിനി ജയൻ നിർവഹിച്ചു. ഏപ്രിൽ 26ന് തൃശ്ശൂരിൽ സംഘടിപ്പിക്കുന്ന മെഗാ ജോബ് ഫെയറിന്‍റെ ഭാഗമായാണ് ജോബ് ഫെസിലിറ്റേഷൻ സെൻ്റർ പ്രവർത്തനം ആരംഭിച്ചത്. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൻ.എ ബാലചന്ദ്രൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിവ്യ റെനീഷ്, വാർഡ് മെമ്പർമാരായ രാജി വേണു, പി.കെ അസിസ്, എ.എ കൃഷ്ണൻ, റ്റി.ഒ ജോയ്, രമ ബാബു, കെ.കെ ജയന്തി …

ജോബ് ഫെസിലിറ്റേഷൻ സെൻ്റർ ആരംഭിച്ചു Read More »

ഏഴാം സംസ്ഥാന ധനകാര്യ കമ്മീഷൻ്റെ ഡി.പി.സിതല യോഗം ചേർന്നു

സംസ്ഥാന സർക്കാർ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് അനുവദിക്കുന്ന ധനവിന്യാസവുമായി ബന്ധപ്പെട്ട് ഏഴാം സംസ്ഥാന ധനകാര്യ കമ്മീഷൻ ചെയർമാൻ ഡോ. കെ.എൻ. ഹരിലാൽ ജില്ലാ ആസൂത്രണ സമിതിയുമായും തദ്ദേശഭരണസ്ഥാപനങ്ങളിലെ പ്രതിനിധികളുമായും സംവദിച്ചു. ആസൂത്രണ ഭവൻ ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ ആസൂത്രണ സമിതി ചെയർമാൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിൻസ് അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ആശംസ അർപ്പിച്ച് സംസാരിച്ചു. നിലവിലെ ധനവിന്യാസത്തെക്കുറിച്ചുള്ള അഭിപ്രായം, സ്വീകരിക്കാൻ കഴിയുന്ന പുതിയ രീതികൾ, പദ്ധതി നിർവ്വഹണവുമായി …

ഏഴാം സംസ്ഥാന ധനകാര്യ കമ്മീഷൻ്റെ ഡി.പി.സിതല യോഗം ചേർന്നു Read More »

ക്ലീൻ ഗ്രീൻ മുരിയാടിനായി ശുചിത്വ വിളംബര പര്യടനം

ലോക സീറോ വേസ്റ്റ് ദിനത്തിൻ്റെ പ്രചരണാർത്ഥം മുരിയാട് ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന ക്ലീൻ ഗ്രീൻ മുരിയാട് പദ്ധതിയുടെ സന്ദേശവുമായി ശുചിത്വ വിളംബര യാത്ര നടന്നു. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളിയുടെ നേതൃത്വത്തിലാണ് ക്ലീൻ ഗ്രീൻ മുരിയാട് ശുചിത്വ വിളംബര യാത്ര സംഘടിപ്പിച്ചത്. പുല്ലൂർ ഉരിയരിചിറ പരിസരത്ത് നിന്ന് ആരംഭിച്ച പര്യടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. 17 വാർഡുകളിലും ശുചിത്വ സഭ പൂർത്തിയാക്കിയിട്ടുണ്ട്. വാർഡ് തല ശുചീകരണയജ്ഞത്തിനു പുറമേ ക്ലീൻഗ്രീൻശുചിത്വ …

ക്ലീൻ ഗ്രീൻ മുരിയാടിനായി ശുചിത്വ വിളംബര പര്യടനം Read More »

അതിഥി തൊഴിലാളികളുടെ താമസസ്ഥലത്ത് നിന്നും കഞ്ചാവ് ചെടികൾ കണ്ടെടുത്തു

കൊരട്ടി : വാളൂരിൽ അതിഥി തൊഴിലാളികൾ താമസിക്കുന്ന ലേബർ ക്യാമ്പിനു മുൻവശം പറമ്പിൽ നിന്നും 3 കഞ്ചാവ് ചെടികൾ ചാലക്കുടി എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ ഹരീഷ് സി. യു വിൻ്റെ നേതൃത്വത്തിൽ കണ്ടെത്തി കേസെടുത്തു. അതിഥി തൊഴിലാളികൾ തിങ്ങി പാർക്കുന്ന അന്നമനട പഞ്ചായത്തിൽ പെട്ട കെട്ടിടത്തിലെ താമസക്കാരായ തൊഴിലാളികൾ വലിച്ചെറിഞ്ഞ വിത്തുകൾ മുളച്ചാകാം കഞ്ചാവ് ചെടികൾ വളർന്ന് വന്നതെന്നാണ് പ്രാഥമിക പരിശോധനയിൽ മനസിലായതെന്ന് എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു. പരിശോധനയിൽ കഞ്ചാവ് ചെടികൾക്ക് ഒരു മാസത്തെ വളർച്ചയുള്ളതായി കാണുന്നു …

അതിഥി തൊഴിലാളികളുടെ താമസസ്ഥലത്ത് നിന്നും കഞ്ചാവ് ചെടികൾ കണ്ടെടുത്തു Read More »

ബ്ലോക്ക് ജോബ്സ്റ്റേഷൻ അവലോകനയോഗം

ചാലക്കുടി: വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് പഞ്ചായത്തിലെയും ഗ്രാമപഞ്ചായത്തിലെയും തൊഴിൽ സഹായ കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ ജില്ലാ ഭാരവാഹികളുടെയും കെ- ഡിസ്കിന്റെയും നേതൃത്വത്തിൽ അവലോകനയോഗം നടന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വനജ ദിവാകരൻ അധ്യക്ഷത വഹിച്ചു.കേരള നോളേജ് എക്കോണമി മിഷൻ അസോസിയേറ്റ് ഡയറക്ടർ നോർബു പവിത്രൻ, കെ.ആർ.പി അബ്ദുൾ റസാഖ് എന്നിവർ പദ്ധതികൾ വിശദീകരിച്ചു. പരിയാരം പ്രസിഡന്റ് മായ എൻ. എസ്, കാടുകുറ്റി പ്രസിഡന്റ് പ്രിൻസി ഫ്രാൻസിസ് ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബീന രവീന്ദ്രൻ, മെമ്പർമാരായ …

ബ്ലോക്ക് ജോബ്സ്റ്റേഷൻ അവലോകനയോഗം Read More »

നടത്തറയിൽ വാട്ടർ കിയോസ്ക്ക്

ഒരു ലിറ്റർ ജലത്തിന് ഒരു രൂപ ഒരു രൂപയ്ക്ക് ഒരു ലിറ്റർ വെള്ളം ലഭിക്കുന്ന കിയോസ്ക്ക് പ്രവർത്തനം തുടങ്ങി. 9,55,000 രൂപ ചെലവാക്കിയാണ് ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തും നടത്തറ ഗ്രാമ പഞ്ചായത്തും സംയുക്തമായി പദ്ധതി നടപ്പാക്കിയത്. പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച ആദ്യ കിയോസ്ക്ക് തിങ്കളാഴ്ച മുതൽ മൂർക്കനിക്കര ഗവ. യു പി സ്കൂൾ ഗ്രൗണ്ടിന് സമീപം പ്രവർത്തനം ആരംഭിച്ചു. രണ്ടാമത്തെ കിയോസ്ക്ക് നടത്തറ ഗ്രാമപഞ്ചായത്തിലെ തന്നെ പൂച്ചട്ടിയിൽ ഉടൻ സ്ഥാപിക്കും. 30 ഡിഗ്രിക്കുമേൽ പകൽ താപനില ഉയർന്ന് …

നടത്തറയിൽ വാട്ടർ കിയോസ്ക്ക് Read More »

മാലിന്യമുക്ത ഗ്രാമപഞ്ചായത്തായി പറപ്പൂക്കര

ലഹരിക്കും മാലിന്യത്തിനും എതിരായി പറപ്പൂക്കര സ്‌ക്വാഡ് രൂപീകരിച്ചു. പറപ്പൂക്കര ഗ്രാമപഞ്ചായത്തില്‍ മാലിന്യമുക്ത ഗ്രാമപഞ്ചായത്ത് പ്രഖ്യാപനവും ലഹരിക്കും മാലിന്യത്തിനും എതിരായുള്ള പറപ്പൂക്കര സ്‌ക്വാഡ് രൂപീകരണവും ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഉദ്ഘാടനം ചെയ്തു. മാലിന്യ മുക്ത പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വ്യത്യസ്തങ്ങളായ പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയ ഗ്രാമപഞ്ചായത്ത് ഏവര്‍ക്കും മാതൃകയാണെന്ന് ജില്ലാ കളക്ടര്‍ അഭിപ്രായപ്പെട്ടു. മാലിന്യത്തിനും ലഹരിക്കും എതിരായും വിജ്ഞാനകേരളം പദ്ധതിയുടെ വിജയത്തിനായുമാണ് 40 വയസ്സിനു താഴെയുള്ളവരെ ഉള്‍കൊള്ളിച്ചുകൊണ്ട് പറപ്പൂക്കര സ്‌ക്വാഡ് രൂപീകരിച്ചത്. നവകേരളം കര്‍മ്മ പദ്ധതി 2 …

മാലിന്യമുക്ത ഗ്രാമപഞ്ചായത്തായി പറപ്പൂക്കര Read More »

നടരാജ വിഗ്രഹം വീട്ടിൽ വെച്ചാൽ ഐശ്വര്യമുണ്ടാവുമെന്ന് വിശ്വസിപ്പിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിപ്പ് നടത്തിയ കേസിൽ 2 പേർ അറസ്റ്റിൽ

കൊരട്ടി : കൊരട്ടി പോലീസ് സ്റ്റേഷൻ പരിധിയിലെ കാടുകുറ്റി പാളയം പറമ്പ് സ്വദേശിയായ രജീഷ് 41 വയസ് എന്നയാളെ വീട്ടിൽ പഞ്ചലോഹ നടരാജ വിഗ്രഹം വച്ചാൽ ഐശ്വര്യമുണ്ടാവുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 04.01.2025 തിയ്യതി മുതൽ 17.02.2025 തിയ്യതിവരെയുള്ള കാലയളവിൽ 5,00,000/- (അഞ്ച് ലക്ഷം) രൂപ കൈപറ്റി പഞ്ചലോഹ നടരാജ വിഗ്രഹം നൽകാതെ ദേവി വിഗ്രഹം നൽകി തട്ടിപ്പ് നടത്തിയ സംഭവത്തിന് കാടുകുറ്റി സാമ്പാളൂർ സ്വദേശിയായ മാടപ്പിള്ളി വീട്ടിൽ ഷിജോ 45 വയസ്സ് എന്നയാളെയും, കറുകുറ്റി അന്നനാട് സ്വദേശിയായ …

നടരാജ വിഗ്രഹം വീട്ടിൽ വെച്ചാൽ ഐശ്വര്യമുണ്ടാവുമെന്ന് വിശ്വസിപ്പിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിപ്പ് നടത്തിയ കേസിൽ 2 പേർ അറസ്റ്റിൽ Read More »

ധര്‍ണ്ണ നടത്തി

സഹകരണ സംഘങ്ങളെ തകര്‍ക്കാനുളള സര്‍ക്കാര്‍ നടപടികള്‍ അവസാനിപ്പിക്കണം സഹകരണ ജനാധിപത്യവേദി പ്രാഥമിക സഹകരണ സംഘങ്ങളെ മുതല്‍ കാര്‍ഷിക സഹകരണ സംഘങ്ങളെ വരെ തകര്‍ക്കാനുളള കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണ വിരുദ്ധ നയങ്ങള്‍ക്കെതിരെ ഇരിഞ്ഞാലക്കുട കേരള ബാങ്ക് ശാഖക്ക് മുന്‍പില്‍ സഹകരണ ജനാധിപത്യവേദി സഹകാരി ധര്‍ണ്ണ നടത്തി. മുകുന്ദപുരം താലൂക്കിലെ സഹകരണ ബാങ്ക് പ്രസിഡന്‍റുമാരും ഭരണസമിതി അംഗങ്ങളും ജീവനക്കാരും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും ഉള്‍പടെ നിരവധി സഹകാരികള്‍ പങ്കെടുത്ത ധര്‍ണ്ണ സര്‍ക്കാരിന്‍റെ സഹകരണ വിരുദ്ധ നയങ്ങള്‍ക്കെതിരെയുളള ശക്തമായ പ്രതിഷേധമായിമാറി. ധര്‍ണ്ണ …

ധര്‍ണ്ണ നടത്തി Read More »

error: Content is protected !!