Channel 17

live

channel17 live

Local News

ധനസഹായം വിതരണം ചെയ്തു

ചാലക്കുടി ടൗൺ സഹകരണ ബാങ്ക് പ്രസിഡന്റ് ശ്രീ ജോയ് മൂത്തേടന്റെ അധ്യക്ഷതയിൽ അസുഖബാധിതരായ ബാങ്ക് മെമ്പർമാരിൽ എൻ കെ റാഫേൽ ഗ്രേസി ആന്റണി ബെന്നി കെ ആർ സന്തോഷ് യുകെ ലാൽ പിജി തോമസ് ജോസഫ് പി എന്നീ മെമ്പർമാർക്ക് അംഗസമാശ്വാസ നിധിയിൽ നിന്നും ലഭിച്ച ധനസഹായം ബാങ്ക് മുൻ പ്രസിഡണ്ട് ശ്രീ എം എം അനിൽകുമാർ വിതരണം ചെയ്തു യോഗത്തിൽ ബാങ്ക് ഭരണസമിതി അംഗങ്ങളും ജീവനക്കാരും പങ്കെടുത്തു. https://www.youtube.com/@channel17.online

കുപ്രസിദ്ധ ഗുണ്ട വിഷ്ണുപ്രസാദിനെ കാപ്പ ചുമത്തി തടങ്കലിലാക്കി

മതിലകം പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുപ്രസിദ്ധ ഗുണ്ട ആല കോതപറമ്പ് സ്വദേശി, കുറുപ്പശ്ശേരി വീട്ടില്‍ വിഷ്ണുപ്രസാദിനെയാണ് (31 വയസ്സ്) 6 മാസത്തേക്ക് കാപ്പ ചുമത്തി തടങ്കലിലാക്കിയത്. വിഷ്ണുപ്രസാദിന് 2013 ൽ മതിലകം പോലിസ് സ്റ്റേഷനിൽ ഒരു വധശ്രമ കേസും 2014 ൽ കൊടുങ്ങല്ലൂർ പോലിസ് സ്റ്റേഷനിൽ ഒരു വധശ്രമം കേസും 2014 ൽ മതിലകം പോലിസ് സ്റ്റേഷനിൽ ഒരു വധശ്രമം കേസും 2016 ൽ കൊടുങ്ങല്ലൂർ പോലിസ് സ്റ്റേഷനിൽ ഒരു അടിപിടി കേസും 2024 ൽ മതിലകം …

കുപ്രസിദ്ധ ഗുണ്ട വിഷ്ണുപ്രസാദിനെ കാപ്പ ചുമത്തി തടങ്കലിലാക്കി Read More »

വിജ്ഞാന കേരളം:ചാലക്കുടി നഗരസഭയിൽ ജോബ് സ്റ്റേഷൻ ആരംഭിച്ചു

ചാലക്കുടി: സംസ്ഥാന സർക്കാരിന്റെ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ഉദ്യോഗാർത്ഥികളെയും തൊഴിലന്വേഷകരെയും സഹായിക്കുന്നതിനായി ചാലക്കുടി നഗരസഭ കാര്യാലയത്തിൽ ജോബ് ഫെസിലിറ്റേഷൻ സെന്റർ (തൊഴിൽ സഹായ കേന്ദ്രം) ഉദ്ഘാടനം ചെയ്തു. തൊഴിലന്വേഷകരെ ഡി.ഡബ്ലിയു.എം.എസ് ജോബ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാനും ജോലിക്ക് അപേക്ഷിക്കാനും സഹായിക്കുന്നതിനായി ജോബ് സ്റ്റേഷൻ പ്രവർത്തിക്കുന്നതാണ്. തൊഴിലന്വേഷകരായുളള മുഴുവൻ ഉദ്യോഗാർത്ഥികൾക്കും തൊഴിൽ ലഭിക്കുവാൻ വേണ്ട സേവനങ്ങളും സൗകര്യങ്ങളും നല്കുന്ന വിജ്ഞാന സേവന കേന്ദ്രമാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. നഗരസഭയുടെ പ്രവൃത്തി ദിവസങ്ങളിൽ ഉദ്യോഗാർത്ഥികൾക്ക് ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.നഗരസഭ ചെയർമാൻ …

വിജ്ഞാന കേരളം:ചാലക്കുടി നഗരസഭയിൽ ജോബ് സ്റ്റേഷൻ ആരംഭിച്ചു Read More »

തൃശ്ശൂര്‍ പൂരം എല്ലാ പൊലിമയോടെയും പ്രൗഢിയോടെയും സുരക്ഷിതമായും നടത്തും: മന്ത്രി വി.എൻ. വാസവന്‍

തൃശ്ശൂര്‍ പൂരം അതിന്റെ എല്ലാ പൊലിമയോടെയും പ്രൗഢിയോടെയും ഏറ്റവും സുരക്ഷിതമായും വിജയകരമായും നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാരും ജില്ലാ ഭരണ കൂടവും തൃശ്ശൂര്‍ കോര്‍പ്പറേഷനും എല്ലാ വകുപ്പുകളും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. പൂരത്തിന്റെ മുന്നൊരുക്കങ്ങള്‍ അവലോകനം ചെയ്യാന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിന്റെ തീരുമാനങ്ങള്‍ വിശദീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. തൃശ്ശൂര്‍ പൂരം കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ നല്ല രീതിയില്‍ത്തന്നെ ജില്ലാ ഭരണകൂടവും കോര്‍പ്പറേഷനും പോലീസും ബന്ധപ്പെട്ട വകുപ്പുകളും ആരംഭിച്ചിട്ടുണ്ട്. വെടിക്കെട്ടുമായി ബന്ധപ്പെട്ട് …

തൃശ്ശൂര്‍ പൂരം എല്ലാ പൊലിമയോടെയും പ്രൗഢിയോടെയും സുരക്ഷിതമായും നടത്തും: മന്ത്രി വി.എൻ. വാസവന്‍ Read More »

എടക്കുളം ഔണ്ട്ര ചാലിനു കുറുകെ പാലം വേണമെന്ന്- കേരള കോൺഗ്രസ്‌

പൂമംഗലം : ഔണ്ട്ര ചാലിന് കുറുകെ പാലം നിർമ്മിക്കാൻ സർക്കാർ നടപടികൾ ആരംഭിക്കണമെന്ന് കേരള കോൺഗ്രസ്‌ പൂമംഗലം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നെറ്റിയാട് സെന്ററിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ ആവശ്യപ്പെട്ടു.പൂമംഗലം – പടിയൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഈ പാലം ദീർഘാനാളത്തെ സ്വപ്നമാണ്. യു. ഡി. എഫ് ഗവണ്മെന്റിന്റെ കാലത്ത് ബഡ്‌ജറ്റിൽ പെട്ടിരുന്നെങ്കിലും നാളിതുവരെ പാലം നിർമ്മിച്ചിട്ടില്ലായെന്നും പ്രതിഷേധസംഗമം ചൂണ്ടിക്കാട്ടി.യു. ഡി. എഫിന്റെ ശ്രമഫലമായി ഈ ഭാഗത്ത് രണ്ടു പഞ്ചായത്തുകളെ ബന്ധിപ്പിച്ചു P. M. G. Sy പദ്ധതി …

എടക്കുളം ഔണ്ട്ര ചാലിനു കുറുകെ പാലം വേണമെന്ന്- കേരള കോൺഗ്രസ്‌ Read More »

മഴക്കാല മുന്നൊരുക്കം: കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേർന്നു

ജില്ലയിലെ വരൾച്ചാ പ്രതിരോധ പ്രവർത്തനങ്ങളുടേയും മഴക്കാല മുന്നൊരുക്കങ്ങളുടേയും പുരോഗതി കളക്ടർ അർജുൻ പാണ്ഡ്യൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി. മഴക്കാല പൂർവ്വ ശുചീകരണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ലാൻഡ് ഡെവലെപ്മെൻ്റ് കോർപ്പറേഷൻ തുടങ്ങിയ വകുപ്പുകൾ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ അടിയന്തരമായി ആരംഭിക്കണമെന്നും ഏപ്രിൽ 30 നകം പൂർത്തീകരിക്കണമെന്നും കളക്ടർ നിർദ്ദേശിച്ചു. നഗര മേഖലകളിൽ ഉൾപ്പെടെ വെള്ളക്കെട്ട് രൂപപ്പെടാൻ സാധ്യത ഉള്ളതിനാൽ ഡ്രെയ്നേജ്, തോടുകൾ, ഓടകൾ, കൾവർട്ടുകൾ, കനാലുകൾ, പുഴകൾ, മറ്റ് ജലസേചന സംവിധാനങ്ങൾ എന്നിവയിലെ തടസ്സങ്ങൾ …

മഴക്കാല മുന്നൊരുക്കം: കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേർന്നു Read More »

തൈക്കാട്ടുശ്ശേരി-വല്ലച്ചിറ റോഡിന്റെ നിര്‍മ്മാണോദ്ഘാടനം മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചു

പുതുക്കാട് എംഎല്‍എ കെ.കെ രാമചന്ദ്രന്‍ യോഗത്തിന് അധ്യക്ഷത വഹിച്ചുകൊണ്ട് ശിലാഫലകം അനാഛാദനം നിര്‍വ്വഹിച്ചു. സംസ്ഥാന ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി ബി.എം. ആന്‍ഡ് ബി.സി നിലവാരത്തില്‍ നവീകരിക്കുന്ന തലോര്‍ – തൈക്കാട്ടുശ്ശേരി – വല്ലച്ചിറ റോഡിന്റെ നിര്‍മ്മാണോദ്ഘാടനം പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. 350 ലക്ഷം രൂപ ചിലവിലാണ് റോഡ് നവീകരീക്കുന്നത്. വിവിധ ഭാഗങ്ങളിലായി 4.075 കിലോമീറ്റര്‍ വരുന്ന റോഡ് നവീകരണം സംസ്ഥാനത്തെ റോഡുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് വേണ്ടിയുള്ള പൊതുമരാമത്ത് വകുപ്പ് …

തൈക്കാട്ടുശ്ശേരി-വല്ലച്ചിറ റോഡിന്റെ നിര്‍മ്മാണോദ്ഘാടനം മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചു Read More »

സൗരോർജ തൂക്കുവേലി നിർമ്മാണോദ്ഘാടനം നിർവഹിച്ചു

കാടിനെയും വന്യജീവികളെയും മനുഷ്യരാശിയെയും സംരക്ഷിക്കാനുള്ള വിവിധ ശ്രമങ്ങളുമായാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്ന് വനം, വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. ചാലക്കുടിയിൽ സൗരോർജ്ജ തൂക്കു വേലിയുടെ നിർമ്മാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വനം, വന്യജീവി വകുപ്പ് നബാർഡിന്റെ സഹകരണത്തോടെ ചാലക്കുടി ഡിവിഷനിൽ 2.24 കോടി രൂപയിൽ ചാലക്കുടി പുഴയോരത്ത് വിരിപ്പാറ മുതൽ കണ്ണൻകുഴി തോട് വരെ പരിയാരം, അതിരപ്പിള്ളി പഞ്ചായത്തുകളിലൂടെ 18 കിലോമീറ്റർ നീളത്തിലാണ് സൗരോർജ തൂക്കുവേലി നിർമ്മിക്കുന്നത്. ചാലക്കുടി- വാഴച്ചാൽ ഡിവിഷനുകളിലായി ഏകദേശം 80 കിലോമീറ്റർ …

സൗരോർജ തൂക്കുവേലി നിർമ്മാണോദ്ഘാടനം നിർവഹിച്ചു Read More »

ചാലക്കുടി നഗരസഭ വികസന സെമിനാര്‍ നടത്തി

ചാലക്കുടി നിയോജകമണ്ഡലം എംഎല്‍എ സനീഷ് കുമാര്‍ ജോസഫ് വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ചാലക്കുടി നഗരസഭയുടെ 2025-26 വാര്‍ഷിക പദ്ധതിക്ക് വികസന സെമിനാര്‍ അംഗീകാരം നല്‍കി. ബജറ്റ് വിഹിതമായി നഗരസഭക്ക് അനുവദിച്ചിട്ടുള്ള 21 കോടി രൂപക്ക് പുറമെ തനത് ഫണ്ടും, ഹെല്‍ത്ത് ഗ്രാന്റ്, ശുചിത്വ മിഷന്‍ ഗ്രാന്റ് തുടങ്ങിയ ഫണ്ടുകളും ഉള്‍പ്പെടുന്നതാണ് ഈ വര്‍ഷത്തെ പദ്ധതികള്‍. ചാലക്കുടി നിയോജകമണ്ഡലം എംഎല്‍എ സനീഷ് കുമാര്‍ ജോസഫ് വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്തു. പൊതു ഇടങ്ങളില്‍ ശുചിത്വത്തോടൊപ്പം സൗന്ദര്യവല്‍ക്കരണവും നടത്താന്‍ …

ചാലക്കുടി നഗരസഭ വികസന സെമിനാര്‍ നടത്തി Read More »

കൊടകരയിൽ സ്കൂൾ പരിസരത്ത് നിന്ന് നിരോധിത പുകയില ഉത്പന്നങ്ങളുമായി 2 അന്യ സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ

സംസ്ഥാന വ്യാപകമായി ലഹരി വസ്തുക്കളുടെ വിപണനം, സംഭരണം, ഉല്പാദനം എന്നിവ തടയുന്നതിനായി സംസ്ഥാന പോലീസ് മേധാവി ശ്രീ. ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് IPS ന്റെ ഉത്തരവ് പ്രകാരം തൃശൂർ റേഞ്ച് DIG ശ്രീ.ഹരിശങ്കർ ഐപിഎസ്, തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ.ബി. കൃഷ്ണകുമാർ ഐപിഎസ് എന്നിവരുടെ നിർദ്ദേശപ്രകാരം “Operation D Hunt” ന്റെ ഭാഗമായി നടന്ന് വരുന്ന പ്രത്യേക പരിശോധനകളിൽ നിന്നാണ് തൃശ്ശൂർ റൂറൽ ജില്ലയിലെ കൊടകര പോലീസ് സ്റ്റേഷൻ പരിധിയിലെ സ്കൂൾ പരിസരങ്ങളിൽ …

കൊടകരയിൽ സ്കൂൾ പരിസരത്ത് നിന്ന് നിരോധിത പുകയില ഉത്പന്നങ്ങളുമായി 2 അന്യ സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ Read More »

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലഹരി വസ്തുക്കളും നൽകുന്നതിനായി തട്ടിക്കൊണ്ട് പോയ പ്രതി അറസ്റ്റിൽ

തീയ്യതി അന്തിക്കാട് പോലിസ് സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ മദ്യവും ബീഡിയും മറ്റ് ലഹരി വസ്തുക്കളും നൽകുന്നതിനായി പെരിങ്ങോട്ടുകരയിലുള്ള വീട്ടിൽ നിന്ന് ബലമായി പിടിച്ച് കൊണ്ടു പോകാൻ ശ്രമിക്കുകയും തടയാനായി എത്തിയ അച്ഛനെ ചവിട്ടി വീഴ്ത്തി കുട്ടിയെ ബലമായി പിടിച്ച് തട്ടിക്കൊണ്ട് പോയ കാര്യത്തിന് പേരുങ്ങോട്ടുകാര താന്ന്യം ദേശത്ത് തേക്കിനിയേടത് വീട്ടിൽ വിവേക് 38 വയസ്സ് എന്നയാളെ അന്തിക്കാട് പോലിസ് അറസ്റ്റ് ചെയ്തു. അന്തിക്കാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അഭിലാഷ്, സിവിൽ പോലീസ് ഓഫീസർമാരായ സജു, …

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലഹരി വസ്തുക്കളും നൽകുന്നതിനായി തട്ടിക്കൊണ്ട് പോയ പ്രതി അറസ്റ്റിൽ Read More »

സ്വാതി തിരുനാൾ നൃത്ത സംഗീതോത്സവത്തിന് തുടക്കമായി

ഇരിഞ്ഞാലക്കുട : നാദോപാസന സംഗീതസഭ നാലു ദിനങ്ങളിലായി സംഘടിപ്പിക്കുന്ന സ്വാതി തിരുനാൾ നൃത്തസംഗീതോത്സവത്തിന് തുടക്കമായി. ടൌൺ ഹാളിൽ നടക്കുന്ന സംഗീതോത്സവം ഗാനരചയിതാവ് ബി. കെ. ഹരിനാരായണൻ ഉദ്ഘാടനം ചെയ്തു.നാദോപാസന രക്ഷാധികാരി ടി. ആർ. രാജാമണി ആധ്യക്ഷത വഹിച്ചു. ഈ വർഷത്തെ നാദോപാസന-ഗാനാഞ്ജലി പുരസ്‌കാരം വയലിൻ വിദ്വാൻ നെടുമങ്ങാട് ശിവാനന്ദനും മൃദംഗ വിദ്വാൻ ആലപ്പുഴ ജി. ചന്ദ്രശേഖരൻ നായർക്കും പാലക്കാട്‌ ടി.ആർ. രാജാമണി സമ്മാനിച്ചു. 10,000 രൂപയും പ്രശംസാപത്രവും പൊന്നാടയും ആണ് പുരസ്ക്കാരം. കേരള കലാമണ്ഡലം ഡെപ്യൂട്ടി രജിസ്ട്രാർ …

സ്വാതി തിരുനാൾ നൃത്ത സംഗീതോത്സവത്തിന് തുടക്കമായി Read More »

കൂടൽമാണിക്യത്തിലെ ജാതി വിവേചനം യൂത്ത് മൂവ്മെന്റ് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി

പ്രതിഷേധ മാർച്ച് യോഗം കൗൺസിലർ പി കെ പ്രസന്നൻ ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു. കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനത്തിനെതിരെ എസ്സ് എൻ ഡി പി യോഗം യൂത്ത് മൂവ്മെന്റ് തൃശ്ശൂർ ജില്ല പ്രതിഷേധ മാർച്ചും ധർണയും നടത്തി. പ്രതിഷേധ മാർച്ച് യോഗം കൗൺസിലർ പി കെ പ്രസന്നൻ ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു. തുടർന്ന് ക്ഷേത്ര നടയിൽ എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് എൻ വി.രഞ്ജിത്തിന്റെ അധ്യക്ഷതയിൽ നടത്തിയ …

കൂടൽമാണിക്യത്തിലെ ജാതി വിവേചനം യൂത്ത് മൂവ്മെന്റ് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി Read More »

കല്ലേറ്റുംകര ഉണ്ണിമിശിഹ പള്ളിയിലെ മോഷണം: പ്രതി പത്മനാഭനെ കോട്ടയം തലയോലപറമ്പ് പോലിസ് അറസ്റ്റ് ചെയ്തു

വടക്കാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് തലയോലപ്പറമ്പ് പോലീസ് പ്രതിയെ പിടികൂടുന്നത്. ആളൂർ പോലിസ് നൽകിയ സൂചനയുടെ അടിസ്ഥാനത്തിലും ആണ് ഇടുക്കി , ആയിരം ഏക്കർ, ചാക്യാങ്കൽ വീട്ടിൽ പത്മനാഭനെ ( 64 വയസ്സ്) തലയോലപറമ്പ് പോലിസ് അറസ്റ്റ് ചെയ്തത്. പത്മനാഭൻ കുന്നംകുളം, കൊടുങ്ങല്ലൂർ, മാള പോലിസ് സ്റ്റേഷനുകളിലടക്കം നിരവധി മോഷണകേസുകളിൽ പ്രതിയാണ്. https://www.youtube.com/@channel17.online

കലവര്‍ണ്ണക്കുളം നവീകരണ പ്രവര്‍ത്തികള്‍ ആരംഭിച്ചു

പോര്‍ക്കുളം പഞ്ചായത്ത് അകതിയൂരിലെ കലവര്‍ണ്ണക്കുളം നവീകരണ പ്രവര്‍ത്തികള്‍ ആരംഭിച്ചു. നഗര സഞ്ചയ പദ്ധതിയില്‍ നിന്നും 80 ലക്ഷം രൂപ ചെലവഴിച്ചാണ് ആദ്യഘട്ട നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. പോര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ എസ്.സി, എസ്.ടി കമ്മീഷന്‍ അംഗം ടി.കെ വാസു കലവര്‍ണ്ണക്കുളം നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിച്ചു. ആദ്യഘട്ടത്തില്‍ കുളത്തിലെ ചണ്ടിയും പായലും നീക്കി അടിതട്ടില്‍ അടിഞ്ഞുകൂടിയ ചേറും മണ്ണും നീക്കം ചെയ്ത് ജലസംഭരണ ശേഷി വര്‍ദ്ധിപ്പിക്കുകയും കുളത്തിന് ചുറ്റുമുള്ള റീടെയ്‌നിങ് വാളിന്റെ പണികള്‍ പൂര്‍ത്തികരിക്കുകയുമാണ് …

കലവര്‍ണ്ണക്കുളം നവീകരണ പ്രവര്‍ത്തികള്‍ ആരംഭിച്ചു Read More »

മാധ്യമങ്ങളിൽ പരസ്യം നൽകി ഇരകളെ ആകർഷിച്ച് ഓൺലൈനിൽ ട്രേഡിങ്ങിൽ സൈബർ തട്ടിപ്പ് നടത്തുന്ന സംഘത്തിൽ നിന്നും കമ്മീഷൻ കൈപറ്റി തട്ടിപ്പ് പണം കൈമാറിയ ഒരാൾ റിമാന്റിലേക്ക്

ഇരിങ്ങാലക്കുട : ഷെയർ ട്രേഡിങ്ങിൽ ലാഭം നേടാമെന്ന് വിശ്വസിപ്പിച്ച് തൃശൂർ കാറളം സ്വദേശിയിൽ നിന്ന് 13450000/- (ഒരു കോടി മുപ്പത്തി നാല് ലക്ഷത്തി അമ്പതിനായിരം) രൂപ തട്ടിപ്പു നടത്തിയ കേസ്സിൽ തൃശൂർ കടുപ്പശ്ശേരി അടമ്പുകുളം വീട്ടിൽ ആസ്റ്റൽ ഡേവിഡ് 27 വയസ് എന്നയാളെണ് ഇരിങ്ങാലക്കുട സൈബർ പോലീസ് അറസ്റ്റ് ചെയ്തത്. പ്രമുഖ ഇംഗ്ലീഷ് ദിന പത്രത്തിലെ ഷെയർ ട്രേഡിങ്ങ് പരസ്യം കണ്ട് ആകൃഷ്ടനായ കാറളം സ്വദേശിയെ ഷെയർ ട്രേഡിങ്ങിനായി B1 Gold Stock Invester Duscussion group …

മാധ്യമങ്ങളിൽ പരസ്യം നൽകി ഇരകളെ ആകർഷിച്ച് ഓൺലൈനിൽ ട്രേഡിങ്ങിൽ സൈബർ തട്ടിപ്പ് നടത്തുന്ന സംഘത്തിൽ നിന്നും കമ്മീഷൻ കൈപറ്റി തട്ടിപ്പ് പണം കൈമാറിയ ഒരാൾ റിമാന്റിലേക്ക് Read More »

മാലിന്യമുക്ത ശ്രീനാരായണപുരം; ശുചിത്വ സന്ദേശ റാലി നടത്തി

അന്താരാഷ്ട്ര സീറോ വെയ്സ്റ്റ് ദിനമായ മാര്‍ച്ച് 30 ന് നടക്കുന്ന മാലിന്യമുക്ത പഞ്ചായത്ത് പ്രഖ്യാപനത്തിന്റെ ഭാഗമായി ശ്രീനാരായണപുരം ഗ്രാമ പഞ്ചായത്തില്‍ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ശുചിത്വ സന്ദേശ റാലി നടത്തി. പഞ്ചായത്ത് പ്രസിഡന്റ് എം.എസ് മോഹനന്‍ റാലി ഉദ്ഘാടനം ചെയ്തു. മാലിന്യം വലിച്ചെറിയുന്നതിനെതിരെ ജനകീയ പ്രതിരോധം തീര്‍ക്കുന്നതിന് ലക്ഷ്യമിട്ടാണ് റാലി നടത്തിയത്. പ്രധാന കേന്ദ്രങ്ങളില്‍ പൂന്തോട്ടം വെച്ചുപിടിപ്പിക്കുകയും തൊഴിലാളികളുടെ സഹായത്തോടെ ശുചീകരണ പ്രവര്‍ത്തനങ്ങളും ഇതിന്റെ ഭാഗമായി നടത്തി വരുന്നു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ആമിന അന്‍വര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ …

മാലിന്യമുക്ത ശ്രീനാരായണപുരം; ശുചിത്വ സന്ദേശ റാലി നടത്തി Read More »

ജില്ലയിലെ ആദ്യ മാലിന്യ മുക്ത ഹരിത പഞ്ചായത്തായി തോളൂര്‍

തോളൂര്‍ ഗ്രാമ പഞ്ചായത്ത് ജില്ലയിലെ ആദ്യ മാലിന്യ മുക്ത ഹരിത പഞ്ചായത്തായി പ്രഖ്യാപിച്ചു. ജില്ലാ പഞ്ചായത്തംഗം ജിമ്മി ചൂണ്ടല്‍ ഹരിത പ്രഖ്യാപനത്തിലൂടെ ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. തോളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീകല കുഞ്ഞുണ്ണി അധ്യക്ഷത വഹിച്ചു. പറപ്പൂര്‍ സെന്റ് ജോണ്‍സ് ഫൊറൊന പള്ളി വികാരി ഫാ. സെബി പുത്തൂര്‍ മുഖ്യാതിഥിയായി. പഞ്ചായത്ത് സെക്രട്ടറി അനൂപ്കുമാര്‍ പഞ്ചായത്തില്‍ നടത്തിയ മാലിന്യം നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. മാലിന്യ മുക്ത പ്രവര്‍ത്തനങ്ങള്‍ ഘട്ടം ഘട്ടമായി നടപ്പാക്കിയാണ് പഞ്ചായത്ത് ഈ നേട്ടം കൈവരിച്ചത്. …

ജില്ലയിലെ ആദ്യ മാലിന്യ മുക്ത ഹരിത പഞ്ചായത്തായി തോളൂര്‍ Read More »

ചാലക്കുടിയിൽ ബീവറേജിൽ നിന്ന് മദ്യം മോഷ്ടിച്ചയാൾ റിമാന്റിലേക്ക്

ചാലക്കുടി : ചാലക്കുടി പോലീസ് സ്റ്റേഷൻ പരിധിയിൽ പോട്ടയിൽ പ്രവർത്തിക്കുന്ന ബീവറേജ് കോർപ്പറേഷൻ ഔട്ട് ലെറ്റിൽ നിന്ന് 10330/- രൂപയുടെ 4.85 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം മോഷ്ടിച്ചതിനാണ് തിരുത്തിപറമ്പ് സ്വദേശിയായ കാക്കുണ്ണി പറമ്പിൽ മോഹൻ ദാസ് 42 വയസ് എന്നയാളെ ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തത്. ചാലക്കുടി പോട്ട ബീവറേജിൽ നിന്ന് 09-03-2025 തിയ്യതി മുതൽ 11-03-2025 തിയ്യതി രാത്രി 08.40 മണിക്കും ഇടക്കുള്ള സമയത്ത് കസ്റ്റമർക്ക് സ്വയം എടുത്ത് കൊണ്ട് പോയി ബില്ലടിക്കാവുന്ന …

ചാലക്കുടിയിൽ ബീവറേജിൽ നിന്ന് മദ്യം മോഷ്ടിച്ചയാൾ റിമാന്റിലേക്ക് Read More »

അമ്പല കോമ്പൗണ്ടിൽ നിന്നും അമ്പല ദർശനത്തിനെത്തിയ ആളുടെ സ്കൂട്ട‍ർ മോഷ്ടിച്ച പ്രതി പിടിയിൽ

കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ കൊടുങ്ങല്ലൂർ ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിന്റെ വടക്കെ അമ്പല കോമ്പൗണ്ടിൽ വച്ചിരുന്ന പത്തനംതിട്ട കൊയ്പ്രം ദേശത്ത് കണ്ടന്തിങ്കര വീട്ടിൽ വിഷ്ണു 26 വയസ്സ് എന്നയാളുടെ സ്കൂട്ട‍ർ മോഷ്ടിച്ച ലോകമലേശ്വരം കാവിൽ കടവ് ദേശത്ത് അടിമച്ചാലിൽ വീട്ടിൽ, സതീശൻ 53 വയസ്സ് എന്നയാളെ കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂർ റൂറൽ ജില്ല പോലീസ് മേധാവി ശ്രീ ബി കൃഷ്ണകുമാർ IPS ൻെറ നിർദേശം പ്രകാരം ബൈക്ക് മോഷണം നടത്തുന്നവരെ കേന്ദ്രീകരിച്ചും മറ്റും …

അമ്പല കോമ്പൗണ്ടിൽ നിന്നും അമ്പല ദർശനത്തിനെത്തിയ ആളുടെ സ്കൂട്ട‍ർ മോഷ്ടിച്ച പ്രതി പിടിയിൽ Read More »

error: Content is protected !!