പ്രതിഷേധ ധർണ്ണ നടത്തി
മഹിളാ കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി രാജലക്ഷ്മി കുറുമാത്ത് ഉദ്ഘാടനം ചെയ്തു. ആശ വർക്കർമാരുടെ സമരം ഒത്ത് തീർപ്പാക്കുക. അങ്കണവാടി ജീവനക്കാരുടെ വേതധവർധനയടക്കമുള്ള ആവശ്യങ്ങൾ അംഗീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് പുത്തൻചിറ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുത്തൻചിറ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുൻവശത്ത് പ്രതിഷേധ ധർണ്ണ നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വി.എ.നദീർ അധ്യക്ഷത വഹിച്ച പരിപാടി മഹിളാ കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി രാജലക്ഷ്മി കുറുമാത്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ഇ.എസ്.സാബു മുഖ്യ പ്രഭാഷണം നടത്തി. …