Channel 17

live

channel17 live

Local News

ഗവ. ഹൈസ്കൂൾ കുഴൂർ കലോൽസവം” വിപഞ്ചിക “ഉദ്ഘാടനം ചെയ്തു

ഗവ. ഹൈസ്കൂൾ കുഴൂർ കലോൽസവം” വിപഞ്ചിക ” മാള പോലീസ് സ്റ്റേഷൻ എ.എസ്.ഐ യും കലാകാരനുമായ രാജീവ് നമ്പീശൻ ഉദ്ഘാടനം ചെയ്തു. P. T. A പ്രസിഡണ്ട് P. R. ബിനുരാജ് അധ്യക്ഷത വഹിച്ചു. ഹെഡ് മിസ്ട്രെസ് M. D.ജീജ സ്വാഗതം പറഞ്ഞു.ദിവ്യ സുജിത്, സ്വാതി കൃഷ്ണ, രജനി. കെ. കെ. എന്നിവർ പ്രസംഗിച്ചു. https://www.youtube.com/@channel17.online

കേരളം ചുവപ്പിക്കുന്നതിലെ ആദ്യ പതിതരിൽ ഒരാളാണ് കെ.വി ഉണ്ണിയെന്ന് : ടി.കെ സുധീഷ്

ഇരിങ്ങാലക്കുട: കേരളം ഒരു ജാതി കോമരങ്ങൾക്കും വിളയാനുള്ള വിളനിലമല്ലയെന്ന് അയിത്തത്തിനും അനാചാരത്തിനും ക്ഷേത്രപ്രവേശനത്തിനുവേണ്ടി നടന്ന കുട്ടംകുളം സമര സമര കേരളത്തിലെ ഐതിഹാസിക അധ്യായമാണ്. ഈ കുട്ടംകുളം നായകൻ കെ.വി ഉണ്ണി അനുസ്മരണം സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.കെ സുധീഷ് പറഞ്ഞു. എഐടിയുസി ചെത്ത് തൊഴിലാളി യൂണിയൻ മണ്ഡലം സെക്രട്ടറി കെ.വി രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സിപിഐ മുതിർന്ന നേതാവ് കെ. ശ്രീകുമാർ, സി പി ഐ മണ്ഡലം …

കേരളം ചുവപ്പിക്കുന്നതിലെ ആദ്യ പതിതരിൽ ഒരാളാണ് കെ.വി ഉണ്ണിയെന്ന് : ടി.കെ സുധീഷ് Read More »

കരുവന്നൂർ ചെറിയ പാലത്തിന് സമീപം സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രികനായ കരുവന്നൂർ സ്വദേശി മരിച്ചു

ബസ്സിൻ്റെ അമിത വേഗത അപകടകാരണമെന്ന് നാട്ടുകാർ; ബസ്സുകൾ തടഞ്ഞും വഴി തിരിച്ച് വിട്ടും പ്രതിഷേധം ഇരിങ്ങാലക്കുട : തൃശ്ശൂർ -കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ കരുവന്നൂർ ചെറിയ പാലത്തിന് സമീപം വീണ്ടും വാഹനപകടം. അമിത വേഗതയിൽ വന്ന സ്വകാര്യ ബസ്സ് കാറിലിടിച്ച് കരുവന്നൂർ സ്വദേശി മരിച്ചു . കരുവന്നൂർ തേലപ്പിള്ളി പെരുമ്പിള്ളി വീട്ടിൽ നിജു ജോണി (54 വയസ്സ്) ആണ് മരിച്ചത്. രാവിലെ പത്തരയോടെ ആയിരുന്നു അപകടം. ഇരിങ്ങാലക്കുടയിൽ നിന്നും തൃശ്ശൂരിലേക്ക് പോവുകയായിരുന്ന ദേവമാത ബസ് മറ്റൊരു വാഹനത്തെ …

കരുവന്നൂർ ചെറിയ പാലത്തിന് സമീപം സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രികനായ കരുവന്നൂർ സ്വദേശി മരിച്ചു Read More »

ബസുകളുടെ അമിതവേഗം നിയന്ത്രിക്കാൻ ജില്ലാ ഭരണകൂടം ഇടപെടണം : സി പി ഐ

ഇരിങ്ങാലക്കുട : തൃശൂർ – കൊടുങ്ങല്ലൂർ റോഡിലെ സ്വകാര്യ ബസ്സുകൾ ഉൾപ്പടെയുള്ള വാഹനങ്ങളുടെ അമിതവേഗം മൂലം ദിനംപ്രതി അപകടങ്ങൾ കൂടുകയും മനുഷ്യജീവനുകൾ നഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ വേഗത നിയന്ത്രിക്കാൻ ജില്ലാ ഭരണകൂടം അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് സി പി ഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി മണി ആവശ്യപ്പെട്ടു. റോഡുകൾ സഞ്ചാരയോഗ്യമല്ലാത്തതിനാൽ അനുവദിക്കപ്പെട്ട സമയത്തിന് സർവ്വീസ് നടത്തുവാൻ സ്വകാര്യ ബസ്സുകൾക്ക് കഴിയാത്തത് അമിത വേഗതയ്ക്കും അശ്രദ്ധമായ ഡ്രൈവിങ്ങിനും കാരണമാകുന്നുണ്ട്. ബസ്സുകൾക്ക് ഓടിയെത്താൻ അനുവദിക്കപ്പെട്ട സമയം റോഡുകൾ പൂർണ്ണമായും …

ബസുകളുടെ അമിതവേഗം നിയന്ത്രിക്കാൻ ജില്ലാ ഭരണകൂടം ഇടപെടണം : സി പി ഐ Read More »

കിരീടവുമായി ഹോളി ചൈൽഡ് ഐസിഎസ്ഇ സെൻട്രൽ സ്കൂൾ

സ്നേഹഗിരി: കസോക്കു കരാട്ടെ കായ് ഇന്ത്യയും ഹോളി ചൈൽഡ് ഐ .സി .എസ് .ഇ . സ്നേഹഗിരിയും സംയുക്തമായി സംഘടിപ്പിച്ച കസോക്കു കപ്പ് ഇൻ്റർ സ്കൂൾ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഹോളി ചൈൽഡ് ഐ.സി.എസ്.ഇ. സെൻട്രൽ സ്കൂൾ ഓവർ ഓൾ ചാമ്പ്യൻ മാരായി.ഹോളി ചൈൽസ് ഐ. സി .എസ് .ഇ . സെൻട്രൽ സ്കൂളിൽ ഏഷ്യൻ മെഡൽ ജേതാവ് ആൻസി സോജൻ ഉത്ഘാടനം ചെയ്തു. റെൻഷി ബെന്നി പി.ടി.യുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കസോക്കുകപ്പ് കസോക്കു കരാട്ടെ ക്കായി …

കിരീടവുമായി ഹോളി ചൈൽഡ് ഐസിഎസ്ഇ സെൻട്രൽ സ്കൂൾ Read More »

തൃശൂർ റൂറൽ പൊലീസ് കായികമേള നാളെ ആരംഭിക്കും

ഇരിങ്ങാലക്കുട : തൃശൂർ റൂറൽ പൊലീസ് കായികമേള നാളെ ആരംഭിക്കും. തൃശൂർ റൂറൽ ജില്ലാ പൊലീസിനു കീഴിലെ ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, ചാലക്കുടി സബ് ഡിവിഷനുകളെ പ്രതിനിധീകരിച്ച്, വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിന്നും ഇരിങ്ങാലക്കുട ജില്ലാ പോലീസ് ആസ്ഥാനത്തു നിന്നുമായി ആയിരത്തിലധികം പൊലീസ് കായിക താരങ്ങൾ മേളയിൽ പങ്കെടുക്കും. നാലു വേദികളിലായാണ് മത്സരങ്ങൾ അരങ്ങേറുക. അത്‌ലറ്റിക്സ്, ഫുട്ബോൾ, ക്രിക്കറ്റ് എന്നിവ ക്രൈസ്റ്റ് കോളെജ് മൈതാനത്തും, വോളിബോൾ മത്സരം സെന്റ് ജോസഫ് കോളെജിലും, നീന്തൽ മത്സരം ക്രൈസ്റ്റ് വിദ്യാനികേതൻ സ്കൂൾ …

തൃശൂർ റൂറൽ പൊലീസ് കായികമേള നാളെ ആരംഭിക്കും Read More »

സിപോം വളങ്ങളുടെ വിതരണോദ്ഘാടനം നിർവഹിച്ചു

കല്ലേറ്റുംകര സഹകരണ ബാങ്കിന്റെ വല്ലക്കുന്ന് ബ്രാഞ്ചിൽ സിപോം വളങ്ങളുടെ വിതരണോദ്ഘാടനം സഹകരണ ഇൻസ്പെക്ടർ ശ്രീ. ധനൂപ്.എം.എസ് നിർവഹിച്ചു. കല്ലേറ്റുംകര സഹകരണ ബാങ്ക് വല്ലക്കുന്ന് ബ്രാഞ്ചിൽ കയർ ബോർഡ് ജൈവവള ഏജൻസി ആരംഭിച്ചു ഭാരത സർക്കാർ സ്ഥാപനമായ കയർ ബോർഡിന്റെ ജൈവവള ഉല്പാദകരായ ഹിന്ദുസ്ഥാൻ അഗ്രോ ഓർഗാനിക്ക് കമ്പനിയുടെ അംഗീകൃത ഏജൻസിയായി തിരെഞ്ഞെടുക്കപ്പെട്ട കല്ലേറ്റുംകര സഹകരണ ബാങ്കിന്റെ വല്ലക്കുന്ന് ബ്രാഞ്ചിൽ സിപോം വളങ്ങളുടെ വിതരണോദ്ഘാടനം സഹകരണ ഇൻസ്പെക്ടർ ശ്രീ. ധനൂപ്.എം.എസ് നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് ശ്രീ.എൻ.കെ ജോസഫ്അ ദ്ധ്യക്ഷത …

സിപോം വളങ്ങളുടെ വിതരണോദ്ഘാടനം നിർവഹിച്ചു Read More »

പ്രതിഷേധ സമരം സംഘടിപ്പിച്ചു

കറുകുറ്റി പഞ്ചായത്ത് അംഗമായിരിക്കെ ജനങ്ങളെ വഞ്ചിച്ച് വിദേശത്ത് ജോലി ചെയ്യുന്ന കറുകുറ്റി ഗ്രാമ പഞ്ചായത്തിലെ നാലാം വാർഡ് മെമ്പർ ജോസ് പോൾ രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എൽഡിഎഫ് നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ വമ്പിച്ച ജനകീയ പ്രതിഷേധ സമരം സംഘടിപ്പിച്ചു സത്യപ്രതിജ്ഞാ ലംഘനം നടത്തി,വാർഡിലെ കാര്യങ്ങൾ നിർവ്വഹിക്കാതെ കഴിഞ്ഞ രണ്ട് വർഷമായി വിദേശത്ത് ജോലി ചെയ്യുന്ന മെമ്പർ ഇന്ന് നടന്ന പഞ്ചായത്ത് യോഗത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ എൽഡിഎഫ് നേതൃത്വത്തിൽ വാർഡിലെ ജനങ്ങൾ സംഘടിച്ച് തടഞ്ഞുവെച്ചു സമരം എൽഡിഎഫ് …

പ്രതിഷേധ സമരം സംഘടിപ്പിച്ചു Read More »

ഇരിങ്ങാലക്കുട ഗായത്രി റെസിഡൻസ് അസോസിയേഷൻ്റെ കുടുംബസംഗമത്തിൻ്റെ ഉദ്ഘാടനം കൂടിയാട്ട ആചാര്യൻ വേണുജി നിർവഹിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഗായത്രി റെസിഡൻസ് അസോസിയേഷൻ്റെ കുടുംബസംഗമത്തിൻ്റെ ഉദ്ഘാടനം കൂടിയാട്ട ആചാര്യൻ വേണുജി നിർവഹിച്ചു. ഗായത്രി ഹാളിൽ നടന്ന പരിപാടിയിൽ അസോസിയേഷൻ പ്രസിഡണ്ട് കെ ജി സുബ്രമണ്യൻ അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ അംഗീകാരങ്ങൾ നേടിയ വേണുജി, കാവല്ലൂർ ഗംഗാധരൻ, പ്രൊഫ വി കെ ലക്ഷ്മണൻനായർ, സരിത എന്നിവരെയും കൈകൊട്ടിക്കളിയിൽ വേൾഡ് റെക്കോർഡ് നേടിയ അസോസിയേഷൻ അംഗങ്ങളെയും ചടങ്ങിൽ ആദരിച്ചു. ഇതോടനുബന്ധിച്ച് സൈബർ കുറ്റകൃത്യങ്ങൾ എന്ന വിഷയത്തിൽ നടന്ന ബോധവല്ക്കരണ ക്ലാസ്സിന് ത്യശ്ശൂർ റൂറൽ സൈബർ …

ഇരിങ്ങാലക്കുട ഗായത്രി റെസിഡൻസ് അസോസിയേഷൻ്റെ കുടുംബസംഗമത്തിൻ്റെ ഉദ്ഘാടനം കൂടിയാട്ട ആചാര്യൻ വേണുജി നിർവഹിച്ചു Read More »

ഓട്ടിസത്തിൻ്റെ പരിമിതികളെ വെല്ലുവിളിച്ച് പൂജ രമേശ്

ഇരിങ്ങാലക്കുട : നിപ്മറിൽ ഓട്ടിസത്തിൻ്റെ പരിമിതികൾ കടന്ന് പൂജാ രമേശിന്റെ സംഗീതക്കച്ചേരി. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന് കീഴിലെ തഞ്ചാവൂർ കേന്ദ്രമായ സൗത്ത് സോൺ കൾച്ചറൽ സെന്ററും നിപ്മറും സംയുക്തമായാണ് പൂജാരമേശിന്റെ സംഗീതക്കച്ചേരി സംഘടിപ്പിച്ചത്. പരിപാടി ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. സൌത്ത് സോൺ കൾച്ചറൽ സെന്ററിലെ പ്രോഗ്രാം എക്സിക്യൂട്ടീവ് ആർ. ഉമ ശങ്കർ മുഖ്യ പ്രഭാഷണം നടത്തി. ആളൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് കെ. ആർ. ജോജോ, …

ഓട്ടിസത്തിൻ്റെ പരിമിതികളെ വെല്ലുവിളിച്ച് പൂജ രമേശ് Read More »

ക്ഷീരകർഷകരുടെ പശുക്കൾക്ക് സൗജന്യ ഇൻഷുറൻസ് പരിരക്ഷ പദ്ധതി ഉദ്ഘാടനം ചെയ്തു

കേരളത്തിലെ തെരെഞ്ഞെടുത്ത 250 ക്ഷീരകർഷകരുടെ പശുക്കൾക്ക് സൗജന്യ ഇൻഷുറൻസ് പരിരക്ഷ പദ്ധതി ക്ഷീരമൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. കേരളത്തിലെ തെരെഞ്ഞെടുത്ത 250 ക്ഷീരകർഷകരുടെ പശുക്കൾക്ക് സൗജന്യ ഇൻഷുറൻസ് പരിരക്ഷ പദ്ധതി ക്ഷീരമൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി R ബിന്ദു അദ്ധ്യക്ഷത വഹിച്ചു. ചെയർമാൻ കെ ശ്രീകുമാർ സ്വാഗതം പറഞ്ഞു. MD Dr Bശ്രീകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ആളൂർ പഞ്ചായത്ത് പ്രസിഡണ്ട് കെ. ആർ ജോജോ, ബ്ലോക് …

ക്ഷീരകർഷകരുടെ പശുക്കൾക്ക് സൗജന്യ ഇൻഷുറൻസ് പരിരക്ഷ പദ്ധതി ഉദ്ഘാടനം ചെയ്തു Read More »

ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിൽ ഇലക്ട്രോണിക്സ് ടെക് ഫെസ്റ്റ്

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ വിഭാഗം പ്രിസ്മ 2024 എന്ന പേരിൽ ടെക് ഫെസ്സ് സംഘടിപ്പിച്ചു. വിവിധ വർക്‌ഷോപ്പുകൾ, പ്രോജക്ട് എക്സ്പോ, ഹാർഡ്‌വെയർ ഹാക്കത്തോൺ, സാങ്കേതിക മത്സരങ്ങൾ, കലാപരിപാടികൾ എന്നിങ്ങനെ പതിനെട്ടോളം ഇവൻ്റുകൾ ഫെസ്റ്റിൻ്റെ ഭാഗമായി ഒരുക്കിയിരുന്നു. എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺ പാലിയേക്കര സി എം ഐ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ജില്ലാ പോലീസ് മേധാവി നവനീത് ശർമ ഐ. പി. എസ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ബി …

ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിൽ ഇലക്ട്രോണിക്സ് ടെക് ഫെസ്റ്റ് Read More »

ദേശീയ നീന്തൽ മത്സര0: വിശ്വജ്യോതി സ്‌കൂളിന് മികച്ച നേട്ടം

ഭുവനേശ്വരിൽ നടന്ന CBSE ദേശീയ നീന്തൽ മത്സരത്തിൽ അങ്കമാലി വിശ്വജ്യോതി സ്‌കൂളിന് മികച്ച നേട്ടം. നാല് സർണവും അഞ്ച് വെള്ളിയും നാല് വെങ്കലവും ഉൾപ്പെടെ 13 മെഡലുകൾ നേടി 132 പോയിന്റോടെ വിശ്വജ്യോതി സ്‌കൂൾ രണ്ടാം സ്ഥാനത്തെത്തി. ഇന്ത്യ, കുവൈത്ത്, ബഹ്‌റൈൻ, മസ്‌കത്ത്, ദുബായ്, അബുദാബി, ഖത്തർ എന്നിവിടങ്ങളിലുള്ള 720 സി.ബി.എസ്.ഇ. സ്‌കൂളുകളിൽ നിന്നും മൊത്തം 2580 പേരാണ് മത്സരിച്ചത്. വിശ്വജ്യോതിയിൽ നിന്നും 27 പേർ പങ്കെടുത്തു. ഇതിൽ 23 പേർ മെഡൽ നേടി. ജോസഫ് വി. …

ദേശീയ നീന്തൽ മത്സര0: വിശ്വജ്യോതി സ്‌കൂളിന് മികച്ച നേട്ടം Read More »

ജനപ്രതിനിധികളും നിർമ്മാണ ഉദ്ദേശസ്ഥരും ആയി ചർച്ച നടത്തി

ചിറങ്ങരയിലെ അടിപാത നിർമ്മാണവും ബന്ധപ്പെട്ട് ഉണ്ടായ പ്രശ്നങ്ങൾക്ക് പരിഹാരമായി കൊരട്ടി പഞ്ചായത്ത് പ്രസിഡൻ് പി സി ബിജുവും ജനപ്രതിനിധികളും നിർമ്മാണ ഉദ്ദേശസ്ഥരും ആയി ചർച്ച നടത്തി. പ്രസ്തുത നിർമ്മാണം സമയബന്ധിതമായി പൂർത്തീകരിക്കാൻ പഞ്ചായത്ത് പ്രതിജ്ഞ്താബദ്ധമാണ് എന്നും, എന്നാൽ നാട്ടുകാരുടെ ന്യായമായ ആവിശ്യങ്ങൾ പരിഹരിക്കണമെന്നും പഞ്ചായത്ത് അധികൃതർ ആവിശ്യപ്പെട്ടു. ഇപ്പോൾ നിർമാണത്തിലിരിക്കുന്ന ഭാഗത്തെ സർവീസ് റോഡ് ഈ ആഴ്ചക്കുള്ളിൽ പൂർത്തികരിക്കാമെന്നും ഉറപ്പ് നൽകി. ഈ ഭാഗത്തെ നാഷ്ണൽ ഹൈവേയിലെ നിർമ്മാണം പൂർത്തികരിച്ചതിന് ശേഷം മാത്രം അപ്പുറത്തെ ഭാഗത്തെ നിർമ്മാണം …

ജനപ്രതിനിധികളും നിർമ്മാണ ഉദ്ദേശസ്ഥരും ആയി ചർച്ച നടത്തി Read More »

ദമ്പതി സംഗമം സംഘടിപ്പിച്ചു

വികാരി ഫാ ഫെബിൻ കൊടിയന്റെ കാർമികത്വത്തിൽ വി കുർബാനയോടെ സംഗമം ആരംഭിച്ചു. കൊമ്പത്തുകടവ് സേവിയുർ സെ. ഫ്രാൻസിസ് സേവിയേഴ്‌സ് ദേവാലയത്തിൽ ശതാബ്‌ദി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ‘അരികിൽ നീ ‘ എന്ന പേരിൽ ദമ്പതി സംഗമം സംഘടിപ്പിച്ചു. വികാരി ഫാ ഫെബിൻ കൊടിയന്റെ കാർമികത്വത്തിൽ വി കുർബാനയോടെ സംഗമം ആരംഭിച്ചു. ഡോ. നിജോ ജോസഫ് ക്ലാസ് നയിച്ചു. ദാമ്പത്യ ജീവിതത്തിൽ ഏറ്റവും കൂടുതൽ വർഷങ്ങൾ പൂർത്തിയാക്കിയ ദമ്പതികൾ, ജൂബിലി വർഷത്തിൽ അൻപതും, ഇരുപത്തഞ്ചും വാർഷികം ആഘോഷിക്കുന്ന ദമ്പതികൾ …

ദമ്പതി സംഗമം സംഘടിപ്പിച്ചു Read More »

യുവജന സംഗമവും വായനശാല യുവജന വേദിയായ യുവതയുടെ രൂപീകരണവും സംഘടിപ്പിച്ചു

ലൈബ്രറി കൗൺസിൽ സംസ്ഥാന കൗൺസിൽ അംഗം യു കെ പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. വെണ്ണൂർ അക്ഷര ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ യുവജന സംഗമവും വായനശാല യുവജന വേദിയായ യുവതയുടെ രൂപീകരണവും സംഘടിപ്പിച്ചു, വായനശാല പ്രസിഡണ്ട് വിയോ വർഗീസ് അധ്യക്ഷനായ യോഗം ലൈബ്രറി കൗൺസിൽ സംസ്ഥാന കൗൺസിൽ അംഗം യു കെ പ്രഭാകരൻ ഉദ്ഘാടനം ചെയ്തു,വായനശാല സെക്രട്ടറി സി ജി ജിതിൻ സ്വാഗതം ആശംസിച്ചു. ദിപു ജോസ് നന്ദി രേഖപെടുത്തി, യുവതയുടെ പ്രവർത്തനങ്ങൾ നയിക്കുന്നതിനു 11 അംഗ കമ്മറ്റി …

യുവജന സംഗമവും വായനശാല യുവജന വേദിയായ യുവതയുടെ രൂപീകരണവും സംഘടിപ്പിച്ചു Read More »

സ്കൂട്ടറിൽ കഞ്ചാവ് കടത്തിയ കോണത്തുകുന്ന് സ്വദേശി അറസ്റ്റിൽ

ഇരിങ്ങാലക്കുട : കോണത്തുകുന്നിൽ സ്കൂട്ടറിൽ കടത്തിക്കൊണ്ടു വരികയായിരുന്ന 50 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. കോണത്തുകുന്ന് പുഞ്ചപ്പാടം കോലോത്ത് വീട്ടിൽ ഷിനിൽകുമാർ മകൻ അഭിജിത് കൃഷ്ണനെയാണ് ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി ആർ അനുകുമാറും സംഘവും അറസ്റ്റ് ചെയ്തത്. കഞ്ചാവ് കടത്തുന്നതിന് ഉപയോഗിച്ച സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. https://www.youtube.com/@channel17.online

കലാ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് ഫണ്ട് വകയിരുത്തണം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ബജറ്റിൽ കലാസാംസ്കാരിക പ്രവർത്തനങ്ങൾക്ക് അർഹമായ വിഹിതം വകയിരുത്തണമെന്ന് കലാസമിതികളുടെ മാള മേഖല സംഗമം ആവശ്യപ്പെട്ടു. കലാസമിതികൾക്ക് സംഗീത നാടക അക്കാദമി നൽകിയിരുന്ന ഗ്രാൻ്റ് പുനസ്ഥാപിക്കണമെന്നും ആവശ്യപെട്ടു. മേഖല സംഗമം ജില്ല കേന്ദ്ര കലാസമിതി സെക്രട്ടറി അഡ്വ.വി.ഡി.പ്രേംപ്രസാദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പി.കെ.കിട്ടൻ അധ്യക്ഷനായി. പ്രസിഡണ്ട് ഡോ.ഷീല വിശ്വനാഥ് മുഖ്യ പ്രഭാഷണം നടത്തി. ട്രഷറർ സുഭാഷ് പുഴക്കൽ, കമ്മിറ്റി അംഗം സുജാത ജനനേത്രി, മേഖല സെക്രട്ടറി പി.ടി.വിത്സൻ, പ്രസാദ് കരിന്തലക്കൂട്ടം, വിയോ വർഗീസ്, …

കലാ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് ഫണ്ട് വകയിരുത്തണം Read More »

കേസ് രജിസ്റ്റർ ചെയ്തു

ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് പ്രിവന്റിവ് ഓഫീസർ ഫാബിൻ പൗലോസും പാർട്ടിയും ചാലക്കുടി താലൂക്ക് വെള്ളിക്കുളങ്ങര വില്ലേജ് ഇഞ്ചക്കുണ്ട് ദേശം കണ്ണമ്പുഴ വീട്ടിൽ ദേവസി മകൻ ഷിൽജു (41വയസ്സ് ) എന്നയാളെ ടിയാൻ താമസിച്ചിരുന്ന ചാലക്കുടി താലൂക്ക് വെള്ളിക്കുളങ്ങര വില്ലേജ് ഇഞ്ചക്കുണ്ട് ദേശത്ത് മറ്റത്തൂർ പഞ്ചായത്തിലെ 4/598നമ്പർ വീടിന്റെ പുറകിലുള്ള തകര ഷീറ്റ് മേഞ്ഞ ഷെഡ്ഡിൽ നിന്നും 2 ലിറ്റർ വാറ്റ് ചാരായവും 65ലിറ്റർ വാഷുമായി അറസ്റ്റ് ചെയ്തു ഇരിഞ്ഞാലക്കുട റേഞ്ചിലെ CR 130/2024 ആയി കേസ് രജിസ്റ്റർ …

കേസ് രജിസ്റ്റർ ചെയ്തു Read More »

വാഹന മോഷ്ടാവായ യുവാവ് പിടിയിൽ

ഇരിങ്ങാലക്കുട : നെടുപുഴ, വിയ്യൂർ എന്നിവിടങ്ങളിൽ നിന്നും ബൈക്കും സ്കൂട്ടറും മോഷ്ടിച്ച യുവാവ് പോലീസിൻ്റെ പിടിയിലായി.”ഇളമനസ്സ്” എന്നറിയപ്പെടുന്ന വെളയനാട് തറയിൽ വീട്ടിൽ ലാസർ മകൻ റിജു(27)വിനെ ആണ് ഇരിങ്ങാലക്കുട പൊലീസ് പിടികൂടിയത്. മോഷണ കേസിൽ ഉൾപ്പെട്ട് വിയ്യൂർ ജയിലിൽ കഴിഞ്ഞിരുന്ന പ്രതി ഏതാനും ദിവസം മുമ്പാണ് പുറത്തിറങ്ങിയത്. പുറത്തിറങ്ങി ദിവസങ്ങൾക്കുള്ളിൽ വിയ്യൂർ സ്റ്റേഷൻ പരിധിയിൽ നിന്നും നെടുപുഴ സ്റ്റേഷൻ പരിധിയിൽ നിന്നും ഇരുചക്ര വാഹനങ്ങൾ മോഷ്ടിച്ച് ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ ഇരിങ്ങാലക്കുടയിൽ വെച്ച് വാഹന പരിശോധനയ്ക്കിടയിലാണ് പോലീസ് …

വാഹന മോഷ്ടാവായ യുവാവ് പിടിയിൽ Read More »

error: Content is protected !!