Channel 17

live

channel17 live

Local News

കളികളിലൂടെ മാത്‌സ് പഠനം

മാത്‌സ് പഠനം ലളിതമാക്കാനും ആസ്വാദ്യകരമാക്കാനും ഉദ്ദേശിച്ച് മാള ഡോ. രാജു ഡേവിസ് ഇന്‍റര്‍നാഷണല്‍ സ്കൂളില്‍ നടപ്പിലാക്കിയ കളികളിലൂടെ മാത്‌സ് പഠനം എന്ന പദ്ധതിയുടെ ഉദ്ഘാടനം ചെയര്‍മാന്‍ ഡോ. രാജു ഡേവിസ് പെരേപ്പാടന്‍ നിര്‍വ്വഹിച്ചു. 1 മുതല്‍ 4 വരെയുള്ള ക്ലാസുകളിലാണ് ഈ പരിപാടി നടപ്പിലാക്കിയിട്ടുള്ളത്. കണക്കിലെ എല്ലാ പാഠങ്ങളും കളികളിലൂടെയാണ് ഇവിടെ പഠിപ്പിക്കുന്നത്. പ്രിന്‍സിപ്പാള്‍ ജിജി ജോസ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രിന്‍സിപ്പാള്‍ രജനി ജി ആര്‍. കൊ-ഫൗണ്ടര്‍ ഫണ്‍ മിയോ രാകേഷ് നാരായണ്‍, അരവിന്ദ് പകരാവൂര്‍, …

കളികളിലൂടെ മാത്‌സ് പഠനം Read More »

പാലപ്പിള്ളിയിലെ വന്യജീവി ശല്യം: നടപടികള്‍ക്കായി വനംവകുപ്പിന് നിര്‍ദേശം നല്‍കുമെന്ന് വനിതാ കമ്മീഷന്‍

പാലപ്പിള്ളി എസ്റ്റേറ്റ് മേഖലയിലെ വന്യജീവി ശല്യം തൊഴിലാളികളുടെ ജീവനും തൊഴിലിനും ഭീഷണിയാകുന്ന സാഹചര്യത്തില്‍ വനവകുപ്പുമായി സഹകരിച്ച് വേണ്ട നടപടികള്‍ എത്രയും പെട്ടെന്ന് സ്വീകരിക്കുമെന്ന് കേരള വനിതാ കമ്മീഷന്‍ അംഗം അഡ്വ. ഇന്ദിര രവീന്ദ്രന്‍. പാലപ്പിള്ളി എസ്റ്റേറ്റ് മേഖലയില്‍ തോട്ടം മേഖലയിലെ സ്ത്രീ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസിലാക്കുന്നതിനായി കേരള വനിത കമ്മീഷന്‍ സംഘടിപ്പിച്ച പബ്ലിക് ഹിയറിങ് ഉദ്ഘാനം ചെയ്യുകയായിരുന്നു അഡ്വ. ഇന്ദിര രവീന്ദ്രന്‍. സമൂഹത്തിലെ വിവിധ മേഖലകളിലുള്ള സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ നേരിട്ടുകണ്ടു മനസിലാക്കാന്‍ കഴിഞ്ഞവര്‍ഷം മുതല്‍ വനിതാ …

പാലപ്പിള്ളിയിലെ വന്യജീവി ശല്യം: നടപടികള്‍ക്കായി വനംവകുപ്പിന് നിര്‍ദേശം നല്‍കുമെന്ന് വനിതാ കമ്മീഷന്‍ Read More »

എറണാകുളം സെന്റ് ആൽബർട്ട്സ് കോളേജിലെ B A ഇക്കണോമിക്സ് വിഭാഗത്തിലെ വിദ്യാർത്ഥികളും അധ്യാപകരും പഠന യാത്രയുടെ ഭാഗമായി കൊരട്ടി ഗ്രാമ പഞ്ചായത്തിൽ

കൊരട്ടി ഗ്രാമ പഞ്ചായത്തിലെ മികവുറ്റ പ്രവർത്തനങ്ങൾ കണ്ടു മനസിലാക്കുന്നതിനായി എറണാകുളം സെന്റ് ആൽബർട്ട്സ് കോളേജിലെ BA ഇക്കണോമിക്സ് വിഭാഗത്തിലെ (46) വിദ്യാർത്ഥികളും അധ്യാപകരും പഠന യാത്രയുടെ ഭാഗമായി കൊരട്ടി ഗ്രാമ പഞ്ചായത്തിൽ എത്തിച്ചേർന്നു. Dr ഫ്രാൻസിസ് MC, Dr ബെൻലി B എന്നിവരാണ് പഠന യാത്രക്ക് നേതൃത്വം നൽകിയത്. പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾ വിശദീകരിക്കുന്നതിനായി കോൺഫെറൻസ് ഹാളിൽ വച്ചു യോഗം ചേർന്നു. പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ പി സി ബിജു, വൈസ് പ്രസിഡന്റ്‌ ശ്രീമതി ഷൈനി ഷാജി, വികസന …

എറണാകുളം സെന്റ് ആൽബർട്ട്സ് കോളേജിലെ B A ഇക്കണോമിക്സ് വിഭാഗത്തിലെ വിദ്യാർത്ഥികളും അധ്യാപകരും പഠന യാത്രയുടെ ഭാഗമായി കൊരട്ടി ഗ്രാമ പഞ്ചായത്തിൽ Read More »

കണിമംഗലം വയൽ പടവിൽ വിത്തെറിഞ്ഞ് കർഷകർക്ക് ആവേശമായി ജില്ലാ കളക്ടർ

മാടിക്കുത്താൻ മുണ്ടില്ലെങ്കിലും, തലയിൽ കെട്ടാൻ തോർത്തില്ലെങ്കിലും, പാൻ്റ്സ് തെറുത്തു കയറ്റി, ഷർട്ടിൻ്റെ കൈ മടക്കി വെച്ച് വിത്ത് ബക്കറ്റ് കയ്യിലെടുത്തപ്പോൾ വയലിൽ നിൽക്കുന്നത് കളക്ടറോ കർഷകനോ എന്ന് തൊഴിലാളികളും ഉദ്യോഗസ്ഥരും ഒന്നുപോലെ സംശയിച്ചു. കണിമംഗലം വയലിലെ ചെളിയിലിറങ്ങി വിത്തെറിഞ്ഞ് കോൾ പാടത്ത് വിതയുത്സവത്തിന് കളക്ടർ തുടക്കം കുറിച്ചു. നെൽകൃഷി പ്രോത്സാഹിപ്പിക്കാനും വിദ്യാർത്ഥികളേയും പുതുതലമുറയേയും കൃഷിയിലേക്ക് ക്ഷണിച്ച് കർഷകരോടുള്ള സർക്കാരിൻ്റെ പ്രതിബദ്ധത ആഘോഷമാക്കാനെത്തിയതായിരുന്നു ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ. കൂർക്കഞ്ചേരി കൃഷിഭവൻ പരിധിയിൽ വരുന്ന കണിമംഗലം കോൾ കർഷകസമിതിയുടെ …

കണിമംഗലം വയൽ പടവിൽ വിത്തെറിഞ്ഞ് കർഷകർക്ക് ആവേശമായി ജില്ലാ കളക്ടർ Read More »

ഉപജില്ല ശാസ്ത്രോത്സവം സമാപിച്ചു. എൽ.എഫ് സി. എച്ച്. എസ്. ന് ഓവറോൾ കിരീടം

ഇരിങ്ങാലക്കുട: വിദ്യഭ്യാസ ഉപജില്ല ശാസ്ത്രോത്സവത്തിൽ എൽ.എഫ്. സി. എച്ച് എസ് . ഓവറോൾ കിരീടം കരസ്ഥമാക്കി ‘ നാഷണൽ ഹയർ സെക്കണ്ടറി സ്കൂൾ രണ്ടാം സ്ഥാനം നേടി. രണ്ട് ദിവസങ്ങളിലായി നടന്ന ശാസ്ത്രോത്സവത്തിൻ്റെ സമാപന സമ്മേളനം എസ്. എൻ.ഹയർ സെക്കണ്ടറി സ്കൂളിൽ ജില്ല പഞ്ചായത്ത് പ്രസിഡണ്ട് വി.എസ്. പ്രിൻസ് ഉദ്ഘാടനം ചെയ്തു . ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലളിത ബാലൻ അധ്യക്ഷത വഹിച്ചു. നഗരസഭ വിദ്യഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ അഡ്വ. ജിഷ ജോബി സമ്മാന വിതരണം …

ഉപജില്ല ശാസ്ത്രോത്സവം സമാപിച്ചു. എൽ.എഫ് സി. എച്ച്. എസ്. ന് ഓവറോൾ കിരീടം Read More »

തുമ്പരശ്ശേരി സെൻ്റ് മേരിസ് പള്ളിയിൽ കുരുക്കഴിക്കുന്ന മാതാവിൻ്റെ തിരുനാൾ നാളെ നടക്കും

മാളഃ തുമ്പരശ്ശേരി സെൻ്റ് മേരിസ് പള്ളിയിൽ കുരുക്കഴിക്കുന്ന മാതാവിൻ്റെ തിരുനാൾ നാളെ നടക്കും. രാവിലെ 10 ന് ഊട്ടുനേർച്ച വെഞ്ചിരിപ്പ്, പ്രസുദേന്തി വാഴ്ച, കൂടുതുറക്കൽ ശുശ്രൂഷ, തിരുനാൾ ദിവ്യബലി, സന്ദേശം എന്നിവ നടക്കും. ഇരിഞ്ഞാലക്കുട രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ മുഖ്യ കാർമികനാകും. രാവിലെ 11 മുതൽ രാത്രി ഒമ്പത് വരെ നേർച്ച ഭക്ഷണ വിതരണവും ഓരോ മണിക്കൂർ ഇടവിട്ട് കുരുക്കഴിക്കുന്ന മാതാവിൻ്റെ നൊവേനയും ഉണ്ടാകും. വൈകിട്ട് 6. 30 ന് വിശുദ്ധ കുർബാന, സന്ദേശം, …

തുമ്പരശ്ശേരി സെൻ്റ് മേരിസ് പള്ളിയിൽ കുരുക്കഴിക്കുന്ന മാതാവിൻ്റെ തിരുനാൾ നാളെ നടക്കും Read More »

വെണ്ണൂരിന്റെ ഫുട്ബോൾ താരം സന്തോഷ് ട്രോഫി ക്യാമ്പിലേക്ക്

വെണ്ണൂരിന്റെ ഫുട്ബോൾ താരം സന്തോഷ് ട്രോഫി ക്യാമ്പിലേക്ക്.ഈ വർഷത്തെ തൃശ്ശൂർ ജില്ലാ സീനിയർ ടീം വൈസ് ക്യാപ്റ്റൻ ആയിരുന്ന ആൻ്റണി പൗലോസിന് ആണ് ക്യാമ്പിലേക്ക് സെലക്ഷൻ കിട്ടിയത്. 2017-2018,18-19 എന്നീ വർഷങ്ങളിലും തൃശ്ശൂർ സീനിയർ ടീമിന് വേണ്ടി കളിച്ചിട്ടുണ്ട്. 2019-2020 വർഷത്തെ സീനിയർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ വിജയികളായ തൃശ്ശൂർ ടീമിലും അംഗം ആയിരുന്നു.2019-2020 വർഷത്തെ കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീമിലും ജേഴ്‌സി അണിഞ്ഞു. അന്നമനട വെണ്ണൂർ കുന്നത്ത് പറമ്പിൽ പൗലോസ്, ബേബി ദമ്പതികളുടെ മകനാണ് ബെസ്റ്റിൻ, ബെബിൻ എന്നിവർ …

വെണ്ണൂരിന്റെ ഫുട്ബോൾ താരം സന്തോഷ് ട്രോഫി ക്യാമ്പിലേക്ക് Read More »

എ ഡി എമ്മിൻ്റെ ആത്മഹത്യ : ഇരിങ്ങാലക്കുടയിൽ പ്രതിഷേധ പ്രകടനവുമായി കോൺഗ്രസ്സ്

ഇരിങ്ങാലക്കുട : ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ എ ഡി എം നവീൻ ബാബുവിനെ ആത്മഹത്യയിലേക്ക് നയിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ രാജി വയ്ക്കണമെന്നും, കൊലപാതക കുറ്റത്തിന് കേസ് എടുക്കണമെന്നും ആവശ്യപ്പെട്ട് ഇരിങ്ങാലക്കുടയിൽ പ്രതിഷേധ പ്രകടനം നടത്തി. രാജീവ് ഗാന്ധി മന്ദിരത്തിൽ നിന്നും ആരംഭിച്ച പ്രകടനം ഠാണാവിൽ സമാപിച്ചു. കെ പി സി സി മുൻ ജനറൽ സെക്രട്ടറി എം പി ജാക്സൺ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് …

എ ഡി എമ്മിൻ്റെ ആത്മഹത്യ : ഇരിങ്ങാലക്കുടയിൽ പ്രതിഷേധ പ്രകടനവുമായി കോൺഗ്രസ്സ് Read More »

മെഡിസെപ് അപാകതകൾ ഉടൻ പരിഹരിക്കുക

കേരളത്തിലെ സർവ്വീസ് പെൻഷൻകാരുടെ മെഡിസെപ് പദ്ധതി അപാകതകൾ പരി ഹരിച്ച് മുഴുവൻ പെൻഷൻകാർക്കും ഒ.പി.ചികിത്സ ഉൾപ്പടെ ലഭ്യമാക്കണമെന്നും കുടിശ്ശിക ക്ഷാമബത്ത 22% ഉടൻ നൽകണമെന്നും പുതിയ പെൻഷൻ പരിഷ്‌കരണ കമ്മീഷനെ വെക്കു അതിൽ കാലതാമസം ഒഴിവാക്കണമെന്നും മൂർക്കനാട് ചേർന്ന പൊറത്തിശ്ശേരി മണ്ഡലം കൺവെൻഷൻ സർക്കാരി‌നോട് ആവശ്യപ്പെട്ടു. കെ.എസ്.എസ്.പി.എ ജില്ലാ ജോ സെക്ര ട്ടറി കെ.ബി. ശ്രീധൻ കൺവെൻഷൻ ഉദ്ഘാടനം നിർവ്വഹിച്ചു. മണ്ഡലം പ്രസിഡണ്ട് വി.കെ. ലൈല അദ്ധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട നിയോജകമണ്ഡലം പ്രസിഡണ്ട് കെ.പി.മുരളീധരൻ നിയോജകമണ്ഡലം സെക്രട്ടറി …

മെഡിസെപ് അപാകതകൾ ഉടൻ പരിഹരിക്കുക Read More »

വി. അമ്മത്രേസ്യായുടെ തിരുനാളിന് ഇരിഞ്ഞാലക്കുട രൂപത വികാരി ജനറാൾ ഫാ. വിൽസൺ ഈരത്തറ കൊടികയറ്റം നടത്തുന്നു

കോട്ടയ്ക്കൽ ആശ്രമഇടവകദേവാലയത്തിൽ വി. അമ്മത്രേസ്യായുടെ തിരുനാളിന് ഇരിഞ്ഞാലക്കുട രൂപത വികാരി ജനറാൾ ഫാ. വിൽസൺ ഈരത്തറ കൊടികയറ്റം നടത്തുന്നു. വികാരി ഫാ. ജെയ്ക്കബ് ഞെരിഞ്ഞാംപിള്ളി, അസി. വികാരി ഫാ. മേജോ ചക്കുംപീടിക, തിരുനാൾ കമ്മിറ്റി കൺവീനർ വിൽസൺ തെക്കിനിയത്ത്, കൈക്കാരന്മാരായ ജോയ് വിതയത്തിൽ, ഷാജു വിതയത്തിൽ എന്നിവർ സമീപം. https://www.youtube.com/@channel17.online

എടിഎം കൊള്ള; പ്രതികളെയും കൊണ്ട് മാപ്രാണത്ത് എത്തി പോലീസ് തെളിവെടുപ്പ് പൂർത്തിയാക്കി

ഇരിങ്ങാലക്കുട : മാപ്രാണം ബ്ലോക്ക് ജംഗ്ഷനിലുള്ള എസ്.ബി.ഐ.യുടെ എ.ടി.എം. മെഷീന്‍ തകര്‍ത്ത് പണം കവര്‍ന്ന സംഭവത്തില്‍ പോലീസ് തെളിവെടുപ്പ് പൂർത്തിയാക്കി. കഴിഞ്ഞ മാസം 27 ന് പുലർച്ചെയാണ് അന്തർ സംസ്ഥാന സംഘം എടിഎം തകർത്ത് 35 ലക്ഷം രൂപയോളം കവർന്നത്. അഞ്ച് പ്രതികളെ വൻപോലീസ് സന്നാഹത്തോടെ ബസ്സിലാണ് ബുധനാഴ്ച നാല് മണിയോടെ മാപ്രാണത്ത് എത്തിച്ചത്. ഇവരിൽ ഇര്‍ഫാന്‍ (32), സാബിര്‍ ഖാന്‍ (26), മുഹമ്മദ് ഇക്രം (42) എന്നീ പ്രതികളെയാണ് പോലീസ് വണ്ടിയില്‍ നിന്നിറക്കി തെളിവെടുത്തത്. റൂറൽ …

എടിഎം കൊള്ള; പ്രതികളെയും കൊണ്ട് മാപ്രാണത്ത് എത്തി പോലീസ് തെളിവെടുപ്പ് പൂർത്തിയാക്കി Read More »

ചാലക്കുടി പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

വനവിഭവങ്ങൾ ശേഖരിക്കാൻ പുഴ നീന്തി കടക്കുന്നതിനിടെ കാണാതായ ആദിവാസി യുവാവിന്റെ മൃതദേഹം കണ്ടെത്തി. വെള്ളിക്കുളങ്ങര ശാസ്താംപൂവ്വം മേഖലയിലെ രാജന്റെ മകൻ രാജശേഷന്റെ (21) മൃതദേഹമാണ് ബുധനാഴ്ച മൂന്ന് മണിയോടെ കണ്ടെത്തിയത്. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിനു മുകളിൽ വഞ്ചിക്കടവ് ഭാഗത്താണ് ചൊവ്വാഴ്ച ഉച്ചയോടെ യുവാവിനെ കാണാതായത്. ചാലക്കുടിയിൽ നിന്നുള്ള അഗ്നി രക്ഷാസേന അംഗങ്ങൾ പുഴയിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. അതിരപ്പിള്ളി പോലീസ് മേൽനടപടികൾ സ്വീകരിച്ചു. https://www.youtube.com/@channel17.online

ക്രൈസ്റ്റ് കോളേജ് ജംഗ്ഷൻ -പൂതംക്കുളം റോഡ് നവീകരണം; എട്ടാം ക്ലാസ്സ് വിദ്യാർഥിക്ക് സ്‌കൂളില്‍ പോകാന്‍ ഏണി കയറി മതിൽ ചാടണം

കോട്ടൂരാൻ വീട്ടിൽ ചാക്കോയുടെ കുടുംബത്തിൻ്റെ ദുരിതം തുടരുന്നു ഇരിങ്ങാലക്കുട: ആല്‍ബിന് സ്‌കൂളില്‍ പോകാന്‍ ഏണി കയറി മതിൽ ചാടണം. ക്രൈസ്റ്റ് കോളജ് – പൂതംകുളം ജംഗ്ഷന്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്നതിന്റെ ഭാഗമായി വീടിനു മുന്നിലെ റോഡ് പൊളിച്ചതോടെയാണ് ഈ ഗതി വന്നത്. ഠാണാ- കോളജ് ജംഗ്ഷൻ റോഡില്‍ കോട്ടൂരാന്‍ വീട്ടില്‍ പ്രവാസിയായിരുന്ന ചാക്കോയും ഭാര്യ റീനയും എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ മകന്‍ ആല്‍ബിനും അടങ്ങുന്ന ഈ കുടുംബത്തിന് വീടിന് പുറത്തേക്കിറങ്ങണമെങ്കില്‍ ഏണി കയറി മതിലു ചാടേണ്ട അവസ്ഥയാണ് …

ക്രൈസ്റ്റ് കോളേജ് ജംഗ്ഷൻ -പൂതംക്കുളം റോഡ് നവീകരണം; എട്ടാം ക്ലാസ്സ് വിദ്യാർഥിക്ക് സ്‌കൂളില്‍ പോകാന്‍ ഏണി കയറി മതിൽ ചാടണം Read More »

പ്രതിഷേധ ധർണ്ണ നടത്തി

എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശമ്പള ബിൽ കൗണ്ടർ സൈൻ ചെയ്യണമെന്ന ഉത്തരവ് സർക്കാർ പിൻവലിക്കണമെന്നും വിവേചനം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കെപിപിഎച്ച്എ, കെ എ എസ് എൻ ടി എസ് എ എന്നീ സംഘടനകൾ സംയുക്തമായി മാള ഉപജില്ല വിദ്യാഭ്യാസ ഓഫീസിനു മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി. പ്രതിഷേധ റാലിയെ തുടർന്ന് നടന്ന ധർണ്ണയുടെ ഉദ്ഘാടനo കെ പി പി എച്ച്എ സ്റ്റേറ്റ് കൗൺസിൽ അംഗം റോബി ജോസ് നിർവ്വഹിച്ചു.കെ എ എസ് എൻ ടി എസ് എ …

പ്രതിഷേധ ധർണ്ണ നടത്തി Read More »

പ്രതിഷേധ പ്രകടനവും പ്രതിഷേധ സായാഹ്നവും നടത്തി

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ട സംഭവത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി.വി ദിവ്യക്കെതിരെ കൊലപാതകക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിനെ തൽസ്ഥാനത്തു നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും കൊടുങ്ങല്ലൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി.കോൺഗ്രസ്സ് ബ്ലോക്ക് കമ്മറ്റി പ്രസിഡണ്ട് ഇ.എസ്. സാബുവിൻ്റെ നേതൃത്വത്തിൽ നടന്ന പ്രകടനത്തിൽ മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ടന്മാരായ പി.വി. രമണൻ , സേവ്യർ പങ്കേത്ത് ,വി.എ. നദീർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി ഭാരവാഹികളായഎം.പി. സോണി, ഡിൽഷൻ കൊട്ടെക്കാട് , …

പ്രതിഷേധ പ്രകടനവും പ്രതിഷേധ സായാഹ്നവും നടത്തി Read More »

ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് 2023-24 പദ്ധതി പ്രകാരം വനിതാ ഗ്രൂപ്പ് സംരംഭങ്ങൾക്ക് സബ്സിഡി ധനസഹായം ബ്ലോക്ക തല ഉത്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ടരുമഠത്തിൽ നിർവഹിച്ചു

വൈസ് പ്രസിഡൻ്റ് ലീനഡേവിസ് അദ്ധ്യക്ഷയായിരുന്നു. വികസന ചെയർമാൻ പി.കെ ജേക്കബ് സ്വാഗതം ആശംസിച്ചു . വ്യവസായ വികസന ഓഫീസർ മിനി . ഇ പദ്ധതി വിശദീകരണം നടത്തി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീനരവിന്ദ്രൻ ആരോഗ്യം വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.വി ആൻ്റണി ‘ ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എം.സി ബാഹുലേയൻ, വനജ ദിവാകരൻ, പി.പി. പോളി, അഡ്വ ലിജോ ജോൺ , സിന്ധുരവി, ഇന്ദിര പ്രകാശൻ റീജിയണൽ കോപ്പറേറ്റീവ് പ്രസിഡൻ്റ് എം വിജയൻ മേലൂർ ഗ്രാമപഞ്ചായത്ത് …

ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് 2023-24 പദ്ധതി പ്രകാരം വനിതാ ഗ്രൂപ്പ് സംരംഭങ്ങൾക്ക് സബ്സിഡി ധനസഹായം ബ്ലോക്ക തല ഉത്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ടരുമഠത്തിൽ നിർവഹിച്ചു Read More »

കുഴൂര്‍ ഗവ. ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ കളക്ടറുമായി സംവദിച്ചു

ജില്ലയിലെ വിവിധ മേഖലയിലുള്ളവരുമായി സംവദിക്കുന്നതിനായി ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ നടത്തുന്ന ‘മുഖാമുഖം-മീറ്റ് യുവര്‍ കളക്ടര്‍’ പരിപാടിയുടെ ഒമ്പതാം അദ്ധ്യായത്തില്‍ കുഴൂര്‍ ഗവ. ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. കുഴൂര്‍ ഗവ. ഹൈസ്‌കൂളിലെ 8, 9, 10 ക്ലാസുകളിലെ 18 വിദ്യാര്‍ത്ഥികളും അധ്യാപകരായ രജനി, തുഷാര, ബിന്ദ്യ എന്നിവരും പി.ടി.എ പ്രസിഡന്റ് ബിനുരാജ്, പി.ടി.എ വൈസ് പ്രസിഡന്റ് സ്വാതി, എസ്.എം.സി ചെയര്‍മാന്‍ ശ്രീരാജ്, എം.പി.ടി.എ പ്രസിഡന്റ് ദിവ്യ സുജിത്ത് എന്നിവരുമാണ് മുഖാമുഖത്തില്‍ പങ്കെടുത്തത്. https://www.youtube.com/@channel17.online

കുഴൂർ ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡ് കൊച്ചുകടവ് മനക്കപ്പടിയിൽ നിന്നും പാറക്കടവ് ഗ്രാമപഞ്ചായത്തിലെ പൂവ്വത്തുംങ്ങലിലേക്ക് റോഡും പാലവും വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്

മാളഃ കുഴൂർ ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡ് കൊച്ചുകടവ് മനക്കപ്പടിയിൽ നിന്നും പാറക്കടവ് ഗ്രാമപഞ്ചായത്തിലെ പൂവ്വത്തുംങ്ങലിലേക്ക് റോഡും പാലവും വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ജനങ്ങളുടെ ഇക്കാര്യത്തിലുള്ള ആവശ്യത്തിന് നേരെ പുറം തിരിഞ്ഞ് നില്‍ക്കുകയാണ് ജനപ്രതിനിധികളെന്നാണ് വ്യാപകമായി ഉയരുന്ന ആക്ഷേപം. ഒട്ടനവധി ശ്രമങ്ങൾക്കും പ്രശ്നങ്ങൾക്കും ശേഷമാണ് ഒരുവശത്ത് റോഡായത്. തൃശ്ശൂർ ജില്ലയുടെ ഭാഗത്താണ് നാല് വര്‍ഷത്തോളം മുന്‍പ് റോഡ് വന്നത്. മനക്കപ്പടിയിൽ നിന്നും കനാലിനരികിലൂടെയുള്ള റോഡ് പട്ടികജാതി കോളനിയിലൂടെ കോളനിയുടെ അതിർത്തി വരെ പതിറ്റാണ്ടുകൾക്ക് മുൻപ് യാഥാർത്ഥ്യമായതാണ്. അതുപോലെ …

കുഴൂർ ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡ് കൊച്ചുകടവ് മനക്കപ്പടിയിൽ നിന്നും പാറക്കടവ് ഗ്രാമപഞ്ചായത്തിലെ പൂവ്വത്തുംങ്ങലിലേക്ക് റോഡും പാലവും വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട് Read More »

ഇരിങ്ങാലക്കുട കൂടൽമാണിക്യം മ്യൂസിയം ആൻ്റ് ആർക്കൈവ്സിൻ്റെ ചരിത്ര സെമിനാറിന് തിരശ്ശീല വീണു

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസ് ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട കൂടൽമാണിക്യം മ്യൂസിയം ആൻ്റ് ആർക്കൈവ്സിൻ്റെ ചരിത്ര സെമിനാറിന് തിരശ്ശീല വീണു.രണ്ട് ദിവസങ്ങളായി നടന്ന ആർക്കൈവ്സിൻ്റെ ചരിത്ര സെമിനാർ, ചരിത്രക്വിസ്, ആദരായണം എന്നീ പരിപാടികളുടെ സമാപന സമ്മേളനം ഇന്ന് വൈകീട്ട് ദേവസ്വം ചെയർമാൻ അഡ്വ. സി. കെ. ഗോപിയുടെ അദ്ധ്യക്ഷതയിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസ് ഉദ്ഘാടനം ചെയ്തു. കേരള സർക്കാരിൻ്റെ ചലചിത്ര പിന്നണി ഗായക അവാർഡും …

ഇരിങ്ങാലക്കുട കൂടൽമാണിക്യം മ്യൂസിയം ആൻ്റ് ആർക്കൈവ്സിൻ്റെ ചരിത്ര സെമിനാറിന് തിരശ്ശീല വീണു Read More »

കാറളം ആലുംപറമ്പിലെ ഹൈമാസ്റ്റ് ലൈറ്റ് കണ്ണടച്ചതിൽ പ്രതിഷേധവുമായി കോൺഗ്രസ്സ്

ഡി സി സി സെക്രട്ടറി ആൻ്റോ പെരുമ്പിള്ളി സമരം ഉൽഘാടനം ചെയ്തു. ഇരിങ്ങാലക്കുട : കാറളം രണ്ടാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ,കാറളം ആലുംപറമ്പ് ജംഗ്ഷനിൽ വർഷങ്ങളായി നിലകൊള്ളുന്ന പ്രവർത്തന രഹിതമായ ഹൈമാസ്റ്റ് ലൈറ്റിൻ്റെ അറ്റകുറ്റപ്പണികൾ നടത്താൻ പോലും തയ്യാറാകാത്ത പഞ്ചായത്തിനെതിരെ കാറളം രണ്ടാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റി ചൂട്ട് കത്തിച്ച് പ്രതിഷേധിച്ചു. ഡി സി സി സെക്രട്ടറി ആൻ്റോ പെരുമ്പിള്ളി സമരം ഉൽഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് കൂടിയായ വാർഡ് മെമ്പർ ഇക്കാര്യത്തിൽ ഉടൻ പരിഹാരം …

കാറളം ആലുംപറമ്പിലെ ഹൈമാസ്റ്റ് ലൈറ്റ് കണ്ണടച്ചതിൽ പ്രതിഷേധവുമായി കോൺഗ്രസ്സ് Read More »

error: Content is protected !!