Channel 17

live

channel17 live

Local News

ഇരിങ്ങാലക്കുട നഗരസഭയ്ക്ക് പുതിയ ചെയർപേഴ്സൺ

നഗരസഭ 17-ാം വാർഡ് മഠത്തിക്കര മെമ്പർ മേരിക്കുട്ടി ജോയ് ആണ് പുതിയ ചെയർപേഴ്സൺ ആയി തിരഞ്ഞെടുക്കപ്പെട്ടത്. ഇരിങ്ങാലക്കുട നഗരസഭയ്ക്ക് പുതിയ ചെയർപേഴ്സൺ.നഗരസഭ 17-ാം വാർഡ് മഠത്തിക്കര മെമ്പർ മേരിക്കുട്ടി ജോയ് ആണ് പുതിയ ചെയർപേഴ്സൺ ആയി തിരഞ്ഞെടുക്കപ്പെട്ടത്. മുൻ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ രാജി വെച്ചതിനെ തുടർന്നാണ് ചെവ്വാഴ്ച്ച വീണ്ടും ചെയർപേഴ്സൺ തിരഞ്ഞെടുപ്പ് നടന്നത്. ഇടത് പക്ഷത്തിൻ്റെ സ്ഥാനാർത്ഥിയായി കെ ആർ വിജയയും ബി ജെ പി സ്ഥാനാർത്ഥിയായി സ്മിതാ കൃഷ്ണകുമാറുമാണ് മത്സര രംഗത്ത് ഉണ്ടായിരുന്നത് …

ഇരിങ്ങാലക്കുട നഗരസഭയ്ക്ക് പുതിയ ചെയർപേഴ്സൺ Read More »

കേരളത്തില്‍ രണ്ട് പുതിയ ചീവീടുകളെ കൂടി ക്രൈസ്റ്റ് കോളേജിലെ ഗവേഷകർ കണ്ടെത്തി

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ ഗവേഷകര്‍ കേരളത്തില്‍ നിന്നും രണ്ട് ഇനം ചീവീടുകളെ കൂടി കണ്ടെത്തി. ഈക്കാന്തസ് ഇന്‍ഡിക്കസ്, ഈക്കാന്തസ് ഹെന്റിയി എന്നീ ചീവീടുകളെയാണ് സംസ്ഥാനത്ത് നിന്നും ആദ്യമായി കണ്ടെത്തിയത്. പുല്‍ച്ചാടികളും, വിവിധയിനം ചീവീടുകളും ഉള്‍പ്പെടുന്ന ഓര്‍ഡര്‍ ഓര്‍ത്തോപ്റ്റീറയിലെ ഈക്കാന്തിഡേ കുടുംബത്തില്‍പ്പെട്ടവയാണ് ഇവ. ക്രൈസ്റ്റ് കോളജിലെ ഷഡ്പദ എന്റമോളജി ഗവേഷണ കേന്ദ്രത്തിലെ ഗവേഷണ വിദ്യാര്‍ഥിനിയായ ഇ.സ്. തസ്‌നിം, ഗവേഷണ മേധാവിയും അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. സി. ബിജോയ്, ഡോ. ധനീഷ് ഭാസ്‌കര്‍ (ഐയുസിഎന്‍, ഗ്രാസ്‌ഹോപ്പര്‍ സ്‌പെഷ്യലിസ്റ്റ്,കെയര്‍ എര്‍ത്ത് ട്രസ്ട്, …

കേരളത്തില്‍ രണ്ട് പുതിയ ചീവീടുകളെ കൂടി ക്രൈസ്റ്റ് കോളേജിലെ ഗവേഷകർ കണ്ടെത്തി Read More »

പുല്ലൂർ ലോക്കൽ സമ്മേളനത്തിന്റെ പതാകദിനം പുല്ലൂർ ബ്രാഞ്ചിൽ ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : സിപിഎം 24- പാർട്ടി കോൺഗ്രസിന്റെ ഭാഗമായി 2024 ഒക്ടോബർ 20. 21. പുല്ലൂർ ലോക്കൽ സമ്മേളനത്തിന്റെ പതാകദിനം പുല്ലൂർ ബ്രാഞ്ചിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് പുല്ലൂർ ക്ഷീരോൽപാദക സഹകരണ സംഘം ( രജിസ്റ്റർ നമ്പർ 132) പ്രസിഡണ്ടും ലോക്കൽ കമ്മിറ്റി അംഗവുമായ ദിവാകരൻ കുണ്ടിൽസംസാരിക്കുന്നു. https://www.youtube.com/@channel17.online

3616 ലിറ്റർ വ്യാജ സ്പിരിറ്റ് അനധിക്യതമായി വിൽപനക്കായി സൂക്ഷിച്ച കേസിലെ മറ്റൊരു പ്രതി കൂടി അറസ്റ്റിൽ

അരണാട്ടുക്കര ചേറ്റുപ്പുഴ പുളിക്കപറമ്പ് ജംഗ്ഷനിലെ ഒരു വീട്ടിൽ നിന്നും കഴിഞ്ഞ മാസം 6ആം തിയ്യതി 3616 ലിറ്റർ വ്യാജ സ്പിരിറ്റ് അനധിക്യതമായി വില്ഴപനക്കായി സൂക്ഷിച്ചതായി കണ്ടെടുത്ത കേസിലെ മറ്റൊരു പ്രതിയായ ലിബാഷ് (41) നെയാണ് വെസ്റ്റ് പോലീസ് പിടികൂടിയത്. ഈ കേസിലെ മറ്റു രണ്ട് പ്രതികളെ സെപ്തംബർ 6 ന് അറസ്റ്റ് ചെയ്തിരുന്നു പിന്നീടുണ്ടായ വിശദമായ അന്വേഷണത്തിലാണ് സ്പിരിറ്റ് എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ലിബാഷിനെ പിടികൂടിയത്. രഹസ്യവിവരം കിട്ടയതിൻെറ അടിസ്ഥാനത്തിലാണ് ചേറ്റുപ്പുഴ പുളിക്കപറമ്പിലെ വീട്ടിൽ അന്വേഷണം വെസ്റ്റ് …

3616 ലിറ്റർ വ്യാജ സ്പിരിറ്റ് അനധിക്യതമായി വിൽപനക്കായി സൂക്ഷിച്ച കേസിലെ മറ്റൊരു പ്രതി കൂടി അറസ്റ്റിൽ Read More »

അപൂർവ്വ നേട്ടംലോക റോബോട്ടിക്‌സ് ഒളിപ്യാഡില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച്മാള ഹോളി ഗ്രെയ്‌സിലെ ക്യാതലിനും, ക്ലെയറും

ദേശീയ റോബോട്ടിക്‌സ് ഒളിമ്പ്യാഡില്‍ കേരളത്തില്‍ നിന്നുള്ള ഡൈനാമിക് ഡ്യൂവോ ചരിത്രം സൃഷിടിച്ചു. ദേശീയ റോബോട്ടിക്‌സ് ഒളിമ്പ്യാഡ് 2024 ല്‍ മാള ഹോളി ഗ്രെയ്‌സ് അക്കാദമി സി.ബി.എസ്.ഇ സ്‌കൂളിനെ പ്രതിനിധീകരിച്ച് കൊണ്ട് സ്‌കൂളിലെ സഹോദരികളായ 7-ാം ക്ലാസ് വിദ്യാര്‍ത്ഥിനി കാത്‌ലിന്‍ മാരി ജീസനും, 4-ാം ക്ലാസ് വിദ്യാര്‍ത്ഥിനി ക്ലെയര്‍ റോസ് ജീസനും ഫ്യൂച്ചര്‍ ഇന്നൊവേറ്റേഴ്‌സ് എലിമെന്ററി വിഭാഗത്തില്‍ 1-ാം സ്ഥാനവും സ്വര്‍ണ്ണമെഡലും ഒരു ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡും നേടി. ഈ നവംബറില്‍ തുര്‍ക്കിയില്‍ വച്ച് നടക്കുന്ന വേള്‍ഡ് …

അപൂർവ്വ നേട്ടംലോക റോബോട്ടിക്‌സ് ഒളിപ്യാഡില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച്മാള ഹോളി ഗ്രെയ്‌സിലെ ക്യാതലിനും, ക്ലെയറും Read More »

ഇന്ന് മലപ്പുറം എന്ന് പറയാൻ പാടില്ലെന്ന് പറയുന്നവർ നാളെ മലപ്പുറത്തേക്ക് കടക്കാൻ പാടില്ലെന്ന് പറയുന്ന അവസ്ഥയുണ്ടാകുമെന്നും ഇസ്ലാമിക പ്രീണനത്തിന് മലപ്പുറം ജില്ല രൂപീകരിച്ചു നൽകിയ ഇടതുപക്ഷത്തിന് ഇനിയെങ്കിലും തിരിച്ചറിവ് ഉണ്ടാകണമെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് വത്സൻ തില്ലങ്കേരി

ഇന്ന് മലപ്പുറം എന്ന് പറയാൻ പാടില്ലെന്ന് പറയുന്നവർ നാളെ മലപ്പുറത്തേക്ക് കടക്കാൻ പാടില്ലെന്ന് പറയുന്ന അവസ്ഥയുണ്ടാകുമെന്നും ഇസ്ലാമിക പ്രീണനത്തിന് മലപ്പുറം ജില്ല രൂപീകരിച്ചു നൽകിയ ഇടതുപക്ഷത്തിന് ഇനിയെങ്കിലും തിരിച്ചറിവ് ഉണ്ടാകണമെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് വത്സൻ തില്ലങ്കേരി പറഞ്ഞു. രാഷ്ട്രീയ സ്വയംസേവക സംഘം ഇരിങ്ങാലക്കുട ഖണ്ഡ് വിജയദശമി ഉത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സിപിഎം മുഖ്യമന്ത്രി ഇ എം എസ് നമ്പൂതിരിപ്പാടാണ് ദേശീയവാദികളുടെ ഒട്ടേറെ എതിർപ്പുകൾ പരിഗണിക്കാതെ മലപ്പുറം ജില്ല രൂപീകരിച്ചത്. മുസ്ലിം പ്രീണന നയത്തിന്റെ …

ഇന്ന് മലപ്പുറം എന്ന് പറയാൻ പാടില്ലെന്ന് പറയുന്നവർ നാളെ മലപ്പുറത്തേക്ക് കടക്കാൻ പാടില്ലെന്ന് പറയുന്ന അവസ്ഥയുണ്ടാകുമെന്നും ഇസ്ലാമിക പ്രീണനത്തിന് മലപ്പുറം ജില്ല രൂപീകരിച്ചു നൽകിയ ഇടതുപക്ഷത്തിന് ഇനിയെങ്കിലും തിരിച്ചറിവ് ഉണ്ടാകണമെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് വത്സൻ തില്ലങ്കേരി Read More »

പിടിയാനകൾ വൈദ്യുതാഘാതമേറ്റ് ചരിഞ്ഞു

ആനമലൈ കടുവാ സങ്കേതത്തിലെ പൊള്ളാച്ചിക്ക് സമീപം ബരുതിയൂർ ഗ്രാമത്തിന് സമീപം തെങ്ങിൻ തോപ്പിൽ 11 വയസും, 9 വയസും പ്രായമുള്ള രണ്ട് പിടിയാനകൾ വൈദ്യുതാഘാതമേറ്റ് ചരിഞ്ഞു. https://www.youtube.com/@channel17.online

ആചാരത്തനിമയിൽ കരുവന്നൂർ വെട്ടുകുന്നത്തുകാവ് ക്ഷേത്രത്തിൽ പോത്തോട്ടോണം ; വിവിധ ദേശങ്ങളിൽ നിന്നായി ഇത്തവണ പോത്തോട്ടോണത്തിൽ പങ്കെടുത്തത് ആറ് സംഘങ്ങൾ

ഇരിങ്ങാലക്കുട: ആചാരത്തനിമയോടെ കരുവന്നൂർ വെട്ടുകുന്നത്തുകാവ് ക്ഷേത്രത്തിൽ പോത്തോട്ടോണം. .കാര്‍ഷികാഭിവൃദ്ധിക്കും കന്നുകാലികളുടെ സംരക്ഷണത്തിനുമായി കാര്‍ഷിക ഉത്സവത്തിന്റെ ഭാഗമായാണ് ചടങ്ങ് നടത്തുന്നത്.ഏഴ് ദിവസം മുമ്പ് ക്ഷേത്രത്തില്‍ പോത്തുകള്‍ക്കായി പ്രത്യേകം പൂജ നടത്തി വ്രതമെടുത്ത് പോത്തിനെ മൂളിക്കുക എന്ന ചടങ്ങോടുകൂടിയാണ് ഈ ആഘോഷം തുടങ്ങുന്നത്. ഏഴു ദിവസത്തെ ചിട്ടയായ വ്രതത്തിനുശേഷം കര്‍ഷകര്‍ പോത്തുകളുമായി ക്ഷേത്രത്തില്‍ എത്തും. വിവിധ ദേശങ്ങളില്‍ നിന്നെത്തിയ പോത്തുകള്‍ ദേവിക്ക് മുന്നില്‍ ആര്‍ത്തോട്ടത്തിനുശേഷമാണ് പോത്തോട്ടത്തില്‍ പങ്കെടുക്കുക. പോത്തോട്ടക്കല്ലില്‍ പഴയകാലത്തിന്റെ കാര്‍ഷികോത്പന്നത്തിന്റെ പ്രതീകമെന്ന നിലയ്ക്ക് നെല്ലിന്‍കറ്റ കൊണ്ടുവെയ്ക്കും. പോത്തുകളുടെ ശക്തി …

ആചാരത്തനിമയിൽ കരുവന്നൂർ വെട്ടുകുന്നത്തുകാവ് ക്ഷേത്രത്തിൽ പോത്തോട്ടോണം ; വിവിധ ദേശങ്ങളിൽ നിന്നായി ഇത്തവണ പോത്തോട്ടോണത്തിൽ പങ്കെടുത്തത് ആറ് സംഘങ്ങൾ Read More »

ഗ്രാമിക അക്കാദമിയിൽ വിദ്യാരംഭദിന പരിപാടികൾ

കുഴിക്കാട്ടുശ്ശേരി ഗ്രാമിക അക്കാദമിയിൽ വിദ്യാരംഭദിനത്തിൽ ഒട്ടേറെ കുട്ടികൾ സംഗീത, കലാ പഠനത്തിന് തുടക്കം കുറിച്ചു. സംഗീതാർച്ചന, ഗാനമേള, വയലിൻ – ഗിറ്റാർ അവതരണങ്ങൾ, കളരിപ്പയറ്റ് പ്രദർശനം എന്നിവയും നൃത്താർച്ചനയുടെ ഭാഗമായി ഭരതനാട്യം, മോഹിനിയാട്ടം അവതരണങ്ങളും നടന്നു. പരിപാടികൾ പ്രമുഖ കവി ഡോ.പി.ബി.ഹൃഷികേശൻ ഉദ്ഘാടനം ചെയ്തു. അക്കാദമി ഡയറക്ടർ പി.കെ.കിട്ടൻ, നെല്ലായി സതീശൻ, കൊടകര ഉണ്ണി, ടി.വി.ശിവനാരായണൻ, വി.എസ്.സുബീഷ്,കെ.എസ്.അനിൽകുമാർ, ജോഷി ആൻറണി, അലറ്റ് റോൺസൻ, കൃഷ്ണേന്ദു സി.ബി., കെ.എം.സത്യൻ, ഫെമിന രാജു എന്നിവർ സംസാരിച്ചു. https://www.youtube.com/@channel17.online

ഓണം ആഘോഷിച്ചു

ദുബായിലെ മാള വെൽഫെയർ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ‘മാളക്കാരുടെ ഓണം’ എന്ന പേരിൽ വിവിധ ‘കലാപരിപാടികളോടെ ഓണം ആഘോഷിച്ചു. കാലത്ത് മുതൽ ചെണ്ടമേളത്തോടെയുള്ള ഘോഷയാത്ര, വിവിധ കലാപരിപാടികൾ, ഓണ സദ്യ, DJ മ്യൂസിക് എന്നിവ ഒരുക്കിയിരുന്നു. പ്രസിഡണ്ട് സുഷിൽ വാസു ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സോജൻ കുരിശിങ്കൽ സ്വാഗതവും ട്രഷറർ ഗിരിഷ് ചന്ദ്രൻ നന്ദിയും രേഖപ്പെടുത്തി. ആർട്സ് കൺവീനർ അഡ്വ മുഹമ്മദ് റഫീക്കിനോടൊപ്പം സ്വാതി ജയകുമാറും ലിയാന ഷെഫിൻ ഷായും പരിപാടികൾ നിയന്ത്രിച്ചു. https://www.youtube.com/@channel17.online

ശ്രീ കൂടൽമാണിക്യം ദേവസ്വം മ്യൂസിയം ആൻഡ് ആർക്കൈവ്സ് വാർഷികാഘോഷത്തിന്റെ ഉദ്ഘാടനം ഹയർ എഡ്യൂക്കേഷൻ കൗൺസിൽ വൈസ് ചെയർമാൻ ഡോ.രാജൻ ഗുരുക്കൾ നിർവഹിച്ചു

2024 ഒക്ടോബർ 14, 15 തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി നടക്കുന്ന ശ്രീ കൂടൽമാണിക്യം ദേവസ്വം മ്യൂസിയം ആൻ്റ് ആർക്കൈവ്സ് വാർഷികാഘോഷം, ചരിത്ര സെമിനാർ, ചരിത്ര ക്വിസ് എന്നീ പരിപാടികളുടെ ഉദ്ഘാടനം ഹയർ എഡൂക്കേഷൻ കൗൺസിൽ വൈസ് ചെയർമാൻ ഡോ. രാജൻ ഗുരുക്കൾ ഉദ്ഘാടനം ചെയ്തു. ദേവസ്വം ചെയർമാൻ അഡ്വ. സി. കെ. ഗോപി. അദ്ധ്യക്ഷത വഹിച്ചു. ഡോ.സി.സി. ബാബു മുഖ്യ പ്രഭാഷണം നടത്തി. ലാറ്റിനമേരിക്കൻ കരീബിയൻ ട്രേഡ് കൗൺസിൽ ഗുഡ് വിൽ അംബാസഡറായ ഐ. സി. എൽ. …

ശ്രീ കൂടൽമാണിക്യം ദേവസ്വം മ്യൂസിയം ആൻഡ് ആർക്കൈവ്സ് വാർഷികാഘോഷത്തിന്റെ ഉദ്ഘാടനം ഹയർ എഡ്യൂക്കേഷൻ കൗൺസിൽ വൈസ് ചെയർമാൻ ഡോ.രാജൻ ഗുരുക്കൾ നിർവഹിച്ചു Read More »

കോൺഗ്രസ് വാർഡ് കമ്മിറ്റി പ്രവർത്തക യോഗം

കെ പി സി സി മുൻ ജനറൽ സെക്രട്ടറി എം പി ജാക്സൺ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട : ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇരിങ്ങാലക്കുട നഗരസഭ 29-ാം വാർഡ് കമ്മിറ്റി പ്രവർത്തക യോഗം കെ പി സി സി മുൻ ജനറൽ സെക്രട്ടറി എം പി ജാക്സൺ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡണ്ട് പ്രവീൺസ് ഞാറ്റുവെട്ടി അധ്യക്ഷത വഹിച്ചു. ഡി സി സി ജനറൽ സെക്രട്ടറി അഡ്വ സതീഷ് വിമലൻ, മണ്ഡലം പ്രസിഡണ്ട് സി എസ് അബ്ദുൾ …

കോൺഗ്രസ് വാർഡ് കമ്മിറ്റി പ്രവർത്തക യോഗം Read More »

കരൂപ്പടന്ന ന്യൂഹീറോസ് ആട്സ് & സ്പോർട്സ് ക്ലബ്ബിന്റെ 2024 അഖില കേരള ഫുട്ബോൾ ടൂർണ്ണമെന്റിന്റെ ആദ്യ സംഭാവന ടൂർണ്ണമെന്റ് കൂപ്പൺ സ്പോൺസർ ഷിപ്പ് ഇന്ത്യയിലെ ആദ്യത്തെ വാട്ടർ സ്പോർട്സ് സ്കൂൾ J&J ഇംഗ്ലീഷ് മീഡിയം CBSE സ്കൂൾ അഡ്മിനിസ്ട്രേറ്റർ റഷീദ മാഡം ക്ലബ്ബ് സംഘാടക സമിതി ഭാരവാഹികൾക്ക് കൈമാറുന്നു

നാലര പതിറ്റാണ്ടിന്റെ പ്രവർത്തന പാരമ്പര്യവും പൈതൃക സമ്പത്തും കൈമുതലായ കേരളത്തിന്റെ ഫുട്ബോൾ ചരിത്രത്തിൽ മായ്ക്കാൻ കഴിയാത്ത വിധം അടയാളപ്പെടുത്തിയ കരൂപ്പടന്ന ന്യൂഹീറോസ് ആട്സ് & സ്പോർട്സ് ക്ലബ്ബിന്റെ 2024 അഖില കേരള ഫുട്ബോൾ ടൂർണ്ണമെന്റിന്റെ ആദ്യ സംഭാവന ടൂർണ്ണമെന്റ് കൂപ്പൺ സ്പോൺസർ ഷിപ്പ് ഇന്ത്യയിലെ ആദ്യത്തെ വാട്ടർ സ്പോർട്സ് സ്കൂൾ J&J ഇംഗ്ലീഷ് മീഡിയം CBSE സ്കൂൾ അഡ്മിനിസ്ട്രേറ്റർ റഷീദ മാഡം ക്ലബ്ബ് സംഘാടക സമിതി ഭാരവാഹികൾക്ക് കൈമാറുന്നു. https://www.youtube.com/@channel17.online

വിജയദശമി ദിന പരിപാടികളും സൗജന്യ മെഡിക്കൽ ക്യാമ്പും

മെഡിക്കൽ ക്യാമ്പും കേരള പബ്ലിക് സർവീസ് കമ്മീഷൻ അംഗം അഡ്വ . സി ബി സാമിനാഥൻ ഉദ്ഘാടനം ചെയ്തു. മാള ; ചക്കാംപറമ്പ് വിജ്ഞാനദായിനി സഭ ഭഗവതി ക്ഷേത്രത്തിൽ വിജയദശമി ദിന പരിപാടികളും മാള ഗുരുധർമ്മം ഹോസ്പിറ്റലിന്റെ സഹകരണത്തോടെ നടത്തിയ മെഡിക്കൽ ക്യാമ്പും കേരള പബ്ലിക് സർവീസ് കമ്മീഷൻ അംഗം അഡ്വ . സി ബി സാമിനാഥൻ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ചക്കാംപറമ്പ് വിജ്ഞാനദായിനി സഭ പ്രസിഡൻറ് സി ഡി ശ്രീനാഥ് അധ്യക്ഷനായി .ജനരത്ന പുരസ്കാരം നേടിയ അന്നമനട …

വിജയദശമി ദിന പരിപാടികളും സൗജന്യ മെഡിക്കൽ ക്യാമ്പും Read More »

കെ.പി.എം.എസ്പ്രവർത്തകയോഗം നടത്തി

നവംബർ 3 ന് തൃശ്ശൂർ തേക്കിൻകാട് മൈതാനത്ത് നടത്തുന്ന സാമൂഹ്യ നീതി സംഗമത്തിൽ മാളയിൽ നിന്ന് ആയിരം പ്രവർത്തകരെ പങ്കെടുപ്പിക്കുമെന്ന് കെ പി എം എസ് മാള ഏരിയ യൂണിയൻ പ്രവർത്തകയോഗത്തിൽ തീരുമാനം. മാളയിൽ നടന്ന പ്രവർത്തന യോഗം ജില്ലാ ട്രഷറർ പി.സി. ബാബു ഉദ്ഘാടനം ചെയ്തു. മാള യൂണിയൻ പ്രസിഡണ്ട് കെ.വി സുബ്രൻ അദ്യക്ഷതവഹിച്ചു. ജില്ലാകമ്മറ്റി അംഗം തങ്കമ്മ വേലായുധൻ ഏരിയ സെക്രട്ടറി വിനയൻമംഗലപിള്ളി, ഷിബു മാടവന, ഇ.വി.ഹരിഹരൻ, Pc സുബ്രൻ , ടി യു …

കെ.പി.എം.എസ്പ്രവർത്തകയോഗം നടത്തി Read More »

ഗൃഹശ്രീ ഭവന പദ്ധതി; സംസ്ഥാനതല ഉദ്ഘാടനവും അനുമതി പത്രവിതരണവും മന്ത്രി കെ. രാജന്‍ നിര്‍വ്വഹിച്ചു

ഗൃഹശ്രീ ഭവന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും അനുമതി പത്രവിതരണവും റവന്യു ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ നിര്‍വ്വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ 4-ാം വാര്‍ഷികത്തിന്റെ ഭാഗമായി നൂറു ദിന കര്‍മ്മപദ്ധതിയില്‍ ഉല്‍പ്പെടുത്തി ദുര്‍ബല വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിക്കുന്നതിനായി സര്‍ക്കാര്‍ സബ്‌സിഡി അനുവദിച്ച് നല്‍കുന്ന സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ ഗൃഹശ്രീ ഭവന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും അനുമതി പത്രവിതരണവും റവന്യു ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ നിര്‍വ്വഹിച്ചു. ലൈഫ് ഭവന പദ്ധതിയുടെ ലിസ്റ്റിൽ …

ഗൃഹശ്രീ ഭവന പദ്ധതി; സംസ്ഥാനതല ഉദ്ഘാടനവും അനുമതി പത്രവിതരണവും മന്ത്രി കെ. രാജന്‍ നിര്‍വ്വഹിച്ചു Read More »

ആറ്റൂർ രവിവർമ്മ മുഖ്യധാരയോട് വിയോജിച്ച കവി : പി.പി.രാമചന്ദ്രൻ

സാഹിതീ ഗ്രാമികയുടെ ‘ആറ്റൂർ നിനവിൽ വരുമ്പോൾ’ എന്ന ആറ്റൂർ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യധാരയോട് വിയോജിച്ച് ഭാഷയിലും കവിതയിലും ബദൽ അന്വേഷിച്ച കവിയായിരുന്നു ആറ്റൂർ രവിവർമ്മ എന്ന് കവി പി.പി.രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. സാഹിതീ ഗ്രാമികയുടെ ‘ആറ്റൂർ നിനവിൽ വരുമ്പോൾ’ എന്ന ആറ്റൂർ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കവിത വളരെ സ്വകാര്യമായ കാര്യമായി ആറ്റൂർ കരുതിയപ്പോഴും സൂക്ഷ്മമായ രാഷ്ട്രീയം അതിൽ അന്തർലീനമായിരുന്നു. തുറന്ന പ്രഖ്യാപനമല്ല, ആഴത്തിലുള്ള മുഴക്കമാണ് ആറ്റൂർ കവിതകളെന്നും …

ആറ്റൂർ രവിവർമ്മ മുഖ്യധാരയോട് വിയോജിച്ച കവി : പി.പി.രാമചന്ദ്രൻ Read More »

ജില്ലാ പഞ്ചായത്ത് മുല്ലശ്ശേരി ഡിവിഷനിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി കെ. രാജൻ നിർവ്വഹിച്ചു

വികസന പ്രവർത്തനങ്ങൾക്ക് രാഷ്ട്രീയമില്ല. തദ്ധേശ സ്വയം ഭരണസ്ഥാപനങ്ങളിൽ ഭരണ പക്ഷവും പ്രതിപക്ഷവും ഇല്ലാതെ വികസന പ്രവർത്തനങ്ങൾക്ക് ജനപക്ഷത്തു നിന്ന് പ്രവർത്തിക്കണമെന്നും റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ. തൃശ്ശൂർ ജില്ലാ പഞ്ചായത്ത് മുല്ലശ്ശേരി ഡിവിഷനിൽ വെങ്കിടങ്ങിൽ അൽ ബസ്റ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ 10 പദ്ധതികളുടെ ഉദ്ഘാടനവും പുതിയ 14 പദ്ധതികളുടെ ഉദ്ഘാടനവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്ന മന്ത്രി. വെങ്കിടങ്ങ് ഗ്രാമപഞ്ചായത്തിൽ പതിമൂന്നാം വാർഡിൽ മണ്ണന്ത്ര അമ്പലനട റോഡ്, 7-ാം വർഡിൽ മിനി ഹാൾ, എളവള്ളി ഗ്രാമപഞ്ചായത്തിൽ 9-ാം …

ജില്ലാ പഞ്ചായത്ത് മുല്ലശ്ശേരി ഡിവിഷനിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി കെ. രാജൻ നിർവ്വഹിച്ചു Read More »

ഇരിങ്ങാലക്കുട സ്പെഷ്യൽ സബ് ജയിലിൽ തൈകൾ നട്ട് വിദ്യാർത്ഥിനികൾ

ഇരിഞ്ഞാലക്കുട: സെന്റ് ജോസഫ്സ്‌ ഓട്ടോണോമസ് കോളേജിലെ സാമൂഹ്യ പ്രവർത്തന വിഭാഗത്തിലെ ഒന്നാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനികളായ ശ്രീനന്ദന, അതിര, മഞ്ജു, എൽബിറ, സച്ചിനെ എന്നിവർ ഇരിഞ്ഞാലക്കുട സ്പെഷ്യൽ സബ്ജയിൽ എസ് ഐ അജയകുമാർ. യു. ന്റെ നേതൃത്വത്തിൽ ‘നേച്ചർസ് സംക്ച്വരി ‘ എന്ന ആശയത്തിൽ ജയിൽ പരിസരത്തു വിവിധയിനം ചെടികൾ, പച്ചക്കറി തൈകൾ നട്ടു. https://www.youtube.com/@channel17.online

ഗായത്രി മനോജ്‌ സെൻ്റ്. ജോസഫ്സ് കോളേജ് യൂണിയൻ ചെയർപേഴ്സൺ

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിൽ 2024-25 അധ്യയന വർഷത്തെ കലാലയ യൂണിയൻ തിരഞ്ഞെടുപ്പ് നടന്നു. മൂന്നാം വർഷ ചരിത്ര വിദ്യാർത്ഥിനി ഗായത്രി മനോജ്‌ ചെയർ പേഴ്സൺ ആയി വിജയിച്ചു. വൈസ് ചെയർ പേഴ്സൺ ആയി മൂന്നാം വർഷ ബികോം വിദ്യാർത്ഥിനി ഏഞ്ചലിൻ സണ്ണി തിരഞ്ഞെടുക്കപ്പെട്ടു. മൂന്നാം വർഷ ഇംഗ്ലീഷ് ബിരുദ വിദ്യാർത്ഥിനി കുമാരി നെൽസ ജോയ് ജനറൽ സെക്രട്ടറിയായും ജോയിന്റ് സെക്രട്ടറിയായി മൂന്നാം വർഷ ഇംഗ്ലീഷ് ബിരുദ വിദ്യാർത്ഥിനി ആതിര എസ്. ജെ യും വിജയിച്ചു. UUC …

ഗായത്രി മനോജ്‌ സെൻ്റ്. ജോസഫ്സ് കോളേജ് യൂണിയൻ ചെയർപേഴ്സൺ Read More »

error: Content is protected !!