Channel 17

live

channel17 live

Local News

കെ.എസ്.ആർ.ടി.സി. ബസും കാറും കൂട്ടിയിടിച്ച് വിനോദ സഞ്ചാരികൾക്ക് പരിക്ക്

ആനമല റോഡിൽ ചണ്ടൻതോട് ഭാഗത്ത് കെ.എസ്.ആർ.ടി.സി. ബസും കാറും കൂട്ടിയിടിച്ച് വിനോദ സഞ്ചാരികൾക്ക് പരിക്കേറ്റു. മലക്കപ്പാറയിൽ നിന്നും ചാലക്കുടിയിലേക്ക് വന്ന മലപ്പുറം സ്വദേശികളുടെ കാറും മലക്കപ്പാറയിലേക്ക് പോയ കെ.എസ്.ആർ.ടി.സി. ബസുമാണ് കൂട്ടിയിടിച്ചത്. കാർ യാത്രക്കാർക്ക് പരിക്കേറ്റെങ്കിലും ആരുടേയും പരിക്ക് ഗുരുതരമല്ല. ബുധനാഴ്ച വൈകിട്ട് 5 മണിയോടെയാണ് അപകടം. https://www.youtube.com/@channel17.online

ചാരായം വാറ്റുന്നതിനായി പാകപ്പെടുത്തിയ 800 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടിയിൽ

800 ലിറ്റർ വാഷും വാറ്റുപകരണങ്ങളും ചാലക്കുടി എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ ഹരീഷ് സി. യു വിൻ്റെ നേതൃത്വത്തിലുള്ള സംഘം പിടി കൂടി കൊരട്ടി : കോനൂർ _ കോട്ടമുറി റോഡിലുള്ള സ്വകാര്യ വ്യക്തിയുടെ കാട് പിടിച്ച് കിടക്കുന്ന പറമ്പിൽ നിന്നും ചാരായം വാറ്റുന്നതിനായി പാകപ്പെടുത്തിയ 800 ലിറ്റർ വാഷും വാറ്റുപകരണങ്ങളും ചാലക്കുടി എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ ഹരീഷ് സി. യു വിൻ്റെ നേതൃത്വത്തിലുള്ള സംഘം പിടി കൂടി . എറണാകുളം സ്വദേശി യുടെ ഉടമസ്ഥതയിലുള്ള പറമ്പ് കാട് …

ചാരായം വാറ്റുന്നതിനായി പാകപ്പെടുത്തിയ 800 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടിയിൽ Read More »

കേൾവി പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

അന്നമനട ഗ്രാമ പഞ്ചായത്ത്‌ 6 വയസു വരെയുള്ള കുട്ടികൾക്കായി കാഴ്ച്ച, കേൾവി പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ശ്രുതി ഇന്ന് പേരിട്ട ഈ പരിപാടി അങ്കമാലി എൽ എഫ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ യാണ് നടപ്പിലാക്കിയത്. പ്രസിഡന്റ്‌ പി വി വിനോദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ സിന്ധു ജയൻ അധ്യക്ഷയായി. ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ മഞ്ജു സതീശൻ സ്വാഗതം പറഞ്ഞു. ജനപ്രതിനിധി കളായ കെ എ ബൈജു, ഷീജ നസിർ എന്നിവർ സന്നിഹിതരായിരുന്നു. Icds സൂപ്പർവൈസർ …

കേൾവി പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു Read More »

വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് തുമ്പൂർ മുഴി മോഡൽ മാലിന്യ സംസ്കരണ പ്ലാൻ്റ് ഉദ്ഘാടനം

വെള്ളാങ്ങല്ലൂർ ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി ഗവ യു പി സ്ക്കൂൾ , കോണത്തുകുന്ന് , ഗവ. ഹയർ സെക്കൻഡറി സ്ക്കൂൾ കരൂപടന്ന എന്നിവടങ്ങളിൽ സ്ഥാപിച്ച തുമ്പൂർ മുഴി മോഡൽ മാലിന്യ സംസ്കരണ പദ്ധതി പ്ലാൻ്റിൻ്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നിഷ ഷാജി നിർവഹിക്കുന്നു. പഞ്ചായത്ത് വൈസ്. പ്രസിഡന്റ് ഫസ്ന റിജാസ് അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷീല സജീവൻ , മെമ്പർമാരായ കൃഷണകുമാർ, സദക്കത്തുള്ള എന്നിവർ ആശംസയും, വി ഇ ഒ ശ്രീമതി …

വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് തുമ്പൂർ മുഴി മോഡൽ മാലിന്യ സംസ്കരണ പ്ലാൻ്റ് ഉദ്ഘാടനം Read More »

മാലിന്യ മുക്ത നവ കേരളത്തിനായ് DYFI യൂത്ത് ബ്രിഗേഡ് കൈകോർക്കും

മാലിന്യ മുക്ത നവ കേരളത്തിനായ് DYFI യൂത്ത് ബ്രിഗേഡ് കൈകോർക്കും.തൃശൂർ ജില്ലാതല ഉദ്ഘാടനത്തിൻ്റെ ഭാഗമായ് മാള, അഷ്ടമിച്ചിറയിൽ മാരേക്കാട് കടവിൽ തയ്യാറാക്കിയ വേസ്റ്റ്ബിൻ, ചെറുവായനശാല, ഇരിപ്പിടം തുടങ്ങിയവയുടെ ഉദ്ഘാടനം ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ഗ്രീഷ്മ അജയഘോഷ് നിർവ്വഹിച്ചു. ബ്ലോക്ക് പ്രസിഡൻ്റ് ഐ എസ് അക്ഷയ് അധ്യക്ഷതവഹിച്ചു. ബ്ലോക്ക് സെക്രട്ടറി ധനുഷ് കുമാർ സി സ്വാഗതം പറഞ്ഞു ബ്ലോക്ക് ട്രഷറർ ടി എ രാഹുൽ, വിനു പി വി തുടങ്ങിയവർ സംസാരിച്ചു. https://www.youtube.com/@channel17.online

ചിത്ര പ്രദർശന

മാളഹോളി ഗ്രേസ് അക്കാഡമിയിലെ കുട്ടികളുടെ ചിത്രപ്രദർശനം ആര്‍ട്‌സ്‌കേപ്-2024′ തൃശ്ശൂര്‍ കേരള ലളിത കലാ അക്കാദമി ആര്‍ട് ഗാലറിയില്‍ തുടങ്ങി. മുഖ്യാതിഥി ബാലരമയിലെ സീനിയർ ആർട്ടിസ്റ് എം. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. അദ്ദേഹം കുട്ടികൾക്കായി മായാവി കുട്ടൂസൻ തുടങ്ങിയ കഥാപാത്രങ്ങളെ തത്സമയം വരച്ചു കാണിച്ചു. ഹോളിഗ്രേസ് സ്കൂളിലെ അക്കാഡമിക് ഡയറക്ടർ ജോസ് ജോസഫ് ആലുങ്കൽ, പ്രിൻസിപ്പൽ ബിനി എം., കോ ഓർഡിനേറ്റർ അമൽ വടക്കൻ, ചിത്രകലാ അധ്യാപകരായ സന്ദീപ് സി എസ്, ദീപ അനിൽകുമാർ എന്നിവർ സംസാരിച്ചു. പ്രദർശനം …

ചിത്ര പ്രദർശന Read More »

“സമസ്ത 2024 – 2025”

ഇരിങ്ങാലക്കുട:- ഇരിങ്ങാലക്കുട സെൻ്റ്. ജോസഫ്സ് (ഓട്ടോണമസ്) കോളജിലെ സാമൂഹ്യ പ്രവർത്തന വിഭാഗം അസ്സോസ്സിയേഷൻ”സമസ്ത 2024-25 ” ന് അരങ്ങേറ്റം കുറിച്ചു. കോളേജിലെ ആദ്യ വർഷ സാമൂഹ്യ പ്രവർത്തന വിഭാഗത്തിലെ പൂർവ്വ വിദ്യാർത്ഥിയും,തൃശൂർ ജില്ലാ കോടതിയിലെ അഭിഭാഷകയും ആയ അഡ്വ. ബെറ്റ്സി റാഫേൽ ഈ ചടങ്ങ് ഉദ്ഘടനം ചെയ്തു. കൂടാതെ സമസ്ത 2024-25 അദ്ധ്യായന വർഷത്തിലെ കമ്മിറ്റി ഭാരവാഹികൾ ചുമതല എറ്റെടുത്തു . ഈ പ്രസ്തുത ചടങ്ങിൽ കോളേജ് സെൽഫ് ഫിനാൻസിങ് കോർഡിനേറ്റർ ഡോ.സിസ്റ്റർ റോസ് ബാസ്റ്റ്യൻ, ഡിപ്പാർട്മെന്റ് …

“സമസ്ത 2024 – 2025” Read More »

സജീവ് രാമചന്ദ്രന് 2024 ലെ പിനാക്കിൾ അവാർഡ്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടക്കാരൻ സജീവ് രാമചന്ദ്രന് 2024 ലെ പിനാക്കിൾ അവാർഡ്. യു എസ് എ കാലിഫോർണിയയിലെ സിസ്കോ നെറ്റ്‌വർക്ക് ഡയറക്ടർ ആയ സജീവ് രാമചന്ദ്രന് 2024ലെ പിനാക്കൾ വാർഡ് ലഭിച്ചു. https://www.youtube.com/@channel17.online

പോള്‍ ടി.ജോണ്‍ തട്ടില്‍ വോളി ടൂർണമെൻ്റ് : സെൻ്റ് ജോസഫ്സ് ജേതാക്കൾ

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ്.ജോസഫ്സ് കോളേജിന്‍റെ നേതൃത്വത്തില്‍ നടത്തിയ പോള്‍ ടി.ജോണ്‍ തട്ടില്‍ മെമ്മോറിയല്‍ അഖില കേരള ഇന്‍റര്‍ കൊളേജിയറ്റ് വനിതാ വോളിബോള്‍ ടൂര്‍ണമെന്‍റില്‍ ഇരിഞ്ഞാലക്കുട സെൻ്റ് ജോസഫ്സ് കോളേജ് ചാമ്പ്യന്മാരായി. ടൂർണമെന്‍റിലെ ഫൈനലിൽ സെൻ്റ് ജോസഫ്സ് കോളേജ്, പാലാ അൽഫോൻസാ കോളേജിനെ നേരിട്ടുള്ള മൂന്നു സെറ്റുകള്‍ക്ക് (സ്കോര്‍ : 25-14, 25-18, 25-17) തോല്‍പ്പിച്ചാണ് ചാമ്പ്യന്മാരായത്. സമ്മാനദാനം കാലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ ഡോക്ടർ കെ പ്രദീപ് കുമാർ നിർവഹിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.സിസ്റ്റര്‍ ബ്ലെസ്സി അധ്യക്ഷത …

പോള്‍ ടി.ജോണ്‍ തട്ടില്‍ വോളി ടൂർണമെൻ്റ് : സെൻ്റ് ജോസഫ്സ് ജേതാക്കൾ Read More »

ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭ പട്ടികജാതി വികസന ഓഫീസ് നിയമ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ ബൈജു കുറ്റിക്കാടൻ ഉദ്ഘാടനം നിർവഹിച്ചു ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി സി ഷിബിൻ അധ്യക്ഷനായിരുന്നു. പട്ടികജാതി പട്ടികവർഗ്ഗ അതിക്രമം തടയൽ നിയമം,പട്ടികജാതി വികസന വകുപ്പ് നൽകുന്ന മറ്റ് നിയമാധിഷ്ഠിത സേവനങ്ങൾ എന്നിവയെ കുറിച്ചായിരുന്നു ക്ലാസ്. പട്ടികജാതി വിഭാഗത്തിൽ പെടുന്ന ആളുകൾക്ക് സൗജന്യമായി ലഭിക്കുന്ന നിയമ സംരക്ഷണത്തെക്കുറിച്ചും സൗജന്യ നിയമസേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങളെ കുറിച്ചും വിശദമായ …

ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു Read More »

മഹിള കോൺഗ്രസ് ബ്ലോക്ക്‌ ഏകദിന ക്യാമ്പ്

ഇരിങ്ങാലക്കുട: മഹിള കോൺഗ്രസ് ബ്ലോക്ക്‌ തല ഏകദിന ക്യാമ്പ് ‘സാഹാസ്’ ജില്ലാ പ്രസിഡന്റ് ടി. നിർമല ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക്‌ പ്രസിഡന്റ് മോളി ജേക്കബ് അധ്യക്ഷത വഹിച്ചു.ഡി സി സി സെക്രട്ടറി സോണിയ ഗിരി, മഹിള കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷീന ഹരിദാസ്, സെക്രട്ടറി രാജലക്ഷ്മി കുറുമാത്ത്, ജില്ലാ സെക്രട്ടറിമാരായ അംബുജം രാജൻ, രഞ്ജിനി ശ്രീകുമാർ, കാട്ടൂർ ബ്ളോക് പ്രസിഡന്റ് ഗീത മനോജ്, കോൺഗ്രസ് ബ്ളോക് പ്രസിഡന്റ് സോമൻ ചിറ്റേത്ത്, മണ്ഡലം പ്രസിഡന്റ് സി.എസ്.അബ്ദുൽ ഹഖ്, …

മഹിള കോൺഗ്രസ് ബ്ലോക്ക്‌ ഏകദിന ക്യാമ്പ് Read More »

രോഗം മാറാൻ ദുരിതം മാറാൻ മന്ത്രവാദംസി.സി.ടി.വി ചതിച്ചു ലക്ഷങ്ങൾ തട്ടിയ പ്രതി അറസ്റ്റിൽ

ഇരിങ്ങാലക്കുട: മന്ത്രവാദത്തിലൂടെ ശത്രുദോഷം മാറ്റാമെന്നു പറഞ്ഞ് ലക്ഷങ്ങൾ തട്ടിയെടുത്ത കേസ്സിലെ പ്രതി ചേർപ്പ് കോടന്നൂർ സ്വദേശി ചിറയത്ത് വീട്ടിൽ റാഫിയെ(51 വയസ്സ്) തൃശൂർ റൂറൽ എസ്.പി. നവനീത് ശർമ്മയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. കെ.ജി.സുരേഷിൻ്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ അനീഷ് കരീം അറസ്റ്റു ചൊയ്തു. ഇരിങ്ങാലക്കുട സ്വദേശിയായ പ്രവാസിയിൽ നിന്ന് മാത്രം മൂന്നര ലക്ഷത്തോളം രൂപ ഇയാൾ തട്ടിയെടുത്തിട്ടുണ്ട് .. രോഗബാധിതരെ കണ്ടെത്തി വീടിൻ്റെയും വസ്തുവിൻ്റെയും ദോഷങ്ങളാണ് രോഗത്തിന് കാരണമെന്ന് പറഞ്ഞു വിശ്വസിപ്പിക്കുന്ന ഇയാൾ പിന്നീട് ഉടമകൾ അറിയാതെ …

രോഗം മാറാൻ ദുരിതം മാറാൻ മന്ത്രവാദംസി.സി.ടി.വി ചതിച്ചു ലക്ഷങ്ങൾ തട്ടിയ പ്രതി അറസ്റ്റിൽ Read More »

കളക്ടറുടെ അതിഥികളായി എരുമപ്പെട്ടി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

ആദ്യമായി കളക്ടറേറ്റിലെത്തി ജില്ലാ കളക്ടറെ നേരിട്ടു കാണുന്നതിന്റെ ആകാംക്ഷയിലായിരുന്നു എരുമപ്പെട്ടി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. ജില്ലയിലെ വിവിധ മേഖലയിലുള്ളവരുമായി സംവദിക്കുന്നതിനു ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ നടത്തുന്ന ‘മുഖാമുഖം-മീറ്റ് യുവര്‍ കളക്ടര്‍’ പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു എരുമപ്പെട്ടി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. വളരെ സ്നേഹത്തോടെ കുട്ടികളെ സ്വീകരിച്ചിരുത്തി വിശേഷങ്ങള്‍ ചോദിച്ചപ്പോള്‍ ആദ്യമൊരു മടിയൊക്കെയുണ്ടായെങ്കിലും പിന്നീട് ആവേശത്തോടെ കുട്ടികളോരോരുത്തരായി സംസാരിച്ചുതുടങ്ങി. സിവില്‍ സര്‍വ്വീസ് നേടാന്‍ എന്തുചെയ്യണം… സിവില്‍ സര്‍വ്വീസിലെ വെല്ലുവിളികള്‍.. കളക്ടര്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചതിന്റെ അനുഭവങ്ങള്‍ …

കളക്ടറുടെ അതിഥികളായി എരുമപ്പെട്ടി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ Read More »

സമസ്ത 2024 – 2025

അഡ്വ. ബെറ്റ്സി റാഫേൽ ഈ ചടങ്ങ് ഉദ്ഘടനം ചെയ്തു. ഇരിങ്ങാലക്കുട:- ഇരിങ്ങാലക്കുട സെൻ്റ്. ജോസഫ്സ് (ഓട്ടോണമസ്) കോളജിലെ സാമൂഹ്യ പ്രവർത്തന വിഭാഗം അസ്സോസ്സിയേഷൻ”സമസ്ത 2024-25 ” ന് അരങ്ങേറ്റം കുറിച്ചു. കോളേജിലെ ആദ്യ വർഷ സാമൂഹ്യ പ്രവർത്തന വിഭാഗത്തിലെ പൂർവ്വ വിദ്യാർത്ഥിയും,തൃശൂർ ജില്ലാ കോടതിയിലെ അഭിഭാഷകയും ആയ അഡ്വ. ബെറ്റ്സി റാഫേൽ ഈ ചടങ്ങ് ഉദ്ഘടനം ചെയ്തു. കൂടാതെ സമസ്ത 2024-25 അദ്ധ്യായന വർഷത്തിലെ കമ്മിറ്റി ഭാരവാഹികൾ ചുമതല എറ്റെടുത്തു . ഈ പ്രസ്തുത ചടങ്ങിൽ കോളേജ് …

സമസ്ത 2024 – 2025 Read More »

വീട്ടിൽ നിന്നും ബലമായി തട്ടി കൊണ്ട്പോയ പ്രതി അറസ്റ്റിൽ

കല്പറമ്പ് :വെളയനാട് അബു താഹിറും കൂട്ടാളികളും (പത്തോളം പേരടങ്ങുന്ന സംഘം) കല്പറമ്പ് പള്ളിപ്പുറം വീട്ടിൽ ഉണ്ണികൃഷ്ണൻ മകൻ പ്രണവ് (32)എന്നയാളെ കാറിൽ വന്ന് വീട്ടിൽ നിന്നും ബലമായി തട്ടി കൊണ്ട് പോകുകയും പല സ്ഥലങ്ങളിൽ വച്ച് ക്രൂരമായി മർദ്ധിക്കുകയും ചെയ്ത കേസ്സിൽ വെളയനാടുള്ള വഞ്ചിപുര വീട്ടിൽ ആൻവിൻ മകൻ ആൻസൺ എന്നയാളെ ഇന്നലെ കാട്ടൂർ പോലീസ് അറസ്റ്റ് ചെയ്തു. കാട്ടൂർ ഇൻസ്‌പെക്ടർ ബൈജു ഇ ആർ ന്റെ നേതൃത്വത്തിൽ SI ബാബു ജോർജ്,സീനിയർ സിവിൽ പോലീസ് ഓഫീസർ …

വീട്ടിൽ നിന്നും ബലമായി തട്ടി കൊണ്ട്പോയ പ്രതി അറസ്റ്റിൽ Read More »

മുങ്ങി മരിച്ചു

കൊടുങ്ങല്ലൂരിലെ ചാപ്പാറയിൽ കക്ക വരാൻ പുഴയിലിറങ്ങിയ തൊഴിലാളി മുങ്ങി മരിച്ചു. ചാപ്പാറ പന്തിരാംപാല കൊളപ്പറമ്പിൽ ബാബു (67) ആണ് മരിച്ചത്. തിങ്കളാഴ്ച്ച രാത്രി ഏഴ് മണിയോടെ പന്തിരാംപാല പുഴയിൽ സുഹൃത്തിനോടൊപ്പം കക്ക വാരുന്നതിനിടയിലാണ് ബാബുവിനെ കാണാതായത്. ഇന്നലെ രാത്രി ആരംഭിച്ച തെരച്ചിലിനൊടുവിൽ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. കൊടുങ്ങല്ലൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. https://www.youtube.com/@channel17.online

ദേശീയപാതയിലെ അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തരമായി പരിഹരിക്കാൻ നടപടികൾ സ്വീകരിച്ചു-ബെന്നി ബെഹനാൻ എംപി

ദേശീയപാതയിൽ കരയാംപറമ്പ് സിഗ്നൽ ജംഗ്ഷൻ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ അശാസ്ത്രീയമായി നടത്തിയ അറ്റകുറ്റപ്പണികൾ അപകടങ്ങൾ സൃഷ്ടിക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിന് അടിയന്തര നിർമാണ പ്രവർത്തനങ്ങൾ സ്വീകരിക്കുന്നതിന് ബെന്നി ബഹനാൻ എംപി ദേശീയപാത അധികൃതർക്ക് നിർദേശം നൽകി. ദേശീയപാതയിലെ അപകട സാഹചര്യം സൃഷ്ടിച്ച നിർമ്മാണ പ്രവർത്തനങ്ങൾ എംപി സന്ദർശിച്ചു. ദേശീയപാത പ്രോജക്റ്റ് ഡയറക്ടർ ഒക്ടോബർ പത്താം തീയതി ശാസ്ത്രീയമായ നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് നടപടികൾ സ്വീകരിക്കുമെന്ന് എം പിക്ക് ഉറപ്പു നൽകി.ദേശീയപാതയിലെ അശാസ്ത്രീയമായ അറ്റകുറ്റപണികൾ മൂലം നിരവധി അപകടങ്ങൾ ഉണ്ടാകുന്ന സാഹചര്യം …

ദേശീയപാതയിലെ അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തരമായി പരിഹരിക്കാൻ നടപടികൾ സ്വീകരിച്ചു-ബെന്നി ബെഹനാൻ എംപി Read More »

പോള്‍ ടി.ജോണ്‍ തട്ടില്‍ വോളി ടൂര്‍ണമെന്‍റെ

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്‍റെ.ജോസഫ്സ് നടത്തുന്ന പോള്‍ ടി.ജോണ്‍ തട്ടില്‍ മെമ്മോറിയല്‍ 34 മത് അഖില കേരള ഇന്‍റര്‍ കൊളേജിയറ്റ് വനിതാ വോളിബോള്‍ ടൂര്‍ണമെന്‍റിന്റെ ഉത്ഘാടനം മുന്‍ അന്ധര്‍ദ്ധേശീയ ഫുഡ്ബോള്‍ താരവും കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌മായ യൂ. ഷറഫലി നിര്‍വഹിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.ബ്ലെസ്സി അധ്യക്ഷത വഹിച്ചു. വർഷങ്ങളായി സെന്റ് ജോസഫ്സ് കോളേജ് സംഘടിപ്പിക്കുന്ന ഈ ടൂർണമെന്‍റില്‍ കേരളത്തിലെ ഏറ്റവും മികച്ച വനിത വോളിബാൾ ടീമുകള്‍ പങ്കെടുക്കുന്നു. തൃശൂർ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് കെ …

പോള്‍ ടി.ജോണ്‍ തട്ടില്‍ വോളി ടൂര്‍ണമെന്‍റെ Read More »

നിര്യാതനായി

സി എം ഐ സഭയിലെ തൃശൂർ ദേവമാതാ പ്രവിശ്യാംഗമായ ഫാ. ഡേവിസ് ആൻഡ്രൂസ് ആത്തപ്പിളളി (86) നിര്യാതനായി. (08.10.2024 ചൊവ്വ) രാവിലെ 7:45 മണിക്ക് ഭൗതികശരീരം സാന്ത്വനത്തിൽ കൊണ്ടുവരും.ശേഷം 08.45am ന് അമ്പഴക്കാട് ആശ്രമ ദേവാലയത്തിലേക്ക് കൊണ്ടു പോകുന്നതുമാണ്. ഉച്ചകഴിഞ്ഞ് 2.30 ന് ദിവ്യബലിയോട് കൂടി ആശ്രമദേവാലയത്തിൽ വെച്ച് നടത്തപ്പെടുന്നു. അമല ഹോസ്പിറ്റൽ സാന്ത്വനത്തിൽ വിശ്രമജീവിതം നയിക്കുകയായിരുന്ന ഫാ. ഡേവിസ് ആൻഡ്രൂസ് ആത്തപ്പിള്ളി സി.എം.ഐ, ആത്തപ്പിള്ളി കുഞ്ഞുലോന, മേരി ദമ്പതികളുടെ ഒന്നാമത്തെ മകനായി ഫെബ്രുവരി 20, 1938 …

നിര്യാതനായി Read More »

അന്തരാഷ്ട്ര ഗണിത പുരസ്കാരം

ഇരിങ്ങാലക്കുട ക്രൈസ്റ് കലാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയായ ടി. എം. രാമചന്ദ്രൻ അന്താരാഷ്ട്ര പുരസ്കാരത്തിന് അർഹനായി. ഗണിതശാസ്ത്ര ലോകത്തിന് പ്രത്യേകിച്ച് വേദിക് മാത്തമാറ്റിക്സിൻ്റെ ശാഖയിൽ അദ്ദേഹം നൽകിയ സംഭാവനകളെ കണക്കിലെടുത്തുകൊണ്ടാണ് , യൂണിവേഴ്സൽ റെക്കോർഡ് ബുക്ക്സ് ( യു ആർ ബി) അന്താരാഷ്ട്ര പുരസ്കാരം ‘ബെസ്റ്റ് മാത്തമാറ്റിഷൻ ഓഫ് ദ ഇയർ 2024‘ അവാർഡ് ഇദ്ദേഹത്തിന് നൽകിയത്. ഗണിതശാസ്ത്രലോകത്തിൽ തൻ്റെതായ വ്യക്തിമുദ്ര പതിച്ചിച്ചു കൊണ്ടാണ് അദ്ദേഹത്തിൻ്റെ ഈ പുരസ്‌കാരനേട്ടം. ഒക്ടോബർ 5-ാം തിയതി ബുധനാഴ്ച്ച ക്രൈസ്റ്റ് കോളേജിൽ വച്ച് …

അന്തരാഷ്ട്ര ഗണിത പുരസ്കാരം Read More »

error: Content is protected !!