Channel 17

live

channel17 live

Local News

യങ്ങ് കമ്യൂണിക്കേറ്റേഴ്സ് ക്ലബ് ഉദ്ഘാടനവും പി ആർ സി ഐ യു മായുള്ള ധാരണാപത്രം ഒപ്പുവയ്ക്കലും ക്രൈസ്റ്റ് കോളേജിൽ

ഇരിങ്ങാലക്കുട: പബ്ലിക് റിലേഷൻസ് കൗൺസിൽ ഓഫ് ഇന്ത്യ (പിആർസിഐ) കോളേജ് വിദ്യാർഥികൾക്കായി രൂപീകരിച്ച സംഘടനയായ ‘യങ് കമ്മ്യൂണിക്കേറ്റേഴ്സ് ക്ലബ്ബി’ന്റെ (വൈസിസി) ക്രൈസ്റ്റ് കോളേജ് ഘടകത്തിൻ്റെ പ്രവർത്തനോൽഘാടനവും പബ്ലിക് റിലേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുമായുള്ള ധാരണാപത്രം ഒപ്പുവയ്ക്കലും ക്രൈസ്റ്റ് സെമിനാർ ഹാളിൽ വച്ചു നടന്നു. വിദ്യാർത്ഥികൾ ഭാരവാഹികളായി നയിക്കുന്ന വൈ സി സി യുടെ മൂന്നാമത് ഇൻഡക്ഷൻ പ്രോഗ്രാമും ഇതിനോടൊപ്പമായിരുന്നു. തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ സത്യപ്രതിജ്ഞ ചെയ്തു. കോളേജ് പ്രിൻസിപ്പാൾ ഫാ. ഡോ. ജോളി ആൻഡ്രൂസ്അധ്യക്ഷനായിരുന്നു. ഇംഗ്ലീഷ് വിഭാഗം മേധാവി …

യങ്ങ് കമ്യൂണിക്കേറ്റേഴ്സ് ക്ലബ് ഉദ്ഘാടനവും പി ആർ സി ഐ യു മായുള്ള ധാരണാപത്രം ഒപ്പുവയ്ക്കലും ക്രൈസ്റ്റ് കോളേജിൽ Read More »

വികസന പ്രവർത്തനങ്ങളുടെകേന്ദ്രമായി ഒല്ലൂർ നിയോജകമണ്ഡലം മാറി: മന്ത്രി മുഹമ്മദ്‌ റിയാസ്

വികസന പ്രവർത്തനങ്ങളുടെ കേന്ദ്രമായി ഒല്ലൂർ നിയോജക മണ്ഡലം മാറിയെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ്‌ റിയാസ് പറഞ്ഞു. ജില്ലയിൽ ആദ്യമായി ജർമ്മൻ സാങ്കേതികവിദ്യയായ എഫ്ഡിആർ ടെക്നോളജി ഉപയോഗിച്ച് നിർമ്മിക്കുന്ന റോഡുകളുടെ നിർമ്മാണോദ്ഘാടനം ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.കഴിഞ്ഞ എട്ടു വർഷത്തിനിടയിൽ ഒല്ലൂരിൽ നടന്ന വികസന പ്രവർത്തനങ്ങൾ അത്ഭുതപ്പെടുത്തുന്ന രീതിയിലായിരുന്നെന്നും മന്ത്രി കൂട്ടിച്ചേർത്തു. പൂച്ചട്ടി സെൻ്ററിലും, തേറമ്പം ഗ്രൗണ്ടിലും നടന്ന ചടങ്ങുകളിൽ രണ്ട് റോഡുകളുടെ നിർമ്മാണോദ്ഘാടനം ഓൺലൈനായി മന്ത്രി പി.എ മുഹമ്മദ്‌ റിയാസ് നിർവ്വഹിച്ചു. റവന്യൂ …

വികസന പ്രവർത്തനങ്ങളുടെകേന്ദ്രമായി ഒല്ലൂർ നിയോജകമണ്ഡലം മാറി: മന്ത്രി മുഹമ്മദ്‌ റിയാസ് Read More »

കെ എസ് ആർ ടി സി ബസിൽ കാർ ഇടിച്ച് ഇരിങ്ങാലക്കുട സ്വദേശിയായ യുവാവ് മരിച്ചു

ഇരിങ്ങാലക്കുട സ്വദേശി പെരുമ്പാല രാമചന്ദ്രൻ സതീരത്നം ദമ്പതികളുടെ മകൻ സരീഷ് (40) അന്തരിച്ചത്. ദുബൈയിൽ അക്കൗണ്ടൻ്റായിരുന്നു. മൂന്നു ദിവസം മുൻപാണ് നാട്ടിൽ എത്തിയത്. കൊല്ലാം ചാത്തനൂരിരുള്ള ഭാര്യ വീട്ടിലേക്ക് പോയതായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ 7.30 ന് പോളയത്തോട് വച്ചാണ് അപകടം നടന്നത്. അപകടത്തിൽ ബസിൻ്റെ ടയർ പൊട്ടിതെറിച്ചു. അര മണിക്കൂറോളം കാറിൽ കുടുങ്ങിയ സരീഷിനെ ഏറെ ശ്രമകരമായാണ് പുറത്തെടുത്തത്.ഭാര്യ: മഞ്ചുഷ ആയുർവേദ ഡോക്ടറാണ്.മകൻ: ഘനശ്യാം. https://www.youtube.com/@channel17.online

കിഴങ്ങുവിള വികസന പദ്ധതിഒറ്റത്തവണ പരിപാടിയായിഅവസാനിപ്പിക്കരുത് – മന്ത്രി കെ. രാജൻ

കിഴങ്ങുവിള വികസന പദ്ധതി ഒറ്റത്തവണ പരിപാടിയായി അവസാനിപ്പിക്കരുതെന്ന് റവന്യു മന്ത്രി കെ. രാജൻ. കേന്ദ്ര കൃഷി മന്ത്രാലയത്തിനു കീഴിലെ ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് (ഐസിഎആർ) നടപ്പിലാക്കുന്ന കിഴങ്ങുവിള വികസന പദ്ധതിയുടെ ഉദ്ഘാടനം ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.അഖിലേന്ത്യാ തലത്തിൽ 100 പട്ടികജാതി കർഷകർക്കായാണ് ഈ പദ്ധതി നടപ്പാക്കുന്നത്. അതിൽ 70 പേരും കേരളത്തിൽ നിന്നുള്ളവരാണ്. കോട്ടയം, ആലപ്പുഴ, തൃശൂർ ജില്ലകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഈ 70 കർഷകരിലൂടെ കിഴങ്ങുവിളയുടെ വികസനം മുടക്കമില്ലാതെ …

കിഴങ്ങുവിള വികസന പദ്ധതിഒറ്റത്തവണ പരിപാടിയായിഅവസാനിപ്പിക്കരുത് – മന്ത്രി കെ. രാജൻ Read More »

ജില്ലാ കലക്ടർ സൈക്കിളിൽ കുന്നംകുളം റോഡ് പരിശോധിച്ചു

ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ അയ്യന്തോൾ സിവിൽ സ്റ്റേഷൻ മുതൽ ചൂണ്ടൽ വരെയും തിരികെയും 40 കിലോ മീറ്റർ സൈക്കിൾ സവാരി നടത്തി തൃശൂർ – കുന്നംകുളം റോഡ് പണിയുടെ പുരോഗതി വിലയിരുത്തി. പരിസ്ഥിതി സൗഹൃദ വാഹനമെന്ന നിലയിലും ശാരീരിക ക്ഷമത നിലനിർത്തുവാൻ കഴിയുന്ന വാഹനം എന്ന നിലയിലും സൈക്കിളിൻ്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് കൂടിയായിരുന്നു ജില്ലാ കലക്ടറുടെ സൈക്കിൾ യാത്ര. കിരൺ ഗോപിനാഥ് പ്രസിഡന്റായ തൃശൂർ സൈക്ക്ളേഴ്‌സ് ക്ലബിൻ്റെ സെക്രട്ടറി ഡാനി വറീത്, ട്രഷറർ സനോജ് പാമ്പുങ്ങൽ …

ജില്ലാ കലക്ടർ സൈക്കിളിൽ കുന്നംകുളം റോഡ് പരിശോധിച്ചു Read More »

വൈക്കം മുഹമ്മദ് ബഷീർ നവോത്ഥാന കാലഘട്ടത്തിലെ ധീരനായകഥാകാരൻ ഡോ.എൻ ആർ ഗ്രാമപ്രകാശ്

ഇരിങ്ങാലക്കുട : മനുഷ്യത്വത്തിൻ്റെ ഗാഥകളെഴുതിയ വിശ്വ കഥാകാരനാണ് വൈക്കം മുഹമ്മദ് ബഷീറെന്ന് എഴുത്തുകാരനും ചിന്തകനുമായ ഡോ.എൻ.ആർ.ഗ്രാമ പ്രകാശ് അഭിപ്രായപ്പെട്ടു’.നവോത്ഥാന ഗന്ധമുൾക്കൊണ്ടു വളർന്ന ബഷീർ ഒരു സമുദായത്തിൻ്റെയോ മതത്തിൻ്റെയോ കഥയല്ല മനുഷ്യരുടെ കഥയാണ് എഴുതിയതു്.അവരെല്ലാം നവോത്ഥാനത്തിൻ്റെ പ്രതീകങ്ങളായിരുന്നു. വെളിച്ചത്തിനെന്തിനു വെളിച്ചം എന്നു പറയാൻ അത്തരം കഥാപാത്രങ്ങൾക്കെ കഴിയൂവെന്ന് അദ്ദേഹം തുടർന്നു പറഞ്ഞു.ഇരിങ്ങാലക്കുട ഗേൾസ് സ്കൂളിൽ ബഷീൻ്റെ നോവൽ ബാല്യകാലസഖിയുടെ എൺപതാം വാർഷികാചരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബിആർസി ഡയറക്ടർ കെ.ആർ.സത്യപാലൻ അദ്ധ്യക്ഷത വഹിച്ചു.ഡോ. ഷഹൻഷ.പി.ആർ. ബഷീർ പ്രഭാഷണം …

വൈക്കം മുഹമ്മദ് ബഷീർ നവോത്ഥാന കാലഘട്ടത്തിലെ ധീരനായകഥാകാരൻ ഡോ.എൻ ആർ ഗ്രാമപ്രകാശ് Read More »

കനത്ത കാറ്റിലും മഴയിലും പടിയൂരിൽ മാവ് കടപുഴകി വീടിന് മുകളിൽ വീണു

കനത്ത കാറ്റിലും മഴയിലും പടിയൂരിൽ മാവ് കടപുഴകി വീടിന് മുകളിൽ വീണു. പടിയൂർ പായമ്മൽ റോഡിൽ കോടംകുളത്ത് പൊന്നോളി ഭാസ്ക്കരൻ്റെ വീടിന് മുകളിലേയ്ക്കാണ് മാവ് കടപുഴകി വീണത്. ഭാസ്ക്കരനും കുടുംബവും അപകടം നടക്കുന്ന സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നില്ല. വീടിന് മുകളിലെ ട്രസ്സും ഭിത്തികളും തകർന്നിട്ടുണ്ട്. പഞ്ചായത്ത് വില്ലേജ് അധികാരികളെ വിവരം അറിയിച്ചിട്ടുണ്ട്. ഇവർ സ്ഥലത്തെത്തി പരിശോധന നടത്തി. https://www.youtube.com/@channel17.online

പാഠം ഒന്ന്; അധ്യാപനം സർഗ്ഗാത്മകം’ പ്രകാശനവും സെമിനാറും

തൃശ്ശൂർ: വിദ്യാഭ്യാസ ഗവേഷകനും അധ്യാപകനുമായ ഡോ.ടി.പി.കലാധരൻ രചിച്ച ‘ പാഠം ഒന്ന്; അധ്യാപനം സർഗ്ഗാത്മകം ‘ എന്ന പുസ്തകം പ്രൊഫ.സി.രവീന്ദ്രനാഥ് പ്രകാശനം ചെയ്തു.’തുല്യത,ഗുണത, അധ്യാപനസർഗാത്മകത’ എന്ന വിഷയമവതരിപ്പിച്ച് അദ്ദേഹം സെമിനാർ ഉദ്ഘാടനവും നിർവഹിച്ചു. ജ്ഞാനോത്പാദനമാകണം വിദ്യാഭ്യാസത്തിൻ്റെ അത്യന്തികലക്ഷ്യമെന്ന്പ്രൊഫ.സി.രവീന്ദ്രനാഥ് പറഞ്ഞു. കേവല ജ്ഞാനോത്പാദനമല്ല, അന്ധവിശ്വാസമില്ലാത്ത സമൂഹസൃഷ്ടിയാകണം പുരോഗമന വിദ്യാഭ്യാസത്തിൻ്റെ ലക്ഷ്യം. ചൂഷണവും ജനാധിപത്യവിരുദ്ധതയുമുള്ള നിലനിൽക്കുന്ന വ്യവസ്ഥയോട് വിമർശനമുണ്ടാക്കുക എന്നതും നിലവിലുള്ള വ്യവസ്ഥയെ മാറ്റാനുള്ള മനസ്സുണ്ടാണ്ടാക്കുക എന്നതുമാണ് പുരോഗമന വിദ്യാഭ്യാസത്തിൻ്റെ ലക്ഷ്യം. വിദ്യാർത്ഥിയുടെ മനസ്സിനെ അറിവിൻ്റെ പ്രഭവസ്ഥാനത്തേക്ക് നയിക്കാൻ ശേഷിയുള്ള …

പാഠം ഒന്ന്; അധ്യാപനം സർഗ്ഗാത്മകം’ പ്രകാശനവും സെമിനാറും Read More »

മുപ്ലിയം ഗവ. സെക്കൻഡറിസ്കൂൾ കെട്ടിടം മുഖ്യമന്ത്രിഓൺലൈനായി ഉദ്ഘാടനം നിർവ്വഹിച്ചു

ദീപ്‌തം 2024 സംസ്ഥാന സർക്കാരിന്റെ നവകേരളം കർമ്മ പദ്ധതി വിദ്യാകിരണം മിഷനിൽ ഉൾപ്പെടുത്തി നിർമ്മിച്ച മുപ്ലിയം ഗവ. ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ മന്ത്രിമാരായ കെ.എൻ ബാലഗോപാൽ, ജി.ആർ അനിൽ, പി. പ്രസാദ്, ഒ.ആർ കേളു, വി. അബ്ദുറഹിമാൻ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, മേയർ ആര്യ രാജേന്ദ്രൻ, എം.പി മാരായ എ.എ റഹീം, ശശി തരൂർ, കടകംപള്ളി …

മുപ്ലിയം ഗവ. സെക്കൻഡറിസ്കൂൾ കെട്ടിടം മുഖ്യമന്ത്രിഓൺലൈനായി ഉദ്ഘാടനം നിർവ്വഹിച്ചു Read More »

കെ.വി. ചന്ദ്രൻ ചരമ വാർഷികത്തിൽ ആയൂർവേദ ക്യാമ്പ് നടത്തി

ഇരിങ്ങാലക്കുട : കലാ- സാംസ്കാരിക സാമൂഹ്യ പൊതുരംഗത്ത് നിറസാന്നിദ്ധ്യമായിരുന്ന കെ.വി. ചന്ദ്രൻ വാരിയരുടെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് മുൻസിപ്പൽ ടൗൺ ഹാളിൽ നടന്നആയൂർവ്വേദ മെഡിക്കൽ ക്യാമ്പ് അഷ്ടവൈദ്യൻ ഇ.ടി. ദിവാകരൻ മൂസ്സ് ഉദ്ഘാടനം ചെയ്തു . അനുസ്മരണ സമിതി ചെയർപേഴ്സൺ സോണിയ ഗിരി അധ്യക്ഷത വഹിച്ചു . യു. പ്രദീപ് മേനോൻ , എ. എസ്. സതീശൻ , എ.സി. സുരേഷ് , പി നന്ദകുമാർ , നന്ദു വാര്യർ എന്നിവർ സംബന്ധിച്ചു. തുടർന്ന് ഡോക്ടർമാരായ ഇ.ടി. ദിവാകരൻ …

കെ.വി. ചന്ദ്രൻ ചരമ വാർഷികത്തിൽ ആയൂർവേദ ക്യാമ്പ് നടത്തി Read More »

കേൾവി പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

അന്നമനട ഗ്രാമ പഞ്ചായത്ത്‌ 6 വയസു വരെയുള്ള കുട്ടികൾക്കായി കാഴ്ച്ച, കേൾവി പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ശ്രുതി ഇന്ന് പേരിട്ട ഈ പദ്ധതി അങ്കമാലി എൽ എഫ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ യാണ് നടപ്പിലാക്കിയത്. കുട്ടികളിലെ വൈകല്യം നേരത്തെ കണ്ടെത്തി അത് പരിഹരിക്കുന്നതിന് തുടർ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയെന്നതാണ് പഞ്ചായത്ത് ലക്ഷ്യം വക്കുന്നത് പ്രസിഡന്റ്‌ പി വി വിനോദ് ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ സിന്ധു ജയൻ അധ്യക്ഷയായി. ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ മഞ്ജു സതീശൻ സ്വാഗതം …

കേൾവി പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു Read More »

വാഴ നട്ട് പ്രതിഷേധം

മാള ഗ്രാമ പഞ്ചായത്തിലെ വാർഡ് 1, 20പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന കാട്ടിക്കരക്കുന്ന് റോഡിൻ്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് മാളമണ്ഡലത്തിലെ വാർഡ് 1, 20 കോൺഗ്രസ്സ് കമ്മിറ്റികളുടെ സംയുക്ത നേതൃത്ത്വത്തിൽ വാഴ നട്ട് നിഷേധിച്ചു.തുടർന്ന് പ്രതിഷേധ ധർണ്ണ നടത്തി. കരീം മഞ്ഞൾ വളപ്പിൽ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം കോൺ പ്രസിഡണ്ട് സന്തോഷ് ആത്തപ്പിള്ളി ധർണ്ണ ഉദ്ഘാടനം ചെയ്തു സോയ് കോലഞ്ചേരി മുഖ്യ പ്രഭാഷണം നടത്തി.സുരേന്ദ്രൻ കണ്ണൻ കാട്ടിൽ ഗോപി പാണ്ഡ്യാലക്കൽ,പീറ്റർ പഴയാറ്റിൽ, ലോറൻസ് വലിയ വീട്ടിൽ ജോയ് ചക്കാല മറ്റത്ത് ഗോകുൽ …

വാഴ നട്ട് പ്രതിഷേധം Read More »

ഗുരുദേവൻ്റെ ജനനീനവരത്നമഞ്ജരി എന്ന കൃതിയേക്കുറിച്ച് ക്ലാസ്സ്‌ സംഘടിപ്പിച്ചു

ചക്കാം പറമ്പ് ശീ ഭഗവതിക്ഷേത്രത്തിൽ നവരാത്രിയോടനുബന്ധിച്ച് വിജ്ഞാനദായനി സഭയും എസ്.എൻ .ക്ലബ് മാളയും SNDP യൂണിയൻ മാളയും ചേർന്ന് ഗുരുദേവൻ്റെ ജനനീനവരത്നമഞ്ജരി എന്ന കൃതിയേക്കുറിച്ച് ക്ലാസ്സ്‌ സംഘടിപ്പിച്ചു. SNDP യൂണിയൻ മാളസെക്രട്ടറി CD ശ്രീലാൽ ഉത്ഘാടനം ചെയ്തു.ഗുരു ധർമ്മ പ്രചാരകൻ ജയരാജ് ഭാരതി ക്ലാസെടുത്തു. വൈ: പ്രസിഡണ്ട് വത്സൻ പണിക്കശ്ശേരി അദ്ധ്യക്ഷനായി. ഷാനവാസ്ചക്കമ oത്തിൽ സ്വാഗതം പറഞ്ഞു .ചാലക്കുടി ഗുരു ധർമ്മ പ്രചാര ണസ ഭ സെക്രട്ടറി ജ്യോതിസ്,എസ്. എൻ.ക്ലബ് ഭാരവാഹികളായ ഡോ: ഗിരീഷ്കുമാർ, സുനിൽകുമാർ എന്നിവർ …

ഗുരുദേവൻ്റെ ജനനീനവരത്നമഞ്ജരി എന്ന കൃതിയേക്കുറിച്ച് ക്ലാസ്സ്‌ സംഘടിപ്പിച്ചു Read More »

പി കെ എസ് തൃശ്ശൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശൂർ ബി എസ് എൻ എൽ ഓഫീസിലേക്ക് മാർച്ച് നടന്നു

തൃശൂർ:പട്ടിക ജാതിവിഭാഗങ്ങളുടെ സംവരണം സംരക്ഷിക്കുക, ഇന്ത്യയിൽ ജാതി സെൻസസ് നടപ്പിലാക്കുക, സ്വകാര്യ മേഖലയിൽ തൊഴിൽ സംവരണം അഖിലേന്ത്യ തലത്തിൽ നിയമം മൂലം നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. സി പി ഐ.എം തൃശൂർ ജില്ല സെക്രട്ടറി . എം. എം. വർഗീസ് മാർച്ച് ഉദ്ഘാടനം ചെയ്തു. പികെഎസ് സംസ്ഥാന വൈസ് പ്രസിഡണ്ട് പി.കെ.ശിവരാമൻ, പികെഎസ് സംസ്ഥാന ജോ. സെക്രട്ടറി സി.കെ. ഗിരിജ എന്നിവർ പ്രസംഗിച്ചു. പികെഎസ് ജില്ല പ്രസിഡണ്ട് ഡോ.എം.കെ.സുദർശൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പികെഎസ് …

പി കെ എസ് തൃശ്ശൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശൂർ ബി എസ് എൻ എൽ ഓഫീസിലേക്ക് മാർച്ച് നടന്നു Read More »

ചാലക്കുടി പാർലമെൻറ് നിയോജകമണ്ഡലത്തിലെ എംപി ഫണ്ട് വിനിയോഗം അവലോകന യോഗം നടത്തി

ചാലക്കുടി പാർലമെൻറ് മണ്ഡലത്തിൽ എംപി ഫണ്ട് വിനിയോഗം സംബന്ധിച്ച അവലോകന യോഗം എറണാകുളം കളക്ടറേറ്റിൽ ചാലക്കുടി എംപി ബെന്നി ബെഹനാൻ്റെ അധ്യക്ഷതയിൽ ചേർന്നു. എറണാകുളം ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്, ബഷീർ എം എം പ്ലാനിങ് ഓഫീസർ, ജ്യോതി മോൾ ടി ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസർ, ശ്രീകുമാർ പി എൽ അസിസ്റ്റൻ്റ് ജില്ലപ്ലാനിങ് ഓഫീസർ, റിസർച്ച് ഓഫീസർ ഹസീന ഇ എസ്, റിസർച്ച് അസിസ്റ്റൻറ് മാരായ രാഗേഷ് N M,സോണിയ ബിസ്നി എന്നിവരുടെ നേതൃത്വത്തിലാണ് …

ചാലക്കുടി പാർലമെൻറ് നിയോജകമണ്ഡലത്തിലെ എംപി ഫണ്ട് വിനിയോഗം അവലോകന യോഗം നടത്തി Read More »

എം.സി.എഫ് കെട്ടിടം മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്തു

നടത്തറ ഗ്രാമപഞ്ചായത്തിലെ പോലൂക്കര എം.സി.എഫ് കെട്ടിടത്തിന്റെ പൂര്‍ത്തിയായ ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍ നിര്‍വ്വഹിച്ചു. നടത്തറ ഗ്രാമപഞ്ചായത്ത് കേരള കേരള ശുചിത്വ മിഷന്‍ ജനകീയാസൂത്രണം 2024-25 പദ്ധതിയിലുള്‍പ്പെടുത്തി 15 ലക്ഷം രൂപ വകയിരുത്തിയാണ് എം.സി.എഫ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. പഞ്ചായത്തിലെ ഹരിതകര്‍മ്മസേനാംഗങ്ങള്‍ ശേഖരിക്കുന്ന പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യങ്ങള്‍ സൂക്ഷിച്ചുവെക്കാനും തരംതിരിക്കാനും ആധുനിക സൗകര്യങ്ങളോടുകൂടി പോലൂക്കര പൊതുകുളത്തിന് സമീപമുള്ള പുരമ്പോക്ക് ഭൂമിയിലാണ് മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സെന്റര്‍ കെട്ടിടം നിര്‍മ്മിച്ചത്. നടത്തറ ഗ്രാമ …

എം.സി.എഫ് കെട്ടിടം മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്തു Read More »

മുക്കു പണ്ടം പണയം വെച്ച് മൂന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ സ്ത്രീയെ അറസ്റ്റ് ചെയ്തു

മുക്കു പണ്ടം പണയം വെച്ച് മൂന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ സ്ത്രീയെ അറസ്റ്റ് ചെയ്തു. നാട്ടിക ബീച്ച് സ്വദേശി ഏറാട്ട് പ്രീതി (50) യെയാണ് വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്. വലപ്പാട് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ 80 ഗ്രാം മുക്കുപണ്ടം പണയപ്പെടുത്തിയാണ് മൂന്നര ലക്ഷം രൂപ തട്ടിയത്. പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പെരിഞ്ഞനത്ത് നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. 2013 ൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലും ഇവർ പ്രതിയാണ്. പ്രതിയെ കോടതി റിമാന്റ് …

മുക്കു പണ്ടം പണയം വെച്ച് മൂന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ സ്ത്രീയെ അറസ്റ്റ് ചെയ്തു Read More »

ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ തമിഴ്നാട് സ്വദേശി പിടിയിൽ

സമൂഹമാധ്യമങ്ങളിൽ ലോൺ നൽകുന്ന പരസ്യം നൽകി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ തമിഴ്നാട് സ്വദേശി പിടിയിൽ. മധുരൈ തിരുമംഗലം സ്വദേശി രവികുമാറിനെയാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യു’കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പഴഞ്ഞി സ്വദേശിയായ യുവാവ് പരസ്യം കണ്ട് 50 ലക്ഷം രൂപ ലോൺ ആവശ്യപ്പെടുകയും ലോണിന്റെ നടപടിക്രമങ്ങൾക്കായി 5 ലക്ഷം രൂപ നൽകണമെന്ന് പ്രതി ആവശ്യപ്പെട്ടതോടെ പഴഞ്ഞി സ്വദേശി പണം നൽകിയിരുന്നു. തുടർന്ന് ലോൺ തുക ലഭിക്കാതെയതോടെയാണ് തട്ടിപ്പിനിരയായ വിവരം യുവാവ് …

ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ തമിഴ്നാട് സ്വദേശി പിടിയിൽ Read More »

യന്തി ദിനാചരണവും സ്മൃതി സംഗമവും നടത്തി

ഇരിങ്ങാലക്കുട: ഗാന്ധി ദർശൻ വേദി നിയോജക മണ്ഡലം കമ്മിറ്റി ഗാന്ധിജയന്തി ദിനാചരണവും ,സ്മൃതി സംഗമവും നടത്തി. റെസ്റ്റ് ഹൗസ് വളപ്പിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയ്ക്ക് ശേഷം നടന്ന ഗാന്ധിസ്മൃതി സംഗമത്തിൽ സെക്രട്ടറി എ.സി. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് ചെയർമാൻ പി.കെ. ജിനൻ, എം.സനൽകുമാർ, കെ. വേലായുധൻ, പവിത്രൻ, സി. എസ്. ഉണ്ണികൃഷ്ണൻ , പ്രിൻസ് എന്നിവർ പ്രസംഗിച്ചു. https://www.youtube.com/@channel17.online

ഏറ്റവും പുരാതന മനവലശ്ശേരി വില്ലേജ് ഓഫീസും പരിസരവും ശുചികരിച്ച് എൻ എസ്.എസ്. വിദ്യാർത്ഥികൾ

സ്വച്ഛതാ കീ സേവ പദ്ധതിയുടെ ഭാഗമായി മനവലശ്ശേരി വില്ലേജ് ഓഫീസ് പരിസരം ശുചീകരിച്ച് എൻ എസ് എസ് വിദ്യാർത്ഥികൾസ്വച്ഛതാ കീ സേവ പദ്ധതിയുടെ ഭാഗമായി ഇരിങ്ങാലകുടയിലെ ഏറ്റവും പുരാതന മനവലശ്ശേരി വില്ലേജ് ഓഫീസും പരിസരവും ശുചികരിച്ച് എൻ എസ്.എസ്. വിദ്യാർത്ഥികൾ. ഇരിങ്ങാലക്കു നാഷണൽ എച്ച് എസ് എസിലെ എൻ എസ് എസ് വിദ്യാർത്ഥികൾ.ഗാന്ധിജയന്തി ദിനത്തിൽ ഇങ്ങനെയൊരു വർത്തനം ചെയ്തത്.എൻ.എസ്.എസ് ഇരിങ്ങാലക്കുട ക്ലസ്റ്റർ കൺവിനർ ഒ എസ് . ശ്രീജിത്ത്, മനവലശ്ശേരി വില്ലേജ് ഓഫീസർ കെ.എസ്. ബിന്ദു, പ്രോഗ്രാം …

ഏറ്റവും പുരാതന മനവലശ്ശേരി വില്ലേജ് ഓഫീസും പരിസരവും ശുചികരിച്ച് എൻ എസ്.എസ്. വിദ്യാർത്ഥികൾ Read More »

error: Content is protected !!