Channel 17

live

channel17 live

Local News

എന്‍എസ്എസ് ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വ്വഹിച്ചു

ചാരെ; തൃശ്ശൂര്‍ ക്ലസ്റ്റര്‍തല ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു. കേരള സംസ്ഥാന നാഷണല്‍ സര്‍വീസ് സ്‌കീം ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും ഹയര്‍ സെക്കണ്ടറി നാഷണല്‍ സര്‍വീസ് സ്‌കീം തൃശ്ശൂര്‍ ക്ലസ്റ്റര്‍തല ‘ചാരെ’ പദ്ധതിയുടെ ഉദ്ഘാടനവും ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വ്വഹിച്ചു. വിയ്യൂര്‍ ജില്ലാ ജയില്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ ജയില്‍ സൂപ്രണ്ട് ആര്‍.പി രതീഷ് മന്ത്രിയില്‍ നിന്നും 5000 രൂപയുടെ പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. ജില്ലയിലെ വിവിധ എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍ …

എന്‍എസ്എസ് ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വ്വഹിച്ചു Read More »

മരിച്ചനിലയിൽ കണ്ടെത്തി

കോയമ്പത്തൂർ സ്വദേശിയെ കയ്പമംഗലത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. കോയമ്പത്തൂർ സ്വദേശി അരുൺ എന്നയാളാണ് മരിച്ചത്. കയ്പമംഗലം ഫിഷറീസ് സ്കൂളിനടുത്ത് ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. വടക്ക് ഭാഗത്ത് നിന്ന് വന്ന കാറിൽ നിന്ന് നാല് പേരടങ്ങുന്ന സംഘം അപകടത്തിൽ പരിക്ക് പറ്റിയെന്ന് പറഞ്ഞ് ആംബുലൻസ് വിളിച്ച് വരുത്തി ഇയാളെ ആശുപത്രിയിലേക്ക് അയക്കുകയായിരുന്നുവെന്ന് പറയുന്നു. ആശുപത്രിയിലേക്ക് പിന്നാലെ എത്താമെന്ന് പറഞ്ഞ് സംഘം കടന്നു കളയുകയായിരുന്നു. ആശുപത്രിയിലെത്തുമ്പോൾ ആള് മരിച്ചിരുന്നു. സംഭവത്തെ തുടർന്ന് കയ്പമംഗലം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. …

മരിച്ചനിലയിൽ കണ്ടെത്തി Read More »

231 പേര്‍കൂടി ഭൂമിയുടെ അവകാശികളായി

കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറും – മുഖ്യമന്ത്രി പിണറായി വിജയന്‍ അടുത്ത വര്‍ഷം നവംബര്‍ ഒന്നിനകം കേരളം അതിദരിദ്ര വിഭാഗത്തില്‍പ്പെടുന്ന ഒരു കുടുംബവുമില്ലാത്ത സംസ്ഥാനമായിമാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശ്ശൂര്‍ കോര്‍പ്പറേഷനിലെ 231 ഭൂരഹിത ഭവനരഹിതര്‍ക്ക് 3 സെന്റ് വീതം ഭൂമിയുടെ കൈവശാവകാശരേഖ കൈമാറുന്നതിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നമ്മുടെ സംസ്ഥാനം ഭവനരഹിതരില്ലാത്ത സംസ്ഥാനം എന്ന ലക്ഷ്യത്തോടെയാണ് ലൈഫ് മിഷന്‍ പ്രവര്‍ത്തനമാരംഭിച്ചത്. ആ പദ്ധതിയുടെ ഭാഗമായാണ് തൃശ്ശൂര്‍ കോര്‍പ്പറേഷനിലെ 231 കുടുംബങ്ങള്‍ക്ക് 3 സെന്റ് വീതം …

231 പേര്‍കൂടി ഭൂമിയുടെ അവകാശികളായി Read More »

വനിതാ കമ്മീഷന്‍ അദാലത്ത് 22 പരാതികള്‍ പരിഹരിച്ചു

കേരള വനിതാ കമ്മീഷന്‍ സംഘടിപ്പിച്ച തൃശൂര്‍ ജില്ലാ അദാലത്തില്‍ 22 പരാതികള്‍ പരിഹരിച്ചു. ആകെ പരിഗണനയ്ക്ക് വന്ന 64 പരാതികളില്‍ എട്ട് എണ്ണത്തില്‍ പോലീസ് റിപ്പോര്‍ട്ട് തേടി. ബാക്കി പരാതികള്‍ അടുത്തമാസം നടക്കുന്ന അദാലത്തിലേക്ക് മാറ്റിവച്ചു. കേരള വനിതാ കമ്മീഷന്‍ അംഗം വി.ആര്‍. മഹിളാമണിയുടെ നേതൃത്വത്തില്‍ തൃശ്ശൂര്‍ ജവഹര്‍ ബാലഭവനില്‍ നടന്ന അദാലത്തില്‍ അഭിഭാഷകരായ സജിതാ അജിത്, സുനിത, എ.കെ. വിനോദ്, കൗണ്‍സിലര്‍ മാലാ രമണന്‍ എന്നിവരും പരാതികള്‍ പരിശോധിച്ചു. വനിതാ കമ്മീഷന്റെ കോഴിക്കോട്, എറണാകുളം മേഖലാ …

വനിതാ കമ്മീഷന്‍ അദാലത്ത് 22 പരാതികള്‍ പരിഹരിച്ചു Read More »

കുറ്റിച്ചിറ ചായ്പൻകുഴി റോഡ് പൊതുമരാമത്ത് വകുപ്പിനെ ഏല്പിക്കണം

കുറ്റിച്ചിറ ചായ്പൻകുഴി റോഡ് പൊതുമരാമത്ത് വകുപ്പിനെ ഏല്പിക്കണം.കോടശേരി.ജില്ല പഞ്ചായത്തിന്റെ അധീനതയിലുളള കുറ്റിച്ചിറ ചായ്പൻകുഴി റോഡ് പൊതുമരാമത്ത് വകുപ്പിന് വിട്ട് നൽകണമെന്ന് നാട്ടുകാർ ജില്ല പഞ്ചായത്ത് പ്രസിഡന്റിനോടാവശൃപ്പെട്ടു.ചാലക്കുടി മുതൽ കുറ്റിച്ചിറ വരെ 14 കീ.മീറ്ററും ചായ്പൻകുഴി മുതൽ കേരള അതിർത്തിയായ മലക്കപ്പാറ വരെ 76കീ.മീറ്ററും പി.ഡബ്യൂ.ഡി.റോഡാണ്.ഇതിന്റെ ഇടയിൽപ്പെട്ട 2.6 കീ.മീ.ദൂരം മാത്രമാണ് ജില്ല പഞ്ചായത്തിന്റെ കൈവശത്തിലിരിക്കുന്നത്.അതിരപ്പിളളി,ചാർപ്പ,വാഴച്ചാൽ,മലക്കപ്പാറ എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുളള എളുപ്പ മാർഗ്ഗവും സമാന്തര പാതയും കൂടിയാണിത്.ഈ ഭാഗം മുന്പ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തിരുന്നു.പിന്നീട് ജില്ല പഞ്ചായത്തിന്റെ അഭൃർത്ഥനപ്രകാരം …

കുറ്റിച്ചിറ ചായ്പൻകുഴി റോഡ് പൊതുമരാമത്ത് വകുപ്പിനെ ഏല്പിക്കണം Read More »

പട്ടികജാതി വിദ്യാർത്ഥി സ്‌കോളർഷിപ്പ്നിഷേധിച്ചത് കേന്ദ്ര സർക്കാർ: മന്ത്രി ഡോ. ബിന്ദു

സംസ്ഥാന സർക്കാർ വരുമാന പരിധിയുടെ പേരിൽ ഒരു പട്ടികജാതി വിദ്യാർത്ഥിക്കും സ്കോളർഷിപ്പ് നിഷേധിച്ചിട്ടില്ലെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. കേന്ദ്രസർക്കാരിന്റെ പട്ടികജാതിവിരുദ്ധ നിലപാടിനെ തുറന്നെതിർക്കുന്നതിനു പകരം സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിലാക്കാനും അതിനായി മന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്താനുമുള്ള ചില സംഘടനകളുടെ തീരുമാനം രാഷ്ട്രീയപ്രേരിതമാണ് – മന്ത്രി പറഞ്ഞു. രണ്ടര ലക്ഷത്തിനുമേൽ വാർഷിക കുടുംബ വരുമാനമുള്ള പട്ടികജാതി വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് കേന്ദ്രസർക്കാരാണ് നിർത്തിയത്. തുടർന്ന് കേന്ദ്രവിഹിതം കൂടി ബജറ്റിൽ വകയിരുത്തി സ്കോളർഷിപ്പ് തുടർന്നുപോരുകയാണ് കേരളം. ഒന്നു …

പട്ടികജാതി വിദ്യാർത്ഥി സ്‌കോളർഷിപ്പ്നിഷേധിച്ചത് കേന്ദ്ര സർക്കാർ: മന്ത്രി ഡോ. ബിന്ദു Read More »

നവമാറ്റൊലി കുട്ടിലൈബ്രറിയിൽ “കുരുന്നു വായന” പദ്ധതി ഉദ്ഘാടനം

പൂലാനി: ബഷീറിൻ്റെ ബാല്യകാലസഖിയുടെ അറുപതാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന കാമ്പയിനിൻ്റെ ഭാഗമായി ഒന്നു മുതൽ അഞ്ചു വരെ ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ വായനാശീലം വളർത്താൻ പൂലാനി നവമാറ്റൊലി കുട്ടിലൈബ്രറിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഒരു വർഷം നീണ്ടുനിൽക്കുന്ന “കുരുന്നു വായന” എന്ന പദ്ധതിയുടെ ഉദ്ഘാടനം പ്രശസ്ത ചിത്രകല അധ്യാപകൻ സി പി സദാനന്ദൻ നിർവഹിച്ചു. ടി എസ് മനോജ് അധ്യക്ഷത വഹിച്ചു. ലൈബ്രറി രക്ഷാധികാരിയും അധ്യാപികയുമായ അയന പ്രകാശ് പദ്ധതി വിശദീകരണം നൽകി.യുവകവിയും ഗാനരചയിതാവുമായ പി വി രമേശൻ, പ്രശസ്ത …

നവമാറ്റൊലി കുട്ടിലൈബ്രറിയിൽ “കുരുന്നു വായന” പദ്ധതി ഉദ്ഘാടനം Read More »

ജില്ലാ കളക്ടറുടെ അതിഥികളായി ഹരിതകര്‍മ്മ സേനാംഗങ്ങള്‍

ജില്ലാ കളക്ടറുടെ അതിഥികളായി ഹരിതകര്‍മ്മ സേനാംഗങ്ങള്‍ തൃശ്ശൂര്‍ കളക്ടറേറ്റിലെത്തി. ജില്ലയിലെ വിവിധ മേഖലയിലുള്ളവരുമായി സംവദിക്കുന്നതിനും അവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കുന്നതിനും കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ നടത്തുന്ന മുഖാമുഖത്തിലാണ് ചാവക്കാട് മുനിസിപ്പാലിറ്റിയിലെ ഹരിതകര്‍മ്മ സേനാംഗങ്ങള്‍ സംവദിക്കാനെത്തിയത്. സമൂഹം നേരിടുന്ന മാലിന്യപ്രശ്‌നം പരിഹരിക്കുന്നതിന് പ്രധാനപ്പെട്ട പങ്കുവഹിക്കുന്ന ശുചിത്വപോരാളികളെ അഭിനന്ദിക്കുന്നു. 2025 മാര്‍ച്ച് 30 ന് മാലിന്യമുക്ത നവകേരള പ്രഖ്യാപനം നടത്തുന്നതിന് മുന്നോടിയായി ജില്ലയെ സമ്പൂര്‍ണ മാലിന്യമുക്തമാക്കുന്നതിനായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുന്നതിനായി ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുന്നതായും ജില്ലാ കളക്ടര്‍ പറഞ്ഞു. തീരദേശ …

ജില്ലാ കളക്ടറുടെ അതിഥികളായി ഹരിതകര്‍മ്മ സേനാംഗങ്ങള്‍ Read More »

യെച്ചൂരി അനുസ്മരണം

ചാലക്കുടി:അഞ്ച് പതിറ്റാണ്ടിലധികം ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രായോഗികതയുടെ പ്രതീകമായി നിറഞ്ഞ് നിന്ന വ്യക്തിത്വമായിരുന്നു സീതാറാം യെച്ചൂരിയിയുടേതെന്നും നിലവിലെ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ അഭാവം ഇന്ത്യൻ രാഷ്ട്രീയത്തിന് നികത്താനാവാത്ത നഷ്ടമാണെന്നും കേരള കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അനുശോചനയോഗം അഭിപ്രായപ്പെട്ടു. നിയോജക മണ്ഡലം പ്രസിഡന്റ് ജോൺ മുണ്ടൻ മാണി, സെക്രട്ടറി ജോഷി പുതുശ്ശേരി,സംസ്ഥാന സമിതി അംഗം വിൽസൺ മേച്ചേരി, കേരള ലോയേഴ്സ് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് സജി റാഫേൽ, കർഷക യൂണിയൻ നിയോജകമണ്ഡലം പ്രസിഡണ്ട് മനോജ് കുന്നേൽ,തോമസ് കണ്ണമ്പുഴ,ജോസ് മേച്ചേരി, …

യെച്ചൂരി അനുസ്മരണം Read More »

പ്രതിഷേധ ആരവം സംഘടിപ്പിച്ചു

ദുരന്തബാധിതർക്ക് അടിയന്തിര സഹായം ലഭ്യമാക്കുന്നതിൽ അലംഭാവം കാണിക്കുന്ന കേന്ദ്ര സർക്കാർ നിലപാടുകൾക്കെതിരെ കള്ളകണക്കിലൂടെ ഫണ്ട് തട്ടിപ്പും, ദുരുപയോഗവും നടത്തുന്ന സംസ്ഥാന സർക്കാരിന്റെ നടപടികൾക്കെതിരെ പുത്തൻചിറ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രതിഷേധ ആരവം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് വി.എ.നദീർ അദ്ധ്യക്ഷനായ പരിപാടി വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് അഡ്വ.ശശികുമാർ ഇടപ്പുഴ ഉദ്ഘാടനം നടത്തി.ആന്റണി പയ്യപ്പിളളി, ടി.എസ്.ഷാജി, ജിജോ അരീക്കാടൻ, ടി.കെ.ജോണി, വി.എസ്.അരുൺരാജ്, സി.കെ.യുധിമാസ്റ്റർ, ഷൈജു അമ്പാട്ട്, പി.സി. ബാബു, കെ.പി.പ്രജീഷ്, പി.വി.സലാം, അയ്യൂബ്.ടി.വൈ, സിജിൻ ഉമ്മർ, ജോസ് …

പ്രതിഷേധ ആരവം സംഘടിപ്പിച്ചു Read More »

കായിക അധ്യാപകരില്ലാത സ്കൂളുകളിലെ കുട്ടികൾക്ക് അധ്യാപകനെ നൽകി കായികപരിശീലനം നൽകി അന്നമനട പഞ്ചായത്ത്

കായിക അധ്യാപകരില്ലാത സ്കൂളുകളിലെ കുട്ടികൾക്ക് അധ്യാപകനെ നൽകി കായികപരിശീലനം നൽകി അന്നമനട പഞ്ചായത്ത് അന്നമനട പഞ്ചായത്തിലെ കായിക അധ്യാപകരില്ലാത്ത Nup തത്ത മത്ത് , NLP പൂച്ചത്തു ശ്ശേരി Gup അന്നമനട , GLP മേലഡൂർ LF LP,കുമ്പിടി എന്നി സ്കൂളുകളിലെ കുട്ടികൾ ക്ക് സ്കൂൾ തലത്തിലും, പഞ്ചായത്ത് തലത്തിലുമാണ് പരിശീലനം സംഘടിപ്പിക്കുന്നത് ഗ്രാമ പഞ്ചായത്തിന് കീഴിലുള്ള സ്പോർട്സ് അക്കാദമിയിലെ കോച്ചുമാരായ രമേഷ്,മജീദ് CI ജിതേഷ്, കബീർ എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നത് ഇതിന് മുന്നോടിയായി കഴിഞ്ഞ …

കായിക അധ്യാപകരില്ലാത സ്കൂളുകളിലെ കുട്ടികൾക്ക് അധ്യാപകനെ നൽകി കായികപരിശീലനം നൽകി അന്നമനട പഞ്ചായത്ത് Read More »

സിവിൽ സർവീസ് അക്കാദമി പരിശീലനത്തിനായി EMS ഹാൾ ഒരുങ്ങി

പഞ്ചായത്തിലെ കുട്ടികൾക്ക് സിവിൽ സർവ്വീസ് പോലുളള മൽസര പരീക്ഷയ്ക്ക് പ്രാപ്തരാക്കുന്നതിനായ് ആരംഭിച്ച മികവിൻ്റെ കേന്ദ്രം സിവിൽ സർവ്വീസ് മുഖ്യ പരിശിലന കേസ്രമായ EMS ഹാൾ പഞ്ചായത്തിൻ്റെ ഫണ്ട് ഉപയോഗിച്ച് 10 ലക്ഷം ഉപയോഗിച്ച് ഹാൾ നവീകരിക്കുകയും പൊതുജന പങ്കാളിത്തത്തോടെ ശിതികണവും LCD പ്രൊജക്ടർ, റൈ റ്റിംഗ് പാഡ് ഉള്ള ചെയറുകൾ എന്നി വയും സജ്ജികരിച്ചിട്ടുണ്ട് അന്നമനടയിലെ പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന 500 വിദ്യാർത്ഥികൾക്ക് പൊതു പ്രവേശന പരീക്ഷ നടത്തി വർഷം തോറും 50 കുട്ടികളെ വീതം തിരഞ്ഞെടുത്ത് …

സിവിൽ സർവീസ് അക്കാദമി പരിശീലനത്തിനായി EMS ഹാൾ ഒരുങ്ങി Read More »

ചാത്തുണ്ണി സാറിന്റെ ഓർമ്മ പന്തുകൾ മൈതാനങ്ങളിലേക്ക്

ചാലക്കുടി : മുൻ ദേശിയ ഫുട്ബോൾ താരവും വിഖ്യാത പരിശീലകനുമായ ടി. കെ ചാത്തുണ്ണിക്ക് ആദരാഞ്ജലികൾ നേർന്നുകൊണ്ട് ലഭിച്ച ഫുട്ബോളുകൾ അക്കാദമിക്ക് കൈമാറി. റീത്തുകൾക്ക് പകരം പന്തുകൾ നൽകിയാൽ മതിയെന്നും അവ കുട്ടികൾക്ക് കളിക്കാൻ കൊടുക്കണമെന്നുമായിരുന്നു ടി. കെ ചാത്തുണ്ണിയുടെ ആഗ്രഹം. ചാലക്കുടിയുടെ അഭിമാനമായ പ്രിയപ്പെട്ട പരിശീലകന്റെ ഭൗതികശരീരം വീട്ടിൽ പൊതുദർശനത്തിന് വെച്ചപ്പോൾ നാടകെ ഫുട്ബോളുകളുമായി അദ്ദേഹത്തെ അവസാനമായി കാണാൻ എത്തി. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മരണാനന്തരം ലഭിച്ച പന്തുകൾ ടി കെ ചാത്തുണ്ണിയുടെ ഭാര്യ സ്വർണ്ണലത, സഹോദരൻ …

ചാത്തുണ്ണി സാറിന്റെ ഓർമ്മ പന്തുകൾ മൈതാനങ്ങളിലേക്ക് Read More »

ചിപ്സ് ചലഞ്ച്‌ നടത്തി

ഓണാഘോഷ പരിപാടികൾ മാറ്റിവെച്ച് AIYF മാള മണ്ഡലം കമ്മിറ്റി മാള ടൗണിൽ ചിപ്സ് ചലഞ്ച്‌ നടത്തി.”വയനാടിന് ഒരു കൈത്താങ്ങ് ” ചിപ്സ് ചലഞ്ചിൻ നിന്നും ലഭിച്ച തുക മാള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബാബു AlYF തൃശൂർ ജില്ലാ വൈസ്. പ്രസിഡന്റ് വിമ്പിൻ പടിയൂരിന് കൈമാറി ക്കൊണ്ട് ഉദ്ഘാടനം ചെയ്തു . AIYF മാള മണ്ഡലം സെക്രട്ടറി വി.എസ്. ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. അഭിലാഷ് പി. എസ്. ലിമ്പിൻ പ്ലാക്കൽ , സൂർ ജിത്ത് കെ.ആർ …

ചിപ്സ് ചലഞ്ച്‌ നടത്തി Read More »

ശങ്കരൻ കമ്മീഷൻ റിപ്പോർട്ട്പുറത്തുവിടണമെന്ന് ബെന്നി ബഹനാൻ എം പി

കുന്നത്തുനാട്: വിശ്വകർമ്മ സമൂഹത്തിന്റെ പ്രശ്നങ്ങൾ പഠിച്ച് പരിഹാര നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിന് വേണ്ടി ഉമ്മൻചാണ്ടി സർക്കാർ നിയോഗിച്ച ശങ്കരൻ കമ്മീഷൻ റിപ്പോർട്ട് പുറത്തു വിടണം എന്ന് ബെന്നി ബഹനാൻ എം പി ആവശ്യപ്പെട്ടു. കേരളത്തിലെ ജനസംഖ്യയുടെ എട്ടു ശതമാനം വരുന്ന ഈ സമൂഹത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി ഉമ്മൻചാണ്ടി സർക്കാർ നിയോഗിച്ച കമ്മറ്റിയുടെ പ്രസ്തുത റിപ്പോർട്ട് കഴിഞ്ഞ എട്ടര വർഷമായി സംസ്ഥാന സർക്കാർ പൂഴ്ത്തി വെച്ചിരിക്കുകയാണ്. അതുകൊണ്ടു തന്നെ ഇവർക്ക് ലഭ്യമാകേണ്ട പല ആനുകൂല്യങ്ങളും ഇവർക്ക് നഷ്ടമായി കൊണ്ടിരിക്കുകയാണ്. …

ശങ്കരൻ കമ്മീഷൻ റിപ്പോർട്ട്പുറത്തുവിടണമെന്ന് ബെന്നി ബഹനാൻ എം പി Read More »

കോടശ്ശേരി ആർട്സ് & സ്പോർട്സ് ക്ലബ്ബ് നായരങ്ങാടിയുടെ മൂന്നാം വാർഷികത്തോട് അനുബന്ധിച്ച് പുതിയ ഓഫീസ് മന്ദിരത്തിന്റെയും ഹാളിന്റെയും ഉദ്ഘാടനം ബഹുമാനപ്പെട്ട എം പി ബെന്നി ബെഹന്നാൻ നിർവ്വഹിച്ചു

കോടശ്ശേരി ആർട്സ് & സ്പോർട്സ് ക്ലബ്ബ് നായരങ്ങാടിയുടെ മൂന്നാം വാർഷികത്തോട് അനുബന്ധിച്ച് പുതിയ ഓഫീസ് മന്ദിരത്തിന്റെയും ഹാളിന്റെയും ഉദ്ഘാടനം ബഹുമാനപ്പെട്ട എം പി ബെന്നി ബെഹന്നാൻ നിർവ്വഹിച്ചു തുടർന്ന് ഓണനിലാവ് 2024ലിൻ്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് മെമ്പർ ജനീഷ് പി ജോസ് നിർവഹിച്ചു . കോടശ്ശേരി പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജയതിലകൻ അധ്യക്ഷനായ ചടങ്ങിൽ ക്ലബ്ബ് രക്ഷാധികാരി വിൻസൻ്റ് മണവാളൻ സ്വാഗതവും പഞ്ചായത്ത് പ്രസിഡന്റ് kp ജെയിംസ്, ക്ലബ്ബ് പ്രസിഡൻ്റ് ഉണ്ണികൃഷ്ണൻ എം എം, വാർഡ് …

കോടശ്ശേരി ആർട്സ് & സ്പോർട്സ് ക്ലബ്ബ് നായരങ്ങാടിയുടെ മൂന്നാം വാർഷികത്തോട് അനുബന്ധിച്ച് പുതിയ ഓഫീസ് മന്ദിരത്തിന്റെയും ഹാളിന്റെയും ഉദ്ഘാടനം ബഹുമാനപ്പെട്ട എം പി ബെന്നി ബെഹന്നാൻ നിർവ്വഹിച്ചു Read More »

വയോജന ആരോഗ്യ ക്യാമ്പ് സംഘടിപ്പിച്ചു

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രജനി സന്തോഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രസിഡന്റ്‌ സാജൻ കൊടിയൻ ഉദ്ഘാടനം നടത്തി. കുഴൂർ ഗവ. ഹോമിയോ ഡിസ്പെൻസറിയിൽ ഡോ. ശ്രീജ എസ്, ഡോ. ധിനി എന്നിവരുടെ നേതൃത്വത്തിൽ വയോജന ആരോഗ്യ ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രജനി സന്തോഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രസിഡന്റ്‌ സാജൻ കൊടിയൻ ഉദ്ഘാടനം നടത്തി. വാർഡ് മെമ്പർമാരായ പ്രിയ ലിയോ, സേതുമോൻ ചിറ്റേത്ത് എന്നിവർ ആശംസകൾ നേർന്നു.യോഗ ഇൻസ്‌ട്രക്ടർ സന്ധ്യ ഫ്രാൻസിസ് വയോജന യോഗ …

വയോജന ആരോഗ്യ ക്യാമ്പ് സംഘടിപ്പിച്ചു Read More »

ശാന്തിഭവന്റെ തിരുമുറ്റത്തു ഓണാഘോഷം

ചാലക്കുടി:- ഭിന്നശേഷിക്കാരായ മക്കൾക്ക് തൊഴിലധിഷ്ഠിത കോഴ്സുകൾ നടത്തി അവരെ സ്വയം പര്യാപ്തരാക്കുന്ന ശാന്തി ഭവൻ സോഷ്യൽ സെൻററിൽ അതിഗംഭീരമായ ഓണാഘോഷം.തുളസിത്തറയിൽ തിരി തെളിച്ചു ഉദ്ഘാടനം ചെയ്ത തിരുവോണ ആഘോഷ പരിപാടികളിൽ ഭിന്ന ശേഷിക്കാരായ മക്കളുടെ തിരുവാതിരക്കളി, സംഘഗാനം, വടംവലി, അപ്പം കടി, ഉറിയടി, ചാക്കിലോട്ടം തുടങ്ങിയ പരമ്പരാഗതങ്ങൾ ആയ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി. പലതരത്തിൽ ഭിന്നശേഷിക്കാരായ കുട്ടികളാണ് ഇവിടെയുള്ളത്.സംസാരം ,കേൾവി, കാഴ്ച പരിമിതിയുള്ള വരും ശാരീരിക വൈകല്യം പഠന വൈകല്യം എന്നിങ്ങനെയുള്ളവ രാണ് ഇവിടെയുള്ളത്.ഐഡിയ സ്റ്റാർ സിംഗർ സുബീഷ് …

ശാന്തിഭവന്റെ തിരുമുറ്റത്തു ഓണാഘോഷം Read More »

കൂടൽമാണിക്യത്തിന് മുന്നിൽ മെഗാ പൂക്കളം ഒരുക്കി സായാഹ്ന കൂട്ടായ്മ

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിന് മുന്നിൽ പൂരാടം നാളിൽ 50 അടി വലിപ്പത്തിൽ മെഗാ പൂക്കളം ഒരുക്കി കൂടൽമാണിക്യം സായഹ്ന കൂട്ടായ്മ. രണ്ട് ദശാബ്ദത്തിലധികമായി ഓണക്കാലത്ത് കൂടൽമാണിക്യം ക്ഷേത്രത്തിനു മുന്നിൽ പൂക്കളമൊരുക്കുന്ന സായാഹ്ന കൂട്ടായ്മയുടെ പൂരാടം നാളിലെ പൂക്കളം ക്ഷേത്രദർശനത്തിന് എത്തിയവരുടെ ശ്രദ്ധയാകർഷിക്കും വിധം മനോഹരമായിരുന്നു. ഏകദേശം 300 കിലോ പൂ പൂവ് ഉപയോഗിച്ച് ഒരുക്കിയ പൂക്കളത്തിന്റെ പ്രധാന ആകർഷണം നടുവിലായുള്ള അയോധ്യയിലെ രാംലല്ലയുടെ ചിത്രമാണ്.അമ്പതോളം പേരുടെ പ്രയത്നത്തിൽ വ്യാഴാഴ്ച രാത്രി 8 മണിക്ക് ആരംഭിച്ച പൂക്കളമൊരുക്കൽ …

കൂടൽമാണിക്യത്തിന് മുന്നിൽ മെഗാ പൂക്കളം ഒരുക്കി സായാഹ്ന കൂട്ടായ്മ Read More »

കാർഷിക ചന്ത ആരംഭിച്ചു

ഓണം ഉഷറാക്കാൻ കാർഷിക ചന്ത ആരംഭിച്ചു അന്നമനട ഗ്രാമപഞ്ചായത്തിന്റെ കൃഷിഭവൻ ഓണചന്ത 2024 സെപ്റ്റംബർ 11,12,13,14 തിയതികളിലായി അന്നമനട പഞ്ചായത്ത്‌ ബസ്സ്റ്റാൻ്റിനു സമീപം വച്ചു ആരംഭിച്ചു 61 തരം ഉൽപന്നങ്ങൾ കർഷകരിൽ നിന്ന് സംഭരിച്ചാണ് കാർഷിക ചന്ത നടത്തുന്നത്ഓണചന്തജില്ലാ തല ഉത്ഘാടനം അന്നമനടയിൽ വച്ചു മാള ബ്ലോക്ക്‌ പ്രസിഡന്റ്‌ രേഖ ഷാന്റി ജോസഫ് ഉത്ഘാടനം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. വി വിനോദ് ആദ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ സിന്ധു ജയൻ സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത്‌ …

കാർഷിക ചന്ത ആരംഭിച്ചു Read More »

error: Content is protected !!