Channel 17

live

channel17 live

Local News

ആദ്യത്തെ ഡിജിറ്റൽ സാക്ഷരത പഞ്ചായത്തായി നെന്മണിക്കര

പുലക്കാട്ടുകര ഏദൻ ഗാർഡൻ ഓഡിറ്റോറിയത്തിൽ കെ.കെ. രാമചന്ദ്രൻ എം. എൽ. എ നിർവഹിച്ചു. തൃശൂർ ജില്ലയിലെ ആദ്യത്തെ ഡിജിറ്റൽ സാക്ഷരത പഞ്ചായത്തായി നെന്മണിക്കര ഗ്രാമപഞ്ചായത്ത് ജില്ലാതല പ്രഖ്യാപനം പുലക്കാട്ടുകര ഏദൻ ഗാർഡൻ ഓഡിറ്റോറിയത്തിൽ കെ.കെ. രാമചന്ദ്രൻ എം. എൽ. എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി എസ് ബൈജു അധ്യക്ഷനായി. ഹരിതകർമ്മ സേന പ്രവർത്തകർക്ക് ബോണസും ഓണക്കോടിയും നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിൻസ് മുഖ്യാതിഥിയായി. മാലിന്യമുക്ത നവകേരളം പദ്ധതിയിൽ മാതൃകാപരമായ പ്രവർത്തനo നടത്തിയതിന് നെന്മണിക്കര …

ആദ്യത്തെ ഡിജിറ്റൽ സാക്ഷരത പഞ്ചായത്തായി നെന്മണിക്കര Read More »

കർഷകചന്ത സംഘടിപ്പിച്ചു

പുത്തൻചിറ ഗ്രാമപഞ്ചായത്ത് കൃഷിഭവനും ,കുടുംബശ്രീ സിഡിഎസും സംയുക്തമായി കർഷകചന്ത സംഘടിപ്പിച്ചു .പ്രസിഡണ്ട് ശ്രീമതി റോമി ബേബി ഉദ്ഘാടനം നിർവഹിച്ചു. വികസന കാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി AN രേണുക അധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് മെമ്പർമാർ, സിഡിഎസ് ചെയർപേഴ്സൺ ശ്രീമതി.സിനി അനിൽകുമാർ മറ്റ് സിഡിഎസ് അംഗങ്ങളും, എഡി സി അംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു. കർഷക ചന്തയിൽ കർഷകരിൽ നിന്ന് നേരിട്ട് സംഭരിക്കുന്ന പച്ചക്കറികൾക്ക് പൊതു വിപണിയിലെ മൊത്ത വ്യാപാര വിലയേക്കാൾ 10% അധിക വില നൽകി സംഭരിക്കുകയും …

കർഷകചന്ത സംഘടിപ്പിച്ചു Read More »

രോഗികളെ ഭവനങ്ങളിൽ എത്തി സന്ദർശിച്ചു

കാരുണ്യാ സോഷൃൽ വർക്കിങ്ങ് ഗ്രൂപ്പിന്റെ ആഭിമുഖൃത്തിൽ രക്ഷാധികാരി ഡോക്ടർ ജോയ് കട്ടക്കയവുമായി ചേർന്ന് ഗ്രൂപ്പ് കിടപ്പ് രോഗികളെ ഭവനങ്ങളിൽ എത്തി സന്ദർശിച്ചു.പ്രസിഡന്റ് കെ.എം.ജോസ്,സെക്രട്ടറി ബെന്നി നബേലിൽ,ട്രഷറർ ഓമന ജോസ്,ടി.ടി.ബേബി,വർഗ്ഗീസ് പൊറായി എന്നിവർ സംഘത്തിലുണ്ടായിരുന്നു. https://www.youtube.com/@channel17.online

നാലുവയസ്സുകാരിക്ക് നേരെ ലൈംഗിക അത്രിക്രമം നടത്തിയ കേസിൽ പ്രതിക്ക് 14 വർഷം കഠിനതടവും 70,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി

ചെറുതുരുത്തി കുളമ്പുമുക്ക് സ്വദേശി പ്ലാക്കൂട്ടത്തിൽ അബൂബക്കർ (68) നെയാണ് വടക്കാഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ആർ. മിനി ശിക്ഷിച്ചത്. നാലുവയസ്സുകാരിക്ക് നേരെ ലൈംഗിക അത്രിക്രമം നടത്തിയ കേസിൽ പ്രതിക്ക് 14 വർഷം കഠിനതടവും 70,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ചെറുതുരുത്തി കുളമ്പുമുക്ക് സ്വദേശി പ്ലാക്കൂട്ടത്തിൽ അബൂബക്കർ (68) നെയാണ് വടക്കാഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ആർ. മിനി ശിക്ഷിച്ചത്. പിഴത്തുക അടക്കാത്ത പക്ഷം എട്ടുമാസം അധികതടവും അനുഭവിക്കണം. പ്രോസിക്യൂഷൻ …

നാലുവയസ്സുകാരിക്ക് നേരെ ലൈംഗിക അത്രിക്രമം നടത്തിയ കേസിൽ പ്രതിക്ക് 14 വർഷം കഠിനതടവും 70,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി Read More »

ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളജിൽ ചെണ്ടുമല്ലി വിളവെടുപ്പുമായി നാഷണൽ സർവീസ് സ്കീം

ഇരിങ്ങാലക്കുട സെൻ്റ്. ജോസഫ്‌സ് കോളജിൽ ഓണത്തിന് വസന്തോത്സവമൊരുക്കി നാഷണൽ സർവീസ് സ്കീം. 50, 167 എൻ എസ് എസ് യൂണിറ്റുകളിലെ വൊളണ്ടിയർമാർ ഒരുക്കിയ ചെണ്ടുമല്ലി തോട്ടത്തിൻ്റെ വിളവെടുപ്പ് ഉദ്ഘാടനം ഇരിങ്ങാലക്കുട കൃഷിഭവൻ അസി. കൃഷി ഓഫീസർ ഉണ്ണി എം. കെ. നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. സി. ബ്ലെസി പൂക്കളുടെ ആദ്യ വിതരണം നടത്തി. എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ വീണ സാനി, ഡോ.ഊർസുല എൻ, മഞ്ജു ഡി, ധന്യ കെ. ഡി എന്നിവർ നേതൃത്വം നൽകി. …

ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളജിൽ ചെണ്ടുമല്ലി വിളവെടുപ്പുമായി നാഷണൽ സർവീസ് സ്കീം Read More »

മാള സബ് രജിസ്ട്രാര്‍ ഓഫീസ് പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

രജിസ്ട്രേഷന്‍ വകുപ്പിലെ സേവനങ്ങള്‍ ഡിജിറ്റലാക്കിയതോടെ ഓഫീസുകള്‍ കയറിയിറങ്ങേണ്ട സാഹചര്യങ്ങള്‍ കുറഞ്ഞതായി രജിസ്‌ട്രേഷന്‍- മ്യൂസിയം- പുരാവസ്തു- പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. മാള സബ് രജിസ്ട്രാര്‍ ഓഫീസിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുള്ള പരിഷ്‌കാരങ്ങള്‍ നടത്തേണ്ടത് അനിവാര്യമാണ്. സര്‍ക്കാര്‍ വകുപ്പുകള്‍ കൂടുതല്‍ ആധുനികവത്കരിക്കുമ്പോള്‍ സേവനങ്ങള്‍ സമയബന്ധിതമായും കാര്യക്ഷമമായും ലഭ്യമാക്കാനാവും. ഇത് വകുപ്പുകളെ ജനകീയമാക്കിയതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. മാള സിവില്‍ സ്റ്റേഷന്‍ കോംപ്ലെക്‌സില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വി.ആര്‍. സുനില്‍കുമാര്‍ എം.എല്‍.എ. അധ്യക്ഷനായി. മാള …

മാള സബ് രജിസ്ട്രാര്‍ ഓഫീസ് പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു Read More »

സ്വച്ഛതാ ഹി സേവ ലോഗോ പ്രകാശനം

സ്വച്ഛതാ ഹി സേവ ജില്ലാതല ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിന്‍സ് നിര്‍വഹിച്ചു. സ്വച്ഛതാ ഹി സേവയുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ തദ്ദേശസ്ഥാപനതലത്തില്‍ ശുചീകറണ ഡ്രൈവുകള്‍, ശുചിത്വ പ്രതിജ്ഞ, ജലാശയ ശുചീകരണം, വിവിധതരം മത്സരങ്ങള്‍, ശുചിത്വ ചാമ്പ്യന്മാരെ ആദരിക്കല്‍, മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ ഉറപ്പുവരുത്തല്‍ എന്നിവ നടത്തും. ജില്ലാതലത്തില്‍ ശുചിത്വ മിഷനാണ് പരിപാടി ഏകോപിപ്പിക്കുന്നത്. ജില്ലാ പ്ലാനിങ് ഓഫീസ് ഹാളില്‍ നടന്ന ജില്ലാ പദ്ധതി തയ്യാറാക്കലുമായി ബന്ധപ്പെട്ട് വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്ത …

സ്വച്ഛതാ ഹി സേവ ലോഗോ പ്രകാശനം Read More »

കടല്‍സുരക്ഷ ബോധവത്ക്കരണ ക്ലാസ് നടത്തി

സുരക്ഷിത മത്സ്യബന്ധന രീതികള്‍ അവലംബിക്കുന്നതിനും അതുവഴി മത്സ്യത്തൊഴിലാളികളുടെ തൊഴിലും ജീവനും സുരക്ഷിത്വം ഉറപ്പ് വരുത്തുന്നതിനും ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ കൊച്ചി യൂണിറ്റിലെ സമര്‍ത്ഥ് ഷിപ്പിലെ ക്രുയിസിന്റെയും അഴിക്കോട് ഫിഷറീസ് സ്റ്റേഷന്റെയും നേതൃത്വത്തില്‍ അഴിക്കോട് ഫിഷ് ലാന്റിങ് സെന്ററില്‍ മത്സ്യ തൊഴിലാളികള്‍ക്ക് കടല്‍സുരക്ഷ ബോധവത്ക്കരണ ക്ലാസ് നടത്തി. കടലില്‍ അപകടങ്ങള്‍ ഉണ്ടായാല്‍ എങ്ങിനെ നേരിടാം എന്ന വിഷയത്തിലാണ് ഡൊമോണ്‍ട്രേഷന്‍ അവതരിപ്പിച്ചു. കാലാവസ്ഥ മുന്നറിയിപ്പുകള്‍ എല്ലാ മത്സ്യബന്ധന തൊഴിലാളികളും കൃത്യമായി മനസ്സിലാക്കണമെന്നും പാലിക്കണമെന്നും അറിയിച്ചു. എല്ലാ മത്സ്യബന്ധനയാനങ്ങളിലും ജീവന്‍ രക്ഷാ …

കടല്‍സുരക്ഷ ബോധവത്ക്കരണ ക്ലാസ് നടത്തി Read More »

തൃശൂര്‍ വ്യവസായ പ്രദര്‍ശന വിപണനമേളയ്ക്ക് തുടക്കമായി

ഓണത്തോടനുബന്ധിച്ച് വ്യവസായ വാണിജ്യ വകുപ്പിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ തൃശൂര്‍ തേക്കിന്‍കാട് മൈതാനിയിലെ വിദ്യാര്‍ഥി കോര്‍ണറില്‍ സംഘടിപ്പിച്ച വ്യവസായ പ്രദര്‍ശന വിപണനമേള ‘ടിന്‍ഡെക്‌സ്’ പി. ബാലചന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ സെക്ടറുകളില്‍ നിന്നുള്ള 60 എം.എസ്.എം.ഇ യൂണിറ്റുകള്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്. ഭക്ഷ്യോത്പന്നങ്ങള്‍, ഗാര്‍മെന്റ്‌സ്, ആഭരണങ്ങള്‍, കരകൗശല വസ്തുക്കള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍, ഹാന്റി ക്രാഫ്റ്റ്‌സ്, പോട്ടറി ഉത്പന്നങ്ങള്‍, മുള കൊണ്ടുള്ള ഉത്പ്പന്നങ്ങള്‍ എന്നിവ സംരംഭകരില്‍ നിന്ന് നേരിട്ട് മിതമായ വിലയ്ക്ക് മേളയില്‍ വാങ്ങാം. സെപ്തംബര്‍ …

തൃശൂര്‍ വ്യവസായ പ്രദര്‍ശന വിപണനമേളയ്ക്ക് തുടക്കമായി Read More »

സപ്ലൈകോ ഓണം ഫെയര്‍ നാട്ടിക മണ്ഡലംതല ഉദ്ഘാടനം

നാട്ടിക നിയോജകമണ്ഡലം തൃശൂര്‍ താലൂക്ക് സപ്ലൈക്കോ ഓണം ഫെയര്‍ ചേര്‍പ്പ് സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റില്‍ സി.സി മുകുന്ദന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജിഷ കള്ളിയത്ത് അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് അംഗം ടി എന്‍ ഉണ്ണികൃഷ്ണന്‍, വാര്‍ഡ് മെമ്പര്‍ സിനി പ്രദീപ്, തൃശൂര്‍ ഡിപ്പോ മാനേജര്‍ വി എസ് അനില്‍കുമാര്‍, സപ്ലൈക്കോ സീനിയര്‍ അസിസ്റ്റന്റ് പി രാജി, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. https://www.youtube.com/@channel17.online

മനുഷ്യ വന്യജീവി സംഘര്‍ഷം; യോഗം ചേര്‍ന്നു

ജില്ലയിലെ മനുഷ്യ-വന്യജീവി സംഘര്‍ഷം പരിഹരിക്കുന്നതിനായി സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി ബന്ധപ്പെട്ട വകുപ്പുകളെ ഉല്‍പ്പെടുത്തിക്കൊണ്ട് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ യോഗം വിളിച്ചു ചേര്‍ത്തു. തൃശ്ശൂര്‍, ചാലക്കുടി, വാഴച്ചാല്‍ മേഖലയിലെ മനുഷ്യ വന്യജീവി സംഘര്‍ഷം ഒഴിവാക്കുന്നതിനുള്ള നടപടികള്‍ യോഗത്തില്‍ ചര്‍ച്ചചെയ്തു. വനത്തോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലെ ജന ജാഗ്രതാ സമിതി രൂപീകരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു. മനുഷ്യ വന്യജീവി സംഘര്‍ഷം ഒഴിവാക്കുന്നതിനായുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലീജന്‍സ് ടെക്‌നോളജി ഉപയോഗിച്ചുള്ള അലേര്‍ട്ട് നോട്ടിഫിക്കേഷന്‍ സിസ്റ്റത്തിന്റെ സാധ്യതയും യോഗം …

മനുഷ്യ വന്യജീവി സംഘര്‍ഷം; യോഗം ചേര്‍ന്നു Read More »

വീൽചെയറിൽ ജീവിതം തള്ളിനീക്കുന്നവർക്കായി ഓണാഘോഷം ഒരുക്കി ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ

വീൽചെയറിൽ ജീവിതം തള്ളിനീക്കുന്നവർക്കായി ഓണാഘോഷം ഒരുക്കി ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ. വലപ്പാട് സി.പി.ട്രസ്റ്റ്, കെയർ ആൻഡ് ഷെയർ ഫൗണ്ടേഷൻ സംയുക്തമായാണ് “ഒന്നിച്ചോണം നല്ലോണം” എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചത്. വള്ളിവട്ടം പാർലേക്ക് ഫാം ഹൗസിൽ നടന്ന ഓണാഘോഷം നടൻ ദിലീപ് ഉദ്ഘാടനം ചെയ്തു. ജീവിതത്തിൽ പ്രതിസന്ധികൾ ഇല്ലാത്ത മനുഷ്യരില്ലെന്നും, പ്രതിസന്ധികളെ പ്രചോദനമാക്കി മുന്നോട്ട് കൊണ്ടുപോകാൻ കഴിയുന്നവരാണ് ജീവിതത്തിൽ വിജയിക്കുകയെന്നും ദിലീപ് പറഞ്ഞു. (ബൈറ്റ് ) ഓൾ കേരള വീൽ ചെയർ റൈറ്റ്സ് ഫെഡറേഷൻ സംസ്ഥാന …

വീൽചെയറിൽ ജീവിതം തള്ളിനീക്കുന്നവർക്കായി ഓണാഘോഷം ഒരുക്കി ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ Read More »

സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട:പടിയൂർ പഞ്ചായത്ത് എടതിരിഞ്ഞി വില്ലേജിലെ ഫെയർ വാല്യൂ അപാകത ഉടൻ പരിഹരിക്കുക എന്നാവശ്യപ്പെട്ട് കേരള കർഷക സംഘം എടതിരിഞ്ഞി വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എടതിരിഞ്ഞി സെന്ററിൽ ജനകീയ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. മുകുന്ദപുരം താലൂക്കിലെ 55 വില്ലേജുകളിൽ ഏറ്റവും കൂടുതൽ ഫെയർ വാല്യൂ അശാസ്ത്രീയമായി അന്യായമായി നിശ്ചയിച്ചിരിക്കുന്നത് ഒരു ആറിന് (രണ്ടര സെന്റ് ) 19,50000 രൂപയാണ്. ഇരിഞ്ഞാലക്കുട പട്ടണത്തിൽ പോലും ഇതിന്റെ മൂന്നിൽ ഒന്ന് മാത്രമാണ് ഫെയർ വാല്യൂ നിശ്ചയിച്ചിരിക്കുന്നത്. പടിയൂർ വില്ലേജിൽ വെറും 65000 …

സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു Read More »

തൃശൂർ റൂറൽ SP ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ചാലക്കുടി സെൻ്റ് ജയിംസ് ഹോസ്പിറ്റലിൻ്റെ ചികിത്സാ പിഴവുമൂലം അതീവ ഗുരുതരാവസ്ഥയിൽ കളമശ്ശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയും, ഡോക്ടർമാരുടെ അനാസ്ഥ മൂലം അകാലത്തിൽ മരണത്തിന് കീഴടങ്ങുകയും ചെയ്ത ആലുവ പുറയാർ സ്വദേശിനി സുശീലാദേവിയുടെ മരണത്തിന് ഉത്തരവാദികളായ യഥാർത്ഥ പ്രതികളെ കണ്ടത്തുക, അന്വേഷണ ഉദ്യോഗസ്ഥരും, സെൻ്റ് ജയിംസ് ഹോസ്പിറ്റലുമായുള്ള ഒത്തുകളി അവസാനിപ്പിക്കുക.കുറ്റപത്രം സമർപ്പിക്കുക. എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സുശീല ദേവി ആക്ഷൻ കൗൺസിലിൻ്റേയും, വിമൻ ജസ്റ്റിസ് മൂവ്മെൻ്റ് തൃശൂർ ജില്ല കമ്മിറ്റിയുടേയും നേതൃത്വത്തിൽ ഇരിങ്ങാലക്കുട റൂറൽ SP …

തൃശൂർ റൂറൽ SP ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു Read More »

ഉപേക്ഷിക്കപ്പെടുന്ന മനുഷ്യർക്ക് താങ്ങും തണലുമായി എന്നും സർക്കാറുണ്ട്: മന്ത്രി ഡോ:ആർ ബിന്ദു

ഉപേക്ഷിക്കപ്പെടുന്ന മനുഷ്യർക്ക് താങ്ങും തണലുമായി എന്നും സർക്കാറുണ്ടാവുമെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ ബിന്ദു പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് അസുഖം ഭേദമായി ഡിസ്ചാർജായ ശേഷവും ബന്ധുക്കൾ ഏറ്റെടുക്കാനില്ലാത്ത നിരാലംബരായ 12 പേരെ ഏറ്റെടുത്ത് പുനരധിവസിപ്പിക്കുന്നതിന് പത്തനാപുരം ഗാന്ധിഭവൻ ഇന്റർനാഷണൽ ട്രസ്റ്റിന് കൈമാറുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി ആർ ബിന്ദു. തനിച്ചല്ല നിങ്ങൾ, ഒപ്പമുണ്ട് ഞങ്ങൾ എന്നതാണ് സാമൂഹ്യനീതി വകുപ്പിന്റെ മുദ്രാവാക്യം. ആരുമീ ലോകത്ത് ഒറ്റയല്ല എന്ന് ഉറക്കെപ്പറയേണ്ട ബാധ്യത നമുക്കുണ്ട്. ആ …

ഉപേക്ഷിക്കപ്പെടുന്ന മനുഷ്യർക്ക് താങ്ങും തണലുമായി എന്നും സർക്കാറുണ്ട്: മന്ത്രി ഡോ:ആർ ബിന്ദു Read More »

പ്രതിഷേധ സംഗമം നടത്തി

കേരള മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കണമെന്നും ADGP Mr അജിത് കുമാറിനെ സർവീസിൽ നിന്നും മാറ്റി നിർത്തി അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ആഹ്വാനം അനുസരിച്ച് മാളമണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാളയിൽ പ്രതിഷേധ സംഗമം നടത്തി.രാഷ്ട്രീയ ലാഭത്തിനായി തൃശ്ശൂർ പൂരം കലക്കിയ ഗൂഢാലോചന കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആഭ്യന്തര വകുപ്പിന്റെ ക്രിമിനൽ വൽക്കരണം അവസാനിപ്പിക്കണമെന്നും വിലക്കയറ്റം നിയന്ത്രിക്കണമെന്നും പ്രതിഷേധ സമരം കേരള സർക്കാരിനോട് ആവശ്യപ്പെട്ടു തൃശ്ശൂർ DCC ജനറൽ സെക്രട്ടറി …

പ്രതിഷേധ സംഗമം നടത്തി Read More »

ഓണക്കിറ്റ് സമ്മാനിച്ച് ബെന്നി ബഹനാൻ എം പി

മലക്കപ്പാറ ഗിരിവർഗ്ഗ മേഖലയിലും തോട്ടം തൊഴിലാളികൾക്കും ഓണക്കിറ്റ് സമ്മാനിച്ച് ബെന്നി ബഹനാൻഎംപി.ചാലക്കുടി പാർലമെൻറ് മണ്ഡലത്തിൽപ്പെട്ട അതിരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ മലക്കപ്പാറ ഗിരിവർഗ്ഗ കോളനി നിവാസികൾക്കും തോട്ടം തൊഴിലാളികൾക്കും ഓണക്കിറ്റ് സമ്മാനിച്ച് ബെന്നി ബഹനാൻ എം പിയും സനീഷ് കുമാര്‍ എം എല്‍ എ യും. നെസ്‌ലെ ഇൻറർനാഷനലിൻറെ സഹകരണത്തോടെ വിവിധ ഭക്ഷ്യധാന്യങ്ങളും പല വ്യഞ്ജനങ്ങളും അടങ്ങിയ ഭക്ഷ്യക്കിറ്റാണ് ഓണസമ്മാനമായി നൽകിയത്. മലക്കപ്പാറ വനമേഖലയില്‍ പെരുമ്പാറ, ലൈൻസ്, മയിലാടുംപാറ, നടുപ്പരപ്പ്, അടിച്ചിൽ തൊട്ടി, അപ്പർ ഡിവിഷൻ, മറ്റു മലക്കപ്പാറയിലെ തോട്ടം …

ഓണക്കിറ്റ് സമ്മാനിച്ച് ബെന്നി ബഹനാൻ എം പി Read More »

തൃശൂർ ജില്ലാ സീനിയർ ബാസ്കറ്റ് ബോൾ ചാമ്പ്യൻമാരായ ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട

തൃശൂർ ജില്ലാ സീനിയർ ബാസ്കറ്റ് ബോൾ ചാമ്പ്യൻമാരായ ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട. മുൻ വിജയികളായ ശ്രീ കേരള വർമ കോളേജിനെ 71-46 എന്ന സ്കോറിലാണ് ക്രൈസ്റ്റ് പരാജയപ്പെടുത്തിയത്. തൃശൂർ ജില്ലാ ബാസ്കറ്റ് ബോൾ മത്സരത്തിൽ ആദ്യമായാണ് ക്രൈസ്റ്റ് കോളേജ് കിരീടം നേടുന്നത്. ക്രൈസ്റ്റ് കോളേജിന്റെ ഇർഫാൻ ബെസ്റ്റ് പ്ലയെറായി തിരഞ്ഞെടുക്കപ്പെട്ടു ഫൈനലിൽ ക്രൈസ്റ്റ് കോളേജിന്റെ തന്നെ റിനിൽ ടോപ് സ്കോററായി. സ്പോർട്സ് കൗൺസിൽ പരിശീലകൻ ജിജോ പോൾ ആണ് ക്രൈസ്റ്റ് കോളേജ് കോച്ച്. https://www.youtube.com/@channel17.online

പിടിഎ പ്രസിഡണ്ട് മാർക്ക് പരിശീലനം

ജില്ലാ പഞ്ചായത്തിന്റെ സമേതം വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ പി ടി എ പ്രസിഡണ്ട് മാർക്ക് ഏകദിന ശില്പശാല നടത്തി. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഡോ. എം സി നിഷ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഇരിഞ്ഞാലക്കുട ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റർ കെ ആർ സത്യപാലൻ പരിപാടിയുടെ അധ്യക്ഷത വഹിച്ചു .പി ടി എയുടെ പ്രവർത്തനങ്ങൾ , കടമകൾ എന്നിവയെക്കുറിച്ച് വിദ്യാഭ്യാസ പ്രവർത്തകനായ ടി എസ് സജീവൻ മാസ്റ്റർ ക്ലാസ് എടുത്തു. സമേതം പരിപാടിയെ കുറിച്ച് …

പിടിഎ പ്രസിഡണ്ട് മാർക്ക് പരിശീലനം Read More »

എറോബിക് കമ്പോസ്റ്റ് യൂണിറ്റ് സ്ഥാപിച്ചു

ഇരിങ്ങാലക്കുട – ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി മാലിന്യസംസ്കരണ രംഗത്ത് നടത്തുന്ന മികച്ച പ്രവർത്തനങ്ങളിൽ മുതൽ കൂട്ടാകാൻ ജൈവ gv മാലിന്യസംസ്കരണ ഉപാധിയായ എറോബിക് കമ്പോസ്റ്റ് യൂണിറ്റ് SBMU 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി പോലീസ് സ്റ്റേഷനിൽ സ്ഥാപിച്ചു. ബഹു. നഗരസഭ ചെയർപേഴ്സൺ ശ്രീമതി. സുജ സഞ്ജീവ്കുമാർ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അംബിക പള്ളിപ്പുറത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ മുനിസിപ്പൽ വൈസ് ചെയർമാൻ ശ്രീ ബൈജു കുറ്റിക്കാടൻ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഫെനി …

എറോബിക് കമ്പോസ്റ്റ് യൂണിറ്റ് സ്ഥാപിച്ചു Read More »

error: Content is protected !!