ചൂലിശ്ശേരി അങ്കണവാടി നാടിന് സമർപ്പിച്ചു
അവണൂർ ഗ്രാമപഞ്ചായത്ത് 113 ആം നമ്പർ ചൂലിശ്ശേരി അങ്കണവാടിയുടെ പുതിയ കെട്ടിടം നാടിന് സമർപ്പിച്ചു. പുതിയ അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം എം എൽ എ സേവ്യർ ചിറ്റിലപ്പിള്ളി നിർവഹിച്ചു. അവണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ശങ്കുണ്ണി അധ്യക്ഷത വഹിച്ചു. എം എൽ എ യുടെ ആസ്‌തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 18 ലക്ഷം രൂപയും അവണൂർ ഗ്രാമ പഞ്ചായത്ത് വിഹിതം 4 ലക്ഷം രൂപയും വിനിയോഗിച്ച് ആധുനിക സൗകര്യങ്ങളോടെയാണ് ചൂലിശ്ശേരി അങ്കണവാടി യുടെ പുതിയ കെട്ടിടം …