Channel 17

live

channel17 live

Local News

പിക്ചർസ്ക് ഫോട്ടോഗ്രഫി ഫെസ്റ്റിവലിനു വിരാമം

തൃശ്ശൂർ : സെന്റ് തോമസ് കോളേജിൽ രണ്ടുദിവസം നീണ്ടുനിന്ന ഫോട്ടോഗ്രാഫി ഫെസ്റ്റിവൽ സമാപിച്ചു. ലോക ഫോട്ടോഗ്രാഫി ദിനത്തോടനുബന്ധിച്ച് ഡിപ്പാർട്മെന്റ് ഓഫ് മീഡിയ സ്റ്റഡീസ് സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി സംസ്ഥാനതല ഫോട്ടോഗ്രഫി മത്സരം, മാസ്റ്റർ ക്ലാസുകൾ, ഫോട്ടോ എക്സിബിഷൻ, ഫോട്ടോഗ്രഫി ക്യാമ്പ് എന്നിവ നടത്തി. രണ്ടായിരത്തിലധികം വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്ത ഫെസ്റ്റിവലിൽ റീൽസ് കോംപറ്റീഷൻ, ഫേസ് പെയിന്റിംഗ്, ട്രഷർ ഹണ്ട് തുടങ്ങിയവ സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ സ്റ്റാർട്ടപ്പ് സ്റ്റോറീസ് മറ്റൊരു പ്രധാന ആകർഷണമായിരുന്നു. ഫെസ്റ്റിവലിന്റെ ഭാഗമായി നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിൽ …

പിക്ചർസ്ക് ഫോട്ടോഗ്രഫി ഫെസ്റ്റിവലിനു വിരാമം Read More »

പരിശോധന നടത്തി

ഹെൽത്തി കേരളയുടെ ഭാഗമായി മേലൂർ മുരിങ്ങൂർ ബർഗർ എന്ന സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണ സാധനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഭക്ഷ്യ സുരക്ഷ വകുപ്പിൽ വിവരം അറിയിക്കുകയും തുടർന്ന് ആരോഗ്യ വകുപ്പും ഭക്ഷ്യ സുരക്ഷാവകുപ്പും സംയുക്തമായി പരിശോധന നടത്തി പഴകിയ ഭക്ഷ്യ വസ്തുക്കൾ പിടിച്ചെടുത്തു നശിപ്പിക്കുകയും ചെയ്തു. ഹെൽത്ത്‌ ഇൻസ്‌പെക്ടർശ്രീമതി റീന ടി എം, ഭക്ഷ്യ സുരക്ഷ ഓഫീസർ ശ്രീമതി അനു, ഭക്ഷ്യ സുരക്ഷ വകുപ്പ് ഉദ്യോഗസ്ഥയായ പ്രീത, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ വർഗീസ്ക്കുട്ടി, ജിനു, ശരണ്യ …

പരിശോധന നടത്തി Read More »

ആരോഗ്യ കേന്ദ്രങ്ങളിലെ പ്രവർതനങ്ങൾക്ക് LCD പ്രജോക്ട് നൽകി

അന്നമനട ഗ്രാമപഞ്ചായത്തിലെ മാമ്പ്ര FHC , ഗവ: അന്നമനട ആയുർ വേദ ആശു പത്രി എന്നിവിടങ്ങളിലെ ആരോഗ്യ പ്രവർത്തനങ്ങൾക്ക് ബോധ വൽക്കരണ ക്ലാസ്സുകൾക്കായ് LCD സ്ക്രീനും പ്രൊജക്ടറും നൽകി 2023-24 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ 1 ലക്ഷം വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കിയത് പദ്ധതിയുടെ വിതരണോൽഘാടനം ബഹു: അന്നമനട ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി വി വിനോദ് മെഡിക്കൽ ഓഫിസർ ഇൻ ചാർജ് Dr പ്രസിത നൽകി കൊണ്ട് നിർവ്വഹിച്ചു ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ശ്രി KI …

ആരോഗ്യ കേന്ദ്രങ്ങളിലെ പ്രവർതനങ്ങൾക്ക് LCD പ്രജോക്ട് നൽകി Read More »

കറുകുറ്റി പഞ്ചായത്തിലെ കെടുകാര്യസ്ഥത- സിപിഐ എം പ്രതിഷേധ സത്യാഗ്രഹം നടത്തി

കറുകുറ്റി ഗ്രാമപഞ്ചായത്തിലെ കോൺഗ്രസ് ഭരണസമിതിയുടെ കെടുകാര്യസ്ഥതക്കും അഴിമതിക്കും എതിരെ സിപിഐ എം ഏകദിന സത്യാഗ്രഹ സമരം നടത്തി.പൊതു ശ്മശാനം,പൊതുമാർക്കറ്റ്,ഏഴാറ്റുമുഖം ടൂറിസം എന്നിവ യാഥാർത്ഥ്യമാക്കുക,മാലിന്യ സംസ്കരണം ശാസ്ത്രീയമായി നടപ്പാക്കുക തുടങ്ങിയ ജനകീയ ആവശ്യങ്ങൾ ഉന്നയിച്ചുള്ള സത്യാഗ്രഹ സമരം സിപിഐ എം ഏരിയാ സെക്രട്ടറി അഡ്വ കെ കെ ഷിബു ഉദ്ഘാടനം ചെയ്തു സഹകരണ ബാങ്ക് പ്രസിഡൻ്റ് കെ കെ ഗോപി അധ്യക്ഷനായി പാർട്ടി ഏരിയാ കമ്മിറ്റി അംഗം പിവി ടോമി,ലോക്കൽ സെക്രട്ടറി കെ പി അനീഷ്,പഞ്ചായത്ത് പ്രതിപക്ഷ നേതാവ് …

കറുകുറ്റി പഞ്ചായത്തിലെ കെടുകാര്യസ്ഥത- സിപിഐ എം പ്രതിഷേധ സത്യാഗ്രഹം നടത്തി Read More »

പഴയ നഗരസഭ കെട്ടിടത്തിൻ്റെ കോൺക്രീറ്റ് ഭാഗം അടർന്ന് വീണു; ദുരന്തം ഒഴിവായി

പഴയ നഗരസഭ ഓഫീസ് കെട്ടിടത്തിൻെ ഏറ്റവും മുകൾ ഭാഗത്തെ കോൺക്രീറ്റിൻ്റെ ഒരു ഭാഗം നിലം പതിച്ചു. തിരക്കൊഴിഞ്ഞ സമയമായതിനാൽ വൻ അപകടം ഒഴിവായി ജീർണ്ണിച്ച ഓഫീസ് കെട്ടിടത്തിൻ്റെ അവസ്ഥ പല ആവർത്തി നഗരസഭ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നതാണ്. നിരവധി പ്രാവശ്യം ഇതേ ആവശ്യം ഉന്നയിച്ച് സമരം സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഒട്ടനവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിൻ്റെ പല ഭാഗങ്ങളും ജീർണ്ണിച്ച് ആൽമരങ്ങൾ വളർന്ന അവസ്ഥയിലാണ്. പുതുക്കി പണിയുന്നതിന് ബല പരിശോധനയുമായി ബന്ധപെട്ട് തൃശൂർ എഞ്ചിനീയറിംഗ് കോളേജിൻ്റെ സർട്ടിഫിക്കറ്റ് …

പഴയ നഗരസഭ കെട്ടിടത്തിൻ്റെ കോൺക്രീറ്റ് ഭാഗം അടർന്ന് വീണു; ദുരന്തം ഒഴിവായി Read More »

മാള പ്രസ്സ് ക്ലബ്‌ വാടകഇനത്തിൽ ആറ് ലക്ഷത്തിൽപരം രൂപ അടക്കണം എന്നാവശ്യ പെട്ട് റവന്യു റിക്കവറി നോട്ടീസ്

മാള: മാള പ്രസ്സ് ക്ലബ്‌ വാടകഇനത്തിൽ ആറ് ലക്ഷത്തിൽപരം രൂപ അടക്കണം എന്നാവശ്യ പെട്ട് റവന്യു റിക്കവറി നോട്ടീസ്. മാള കടവിൽ,പഞ്ചായത്ത്‌ നൽകിയ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പ്രസ്സ് ക്ലബിന് പ്രതിമാസം പതിനായിരം രൂപ വാടകയും 18% പലിശയും അടക്കo അടക്കാനാണ് നോട്ടീസ്.2019 മാർച്ചിൽ ആണ് പ്രസ്സ് ക്ലബ്‌ ഈ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങിയത്.2015ലെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ പ്രസ്സ് ക്ലബ്ബിന് ഓഫീസ് വാഗ്ദാനം ചെയ്തിരുന്നു.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇത് ഭരണ നേട്ടമായി അവകാശപെട്ടിരുന്നു. തുടക്കത്തിൽ പ്രസ്സ് ക്ലബ്ബിന് വാടക പൂർണ്ണമായി …

മാള പ്രസ്സ് ക്ലബ്‌ വാടകഇനത്തിൽ ആറ് ലക്ഷത്തിൽപരം രൂപ അടക്കണം എന്നാവശ്യ പെട്ട് റവന്യു റിക്കവറി നോട്ടീസ് Read More »

ഓണക്കാലത്തെ തിരക്ക് കണക്കിലെടുത്ത് സപെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച്‌ റെയില്‍വേ

തിരുവനന്തപുരം : ഓണക്കാലത്തെ തിരക്ക് പരിഗണിച്ച്‌ തിരുവനന്തപുരത്ത് നിന്ന് ബംഗളുരുവിലേക്കും തിരിച്ചും പ്രത്യേക ട്രെയിൻ സർവ്വീസ് നടത്തുമെന്ന് റെയിൽവെ അറിയിച്ചു. 16 തേർഡ് എ സി കോച്ചുകളുള്ള ട്രെയിൻ കൊച്ചുവേളിയിൽ നിന്ന് ബംഗളുരു എസ്‌ എം വി ടി സ്റ്റേഷനിലേക്കാണ്. കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, പാലക്കാട് എന്നിവയാണ് കേരളത്തിലെ മറ്റ് സ്റ്റോപ്പുകൾ. ട്രെയിൻ നമ്പർ 06239 : എസ്‌ എം വി ടി ബംഗളുരു കൊച്ചുവേളി …

ഓണക്കാലത്തെ തിരക്ക് കണക്കിലെടുത്ത് സപെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച്‌ റെയില്‍വേ Read More »

വൃക്ക രോഗികൾക്കായ്സ്നേഹ സ്പർശം പദ്ധതി ഉദ്ഘാടനം ചെയ്തു

കരൂപ്പടന്ന വാഗസ് ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ സ്നേഹ സ്പർശം പദ്ധതിക്ക് തുടക്കമായ്‌.നിർദ്ധനരായ വൃക്ക രോഗികൾക്ക് 1000 ഡയാലിസിസ് കിറ്റ് സൗജന്യമായി നൽകുന്ന പദ്ധതിയാണ്. ഏകദേശം 15 ലക്ഷം രൂപയോളം ചിലവ് വരുന്ന ഈ കാരുണ്യ പ്രവർത്തനം സുമനസ്സുകളുടെ സഹായം കൊണ്ടാണ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. പദ്ധതിയുടെ ഉതദ്ഘാടനം സൗദി അറേബ്യ അൽ ഹുസ്സാം കമ്പനി എക്സിക്യൂട്ടീവ് ഡയറക്ടർ താഹ മരിക്കാർ നിർവ്വഹിച്ചു. ദുബായ് ഫൈൻ ടൂൾസ് ഡയറക്ടർ വി. കെ. അബ്ദുൽ സലാം മുഖ്യാതിഥിയായി. സംഘാടക സമിതി …

വൃക്ക രോഗികൾക്കായ്സ്നേഹ സ്പർശം പദ്ധതി ഉദ്ഘാടനം ചെയ്തു Read More »

മഞ്ഞ റേഷന്‍ കാർഡ് ഉടമകൾക്ക് 13 ഇനങ്ങളുള്ള ഓണക്കിറ്റ് നല്‍കും; സപ്ലൈകോ ഓണവിപണികള്‍ സെപ്തംബർ 6 മുതൽ

തിരുവനന്തപുരം : സംസ്ഥാനത്തെ എവൈ കാർഡ് ഉടമകൾക്ക് 13 ഇനങ്ങളുള്ള ഓണക്കിറ്റ് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആറ് ലക്ഷം പേർക്ക് 36 കോടി രൂപ ചെലവിലാണ് ഈ വര്‍ഷത്തെ കിറ്റ് വിതരണം ചെയ്യുന്നത്. സപ്ലൈകോ ഓണവിപണികള്‍ സെപ്തംബർ 6 മുതൽ ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ജൈവ പച്ചക്കറിയും ഓണം ഫെയറുകൾ ഒരുക്കും. 13 ഇനം നിത്യോപയോഗ സാധനങ്ങൾ മാവേലി സ്റ്റോറിൽ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വയനാട് ദുരന്ത പശ്ചാത്തലത്തിൽ സംസ്ഥാന സര്‍ക്കാരിന്‍റെ ഓണം വാരാഘോഷം …

മഞ്ഞ റേഷന്‍ കാർഡ് ഉടമകൾക്ക് 13 ഇനങ്ങളുള്ള ഓണക്കിറ്റ് നല്‍കും; സപ്ലൈകോ ഓണവിപണികള്‍ സെപ്തംബർ 6 മുതൽ Read More »

ട്രോവെ റോഡ് സഞ്ചാരയോഗ്യമാക്കുക,

കരാറുകാരു,മായുള്ള പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ അവിശുദ്ധ കൂട്ടുകെട്ട് അവസാനിപ്പിക്കുക സിപിഎമ്മിന്റെ നേതൃത്വത്തിൽ പ്രതിഷേധ സമരം തകർന്നുകിടക്കുന്ന റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സിപിഐഎമ്മിന്റെ നേതൃത്വത്തിൽ താഴൂർ പള്ളി പരിസരത്ത് പ്രതിഷേധ സമരം നടത്തി. ജൽ ജീവൻമിഷന്റെ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന്റെ ഭാഗമായി കുഴിയെടുത്തതിനെ തുടർന്ന് റോഡ് താറുമാറായി സഞ്ചാരിയോഗ്യമല്ലാതായിട്ട് നാളെയായി എന്നാൽ പൊളിച്ച ഭാഗം ജിഎസ്പി ഇട്ട് നികത്തി ടാർ ചെയ്യാൻ കരാറിൽ വ്യവസ്ഥയുണ്ടായിരിക്കെ അത്തരം പ്രവർത്തികൾ നടത്തി റോഡ് സഞ്ചാരയോഗ്യമാക്കാൻ പഞ്ചായത്ത് പ്രസിഡണ്ടോ അവിടത്തെ വാർഡ് മെമ്പറായ സ്റ്റാൻറിംങ്ങ് …

ട്രോവെ റോഡ് സഞ്ചാരയോഗ്യമാക്കുക, Read More »

നബിദിനാഘോഷത്തിന്‍റെ നടത്തിപ്പിനായിമീലാദ് സ്വാഗത സംഘം രൂപീകരിച്ചു

മാള: മാരേക്കാട് മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നബിദിനാഘോഷത്തിന്‍റെ നടത്തിപ്പിനായി മീലാദ് സ്വാഗത സംഘം രൂപീകരിച്ചു. മഹല്ല് പ്രസിഡന്‍റ് ഇബ്റാഹീം കുട്ടമുഖത്ത് അദ്ധ്യക്ഷനായി. മഹല്ല് ഖത്തീബ് ഹാഫിള് ദാവൂദ് ബാഖവി ഉദ്ഘാടനം ചെയ്തു. ഭാരവാഹികള്‍ ബിജാസ് ടി എ (ചെയർമാൻ) ഹാരിസ് എം എച്ച് (കൺവീനർ) നിഹാസ് വി എച്ച് (ട്രഷറർ) ധനസമാഹരണ ഉദ്ഘാടനം മഹല്ല് പ്രസിഡന്‍റ് ഇബ്റാഹീം കുട്ടമുഖത്ത് നിര്‍വ്വഹിച്ചു. https://www.youtube.com/@channel17.online

പ്രതിഷേധ സമരം നടത്തി

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് മേലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ , മേലൂർ പഞ്ചായത്ത് ഓഫീസിന് മുൻപിൽ പ്രതിഷേധ സമരം നടത്തി. മാലിന്യ സംസ്ക്കരണത്തിന്റെ മറവിൽ എൽ ഡി എഫ് ഭരണ സമിതി നടത്തുന്ന അഴിമതിക്കെതിരെയും, അംഗനവാടി ജീവനക്കാരുടെ നിയമനത്തിൽ സ്വന്തക്കാരെയും പാർട്ടി നോമിനികളെയും നിയമിക്കാൻ എൽ ഡി എഫ് ഭരണ സമിതി നടത്തിയ പിൻവാതിൽ നിയമനത്തിനെതിരെയും ശക്തമായ പ്രതിഷേധ സമരം നടത്തി. കെടുകാര്യസ്ഥതയും ധൂർത്തും മാത്രമാണ് മുഖ്യമന്ത്രി മുതൽ പഞ്ചായത്ത് തലം വരെ നടക്കുന്നതെന്നും പ്ലാസ്റ്റിക് ശേഖരണത്തിന്റെ …

പ്രതിഷേധ സമരം നടത്തി Read More »

സ്പോർട്സ് മോസ് ക്വിറ്റ് മത്സരത്തിന്റെ ലോഗോ പ്രകാശനവും റൂൾ ബുക്ക് പ്രകാശനവും വേളൂക്കര കുടുംബാരോഗ്യ കേന്ദ്രത്തിൽ നടത്തി

വേളൂക്കര ഗ്രാമപഞ്ചായത്തും വേളൂക്കര കുടുംബ ആരോഗ്യ കേന്ദ്രവും ഇരിങ്ങാലക്കുട സെൻട്രൽ ലോട്ടറി ക്ലബും സംയുക്തമായി സംഘടിപ്പിക്കുന്ന സ്പോർട്സ് മോസ് ക്വിറ്റ് (SportsMosQuit) മത്സരത്തിന്റെ ലോഗോ പ്രകാശനവും റൂൾ ബുക്ക് പ്രകാശനവും വേളൂക്കര കുടുംബാരോഗ്യ കേന്ദ്രത്തിൽ നടത്തി. ലോക കൊതുക ദിനാചരണവുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിയിലാണ് കൊതുകിന്റെ ഉറവിട നശീകരണ മത്സരമായ സ്പോർട്സ് മോസ് ക്വിറ്റ് പഞ്ചായത്ത് തല ചാമ്പ്യൻഷിപ്പിന്റെ ലോഗോയും റോൾ ബുക്കും പ്രകാശനം ചെയ്തത്. ലോഗോ പ്രകാശനം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജെൻസി ബിജു, ഇരിങ്ങാലക്കുട …

സ്പോർട്സ് മോസ് ക്വിറ്റ് മത്സരത്തിന്റെ ലോഗോ പ്രകാശനവും റൂൾ ബുക്ക് പ്രകാശനവും വേളൂക്കര കുടുംബാരോഗ്യ കേന്ദ്രത്തിൽ നടത്തി Read More »

വടക്കുംകര ഗവ. യു.പി. സ്കൂളിൽ ഔഷധോദ്യനവും പച്ചക്കറിത്തോട്ടവും ഉദ്ഘാടനം ചെയ്തു

പൂമംഗലം പഞ്ചായത്ത് പ്രസിഡൻ് കെ.എസ്. തമ്പി രാവിലെ 11 മണിക്ക് ഉദ്ഘാടനം ചെയതു. കൽപറമ്പ് സീനിയർ സിറ്റിസൺ ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ ഗവ.യു.പി.സ്കൂൾ കോമ്പൌണ്ടിൽ വിപുലമായഔഷധോദ്യാനവും പച്ചക്കറിഞ്ഞോട്ടവും തയ്യാറാക്കി. പുതിയ തലമുറയെ പ്രത്യേകിച്ച് വിദ്യാർത്ഥികളെ കാർഷിക സംസ്കാരത്തിലൂടെ കടത്തിവിടാനും ഔഷധ സസ്യങ്ങളെ പരിചയപ്പെടുത്താനും കുട്ടികളുടെ സമീകൃതാഹാരത്തിന് വേണ്ടമായം ചേർക്കാത്ത പച്ചക്കറികൾ ഉച്ച ഭക്ഷണത്തിന് ലഭ്യമാക്കാനും സസ്യങ്ങളുടെ വളർച്ചയും പ്രത്യേകതകളും നേരിൽ കണ്ട് മനസിലാക്കാനും ലക്ഷ്യമിട്ടാണ് ഈ പദ്ധതി ആരംഭിക്കുന്നത്. ഇതിൻ്റെ ഭാഗമായി കുട്ടികളും അധ്യാപകരും രക്ഷിതാക്കളും സീനിയർ സിറ്റിസൺ …

വടക്കുംകര ഗവ. യു.പി. സ്കൂളിൽ ഔഷധോദ്യനവും പച്ചക്കറിത്തോട്ടവും ഉദ്ഘാടനം ചെയ്തു Read More »

ശ്രദ്ധേമായി വിദ്യാര്‍ഥി- ജില്ലാ കലക്ടര്‍ മുഖാമുഖം

മഴ ഉണ്ടാകുമ്പോള്‍ അവധി പ്രഖ്യാപിക്കാനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെ…? ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്റെ ചേമ്പറില്‍ വിദ്യാര്‍ഥികളുമായി നടത്തിയ മുഖാമുഖത്തില്‍ ആദ്യം ഉയര്‍ന്ന ചോദ്യമാണിത്. സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കിയും മഴയുടെ തോതും തീവ്രതയും മുന്നറിയിപ്പ് നിലയുമെല്ലാം പരിഗണിച്ചാണ് അത്തരം തീരുമാനങ്ങളെടുക്കുന്നതെന്ന് മറുപടി നല്‍കിയപ്പോള്‍ വിഷയം കൂടുതല്‍ ഗൗരവത്തോടെ മനസിലാക്കാനായതായി വിദ്യാര്‍ഥിസംഘം പറഞ്ഞു. ജില്ലയിലെ വിദ്യാര്‍ഥികളുമായി സംവദിക്കാനും അവരുടെ ആശയങ്ങളും പ്രശ്‌നങ്ങളും അവതരിപ്പിക്കാന്‍ ജില്ലാ കലക്ടര്‍ സംഘടിപ്പിച്ച യോഗത്തില്‍ ആദ്യത്തെ അതിഥികളായെത്തിയത് പാമ്പാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ്. എന്തുകൊണ്ട് …

ശ്രദ്ധേമായി വിദ്യാര്‍ഥി- ജില്ലാ കലക്ടര്‍ മുഖാമുഖം Read More »

സന്നദ്ധപ്രവര്‍ത്തകരെ ഒരു കുടക്കീഴില്‍ കൊണ്ടുവരാൻ “സന്നദ്ധസേന” ആപ്ലിക്കേഷന്‍

തിരുവനന്തപുരം : കേരളത്തിലെ സന്നദ്ധ പ്രവര്‍ത്തകരെ ഒരു കുടക്കീഴില്‍ കൊണ്ടുവരുവാനും അവരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാനും വേണ്ടി സാമൂഹിക സന്നദ്ധസേന ഡയറക്ടറേറ്റിന്റെ “സന്നദ്ധസേന” ആപ്ലിക്കേഷന്‍ സജ്ജമായി.സന്നദ്ധപ്രവര്‍ത്തകര്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്നതിനും പരിപാടികളുടെയും പരിശീലനങ്ങളുടെയും വിവരങ്ങള്‍ കൃത്യമായി അറിയുന്നതിനും ദുരന്ത സാഹചര്യങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ഉതകുന്നതാണിത്. സന്നദ്ധ പ്രവര്‍ത്തകരുടെ കൂട്ടായ്മ രൂപീകരിക്കുവാനും മികച്ച പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുവാനും സാധിക്കും. ദുരന്തസാഹചര്യങ്ങളെ നേരിടുന്നതിനുള്ള തയ്യാറെടുപ്പ്, രക്തദാനം, പാലിയേറ്റീവ് പരിചരണം എന്നിവയിലൂടെ സോഷ്യല്‍ ക്രെഡിറ്റ് പോയിന്റുകള്‍ ആര്‍ജ്ജിക്കുവാനും കഴിയും. രാജ്യത്താദ്യമായി സന്നദ്ധ പ്രവര്‍ത്തകര്‍ക്കായി ഒരു വകുപ്പ് …

സന്നദ്ധപ്രവര്‍ത്തകരെ ഒരു കുടക്കീഴില്‍ കൊണ്ടുവരാൻ “സന്നദ്ധസേന” ആപ്ലിക്കേഷന്‍ Read More »

ഡ്രൈ ഡേയിൽ അനധികൃത മദ്യവില്പന

ഇരിഞ്ഞാലക്കുട റെയ്ഞ്ച് ഇൻസ്പെക്ടർ അനുകുമാർ. പി.ആർ ഉം പാർട്ടിയും കൂടി ചാലക്കുടി താലൂക്ക് താഴെക്കാട് വില്ലേജ് കണ്ണിക്കര ദേശത്ത് അനധികൃത വിൽപനക്കായി 16 കുപ്പി (8ലിറ്റർ ) ഇന്ത്യൻ നിർമ്മിത വിദേശമദ്യം സൂക്ഷിച്ച കുറ്റത്തിന് ചാലക്കുടി താലൂക്ക്, താഴെക്കാട് വില്ലേജ്,കണ്ണിക്കര ദേശത്ത് ,ചാതേലി വീട്ടിൽ വർക്കി മകൻ ആന്റിസൻ ( 55വയസ്സ് ) എന്നയാളെ അറസ്റ്റ് ചെയ്ത് ഇരിഞ്ഞാലക്കുട റെയ്ഞ്ചിലെ CR.95/24 ആയി കേസ്സ് രജിസ്റ്റർ ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു. https://www.youtube.com/@channel17.online

വയനാടിന് കൈത്താങ്ങുമായിവയോജന ക്ഷേമസമിതി

വയനാടിന് കൈത്താങ്ങുമായി കാറളം ആലുംപറമ്പ് വയോജന ക്ഷേമ സമിതി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വയോജന ക്ഷേമസമിതി 50,000 രൂപ നൽകി. കാറളം നന്ദനം അങ്കണവാടിയിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവിന് വയോജന ക്ഷേമസമിതി അംഗങ്ങൾ ചേർന്ന് തുക കൈമാറി. കാറളം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു പ്രദീപ്, വയോജന ക്ഷേമ സമിതി പ്രസിഡന്റ്‌ മുരളീധരൻ, സെക്രട്ടറി കെ.കെ ഭരതൻ, ട്രഷറർ മോഹൻദാസ്, 1, 2, 3 വാർഡുകളിലെ മെമ്പർമാർ, ബ്ലോക്ക് പഞ്ചായത്ത് …

വയനാടിന് കൈത്താങ്ങുമായിവയോജന ക്ഷേമസമിതി Read More »

മനുഷ്യ സ്നേഹത്തിൻ്റെ ഉറവ വറ്റാത്ത മുഖങ്ങൾ ഇതാ മേലൂരിൽ നിന്നും

മേലൂർ കല്ലുത്തി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന പ്രദീപേട്ടൻ്റെ കട ചെറിയ ഒരു ഹോട്ടൽ ,കാലത്ത് കഞ്ഞിയും ഉച്ചക്ക് ഭക്ഷണവും മിതമായ നിരക്കിൽ വിൽപ്പന നടത്തുന്ന ഒരു കുഞ്ഞുകട ഇത് നടത്തുന്നത് കുറുപ്പംദേശത്തുള്ള ഞാറ്റുവെട്ടി വീട്ടിൽ പ്രദീപ് ഇദ്ധേഹം ഈ കടയിലെ ഒരു ദിവസത്തെ വരുമാനവും ആ കടയിലെ 3 ജോലിക്കാരുടെ ഒരു ദിവസത്തെ വേതനവും ചേർത്ത് പതിനായിരത്തി ഒരുന്നൂറ്റിഇരുപത് രൂപ(10120) വയനാടിലെ ദുരന്ത ബാധിതർക്ക് സഹായം നൽകുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിധാ ശ്വാസനിധിയിലേക്ക് സംഭാവന ചെയ്തു. ഈ കടയിൽ നിന്നുള്ള …

മനുഷ്യ സ്നേഹത്തിൻ്റെ ഉറവ വറ്റാത്ത മുഖങ്ങൾ ഇതാ മേലൂരിൽ നിന്നും Read More »

ഇരിങ്ങാലക്കുടയിൽ നിന്നും പൊന്നാനി വഴി തിരൂരിലേക്ക് ഒരു റെയിൽ പാത : ബദൽ നിർദ്ദേശവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ നിന്നും പൊന്നാനി വഴി തിരൂരിൽ എത്തുന്ന റെയിൽപാത എന്ന ബദൽ നിർദ്ദേശവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഗുരുവായൂർ- പൊന്നാനി- കുറ്റിപ്പുറം റെയിൽപാതയ്ക്കായാണ് ബദൽ നിർദ്ദേശം മുന്നോട്ട് വെച്ചത്. പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ വച്ച് തൂത്തുക്കുടി വരെ നീട്ടിയ പാലരുവി എക്സ്പ്രസിന്റെ ഫ്ലാഗ് ഓഫ് കർമ്മം നടത്തി സംസാരിക്കുകയായിരുന്നു മന്ത്രി. പെട്രോളിയം, ടൂറിസം മന്ത്രി എന്ന നിലയിൽ മാത്രമേ തനിക്ക് പ്രവർത്തിക്കാൻ കഴിയൂ എന്നതിനാൽ ജനങ്ങളുടെ ആവശ്യം റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവുമായി …

ഇരിങ്ങാലക്കുടയിൽ നിന്നും പൊന്നാനി വഴി തിരൂരിലേക്ക് ഒരു റെയിൽ പാത : ബദൽ നിർദ്ദേശവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി Read More »

error: Content is protected !!