ജനാർദ്ദനൻ നെടുങ്ങാടി സ്മാരക ശ്രീഗുരുവായൂരപ്പൻ അഷ്ടപദി പുരസ്കാരം തിരുനാവായ ശങ്കര മാരാർക്ക്
ഗുരുവായൂർ ദേവസ്വം അഷ്ടപദി സംഗീതോൽസവത്തിൻ്റെ ഭാഗമായി ഏർപ്പെടുത്തിയ 2025 ലെ ജനാർദ്ദനൻ നെടുങ്ങാടി സ്മാരക ശ്രീ ഗുരുവായൂരപ്പൻ അഷ്ടപദി പുരസ്കാരത്തിന് അഷ്ടപദി കലാകാരൻ തിരുനാവായ ശങ്കര മാരാർഅർഹനായി. അഷ്ടപദി ഗാനശാഖയ്ക്ക് നൽകിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം. 25001 രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം .അഷ്ടപദി സംഗീതോൽസവ ദിനമായ ഏപ്രിൽ 28 തിങ്കളാഴ്ച രാത്രി ഏഴിന് ചേരുന്ന സാംസ്കാരിക സമ്മേളനത്തിൽ വെച്ച് കേരള കലാമണ്ഡലം കൽപ്പിത സർവ്വകലാശാല രജിസ്ട്രാർ ഡോ.പി.രാജേഷ് കുമാർ പുരസ്കാരം സമ്മാനിക്കും. തുടർന്ന് പുരസ്കാര …