ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നത് തടഞ്ഞതിലുള്ള ആക്രമണം, ഒളിവിലായിരുന്ന മുഖ്യ പ്രതി റിമാന്റിലേക്ക്
ആളൂർ : 2025 ഫെബ്രുവരി 18 ന് വൈകീട്ട് 06.00 മണിയോടെ പുന്നേലിപ്പിടിയിലുള്ള കാറ്ററിങ്ങ് യൂണിറ്റിലെ ജീവനക്കാരനായ കൈപ്പമംഗലം സ്വദേശി തലാശ്ശേരി വീട്ടിൽ ജിബി 41 വയസ എന്നയാളെ പ്രതികൾ ലഹരി ഉപയോഗിക്കുന്നത് തടഞ്ഞതിലുള്ള വൈരാഗ്യത്താൽ കാറ്ററിങ്ങ് യൂണിറ്റിലേക്ക് അതിക്രമിച്ച് കയറിയ പ്രതികൾ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിലെ മുഖ്യ പ്രതിയായ ആളൂർ കാരൂർ സ്വദേശി, ഇല്ലത്തു പറമ്പിൽ വീട്ടിൽ ഷാഫി 23 വയസ്സ് എന്നയാളെയാണ് ആളൂർ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് …