നവീകരിച്ച മുത്തുമല റോഡ് ഉദ്ഘാടനം ചെയ്തു
വരന്തരപ്പിള്ളി പഞ്ചായത്തിലെ മുത്തുമല റോഡിൻ്റെയും പുതുതായി സ്ഥാപിച്ച മിനിമലിസ്റ്റ് ലൈറ്റിൻ്റെയും ഉദ്ഘാടനം കെ. കെ.രാമചന്ദ്രൻ എം എൽ എ നിർവഹിച്ചു. എംഎൽഎയുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നും 19 ലക്ഷം രൂപ ചെലവിലാണ് മുത്തുമല റോഡിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. 2022-23 വർഷത്തെ ആസ്തി വികസന ഫണ്ട് വഴിയാണ് മിനിമലിസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കലാപ്രിയ സുരേഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ഹേമലത നന്ദകുമാർ, ഇഞ്ചക്കുണ്ട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ബൈജു …