അങ്കമാലി, ആലുവ, ചാലക്കുടി റെയിൽവേ സ്റ്റേഷനുകളിൽ കൂടുതൽ ട്രെയിൻ ട്രെയിനുകൾക്ക് സ്റ്റോപ്പുകൾ – ആലുവ സ്റ്റേഷൻ വികസനം : ബെന്നി ബഹനാൻ എം പി മന്ത്രിയെ കണ്ടു
ന്യൂഡൽഹി: അങ്കമാലി, ആലുവ, ചാലക്കുടി റെയിൽവേ സ്റ്റേഷനുകളിൽ യാത്രക്കാരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ കൂടുതൽ ട്രെയിനുകൾക്ക് ഇവിടങ്ങളിൽ സ്റ്റോപ്പ് അനുവദിക്കണമെന്നും പ്രധാന സ്റ്റേഷനുകളിൽ ആധുനിക അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ബെന്നി ബഹനൻ എം പി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ നേരിൽ കണ്ട് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. കൊച്ചിൻ അന്താരാഷ്ട്ര വിമാനത്താവളത്തിന് ഏറ്റവും അടുത്തുള്ള അങ്കമാലി, ചാലക്കുടി, ആലുവ റെയിൽവേ സ്റ്റേഷനുകളുടെ സേവനം പ്രതിവർഷം 1 കോടിയിലധികം യാത്രക്കാർക്കാണ് ഗുണം ചെയ്യുന്നത്. അതിൽ 36.95 …