thrissur-A
വര്‍ണാഭമായി തൃശൂര്‍ ജില്ലാതല പ്രവേശനോത്സവം
തൃശൂര്‍ ജില്ലാതല പ്രവേശനോത്സവം നടവരമ്പ് സ്‌കൂളില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു നിര്‍വഹിച്ചു. തൃശൂര്‍ ജില്ലാതല പ്രവേശനോത്സവം നടവരമ്പ് സ്‌കൂളില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു നിര്‍വഹിച്ചു. കുതിരപുറത്ത് ഏറിയ വിദ്യാര്‍ഥിയും കുട്ടികളുടെ ബാന്റ് വാദ്യവും വിവിധ കലാരൂപങ്ങളുടെ വേഷപകര്‍ച്ചയിലുള്ള വിദ്യാര്‍ഥികളും തെയ്യവും നാടന്‍ കലാരൂപങ്ങളുമായി പ്രവേശനോത്സവത്തിന് മുന്നോടിയായി വര്‍ണാഭമായി റാലിയും ഒരുക്കിയിരുന്നു. കൂടാതെ വിദ്യാര്‍ഥികളെ വരവേല്‍ക്കാന്‍ റോബോട്ടിക്ക് ആനയും ഒട്ടകവും സ്‌കൂള്‍ കവാടത്തില്‍ തന്നെ ഉണ്ടായിരുന്നു. തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിന്‍സ് …
ഔദ്യോഗിക ഭാഷാ ഏകോപനസമിതി യോഗം ചേര്‍ന്നു
ജില്ലയിലെ ഔദ്യോഗിക ഭാഷാ ഏകോപനസമിതി യോഗം ചേര്‍ന്നു. ഭരണ രംഗത്ത് മാതൃഭാഷയായ മലയാളത്തിന്റെ ഉപയോഗം സര്‍വര്‍ത്രികമാക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച ഔദ്യോഗിക ഭാഷാ സമിതിയുടെ ജില്ലാതല യോഗം എഡിഎം ടി. മുരളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. യോഗത്തില്‍ വിവിധ വകുപ്പുദ്യോഗസ്ഥര്‍ മെയ് മാസം വരെയുള്ള കാലയളവില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് മലയാള ഭാഷാ ഉപയോഗത്തില്‍ എല്ലാ വകുപ്പുകളും നൂറു ശതമാനം പുരോഗതി കൈവരിക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു. നൂറു ശതമാനം പുരോഗതി കൈവരിക്കാത്ത വകുപ്പുകള്‍ …
സ്വീകരണം നൽകി
പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ ബോധവൽക്കരണം നടത്തുന്ന ആർ പത്മജന് തൃശൂർ ജില്ലയിൽ സ്വീകരണം നൽകി. ജില്ലാ കലക്ടർ വി.ആർ കൃഷ്ണ തേജ പൊന്നാട അണിയിച്ചു. ജില്ലാ ശുചിത്വ മിഷനിൽ നടന്ന സ്വീകരണത്തിൽ ജില്ലാ കോർഡിനേറ്റർ കെ കെ മനോജ് ഉപഹാരം നൽകി. കൊട്ടിയം റോട്ടറി ക്ലബ്ബിന്റെയും, കൊല്ലം ജില്ലാ ശുചിത്വമിഷന്റെയും നേതൃത്വത്തിലാണ് ബോധവൽക്കരണ യാത്ര. ജില്ലാ ശുചിത്വമിഷൻ പ്രോഗ്രാം ഓഫീസർ രജിനേഷ് രാജൻ, അസി. കോർഡിനേറ്റർ മുർഷീദ് എം, ടെക്നിക്കൽ കോൺസൾട്ടന്റ് അഖിൽ എ, ഡി ഇ ഓ …
മഴക്കാല പൂര്‍വ്വ ശുചീകരണം നടത്തി
ജില്ലാ കളക്ടര്‍ വി.ആര്‍ കൃഷ്ണ തേജ പരിപാടി ഉദ്ഘാടനം ചെയ്തു. തൃശ്ശൂര്‍ ജില്ലാ ശുചിത്വ മിഷന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തില്‍ മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെയും ദേശീയ ഡങ്കു ദിനാചരണത്തിന്റെയും ഭാഗമായി തൃശ്ശൂര്‍ കളക്ടറേറ്റ് പരിസരത്ത് ശുചീകരണം നടത്തി. ജില്ലാ കളക്ടര്‍ വി.ആര്‍ കൃഷ്ണ തേജ പരിപാടി ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റെ ഡയറക്ടര്‍ മുഹമ്മദ് ഷഫീഖ്, ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെ.കെ മനോജ്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. സതീഷ്, മാസ് മീഡിയ ഓഫീസര്‍ …
തൃശൂര്‍ പൂരം എക്‌സിബിഷന്‍; കുടുംബശ്രീ സ്റ്റാളിന് തുടക്കമായി
തൃശൂര്‍ പൂരം എക്‌സിബിഷനിലെ കുടുംബശ്രീ ഉത്പന്ന വിപണന സ്റ്റാളിന്റെ ഉദ്ഘാടനം ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. എ.കവിത നിര്‍വഹിച്ചു. ജില്ലയിലെ 50 ല്‍ പരം സംരംഭകരുടെ 200 ല്‍ അധികം ഉത്പന്നങ്ങളാണ് വിപണനത്തിനായി ഉള്ളത്. വിവിധ തരം ചിപ്‌സുകള്‍, സ്‌ക്വാഷുകള്‍, കൊണ്ടാട്ടങ്ങള്‍, ചക്ക വിഭവങ്ങള്‍, അച്ചാറുകള്‍, കുടംപുളി, കരകൗശല വസ്തുക്കള്‍, സോപ്പ്, ഷാംമ്പൂകള്‍, ടോയ്‌ലെറ്ററിസ്, കറി-ഫ്‌ളോര്‍ പൗഡറുകള്‍, മില്ലറ്റ് വിഭവങ്ങള്‍, മുരിങ്ങയില പൗഡര്‍, ക്യാപ്‌സ്യൂള്‍, വിവിധ തരം പുട്ടുപൊടികള്‍, ഭക്ഷ്യവിഭവങ്ങള്‍, ബാഗുകള്‍, സഞ്ചികള്‍, കുടകള്‍, നൈറ്റികള്‍, കിണര്‍ …
തൃശൂര്‍ പൂരം എക്‌സിബിഷന്‍; കുടുംബശ്രീ സ്റ്റാളിന് തുടക്കമായി Read More »
ലോക്‌സഭ തിരഞ്ഞെടുപ്പ്; ചാലക്കുടി മണ്ഡലത്തിലെ ഒരുക്കങ്ങള്‍ വിലയിരുത്തി
ചാലക്കുടി മണ്ഡലത്തിലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തി ജനറല്‍ ഒബ്‌സര്‍വര്‍മാര്‍. ചാലക്കുടി മണ്ഡലം ജനറല്‍ ഒബ്‌സര്‍വര്‍ റിതേന്ദ്ര നാരായണ്‍ ബസു റോയ് ചൗധരി, പോലീസ് ഒബ്‌സര്‍വര്‍ പരിക്ഷിത രാത്തോഡ് എന്നിവരാണ് ചാലക്കുടി മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തിയത്. തൃശ്ശൂര്‍ കളക്ടറേറ്റ് എക്‌സിക്യുട്ടീവ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ചാലക്കുടി മണ്ഡലത്തില്‍ ഒരുക്കിയ തിരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ ജില്ലാ കളക്ടര്‍ വി.ആര്‍ കൃഷ്ണതേജ, റൂറല്‍ പോലീസ് കമ്മീഷണര്‍ നവനീത് ശര്‍മ്മ എന്നിവര്‍ വിശദീകരിച്ചു.ജില്ലയിലെ കയ്പമംഗലം, കൊടുങ്ങല്ലൂര്‍, ചാലക്കുടി എന്നീ നിയമസഭാ മണ്ഡലങ്ങള്‍ …
ലോക്‌സഭ തിരഞ്ഞെടുപ്പ്; ചാലക്കുടി മണ്ഡലത്തിലെ ഒരുക്കങ്ങള്‍ വിലയിരുത്തി Read More »
വോട്ട് ചെയ്യാന്‍ ഉറപ്പിച്ച് തൃശൂർ യുവത; ബോധവത്കരണം ശ്രദ്ധേയമായി
ലോകസഭാ തിരഞ്ഞെടുപ്പിന് യുവജനങ്ങളുടെ വോട്ടിങ് ശതമാനം വര്‍ധിപ്പിക്കുന്നതിന് സ്വീപ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോളജുകള്‍ കേന്ദ്രീകരിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിന്റെ നേതൃത്വത്തില്‍ നടത്തിയ ബോധവത്കരണം ശ്രദ്ധേയമായി. ചിറ്റിലപ്പള്ളി ഐ.ഇ.എസ് കോളജ് ഓഫ് എന്‍ജിനീയറിങ്, തലക്കോട്ടുക്കര വിദ്യ അക്കാദമി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി, നെഹ്‌റു പാര്‍ക്ക് എന്നിവിടങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കും യുവതിയുവാക്കള്‍ക്കായും ക്വിസ് മത്സരം, ഫ്‌ളാഷ് മോബ്, കലാപരിപാടികള്‍ എന്നിവ അവതരിപ്പിച്ചു. വരുന്ന തിരഞ്ഞെടുപ്പില്‍ ഏവരും സമ്മതിദാനാവകാശം വിനിയോഗിച്ച് ജനാധിപത്യ പ്രക്രിയയില്‍ പങ്കാളിയാവേണ്ടതിന്റെ പ്രാധാന്യം ഉറപ്പിക്കുന്ന പ്രതിജ്ഞയും ചൊല്ലി. …
വോട്ട് ചെയ്യാന്‍ ഉറപ്പിച്ച് തൃശൂർ യുവത; ബോധവത്കരണം ശ്രദ്ധേയമായി Read More »
തൃശ്ശൂർ ലോക്സഭ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ ആളൂർ, മുരിയാട്, പുറത്തിശ്ശേരി എന്നിവിടങ്ങളിലെ പ്രധാന വ്യക്തികളെയും സ്ഥാപനങ്ങളും സന്ദർശിച്ചു
തൃശ്ശൂർ ലോക്സഭ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ ആളൂർ, മുരിയാട്, പുറത്തിശ്ശേരി എന്നിവിടങ്ങളിലെ പ്രധാന വ്യക്തികളെയും സ്ഥാപനങ്ങളും സന്ദർശിച്ചു. കെപിസിസി മുൻ ജനറൽ സെക്രട്ടറി എം പി ജാക്സൺ, മുൻ ഗവൺമെന്റ് ചീഫ് വിപ്പ് അഡ്വക്കേറ്റ് തോമസ് ഉണ്ണിയാടൻ,ഡിസിസി സെക്രട്ടറിമാരായ സജീവൻ കുരിയച്ചിറ, ആന്റോ പെരുമ്പിള്ളി, സോണിയ ഗിരി, സതീഷ് വിമലൻ, ബ്ലോക്ക് പ്രസിഡണ്ട് സോമൻ ചിറ്റേത്ത്, മണ്ഡലം പ്രസിഡണ്ട് മാരായ ബാബു തോമസ്, സാജു പാറേക്കാടൻ,പി കെ ഭാസി , …
ബോബി ജോസിന്റെ രണ്ടാമത്തെ കൃതിയായ ‘അവന്‍ അവള്‍ നമ്മള്‍ (ചില ലിംഗവിചാരങ്ങള്‍) പ്രകാശനം ചെയ്തു
കേരള സാഹിത്യ അക്കാദമിയില്‍ നടന്ന ചടങ്ങില്‍ അക്കാദമി പ്രസിഡന്റ് ഡോ. കെ. സച്ചിദാനന്ദന്‍ എഴുത്തുകാരിയുടെ അമ്മ ലില്ലിടീച്ചര്‍ക്ക് നല്‍കി പുസ്തകം പ്രകാശനം നിര്‍വ്വഹിച്ചു. ബോബി ജോസിന്റെ രണ്ടാമത്തെ കൃതിയായ ‘അവന്‍ അവള്‍ നമ്മള്‍ (ചില ലിംഗവിചാരങ്ങള്‍) പ്രകാശനം ചെയ്തു. കേരള സാഹിത്യ അക്കാദമിയില്‍ നടന്ന ചടങ്ങില്‍ അക്കാദമി പ്രസിഡന്റ് ഡോ. കെ. സച്ചിദാനന്ദന്‍ എഴുത്തുകാരിയുടെ അമ്മ ലില്ലിടീച്ചര്‍ക്ക് നല്‍കി പുസ്തകം പ്രകാശനം നിര്‍വ്വഹിച്ചു. സമൂഹത്തില്‍ ലിംഗസ്വത്വചിന്തകളും ലിംഗാധിഷ്ഠിത അനീതികളും ദൃശ്യമാകുന്ന ഇക്കാലത്ത്, ആണും പെണ്ണും എന്നതിനപ്പുറത്ത് മനുഷ്യന്റെ …
മലയാള ചലച്ചിത്ര ലോകത്തെ ബഹുമുഖ അഭിനയ പ്രതിഭ ഇന്നസെന്റ് വിട പറഞ്ഞിട്ട് ഇന്നേക്ക് ഒരാണ്ട് തികയുന്നു
ഇരിങ്ങാലക്കുട : മലയാളത്തിന്റെ ബഹുമുഖ അഭിനയ പ്രതിഭ ഇന്നസെന്റ് വിട പറഞ്ഞിട്ട് ഒരു വർഷം ഇന്നേക്ക് തികയുന്നു.ഇപ്പോഴും അദ്ദേഹം ജീവിച്ചിരിപ്പുണ്ട് എന്ന് വിശ്വസിക്കുന്നതിനാണ് മലയാളികൾക്ക് ഇഷ്ടം. അതെ അദ്ദേഹം ഇപ്പോഴും പല വിധ രൂപങ്ങളിൽ നമ്മോടൊപ്പം ജീവിക്കുന്നു. അച്ഛനായി മകനായി അമ്മാവനായി ഡോക്ടർ ആയി വക്കീലായി അങ്ങനെ അങ്ങനെ എണ്ണിയാളോടുങ്ങാത്ത വേഷങ്ങളിലൂടെ നമ്മെ രസിപ്പിച്ചും കരയിപ്പിച്ചും അദ്ദേഹം ജീവിക്കുകയാണ്.നമ്മൾ ഇരിങ്ങാലക്കുടക്കാരുടെ സ്വകാര്യ അഹങ്കാരമായിരുന്നു അദ്ദേഹം. അഭിനയം മാത്രമല്ല തനിക്ക് നന്നായി സംസാരിക്കാനും എഴുതാനും സാമൂഹ്യ പ്രവർത്തകനാകാനും സാധിക്കുമെന്ന് …
ഗജവീരന്‍ മംഗലാംകുന്ന് അയ്യപ്പന്‍ ചരിഞ്ഞു
മാസങ്ങളായി ചികിത്സയില്‍ തുടരുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്. പൂരപ്പറമ്പുകളിലെ നിറസാന്നിധ്യമായ, ആനപ്രേമികളുടെ അഭിമാനമായിരുന്ന ആനയാണ് ചരിഞ്ഞത്. പാലക്കാട് മംഗലാംകുന്ന് ബ്രദേഴ്‌സിന്റെ ഉടമസ്ഥതയിലുള്ള ആനയാണ് മംഗലാംകുന്ന് അയ്യപ്പന്‍. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ നിരവധി ആരാധകരെ സ്വന്തമാക്കാനും ഈ ആനയ്ക്ക് സാധിച്ചു.നിരവധി സിനിമകളില്‍ തന്റെ അഴക് കാട്ടിയിട്ടുള്ള കൊമ്പനാണ് മംഗലാംകുന്ന് അയ്യപ്പന്‍. തമിഴില്‍ രജനികാന്ത് നായകനായ ‘മുത്തു’, ശരത്കുമാര്‍ നായകനായ ‘നാട്ടാമെ’ എന്നീ ചിത്രങ്ങളില്‍ മംഗലാംകുന്ന് അയ്യപ്പന്‍ തിളങ്ങിയിട്ടുണ്ട്. മലയാളത്തില്‍ ജയറാം നായകനായ ‘ആനച്ചന്തം’ ഉള്‍പ്പെടെ ഒട്ടേറെ സിനിമകളിലും ഭാഗമായി . 305 …
ആറാട്ടുപുഴ പൂരം : ഭക്തിയുടെ നിറവിൽആറാട്ടുപുഴ ശാസ്താവിന്റെ ഗ്രാമബലി
ആറാട്ടുപുഴ: ആറാട്ടുപുഴ ശാസ്താവിന്റെ ഗ്രാമബലി ഭക്തി സാന്ദ്രമായി. ഗ്രാമത്തിന്റെ രക്ഷയ്ക്ക് വേണ്ടിയാണ് ഗ്രാമബലി നടത്തുന്നത്. ഗ്രാമത്തിന്റെ എല്ലാദിക്കിലും ശാസ്താവ് സഞ്ചരിച്ച് ഗ്രാമവാസികൾക്ക് സർവ്വാഭിവൃദ്ധികളും ഐശ്വര്യങ്ങളും നൽകി അനുഗ്രഹിക്കുന്നു. പൂരത്തിന്റെ പിറ്റേ ദിവസം വൈകുന്നേരം ശ്രീഭൂതബലി കഴിഞ്ഞ് ക്ഷേത്രപാലകന് തൂവുന്നതിനു മുമ്പ് വലിയപാണി കൊട്ടി ഗ്രാമബലിക്ക് ശാസ്താവിനെ വാതിൽ മാടത്തിൽ ആവണപ്പലകയിൽ എഴുന്നള്ളിച്ച് വെച്ചു. മാടമ്പി വിളക്ക്, നിറപറ, നാളികേരമുടച്ച് വെയ്ക്കൽ എന്നിവ നടന്നു. തന്ത്രിയുടെ അനുമതിയോടെ ഗ്രാമബലിക്ക് 9.30ന് ശാസ്താവ് പുറത്തേയ്ക്ക് എഴുന്നെള്ളി. ക്ഷേത്രത്തിന്റെ മുൻ വശത്തുള്ള …
ആറാട്ടുപുഴ പൂരം : ഭക്തിയുടെ നിറവിൽആറാട്ടുപുഴ ശാസ്താവിന്റെ ഗ്രാമബലി Read More »
മാർച്ച് 22 മുതൽ 26 വരെ കോട്ടയം, കൊല്ലം, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെ എത്താൻ സാധ്യതയെന്ന് മുന്നറിയിപ്പ്
മാർച്ച് 22 മുതൽ 26 വരെ കോട്ടയം, കൊല്ലം, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെ എത്താൻ സാധ്യതയെന്ന് മുന്നറിയിപ്പ്. പത്തനംതിട്ട ജില്ലയിൽ ഉയർന്ന താപനില 38 ഡിഗ്രി വരെയും ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി വരെയും എത്തുമെന്നാണ് അറിയിപ്പ്. തിരുവനന്തപുരം, പാലക്കാട് എന്നീ ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി വരെ ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും …
ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു
രാജ്യത്തെ 543 ലോക്‌സഭാ സീറ്റുകളിലേയ്ക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. ഏഴുഘട്ടങ്ങളിലായാണ് രാജ്യത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിൽ ഏപ്രിൽ 26നാണ് വോട്ടെടുപ്പ്. കേരളത്തിൽ ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ട വോട്ടെടുപ്പ് ഏപ്രിൽ 19ന് നടക്കും. രണ്ടാം ഘട്ട വോട്ടെടുപ്പ് ഏപ്രിൽ 26ന്. ജൂൺ നാലിന് വോട്ടെണ്ണല്‍ നടക്കും. 2024 ജൂൺ 16 വരെയാണ് നിലവിലെ ലോക്സഭയുടെ കാലാവധി. ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നാലു സംസ്ഥാന നിയമസഭകളിലേയ്ക്കും ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം വോട്ടെടുപ്പ് നടക്കും. 26 നിയമസഭാ സീറ്റുകളിലേയ്ക്ക് ഉപതിരഞ്ഞെടുപ്പും നടക്കും. ആന്ധ്രാപ്രദേശ്, സിക്കിം, …
തിരഞ്ഞെടുപ്പ്: ഹരിതചട്ടം നിര്‍ബന്ധം
പ്രചാരണ പോസ്റ്റര്‍ പ്രകാശനം ചെയ്തു. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം സ്വീപ് വി.ഐ.പി ക്യാമ്പയിന്‍, ഹരിതചട്ടം എന്നിവയുമായി ബന്ധപ്പെട്ട് ശുചിത്വ മിഷനും സ്വീപ്പും തയ്യാറാക്കിയ പ്രചാരണ പോസ്റ്റര്‍ ജില്ലാ കലക്ടര്‍ വി.ആര്‍ കൃഷ്ണതേജ പ്രകാശനം ചെയ്തു. പൊതുജനങ്ങള്‍ക്കിടയില്‍ വോട്ടവകാശത്തെക്കുറിച്ചുള്ള പ്രാധാന്യം അറിയിക്കാനും, ഏവരെയും വോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കുക എന്നിവയാണ് ക്യാമ്പയിനിന്റെ ഉദ്ദേശ്യം. തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഡിസ്‌പോസിബിള്‍ ഉത്പ്പന്നങ്ങള്‍ പൂര്‍ണമായും ഒഴിവാക്കി, തോരണങ്ങളും മറ്റും പ്രകൃതിസൗഹൃദ ഉത്പ്പന്നങ്ങള്‍ കൊണ്ട് നിര്‍മിക്കുകയും, ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പിസിബി അംഗീകാരമുള്ളതെന്ന് ഉറപ്പാക്കി ഹരിതചട്ടം …
ഔദ്യോഗിക ഭാഷ ഏകോപന സമിതി യോഗം ചേര്‍ന്നു
സര്‍ക്കാര്‍ ഓഫീസുകളില്‍ മാതൃഭാഷയില്‍ തന്നെ മറുപടികള്‍ നല്‍കണം. സര്‍ക്കാര്‍ ഓഫീസുകളില്‍ സാധാരണക്കാരന് മനസ്സിലാകുന്ന മാതൃഭാഷയില്‍ മറുപടികള്‍ നല്‍കണമെന്ന് ഔദ്യോഗിക ഭാഷ ജില്ലാതല ഏകോപന സമിതി യോഗം. നിയമ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി വി ആര്‍ കൃഷ്ണകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദ്ദേശം. ഫയലുകള്‍ നിര്‍ബന്ധമായും മലയാളത്തില്‍ കൈകാര്യം ചെയ്യണം. സേവനവകാശ നിയമപ്രകാരം മലയാളത്തില്‍ മറുപടി ലഭിച്ചില്ലെങ്കില്‍ 30 ദിവസത്തിനകം ഔദ്യോഗിക ഭാഷ വകുപ്പിനെ സമീപിക്കാം. തുടര്‍ന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്കും ശുപാര്‍ശ ചെയ്യുമെന്ന് യോഗം വ്യക്തമാക്കി. കേന്ദ്രസര്‍ക്കാര്‍, …
തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ 606.46 കോടിയുടെ വികസന പദ്ധതികള്‍
മന്ത്രി വീണാ ജോര്‍ജ് നിര്‍മ്മാണ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഏഴു നിലകളിലായി 277.7 കോടിയുടെ അമ്മയും കുഞ്ഞും ആശുപത്രി ബ്ലോക്ക്,285.54 കോടിയുടെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിന്റെ ചരിത്രത്തില്‍ സുവര്‍ണ ലിപികളാല്‍ എഴുതപ്പെട്ട ദിവസമാണിന്നെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ 606.46 കോടിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിന്റെ മെഡിക്കല്‍ – വിദ്യാഭ്യാസ ചരിത്രത്തില്‍ ഇന്നോളം ഉണ്ടായിട്ടില്ലാത്ത വിധത്തില്‍ ഒരേസമയം ഒട്ടനേകം പ്രോജക്ടുകള്‍ അമ്മയും കുഞ്ഞും ആശുപത്രിയിലുള്ള …
തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ 606.46 കോടിയുടെ വികസന പദ്ധതികള്‍ Read More »
സ്‌നേഹിത@സ്‌കൂള്‍; ജില്ലാതല ശില്‍പശാല നടത്തി
കുടുംബശ്രീ സി ഡി എസ് ജില്ലാ ആസ്ഥാനമന്ദിരം ഹാളില്‍ സംഘടിപ്പിച്ച പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. തൃശ്ശൂര്‍ ജില്ലാ പഞ്ചായത്തും കുടുംബശ്രീ ജില്ലാ മിഷനും സംയുക്തമായി ജില്ലയിലെ ഹൈസ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്കായി നടപ്പിലാക്കിയ കൗണ്‍സിലിംഗ് പദ്ധതിയായ സ്‌നേഹിത@സ്‌കൂള്‍ പദ്ധതിയുടെ ജില്ലാതല ശില്‍പശാലയും റിപ്പോര്‍ട്ട് പ്രകാശനവും നടത്തി. കുടുംബശ്രീ സി ഡി എസ് ജില്ലാ ആസ്ഥാനമന്ദിരം ഹാളില്‍ സംഘടിപ്പിച്ച പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. തൃശ്ശൂര്‍ കുടുംബശ്രീ ജില്ലാമിഷന്‍ …
മില്ലറ്റ് വിത്ത് വിതരണം: ജില്ലാതല ഉദ്ഘാടനം മന്ത്രി കെ. രാജന്‍ നിര്‍വ്വഹിച്ചു
ചെറുതല്ല ധാന്യം മില്ലറ്റ് വിത്ത് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം റവന്യൂ മന്ത്രി കെ. രാജന്‍ നിര്‍വ്വഹിച്ചു. ചെറുതല്ല ധാന്യം മില്ലറ്റ് വിത്ത് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം റവന്യൂ മന്ത്രി കെ. രാജന്‍ നിര്‍വ്വഹിച്ചു. അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന രംഗത്ത് കേരളം മികച്ച മാതൃക സൃഷ്ടിക്കുകയാണെന്നും 2025 നവംബര്‍ ഒന്നിന് കേരളം അതി ദരിദ്രരില്ലാത്ത നാടായി മാറുമെന്നും മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ഹരിത പെരുമാറ്റ ചട്ടം പാലിച്ച് ശുചിത്വം, മാലിന്യ സംസ്‌കരണം, ജല സുരക്ഷ, ഊര്‍ജ്ജ സംരക്ഷണം, ജൈവവൈവിധ്യ …
മില്ലറ്റ് വിത്ത് വിതരണം: ജില്ലാതല ഉദ്ഘാടനം മന്ത്രി കെ. രാജന്‍ നിര്‍വ്വഹിച്ചു Read More »