ഭാഷാസമേതം വിജയോത്സവം
തൃശൂർ മോഡൽ ഗേൾസ് സ്കൂളിൽ സംഘടിപ്പിച്ച വിജയോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ് ഉദ്ഘാടനം ചെയ്തു. കുട്ടികൾ നേടേണ്ട ഭാഷാ ശേഷികൾ ഓരോ ഘട്ടത്തിലും നേടി എന്ന് അടയാളപ്പെടുത്തുന്ന അനുഭവങ്ങളുടെ സഞ്ചയവുമായി സംസ്ഥാനത്തെ ഒന്നാം തരത്തിലെ അധ്യാപകർ ഒത്തുകൂടി. കഴിഞ്ഞ വർഷം ജില്ലയിൽ സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി നടന്ന ഭാഷാസമേതം പരിപാടിയുടെ തുടർച്ചയായാണ് വിജയോത്സവം സംഘടിപ്പിച്ചത്. ജില്ലയിൽ കഴിഞ്ഞവർഷം സമേതത്തിന്റെ ഭാഗമായി നടത്തിയ ഭാഷാപഠനപരിപാടി, പിന്നീട് പൊതുവിദ്യാഭ്യാസവകുപ്പ് ഏറ്റെടുക്കുകയായിരുന്നു. തൃശൂർ മോഡൽ …