സമൂഹങ്ങള്‍ നയിക്കട്ടെ; എയ്ഡ്‌സ് ദിനാചരണം നടത്തി
ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റര്‍ നിര്‍വഹിച്ചു. സമൂഹങ്ങള്‍ നയിക്കട്ടെ’ എന്ന സന്ദേശവുമായി എയ്ഡ്‌സ് ദിനാചരണം നടത്തി. വിമലാ കോളജില്‍ നടന്ന തൃശൂര്‍ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റര്‍ നിര്‍വഹിച്ചു. 2025 ഓടുകൂടി പുതിയ എച്ച്.ഐ.വി ബാധിതര്‍ കേരളത്തില്‍ ഉണ്ടാവരുതെന്നും എച്ച്.ഐ.വി പ്രതിരോധിക്കാന്‍ വേണ്ട ജാഗ്രതയും കരുതലും കാത്തുസൂക്ഷിക്കണമെന്നും ഉദ്ഘാടന പ്രഭാഷണത്തില്‍ പി.കെ. ഡേവിസ് മാസ്റ്റര്‍ ആഹ്വാനം ചെയ്തു. എച്ച്.ഐ.വി ബാധിതരെ സംബന്ധിച്ച അബദ്ധധാരണകള്‍ മാറ്റുന്ന പൊതുബോധം …