മാലിന്യ സംസ്കരണ രംഗത്ത് മികച്ച പ്രവർത്തനം; തൃശ്ശൂരിന് മൂന്നാം സ്ഥാനം
തദ്ദേശ സ്വയംഭരണവകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ദേശീയ ക്ലീൻ കേരള കോൺക്ലേവ് ‘വൃത്തി 2025’ ൽമാലിന്യ സംസ്കരണ രംഗത്ത് മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ച ജില്ലകൾക്കുള്ള പുരസ്കാരം വിതരണം ചെയ്തു. തൃശ്ശൂർ ജില്ലയ്ക്ക് മൂന്നാം സ്ഥാനം ലഭിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷിൽ നിന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിൻസ്, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി. കണ്ണൂർ, കോഴിക്കോട് ജില്ലകൾ യഥാക്രമം ഒന്ന്, രണ്ട് സ്ഥാനങ്ങൾ നേടി. https://www.youtube.com/@channel17.online