കൈപ്പമംഗലത്ത് നിയന്ത്രണംവിട്ട ആംബുലൻസ് വൈദ്യുതി പോസ്റ്റും മതിലും ഇടിച്ചു തകർത്തു രണ്ടു പേർക്ക് പരിക്ക്
മൂന്നുപീടിക ഭാഗത്തേക്ക് പോയിരുന്ന ആംബുലൻസ് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റും ഗ്ലോറി പാലസ് ഓഡിറ്റോറിയത്തിൻ്റെ മതിലും ഇടിച്ചു തകർക്കുകയായിരുന്നു. ആംബുലൻസ് ഡ്രൈവർ ആല സ്വദേശി കൊട്ടുങ്ങൽ വീട്ടിൽ റൻസിൽ (20), ആശുപത്രിയിലെ നഴ്സ് വടക്കാഞ്ചേരി സ്വദേശി ശ്രീകൃഷ്ണ നിവാസിൽ അനീഷ് (24) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കയ്പമംഗലം ഹാർട്ട് ബീറ്റ് ആംബുലൻസ് പ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്.ദേശീയ പാത 66 കയ്പമംഗലം അറവുശാലയിൽ രാവിലെ എട്ടരയോടെയായിരുന്നു അപകടം. കയ്പമംഗലം ഗാർഡിയൻ ആശുപത്രിയുടെ ആംബുലൻസാണ് അപകടത്തിൽപെട്ടത്. ആംബുലൻസിൽ രോഗികൾ ഇല്ലായിരുന്നു. …