തയ്യൽ തൊഴിലാളികളുടെ ക്ഷേമനിധി പെൻഷൻ അയ്യായിരം രൂപയാക്കി വർദ്ധിപ്പിക്കണം – എകെടിഎ ജില്ലാ സമ്മേളനം
തൃശ്ശൂർ : അരിമ്പൂർ- കേരളത്തിലെ തയ്യൽ തൊഴിലാളികളുടെ ക്ഷേമനിധി പെൻഷൻ അയ്യായിരം രൂപയാക്കി വർദ്ധിപ്പിക്കണമെന്നും സീനിയോറിറ്റി പെൻഷൻ അനുവദിക്കണമെന്നും ആൾ കേരള ടെയ്ലേഴ്സ് അസോസിയേഷൻ (എ.കെ.ടി.എ.) തൃശൂർ ജില്ലാ 25-ാം സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. അരിമ്പൂരിൽ നടന്ന ജില്ലാ സമ്മേളനം ഉന്നത വിദ്യാഭ്യാസ -സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. തയ്യൽ തൊഴിലാളികളുടെ ക്ഷേമത്തിനായി കേരളത്തിൽ തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് ഉണ്ടാക്കിയെടുക്കാൻ സാധിച്ചത് എ.കെ.ടി.എ. എന്ന സംഘടനക്ക് കിട്ടിയ വലിയ അംഗീകാരമാണെന്ന് മന്ത്രി …