വിജ്ഞാന തൃശൂരിനായി മഹാപഞ്ചായത്ത്
ഏപ്രിൽ 26 ന് തൃശൂരിൽ തൊഴിൽ പൂരം: മന്ത്രി കെ രാജൻ വിജ്ഞാന തൃശൂരിന്റെ ഭാഗമായി ഏപ്രിൽ 26 ന് നടക്കുന്ന മെഗാജോബ് ഫെയർ തൊഴിൽ പൂരമാക്കിമാറ്റുമെന്ന് റവന്യൂ ഭവനനിർമാണ വകുപ്പ് മന്ത്രി കെ രാജൻ. വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി തൃശൂർ കോവിലകത്തുംപാടം ജവഹർലാൽ കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച മഹാപഞ്ചായത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. തൊഴിലില്ലാത്തവരെ കണ്ടെത്തി ആവശ്യമായ തൊഴിൽ നൈപുണ്യ പരിശീലനം നൽകി തൊഴിൽ നൽകുന്ന മാതൃകാപദ്ധതിയുമായാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്ന് മന്ത്രി …