Channel 17

live

channel17 live

thrissur-A

അതിഥികളായി ഭിന്നശേഷി വിദ്യാര്‍ഥികള്‍; ജില്ലാ കലക്ടറുടെ മുഖാമുഖം ശ്രദ്ധേയമാകുന്നു

‘ഞങ്ങള്‍ നട്ട ചെണ്ടുമല്ലി തൈ മൊട്ടിട്ടുണ്ട്, വിളവെടുപ്പിന് വരണം…’ എത്തുമെന്ന് ജില്ലാ കലക്ടര്‍ ഉറപ്പ് നല്‍കിയപ്പോള്‍ തളിര്‍ ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്ററിലെ കുട്ടികള്‍ക്ക് ആവേശമായി. ജില്ലയിലെ വിവിധ മേഖലകളിലെ വിദ്യാര്‍ഥികളുമായി സംവദിക്കാനും അവരുടെ ആശയങ്ങളും പ്രശ്നങ്ങളും അവതരിപ്പിക്കാനും ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്റെ നേതൃത്വത്തില്‍ നടക്കുന്ന മുഖാമുഖത്തില്‍ വേലൂര്‍ ഗ്രാമപഞ്ചായത്തിലെ തളിര്‍ ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്ററിലെ ഭിന്നശേഷിക്കാരായ 21 പേരാണ് അതിഥികളായെത്തിയത്. ഓണവിപണി ലക്ഷ്യമിട്ട് 20 സെന്റില്‍ നട്ട 180 ചെണ്ടുമല്ലി തൈകളാണ് മൊട്ടിട്ടിരിക്കുന്നത്. ഇതിന്റെ വിളവെടുപ്പിനാണ് …

അതിഥികളായി ഭിന്നശേഷി വിദ്യാര്‍ഥികള്‍; ജില്ലാ കലക്ടറുടെ മുഖാമുഖം ശ്രദ്ധേയമാകുന്നു Read More »

ഉറവ വറ്റാത്ത സ്നേഹത്തിൻ്റെ പര്യായമാണ് അസ്മയെന്ന് മന്ത്രി രാജൻ

കുട്ടി നൽകിയ കമ്മൽ ദുരിതാശ്വാസ നിധിയിലേക്ക് മന്ത്രി ഏറ്റുവാങ്ങി ഉറവ വറ്റാത്ത സ്നേഹത്തിൻ്റെ പര്യായമാണ് അസ്മയെന്ന് റവന്യു മന്ത്രി കെ.രാജൻ. സ്വന്തം കമ്മൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത് ഏറ്റ് വാങ്ങിയാണ് മന്ത്രി ഇങ്ങനെ പ്രതികരിച്ചത്. ഒരുമനയൂർ ഐ ഡി സി സ്കൂൾ മൂന്നാം ക്ലാസുകാരിയാണ് അസ്മ ഫാത്തിമ ആർ.കെ. ഒരുമനയൂർ കെട്ടുങ്ങൽ രായ്മരയ്ക്കാർ വീട്ടിൽ ആർ.കെ.സജിലിൻ്റേയും എൻ.കെ.ഹയറുന്നീസയുടേയും മകളാണ് അസ്മ. പൊതുപ്രവർത്തകനായ സജിലിൻ്റെ മൂന്ന് മക്കളിൽ മൂത്തവളായ അസ്മയ്ക്ക് പൊതുകാര്യങ്ങളിൽ താൽപ്പര്യവും പത്രപാരായണത്തിൽ വളരെ ശ്രദ്ധാലുവുമാണെന്നും …

ഉറവ വറ്റാത്ത സ്നേഹത്തിൻ്റെ പര്യായമാണ് അസ്മയെന്ന് മന്ത്രി രാജൻ Read More »

ഭൂരഹിതരും ഭവനരഹിതരും ഇല്ലാത്ത കേരളമാണ് സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം – മന്ത്രി ഡോ. ആര്‍. ബിന്ദു

മന്ത്രി മൂന്നാമത്തെ സ്നേഹക്കൂടിന്റെ താക്കോല്‍ കൈമാറി ഭൂരഹിതരും ഭവനരഹിതരും ഇല്ലാത്ത കേരളമാണ് സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു. ‘സ്നേഹക്കൂട്’ ഭവനനിര്‍മ്മാണ പദ്ധതിയിലെ മൂന്നാമത്തെ വീടിന്റെ താക്കോല്‍ കൈമാറ്റം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സാങ്കേതികമായ കാരണങ്ങളാല്‍ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടാതെപോയ കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിക്കുക എന്നത് സര്‍ക്കാരിന്റെ ഭാഗമായ മറ്റ് വകുപ്പുകളുടെയും സുമനസുകളുടെയും സന്നദ്ധ സംഘടനകളുടെയും ഉത്തരവാദിത്തമാണ് ഇതിന്റെ ഭാഗമായാണ് എല്ലാര്‍ക്കും വീടെന്ന ആശയത്തിന്റെ ഭാഗമാകാന്‍ എന്‍.എസ്.എസ് …

ഭൂരഹിതരും ഭവനരഹിതരും ഇല്ലാത്ത കേരളമാണ് സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം – മന്ത്രി ഡോ. ആര്‍. ബിന്ദു Read More »

ജില്ലയെ ലഹരി മുക്തമാക്കാന്‍ ജാഗ്രത സമിതി

ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലയിലെ ലഹരിമുക്ത പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി രൂപീകരിക്കപ്പെട്ട ജില്ലാതല ജന ജാഗ്രത സമിതിയുടെ യോഗം കളക്ട്രേറ്റ് എക്‌സിക്യുട്ടീവ് ഹാളില്‍ ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ് അധ്യക്ഷനായി. ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി മേയര്‍ എം.എല്‍ റോസി ജന ജാഗ്രത സമിതി കൂടുന്നതിന്റെ ആവശ്യകതയെക്കുറിച്ചും ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ പി.കെ സതീഷ് വിമുക്തി പ്രവര്‍ത്തനങ്ങളെക്കുറിച്ചും സമിതി അംഗങ്ങളുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും വിശദീകരിച്ചു. യോഗത്തില്‍ എക്‌സൈസ് …

ജില്ലയെ ലഹരി മുക്തമാക്കാന്‍ ജാഗ്രത സമിതി Read More »

വയനാടിന് കൈത്താങ്ങുമായി വജ്രജൂബിലി ഫെലോഷിപ്പ് കലാകാരന്‍മാര്‍

വയനാടിന് കൈത്താങ്ങുമായി സാംസ്‌കാരിക വകുപ്പ് വജ്രജൂബിലി ഫെലോഷിപ്പ് കലാകാരന്‍മാര്‍. സാംസ്‌കാരിക വകുപ്പ് വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്ന തൃശ്ശൂര്‍ ജില്ലയിലെ കലാകാരന്‍മാരും പഠിതാക്കളും വായനാട്ടിലെ ദുരന്തഭാതിതരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 75,170 രൂപ നല്‍കി. തുക ജില്ലാ കളക്ടര്‍ അര്‍ജ്ജുന്‍ പാണ്ഡ്യന് ജില്ലാ കോഡിനേറ്റര്‍ ഇ.എസ് സുബീഷ് കൈമാറി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ്, വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടി.ആര്‍ മായ, ജില്ലാ ആസൂത്രണ ഫെസിലിറ്റേറ്റര്‍ അനൂപ് കിഷോര്‍, …

വയനാടിന് കൈത്താങ്ങുമായി വജ്രജൂബിലി ഫെലോഷിപ്പ് കലാകാരന്‍മാര്‍ Read More »

നടൻ നിർമ്മൽ ബെന്നിഅന്തരിച്ചു

ഡാ തടിയാ ഉൾപ്പടെ വിവിധ സിനിമകളിലും യുട്യൂബ് വീഡിയോകളിലും പരസ്യ ചിത്രത്തിലും അഭിനയിച്ച നടൻ നിർമ്മൽ ബെന്നി(35) അന്തരിച്ചു.ചേർപ്പ് വല്ലച്ചിറക്കാരൻ ബെന്നിയുടെയും ഷാൻ്റിയുടെയും മകനാണ്. കൊമേഡിയനായിട്ടാണ് നിർമ്മൽ ബെന്നി സ്റ്റേജ് പരിപാടികളിലൂടെ അഭിനയ ലോകത്തേക്ക് പ്രവേശിക്കുന്നത്.2012ൽ ജയകൃഷ്ണ കാർണവർ സംവിധാനം ചെയ്ത “നവാഗതർക്ക് സ്വാഗതം” എന്ന സിനിമയിലൂടെയാണ് സിനിമയിലെത്തുന്നത്.തുടർന്ന് ലിജോ ജോസ് പെല്ലിശ്ശേരിയുടെ “ആമേൻ”,സുന്ദർദാസിൻ്റെ “റബേക്ക ഉതുപ്പ് കിഴക്കേമല”, ചന്ദ്രഹാസൻ്റെ “ജോണ്‍പോൾ വാതിൽ തുറക്കുന്നു.” മനു കണ്ണന്താനത്തിൻെറ “,ദൂരം” എന്നീ അഞ്ച് ചിത്രങ്ങളിൽ അഭിനയിച്ചു.സിനിമയ്ക്ക് പുറമെ പിതാവിന് …

നടൻ നിർമ്മൽ ബെന്നിഅന്തരിച്ചു Read More »

അഭിനന്ദനങ്ങൾ

കുഴൂർ: ഇന്ത്യയിൽ എല്ലാ സ്റ്റേറ്റുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 60 പേരിൽ കേരളത്തിലെ കുടുംബശ്രീയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട രണ്ടുപേരിൽ ഒരാളായ കുഴൂർ ഗ്രാമപഞ്ചായത്തംഗം സുധാദേവദാസ് (കുഴൂർ കുടുംബശ്രീ, പ്രകൃതി കുടുംബശ്രീ അംഗം) പ്രധാനമന്ത്രിയുമായി നേരിട്ട് സംസാരിക്കുന്ന 6 പേരിൽ ഒരാളായി “value chain Development” (FPO) എന്ന വിഷയവുമായി നേരിട്ട് സംസാരിക്കുന്നതിനായി തെരഞ്ഞെടുക്കപ്പെട്ടു. 25-ാംതീയതി മഹാരാഷ്ട്രയിൽ വെച്ച് നടക്കുന്ന മീറ്റിലാണ് അവസരം ലഭിക്കുന്നത്. ഈ വരുന്ന 23-ാം തിയതി മഹാരാഷ്ട്രയിലേക്ക് തിരിക്കുന്ന സഹപ്രവർത്തക കൂടിയായ ശ്രീമതി.സുധദേവദാസിന് യാത്രാമംഗളങ്ങളും ആശംസകളും …

അഭിനന്ദനങ്ങൾ Read More »

‘മധുസ്മൃ‌തി’ സംഘടിപ്പിച്ചു

ചാലക്കുടി: അന്തരിച്ച യുവമാധ്യമ പ്രവർത്തകൻ മധു സമ്പാളൂർ ഓർമയായിട്ടു 4 വർഷം തികയുന്നതിൻ്റെ ഭാഗമായി ചാലക്കുടി ചാലക്കുടി പ്രസ് ഫോറവും, മർച്ചൻ്റ്സ് അസോസിയേഷനും ചേർന്ന് ‘മധുസ്മൃ‌തി’ സംഘടിപ്പിച്ചു. വ്യാപാരഭവൻ ഹാളിൽ നടന്ന അനുസ്‌മരണ സമ്മേളനവും സമാദരണ സദസ്സും എം.എൽ.എ.സനീഷ് കുമാർ ജോസഫ് ഉദ്ഘാടനം ചെയ്തു.പ്രസ് ഫോറം പ്രസിഡൻ്റ് തോമാസ്കോമ്പാറ അദ്ധ്യക്ഷത വഹിച്ചു. ചാലക്കുടിയുടെ നിറസാന്നിധ്യങ്ങളായ തൃശ്ശൂർ ജില്ല പീഡറും, പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ.കെ.ബി. സുനിൽകുമാർ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല ട്രഷറർ .ജോയ് മൂത്തേടൻ, സംസ്‌ഥാന …

‘മധുസ്മൃ‌തി’ സംഘടിപ്പിച്ചു Read More »

പിക്ചർസ്ക് ഫോട്ടോഗ്രഫി ഫെസ്റ്റിവലിനു വിരാമം

തൃശ്ശൂർ : സെന്റ് തോമസ് കോളേജിൽ രണ്ടുദിവസം നീണ്ടുനിന്ന ഫോട്ടോഗ്രാഫി ഫെസ്റ്റിവൽ സമാപിച്ചു. ലോക ഫോട്ടോഗ്രാഫി ദിനത്തോടനുബന്ധിച്ച് ഡിപ്പാർട്മെന്റ് ഓഫ് മീഡിയ സ്റ്റഡീസ് സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി സംസ്ഥാനതല ഫോട്ടോഗ്രഫി മത്സരം, മാസ്റ്റർ ക്ലാസുകൾ, ഫോട്ടോ എക്സിബിഷൻ, ഫോട്ടോഗ്രഫി ക്യാമ്പ് എന്നിവ നടത്തി. രണ്ടായിരത്തിലധികം വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്ത ഫെസ്റ്റിവലിൽ റീൽസ് കോംപറ്റീഷൻ, ഫേസ് പെയിന്റിംഗ്, ട്രഷർ ഹണ്ട് തുടങ്ങിയവ സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ സ്റ്റാർട്ടപ്പ് സ്റ്റോറീസ് മറ്റൊരു പ്രധാന ആകർഷണമായിരുന്നു. ഫെസ്റ്റിവലിന്റെ ഭാഗമായി നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിൽ …

പിക്ചർസ്ക് ഫോട്ടോഗ്രഫി ഫെസ്റ്റിവലിനു വിരാമം Read More »

ശ്രദ്ധേമായി വിദ്യാര്‍ഥി- ജില്ലാ കലക്ടര്‍ മുഖാമുഖം

മഴ ഉണ്ടാകുമ്പോള്‍ അവധി പ്രഖ്യാപിക്കാനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെ…? ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്റെ ചേമ്പറില്‍ വിദ്യാര്‍ഥികളുമായി നടത്തിയ മുഖാമുഖത്തില്‍ ആദ്യം ഉയര്‍ന്ന ചോദ്യമാണിത്. സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കിയും മഴയുടെ തോതും തീവ്രതയും മുന്നറിയിപ്പ് നിലയുമെല്ലാം പരിഗണിച്ചാണ് അത്തരം തീരുമാനങ്ങളെടുക്കുന്നതെന്ന് മറുപടി നല്‍കിയപ്പോള്‍ വിഷയം കൂടുതല്‍ ഗൗരവത്തോടെ മനസിലാക്കാനായതായി വിദ്യാര്‍ഥിസംഘം പറഞ്ഞു. ജില്ലയിലെ വിദ്യാര്‍ഥികളുമായി സംവദിക്കാനും അവരുടെ ആശയങ്ങളും പ്രശ്‌നങ്ങളും അവതരിപ്പിക്കാന്‍ ജില്ലാ കലക്ടര്‍ സംഘടിപ്പിച്ച യോഗത്തില്‍ ആദ്യത്തെ അതിഥികളായെത്തിയത് പാമ്പാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ്. എന്തുകൊണ്ട് …

ശ്രദ്ധേമായി വിദ്യാര്‍ഥി- ജില്ലാ കലക്ടര്‍ മുഖാമുഖം Read More »

മഴക്കെടുതി: തൃശൂർ ജില്ലയ്ക്ക് പ്രത്യേക പരിഗണന നൽകി പരമാവധി സഹായം ലഭ്യമാക്കാൻ ശ്രമിക്കും- മന്ത്രി കെ രാജൻ

ജില്ലയിൽ ജൂലൈ അവസാനം ഉണ്ടായ അതിശക്തമായ മഴയും തുടർന്നുണ്ടായ നാശനഷ്ട തോതും അനുസരിച്ച് തൃശൂരിന് പ്രത്യേക പരിഗണന നൽകി പരമാവധി സഹായം ലഭ്യമാക്കാൻ സർക്കാരിനോട് ആവശ്യപ്പെടുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. ജില്ലാതല ഉദ്യോഗസ്ഥരുമായി ചേർന്ന മഴക്കെടുതി അവലോകന യോഗത്തിനുശേഷം മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ജില്ലയിൽ കാലവർഷം കനത്തതുമായി ബന്ധപ്പെട്ട് ഉണ്ടായ നാശനഷ്ടം വിലയിരുത്താൻ സമഗ്ര കണക്കെടുപ്പാണ് നടത്തുന്നത്. നിലവിൽ നാശനഷ്ടം സംഭവിച്ച വീടുകളുടെയും വെള്ളം കയറിയ വീടുകളുടെയും സ്ഥാപനങ്ങളുടെയും കണക്ക് റവന്യൂ വകുപ്പ് എടുത്തിട്ടുണ്ട്. …

മഴക്കെടുതി: തൃശൂർ ജില്ലയ്ക്ക് പ്രത്യേക പരിഗണന നൽകി പരമാവധി സഹായം ലഭ്യമാക്കാൻ ശ്രമിക്കും- മന്ത്രി കെ രാജൻ Read More »

ജാതിയുടെയും മതത്തിന്റെയും തൊട്ടുകൂടായ്മയെ മറികടക്കാൻ ,അറിവ് ആയുധമാക്കാൻ ഉപദേശിച്ച ശ്രീനാരായണ ഗുരുവിൻറെ ജന്മദിനമാണ് ഇന്ന്

സമത്വസുന്ദരമായ ഒരു ലോകമാണ് ശ്രീനാരായണഗുരു വിഭാവനം ചെയ്തത്. ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന, മാതൃകാസ്ഥാനമാണിതെന്ന് ഓരോ മനുഷ്യനെയും ,ഓർമിപ്പിക്കുന്ന എക്കാലത്തും എവിടെയും പ്രസക്തമായിട്ടുള്ള ഗുരുവചനം ഈ കാലത്തിൻറെ വഴിവിളക്കാണ്…..ശ്രീനാരായണ ഗുരു ജയന്തി ആശംസകൾ……. https://www.youtube.com/@channel17.online

വയനാടിനായി ഒന്നിച്ചോടി എൻഡ്യൂറൻസ് അത്‌ലറ്റ്സ് ഓഫ് തൃശൂർ കൂട്ടായ്മ

വയനാട് ജനതയുടെ അതിജീവനത്തിന് കൈത്താങ്ങായി എൻഡ്യൂറൻസ് അത്‌ലറ്റ്സ് ഓഫ് തൃശൂർ (EAT). ദൃശ്യം ഐ കെയർ ഹോസ്പിറ്റലിൻ്റെ സഹകരണത്തോടെ നടത്തിയ ‘ റൺ ഫോർ വയനാട് ‘ 5 കി.മീ. ചാരിറ്റി റൺ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഫ്ളാഗ് ഓഫ് ചെയ്തു. മുഖ്യാതിഥിയായി പങ്കെടുത്ത സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ കലക്ടറോടൊപ്പം 5 കി.മീ ദൂരം ഓടി കൂട്ടായ്മയിൽ അണിചേർന്നു. തെക്കേ ഗോപുര നടയിൽ നിന്നാരംഭിച്ച് സ്വരാജ് റൗണ്ട്, വടക്കേ സ്റ്റാൻ്റ്, അശ്വനി ജംഗ്ഷൻ, …

വയനാടിനായി ഒന്നിച്ചോടി എൻഡ്യൂറൻസ് അത്‌ലറ്റ്സ് ഓഫ് തൃശൂർ കൂട്ടായ്മ Read More »

ചിമ്മിനി ടൂറിസം വികസനം; ജില്ലാ കലക്ടർ സന്ദർശനം നടത്തി

സുസ്ഥിരമായ രീതിയിൽ ചിമ്മിനി ടൂറിസത്തിൻ്റെ വികസനത്തിന് ഇടപെടലുകൾ നടത്തുമെന്ന് ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ. ചിമ്മിനി ഡാം ടൂറിസം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥരുമായി പ്രദേശം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. നിലവിലുള്ള ഇക്കോ ടൂറിസം കൂടുതൽ മെച്ചപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കും. ഡാമിലേക്ക് പ്രവേശനം അനുവദിക്കുന്നതോടെ ജലസേചന ടൂറിസം പുനരാരംഭിക്കും. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുമെന്നും അറിയിച്ചു. ജനപ്രതിനിധികൾ, വിവിധ സർക്കാർ വകുപ്പുകൾ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് ഇവ നടപ്പാക്കുക. ജലസേചനം, വനം വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്ദർശനത്തിൽ അനുഗമിച്ചു. https://www.youtube.com/@channel17.online

സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്

പരിയാരം പഞ്ചായത്ത് പ്രസിഡണ്ട് മായ ശിവദാസൻ ഉദ്ഘാടനം ചെയ്തു. ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ ചാലക്കുടി മേഖലയും ഐ വിഷൻ ഹോസ്പിറ്റലും പരിയാരം സർവ്വീസ് സഹകരണ ബാങ്കും സെൻ്റർ പോയിറ്റ് ഒപ്റ്റിക്കലൽസും സംയുക്കതമായി നടത്തിയ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് പരിയാരം പഞ്ചായത്ത് പ്രസിഡണ്ട് മായ ശിവദാസൻ ഉദ്ഘാടനം ചെയ്തു . ഷാജു ലെൻസ് മാൻ അദ്ധ്യക്ഷത വഹിച്ചു. ലിൻ്റോ m.J സജീവ് .ഡെന്നി മുണ്ടൻ മാണി ഷൈബു നെടുവേലി , ജോമി ജോസ് . ജോസ് …

സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് Read More »

ചിങ്ങം 1 കർഷക ദിനം ആഘോഷിച്ചു

അന്നമനട ഗ്രാമ പഞ്ചായത്ത്‌ ചിങ്ങം 1 കർഷക ദിനത്തോടനുബന്ധിച്ചു മികച്ച കർഷകരെ ആദരിക്കൽ, കാർഷിക സെമിനാർ, കാർഷിക ഉത്പന്നങ്ങളുടെ പ്രദർശനവിപണന മേള എന്നിവരുടെ ഉത്ഘാടനം ബഹു. കൊടുങ്ങല്ലൂർ എം ൽ എ അഡ്വ വി. ആർ സുനിൽകുമാർ ഉത്ഘാടനം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. പി വി വിനോദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കൃഷി ഓഫീസർ ഹരിഗോവിന്ദ് സ്വാഗതം പറഞ്ഞു. 18വാർഡുകളിലെയും മികച്ച കർഷകർ, പഞ്ചായത്ത്‌ തല മികച്ച കർഷകൻ, മികച്ച sc കർഷകൻ, യുവ കർഷകൻ, …

ചിങ്ങം 1 കർഷക ദിനം ആഘോഷിച്ചു Read More »

കൊരട്ടി – ചിറങ്ങര മുരിങ്ങൂർ ദേശീയ പാതയെ ദുരത്ത പാതയാക്കരുത്: എൽ.ഡി.എഫ് ജനകീയ ധർണ്ണ സംഘടിപ്പിച്ചു

കൊരട്ടി: കൊരട്ടി – ചിറങ്ങര – മുരിങ്ങൂർ ദേശീയതയിൽ മേൽ പാല – അടിപാത നിർമ്മാ അത്തിലെ അശാസ്ത്രീയ മൂലം ഈ പാതയെ ദുരന്ത പാതയാക്കരുത് എന്ന് ആവിശ്യപ്പെട്ടുകൊണ്ട് എൽ.ഡി.എഫ് ൻ്റെ നേതൃത്വത്തിൽ ജനകീയശ്രദ്ധ ക്ഷണിക്കൽ സായാഹ്നം സംഘടിപ്പിച്ചു. നിലവിലെ നിർമ്മാണത്തിലെ എസ്റ്റിമേറ്റ് സോഷ്യൽ ഓഡിറ്റിങ്ങിന് വിധേയമാക്കുക, നിർമ്മാണത്തിലെ അപാകത പരിഹരിക്കുക, വ്യാപാരികൾക്ക് വ്യാപാരം നടത്താനുള്ള സൗകര്യം ഒരുക്കുക, തദ്ദേശീയരുടെ യാത്രാദുരിതം അവസാനിപ്പിക്കുക, നിർമ്മാണം സമയബന്ധിതവും സുതാര്യവും ആക്കുക, നഷ്ണൽ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥർ തദ്ദേശസ്ഥാപനവും, പൊതു …

കൊരട്ടി – ചിറങ്ങര മുരിങ്ങൂർ ദേശീയ പാതയെ ദുരത്ത പാതയാക്കരുത്: എൽ.ഡി.എഫ് ജനകീയ ധർണ്ണ സംഘടിപ്പിച്ചു Read More »

കാതോരം; 6 വയസ്സുവരെയുള്ള പ്രീ-സ്‌കൂള്‍ കുട്ടികളുടെ കേള്‍വി പരിശോധന പദ്ധതിയുടെ ആദ്യഘട്ടം തൃശ്ശൂരില്‍ തുടങ്ങും

ശ്രവണ വൈകല്യം പ്രാരംഭ ഘട്ടത്തില്‍ തന്നെ തിരിച്ചറിയുകയും ഉചിതമായ ഇടപെടലുകള്‍ നടത്തുകയും സംസാരവും ഭാഷാ വികാസവും പ്രാപ്തമാക്കുന്നതിനുമായി സ്‌കൂള്‍ വിദ്യാഭ്യാസത്തിന് മുമ്പ് തന്നെ ഉചിതമായ ഇടപെടലുകള്‍ നടത്തുന്നതിനായി കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ സ്റ്റേറ്റ് ഇന്‍ഷ്യേറ്റീവ് ഓണ്‍ ഡിസെബിലിറ്റീസ് സാമൂഹ്യനീതി, തദ്ദേശ സ്വയംഭരണം, ആരോഗ്യം, വനിതാ ശിശു വികസനം എന്നീ വകുപ്പുകളുടെ പിന്തുണയോടെ സംസ്ഥാനത്തെ 0 മുതല്‍ 6 വയസ്സ് വരെയുള്ള എല്ലാ പ്രീ – സ്‌ക്കൂള്‍ കുട്ടികളുടെയും കേള്‍വി പരിശോധന നടത്തുന്ന പദ്ധതി ആരംഭിക്കുന്നു. ഈ …

കാതോരം; 6 വയസ്സുവരെയുള്ള പ്രീ-സ്‌കൂള്‍ കുട്ടികളുടെ കേള്‍വി പരിശോധന പദ്ധതിയുടെ ആദ്യഘട്ടം തൃശ്ശൂരില്‍ തുടങ്ങും Read More »

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി

വയനാട്ടിലേക്കൊരു കൈത്താങ്ങുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എച്ച്.ഡി.എസ്/ ആര്‍.എസ്.ബി.വൈ സ്റ്റാഫ് യൂണിയന്‍ (സി.ഐ.ടി.യു) തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് യൂണിറ്റ് 1,01,200 രൂപ നല്‍കി. തുക ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന് സെക്രട്ടറി പി.എച്ച് വിഷ്ണു, ട്രഷര്‍ പി. ഷിജിന്‍ ജോയ്, ഡിപിന്‍ ദേവന്‍, വി.കെ അനീഷ്, ശ്രുതി മാധവന്‍ എന്നിവര്‍ ചേര്‍ന്ന് കൈമാറി. https://www.youtube.com/@channel17.online

ദുരന്തബാധിതർക്ക് സഹായ ഹസ്തവുമായി ബെന്നി ബഹനാൻ എം.പി.ചാലക്കുടി എം പി ബെന്നി ബഹനാൻ

എറണാകുളം കളക്ട്രേറ്റിൽ വെച്ച് നടന്ന ചടങ്ങില്‍ ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് ചെക്ക് ഏറ്റുവാങ്ങി. വയനാട്ടിലെ ദുരന്തബാധിതർക്ക് സഹായ ഹസ്തവുമായി ബെന്നി ബഹനാൻ എം.പി.ചാലക്കുടി എം പി ബെന്നി ബഹനാൻ, പാർലമെന്റ് അംഗമെന്ന നിലയിൽ ഒരു മാസത്തെ ശമ്പളമായ 1 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. എറണാകുളം കളക്ട്രേറ്റിൽ വെച്ച് നടന്ന ചടങ്ങില്‍ ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് ചെക്ക് ഏറ്റുവാങ്ങി. എ.ഡി.എം. ആശ സി. എബ്രഹാമിന്റെ സാനിദ്ധ്യത്തിലാണ് ചെക്ക് കൈമാറിയത്. https://www.youtube.com/@channel17.online

error: Content is protected !!