Channel 17

live

channel17 live

thrissur-A

78 -മത് സ്വാതന്ത്രദിനാഘോഷം തേക്കിന്‍ക്കാട് മൈതാനിയിലെ വിദ്യാര്‍ഥി കോര്‍ണറില്‍ നടന്നു

ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു. 78 മത് സ്വാതന്ത്രദിനാഘോഷം തേക്കിന്‍ക്കാട് മൈതാനിയിലെ വിദ്യാര്‍ഥി കോര്‍ണറില്‍ നടന്നു. ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു. സമഭാവനയിൽ അധിഷ്ഠിതമായ നവഭാരത നിർമ്മിതിക്കായി ഓരോ ഇന്ത്യൻ പൗരനും ശ്രമിക്കണമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു സ്വാതന്ത്ര്യദിന സന്ദേശത്തിൽ പറഞ്ഞു. ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ, സിറ്റി പോലീസ് കമ്മീഷണർ ആർ. …

78 -മത് സ്വാതന്ത്രദിനാഘോഷം തേക്കിന്‍ക്കാട് മൈതാനിയിലെ വിദ്യാര്‍ഥി കോര്‍ണറില്‍ നടന്നു Read More »

തൃശൂര്‍ പൂരം: പ്രാഥമിക ആലോചനാ യോഗം ചേര്‍ന്നു

തൃശൂര്‍ പൂരത്തിന് സുരക്ഷ ഉറപ്പാക്കുന്നതിന് കേന്ദ്ര പെട്രോളിയം പ്രകൃതിവാതകം, ടൂറിസം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ പ്രാഥമിക ആലോചനാ യോഗം ചേര്‍ന്നു. തൃശൂര്‍ പൂരം നടത്തിപ്പില്‍ സുരക്ഷയ്ക്ക് അതീവപ്രാധാന്യം നല്‍കി ക്രമീകരണങ്ങൾ പരിഷ്ക്കരിച്ച് ജനസൗഹൃദമാക്കാന്‍ ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നവപൂരം നടത്തിപ്പാണ് ലക്ഷ്യം. നിലവിലുള്ള പ്രശ്‌നങ്ങള്‍ കൃത്യമായി ചര്‍ച്ച ചെയ്ത് പരിഹരിക്കും. അതേസമയം, നിയമങ്ങള്‍ അനുസരിച്ച്, ആചാരങ്ങൾ പാലിച്ച് പൂരം നടത്തിപ്പിന് പുതിയ രൂപരേഖ ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. ആചാര ക്രമങ്ങളില്‍ യാതൊരു മാറ്റവും …

തൃശൂര്‍ പൂരം: പ്രാഥമിക ആലോചനാ യോഗം ചേര്‍ന്നു Read More »

മുരളിമാഷ് എല്ലാവർക്കും പ്രിയപ്പെട്ട സൗഹൃദയനായ രാഷ്ട്രീയ അധ്യാപകൻ സദാഹാസ്യം നാവിൻ തുമ്പിൽ -മന്ത്രി കെ രാജൻ

തൃശ്ശൂർ :പാണ്ഡിത്യത്തോടൊപ്പം മാനവികതയും ലാളിത്യവും നർമ്മവും കൂടെകൂട്ടിയ ജീവിതം നയിച്ചതിനാലാണ് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുംഇംഗ്ലീഷ് പ്രൊഫസറായ മുരളിമാഷ് രാഷ്ട്രീയഭേദമെന്യേ പരിചയപ്പെട്ടവർ ക്കെല്ലാം പ്രിയംകരനായി. ദേശീയ നേതാക്കളുമായി അടുത്ത സൗഹൃദം പുലർത്തി പോന്നിരുന്നുവെന്നും റവന്യു മന്ത്രി കെ.രാജൻ പ്രസ്താവിച്ചു. പ്രൊഫ എം. മുരളീധരൻ്റെ ആറാം ചരമവാർഷികത്തോടനുബന്ധിച്ച് എം. മുരളീധരൻ ഫൗണ്ടേഷൻ കേരള സാഹിത്യ അക്കാദമിയിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെയർമാൻ . കാവുമ്പായി ബാലകൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ അഡ്വ തേറമ്പിൽ …

മുരളിമാഷ് എല്ലാവർക്കും പ്രിയപ്പെട്ട സൗഹൃദയനായ രാഷ്ട്രീയ അധ്യാപകൻ സദാഹാസ്യം നാവിൻ തുമ്പിൽ -മന്ത്രി കെ രാജൻ Read More »

മാള മെറ്റ്സ് കോളേജിലെ ലയൺസ് ക്യാമ്പസ് ക്ലബ്ബ് ഭാരവാഹികളുടെ ഇൻസ്റ്റലേഷൻ നടന്നു

ഡിസ്ട്രിക്ട് ചീഫ് അഡ്വൈസർ ഇഗ്നേഷ്യസ് എംഡി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. തൃശ്ശൂർ മാള മെറ്റ്സ് കോളേജിലെ ലയൺസ് ക്യാമ്പസ് ക്ലബ്ബ് ഭാരവാഹികളുടെ ഇൻസ്റ്റലേഷൻ 2024 സെറിമണി പി എം ജെ എഫ് 318D ഡിസ്ട്രിക്ട് ചീഫ് അഡ്വൈസർ ഇഗ്നേഷ്യസ് എംഡി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. മെറ്റ്സ് ക്യാമ്പസ് ക്ലബ്ബിന്റെ 2024 വർഷത്തെ പ്രസിഡണ്ടായി മുഹമ്മദ് ഫഹീം പി.ആർ, സെക്രട്ടറിയായി അബൂബക്കർ ബഷീർ മൊയ്തീൻ, ട്രഷററായി അംജദ് അജ്മൽ,എന്നിവരെ തിരഞ്ഞെടുത്തു.ചടങ്ങിൽ അധ്യക്ഷത വഹിച്ചത് മെറ്റ്സ് ഗ്രൂപ്പ് …

മാള മെറ്റ്സ് കോളേജിലെ ലയൺസ് ക്യാമ്പസ് ക്ലബ്ബ് ഭാരവാഹികളുടെ ഇൻസ്റ്റലേഷൻ നടന്നു Read More »

തൃശൂര്‍- കുറ്റിപ്പുറം റോഡ്: അറ്റകുറ്റ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നു

ജില്ലാ കലക്ടര്‍ നിര്‍മാണ പുരോഗതി വിലയിരുത്തി. തൃശൂര്‍- കുറ്റിപ്പുറം റോഡില്‍ 59.64 ലക്ഷം രൂപയ്ക്ക് ഭരണാനുമതി ലഭിച്ച അറ്റകുറ്റ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നു. ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ നിര്‍മാണ പുരോഗതി വിലയിരുത്തുന്നതിന്റെ ഭാഗമായി പ്രദേശം സന്ദര്‍ശിച്ചു. നിലവില്‍ റോഡ് പൂര്‍ണമായും തകര്‍ന്ന ഭാഗങ്ങളില്‍ ജി.എസ്.ബി വിരിച്ച് നിരപ്പാക്കുന്ന പ്രവര്‍ത്തികള്‍ നടത്തിയിട്ടുണ്ട്. മഴ മാറി നില്‍ക്കുന്ന സമയങ്ങളില്‍ മെറ്റല്‍ ഉപയോഗിച്ച് കുഴിയടക്കുന്ന പ്രവര്‍ത്തികളും ടാറിങ് പ്രവര്‍ത്തികളും നടന്നുകൊണ്ടിരിക്കുന്നു. ഒരാഴ്ചകകം അറ്റകുറ്റപണികള്‍ പൂര്‍ത്തീകരിക്കുന്നതിന് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. തൃശൂര്‍ …

തൃശൂര്‍- കുറ്റിപ്പുറം റോഡ്: അറ്റകുറ്റ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നു Read More »

ലോക ഗജദിനത്തിൽ വയനാടിനു കൈത്താങ്ങായി കൂട്ടുകൊമ്പന്മാർ ആനപ്രേമി സംഘടന: ധനസഹായതുക ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദുവിന് കൈമാറി

തൃശൂർ: ലോക ഗജദിനത്തിൽ വേറിട്ട മാതൃകയായി കൂട്ടുകൊമ്പന്മാർ എലിഫെന്റ് വെൽഫയർ ഫോറം.ഗജദിന ആഘോഷങ്ങൾ ഇത്തവണ ഒഴിവാക്കി വയനാട് ഉരുൾപൊട്ടലിൽ അതിജീവനത്തിന് കരുതലായി ആനപ്രേമി സംഘടനയായ കൂട്ടുകൊമ്പന്മാർ എലിഫന്റ് വെൽഫെയർ ഫോറം 25000/- രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനയായി ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദുവിന് കൈമാറി.ദുഖകരമായ അവസ്ഥയിലൂടെ കടന്നുപോകുന്ന വയനാട്ടിലെ ദുരന്തബാധിതരായ സഹോദരീസഹോദരന്മാർക്ക് കരുതലായി മാറിയ സംഘടനയുടെ പ്രവൃത്തിയെ മന്ത്രി ആർ.ബിന്ദു അഭിനന്ദിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ആദ്യഘട്ടമായി ഇരുപത്തിഅയ്യായിരം രൂപ കൈമാറുകയും രണ്ടാം ഘട്ടമായി സംഘടന …

ലോക ഗജദിനത്തിൽ വയനാടിനു കൈത്താങ്ങായി കൂട്ടുകൊമ്പന്മാർ ആനപ്രേമി സംഘടന: ധനസഹായതുക ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദുവിന് കൈമാറി Read More »

സെക്യൂലറിസ്റ്റുകൾ ഒന്നിക്കണം: ഡോ.തോമസ് ഐസക്

തൃശ്ശൂർ: മതനിരപേക്ഷതയിൽ വിശ്വസിക്കുന്നവർ എല്ലാവരും ഒരുമിക്കണമെന്ന് ഡോ.ടി.എം.തോമസ് ഐസക് പറഞ്ഞു. സെക്യൂലർ ഫോറം തൃശ്ശൂർ സംഘടിപ്പിച്ച സെമിനാറിൽ, ‘സെക്യൂലർ സ്റ്റേറ്റ് : ജനാധിപത്യവിചാരങ്ങൾ’ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വർഗ്ഗീയതക്കെതിരെയുള്ള ദേശീയരാഷ്ട്രീയത്തിൻ്റെ പ്രതിഫലനം ലോകസഭാതെരഞ്ഞെടുപ്പിൽ കേരളത്തിൽ ഉണ്ടായില്ല എന്നത് സെക്യുലർ ഡെമോക്രാറ്റുകളെല്ലാം ഗൗരവപൂർവം ചിന്തിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.സെക്യുലർ ഫോറം ചെയർമാനും സാംസ്കാരിക പ്രവർത്തകനുമായ ഇ.ഡി.ഡേവീസ് രചിച്ച ‘ഇ.എം.എസ്സും സെക്യുലറിസവും’ എന്ന പുസ്തകം കെ. ആർ. വിജയയ്ക്ക് നൽകി അദ്ദേഹം പ്രകാശിപ്പിച്ചു.മുൻ കൃഷിമന്ത്രി അഡ്വ.വി.എസ്.സുനിൽകുമാർ അധ്യക്ഷത വഹിച്ചു. …

സെക്യൂലറിസ്റ്റുകൾ ഒന്നിക്കണം: ഡോ.തോമസ് ഐസക് Read More »

അവിട്ടത്തൂർ മഹാദേവക്ഷേത്രത്തിലെ ഇല്ലംനിറ

അവിട്ടത്തൂർ മഹാദേവക്ഷേത്രത്തിലെ ഇയാണ്ടത്തെ ഇല്ലംനിറ മേൽശാന്തി മാരായ ജയനന്ദ കിഷോർ ,നടുവം വിഷ്ണു നമ്പൂതിരി എന്നിവരുട നേതൃത്വത്തിൽ നടന്നു. ഇല്ലംനിറയ്ക്കു ശേഷം പൂജിച്ച നെൽക്കതിരുകൾ ഭക്തജനങ്ങൾക്ക് വിതരണം ചെയ്തു. https://www.youtube.com/@channel17.online

പിതാവിന്റെ ചരമവാർഷിക ചെലവുകൾ ഒഴിവാക്കി; തുക ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകി മാള പള്ളിപ്പുറം സ്വദേശി

മാള:വയനാട് ദുരന്തത്തെ തുടർന്ന് രക്ഷാപ്രവർത്തനത്തിനായി മൂന്ന് ദിവസം വയനാട്ടിൽ പോയിരുന്ന മകൻ പിതാവിന്റെ ഒന്നാം ചരമവാർഷിക അനുസ്‌മരണ ചെലവുകൾക്കായി മാറ്റി വച്ച തുക വയനാട് ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകി. മാള പള്ളിപ്പുറം വലിയപറമ്പിൽ ഷൈജുവും കുടുംബവുമാണ് തന്റെ പിതാവ് പത്രോസിന്റെ ഒന്നാം ചരമവാർഷിക അനുസ്മ‌രണത്തോടനുബന്ധിച്ചു ചെലവഴിക്കാൻ മാറ്റി വെച്ച തുക വയനാടിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകിയത്.വാർഷികത്തോടനുബന്ധിച്ചുള്ള ദിവ്യബലിയും തുടർന്ന് ബന്ധുമിത്രാതികൾക്ക് ഉച്ചഭക്ഷണവും നൽകാനാണ് തീരുമാനിച്ചത്. എന്നാൽ സംസ്ഥാനം കണ്ട ഏറ്റവും വലിയ ദുരന്തത്തിന് സഹായം നൽകാൻ …

പിതാവിന്റെ ചരമവാർഷിക ചെലവുകൾ ഒഴിവാക്കി; തുക ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകി മാള പള്ളിപ്പുറം സ്വദേശി Read More »

വയനാടിനുവേണ്ടി കുഴൂർ ഗവ. ഹൈസ്കൂളും

വയനാടിനെ വീണ്ടെടുക്കുന്നതിൽ തങ്ങളും ഉണ്ടാകുമെന്ന കുട്ടികളുടെ പ്രഖ്യാപനത്തിന് സ്കൂളിലെ അധ്യാപകരും പിടിഎയും ഒപ്പംനിന്നപ്പോൾ നല്ലൊരു തുക സമാഹരിക്കാനായി.കുഴൂർ ഗവ. ഹൈസ്കൂളിലെ വിദ്യാർത്ഥികൾ സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി.മന്ത്രി കെ രാജൻ തൃശൂർ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ എന്നിവർ തുക ഏറ്റുവാങ്ങി. സ്കൂൾ HM ഇൻ ചാർജ് തുഷാര സി, പിടിഎ പ്രസിഡൻറ് ബിനുരാജ് പിആർ, SMC ചെയർമാൻ ശ്രീരാജ് എന്നിവർ കളക്ട്രേറ്റിൽ എത്തിയാണ് പണം കൈമാറിയത്. https://www.youtube.com/@channel17.online

വിവരാവകാശ കമ്മീഷൻ ഹിയറിങ്; 52 പരാതികൾ തീർപ്പാക്കി

കലക്ടറേറ്റിൽ രണ്ടുദിവസങ്ങളിലായി നടന്ന വിവരാവകാശ കമ്മീഷൻ ഹിയറിങ്ങിൽ പരിഗണിച്ച 60 പരാതികളിൽ 52 എണ്ണം തീർപ്പാക്കി. എട്ടെണ്ണം അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി. വിവരവകാശ കമ്മീഷണർ ഡോ. കെ. എം ദിലീപാണ് പരാതികൾ പരിഗണിച്ചത്. തദ്ദേശസ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ട പരാതികളാണ് കൂടുതലായി ഉണ്ടായിരുന്നത്. പോലീസ്, ആരോഗ്യം, വിദ്യാഭ്യാസം, റവന്യൂ, ദേവസ്വം, കെ.എസ്.ആർ.ടി.സി, കെ.എസ്.എഫ്.ഇ വകുപ്പുകളിലെ പരാതികളും ഉൾപ്പെട്ടിരുന്നു. വെബ്സൈറ്റുകളിൽ പരമാവധി വിവരങ്ങൾ വെളിപ്പെടുത്തണമെന്നും പരാതിക്കാർക്ക് യു.ആർ.എൽ ലിങ്ക് സഹിതം മറുപടി ലഭ്യമാക്കണമെന്നും കമ്മീഷണർ പറഞ്ഞു. അപേക്ഷകർക്ക് സമയബന്ധിതമായി വിവരങ്ങൾ …

വിവരാവകാശ കമ്മീഷൻ ഹിയറിങ്; 52 പരാതികൾ തീർപ്പാക്കി Read More »

വയനാടിനെ വീണ്ടെടുക്കാന്‍ കരുതലുമായി അയന്‍ ശ്രീരാഗും

ഒന്നര വയസ് മുതല്‍ സ്വരുകൂട്ടി വെച്ച പൈസയുള്ള കുടുക്ക കളക്ട്രേറ്റിലെത്തി ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന് കൈമാറി. വയനാടിന് വേണ്ടി തന്റെ ആദ്യത്തെ കുഞ്ഞു സമ്പാദ്യം സമര്‍പ്പിച്ച് അയന്‍ ശ്രീരാഗ്. ഒന്നര വയസ് മുതല്‍ സ്വരുകൂട്ടി വെച്ച പൈസയുള്ള കുടുക്ക കളക്ട്രേറ്റിലെത്തി ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന് കൈമാറി. വയനാടിന്റെ അവസ്ഥ മാധ്യമങ്ങളില്‍ കൂടി കണ്ടതോടെയാണ് തന്റെ കുഞ്ഞുസമ്പാദ്യം വയനാടിന് കൊടുക്കാന്‍ അയന്‍ തയ്യാറായത്. കൃത്യമായ കണക്ക് അറിയില്ലെങ്കിലും ദുരന്തത്തില്‍പെട്ട ഒരു കുട്ടിയുടെ പഠനചിലവെങ്കിലും സാധ്യമാകുമെന്നാണ് പ്രതീക്ഷ. …

വയനാടിനെ വീണ്ടെടുക്കാന്‍ കരുതലുമായി അയന്‍ ശ്രീരാഗും Read More »

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം കൈമാറി തദ്ദേശ വകുപ്പ് ജീവനക്കാർ

വയനാടിനെ ദുരന്തഭൂമിയാക്കിക്കൊണ്ട് ഇരമ്പിയെത്തിയ പ്രകൃതിക്ഷോഭം തകർത്തെറിഞ്ഞ മുണ്ടക്കൈ ചൂരൽമല പ്രദേശത്തെ സഹോദരങ്ങൾക്കായി തദ്ദേശസ്വയംഭരണ വകുപ്പ് തൃശ്ശൂർ ജില്ലാ ജോയിൻ്റ് ഡയറക്ടർ ഓഫീസിലെ ജീവനക്കാരുടെ കൂട്ടായ്മ അടിയന്തിര സഹായമായി 25000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. ജീവനക്കാർക്ക് വേണ്ടി ജില്ലാ ജോയിൻ്റ് ഡയറക്ടർ പി.എം. ഷഫീക്ക് തുക ജില്ലാ കളക്ടർ അർജ്ജുൻ പാണ്ഡ്യന് കൈമാറി. കളക്ടറേറ്റിൽ ആരംഭിച്ചിരുന്ന ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് സാധനങ്ങൾ വാങ്ങി നൽകുവാനാണ് ജീവനക്കാർ ആദ്യം ആലോചിച്ചത്. എന്നാൽ സാധനസാമഗ്രികൾ അധികമായി എത്തിയിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം …

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം കൈമാറി തദ്ദേശ വകുപ്പ് ജീവനക്കാർ Read More »

സറ്റഡ് ഓഫീസേഴ്‌സ് ക്ലബ് ഒരുലക്ഷം കൈമാറി

തൃശൂര്‍ ജില്ലയിലെ ഗസറ്റഡ് ഓഫീസര്‍മാരുടെ ക്ലബ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന ചെയ്തു. ജില്ലാ കലക്ടറും ക്ലബ് പ്രസിഡന്റുമായ അര്‍ജുന്‍ പാണ്ഡ്യന്‍ സര്‍ക്കാരിന് വേണ്ടി ചെക്ക് സ്വീകരിച്ചു. ക്ലബ് ഭാരവാഹികളായ സെക്രട്ടറി ഡോ. സി കെ സില്‍വന്‍, എ കെ സുന്ദരന്‍, ജോസഫ് മുണ്ടശ്ശേരി, ജിറ്റി ജോര്‍ജ്, വിനോദ് കുമാര്‍ എന്നിവര്‍ സംബന്ധിച്ചു. https://www.youtube.com/@channel17.online

കല്ലറയ്ക്കൽ ഫൗണ്ടേഷൻ അവാർഡ് സെബി മാളിയേക്കലിന്

കൊച്ചി : കല്ലറയ്ക്കൽ ഫുട്ബോൾ അക്കാദമിയുടെ കീഴിലുള്ള കല്ലറയ്ക്കൽ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ മികച്ച ഫുട്ബോൾ റിപ്പോർട്ടിംഗിനുള്ള അവാർഡ് ദീപിക സീനിയർ സബ് എഡിറ്റർ സെബി മാളിയേക്കലിന്. 11,111 രൂപയും മെമന്റോയും അടങ്ങുന്നതാണ് അവാർഡ്. 2023 ഡിസംബർ 27 ന് ദീപിക സ്പോർട്സ് പേജിൽ പ്രസിദ്ധീകരിച്ച “സന്തോഷസ്‌മൃതിക്ക് 50”, 2024 ജൂൺ 23 ന് സൺഡേ ദീപികയിൽ പ്രസിദ്ധീകരിച്ച “മഞ്ഞില ബ്രില്യൻ്റ് @ 75” എന്നീ ഫീച്ചറുകളാണ് സെബിയെ അവാർഡിന് അർഹനാക്കിയത്.ഇരിങ്ങാലക്കുട കടുപ്പശേരി മാളിയേക്കൽ പരേതനായ പോൾസന്റെയും സെലീനയുടെയും …

കല്ലറയ്ക്കൽ ഫൗണ്ടേഷൻ അവാർഡ് സെബി മാളിയേക്കലിന് Read More »

പുരോഗമന കലാ സാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് വയനാട് അതിജീവന ഫണ്ട് മന്ത്രി ഡോ.ആർ.ബിന്ദുവിന് കൈമാറി

കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് ബഹു.മന്ത്രി ഡോ.ആർ.ബിന്ദുവിന് കൈമാറി. വയനാടിനെ വീണ്ടെടുക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച തുക 35,000/- രൂപ പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് ബഹു.മന്ത്രി ഡോ.ആർ.ബിന്ദുവിന് കൈമാറി.യൂണിറ്റ് സെക്രട്ടറി കെ.എച്ച്.ഷെറിൻ അഹമ്മദ്, ഡോ.കെ.പി.ജോർജ്, ദീപ ആന്റെണി, മുരളി നടക്കൽ, പി.എൻ.സുനിൽ,അബ്ദുൾ റഹീം പി.എം, മഹേഷ് ഇരിങ്ങാലക്കുട,രാധാകൃഷ്ണൻ വെട്ടത്ത് എന്നിവർ പങ്കെടുത്തു. https://www.youtube.com/@channel17.online

ദുരിതാശ്വാസനിധിയിലേക്ക് സമ്പാദ്യം നല്‍കി കുരുന്നുകള്‍

കണിമംഗലം എസ്.എന്‍.ജി.എച്ച്‌സിലെ ഏഴാം ക്ലാസുകാരിയാണ് ശിവനന്ദന. കുരിയച്ചിറ സെന്റ് ജോസഫ് സ്‌കൂളിലെ ഒന്നാം ക്ലാസുകാരിയാണ് ശിവന്യ. വീട്ടിലേക്ക് ടെലിവിഷന്‍ വാങ്ങാനും ഒരു സൈക്കിള്‍ വാങ്ങാനുമായി ചേര്‍ത്തുവച്ച നാണയങ്ങളുമായാണ് സഹോദരിമാരായ ശിവനന്ദനയും ശിവന്യയും ജില്ലാ കലക്ടറെ കാണാനെത്തിയത്. രക്ഷിതാക്കളുടെ മൊബൈല്‍ ഫോണില്‍ നിന്ന് വയനാടിലെ പ്രകൃതി ദുരന്തത്തിന്റെ വാര്‍ത്തയറിഞ്ഞ ഇരുവരും തങ്ങളുടെ ചെറിയ സമ്പാദ്യം ദുരിതബാധിതര്‍ക്കായി സംഭാവന നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. കണിമംഗലം എസ്.എന്‍.ജി.എച്ച്‌സിലെ ഏഴാം ക്ലാസുകാരിയാണ് ശിവനന്ദന. കുരിയച്ചിറ സെന്റ് ജോസഫ് സ്‌കൂളിലെ ഒന്നാം ക്ലാസുകാരിയാണ് ശിവന്യ. ഇരുവരെയും …

ദുരിതാശ്വാസനിധിയിലേക്ക് സമ്പാദ്യം നല്‍കി കുരുന്നുകള്‍ Read More »

വയനാടിന് കൈത്താങ്ങുമായി ദമ്പതികള്‍

റിട്ടയേര്‍ഡ് സ്‌കൂള്‍ അധ്യാപികയായ ഷാജിമോളും ഭര്‍ത്താവ് ആന്റണിയുമാണ് സ്ഥലം നല്‍കാനുള്ള സാക്ഷ്യപത്രം റവന്യു വകുപ്പ് മന്ത്രി കെ. രാജന് കൈമാറിയത്. വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീടു വെക്കാനായി 10 സെന്റ് സ്ഥലം നല്‍കാന്‍ സന്നദ്ധരായി ദമ്പതികള്‍. റിട്ടയേര്‍ഡ് സ്‌കൂള്‍ അധ്യാപികയായ ഷാജിമോളും ഭര്‍ത്താവ് ആന്റണിയുമാണ് സ്ഥലം നല്‍കാനുള്ള സാക്ഷ്യപത്രം റവന്യു വകുപ്പ് മന്ത്രി കെ. രാജന് കൈമാറിയത്. മാടക്കത്തറ വില്ലേജില്‍ വാരിക്കുളം എന്ന സ്ഥലത്ത് ഷാജിമോളുടെ പേരിലുള്ള 10 സെന്റ് കരഭൂമിയാണ് വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ വീടും …

വയനാടിന് കൈത്താങ്ങുമായി ദമ്പതികള്‍ Read More »

വയനാടിന് കൈത്താങ്ങായി കുരുന്നുകള്‍

കുട്ടികള്‍ നല്‍കിയ പണക്കുടുക്കയും ചെക്കും ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഏറ്റുവാങ്ങി. വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി കുരുന്നുകള്‍. മഞ്ഞ നിറമുള്ള മുയല്‍ കുടുക്ക നിറയെ സ്‌നേഹത്തിന്റെ സമ്പാദ്യവുമായി ഒന്നാം ക്ലാസുകാരന്‍ അര്‍ണവും പിറന്നാളാഘേഷിക്കാന്‍ സൂക്ഷിച്ചു വെച്ച കാല്‍ ലക്ഷം രൂപയുമായി ഏഴാം ക്ലാസുകാരി ദിയയുമാണ് ഇന്നലെ (വെള്ളി) കളക്ടറെ കാണാനെത്തിയത്. കുട്ടികള്‍ നല്‍കിയ പണക്കുടുക്കയും ചെക്കും ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഏറ്റുവാങ്ങി. രണ്ടുകുട്ടികളും എല്ലാവര്‍ക്കും മാതൃകയാണെന്ന് തുക ഏറ്റുവാങ്ങിക്കൊണ്ട് ജില്ലാ കളക്ടര്‍ പറഞ്ഞു. അര്‍ണവ് …

വയനാടിന് കൈത്താങ്ങായി കുരുന്നുകള്‍ Read More »

കാലവര്‍ഷം അവലോകന യോഗം

ജില്ലയില്‍ ജാഗ്രത നിലനിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ തുടരും: മന്ത്രി ഡോ. ആര്‍ ബിന്ദു ജില്ലയില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മഴ കുറവാണെങ്കിലും ജാഗ്രത നിലനിര്‍ത്തിയാണ് പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. കലക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തില്‍ കാലവര്‍ഷവുമായി ബന്ധപ്പെട്ട സ്ഥിതികള്‍ വിലയിരുത്തി. വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയിലെ അകമല മേഖലയില്‍ മണ്ണിടിച്ചില്‍ സാധ്യത കണ്ടെത്തിയതിനെ തുടര്‍ന്ന് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി പ്രദേശവാസികളെ ബന്ധു വീടുകളിലേക്കും ക്യാമ്പുകളിലേക്കുമായി മാറ്റി. ചേലക്കര പോലീസ് സ്റ്റേഷന്‍ പരിധിയില്‍ …

കാലവര്‍ഷം അവലോകന യോഗം Read More »

error: Content is protected !!